category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രിസ്തുവിലേക്ക് എത്തിച്ചേരുവാനുള്ള ആഗ്രഹത്തിന് തടസ്സമായി നില്‍ക്കുന്ന സാഹചര്യങ്ങളെ വിശ്വാസം കൊണ്ട് ചെറുത്ത് തോല്‍പ്പിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ
Contentക്രാക്കോവ്: ക്രിസ്തുവിന്റെ അരികിലേക്ക് എത്തിച്ചേരുവാനുള്ള ആഗ്രഹത്തിന് തടസ്സമായി നില്‍ക്കുന്ന സാഹചര്യങ്ങളെയും പ്രതിബന്ധങ്ങളെയും വിശ്വാസം കൊണ്ട് ചെറുത്ത് തോല്‍പ്പിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. ലോകയുവജന സമ്മേളനത്തിന്റെ സമാപന ബലിയില്‍ സന്ദേശം നല്കി സംസാരിക്കുകയായിരിന്നു അദ്ദേഹം. "നാം ആയിരിക്കുന്നത് ഏത് അവസ്ഥയിലാണോ, ആ അവസ്ഥയില്‍ തന്നെ ദൈവം നമ്മേ സ്‌നേഹിക്കുന്നു. നാം പാപത്തിന് അടിമപ്പെട്ടവരാണെങ്കിലും അവിടുന്ന് നമ്മെ സ്നേഹിക്കുന്നു. ആരും പ്രാധാന്യം അര്‍ഹിക്കാത്ത വ്യക്തികളല്ല. എല്ലാവരേയും അതീവ പ്രാധാന്യത്തോടെയാണ് ദൈവം നോക്കിക്കാണുന്നത്. നിരാശയുടെ ചിന്തകള്‍ നമ്മില്‍ വരുമ്പോള്‍, നമ്മിലേക്ക് അടുക്കുവാന്‍ ആഗ്രഹിക്കുന്ന ദൈവത്തില്‍ നിന്നും നീങ്ങി മാറുകയാണ് നാം ചെയ്യുന്നത്". പരിശുദ്ധ പിതാവ് യുവജനങ്ങളെ ഓര്‍മ്മിപ്പിച്ചു. സക്കേവൂസിന്റെ വ്യക്തിപരമായ ജീവിതത്തേയും സാമൂഹികമായ ജീവിതത്തേയും പാപ്പ തന്റെ പ്രസംഗത്തില്‍ എടുത്ത് പറഞ്ഞു. ക്രിസ്തുവിനെ നേരില്‍ കാണുവാന്‍ ആഗ്രഹിച്ച സക്കേവൂസിന് പല പ്രശ്‌നങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. സക്കേവൂസിന്റെ ഉയരകുറവായിരുന്നു ആദ്യത്തെ പ്രശ്‌നം."നമ്മില്‍ പലര്‍ക്കും ഇന്ന് ക്രിസ്തുവിന്റെ അരികിലേക്ക് ചെല്ലുമ്പോള്‍ ഇത്തരം ഒരു തോന്നല്‍ വന്നേക്കാം. നമ്മള്‍ വലിയവരല്ല എന്ന തോന്നല്‍; മറ്റുള്ളവരിലും നമ്മള്‍ ചെറിയവരാണെന്ന തോന്നല്‍. വിശ്വാസത്തിലൂടെ മാത്രമേ ഈ പ്രശ്‌നത്തില്‍ നിന്നും കരകയറുവാന്‍ സാധിക്കുകയുള്ളു". പിതാവ് പറഞ്ഞു. നമ്മള്‍ എത്ര ചെറിയവരായാലും നമ്മുടെ ഏറ്റവും വലിയ സുഹൃത്തും, നമ്മേ സ്വന്ത ജീവന് തുല്യം കരുതുകയും ചെയ്യുന്നത് ക്രിസ്തുവാണെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. "ഒരു ഭാഗത്ത് ക്രിസ്തുവിനെ അറിയുവാനും അവന്റെ അടുത്ത് ചെല്ലുവാനും സക്കേവൂസിന് തീവ്രമായ ആഗ്രഹമുണ്ട്. എന്നാല്‍ ജനങ്ങളില്‍ നിന്നുള്ള പരിഹാസവും ക്രിസ്തു തന്നെ എങ്ങനെ സ്വീകരിക്കുമെന്നുള്ള ചിന്തയും സക്കേവൂസിനെ ഭരിച്ചിരുന്നു. ഇത്തരം ഒരു ചിന്ത സക്കേവൂസിന്റെ ഉള്ളിലുണ്ടായിരുന്നുവെങ്കിലും അയാള്‍ ക്രിസ്തുവിനെ കാണുവാന്‍ സാഹസികമായി ശ്രമിക്കുന്നു. തന്റെ പാപവും തിന്മകളുമെല്ലാം ഉള്ളപ്പോള്‍ തന്നെ ക്രിസ്തുവിനോടുള്ള താല്‍പര്യം അയാളുടെ ഉള്ളിലുണ്ട്. യുവാക്കളായ നിങ്ങളും ക്രിസ്തുവിങ്കലേക്ക് പൂര്‍ണ്ണമായി തിരിയുവാനുള്ള സാഹസം ഏറ്റെടുക്കുണം". പിതാവ് ആഹ്വാനം ചെയ്തു. ക്രിസ്തുവിലേക്ക് അടുത്ത് ചെല്ലുമ്പോള്‍ തന്റെ തൊഴില്‍ ജനങ്ങളുടെ ഇടയില്‍ ഒരു ചര്‍ച്ചയും പരിഹാസവും ആകുമെന്ന് സക്കേവൂസ്സ് കരുതുന്നു. ക്രിസ്തുവിലേക്ക് അടുത്ത് ചെല്ലുവാന്‍ നാം ശ്രമിക്കുമ്പോള്‍ ആളുകള്‍ പലകാരണങ്ങള്‍ നിരത്തി നമ്മേ അതില്‍ നിന്നും പിന്‍തിരിപ്പിക്കുവാന്‍ ശ്രമിക്കും. പക്ഷേ നമ്മുടെ തിരിച്ചുവരവിനായി അവിടുന്ന് ആഗ്രഹിക്കുന്നു. ഈ പ്രതിസന്ധികളെ വിശ്വാസം കൊണ്ട് കീഴ്പ്പെടുത്തണം. ഫ്രാന്‍സിസ് മാര്‍പാപ്പ കൂട്ടിചേര്‍ത്തു. ക്രാക്കോവിലെ ലോകയുവജന ദിനസമ്മേളനം മനോഹരമായി ക്രമീകരിച്ച പോളണ്ടിലെ സഭയോടും ബിഷപ്പുമാരോടുമുള്ള നന്ദിയും ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ പ്രത്യേകം സൂചിപ്പിച്ചു. സമാപന ബലിയില്‍ 30 ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്തു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-08-01 00:00:00
KeywordsWYD,End,next,venue,panama,pope,greetings,message
Created Date2016-08-01 11:01:47