Contents
Displaying 1891-1900 of 24975 results.
Content:
2065
Category: 6
Sub Category:
Heading: ദൈവം നല്കിയ ദാനത്തെ നാം സ്വീകരിച്ചിട്ടുണ്ടോ?
Content: "കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട് പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്ചയര്‍പ്പിക്കുക" (മത്തായി 5:24). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 27}# ഓരോ ക്രിസ്ത്യാനിയുടേയും പദ സമ്പത്തില്‍ ചേര്‍ത്ത് വയ്‌ക്കേണ്ട ഒരു വാക്കുണ്ട്. പ്രത്യേകിച്ച് വെറുപ്പിന്റെയും അവിശ്വാസത്തിന്റേയും അതിര്‍ വരമ്പുകള്‍ നിര്‍മ്മിക്കപ്പെടുമ്പോള്‍ ഈ വാക്കിന്റെ പ്രാധാന്യം ചെറുതൊന്നുമല്ല. ആ വാക്കാണ് രമ്യപ്പെടല്‍. ''കാഴ്ചവസ്തു വച്ചിട്ട് പോയി സഹോദരനോട് രമ്യതപ്പെടുക.'' എത്രയോ അര്‍ത്ഥവത്തായ വാക്കുകളാണിത്. മാനുഷിക ബലഹീനതകള്‍ക്കോ വിദ്വേഷത്തിനോ കെട്ടിപ്പടുക്കാവുന്ന ഏത് കോട്ടയേക്കാള്‍ കെട്ടുറപ്പുള്ളതാണ് യേശുവിന്റെ ഈ വാക്കുകള്‍. ഓരോ മനുഷ്യജീവിയുടേയും ബോധ്യങ്ങളും മനോഭാവവും അവന്റെ ഹൃദയത്തെ കഠിനമാക്കുമ്പോള്‍ അവന്റെ ജീവിതത്തില്‍ ദൈവം നല്‍കുന്ന ദാനമാണ് ക്ഷമിക്കുവാനുള്ള മനസ്സ്. അവിടുത്തെ ഈ ദാനത്തെ ജീവിതത്തില്‍ നാം സ്വീകരിച്ചിട്ടുണ്ടോയെന്ന് വിചിന്തനം നടത്തേണ്ടിയിരിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ഡ്രോഗദാ, 29.9.79). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/7?type=6 }}
Image: /content_image/Meditation/Meditation-2016-07-27-08:25:22.jpg
Keywords: ദാനം

2066
Category: 8
Sub Category:
Heading: ദൈവത്തിന്റെ വിളിക്ക് പൂര്‍ണ്ണമായ പ്രത്യുത്തരം നല്‍കുവാന്‍ നാം ശ്രമിക്കാറുണ്ടോ?
Content: “നിങ്ങള്‍ വാക്കാലോ പ്രവൃത്തിയാലോ എന്തു ചെയ്താലും അതെല്ലാം കര്‍ത്താവായ യേശുവഴി പിതാവായ ദൈവത്തിനു കൃതജ്ഞതയര്‍പ്പിച്ചു കൊണ്ട് അവന്റെ നാമത്തില്‍ ചെയ്യുവിന്‍” (കൊളോസോസ് 3:17). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-26}# “സാധാരണക്കാരനായ ഒരു വ്യക്തി തന്നെത്തന്നെ ദൈവത്തിനു സമര്‍പ്പിക്കുന്നുവെങ്കിലും അവന്‍ 'സ്വന്തം ജീവിതത്തിലെ ചില കാര്യങ്ങള്‍' തനിക്കായി സൂക്ഷിക്കും. തന്റെ ജീവിതം പൂര്‍ണ്ണമായും നവീകരിക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങളെ പറ്റി അവന്‍ മനസ്സിലാക്കുന്നില്ല. ദൈവത്തിന്റെ വിളിക്ക് പ്രത്യുത്തരം നല്‍കുവാനായി തന്റെ മുഴുവന്‍ ഇച്ഛാശക്തികൊണ്ടും അവന്‍ പ്രതികരിക്കുന്നില്ല. അത് കൊണ്ട് തന്നെ തിന്മയുടെ പ്രവണതകള്‍ക്ക്, ഭാഗികമായെങ്കിലും അവന്‍ പിന്നേയും വശംവദനാകുന്നു. ഭീരുത്വത്തിന്റേതായ ഈ പ്രവര്‍ത്തികളെ ‘ക്ഷമിക്കപ്പെടാവുന്ന പാപ’മായിട്ടാണ് നമ്മില്‍ പലരും കണക്കാക്കുന്നത്. നമ്മില്‍ ഭൂരിഭാഗവും ഇത്തരത്തിലുള്ളവരാണോയെന്ന്‍ വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു.” (ഫാദര്‍ സ്റ്റീഫന്‍ ടൊറാക്കോ, റെജീന കൊയേലി അക്കാദമി). #{red->n->n->വിചിന്തനം:}# നമ്മുടെ വിശ്വാസം ഏറ്റുപറഞ്ഞു കൊണ്ട് പ്രാര്‍ത്ഥിക്കുക: “ഓ എന്റെ ദൈവമേ, പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ മൂന്ന് ദൈവീക വ്യക്തിത്വങ്ങളുള്ള ഏക ദൈവമാണ് നീ എന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു. നിന്റെ ദൈവീക മകന്‍ മനുഷ്യനായി പിറന്ന് ഞങ്ങളുടെ പാപങ്ങള്‍ക്ക് വേണ്ടി മരിച്ചുവെന്നും, ജീവിക്കുന്നവരേയും, മരിച്ചവരേയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. ഈ സത്യത്തിലും, പരിശുദ്ധ കത്തോലിക്കാ സഭ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ള മുഴുവന്‍ സത്യങ്ങളിലും ഞാന്‍ വിശ്വസിക്കുന്നു. ആമേന്‍.” #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/7?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Cb7DZuv97Ho78JjeMaoa1D}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-07-27-09:16:14.jpg
Keywords: വിളി

2067
Category: 8
Sub Category:
Heading: ഒരിക്കലും വിശ്രമിക്കാത്ത നമ്മുടെ രക്ഷകൻ
Content: “നിങ്ങള്‍ ഈലോകത്തിന് അനുരൂപരാകരുത്; പ്രത്യുത, നിങ്ങളുടെ മനസ്‌സിന്റെ നവീകരണം വഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂര്‍ണവുമായത് എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്കു സാധിക്കും” (റോമ12:2). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-27}# യേശു ഇപ്രകാരം നമ്മോട് പറയുന്നുണ്ടാവും "എന്റെ പിതാവ്, ഞാന്‍ നിന്നില്‍ സംപ്രീതനായിരിക്കുന്നുവെന്ന് എന്നോട് പറഞ്ഞിട്ടുള്ളത് പോലെ, എന്റെ പിതാവ് യാതൊരു മടിയുംകൂടാതെ ഞാന്‍ ഇവനില്‍ സംപ്രീതനായിരിക്കുന്നുവെന്ന് നിന്നെക്കുറിച്ച് പറയും വരെ ഞാന്‍ ഒരിക്കലും വിശ്രമിക്കുകയോ, നിന്നെ വിശ്രമിക്കുവാന്‍ അനുവദിക്കുകയോ ചെയ്യുകയില്ല. ഇത് ഞാന്‍ ചെയ്യുക തന്നെ ചെയ്യും". (C.S. ലെവിസ്, അത്മായ ദൈവശാസ്തജ്ഞന്‍, കവി, ഗ്രന്ഥരചയിതാവ്). #{red->n->n->വിചിന്തനം:}# ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളോട് 'ഞാന്‍ ഇവനില്‍ സംപ്രീതനായിരിക്കുന്നു'വെന്ന് പിതാവ് പറയും വരെ ഒരിക്കലും വിശ്രമിക്കാത്ത ക്രിസ്തുവാണ് നമ്മുടെ രക്ഷകൻ. അതിനാൽ ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കുവേണ്ടി നാം ചെയ്യുന്ന ഏറ്റവും ചെറിയ പ്രവർത്തിപോലും പാഴായി പോകില്ല എന്ന ഉറച്ച ബോധ്യത്തോടു കൂടി പ്രാർത്ഥിക്കുക #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/7?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CbVGqzkgyqG8NNI8RtKFU5}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-07-27-10:42:40.jpg
Keywords: യേശു

2068
Category: 1
Sub Category:
Heading: തന്നെ ഗര്‍ഭാവസ്ഥയില്‍ നശിപ്പിക്കുവാന്‍ ഡോക്ടര്‍മാര്‍ അമ്മയെ നിര്‍ബന്ധിച്ചിരുന്നുവെന്ന് കര്‍ദിനാള്‍ റെയ്‌മോണ്ട് ബുര്‍ക്കിയുടെ വെളിപ്പെടുത്തല്‍
Content: മാള്‍ട്ട: താന്‍ ഗര്‍ഭാവസ്ഥയിലായിരുന്നപ്പോള്‍ തന്റെ മാതാവിനോട് ഗര്‍ഭഛിദ്രം നടത്തുവാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നതായി കര്‍ദിനാള്‍ റെയ്‌മോണ്ട് ബുര്‍ക്കി. ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകനായ ഗുലിയൗമീ ഡീ അലന്‍കോണിന് നല്‍കിയ അഭിമുഖത്തിന്റെ വെളിച്ചത്തില്‍ തയാറാക്കിയ പുസ്തകത്തിലാണ് കര്‍ദിനാള്‍ റെയ്‌മോണ്ട് ബുര്‍ക്കി പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തന്നെ അമ്മ ഉദരത്തില്‍ വഹിച്ചിരുന്നപ്പോള്‍ ഗുരുതരമായ രോഗം ബാധിച്ചിരുന്നതായും അതിനെ തുടര്‍ന്ന് അബോര്‍ഷന്‍ നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിച്ചെങ്കിലും മാതാപിതാക്കളുടെ വിശ്വാസ തീഷ്ണമായ ജീവിതമാണ് തന്നെ ജനിക്കുവാന്‍ അനുവദിച്ചതെന്നും കര്‍ദിനാള്‍ 'ഹോപ്പ് ഫോര്‍ ദ വേള്‍ഡ്' എന്ന പുസ്തകത്തില്‍ പറയുന്നു. "ഗുരുതരമായ രോഗം ബാധിച്ചിരുന്നന്നതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മയോട് ഗര്‍ഭഛിദ്രം നടത്തുവാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. നിങ്ങള്‍ക്ക് അഞ്ച് മക്കളില്ലേയെന്നും അവരുടെ കാര്യങ്ങള്‍ നോക്കുവാന്‍ നിങ്ങള്‍ ജീവനോടെ ഇരിക്കേണ്ടത് അത്യാവശ്യമാണെന്നും ഡോക്ടര്‍മാര്‍ എന്റെ അമ്മയോട് പറഞ്ഞു. ഇതിനാല്‍ ഇപ്പോള്‍ ഉള്ള കുട്ടിയെ ഗര്‍ഭഛിദ്രത്തിലൂടെ നശിപ്പിച്ച് സ്വന്തം ജീവന്‍ കാത്തു സൂക്ഷിക്കണമെന്നും ഡോക്റ്റേഴ്സ് ഉപദേശിച്ചു. ഞങ്ങള്‍ ദൈവവിശ്വാസികളാണെന്നും കര്‍ത്താവില്‍ ആഴമായി ശരണപ്പെടുന്നുവെന്നുമാണ് എന്റെ മാതാപിതാക്കള്‍ ഡോക്ടര്‍ക്ക് നല്‍കിയ മറുപടി. അവരുടെ തീഷ്ണമായ വിശ്വാസത്താലും ദൈവകൃപയാലും ഞാന്‍ ജനിച്ചു". കര്‍ദിനാള്‍ പറയുന്നു. കരുണയുള്ള ഒരു പറ്റം മനുഷ്യരുടെ സംരക്ഷണയിലാണ് താന്‍ വളര്‍ന്നതെന്നും കര്‍ദിനാള്‍ പുസ്തകത്തില്‍ പറയുന്നു. തന്റെ പിതാവിന്റെ ഏക സഹോദരിക്ക് ഡൗണ്‍ സിന്‍ഡ്രോം രോഗം ബാധിച്ചിരുന്നു. വലിയ കരുതലോടെയാണ് കുടുംബം മുഴുവനും പിതാവിന്റെ സഹോദരിയെ ശുശ്രൂഷിച്ചത്. ഇത്തരത്തില്‍ സഹജീവികളെ കരുതലോടും സ്‌നേഹത്തോടും നോക്കുന്നവരുടെ ഇടയില്‍ ജനിക്കുവാന്‍ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യമാണെന്നും കര്‍ദിനാള്‍ റെയ്‌മോണ്ട് ബുര്‍ക്കി അനുസ്മരിക്കുന്നു. ജീവന്റെ സംരക്ഷകരായി നിലകൊള്ളുന്ന പ്രൊലൈഫിന്റെ നേതൃത്വ നിരയില്‍ സജീവ സാന്നിധ്യമാണ് കര്‍ദിനാള്‍ റെയ്‌മോണ്ട് ബുര്‍ക്കി. വത്തിക്കാന്‍ ഹൈക്കോടതിയില്‍ മുമ്പ് സേവനം ചെയ്തിരുന്ന കര്‍ദിനാള്‍ ഇപ്പോള്‍ മാര്‍ട്ടയിലാണ് തന്റെ പ്രവര്‍ത്തനം നടത്തുന്നത്. ജീവന്റെ സംരക്ഷകരായി നിലകൊള്ളണമെന്ന കത്തോലിക്ക സഭയുടെ പ്രബോധനങ്ങള്‍ക്കു വലിയ പ്രാധാന്യമാണ് ഉള്ളതെന്ന് പറയുന്ന കര്‍ദിനാള്‍ റെയ്‌മോണ്ട് ബുര്‍ക്കി, ചില സ്ത്രീപക്ഷ സംഘടനകള്‍ ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്നത് തെറ്റായ നടപടിയാണെന്നും പുസ്തകത്തില്‍ സൂചിപ്പിക്കുന്നു. ജീവന്റെ സംരക്ഷകരായി നിലകൊള്ളുന്നവരെ ഉപദ്രവിക്കുവാനും അപമാനിക്കുവാനും പിശാച് എല്ലാ സമയത്തും ശ്രമിക്കുമെന്നും എന്നാല്‍ ശത്രുവിനോട് പോരാടുവാനുള്ള എല്ലാ ശക്തിയും ദൈവം ഉന്നതത്തില്‍ നിന്നും തരുമെന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-07-27-09:56:01.jpg
Keywords:

2069
Category: 1
Sub Category:
Heading: ലോകയുവജന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോളണ്ടിലേക്ക് പുറപ്പെട്ട 50 പേരെ ചൈനീസ് സര്‍ക്കാര്‍ തടഞ്ഞു
Content: ബെയിജിംഗ്: ലോകയുവജന ദിനസമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ പോളണ്ടിലേക്ക് പുറപ്പെട്ട 50 പേരടങ്ങുന്ന യുവജനസംഘത്തെ ചൈനീസ് സര്‍ക്കാര്‍ തടഞ്ഞു. യാത്ര തിരിക്കുവാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയാണ് സര്‍ക്കാര്‍ ഭാഗത്തുനിന്നുള്ള നടപടി വന്നത്. റണ്‍വേയില്‍ നിന്ന്‍ വിമാനം പറന്നുയരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയാണ് അടിയന്തര സന്ദേശം നല്‍കി യുവജന സംഘത്തെ ഉദ്യോഗസ്ഥര്‍ മടക്കി വിളിപ്പിച്ചത്. ബെയ്ജിംഗ് എയര്‍പോര്‍ട്ടിലാണ് നാടകീയമായ സംഭവങ്ങള്‍ നടന്നത്. ക്രാക്കോവിലേക്ക് പോകുവാന്‍ യൂറോപ്യന്‍ സ്‌പോണ്‍സറുമാര്‍ വേണമെന്ന് നിബന്ധനയുണ്ട്. എന്നാല്‍ ചൈനയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് സ്‌പോണ്‍സറുമാരെ കണ്ടെത്തുവാന്‍ കഴിഞ്ഞിരുന്നില്ല. ഈ വിഷയം യുവജനങ്ങള്‍ നേരിട്ട് പോളിഷ് എംബസിയില്‍ അറിയിച്ചിരിന്നു. ഇതേ തുടര്‍ന്നു യുവജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കിയ പോളിഷ് എംബസി നിബന്ധനയില്‍ ഇളവുകള്‍ ചെയ്തു നല്‍കിയിരുന്നു. വിസാ ലഭിച്ച ശേഷം വലിയ തുക നല്‍കിയാണ് യുവാക്കള്‍ പോളണ്ടിലേക്കുള്ള വിമാന ടിക്കറ്റ് എടുത്തത്. യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ പാലിച്ചിട്ടില്ല എന്ന കാരണം പറഞ്ഞാണ് സര്‍ക്കാര്‍ ഇവരെ യാത്രയില്‍ നിന്നും വിലക്കിയത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആയിരകണക്കിന് യുവജനങ്ങള്‍ പോളണ്ടില്‍ ഇതിനോടകം എത്തിച്ചേര്‍ന്നിട്ടുണ്ട്. ക്രൈസ്തവ സഭയുടെ വളര്‍ച്ചയിലുള്ള ഭീതിയാണ് കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഇത്തരം നടപടികള്‍ക്ക് പിന്നിലെന്ന് വ്യക്തമാണ്. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-07-27-10:36:18.jpg

2070
Category: 1
Sub Category:
Heading: ലോകം ആസൂത്രിതമായ ഒരു യുദ്ധത്തിലൂടെ കടന്നു പോകുകയാണെന്ന് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: ലോകം ആസൂത്രിതമായ ഒരു യുദ്ധത്തിലൂടെ കടന്നു പോകുകയാണെന്നും എന്നാല്‍, ഈ യുദ്ധം മതങ്ങളുടെ പേരിലല്ല നടക്കുന്നതെന്നും ഫ്രാന്‍സിസ് പാപ്പ. ലോകയുവജന സംഗമത്തില്‍ പങ്കെടുക്കുന്നതിനായി പോളണ്ടിലെ ക്രാക്കോവിലേക്കുള്ള യാത്ര മദ്ധ്യേ മാര്‍പാപ്പ വിമാനത്തില്‍ വച്ചു മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. "ആഗോളതലത്തില്‍ ഇന്ന് നടക്കുന്ന യുദ്ധം മതങ്ങളുടെ പേരിലല്ല. ഇന്നത്തെ യുദ്ധങ്ങള്‍ പണത്തിനെയും, പ്രകൃതി വിഭവങ്ങളെയും ലക്ഷ്യമാക്കിയുള്ളതാണ്. സമാധാനമാണ് എല്ലാ മതങ്ങളും ആവശ്യപ്പെടുന്നത്. എന്നാല്‍ ചിലര്‍ക്ക് വേണ്ടത് യുദ്ധമാണ്". പരിശുദ്ധ പിതാവ് തന്റെ കാഴ്ചപാട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പങ്ക് വെച്ചു. ദീര്‍ഘനാളത്തെ സേവനത്തിന് ശേഷം വത്തിക്കാന്‍ മാധ്യമ വിഭാഗത്തില്‍ നിന്നും വിരമിക്കുന്ന ഫാദര്‍ ഫെഡറിക്കോ ലൊംബോര്‍ഡിയും പിതാവിനോടൊപ്പം മാധ്യമപ്രവര്‍ത്തകരെ കണ്ടിരുന്നു. "വിശുദ്ധിയോടെ നിന്ന് പ്രാര്‍ത്ഥിക്കുന്ന സമയത്താണ് ഫ്രാന്‍സില്‍ വൈദികന്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട വൈദികന്‍ പ്രാര്‍ത്ഥിച്ചിരുന്നതും സഭയിലെ ഒരോ മക്കള്‍ക്കു വേണ്ടിയുമാണ്. സമാന സാഹചര്യങ്ങളില്‍ മരിക്കുന്ന നിരവധി ക്രൈസ്തവര്‍ ലോകത്തില്‍ ഉണ്ട്. രണ്ട് ലോകമഹായുദ്ധങ്ങള്‍ക്ക് നാം സാക്ഷ്യം വഹിച്ചു. ഇപ്പോള്‍ മറ്റൊരു ലോകമഹായുദ്ധത്തിനരികെയാണ് നമ്മള്‍" ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. 70 പേരടങ്ങുന്ന മാധ്യമ പ്രവര്‍ത്തകരുടെ വലിയ സംഘമാണ് പോളണ്ടിലേ മാര്‍പാപ്പയുടെ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യുവാന്‍ പിതാവിനൊപ്പം യാത്ര തിരിച്ചത്. ഓരോ മാധ്യമ പ്രവര്‍ത്തകരേയും നേരില്‍ കണ്ട് ആശംസകള്‍ അറിയിച്ച പിതാവ്, മാധ്യമപ്രവര്‍ത്തകര്‍ ലോകത്തിന് നല്‍കുന്ന സംഭാവന ഏറെ അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും പറഞ്ഞു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-07-27-23:55:33.jpg
Keywords: pope,fransis,WYD,war,in,world,religion,role

2071
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും ജൂലൈ 31നു പ്രാര്‍ത്ഥനാദിനം
Content: കൊച്ചി: ഏതാനും നാളുകളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ ആശങ്കയുണര്‍ത്തുന്നതാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കഴിഞ്ഞ ദിവസം വടക്കന്‍ ഫ്രാന്‍സിലെ ദേവാലയത്തില്‍ ദിവ്യബലിയര്‍പ്പിച്ചുകൊണ്ടിരുന്ന വൈദികന്‍ ഷാക് ഹാമല്‍ മൃഗീയമായി കൊല്ലപ്പെട്ട സംഭവം ലോകമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. അടുത്തകാലത്തു ഫ്രാന്‍സില്‍ത്തന്നെ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്. ഈ അക്രമങ്ങളില്‍ നൂറോളം പേര്‍ മരണമടഞ്ഞത് ഓര്‍മിക്കേണ്ടതാണ്. യമനിലെ ഏഡനില്‍ പൗരോഹിത്യശുശ്രൂഷയിലായിരുന്ന ഫാ. ടോം ഉഴുന്നാലിലിന്റെ തിരോധാനം സംഭവിച്ചിട്ട് അഞ്ചു മാസമാവുന്നു. ഇദ്ദേഹത്തെക്കുറിച്ച് വ്യക്തമായ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നത് ഉത്കണ്ഠ ഉളവാക്കുന്നു. ഈ അവസരത്തില്‍ തന്നെ മിഷനറീസ് ഓഫ് ചാരിറ്റീസ് സമൂഹത്തിലെ നാലു സന്യാസിനികള്‍ ഉള്‍പ്പടെ പന്ത്രണ്ടു പേര്‍ കൊല്ലപ്പെട്ടതും മറക്കാവുന്നതല്ല. അച്ചന്റെ മോചനത്തിനായി വത്തിക്കാനും ഭാരതസര്‍ക്കാരും സിബിസിഐയും സലേഷ്യന്‍ സഭയും പരിശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്. ക്രൈസ്തവ വിശ്വാസത്തിലും അതിന്റെ പൈതൃകത്തിലും ജീവിക്കുന്നവരെ വശത്താക്കി തീവ്രവാദ, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു പ്രേരിപ്പിക്കുന്ന സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ത്തന്നെ ഉണ്ടാകുന്നുവെന്നതും ഗൗരവമായി കാണേണ്ടതുണ്ട്. മതവിശ്വാസത്തെ തീവ്രവാദത്തിനുപയോഗിക്കുന്ന ഒരുവിഭാഗം ആളുകളുടെ ക്രൂരതയ്ക്കു മനുഷ്യസമൂഹം തലകുനിച്ചുനില്‍ക്കേണ്ട സാഹചര്യം ദയനീയമാണ്. മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന പൊതുസമൂഹത്തില്‍, വിശ്വാസജീവിതം മുറുകെപ്പിടിക്കുന്നവര്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങളെ ശക്തമായി അപലപിക്കേണ്ടിയിരിക്കുന്നു. ഇത്തരം പ്രവണതകളെ സൂക്ഷ്മതയോടെ വീക്ഷിക്കാനും മതേതര മൂല്യങ്ങള്‍ മുറുകെപ്പിടിക്കാനും എല്ലാ മതങ്ങളിലുമുള്ള വിശ്വാസികള്‍ക്കു സംരക്ഷണം നല്‍കാനും ഭരണകര്‍ത്താക്കള്‍ക്കു കടമയുണ്ട്. വിശ്വാസികള്‍ക്കുനേരെയുണ്ടാകുന്ന അതിക്രമങ്ങളുടെ പേരില്‍ മതവൈരമോ പരസ്പര വിദ്വേഷമോ വളര്‍ത്താതിരിക്കാന്‍ ഏവരും ശ്രദ്ധിക്കണം. തുടര്‍ച്ചയായി നടക്കുന്ന ഇത്തരം സംഭവങ്ങളില്‍ ഭയപ്പെടാതെ വിശ്വാസബോധ്യത്തോടെ ഇതിനെ നോക്കിക്കാണാനാണു ക്രൈസ്തവര്‍ ശ്രദ്ധിക്കേണ്ടത്. നിരവധി പ്രതിസന്ധികളെ തരണം ചെയ്തു വളര്‍ന്നതാണു ക്രൈസ്തവവിശ്വാസം. വിശ്വാസം എന്നും സംരക്ഷിക്കപ്പെടാനും സഹനങ്ങളെ ധീരതയോടെ ഏറ്റെടുക്കാനും ലോകമെങ്ങും പീഡനമനുഭവിക്കുന്നവരുടെയും മറ്റെല്ലാ വിശ്വാസികളുടെയും സുസ്ഥിതിക്കു വേണ്ടിയും തീക്ഷ്ണമായി പ്രാര്‍ഥിക്കണം. ക്രൈസ്തവ വിശ്വാസത്തിനും ലോകസമാധാനത്തിനുമെതിരെയുണ്ടാകുന്ന വെല്ലുവിളികളുടെയും അതിക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ ജൂലൈ 31 ഞായറാഴ്ച സീറോ മലബാര്‍ സഭയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും പ്രത്യേക പ്രാര്‍ഥന നടത്തണം. വിശ്വാസപരിശീലനത്തിനെത്തുന്നവര്‍ക്കു വിശ്വാസജീവിതത്തിന്റെ വര്‍ത്തമാനകാല വെല്ലുവിളികളെ അതിജീവിക്കാനും സമാധാനപൂര്‍വകമായ ജീവിതം നയിക്കാനുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു.
Image: /content_image/India/India-2016-07-28-01:06:50.jpg

2072
Category: 1
Sub Category:
Heading: ലോക യുവജന സമ്മേളനത്തില്‍ സംബന്ധിക്കുന്നതിനായി ഫ്രാന്‍സിസ് മാര്‍പാപ്പ പോളണ്ടിലെത്തി
Content: ക്രാക്കോവ്: പോളണ്ടിലെ ക്രാക്കോവില്‍ നടക്കുന്ന ലോക യുവജന സമ്മേളനത്തില്‍ സംബന്ധിക്കുന്നതിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ പോളണ്ടില്‍ എത്തി. പോളിഷ് പ്രസിഡന്‍റ് ആന്ദ്രേ ദൂദ അടക്കമുള്ള നേതാക്കളും പോളണ്ടിലെ കത്തോലിക്കാ സഭാ നേതൃത്വവും ഒത്തുചേര്‍ന്നു മാര്‍പാപ്പക്കു ഹൃദ്യമായ സ്വീകരണം നല്കി. ഇന്നു മുതല്‍ നാലു ദിവസങ്ങളിലായി നാലു തവണ യുവജനങ്ങളെ അഭിസംബോധന ചെയ്യും. സമ്മേളനത്തില്‍ പങ്കെടുക്കുന്ന യുവജനങ്ങള്‍ക്കൊപ്പമുള്ള കുരിശിന്‍റെ വഴിയിലും രാത്രി ആരാധനയിലും മാര്‍പാപ്പ പങ്കെടുക്കും. സമാപന ദിവസത്തെ ദിവ്യബലിക്കും മാര്‍പാപ്പ കാര്‍മികത്വം വഹിക്കും. യുവജന സംഗമത്തിന്‍റെ പ്രത്യേക ശ്രദ്ധാകേന്ദ്രങ്ങളായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍റെയും വിശുദ്ധ ഫൗസ്റ്റിനയുടെയും തീര്‍ഥാടന കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന മാര്‍പാപ്പ പോളണ്ടിലെ നാസി തടങ്കല്‍പാളയവും സന്ദര്‍ശിക്കും. യുവജനസംഗമത്തിന്‍റെ സംഘാടകരെയും വോളണ്ടിയര്‍മാരെയും അദ്ദേഹം പ്രത്യേകം കാണുകയും അടുത്ത യുവജനസമ്മേളന വേദി പ്രഖ്യാപിക്കുകയും ചെയ്യും. ലക്ഷകണക്കിന് യുവജനങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ഇന്നലെ മുതല്‍ യുവജന മതബോധനവും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യുവജനങ്ങളുടെ കലാവിരുന്നും ആരംഭിച്ചു. 400 കേന്ദ്രങ്ങളിലായി 12 ഭാഷകളിലാണ് പരിപാടികള്‍ നടക്കുന്നത്. കലാപരിപാടികളില്‍ ഇന്ത്യയില്‍ നിന്നുള്ള ജീസസ് യൂത്ത് ഒരുക്കുന്ന റെക്സ് ബാന്‍ഡും ഐസിവൈഎമ്മിന്‍റെ ആഭിമുഖ്യത്തില്‍ കല്യാണ്‍ രൂപത ഒരുക്കുന്ന കലാവിരുന്നും ഉള്‍പ്പെടുന്നു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-07-28-01:59:17.jpg

2073
Category: 1
Sub Category:
Heading: ഫാദര്‍ ജ്വാക്വസ് ഹാമലിന്റെ സ്മരണാര്‍ത്ഥം നാളെ ഉപവാസത്തിന് ആഹ്വാനം ചെയ്തു മോണ്‍സിഞോര്‍ ഒലീവിയര്‍ ഡിമാഡിയോ
Content: ക്രാക്കോവ്: വിശുദ്ധ ബലി അര്‍പ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ഐഎസ് തീവ്രവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഫ്രഞ്ച് വൈദികനു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഫ്രാന്‍സ് ഒരുങ്ങുന്നു. നാളെയാണ് ഫ്രഞ്ച് ബിഷപ്പുമാരുടെ നേതൃത്വത്തില്‍ വൈദികനു വേണ്ടി പ്രത്യേക ഉപവാസ പ്രാര്‍ത്ഥന നടത്തുന്നത്. ഫ്രഞ്ച് ബിഷപ്പ് കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി മോണ്‍സിഞോര്‍ ഒലീവിയര്‍ ഡിമാഡിയോ ഡുമാസാണ് ഇതു സംബന്ധിച്ച തീരുമാനം ലോകയുവജന ദിന സമ്മേളന സ്ഥലത്ത് അറിയിച്ചത്. ലോകത്തെ എല്ലാ വിശ്വാസികളോടും തങ്ങളോടൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കാളികളാകുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്. "ഫ്രാന്‍സില്‍ സംഭവിച്ചതു പോലെയുള്ള ആക്രമണങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. ക്രൈസ്തവര്‍, വിശ്വാസത്തിന്റെ പേരില്‍ പലസ്ഥലങ്ങളിലും കൊല്ലപ്പെടുന്നു. വിദ്വേഷത്തിന്റെയും പകയുടെയും ആക്രമണങ്ങളാണ് ഇവ. സാഹോദര്യത്തിന്റെ വലിയ കൂട്ടായ്മയിലേക്കാണ് ദൈവം നമ്മേ വിളിച്ചിരിക്കുന്നത്. ഒരു വൈദികന്‍ വിശുദ്ധിയുടെ പ്രതീകമാണ്. 50 വര്‍ഷത്തില്‍ അധികമായി വൈദിക ജീവിതം നയിച്ച വ്യക്തിയായിരുന്നു ഫാദര്‍ ജ്വാക്വസ് ഹാമല്‍. അദ്ദേഹത്തിന്റെ കൊലപാതകം ഞങ്ങളെ ഞെട്ടിപ്പിച്ചിരിക്കുകയാണ്". മോണ്‍സിഞോര്‍ ഒലീവിയര്‍ ഡിമാഡിയോ ഡുമാസ് മാധ്യമങ്ങളോട് പറഞ്ഞു. പരീക്ഷണങ്ങളുടെ നടുവില്‍ ക്രൈസ്തവര്‍ യോജിപ്പ് കണ്ടെത്തുവാന്‍ ശ്രമിക്കണമെന്നും വെറുപ്പും വിദ്വേഷവുമുള്ള സ്ഥലങ്ങളില്‍ സ്‌നേഹവും അനുരഞ്ജനവും കൊണ്ടുവരുവാന്‍ ക്രൈസ്തവര്‍ക്ക് കഴിയണമെന്നും സ്‌നേഹത്തിന്റെ പാതയില്‍ നിന്നും നാം ഒരിക്കലും വ്യതിചലിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാദര്‍ ജ്വാക്വസ് ഹാമല്‍ സേവനം ചെയ്ത റൊയിനിലെ രൂപതയില്‍ നിന്നും 300-ല്‍ അധികം പേര്‍ ലോകയുവജന സമ്മേളനത്തില്‍ പങ്കെടുക്കുവാനായി ക്രാക്കോവില്‍ എത്തിയിട്ടുണ്ട്. ഫ്രാന്‍സില്‍ നിന്നും 3000-ല്‍ അധികം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. വൈദികന്റെ കൊലപാതകം എല്ലാവരേയും ദുഃഖത്തില്‍ ആഴ്ത്തിയിരിക്കുകയാണ്. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-07-28-02:37:58.jpg
Keywords: priest,killed,france,pray,fasting,church,together,praying

2074
Category: 1
Sub Category:
Heading: മമതയ്‌ക്കൊപ്പം കേജ്രിവാളും; മദര്‍തെരേസയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിന് സാക്ഷിയാകുവാന്‍ ഡല്‍ഹി മുഖ്യമന്ത്രിയും വത്തിക്കാനിലേക്ക്
Content: ന്യൂഡല്‍ഹി: പാവങ്ങളുടെ അമ്മയായ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിന് സാക്ഷിയാകുവാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും വത്തിക്കാനിലേക്ക് പോകും. മദര്‍തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപന നടക്കുന്ന സെപ്റ്റംബര്‍ നാലാം തീയതി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കൂടെയായിരിക്കും കേജരിവാളും ചടങ്ങില്‍ പങ്കെടുക്കുക. മദര്‍തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ ക്ഷണം കേജരിവാള്‍ സ്വീകരിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ റെവന്യൂ സര്‍വീല്‍ എത്തുന്നതിന് മുന്‍പ് 1992 കാലഘട്ടത്തില്‍ അരവിന്ദ് കെജ്‌രിവാള്‍ മദര്‍ തെരേസയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. മദര്‍ തെരേസയുടെ പ്രത്യേക ആവശ്യപ്രകാരം മിഷണറീസ് ഓഫ് ചാരിറ്റിയ്ക്കു വേണ്ടിയായിരുന്നു കെജ്‌രിവാള്‍ പ്രവര്‍ത്തിച്ചത്. മദറിനെ സന്ദര്‍ശിക്കാന്‍ ചെന്ന കേജ്രിവാളിനോട് തന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുവാനുള്ള ക്ഷണം മദര്‍തെരേസ തന്നെയാണ് നല്‍കിയത്. മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഇന്ത്യയില്‍ നിന്ന്‍ ആയിരങ്ങളാണ് വത്തിക്കാനിലേക്ക് പോകുന്നത്. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-07-28-07:23:22.jpg
Keywords: Aravind,kejarival,mother,Teresa,canonization