Contents

Displaying 1911-1920 of 24975 results.
Content: 2085
Category: 1
Sub Category:
Heading: ഫാദര്‍ ടോം ഉഴുന്നാലിനെ തട്ടികൊണ്ടുപോയ ഭീകരര്‍ പിടിയിലായെന്ന് റിപ്പോര്‍ട്ട്
Content: ഏഡൻ: തെക്കൻ യെമനിൽ നിന്നു മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയ മൂന്നു ഭീകരരർ പിടിയിലായെന്ന് റിപ്പോര്‍ട്ട്. സൈല എന്ന സ്ഥലത്തു നിന്ന്‍ അൽഖ്വയ്ദ ഭീകരരാണ് പിടിയിലായത്. എന്നാൽ, ഫാ. ടോമിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. ഏഡനിലെ ഷേഖ് ഒാത്മാനിലെ മോസ്ക് കേന്ദ്രീകരിച്ചായിരുന്നു പിടിയിലായവരുടെ പ്രവർത്തനം. ഭീകരർ പിടിയിലായ കാര്യം വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചതായി സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യെമനിലെ വൃദ്ധസദനത്തിന് നേരെയുള്ള ആക്രമണത്തിന് മുൻപ് മുവ്താ ബിൻ ഗബാലിലെ മോസ്ക്കിലെ ഇമാമിന്റെ അനുമതി തേടിയിരുന്നുവെന്നും ആക്രമണം നടന്നത് ഇമാമിന്റെ അനുമതിയോടെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-07-29-08:36:50.jpg
Keywords:
Content: 2086
Category: 6
Sub Category:
Heading: സത്യത്തിന്റെ മാര്‍ഗ്ഗത്തെ ഉയര്‍ത്തിക്കാട്ടുക
Content: "നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും" (യോഹന്നാന്‍ 8:32). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 29}# മനുഷ്യനു ദൈവം വ്യക്തിസ്വാതന്ത്ര്യം നല്കിയിരിക്കുന്നു. അവന്റെ ഇഛാശക്തി അവിടുത്തെ ദാനമാണ്. പക്ഷേ, ഈ സ്വാതന്ത്ര്യം മനുഷ്യന്‍ കീഴടക്കിയിരിക്കുന്നത് യുക്തി ഉപയോഗിക്കുവാനുമാണ്. എന്തും പ്രഖ്യാപിക്കാനോ, എന്തും വിശ്വസിക്കുവാനോ, മതകാര്യങ്ങളില്‍ എന്തും സ്ഥാപിക്കാനോ ഉള്ള അധികാരപത്രമാണ് ഈ സ്വാതന്ത്ര്യം എന്ന് നാം ധരിക്കരുത്. സത്യം സ്വാതന്ത്ര്യത്തെ വഴികാട്ടുന്നു. സ്വാതന്ത്ര്യം സത്യത്തിന് കീഴ്‌പ്പെട്ടിരിക്കുന്നു. നമ്മള്‍ ക്രിസ്ത്യാനികള്‍, മറ്റുള്ളവരുടെ വിശ്വാസത്തോടും മതസ്വാതന്ത്ര്യത്തോടും പരസ്പരബഹുമാനം പ്രഖ്യാപിക്കുമ്പോള്‍, അതേ സമയം തന്നെ സത്യത്തിന്റെ മാര്‍ഗ്ഗം ഉയര്‍ത്തിക്കാട്ടുകയും വേണം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ക്രാക്കോ, 25.1.65). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/7?type=6 }}
Image: /content_image/Meditation/Meditation-2016-07-29-09:53:06.jpg
Keywords: ദാനം
Content: 2088
Category: 18
Sub Category:
Heading: സീറോ മലബാര്‍ മതബോധന കമ്മീഷന്‍ ശില്പശാല ഇന്നു മുതല്‍
Content: കൊച്ചി: സീറോ മലബാര്‍ മതബോധന കമ്മീഷന്റെ നേതൃത്വത്തില്‍ രൂപതകളിലെ പേരന്റിംഗ് റിസോഴ്‌സ് ടീം അംഗങ്ങള്‍ക്കായി പരിശീലന ശില്പശാല ഇന്ന് (ശനി) കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആരംഭിക്കും. രാവിലെ ഒമ്പതിനു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. മതബോധന കമ്മീഷന്‍ അംഗം ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരില്‍ അധ്യക്ഷത വഹിക്കും. റവ.ഡോ. പോള്‍ കരേടന്‍, വിപിന്‍ വി. റോള്‍ഡന്റ്, സോണി തോമസ് ഓലിക്കന്‍, ഭാഗ്യമേരി ബി. മാനുവല്‍, അലീന ജെയിംസ്, നയന മാത്യു എന്നിവര്‍ വിവിധ സെഷനുകള്‍ നയിക്കും.നാളെ രാവിലെ 11.30ന് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് സന്ദേശം നല്‍കും. കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നുള്ള റിസോഴ്‌സ് ടീം അംഗങ്ങള്‍ ശില്പശാലയില്‍ പങ്കെടുക്കുമെന്നു മതബോധന കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജിമ്മി പൂച്ചക്കാട്ട് അറിയിച്ചു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-07-30-00:07:59.jpg
Keywords:
Content: 2089
Category: 1
Sub Category:
Heading: ഹിറ്റ്‌ലര്‍ കൂട്ടക്കൊല നടത്തിയ ക്യാമ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിച്ചു
Content: ഔഷ്വിറ്റ്‌സ്: രണ്ടാം ലോകമഹായുദ്ധ കാലത്ത് ജൂതന്‍മാരുടെ കൂട്ടക്കൊലയ്ക്ക് വേദിയായ ഔഷ്വിറ്റ്‌സിലെ ക്യാമ്പില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശനം നടത്തി. മരണം തളംകെട്ടി നില്‍ക്കുന്ന നിരത്തിലൂടെ മൗനിയായി നടന്ന പിതാവ് ക്യാമ്പിനുള്ളില്‍ കടന്ന് ഒരു ചെറു ബഞ്ചില്‍ ഏറെ നേരം പ്രാര്‍ത്ഥനയില്‍ മുഴുകി. രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്ത് ഹിറ്റ്‌ലര്‍ ഒരു മില്യണ്‍ ആളുകളെ ഈ ക്യാമ്പില്‍ വച്ച് കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഇതില്‍ ബഹുഭൂരിപക്ഷവും ജൂതന്‍മാരായിരുന്നു. ക്രാക്കോവില്‍ നിന്നും ഹെലിക്കോപ്റ്ററില്‍ ഔഷ്വിറ്റ്‌സിലേക്ക് എത്തുവാനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ മോശം കാലവസ്ഥയെ തുടര്‍ന്ന് 40 മൈല്‍ ദൂരം കാറില്‍ സഞ്ചരിച്ചാണ് പിതാവ് ഇവിടെ എത്തിയത്. ക്യാമ്പിലേക്ക് കടക്കുന്നതിനു മുമ്പ് 'ആര്‍ബിറ്റ് മാച്ചറ്റ് ഫ്രീയി' എന്ന് എഴുതിയിരിക്കുന്ന കുപ്രസിദ്ധ ഗേറ്റ് കടക്കണം. വെള്ളകുപ്പായം ധരിച്ചെത്തിയ പാപ്പ തലകുമ്പിട്ട് ഇവിടം കടന്ന് ക്യാമ്പിലേക്ക് പ്രവേശിച്ചു. തന്റെ മുന്‍ഗാമികളായ രണ്ടു മാര്‍പാപ്പമാരും സന്ദര്‍ശനം നടത്തിയ സ്ഥലത്തേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയും എത്തി ചരിത്രത്തിന്റെ ഭാഗമായി മാറി. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും, ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പയും ഇതിനു മുമ്പ് ഈ ക്യാമ്പില്‍ എത്തിയിട്ടുണ്ട്. ഈ രണ്ടു മാര്‍പാപ്പമാര്‍ക്കും ഹിറ്റ്‌ലര്‍ കൊടുംക്രൂരത നടത്തിയ ഈ സ്ഥലവുമായി വ്യക്തിപരമായ ബന്ധവുമുണ്ട്. 1979-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ഇവിടെ സന്ദര്‍ശനം നടത്തിയപ്പോള്‍ അത് ചരിത്രത്തിന്റെ ഭാഗമായി മാറിയിരുന്നു. ജൂതന്‍മാരുമായി അറ്റുപോയ ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തന്റെ സന്ദര്‍ശനത്തിലൂടെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ തുടക്കം കുറിച്ചു. പോളണ്ടുകാരനായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ രണ്ടാം ലോകമഹായുദ്ധത്തിന്റെ ദുരിതം തന്റെ വ്യക്തിപരമായ ജീവിതത്തില്‍ ഏറെ ഏറ്റുവാങ്ങിയ വ്യക്തിയാണ്. 2006-ല്‍ ആണ് ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പ ഇവിടെ സന്ദര്‍ശനം നടത്തിയത്. ഹിറ്റ്‌ലറുടെ നാടായ ജര്‍മനി തന്നെയാണ് ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പയുടേയും സ്വദേശം. സ്വഛാധിപതിയായിരുന്ന ഹിറ്റ്‌ലറുടെ യുവാക്കളുടെ സംഘടനയില്‍ ചെറുപ്പത്തില്‍ പ്രവര്‍ത്തിക്കേണ്ടി വന്ന വ്യക്തിയാണ് ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പ. ഇത്തരം പല സാഹചര്യങ്ങള്‍ മൂലം രണ്ടു മാര്‍പാപ്പമാര്‍ക്കും വ്യക്തിപരമായ ഓര്‍മ്മകളും ബന്ധവും നിറഞ്ഞു നില്‍ക്കുന്ന ഇടത്തിലേക്കാണ് അര്‍ജന്റീനക്കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ എത്തിയത്. മറ്റു രണ്ടു മാര്‍പാപ്പമാരേയും അപേക്ഷിച്ച് ഈ പ്രദേശവുമായി വ്യക്തിപരമായ ബന്ധമില്ലാത്ത വ്യക്തിയാണ് ഫ്രാന്‍സിസ് പാപ്പ. എന്നാല്‍, പരിശുദ്ധ പിതാവ് ഇവിടെ എത്തിയപ്പോള്‍ അത് സാര്‍വത്രിക മാനവ ഐക്യത്തിന്റെ വിളമ്പരമായി മാറി. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പോളണ്ടില്‍ എത്തിയിരിക്കുന്നത്. തന്റെ മൂന്നാം ദിന സന്ദര്‍ശന പരിപാടിയിലാണ് പിതാവ് ഔഷ്വിറ്റ്‌സ് സന്ദര്‍ശനം നടത്തിയത്. ലോകയുജന ദിനസമ്മേളനത്തില്‍ പങ്കെടുക്കുകയും സന്ദേശം നല്‍കുകയുമാണ് പിതാവിന്റെ സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശങ്ങളില്‍ ഒന്ന്. യുവാക്കളോടൊപ്പം പിതാവ് കുരിശിന്റെ വഴി അര്‍പ്പിക്കുകയും ചെയ്യും.
Image: /content_image/News/News-2016-07-30-00:09:44.jpg
Keywords: pope,poland,visit,nazi,camp,Auschwitz,prayer
Content: 2090
Category: 18
Sub Category:
Heading: മദ്യമുതലാളിമാരുടെയും രാഷ്ട്രീയക്കാരുടെയും അവിശുദ്ധ കൂട്ടുകെട്ട് നാടിനാപത്താണെന്നു ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
Content: കോഴിക്കോട്: മദ്യമുതലാളിമാരുടെയും രാഷ്ട്രീയക്കാരുടെയും അവിശുദ്ധ കൂട്ടുകെട്ട് നാടിനാപത്താണെന്നു താമരശേരി ബിഷപ് മാര്‍ റെമഞ്ചിയോസ് ഇഞ്ചനാനിയില്‍. രാഷ്ട്രീയ നേതാക്കള്‍ മദ്യമുതലാളിമാരുടെ വീട്ടിലെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നത് ഇവരുടെ കൂട്ടുകെട്ടിനു തെളിവാണെന്നും അദ്ദേഹം പറഞ്ഞു. കെസിബിസി മദ്യവിരുദ്ധസമിതിയുടെ ലഹരിവിരുദ്ധ മാസാചരണത്തിന്റെ സമാപന സമ്മേളനം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. മദ്യമുതലാളിമാരും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണു മദ്യനിരോധനം നടപ്പാക്കാന്‍ സാധിക്കാത്തതിനു പ്രധാന കാരണം. ഇവര്‍ തമ്മിലുള്ള കൂട്ടുകെട്ടു സമൂഹത്തെ നശിപ്പിക്കും. കേരളത്തിന്റെ വികസനത്തിന് മദ്യം ആവശ്യമില്ല. ടൂറിസവും മദ്യവും തമ്മില്‍ കൂട്ടിക്കുഴയ്‌ക്കേണ്ടതുമില്ല. മദ്യമില്ലെങ്കില്‍ ടൂറിസം മേഖല തകരുമെന്ന കണക്ക് വ്യാജമാണ്. അധാര്‍മികമായ മാര്‍ഗത്തിലൂടെ സര്‍ക്കാര്‍ വരുമാനമുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. മദ്യമാഫിയ സംസ്ഥാനത്തെ സാധാരണക്കാരെയാണു ചൂഷണം ചെയ്യുന്നത്. മദ്യം വില്‍ക്കുന്നതു സാമ്പത്തികമായി ഉന്നതിയില്‍ നില്‍ക്കുന്ന മുതലാളിമാരാണ്. ഇതിന്റെ ഇരകളാക്കപ്പെടുന്നതു സാധാരണക്കാരായുള്ള കൂലിത്തൊഴിലാളികളും. സാധാരണക്കാര്‍ അവരുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം മദ്യത്തിനായി ചെലവാക്കുന്ന കാഴ്ചയാണ് ഇന്നു കേരളത്തില്‍ കാണുന്നത്. ഇതിനെതിരേയുള്ള സാമൂഹിക പോരാട്ടമാണ് കേരളത്തില്‍ ഉയര്‍ന്നു വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും പൂട്ടിയ ബാറുകള്‍ തുറക്കരുതെന്നും പുതിയ മദ്യശാലകള്‍ക്ക് അനുമതി നല്‍കരുതെന്നും ആഗ്രഹിക്കുന്നവരാണ്. ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ചു നയമുണ്ടാക്കുമെന്നാണ് അധികാരത്തിലേറിയ സര്‍ക്കാര്‍ നേരത്തെ ഉറപ്പ് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ മദ്യശാലകള്‍ തുറക്കരുതെന്നാവശ്യപ്പെട്ട് കെസിബിസിയുടെ നേതൃത്വത്തില്‍ ഒപ്പു ശേഖരണം നടത്തി സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്യവിപത്തിനെക്കുറിച്ചുള്ള അജ്ഞത കാരണമാണു ജനങ്ങള്‍ മദ്യത്തിന് അടിമപ്പെടുന്നതെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ബത്തേരി ബിഷപ് ജോസഫ് മാര്‍ തോമസ് പറഞ്ഞു. ബോധവത്കരണ്ത്തിലൂടെ മാറ്റിയെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് രൂപത വികാരി ജനറാല്‍ മോണ്‍.തോമസ് പനയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.ചാര്‍ലി പോള്‍, പ്രസാദ് കുരുവിള, ആന്റണി ജേക്കബ് ചാവറ, സിസ്റ്റര്‍ മരിയ ധന്യ എസി, എം.ഡി. റാഫേല്‍, ജോയിക്കുട്ടി ലൂക്കോസ്, വി.ഡി. രാജു, ഫാ. ഡാനി ജോസഫ്, ഇസബെല്‍ ആന്‍ മാത്യു, ദീപ്തി മെറിന്‍ എന്നിവര്‍ പ്രസംഗിച്ചു. കടപ്പാട് #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-07-30-00:34:00.jpg
Keywords: ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
Content: 2091
Category: 1
Sub Category:
Heading: മ്യാന്‍മറില്‍ കഠിന തടവ് അനുഭവിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കത്തോലിക്ക സഭയില്‍ പുരോഹിതനായി
Content: ബവാരിയ: മ്യാന്‍മറില്‍ ഒരു വര്‍ഷത്തില്‍ അധികം കഠിനമായ ഏകാന്ത തടവിന് വിധിക്കപ്പെട്ട വ്യക്തി കത്തോലിക്ക സഭയില്‍ വൈദികനായി അഭിഷിക്തനായി. മനുഷ്യാവകാശ പ്രവര്‍ത്തകനായ ജെയിംസ് മാവ്‌സിഡിലിയാണ് തന്റെ പുതിയ കര്‍മ്മ മേഖലയിലേക്ക് കടന്നിരിക്കുന്നത്. 415 ദിവസത്തെ ഏകാന്ത തടവിന് ശേഷം 2000-ല്‍ ആണ് ഫാദര്‍ ജെയിംസ് മാവ്‌സിഡിലി മോചിതനായത്. ന്യൂനപക്ഷങ്ങളെ വംശഹത്യ ചെയ്യുന്ന മ്യാന്‍മാര്‍ ഗവണ്‍മെന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ചതിനാണ് ഫാദര്‍ ജെയിംസ് മാവ്‌സിഡിലിയെ 17 വര്‍ഷം ഏകാന്ത തടവറയില്‍ അടയ്ക്കുവാന്‍ ഉത്തരവായത്. അദ്ദേഹത്തിന്റെ കുടുംബം നടത്തിയ ശക്തമായ നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ഫാദര്‍ ജെയിംസ് തടവില്‍ നിന്നും മോചിതനായത്. തടവറയില്‍ നിന്നും വെറും 20 മിനിറ്റ് സമയം മാത്രമാണ് പുറത്തേക്ക് ഇറങ്ങുവാന്‍ ഫാദര്‍ ജെയിംസിനെ അധികാരികള്‍ അനുവദിച്ചിരുന്നത്. തടവറയ്ക്കുള്ളില്‍ ഒരു ബൈബിളും തക്സയും മാത്രം സൂക്ഷിക്കുവാന്‍ അദ്ദേഹത്തിന് അനുവാദം ലഭിച്ചിരുന്നു. ഏകാന്ത തടവറയില്‍ തനിക്ക് കൂട്ടായി വിശുദ്ധമായ ഈ രണ്ടു ഗ്രന്ഥങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നു ഫാദര്‍ ജെയിംസ് 2008-ല്‍ 'ഡെയ്‌ലി ടെലിഗ്രാഫിന്' എഴുതിയ തന്റെ സന്ദേശത്തില്‍ പറഞ്ഞിരുന്നു. "ഏറ്റവും വലിയ സഹായം എനിക്ക് ലഭിച്ചത് ക്രിസ്തുവില്‍ നിന്നുമാണ്. ക്രിസ്തുവിന്റെ ക്രൂശീകരണം എനിക്ക് സഹനങ്ങള്‍ സഹിക്കുവാനുള്ള ശക്തി നല്‍കി. എന്റെ ദുഃഖങ്ങള്‍ എല്ലാം ക്രിസ്തു സന്തോഷങ്ങളാക്കി രൂപാന്തരപ്പെടുത്തി. തടവറയിലെ എല്ലാ ബുദ്ധിമുട്ടുകളും താന്‍ ഇതിലൂടെ അതിജീവിച്ചു". ഫാദര്‍ ജെയിംസ് മാവ്‌സിഡിലി പറയുന്നു. ന്യൂസിലാന്റില്‍ വച്ച് ബര്‍മ്മീസ് ഗോത്രവിഭാഗമായ 'ക്യാരന്‍' സമുദായത്തിലെ ഒരു അംഗത്തില്‍ നിന്നുമാണ് മ്യന്‍മാറില്‍ നടക്കുന്ന വംശഹത്യയെ കുറിച്ച് ഫാദര്‍ ജെയിംസ് മനസിലാക്കുന്നത്. അദ്ദേഹം ന്യൂസിലാന്റില്‍ നിന്നും മ്യാന്‍മാറിലേക്ക് യാത്ര ചെയ്യുകയും നീതിക്കായി ശബ്ദിക്കുകയും ചെയ്തു. നീതിക്കു വേണ്ടി പോരാടുന്ന ജെയിംസ് മാവ്‌സിഡിലിനെ രണ്ടു തവണ മ്യാന്‍മാര്‍ സര്‍ക്കാര്‍ നാടുകടത്തി. എന്നാല്‍ തന്റെ ലക്ഷ്യം നേടിയെടുക്കാതെ പോരാട്ടത്തില്‍ നിന്നും പിന്‍മാറില്ലെന്ന് നിശ്ചയിച്ച ജെയിംസ് മാവ്‌സിഡിലിനെ സര്‍ക്കാര്‍ 17 വര്‍ഷം ഏകാന്ത കഠിന തടവിന് വിധിക്കുകയായിരുന്നു. ക്രൂരമായ മര്‍ദനങ്ങള്‍ക്കും ജയിലില്‍ വച്ച് അദ്ദേഹം വിധേയനായി. ജയില്‍ മോചിതനായ ശേഷം ജയിംസ് മാവ്‌സിഡിലിന്‍ മ്യാന്‍മറിലെ വംശഹത്യയുടെ കഥകള്‍ പുറത്തുകൊണ്ടുവരുന്ന തെളിവുകളുമായി പുസ്തകം എഴുതിയിരുന്നു. ജൂലൈ ആദ്യമാണ് തന്റെ പ്രഥമ ദിവ്യബലി ഫാദര്‍ ജെയിംസ് മാവ്‌സിഡിലി അര്‍പ്പിച്ചത്. വാറിംഗ്ടണ്ണിലുള്ള സെന്റ് പീറ്റേഴ്‌സ് പുരോഹിത സന്യാസ സമൂഹത്തിലെ ഫാദര്‍ അര്‍മാന്റ് ഡീ മലീറിയുടെ സഹായകനായി സേവനം ചെയ്യുകയാണ് ഫാദര്‍ ജെയിംസ് ഇപ്പോള്‍. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-07-30-01:16:25.jpg
Keywords: human,rights,activist,Myanmar,jailed,became,priest,catholic,church
Content: 2092
Category: 7
Sub Category:
Heading: ഔഷ്വിറ്റ്സ് ക്യാമ്പിന്റെ വീഥിയിലൂടെ ദുഃഖാര്‍ത്തനായി ഫ്രാന്‍സിസ് പാപ്പ
Content: ഔഷ്വിറ്റ്‌സ്: രണ്ടാം ലോകമഹായുദ്ധ കാലത്ത് ജൂതന്‍മാരുടെ കൂട്ടക്കൊലയ്ക്ക് വേദിയായ ഔഷ്വിറ്റ്‌സിലെ ക്യാമ്പില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശനം നടത്തി. മരണം തളംകെട്ടി നില്‍ക്കുന്ന നിരത്തിലൂടെ മൗനിയായി നടന്ന പിതാവ് ക്യാമ്പിനുള്ളില്‍ ഏറെ നേരം പ്രാര്‍ത്ഥനയില്‍ മുഴുകി. രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്ത് ഹിറ്റ്‌ലറുടെ സൈന്യം ഒരു മില്യണ്‍ ആളുകളെ ഈ ക്യാമ്പില്‍ വച്ച് കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഇതില്‍ ബഹുഭൂരിപക്ഷവും ജൂതന്‍മാരായിരുന്നു. ക്രാക്കോവില്‍ നിന്നും ഹെലിക്കോപ്റ്ററില്‍ ഔഷ്വിറ്റ്‌സിലേക്ക് എത്തുവാനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ മോശം കാലവസ്ഥയെ തുടര്‍ന്ന് 40 മൈല്‍ ദൂരം കാറില്‍ സഞ്ചരിച്ചാണ് പിതാവ് ഇവിടെ എത്തിയത്. തന്റെ മുന്‍ഗാമികളായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും, ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പയും ഇതിനു മുമ്പ് ഈ ക്യാമ്പില്‍ എത്തിയിട്ടുണ്ട്. 1979-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ഇവിടെ സന്ദര്‍ശനം നടത്തിയപ്പോള്‍ അത് ചരിത്രത്തിന്റെ ഭാഗമായി മാറിയിരുന്നു. ജൂതന്‍മാരുമായി അറ്റുപോയ ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തന്റെ സന്ദര്‍ശനത്തിലൂടെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ തുടക്കം കുറിച്ചു. പോളണ്ടുകാരനായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ രണ്ടാം ലോകമഹായുദ്ധത്തിന്റെ ദുരിതം തന്റെ വ്യക്തിപരമായ ജീവിതത്തില്‍ ഏറെ ഏറ്റുവാങ്ങിയ വ്യക്തിയാണ്. 2006-ല്‍ ആണ് ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പ ഇവിടെ സന്ദര്‍ശനം നടത്തിയത്. ഹിറ്റ്‌ലറുടെ നാടായ ജര്‍മനി തന്നെയാണ് ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പയുടേയും സ്വദേശം. സ്വേച്ഛാധിപതിയായിരുന്ന ഹിറ്റ്‌ലറുടെ യുവാക്കളുടെ സംഘടനയില്‍ ചെറുപ്പത്തില്‍ പ്രവര്‍ത്തിക്കേണ്ടി വന്ന വ്യക്തിയാണ് ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പ. ഇത്തരം പല സാഹചര്യങ്ങള്‍ മൂലം രണ്ടു മാര്‍പാപ്പമാര്‍ക്കും വ്യക്തിപരമായ ഓര്‍മ്മകളും ബന്ധവും നിറഞ്ഞു നില്‍ക്കുന്ന സ്ഥലത്തിലേക്കാണ് അര്‍ജന്റീനക്കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ എത്തിയത്. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പോളണ്ടില്‍ എത്തിയിരിക്കുന്നത്. തന്റെ മൂന്നാം ദിന സന്ദര്‍ശന പരിപാടിയിലാണ് പിതാവ് ഔഷ്വിറ്റ്‌സ് സന്ദര്‍ശനം നടത്തിയത്. ലോകയുജന ദിനസമ്മേളനത്തില്‍ പങ്കെടുക്കുകയും സന്ദേശം നല്‍കുകയുമാണ് പിതാവിന്റെ സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശങ്ങളില്‍ ഒന്ന്. ഇന്ന്‍ നടക്കുന്ന നൈറ്റ് വിജിലിലും നാളെ നടക്കുന്ന സമൂഹബലിയിലും മാര്‍പാപ്പ സംബന്ധിക്കും. ലോകയുവജന സമ്മേളനം നാളെ സമാപിക്കും. #{red->n->n->ഔഷ്വിറ്റ്‌സിലേ മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന്റെ വീഡിയോ കാണാം}#
Image: /content_image/News/News-2016-07-30-03:56:11.jpg
Keywords:
Content: 2093
Category: 6
Sub Category:
Heading: യുവജനത്തിന്റെ തീര്‍ത്ഥാടനം
Content: ''കര്‍ത്താവേ, അങ്ങയില്‍ ഞാന്‍ അഭയംതേടുന്നു, ലജ്ജിക്കാന്‍ എനിക്കിടവരുത്തരുതേ! നീതിമാനായ അങ്ങ് എന്നെ രക്ഷിക്കണമേ! എന്റെ നേരേ ചെവിചായിച്ച്, എന്നെ അതിവേഗം വിടുവിക്കണമേ! അവിടുന്ന് എന്റെ അഭയശിലയും എനിക്കു രക്ഷ നല്‍കുന്ന ശക്തി ദുര്‍ഗവുമായിരിക്കണമേ! അവിടുന്ന് എനിക്കു പാറയും കോട്ടയുമാണ്; അങ്ങയുടെ നാമത്തെപ്രതി എന്നെ നയിക്കണമേ; എനിക്കു വഴികാട്ടി ആയിരിക്കണമേ'' (സങ്കീര്‍ത്തനങ്ങള്‍ 33:1-3). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 30}# മുന്‍തലമുറകളേക്കാള്‍, കൂടുതല്‍ യാത്രയില്‍ ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നവനാണ് ആധുനിക മനുഷ്യന്‍. യൗവനക്കാരുടെ കാര്യത്തിലാണ് ഇത് പ്രത്യേകം ശരിയാണ്. ഇക്കാലത്തു ചില സംഘങ്ങള്‍ തീര്‍ത്ഥാടനത്തിന് പോകാനാണ് ഇഷ്ടപ്പെടുന്നത്. എന്നിരിന്നാലും അവരുടെ തീര്‍ത്ഥാടനം മിക്കപ്പോഴും വിനോദസഞ്ചാരികളുടെ ദേശാടനത്തിന് തുല്യമായി തീരാറുണ്ട്. അതിന്റെ ഉദ്ദേശം വ്യത്യസ്തമാണെങ്കിലും ഓരോ വര്‍ഷവും ആഗസ്റ്റ് ആദ്യം ജസ്‌നാഗോറായില്‍ എത്തിച്ചേരുന്ന തീര്‍ത്ഥാടനത്തെക്കുറിച്ചാണ് ഞാന്‍ പ്രത്യേകമായും ചിന്തിക്കുന്നത്. ഇരുന്നൂറ് മൈലുകളോളം, പിന്നിട്ട് അവിടെ ആ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തുന്ന ഭൂരിഭാഗം പേരും യുവജനങ്ങളാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 25.7.79). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/7?type=6 }}
Image: /content_image/Meditation/Meditation-2016-07-30-06:54:57.jpg
Keywords: യുവജന
Content: 2094
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ നിര്‍ദേശിക്കുന്ന സോളാനൂസ് കാസ്സി
Content: “അവിടുത്തേക്ക് തന്റെ ദാസരുടെമേല്‍ കരുണ തോന്നും എന്നു പാടി മോശ ജനങ്ങള്‍ക്കു മുന്‍പില്‍ സാക്ഷ്യം നല്‍കിയതുപോലെ, ദൈവമായ കര്‍ത്താവ് നമ്മെ കടാക്ഷിക്കുകയും നമ്മുടെ നേരേ സത്യമായും കരുണ കാണിക്കുകയും ചെയ്യുന്നു” (2 മക്കബായര്‍ 7:6). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-30}# “ബ്രദര്‍ ഇഗ്നേഷ്യസ് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളോടുള്ള ധന്യനായ സോളാനൂസ് കാസ്സിയുടെ ഭക്തി അവന്‍ ജനങ്ങള്‍ക്ക് എഴുതിയിട്ടുള്ള കത്തുകളില്‍ നിന്നും തെളിവാകുന്നുണ്ട്. ഈ കത്തുകള്‍ ഞാന്‍ വായിക്കുകയും ശ്രദ്ധാപൂര്‍വ്വം പഠിക്കുകയും ചെയ്തിട്ടുള്ളവയാണ്. സോളാനൂസിന്റെ അടുത്ത് ആരെങ്കിലും പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ അവരോട് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനായിരുന്നു അവന്‍ നിര്‍ദ്ദേശിച്ചിരുന്നത്. കാരണം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയ്ക്ക് ഉറപ്പായും പ്രതിഫലം ലഭിക്കുമെന്ന്‍ അവനറിയാമായിരിന്നു.” #{red->n->n->വിചിന്തനം:}# ഓരോരുത്തരും ഒരു പ്രത്യേക നിയോഗത്തോട് കൂടി ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നു ഫാദര്‍ സോളാനൂസ് നിര്‍ദ്ദേശിക്കുന്നു. നമുക്കും അപ്രകാരം ചെയ്യാം. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/7?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dypw6hmgMD0ES43kbTFwjJ}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-07-30-07:40:18.jpg
Keywords: ഇഗ്നേഷ്യസ്
Content: 2095
Category: 18
Sub Category:
Heading: ഭീകരാക്രമണങ്ങള്‍ക്കെതിരെ ലോകരാഷ്ട്രങ്ങള്‍ ഒന്നിക്കണം: കത്തോലിക്ക കോണ്‍ഗ്രസ്
Content: കൊച്ചി: ലോകവ്യാപകമായി വര്‍ധിച്ചു വരുന്ന ഭീകരാക്രമണങ്ങള്‍ക്കെതിരെ ലോകരാഷ്ട്രങ്ങള്‍ ഒന്നിക്കണമെന്നു കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര സമിതി യോഗം ആവശ്യപ്പെട്ടു. യോഗം സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. വടക്കന്‍ ഫ്രാന്‍സില്‍ ഷാഖ് ഹാമല്‍ എന്ന വൈദികനെ കഴുത്തറുത്ത് കൊലചെയ്ത സംഭവം വേദനാജനകമാണ്. ഇത്തരം കൊടും ക്രൂരതകള്‍ക്കെതിരെ ജാതിമത വിത്യാസമില്ലാതെ പൊതുസമൂഹം ഉണര്‍ന്നു പ്രതികരിക്കണമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു. ഐഎസ് ഭീകരരുടെ കൊടും ക്രൂരതയ്‌ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുവാന്‍ കേന്ദ്രസര്‍ക്കാരിനോട് പ്രമേയത്തിലൂടെ കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ലോകം ഞെട്ടലോടുകൂടി കാണുന്ന ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ എല്ലാ മതസ്ഥരും പ്രതിഷേധിക്കണമെന്നും മൗനം ഭജിക്കുന്നത് ഇത്തരം ആക്രമങ്ങള്‍ക്കുള്ള പിന്തുണയായാണു വിലയിരുത്തേണ്ടതെന്നും പ്രമേയത്തില്‍ സൂചിപ്പിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന യോഗം പ്രസിഡന്റ് വി.വി. അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം, ട്രഷറര്‍ ജോസുകുട്ടി മാടപ്പിള്ളി, ഡയറക്ടര്‍മാരായ ഫാ. ജിയോ കടവി, ഫാ. ജോണ്‍ കവളക്കാട്ട്, അഡ്വ. ടോണി ജോസഫ്, സൈബി അക്കര, സാജു അലക്‌സ്, ബേബി പെരുമാലി, ഡേവിഡ് തുളുവത്ത്, റിന്‍സണ്‍ മണവാളന്‍ ദേവസ്വം കൊങ്ങോല, ഐപ്പച്ചന്‍ തടിക്കാട്ട്, രാജീവ് ജോസഫ്, ജോസുകുട്ടി ഒഴുകയില്‍, സെബാസ്റ്റ്യന്‍ വടശേരി, ഫ്രാന്‍സിസ് മൂലന്‍, കെ.ജെ. ആന്റണി, തങ്കച്ചന്‍ പൊന്മാക്കല്‍, ജോസ് മേനാച്ചേരി, മോഹന്‍ ഐസക്ക്, ജയിംസ് പെരുമാംകുന്നേല്‍, ജോസ് തോമസ് ഒഴുകയില്‍ ജോസ് ഇലഞ്ഞിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-07-31-01:52:04.jpg
Keywords: