category_idVideos
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഔഷ്വിറ്റ്സ് ക്യാമ്പിന്റെ വീഥിയിലൂടെ ദുഃഖാര്‍ത്തനായി ഫ്രാന്‍സിസ് പാപ്പ
Contentഔഷ്വിറ്റ്‌സ്: രണ്ടാം ലോകമഹായുദ്ധ കാലത്ത് ജൂതന്‍മാരുടെ കൂട്ടക്കൊലയ്ക്ക് വേദിയായ ഔഷ്വിറ്റ്‌സിലെ ക്യാമ്പില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശനം നടത്തി. മരണം തളംകെട്ടി നില്‍ക്കുന്ന നിരത്തിലൂടെ മൗനിയായി നടന്ന പിതാവ് ക്യാമ്പിനുള്ളില്‍ ഏറെ നേരം പ്രാര്‍ത്ഥനയില്‍ മുഴുകി. രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്ത് ഹിറ്റ്‌ലറുടെ സൈന്യം ഒരു മില്യണ്‍ ആളുകളെ ഈ ക്യാമ്പില്‍ വച്ച് കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഇതില്‍ ബഹുഭൂരിപക്ഷവും ജൂതന്‍മാരായിരുന്നു. ക്രാക്കോവില്‍ നിന്നും ഹെലിക്കോപ്റ്ററില്‍ ഔഷ്വിറ്റ്‌സിലേക്ക് എത്തുവാനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ മോശം കാലവസ്ഥയെ തുടര്‍ന്ന് 40 മൈല്‍ ദൂരം കാറില്‍ സഞ്ചരിച്ചാണ് പിതാവ് ഇവിടെ എത്തിയത്. തന്റെ മുന്‍ഗാമികളായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും, ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പയും ഇതിനു മുമ്പ് ഈ ക്യാമ്പില്‍ എത്തിയിട്ടുണ്ട്. 1979-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ഇവിടെ സന്ദര്‍ശനം നടത്തിയപ്പോള്‍ അത് ചരിത്രത്തിന്റെ ഭാഗമായി മാറിയിരുന്നു. ജൂതന്‍മാരുമായി അറ്റുപോയ ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തന്റെ സന്ദര്‍ശനത്തിലൂടെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ തുടക്കം കുറിച്ചു. പോളണ്ടുകാരനായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ രണ്ടാം ലോകമഹായുദ്ധത്തിന്റെ ദുരിതം തന്റെ വ്യക്തിപരമായ ജീവിതത്തില്‍ ഏറെ ഏറ്റുവാങ്ങിയ വ്യക്തിയാണ്. 2006-ല്‍ ആണ് ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പ ഇവിടെ സന്ദര്‍ശനം നടത്തിയത്. ഹിറ്റ്‌ലറുടെ നാടായ ജര്‍മനി തന്നെയാണ് ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പയുടേയും സ്വദേശം. സ്വേച്ഛാധിപതിയായിരുന്ന ഹിറ്റ്‌ലറുടെ യുവാക്കളുടെ സംഘടനയില്‍ ചെറുപ്പത്തില്‍ പ്രവര്‍ത്തിക്കേണ്ടി വന്ന വ്യക്തിയാണ് ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പ. ഇത്തരം പല സാഹചര്യങ്ങള്‍ മൂലം രണ്ടു മാര്‍പാപ്പമാര്‍ക്കും വ്യക്തിപരമായ ഓര്‍മ്മകളും ബന്ധവും നിറഞ്ഞു നില്‍ക്കുന്ന സ്ഥലത്തിലേക്കാണ് അര്‍ജന്റീനക്കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ എത്തിയത്. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പോളണ്ടില്‍ എത്തിയിരിക്കുന്നത്. തന്റെ മൂന്നാം ദിന സന്ദര്‍ശന പരിപാടിയിലാണ് പിതാവ് ഔഷ്വിറ്റ്‌സ് സന്ദര്‍ശനം നടത്തിയത്. ലോകയുജന ദിനസമ്മേളനത്തില്‍ പങ്കെടുക്കുകയും സന്ദേശം നല്‍കുകയുമാണ് പിതാവിന്റെ സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശങ്ങളില്‍ ഒന്ന്. ഇന്ന്‍ നടക്കുന്ന നൈറ്റ് വിജിലിലും നാളെ നടക്കുന്ന സമൂഹബലിയിലും മാര്‍പാപ്പ സംബന്ധിക്കും. ലോകയുവജന സമ്മേളനം നാളെ സമാപിക്കും. #{red->n->n->ഔഷ്വിറ്റ്‌സിലേ മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന്റെ വീഡിയോ കാണാം}#
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Videohttps://www.youtube.com/watch?v=xb8B17u7Mb0&feature=youtu.be
Second Video
facebook_linkNot set
News Date2016-07-30 00:00:00
Keywords
Created Date2016-07-30 13:26:11