category_id | News |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | വ്യാജ പ്രചരണത്തിന്റെ അടിസ്ഥാനത്തില്‍ ഇസ്ലാം മത വിശ്വാസികള്‍ കെയ്‌റോയിലെ ക്രൈസ്തവ ഭവനങ്ങള്‍ കൂട്ടത്തോടെ തകര്‍ത്തു |
Content | കെയ്‌റോ: ക്രൈസ്തവ ദേവാലയം നിര്‍മ്മിക്കുവാന്‍ രഹസ്യ നീക്കം നടക്കുന്നുവെന്ന് ആരോപിച്ച് ഈജിപ്റ്റില്‍, എട്ട് ക്രിസ്ത്യന്‍ വീടുകള്‍ ഇസ്ലാം മത വിശ്വാസികള്‍ പൂര്‍ണ്ണമായും തകര്‍ത്തു. ഈജിപ്ത്തിന്റെ തലസ്ഥാനമായ കെയ്‌റോയ്ക്ക് തെക്കായി സ്ഥിതി ചെയ്യുന്ന സാഫ്ത്തല്‍ ഹിര്‍സ എന്ന ഗ്രാമത്തിലെ വീടുകള്‍ക്ക് നേരെയാണ് മുസ്ലീം വിശ്വാസികള്‍ ആക്രമണം നടത്തിയത്. വീടുകള്‍ തീവച്ചു നശിപ്പിച്ച സംഘം ഗ്രാമത്തില്‍ വെടിവയ്പ്പും നടത്തി.
"ഇവിടെ ഒരു ദേവാലയം പണിയുവാന്‍ ഞങ്ങള്‍ അനുവദിക്കില്ല" എന്ന മുദ്രാവക്യത്തോടെയാണ് മുസ്ലീം വിശ്വാസികള്‍ ക്രൈസ്തവ ഭവനങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയത്. പന്ത്രണ്ടായിരത്തില്‍ അധികം ജനസംഖ്യയുള്ള ഗ്രാമത്തില്‍ 70-ല്‍ അധികം ക്രൈസ്തവ കുടുംബങ്ങള്‍ വസിക്കുന്നുണ്ട്. ഗ്രാമത്തില്‍ പത്ത് മുസ്ലീം പള്ളികള്‍ സ്ഥിതി ചെയ്യുന്നുണ്ട്. മുസ്ലിം ദേവാലയത്തില്‍ വെള്ളിയാഴ്ച നടന്ന പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് ക്രൈസ്തവ ഭവനങ്ങള്‍ തകര്‍ക്കുവാന്‍ അക്രമികള്‍ എത്തിയതെന്ന് 'ക്രിസ്ത്യന്‍സ് ഇന്‍ പാകിസ്ഥാന്‍' എന്ന വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇവിടെ വസിക്കുന്ന ക്രൈസ്തവ വിശ്വാസികളെല്ലാം തന്നെ കോപ്റ്റിക് ക്രൈസ്തവരാണ്. കഴിഞ്ഞ കുറച്ചു നാളുകളായി കോപ്റ്റിക് ക്രൈസ്തവര്‍ക്കു നേരെ മുസ്ലീം വിശ്വാസികള്‍ തീവ്രമായ ആക്രമണമാണ് നടത്തുന്നത്. "തങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന ഭീഷണി വ്യാഴാഴ്ച ദിവസം തന്നെ ലഭിച്ചതിനാല്‍ ഇത് പോലീസിനെ അറിയിച്ചു. ആരെങ്കിലും ആക്രമണത്തിന് മുതിര്‍ന്നാല്‍ വിവരമറിയിച്ചാല്‍ മതിയെന്നു പോലീസ് ഉറപ്പ് നല്‍കിയതാണ്. എന്നാല്‍, വെള്ളിയാഴ്ച ആക്രമണം നടന്നപ്പോള്‍ പോലീസ് ഉദ്യോഗസ്ഥരും അക്രമികളുടെ പക്ഷം ചേര്‍ന്നു". പ്രദേശത്തെ ഒരു ക്രൈസ്തവ വിശ്വാസി വേള്‍ഡ് വാച്ച് മോണിറ്റര്‍ എന്ന സംഘടനയോട് പറഞ്ഞു.
ദേവാലയം പണിയുവാന്‍ ക്രൈസ്തവര്‍ ശ്രമിച്ചതിനാലാണ് മുസ്ലീങ്ങള്‍ ആക്രമണം നടത്തിയതെന്നാണ് പോലീസ് വിശദീകരിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു ശ്രമവും ക്രൈസ്തവ വിശ്വാസികള്‍ നടത്തിയിരുന്നില്ല. ഈജിപ്ത്തില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ നിത്യസംഭവങ്ങളായി മാറിയിരിക്കുകയാണ്.
#{green->n->n->#SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }} |
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | ![]() |
Seventh Image | ![]() |
Video | |
Second Video | |
facebook_link | Not set |
News Date | 2016-08-01 00:00:00 |
Keywords | christian,houses,Egypt,attacked,Muslims |
Created Date | 2016-08-01 14:53:08 |