Content | ക്രാക്കോ: കരുണയുടെ വര്‍ഷത്തില്‍ പോളണ്ടിലെ ക്രാക്കോവില്‍ നടന്നുവന്ന കത്തോലിക്കാസഭയുടെ ലോക യുവജന സമ്മേളനം സമാപിച്ചു. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍നിന്നായി മുപ്പതു ലക്ഷത്തിലധികം യുവജനങ്ങളാണു സമ്മേളനത്തില്‍ ഒത്തുകൂടിയത്. കഴിഞ്ഞ 26നാണ് ആവേശഭരിതമായ സമ്മേളനം ആരംഭിച്ചത്.
ശനിയാഴ്ച അര്‍ധരാത്രിവരെ നീണ്ടുനിന്ന നൈറ്റ് വിജില്‍ യുവജനങ്ങള്‍ക്ക് പുതിയൊരുനുഭവമായി. ഇന്നലെ രാവിലെ ഒമ്പതിന് മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച സമാപന ദിവ്യബലിയില്‍ 40 കര്‍ദിനാള്‍മാരും ആയിരത്തോളം ബിഷപ്പുമാരും പതിനായിരത്തിലധികം വൈദികരും സഹകാര്‍മികരായി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ലക്ഷകണക്കിനു യുവജനങ്ങളും പോളണ്ടിലെ വിശ്വാസികളും സംഘാടകരുമടക്കം 30 ലക്ഷത്തോളം പേര്‍ സമാപന ദിവ്യബലിയില്‍ പങ്കെടുത്തെന്നാണു കണക്ക്. 2019ല്‍ നടക്കുന്ന ലോകയുവജന സമ്മേളനത്തിന്‍റെ വേദി പനാമയാണെന്നു മാര്‍പാപ്പ പ്രഖ്യാപിച്ചു. പ്രഖ്യാപനത്തെ പനാമയില്‍നിന്നുള്ള 10,000ത്തിലധികം വരുന്ന യുവജനങ്ങള്‍ ആഹ്ലാദാരവത്തോടെയാണു വരവേറ്റത്.
#{green->n->n->#SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
|