Content | കൊച്ചി: ലോകവ്യാപകമായി വര്‍ധിച്ചു വരുന്ന ഭീകരാക്രമണങ്ങള്‍ക്കെതിരെ ലോകരാഷ്ട്രങ്ങള്‍ ഒന്നിക്കണമെന്നു കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര സമിതി യോഗം ആവശ്യപ്പെട്ടു. യോഗം സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. വടക്കന്‍ ഫ്രാന്‍സില്‍ ഷാഖ് ഹാമല്‍ എന്ന വൈദികനെ കഴുത്തറുത്ത് കൊലചെയ്ത സംഭവം വേദനാജനകമാണ്. ഇത്തരം കൊടും ക്രൂരതകള്‍ക്കെതിരെ ജാതിമത വിത്യാസമില്ലാതെ പൊതുസമൂഹം ഉണര്‍ന്നു പ്രതികരിക്കണമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു.
ഐഎസ് ഭീകരരുടെ കൊടും ക്രൂരതയ്‌ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുവാന്‍ കേന്ദ്രസര്‍ക്കാരിനോട് പ്രമേയത്തിലൂടെ കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ലോകം ഞെട്ടലോടുകൂടി കാണുന്ന ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ എല്ലാ മതസ്ഥരും പ്രതിഷേധിക്കണമെന്നും മൗനം ഭജിക്കുന്നത് ഇത്തരം ആക്രമങ്ങള്‍ക്കുള്ള പിന്തുണയായാണു വിലയിരുത്തേണ്ടതെന്നും പ്രമേയത്തില്‍ സൂചിപ്പിച്ചു.
കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന യോഗം പ്രസിഡന്റ് വി.വി. അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം, ട്രഷറര്‍ ജോസുകുട്ടി മാടപ്പിള്ളി, ഡയറക്ടര്‍മാരായ ഫാ. ജിയോ കടവി, ഫാ. ജോണ്‍ കവളക്കാട്ട്, അഡ്വ. ടോണി ജോസഫ്, സൈബി അക്കര, സാജു അലക്‌സ്, ബേബി പെരുമാലി, ഡേവിഡ് തുളുവത്ത്, റിന്‍സണ്‍ മണവാളന്‍ ദേവസ്വം കൊങ്ങോല, ഐപ്പച്ചന്‍ തടിക്കാട്ട്, രാജീവ് ജോസഫ്, ജോസുകുട്ടി ഒഴുകയില്‍, സെബാസ്റ്റ്യന്‍ വടശേരി, ഫ്രാന്‍സിസ് മൂലന്‍, കെ.ജെ. ആന്റണി, തങ്കച്ചന്‍ പൊന്മാക്കല്‍, ജോസ് മേനാച്ചേരി, മോഹന്‍ ഐസക്ക്, ജയിംസ് പെരുമാംകുന്നേല്‍, ജോസ് തോമസ് ഒഴുകയില്‍ ജോസ് ഇലഞ്ഞിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
#{green->n->n->#SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
|