Contents

Displaying 1991-2000 of 24978 results.
Content: 2167
Category: 5
Sub Category:
Heading: വിശുദ്ധ ഡൊമിനിക്ക്
Content: 1175-ല്‍ സ്പെയിനിലെ കാസ്റ്റിലേയിലെ പ്രസിദ്ധമായ ഗുസ്മാന്‍ കുടുംബത്തിലാണ് ഡൊമിനിക്ക് ജനിച്ചത്. ഒസ്മായിലെ ഒരു കാനോന്‍ റെഗുലര്‍ ആയിരുന്ന ഡൊമിനിക്ക് പിന്നീട് ഡൊമിനിക്കൻ സന്ന്യാസഭ സ്ഥാപിക്കുകയുണ്ടായി. 1216-ലാണ് ലോക പ്രശസ്തമായ ഈ സഭക്ക് അംഗീകാരം ലഭിക്കുന്നത്. ഫ്രാന്‍സിസ്കന്‍ സഭക്കൊപ്പം മധ്യകാലഘട്ടങ്ങളിലെ അതിശക്തമായ ഒരു സഭയായി വളര്‍ന്ന ഈ സഭ വിശുദ്ധ വിന്‍സെന്റ് ഫെറെര്‍ അടക്കമുള്ള നിരവധി മഹാരഥന്‍മാരായ സുവിശേഷകരെ തിരുസഭക്ക് സംഭാവന ചെയ്തിട്ടുണ്ട്. സന്യാസപരമായ ദാരിദ്ര്യത്തിലൂടെയും, ദൈവവചനത്തിന്റെ പ്രബോധനം വഴിയും ഈ സുവിശേഷകര്‍ നിരവധി ആളുകളെ ക്രിസ്തുവുമായി അടുപ്പിച്ചു. സമകാലികരായ വിശുദ്ധ ഡൊമിനിക്കും, വിശുദ്ധ ഫ്രാന്‍സിസും തങ്ങളുടെ ആത്മീയമായ വ്യക്തിത്വങ്ങളാലും, തങ്ങളുടെ ആത്മീയ സ്ഥാപനങ്ങള്‍ വഴിയും മതപരമായ ഒരു ഒരു നവചൈതന്യം കൈവരുത്തി. വിശുദ്ധ ഡൊമിനിക്കിന്റെ എളിമയും, ചിന്തയുടെ വ്യക്തതയും, കത്തിജ്വലിക്കുന്ന ആവേശവും ഡൊമിനിക്കന്‍ സഭയുടെ പൈതൃകമായി തീര്‍ന്നു. 1214 ൽ പരിശുദ്ധ അമ്മ വിശുദ്ധ ഡൊമിനിക്ക് വഴിയാണ് ജപമാല നമുക്ക് നൽകിയത്. വിശുദ്ധനെ പറ്റി ഐതീഹ്യപരമായിട്ടുള്ള കഥ നിലവിലുണ്ട്: “ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഡൊമിനിക്കിന്റെ മാതാവ് ഒരു സ്വപ്നം കണ്ടു: തന്റെ പല്ലുകള്‍ക്കിടയില്‍ കത്തികൊണ്ടിരിക്കുന്ന ഒരു പന്തം കടിച്ചുപിടിച്ചിരിക്കുന്ന ഒരു നായ്ക്കുട്ടിയേയാണ് താന്‍ ഉദരത്തില്‍ വഹിക്കുന്നതെന്നും, അതിനു ജന്മം നല്‍കിയപ്പോള്‍ അത് ഈ ലോകം മുഴുവനും അഗ്നിക്കിരയാക്കി എന്നുമായിരുന്നു അവള്‍ കണ്ട സ്വപ്നത്തിന്റെ സാരം". തന്റെ പ്രഘോഷണങ്ങള്‍ വഴിയും, തന്റെ വിശുദ്ധമായ മാതൃക വഴിയും നിരവധി രാഷ്ട്രങ്ങളെ ക്രിസ്തീയ നന്മയുടെ പ്രകാശത്തില്‍ ജ്വലിപ്പിക്കുവാനിരിക്കുന്ന ഡൊമിനിക്കിനെയാണ് ഈ സ്വപ്നം മുന്‍കൂട്ടി വെളിപ്പെടുത്തിയത്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോട് കൂടി ഫ്രാന്‍സിലെ കത്തോലിക്കാ സഭയെ പിടിച്ചുലച്ച സാമൂഹ്യ തിന്മയും, ക്രൈസ്തവ വിശ്വാസങ്ങള്‍ക്കെതിരെ ഉയര്‍ന്നിരിന്ന അല്‍ബിജന്‍സിയന്‍ മതവിരുദ്ധ വാദത്തെ ശക്തമായി പ്രതിരോധിക്കുകയും, പാശ്ചാത്യ ക്രിസ്തീയതയുടെ പുനരുദ്ധാരണത്തിനു നേതൃത്വം കൊടുക്കുകയും ചെയ്ത സ്പാനിഷ് വൈദികനും താപസനുമായിരുന്നു വിശുദ്ധ ഡൊമിനിക്ക് ഗുസ്മാന്‍. ഏതാണ്ട് 1215-ല്‍ വിശുദ്ധ ഡൊമിനിക്കാണ് ‘ദി ഓര്‍ഡര്‍ ഓഫ് ഫ്രിയാര്‍സ് പ്രീച്ചേഴ്സ്' എന്ന സന്യാസീ സഭ സ്ഥാപിച്ചത്. സിസ്റ്റെഴ്സ്യന്‍ സന്യാസിമാരില്‍ നിന്നും വിഭിന്നമായി ശാരീരികമായ പ്രയത്നങ്ങള്‍ക്ക് പകരം വചന പ്രഘോഷണവും, അദ്ധ്യാപനവുമായി കഴിയുവാനാണ് തന്റെ സന്യാസിമാരെ വിശുദ്ധന്‍ ഉപദേശിച്ചത്. രക്തസാക്ഷി പട്ടികയിലെ വിവരണമനുസരിച്ച്, ബൊളോണയിലെ ദിവ്യനായ കുമ്പസാരകനും, ഒരു പണ്ഡിതനും പ്രീച്ചേഴ്സ് സഭയുടെ സ്ഥാപകനുമായിരുന്നു ഡൊമിനിക്ക്. തന്റെ വിശുദ്ധി ഒട്ടും തന്നെ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുകയും മരിച്ചു പോയ മൂന്ന്‍ പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരുവാനുമുള്ള ദൈവാനുഗ്രഹം ലഭിച്ചവനെന്നും വിശുദ്ധനെ വിശേഷിപ്പിക്കുന്നു. തന്റെ വാക്കുകള്‍ കൊണ്ട് മതവിരുദ്ധതയെ അതിന്റെ മുളയിലേ തന്നെ നശിപ്പിക്കുവാനും നിരവധിപേരെ ഭക്തിയിലേക്കും, ആത്മീയ ജീവിതത്തിലേക്കും തിരികെ കൊണ്ട് വരാന്‍ വിശുദ്ധന് സാധിക്കുകയും ചെയ്തു. 1221 ഓഗസ്റ്റ് 6-ന് ബൊളോണയില്‍ വെച്ചാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. മൂന്ന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വിശുദ്ധന്റെ സുഹൃത്ത് കൂടിയായിരുന്ന ഗ്രിഗറി ഒമ്പതാമനാണ് ഡൊമിനിക്കിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ജര്‍മ്മനിയിലെ ആള്‍ട്ടുമാന്‍ 2. റോമായിലെ സിറിയാക്കൂസും ലാര്‍ഗൂസും സ്മാരക്ദൂസും 3. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എലെവുത്തൂസും ലെയൂനിദെസും 4. എല്ലിദിയൂസു {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/8?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F0Qwrdmo88IHHmsKHS51Xz}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-08-07-14:16:09.jpg
Keywords: വിശുദ്ധ
Content: 2168
Category: 6
Sub Category:
Heading: നിങ്ങള്‍ക്കുള്ളതില്‍ നിന്ന്‍ സന്തോഷപൂര്‍വ്വം ദാനം ചെയ്തു തുടങ്ങുക
Content: "എന്നാല്‍ യേശു പറഞ്ഞു: അവര്‍ പോകേണ്ടതില്ല; നിങ്ങള്‍ തന്നെ അവര്‍ക്കു ഭക്ഷണം കൊടുക്കുവിന്‍. അവര്‍ പറഞ്ഞു: അഞ്ചപ്പവും രണ്ടു മത്‌സ്യവും മാത്രമേ ഇവിടെ ഞങ്ങളുടെ പക്കലുള്ളൂ" (മത്തായി 14:16-17). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 8}# നിങ്ങളില്‍ ഭൂരിഭാഗവും പറയുന്നതു കേള്‍ക്കാന്‍ എനിക്ക് സന്തോഷമുണ്ട്. നിങ്ങള്‍ പറയുന്നു, ''മനുഷ്യരുടെയിടയില്‍ സമാധാനവും ശരിയായ ആശയവിനിമയവുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പങ്കുവയ്ക്കലാണ് ഞങ്ങള്‍ക്ക് ഇടയില്‍ വേണ്ടത്. ജീവിക്കുവാനും, ഞങ്ങളുടേയും മറ്റുള്ളവരുടേയും ജീവിതങ്ങള്‍ വിജയത്തിലെത്തിക്കുവാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു". പ്രിയപ്പെട്ട സ്‌നേഹിതരേ, ജീവിതോപാധികള്‍ തേടിയും, രോഗമുക്തിയ്ക്കുവേണ്ടിയും ആകാംക്ഷയോടെ അവനെ കേള്‍ക്കാന്‍ തടിച്ചുകൂടിയ, അയ്യായിരത്തോളം പേരടങ്ങിയ ഒരു വന്‍ ജനക്കൂട്ടത്തിന് മുന്നില്‍ യേശു അകപ്പെട്ടുപോയതായി നാം വായിക്കുന്നു. അവര്‍ക്ക് ഭക്ഷിക്കാന്‍ ഒന്നുമില്ലായിരുന്നു; നേരം സന്ധ്യയായി, സ്ഥലമോ മരുഭൂമിയും. ഭക്ഷിക്കാന്‍ കൊടുക്കാതെ അവരെ പറഞ്ഞുവിടാന്‍ യേശു ആഗ്രഹിച്ചില്ല. അതേ സമയം അപ്പസ്‌തോലന്മാര്‍ നിസ്സഹായരായിരുന്നു താനും. ഒരു ബാലന്റെ കൈയ്യില്‍ അഞ്ച് അപ്പവും രണ്ടു മീനും ഉണ്ട്. ഇത്രയും ആളുകള്‍ക്ക് അവ എങ്ങനെ തികയാനാണ്? ഈ ഉപമ വിരല്‍ ചൂണ്ടുന്നത് നമ്മുടെ ജീവിതങ്ങളിലേക്ക് തന്നെയല്ലേ? നിങ്ങളും പറഞ്ഞേക്കാം, ''ഞങ്ങളുടെ സന്മനസ്സുകൊണ്ട് അനേകം ജനങ്ങള്‍ക്ക് എന്താകാനാണ്?''. ഈ ഒരു ചോദ്യത്തിന് ഒറ്റ മറുപടിയെയുള്ളൂ. നിങ്ങള്‍ക്കുള്ളതില്‍ നിന്ന്‍ സന്തോഷപൂര്‍വ്വം ദാനം ചെയ്തു തുടങ്ങുക. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സല്‍പ്രവര്‍ത്തികള്‍ കണ്ടറിഞ്ഞ്, ദൈവം നിങ്ങള്‍ക്ക് നല്കിയിരിക്കുന്നത് എന്താണോ അത് അപരനായി മാറ്റിവെക്കുക. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ലിയോണ്‍സ്, 5.10.86) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/8?type=6 }}
Image: /content_image/Meditation/Meditation-2016-08-08-00:27:26.jpg
Keywords: ദരിദ്രര്‍
Content: 2169
Category: 8
Sub Category:
Heading: സ്വര്‍ഗ്ഗത്തില്‍ പ്രവര്‍ത്തിക്കുന്ന പരിശുദ്ധ അമ്മ
Content: “യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും, അമ്മയുടെ സഹോദരിയും, ക്ലോപ്പാസിന്റെ ഭാര്യ മറിയവും, മഗ്ദലേന മറിയവും നില്‍ക്കുന്നുണ്ടായിരുന്നു” (യോഹന്നാന്‍ 19:25). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-8}# നമ്മുടെ വിശ്വാസ തീര്‍ത്ഥാടനത്തിന്റെ അവസാനം നാം എവിടെ എത്തിച്ചേരുമെന്ന് മറിയത്തെ പറ്റി ധ്യാനിച്ചു നാം മനസ്സിലാക്കുന്നു. "പുതിയ ഹവ്വയും സഭയുടെ അമ്മയുമായ പരിശുദ്ധ ദൈവമാതാവ് ക്രിസ്തുവിന്റെ അവയവങ്ങള്‍ക്കു വേണ്ടി സ്വര്‍ഗ്ഗത്തില്‍ മാതാവിന്റെ ധര്‍മ്മം തുടര്‍ന്നും നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നു". ( Paul VI, PG 15) #{red->n->n->വിചിന്തനം:}# നമുക്ക്‌ മുന്നേ പോയവര്‍ ആരും തന്നെ യാന്ത്രികമായി സ്വര്‍ഗ്ഗത്തില്‍ എത്തിയിട്ടില്ലെന്നുള്ള കാര്യം നമുക്ക്‌ ഓര്‍മ്മിക്കാം. ആയതിനാല്‍, ദൈവത്തിന്റെ കാരുണ്യം ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി, സ്വര്‍ഗ്ഗത്തില്‍ പ്രവർത്തിക്കുന്ന നമ്മുടെ അമ്മയുടെ സഹായം തേടി പ്രാർത്ഥിക്കാം. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/8?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F0Qwrdmo88IHHmsKHS51Xz}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-08-08-03:19:35.jpg
Keywords: സ്വര്‍ഗ്ഗ
Content: 2170
Category: 18
Sub Category:
Heading: കെ‌സി‌ബി‌സി സംഘടിപ്പിക്കുന്ന ഏകദിന ദൈവശാസ്ത്ര സമ്മേളനം ഇന്ന്‍ നടക്കും.
Content: കൊച്ചി: കെ‌സി‌ബി‌സി സംഘടിപ്പിക്കുന്ന ഏകദിന ദൈവശാസ്ത്ര സമ്മേളനം കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ഇന്നു വൈകുന്നേരം അഞ്ചിനു നടക്കും. കേരള കത്തോലിക്കാ മെത്രാന്‍സമിതി പ്രസിഡന്‍റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ ഫ്രാന്‍സിസ് പാപ്പായുടെ 'സ്നേഹത്തിന്‍റെ സന്തോഷം' എന്ന അപ്പസ്തോലിക പ്രബോധനത്തിന്‍റെ വെളിച്ചത്തില്‍ കുടുംബവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. റവ.ഡോ.ജോയി അറയ്ക്കല്‍, റവ.ഡോ.ഹോര്‍മിസ് മൈനാട്ടി, ഡോ. മേരി റെജീന എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍, തിയോളജി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഏബ്രഹാം മാര്‍ യൂലിയോസ്, സെക്രട്ടറി റവ.ഡോ.മത്തായി കടവില്‍ എന്നിവര്‍ പ്രസംഗിക്കും. നാളെമുതല്‍ 12 വരെ മെത്രാന്മാരുടെ വാര്‍ഷികധ്യാനം നടക്കും. ഫാ.ഏബ്രഹാം വെട്ടുവേലിലാണ് ധ്യാനം നയിക്കുന്നത്. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-08-08-01:31:24.jpg
Keywords:
Content: 2171
Category: 1
Sub Category:
Heading: സിറിയയിലെ പ്രശ്‌നങ്ങള്‍ക്ക് വേഗം പരിഹാരം കാണണമെന്ന് മാര്‍പാപ്പ; പ്രാര്‍ത്ഥനയില്‍ സിറിയന്‍ ജനതയെ പ്രത്യേകം ഓര്‍ക്കണമെന്നു ആഹ്വാനം
Content: വത്തിക്കാന്‍: സിറിയയില്‍ എത്രയും വേഗം സമാധാനം സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും, സംഘര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതം നേരിടേണ്ടിവരുന്നത് സ്ത്രീകളും കുട്ടികളുമാണെന്നും ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ച തന്റെ സന്ദേശം കേള്‍ക്കുവാനായി വത്തിക്കാനില്‍ എത്തിയ പതിനായിരങ്ങളോടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സിറിയന്‍ ജനതയെ സംബന്ധിക്കുന്ന തന്റെ ആകുലതകള്‍ പങ്കുവച്ചത്. സിറിയയില്‍ ദുരിതമനുഭവിക്കുന്ന ജനതയ്ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ച പ്രത്യേകം പ്രാര്‍ത്ഥന നടത്തി. "സഹോദരങ്ങളെ, സിറിയയില്‍ നടക്കുന്ന വിവിധ സംഘര്‍ഷങ്ങളില്‍ സാധാരണക്കാരായ സിറിയന്‍ പൗരന്‍മാര്‍ കൊല്ലപ്പെടുന്നതു തുടരുകയാണ്. പ്രത്യേകിച്ച് ആലപ്പോ നഗരത്തില്‍ നിന്നും ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പ്രതിരോധിക്കുവാന്‍ ഒരു ശേഷിയുമില്ലാത്ത സാധാരണക്കാര്‍ക്ക് നേരെ നടക്കുന്ന ഇത്തരം അക്രമങ്ങള്‍ ഒരിക്കലും ന്യായീകരിക്കുവാന്‍ സാധ്യമല്ല. കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്ന ഈ വലിയ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തുവാനുള്ള ആര്‍ജവം നമ്മള്‍ കാണിക്കണം. അതിനുള്ള തീവ്രശ്രമങ്ങള്‍ നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാകണം". ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. സ്വന്തം രാജ്യത്തെ ദുരിതങ്ങള്‍ക്കിടയിലും പ്രതീക്ഷ കൈവിടാതെ മുന്നോട്ടു നീങ്ങുന്ന സിറിയന്‍ ജനതയോടുള്ള തന്റെ ആത്മീയ ഐക്യവും പരിശുദ്ധ പിതാവ് തന്റെ പ്രസംഗത്തില്‍ അറിയിച്ചു. പ്രാര്‍ത്ഥനയില്‍ സിറിയന്‍ ജനതയെ പ്രത്യേകം ഓര്‍ക്കണമെന്നു അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. പടിഞ്ഞാറന്‍ സിറിയയില്‍ വിമതര്‍ സര്‍ക്കാര്‍ സൈന്യത്തിന്റെ നേരെ ആക്രമണം നടത്തി ജനവാസ കേന്ദ്രങ്ങള്‍ തങ്ങളുടെ കീഴില്‍ കൊണ്ടുവരുവാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. അതേ സമയം കിഴക്കന്‍ അലപ്പോയില്‍ തീവ്രവാദികളുടെ ആക്രമണം രൂക്ഷമായി തുടരുകയാണ്. ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന വിവിധ ആക്രമണങ്ങളില്‍ സാധാരണക്കാരായ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-08-02:29:09.jpg
Keywords:
Content: 2172
Category: 1
Sub Category:
Heading: ബോംബുകള്‍ തുടര്‍ച്ചയായി വര്‍ഷിക്കപ്പെടുമ്പോഴും അഭയാര്‍ത്ഥികളെ സംരക്ഷിച്ച് സിറിയയിലെ കര്‍മ്മലീത്ത മഠം കന്യാസ്ത്രീകള്‍
Content: ആലപ്പോ: സിറിയയിലെ സര്‍ക്കാര്‍ സൈന്യവും വിമതരും തമ്മില്‍ നടക്കുന്ന തുടര്‍ച്ചയായ പോരാട്ടത്തിന്‍റെ വേദിയായ ആലപ്പോ നഗരത്തില്‍ ഭീതിയിലമര്‍ന്നിരിക്കുന്ന ജനങ്ങള്‍ക്ക് അഭയമായി കര്‍മ്മലീത്താ സന്യാസാശ്രമം. മഠത്തിനു സമീപം തന്നെ തയ്യാറാക്കിയ വലിയ കെട്ടിടത്തില്‍ അഭയാര്‍ത്ഥികളായ നിരവധി പേരെ കന്യാസ്ത്രീകള്‍ സുരക്ഷിതമായി താമസിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്കാവശ്യമായ എല്ലാ സഹായങ്ങളും മഠം നല്‍കുന്നു. സിറിയയിലെ ജനങ്ങള്‍ ഏറ്റവും ക്ലേശകരമായ സാഹചര്യങ്ങളിലൂടെയാണ് നീങ്ങുന്നതെന്നും ലോകജനത അവരെ സഹായിക്കുവാന്‍ മുന്നോട്ട് വരണമെന്നും സിസ്റ്റര്‍ ആനി ഫ്രാങ്കോയിസ് അഭിപ്രായപ്പെട്ടു. ദിവസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ സേനയും വിമതരും തമ്മില്‍ നടന്ന ആക്രമണത്തില്‍ ആലപ്പോയിലെ ഒരു ക്രൈസ്തവ ദേവാലയം കൂടി തകര്‍ന്നിരുന്നു. മഠത്തിനു സമീപത്തെല്ലാം ബോംബുകള്‍ വന്നു പതിച്ചെങ്കിലും ദൈവകൃപയാല്‍ മഠം തകര്‍ന്നില്ലെന്നു സിസ്റ്റര്‍ ആനി മാധ്യമങ്ങളോട് പറഞ്ഞു. 'ബോംബുകള്‍ മഴപോലെ തങ്ങളുടെ മുകളിലേക്ക് വീഴുകയാണ്. ദൈവപരിപാലനയാല്‍ ജീവന്‍ നിലനിര്‍ത്തുന്നവരാണ് എല്ലാവരും. ഞങ്ങളോടൊപ്പം പാര്‍ക്കുന്ന അഭയാര്‍ത്ഥികളെ ഉപേക്ഷിച്ച് എവിടേയ്ക്കും പോകുവാന്‍ ഞങ്ങള്‍ തയ്യാറല്ല'. സിസ്റ്റര്‍ ആനി ഫ്രാങ്കോയിസ് പറയുന്നു.ആലപ്പോ നഗരത്തിന്റെ സമീപം സ്ഥിതി ചെയ്യുന്ന യൂണിവേഴ്‌സിറ്റി ക്വാട്ടേഴ്‌സിനോട് ചേര്‍ന്നാണ് കര്‍മ്മലീത്ത മഠം പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ ഇടപെടലുകള്‍ പൂര്‍ണ്ണമായും അസാധ്യമായ ഈ സാഹചര്യത്തില്‍ ദൈവീക ഇടപെടലുകള്‍ക്കായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും കര്‍മ്മലീത്ത കന്യാസ്ത്രീമാര്‍ അപേക്ഷിക്കുന്നു. ക്രൈസ്തവ വിശ്വാസികളുടെ ഏറ്റവും വലിയ കേന്ദ്രമായിരുന്നു അലപ്പോ നഗരം. ഇപ്പോള്‍ ഇവിടെ ശേഷിക്കുന്നത് വെറും നാല്‍പതിനായിരത്തില്‍ താഴെ ക്രൈസ്തവ വിശ്വാസികള്‍ മാത്രമാണ്. സാമ്പത്തികമായി ഏറെ പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന പാവപ്പെട്ടവര്‍ക്ക് നഗരത്തില്‍ നിന്നും പലായനം ചെയ്യുവാന്‍ സാധിക്കുന്നില്ല. ഇത്തരത്തില്‍, സമൂഹത്തിലെ ഏറ്റവും താഴെക്കിടയില്‍ ഉള്‍പ്പെടുന്ന കുറച്ചു പേര്‍ മാത്രമാണ് ഇപ്പോള്‍ തങ്ങളുടെ കൂടെ താമസിക്കുന്നതെന്നും സിസ്റ്റര്‍ ആനി കൂട്ടിച്ചേര്‍ത്തു. നാലു സിറിയക്കാരും ഫ്രാന്‍സില്‍ നിന്നുള്ള രണ്ടു പേരും അടങ്ങുന്ന കന്യാസ്ത്രീകളുടെ സംഘമാണ് അലപ്പോയിലെ കര്‍മ്മലീത്ത മഠത്തില്‍ ഇപ്പോള്‍ സേവനം ചെയ്യുന്നത്. കഴിഞ്ഞ മാസം മെല്‍കൈറ്റ് ഗ്രീക്ക് കത്തോലിക്ക ആര്‍ച്ച് ബിഷപ്പായ ജിയാന്‍ ക്ലമെന്റ് ജിയാന്‍ബാര്‍ട്ട് സിറിയന്‍ വിഷയം ഗുരുതരമാണെന്ന് പ്രസ്താവന നടത്തിയിരിന്നു. "ക്രൈസ്തവ സഭയുടെ ആദ്യകാല ചരിത്രം ഉറങ്ങുന്ന ഭൂമിയാണ് സിറിയയും പരിസരത്തുള്ള മറ്റു രാജ്യങ്ങളും. ഇവിടെ നിന്നുള്ള ക്രൈസ്തവരുടെ പലായനം തങ്ങളുടെ ആത്മീയ, സാംസ്‌കാരിക വേരുകള്‍ പൂര്‍ണ്ണമായും മുറിച്ചുമാറ്റുന്നതാണ്. ലോകത്തിന്റെ നാലു കോണുകളിലേക്കും പ്രശ്‌നങ്ങള്‍ മൂലം ഓടിപോകുന്നവര്‍ക്ക് സ്വന്തം അസ്ഥിത്വം നഷ്ടമാകുകയാണ്. നമ്മളുടെതല്ലാത്ത ഒരു രാജ്യത്ത് ഭീതിയോടെ അനുദിനം കഴിയേണ്ടിവരുന്നതു ഖേദകരമാണ്. പ്രശ്‌നങ്ങളെ ഭയന്ന് ഓടാതെ, സ്വന്തം രാജ്യത്ത് തന്നെ പിടിച്ചു നല്‍ക്കുവാന്‍ ശ്രമിക്കണം". ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവനയില്‍ പറയുന്നു. യുദ്ധവും തീവ്രവാദവും ആദിമ ക്രൈസ്തവരായ ഒരു ജനതയെ കൊടും പീഡനങ്ങളിലാണ് കൊണ്ട് ചെന്ന് എത്തിച്ചിരിക്കുന്നത്. സിറിയയിലെ ക്രൈസ്തവരുടെ പ്രശ്‌നങ്ങള്‍ക്ക് നേരെ ഒട്ടുമിക്ക ലോകരാജ്യങ്ങളും പുറംതിരിഞ്ഞ് നില്‍ക്കുന്നതും തീവ്രവാദികള്‍ക്ക് സഹായകരമാകുന്നു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-08-04:33:54.jpg
Keywords:
Content: 2173
Category: 1
Sub Category:
Heading: മദര്‍ മേരി ബര്‍ണാഡെറ്റയെ ദൈവദാസിയായി പ്രഖ്യാപിച്ചു; ഗോത്ര വിഭാഗത്തില്‍ നിന്നും ദൈവദാസിയാക്കപ്പെട്ട പ്രഥമ ഭാരത വനിതയായി മദര്‍ മേരി
Content: റാഞ്ചി: ഭാരതത്തിലെ ഗോത്രവിഭാഗത്തില്‍പെടുന്ന ഒരു വനിത ഇതാദ്യമായി വിശുദ്ധ പദവിയിലേക്കുള്ള ആദ്യ ചുവടുവെയ്പ്പ് പൂര്‍ത്തിയാക്കി. മദര്‍ മേരി ബര്‍ണാഡെറ്റ പ്രസാദാണ് ദൈവദാസി പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുന്നത്. ഇന്നലെ റാഞ്ചി ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ടെലസ്‌പോര്‍ പി. ടോപ്പോയാണ് മേരി ബര്‍ണാഡെറ്റയെ ദൈവദാസിയായി പ്രഖ്യാപിച്ചത്. ഭാരതത്തില്‍ നിന്ന്‍ ഗോത്രവിഭാഗത്തില്‍പെടുന്ന ഒരു വനിത ഇതാദ്യമായാണ് വിശുദ്ധ പദവിയിലേക്കുള്ള നീണ്ട പ്രക്രിയയുടെ ആദ്യ ചുവടിലേക്ക് കടന്നിരിക്കുന്നത്. 'ഡോട്ടേഴ്‌സ് ഓഫ് സെന്റ് ആനി' എന്ന കോണ്‍ഗ്രിഗേഷന്റെ സ്ഥാപകയാണ് ദൈവദാസിയായി ഉയര്‍ത്തപ്പെട്ട മദര്‍ മേരി ബര്‍ണാഡെറ്റ. 1878 ജൂണ്‍ 16-നാണ് മദര്‍ മേരി ബര്‍ണാഡെറ്റ ജനിച്ചത്. 1897 ജൂലൈ 16-നു ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ മദര്‍ മേരി ബര്‍ണാഡെറ്റയും സിസിലിയ, വെറോണിക്ക, മേരീ എന്നീ കന്യാസ്ത്രീമാരും ചേര്‍ന്ന് 'ഡോട്ടേഴ്‌സ് ഓഫ് ദ സെന്റ് ആനി' എന്ന കോണ്‍ഗ്രിഗേഷന്‍ ആരംഭിച്ചു. അക്കാല ഘട്ടങ്ങളില്‍ ഏറെ പിന്നോക്കം നിന്നിരുന്ന ആദിവാസി ഗോത്ര ജനവിഭാഗങ്ങള്‍ക്കിടയിലും, സാധാരണക്കാര്‍ക്കിടയിലും മികച്ച പ്രവര്‍ത്തനമാണ് മദര്‍ മേരിയുടെ നേതൃത്വത്തില്‍ സ്ഥാപിതമായ കോണ്‍ഗ്രിഗേഷന്‍ നടത്തിയത്. വിദ്യാഭ്യാസ, ആരോഗ്യമേഖലകളില്‍ വലിയൊരു മാറ്റം കൊണ്ടുവരാന്‍ കോണ്‍ഗ്രിഗേഷന് സാധിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഛോട്ടാനാഗ്പൂര്‍ എന്ന പ്രദേശത്ത് നിരവധി പേര്‍ കോളറ രോഗം ബാധിച്ചതിനെ തുടര്‍ന്ന് മരിച്ചിരുന്നു. രോഗികളുടെ ഇടയില്‍ സജീവ സേവനത്തിനായി മദര്‍ മേരിയും മറ്റു കന്യാസ്ത്രീമാരും ഇറങ്ങി ചെന്നു. മേരി ബര്‍ണാഡെറ്റയോടൊപ്പം കോണ്‍ഗ്രിഗേഷന്റെ സ്ഥാപകരായി പ്രവര്‍ത്തിച്ച സിസ്റ്റര്‍ വെറോണിക്കയും, സിസ്റ്റര്‍ മേരിയും രോഗം മൂലം ഈ സമയത്ത് അന്തരിച്ചു. ദീര്‍ഘദൂരം കാടുകളും മലകളും താണ്ടി മദര്‍ ബര്‍ണാഡെറ്റയുടെ നേതൃത്വത്തിലുള്ള സംഘം വിവിധ സ്ഥലങ്ങളില്‍ ക്രിസ്തുവിന്റെ സുവിശേഷം അറിയിക്കുകയും സേവനങ്ങള്‍ തുടരുകയും ചെയ്തു. 1961 ഏപ്രില്‍ മാസം 16-ാം തീയതിയാണ് ക്ഷയരോഗം ബാധിച്ചതിനെ തുടര്‍ന്ന് മദര്‍ മേരി ബര്‍ണാഡെറ്റ അന്തരിച്ചത്. "തന്റെ ജീവിതം ക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസത്തില്‍ അടിസ്ഥാനപ്പെടുത്തിയാണ് ദൈവദാസിയായ മദര്‍ മേരി ബര്‍ണാഡെറ്റ പ്രവര്‍ത്തിച്ചത്. വിദ്യാഭ്യാസത്തിന്റെ വെളിച്ചം പ്രദേശത്ത് എത്തിക്കുന്നതിനായി മദര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ മഹത്വകരമാണ്. കത്തോലിക്ക സഭയിലെ ധീര വനിതകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നവരാണ് മദര്‍ മേരിയും കോണ്‍ഗ്രിഗേഷനിലെ ആദ്യകാല അംഗങ്ങളും". കര്‍ദിനാള്‍ ടോപ്പോ ദൈവദാസി പദവി പ്രഖ്യാപന ചടങ്ങിനിടെ പറഞ്ഞു. 1897-ല്‍ നാലു പേര്‍ ചേര്‍ന്ന് ആരംഭിച്ച 'ഡോട്ടേഴ്‌സ് ഓഫ് സെന്റ് ആനി' ഇപ്പോള്‍ 1040 കന്യസ്ത്രീമാരുള്ള വലിയൊരു സന്യസ്ഥ സമൂഹമാണ്. 142 കോണ്‍വെന്റുകളിലായി ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലും പുറത്തും അവര്‍ സേവന സന്നദ്ധരായി ജീവിക്കുന്നു. കോണ്‍ഗ്രിഗേഷന്റെ ഇപ്പോഴത്തെ സുപ്പീരിയര്‍ ജനറലായ സിസ്റ്റര്‍ ലിന്‍ഡ മേരി വൈഗാനാണ് മദര്‍ മേരി ബര്‍ണാഡെറ്റയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനായി പരിഗണിക്കണമെന്ന് കര്‍ദിനാള്‍ ടോപ്പോയോട് അഭ്യര്‍ത്ഥിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കര്‍ദിനാള്‍ ടോപ്പോ വത്തിക്കാനുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിച്ചത്. മദര്‍ മേരി ബര്‍ണാഡെറ്റയെ ദൈവദാസി പദവിയിലേക്ക് ഉയര്‍ത്തുന്നതിന് തടസമായി ഒന്നും നിലകൊള്ളുന്നില്ലെന്ന് വത്തിക്കാനില്‍ നിന്നും ജൂലൈ മാസം അറിയിപ്പ് ലഭിച്ചിരുന്നു. ബര്‍ണാഡെറ്റയുമായി ബന്ധപ്പെട്ട രേഖകള്‍ എന്തെങ്കിലും കൈവശമുള്ളവര്‍ അത് സഭയില്‍ അറിയിക്കണമെന്നും കര്‍ദിനാള്‍ ടോപ്പോ ആവശ്യപ്പെട്ടു. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനു മുമ്പ് സഭ നിയോഗിക്കുന്ന പ്രത്യേക കമ്മിറ്റികള്‍ പലവട്ടം വ്യക്തിയുടെ ജീവിതവുമായി ബന്ധപെട്ട രേഖകള്‍ പരിശോധനകള്‍ക്ക് വിധേയമാക്കും. ഇതിനായിട്ടാണ് രേഖകള്‍ ഹാജരാക്കുവാന്‍ കര്‍ദിനാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. റാഞ്ചിയില്‍ ആദിവാസി ദളിത് ഗോത്ര വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന ജനങ്ങളുടെ ഇടയില്‍ കത്തോലിക്ക സഭയ്ക്ക് ശക്തമായ സ്വാധീനമുണ്ട്. സഭയുടെ സുവിശേഷ വത്ക്കരണത്തിന്റെ ഫലമായി ആയിരങ്ങളാണ് ഇവിടെ ക്രിസ്തുമാര്‍ഗത്തിലേക്ക് വന്നു ചേര്‍ന്നു കൊണ്ടിരിക്കുന്നത്. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-08-05:40:20.jpg
Keywords: tribal,india,women,canonization,process,mother,mary,Bernadette
Content: 2174
Category: 1
Sub Category:
Heading: ഇറാന്‍ അഭയാര്‍ത്ഥിയായ മുഹമ്മദിനെ ക്രിസ്തു തന്റെ സഭയുടെ പുരോഹിതനാക്കി; തീവ്രവാദികളില്‍ നിന്നും ഭീഷണി നേരിടുന്നതായി പുരോഹിതന്റെ വെളിപ്പെടുത്തല്‍
Content: ലിവര്‍പൂള്‍: ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണി താന്‍ നേരിടുന്നുണ്ടെന്ന് ഫാദര്‍ മുഹമ്മദ് എഗ്റ്റിഡേറിയന്‍. ഇറാനില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് അഭയാര്‍ത്ഥിയായി യുകെയില്‍ എത്തിയ മുഹമ്മദ് എഗ്റ്റിഡേറിയന്‍ സത്യസുവിശേഷം സ്വീകരിക്കുകയും ക്രൈസ്തവ മതത്തിലേക്ക് മാറുകയും ചെയ്തിരുന്നു. ഇപ്പോള്‍ അദ്ദേഹം ആംഗ്ലിക്കന്‍ സഭയിലെ ഒരു വൈദികനായി സേവനം ചെയ്യുകയാണ്. അടുത്തിടെ ഫ്രാന്‍സില്‍ ഐഎസ് തീവ്രവാദികള്‍ ഫാദര്‍ ജ്വാക്വസ് ഹാമലിനെ വധിച്ച സംഭവത്തിന് ശേഷം തനിക്കും ജീവന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഫാദര്‍ മുഹമ്മദ് എഗ്റ്റിഡേറിയന്‍ ഓണ്‍ ലൈന്‍ മാധ്യമത്തോട് വെളിപ്പെടുത്തി. "ഫാദര്‍ ജ്വാക്വസ് ഹാമല്‍ കൊല്ലപ്പെട്ട സമയം എന്തെല്ലാം വികാരങ്ങള്‍ അദ്ദേഹത്തിന്റെ മനസിലൂടെ കടന്നു പോയിരിക്കും. ഞാന്‍ ആയിരുന്നു അദ്ദേഹത്തിന്റെ സ്ഥാനത്തെങ്കില്‍ എന്താകുമായിരുന്നു എന്റെ പ്രതികരണം. പലപ്പോഴും ഈ പ്രശ്‌നങ്ങള്‍ ഞാന്‍ ചിന്തിക്കാറുണ്ട്. എന്നാല്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ ഇനി നേരിടേണ്ടി വന്നാലും യേശുക്രിസ്തുവില്‍ നിന്നും അവന്റെ സ്‌നേഹത്തില്‍ നിന്നും ഞാന്‍ പിന്മാറുകയില്ല. ഞാന്‍ ഒരു അപകടത്തിലോ തീവ്രവാദികയുടെ കത്തിക്കുത്തിലോ മരിച്ചു വീഴാം. എന്നാല്‍ ദൈവം ആണ് എന്റെ ജീവന്റെ ഉടമ. അവനായി ഞാന്‍ ജീവിക്കും". ഫാദര്‍ മുഹമ്മദ് എഗ്റ്റിഡേറിയന്‍ പറഞ്ഞു. ഒരു യാഥാസ്ഥിതിക ഇറാനിയന്‍ മുസ്ലീം കുടുംബത്തിലാണ് മുഹമ്മദ് എഗ്റ്റിഡേറിയന്‍ ജനിച്ചത്. 13-ാം വയസില്‍ ഒരു അപകടത്തില്‍ മുഹമ്മദിന്റെ പിതാവ് മരിച്ചു പോയി. അന്നു മുതല്‍ ഒരു പിതാവിനെ അന്വേഷിച്ച തനിക്ക് പിന്നീട് സ്‌നേഹവാനായ ദൈവപിതാവിനെ കണ്ടെത്തുവാന്‍ സാധിച്ചെന്ന് മുഹമ്മദ് സാക്ഷിക്കുന്നു. ഇറാന്‍ ഭരണാധികാരികള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തി രംഗത്ത് വന്ന മുഹമ്മദ് എഗ്റ്റിഡേറിയനെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതെ തുടര്‍ന്ന് ഇറാനില്‍ തുടരുന്നത് സുരക്ഷിതമല്ലെന്നു മനസിലാക്കിയ മുഹമ്മദ് രാജ്യം വിട്ടു. വിമാനത്തിലും, ട്രെയിനിലും, കാല്‍നടയായും നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ നടന്നു കയറിയ മുഹമ്മദ് അവസാനം യുകെയില്‍ എത്തി. യാത്രയിലുടനീളം തന്നെ ക്രൈസ്തവരായ ഒരു സംഘം ആളുകള്‍ സഹായിച്ചിരുന്നതായി മുഹമ്മദ് ഓര്‍ക്കുന്നു. അഭയാര്‍ത്ഥി ക്യാമ്പില്‍ ഏറെ നാള്‍ തടവിലായ മുഹമ്മദിനെ രാജ്യത്തു നിന്നും നാടുകടത്തുവാന്‍ ഒരിക്കല്‍ യുകെ സര്‍ക്കാര്‍ തയ്യാറെടുത്തതാണ്. തിരികെ ഇറാനിലേക്ക് ചെന്നാല്‍ ജീവന്‍ നഷ്ടമാകുമെന്ന് ഉറപ്പായ ഫാദര്‍ മുഹമ്മദ് എഗ്റ്റിഡേറിയന്‍ അന്ന് ദൈവവുമായി ഒരു ഉടമ്പടി വച്ചു. "എന്റെ ജീവന്‍ നീ സംരക്ഷിച്ചാല്‍ അത് ഞാന്‍ നിനക്കായി നല്‍കാം". യുകെ സര്‍ക്കാര്‍ മുഹമ്മദിനെ നാടുകടത്തുവാനുള്ള തീരുമാനം അത്ഭുതകരമായി ഉപേക്ഷിച്ചു. ദൈവം തന്റെ ജീവനെ സംരക്ഷിച്ചതായി മനസിലാക്കിയ മുഹമ്മദ് ദൈവത്തിനു നല്‍കിയ വാക്കും പാലിച്ചു. പിന്നീടുള്ള ജീവിതം മുഹമ്മദ് ദൈവത്തിനായി നല്‍കി. ഇറാനില്‍ നിന്നും വരുന്ന അഭയാര്‍ത്ഥികളുടെ ഇടയില്‍ സേവനം ചെയ്യുകയാണ് ഇപ്പോള്‍ ഫാദര്‍ മുഹമ്മദ് എഗ്റ്റിഡേറിയന്‍. പേര്‍ഷ്യന്‍ ഭാഷയിലുള്ള ആരാധനയ്ക്ക് അദ്ദേഹം നേതൃത്വം നല്‍കുന്നു. തീവ്രവാദികള്‍ തന്റെ ജീവനെ ലക്ഷ്യമിട്ടിരിക്കുകയാണെന്ന് മനസിലാക്കിയിട്ടും ദൈവസ്‌നേഹത്തില്‍ നിന്നു ഒരിക്കലും പിന്നോട്ട് പോകില്ലെന്ന് ഈ ആംഗ്ലിക്കന്‍ വൈദികന്‍ പറയുന്നു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-08-06:36:41.jpg
Keywords: Liverpool,priest,converted,from,Islam,extremist,fears
Content: 2175
Category: 1
Sub Category:
Heading: ഇന്‍സ്റ്റാഗ്രാമില്‍ മാര്‍പാപ്പയെ പിന്തുടരുന്നവരുടെ എണ്ണം മൂന്നു മില്യണ്‍ കവിഞ്ഞു
Content: വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിനെ പിന്‍തുടരുന്നവരുടെ എണ്ണം മൂന്നു മില്യണ്‍ കവിഞ്ഞു. കഴിഞ്ഞ മാര്‍ച്ച് മാസമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ആരംഭിച്ചത്. ചിത്രങ്ങള്‍ക്ക് വാക്കുകളെക്കാള്‍ കൂടുതല്‍ ആശയവിനിമയം നടത്തുവാന്‍ സാധിക്കുമെന്ന തത്വത്തില്‍ അടിസ്ഥാനപ്പെടുത്തിയാണ് ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തീരുമാനിച്ചത്. ഇതുവരെ 143 പോസ്റ്റുകളാണ് മാര്‍പാപ്പയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ വന്നിട്ടുള്ളത്. നിരവധി ഫോട്ടോകളും വിഡീയോകളും ഇതില്‍ ഉള്‍പ്പെടുന്നു. തന്റെ ഔദ്യോഗിക സന്ദര്‍ശനങ്ങളുടെ ഭാഗമായി എടുക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ പാപ്പ ഇന്‍സ്റ്റാഗ്രാം വഴി പുറത്തുവിടാറുണ്ട്. വത്തിക്കാനില്‍ നിന്നുള്ള പ്രത്യേക ഫോട്ടോഗ്രാഫറുമാരുടെ സംഘമാണ് പാപ്പയുടെ സന്ദര്‍ശന ചിത്രങ്ങള്‍ പകര്‍ത്തുന്നത്. നേരത്തെ ട്വിറ്റര്‍ അക്കൗണ്ട് പാപ്പ ആരംഭിച്ചപ്പോള്‍ തന്നെ ഇന്‍സ്റ്റാഗ്രാമിലും പിതാവ് ഉടന്‍ സജീവമാകുമെന്ന് വത്തിക്കാന്‍ കമ്യൂണിക്കേഷന്‍സ് സെക്രട്ടറിയായ മോണ്‍സിഞ്ചോര്‍ ഡാരിയോ വിഗാനോ പ്രഖ്യാപിച്ചിരുന്നു. മാര്‍പാപ്പയുടെ ട്വിറ്റര്‍ അക്കൗണ്ടിലെ പോസ്റ്റുകള്‍ ഒന്‍പതു ഭാഷകളിലായി പുറത്തുവരുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായി ആളുകള്‍ പിന്‍തുടരുന്ന ലോക നേതാക്കന്‍മാരുടെ പട്ടികയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മുന്‍പന്തിയിലാണ്. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-08-07:58:30.jpg
Keywords: marpapa,instagram,social,media,followers,3,miilion
Content: 2176
Category: 1
Sub Category:
Heading: ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണി താന്‍ നേരിടുന്നുണ്ടെന്ന് ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്ത്തവ പുരോഹിതനായ ഫാദര്‍ മുഹമ്മദ് എഗ്റ്റിഡേറിയന്‍
Content: ലിവര്‍പൂള്‍: ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണി താന്‍ നേരിടുന്നുണ്ടെന്ന് ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്ത്തവ പുരോഹിതനായ ഫാദര്‍ മുഹമ്മദ് എഗ്റ്റിഡേറിയന്‍. ഇറാനില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് അഭയാര്‍ത്ഥിയായി യുകെയില്‍ എത്തിയ മുഹമ്മദ് എഗ്റ്റിഡേറിയന്‍ ക്രിസ്തുവിനെ ജീവിതത്തിലേക്ക് സ്വീകരിച്ച് കൊണ്ട് ക്രൈസ്തവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിരുന്നു. ഇപ്പോള്‍ അദ്ദേഹം ഒരു വൈദികനായി സേവനം ചെയ്യുകയാണ്. അടുത്തിടെ ഫ്രാന്‍സില്‍ ഐഎസ് തീവ്രവാദികള്‍ ഫാദര്‍ ജാക്വസ് ഹാമലിനെ വധിച്ച സംഭവത്തിന് ശേഷം തനിക്കും ജീവന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഫാദര്‍ മുഹമ്മദ് എഗ്റ്റിഡേറിയന്‍, ലിവര്‍പൂള്‍ എക്കോ എന്ന ഓണ്‍ലൈന്‍ മാധ്യമത്തോട് വെളിപ്പെടുത്തി. "ഫാദര്‍ ജ്വാക്വസ് ഹാമല്‍ കൊല്ലപ്പെട്ട സമയം എന്തെല്ലാം വികാരങ്ങള്‍ അദ്ദേഹത്തിന്റെ മനസിലൂടെ കടന്നു പോയിരിക്കും. ഞാന്‍ ആയിരുന്നു അദ്ദേഹത്തിന്റെ സ്ഥാനത്തെങ്കില്‍ എന്താകുമായിരുന്നു എന്റെ പ്രതികരണം. പലപ്പോഴും ഈ പ്രശ്‌നങ്ങള്‍ ഞാന്‍ ചിന്തിക്കാറുണ്ട്. എന്നാല്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ ഇനി നേരിടേണ്ടി വന്നാലും യേശുക്രിസ്തുവില്‍ നിന്നും അവന്റെ സ്‌നേഹത്തില്‍ നിന്നും ഞാന്‍ പിന്മാറുകയില്ല. ഞാന്‍ ഒരു അപകടത്തിലോ തീവ്രവാദികളുടെടെ കത്തിക്കുത്തിലോ മരിച്ചു വീഴാം. എന്നാല്‍ ദൈവം ആണ് എന്റെ ജീവന്റെ ഉടമ. അവനായി ഞാന്‍ ജീവിക്കും". ഫാദര്‍ മുഹമ്മദ് എഗ്റ്റിഡേറിയന്‍ പറഞ്ഞു. ഒരു യാഥാസ്ഥിതിക ഇറാനിയന്‍ മുസ്ലീം കുടുംബത്തിലാണ് മുഹമ്മദ് എഗ്റ്റിഡേറിയന്‍ ജനിച്ചത്. 13-ാം വയസില്‍ ഒരു അപകടത്തില്‍ മുഹമ്മദിന്റെ പിതാവ് മരിച്ചു പോയി. അന്നു മുതല്‍ ഒരു പിതാവിനെ അന്വേഷിച്ച തനിക്ക് പിന്നീട് സ്‌നേഹവാനായ ദൈവപിതാവിനെ ബൈബിളിൽ കണ്ടെത്തുവാന്‍ സാധിച്ചെന്ന് മുഹമ്മദ് സാക്ഷ്യപ്പെടുത്തുന്നു. ഇറാന്‍ ഭരണാധികാരികള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തി രംഗത്ത് വന്ന മുഹമ്മദ് എഗ്റ്റിഡേറിയനെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതേ തുടര്‍ന്ന് മുഹമ്മദ് രാജ്യം വിട്ടു. വിമാനത്തിലും, ട്രെയിനിലും, കാല്‍നടയായും നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ നടന്നു കയറിയ മുഹമ്മദ് അവസാനം യുകെയില്‍ എത്തി. യാത്രയിലുടനീളം തന്നെ ക്രൈസ്തവരായ ഒരു സംഘം ആളുകള്‍ തന്നെ സഹായിച്ചിരുന്നതായി മുഹമ്മദ് ഓര്‍ക്കുന്നു. ഈ കാലയളവില്‍ ഒരു സുഹൃത്ത് മുഹമ്മദിനോട് ചോദിച്ചു, നീ ഇസ്ലാമില്‍ സമാധാനം കണ്ടെത്തുന്നുണ്ടോ? ഒറ്റ മറുപടിയില്‍ 'ഉണ്ട്' എന്നു മുഹമ്മദ് പറഞ്ഞപ്പോഴും ഉള്ളിന്റെ ഉള്ളില്‍ അദ്ദേഹം ഒട്ടും സംതൃപ്തനല്ലായിരിന്നു. ഇതിനിടെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഏറെ നാള്‍ തടവിലായ മുഹമ്മദിനെ രാജ്യത്തു നിന്നും നാടുകടത്തുവാന്‍ യുകെ സര്‍ക്കാര്‍ തയ്യാറെടുത്തു. തിരികെ ഇറാനിലേക്ക് ചെന്നാല്‍ ജീവന്‍ നഷ്ടമാകുമെന്ന് ഉറപ്പായ മുഹമ്മദ് പരീക്ഷണാര്‍ത്ഥം ക്രൈസ്തവ സുഹൃത്തുക്കളില്‍ നിന്ന്‍ പരിചയപ്പെട്ട സത്യ ദൈവത്തിനു ഒരു വാക്കു കൊടുത്തു. "എന്റെ ജീവന്‍ നീ സംരക്ഷിച്ചാല്‍ അത് ഞാന്‍ നിനക്കായി നല്‍കാം". ദൈവത്തിന്റെ വലിയ ഇടപെടലെന്ന് വിശേഷിപ്പിക്കാം, യുകെ സര്‍ക്കാര്‍ മുഹമ്മദിനെ നാടുകടത്തുവാനുള്ള തീരുമാനം അത്ഭുതകരമായി ഉപേക്ഷിച്ചു. യേശു തന്റെ ജീവനെ സംരക്ഷിച്ചതായി മനസിലാക്കിയ മുഹമ്മദ് അവിടുത്തേക്ക് നല്‍കിയ വാക്കും പാലിച്ചു. പിന്നീടുള്ള ജീവിതം മുഹമ്മദ് ക്രിസ്തുവിനായി നല്‍കി. ഇന്ന്‍ ഇറാനില്‍ നിന്നും വരുന്ന അഭയാര്‍ത്ഥികളുടെ ഇടയില്‍ സേവനം ചെയ്യുകയാണ് ഫാദര്‍ മുഹമ്മദ് എഗ്റ്റിഡേറിയന്‍. പേര്‍ഷ്യന്‍ ഭാഷയിലുള്ള ആരാധനയ്ക്ക് അദ്ദേഹം നേതൃത്വം നല്‍കുന്നു. തീവ്രവാദികള്‍ തന്റെ ജീവനെ ലക്ഷ്യമിട്ടിരിക്കുകയാണെന്ന് മനസിലാക്കിയിട്ടും ക്രിസ്‌തുവിന്റെ സ്‌നേഹത്തില്‍ നിന്നു ഒരിക്കലും പിന്നോട്ട് പോകില്ലെന്ന് ഈ വൈദികന്‍ തറപ്പിച്ച് പറയുന്നു.
Image: /content_image/News/News-2016-08-08-08:44:06.jpg
Keywords: മുസ്ലിം, ഇസ്ലാം