Content | “അവിടുത്തേക്ക് തന്റെ ദാസരുടെമേല്‍ കരുണ തോന്നും എന്നു പാടി മോശ ജനങ്ങള്‍ക്കു മുന്‍പില്‍ സാക്ഷ്യം നല്‍കിയതുപോലെ, ദൈവമായ കര്‍ത്താവ് നമ്മെ കടാക്ഷിക്കുകയും നമ്മുടെ നേരേ സത്യമായും കരുണ കാണിക്കുകയും ചെയ്യുന്നു” (2 മക്കബായര്‍ 7:6).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-30}#
“ബ്രദര്‍ ഇഗ്നേഷ്യസ് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളോടുള്ള ധന്യനായ സോളാനൂസ് കാസ്സിയുടെ ഭക്തി അവന്‍ ജനങ്ങള്‍ക്ക് എഴുതിയിട്ടുള്ള കത്തുകളില്‍ നിന്നും തെളിവാകുന്നുണ്ട്. ഈ കത്തുകള്‍ ഞാന്‍ വായിക്കുകയും ശ്രദ്ധാപൂര്‍വ്വം പഠിക്കുകയും ചെയ്തിട്ടുള്ളവയാണ്. സോളാനൂസിന്റെ അടുത്ത് ആരെങ്കിലും പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ അവരോട് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനായിരുന്നു അവന്‍ നിര്‍ദ്ദേശിച്ചിരുന്നത്. കാരണം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയ്ക്ക് ഉറപ്പായും പ്രതിഫലം ലഭിക്കുമെന്ന്‍ അവനറിയാമായിരിന്നു.”
#{red->n->n->വിചിന്തനം:}#
ഓരോരുത്തരും ഒരു പ്രത്യേക നിയോഗത്തോട് കൂടി ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നു ഫാദര്‍ സോളാനൂസ് നിര്‍ദ്ദേശിക്കുന്നു. നമുക്കും അപ്രകാരം ചെയ്യാം.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/7?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dypw6hmgMD0ES43kbTFwjJ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |