category_id | News |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | മ്യാന്‍മറില്‍ കഠിന തടവ് അനുഭവിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കത്തോലിക്ക സഭയില്‍ പുരോഹിതനായി |
Content | ബവാരിയ: മ്യാന്‍മറില്‍ ഒരു വര്‍ഷത്തില്‍ അധികം കഠിനമായ ഏകാന്ത തടവിന് വിധിക്കപ്പെട്ട വ്യക്തി കത്തോലിക്ക സഭയില്‍ വൈദികനായി അഭിഷിക്തനായി. മനുഷ്യാവകാശ പ്രവര്‍ത്തകനായ ജെയിംസ് മാവ്‌സിഡിലിയാണ് തന്റെ പുതിയ കര്‍മ്മ മേഖലയിലേക്ക് കടന്നിരിക്കുന്നത്. 415 ദിവസത്തെ ഏകാന്ത തടവിന് ശേഷം 2000-ല്‍ ആണ് ഫാദര്‍ ജെയിംസ് മാവ്‌സിഡിലി മോചിതനായത്. ന്യൂനപക്ഷങ്ങളെ വംശഹത്യ ചെയ്യുന്ന മ്യാന്‍മാര്‍ ഗവണ്‍മെന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ചതിനാണ് ഫാദര്‍ ജെയിംസ് മാവ്‌സിഡിലിയെ 17 വര്‍ഷം ഏകാന്ത തടവറയില്‍ അടയ്ക്കുവാന്‍ ഉത്തരവായത്. അദ്ദേഹത്തിന്റെ കുടുംബം നടത്തിയ ശക്തമായ നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ഫാദര്‍ ജെയിംസ് തടവില്‍ നിന്നും മോചിതനായത്. തടവറയില്‍ നിന്നും വെറും 20 മിനിറ്റ് സമയം മാത്രമാണ് പുറത്തേക്ക് ഇറങ്ങുവാന്‍ ഫാദര്‍ ജെയിംസിനെ അധികാരികള്‍ അനുവദിച്ചിരുന്നത്. തടവറയ്ക്കുള്ളില്‍ ഒരു ബൈബിളും തക്സയും മാത്രം സൂക്ഷിക്കുവാന്‍ അദ്ദേഹത്തിന് അനുവാദം ലഭിച്ചിരുന്നു. ഏകാന്ത തടവറയില്‍ തനിക്ക് കൂട്ടായി വിശുദ്ധമായ ഈ രണ്ടു ഗ്രന്ഥങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നു ഫാദര്‍ ജെയിംസ് 2008-ല്‍ 'ഡെയ്‌ലി ടെലിഗ്രാഫിന്' എഴുതിയ തന്റെ സന്ദേശത്തില്‍ പറഞ്ഞിരുന്നു. "ഏറ്റവും വലിയ സഹായം എനിക്ക് ലഭിച്ചത് ക്രിസ്തുവില്‍ നിന്നുമാണ്. ക്രിസ്തുവിന്റെ ക്രൂശീകരണം എനിക്ക് സഹനങ്ങള്‍ സഹിക്കുവാനുള്ള ശക്തി നല്‍കി. എന്റെ ദുഃഖങ്ങള്‍ എല്ലാം ക്രിസ്തു സന്തോഷങ്ങളാക്കി രൂപാന്തരപ്പെടുത്തി. തടവറയിലെ എല്ലാ ബുദ്ധിമുട്ടുകളും താന്‍ ഇതിലൂടെ അതിജീവിച്ചു". ഫാദര്‍ ജെയിംസ് മാവ്‌സിഡിലി പറയുന്നു. ന്യൂസിലാന്റില്‍ വച്ച് ബര്‍മ്മീസ് ഗോത്രവിഭാഗമായ 'ക്യാരന്‍' സമുദായത്തിലെ ഒരു അംഗത്തില്‍ നിന്നുമാണ് മ്യന്‍മാറില്‍ നടക്കുന്ന വംശഹത്യയെ കുറിച്ച് ഫാദര്‍ ജെയിംസ് മനസിലാക്കുന്നത്. അദ്ദേഹം ന്യൂസിലാന്റില്‍ നിന്നും മ്യാന്‍മാറിലേക്ക് യാത്ര ചെയ്യുകയും നീതിക്കായി ശബ്ദിക്കുകയും ചെയ്തു. നീതിക്കു വേണ്ടി പോരാടുന്ന ജെയിംസ് മാവ്‌സിഡിലിനെ രണ്ടു തവണ മ്യാന്‍മാര്‍ സര്‍ക്കാര്‍ നാടുകടത്തി. എന്നാല്‍ തന്റെ ലക്ഷ്യം നേടിയെടുക്കാതെ പോരാട്ടത്തില്‍ നിന്നും പിന്‍മാറില്ലെന്ന് നിശ്ചയിച്ച ജെയിംസ് മാവ്‌സിഡിലിനെ സര്‍ക്കാര്‍ 17 വര്‍ഷം ഏകാന്ത കഠിന തടവിന് വിധിക്കുകയായിരുന്നു. ക്രൂരമായ മര്‍ദനങ്ങള്‍ക്കും ജയിലില്‍ വച്ച് അദ്ദേഹം വിധേയനായി. ജയില്‍ മോചിതനായ ശേഷം ജയിംസ് മാവ്‌സിഡിലിന്‍ മ്യാന്‍മറിലെ വംശഹത്യയുടെ കഥകള്‍ പുറത്തുകൊണ്ടുവരുന്ന തെളിവുകളുമായി പുസ്തകം എഴുതിയിരുന്നു. ജൂലൈ ആദ്യമാണ് തന്റെ പ്രഥമ ദിവ്യബലി ഫാദര്‍ ജെയിംസ് മാവ്‌സിഡിലി അര്‍പ്പിച്ചത്. വാറിംഗ്ടണ്ണിലുള്ള സെന്റ് പീറ്റേഴ്‌സ് പുരോഹിത സന്യാസ സമൂഹത്തിലെ ഫാദര്‍ അര്‍മാന്റ് ഡീ മലീറിയുടെ സഹായകനായി സേവനം ചെയ്യുകയാണ് ഫാദര്‍ ജെയിംസ് ഇപ്പോള്‍. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }} |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | |
Seventh Image | |
Video | |
Second Video | |
facebook_link | Not set |
News Date | 2016-07-30 00:00:00 |
Keywords | human,rights,activist,Myanmar,jailed,became,priest,catholic,church |
Created Date | 2016-07-30 10:46:25 |