Content | "എന്നെ അനുഗമിക്കുക; ഞാന്‍ നിങ്ങളെ മനുഷ്യരെപ്പിടിക്കുന്നവരാക്കും" (മത്തായി 4:19).
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 5}#
ചില ആളുകള്‍ എന്നോട് തുറന്ന് സമ്മതിച്ചിട്ടുണ്ട്: "സമര്‍പ്പിത ജീവിതത്തില്‍ പ്രവേശിക്കുവാന്‍ ഞങ്ങള്‍ക്ക് ഭയമാണ്". തന്റെ സന്തോഷം കൊണ്ടും ശക്തികൊണ്ടും നിങ്ങളെ നിറയ്ക്കുവാനുള്ള കഴിവ് ക്രിസ്തുവിനുണ്ടെന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലേ? ജീവിതത്തിന്റേതായ എല്ലാം ഉപേക്ഷിച്ചിട്ട്, ക്രിസ്തുവിനെ പിന്‍തുടരാന്‍ വിളിക്കപ്പെട്ടവരാണ് നാം. ആത്മീയ ജീവിതത്തിന് വേണ്ടി, ദൈവരാജ്യത്തിനു വേണ്ടി നിലകൊള്ളാന്‍ വിശുദ്ധമായ, പരിപൂര്‍ണ്ണ സന്നദ്ധമായ സമര്‍പ്പിത ജീവിതം നാം നയിക്കേണ്ടിയിരിക്കുന്നു. ഇത് ഒരു മനോഹരമായ ജീവിതവൃത്തിയാണെന്ന്‍ മാത്രമല്ല,സഭയ്ക്ക് ഏറെ പ്രധാനപ്പെട്ടതുമാണ്.
ക്രിസ്തുവിന്റെ നാമത്തില്‍ ഒരിടയനെപ്പോലെ സഹോദരരെ ഒരുമിച്ച് കൂട്ടുകയും, അവന്റെ സത്യവചനം അവരില്‍ എത്തിച്ചുകൊടുക്കുകയും, അനുരജ്ഞനത്തിന്റെ കൂദാശ വഴി പാപങ്ങള്‍ ക്ഷമിച്ചുകൊടുക്കുകയും, ക്രിസ്തുവിന്റെ ശരീരവും രക്തവും അവരുടെ പരിപോഷണത്തിനായി അര്‍പ്പിക്കുകയും, അവരുടെ സേവനത്തിനായി സദാസന്നദ്ധരായിരിക്കുകയും, അവരെ ഉപദേശം നല്‍കി മെച്ചപ്പെടുത്തുകയും ചെയ്യുന്ന ധര്‍മ്മമാണ് പുരോഹിതര്‍ നിറവേറ്റുന്നതെന്ന് നാം മനസ്സിലാക്കണം. ക്രിസ്തുവിന്റെ ശരീരത്തില്‍ പുരോഹിതര്‍ക്ക് ഒരു സവിശേഷ സ്ഥാനമുണ്ട്. ക്രിസ്തുവിനാല്‍ വിളിക്കപ്പെടാതെ പൗരോഹിത്യത്തില്‍ പ്രവേശിക്കാന്‍ ആര്‍ക്കും കഴിയുകയില്ല. കാരണം, മറ്റ് കൂദാശകളില്‍ നിന്നും ഏറെ വ്യത്യസ്തമായ ഒന്നാണ് പൌരോഹിത്യം.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ലിയോണ്‍സ്, 5.10.86).
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/8?type=6 }} |