Content | വത്തിക്കാന്‍: സിറിയയില്‍ എത്രയും വേഗം സമാധാനം സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും, സംഘര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതം നേരിടേണ്ടിവരുന്നത് സ്ത്രീകളും കുട്ടികളുമാണെന്നും ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ച തന്റെ സന്ദേശം കേള്‍ക്കുവാനായി വത്തിക്കാനില്‍ എത്തിയ പതിനായിരങ്ങളോടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സിറിയന്‍ ജനതയെ സംബന്ധിക്കുന്ന തന്റെ ആകുലതകള്‍ പങ്കുവച്ചത്. സിറിയയില്‍ ദുരിതമനുഭവിക്കുന്ന ജനതയ്ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ച പ്രത്യേകം പ്രാര്‍ത്ഥന നടത്തി.
"സഹോദരങ്ങളെ, സിറിയയില്‍ നടക്കുന്ന വിവിധ സംഘര്‍ഷങ്ങളില്‍ സാധാരണക്കാരായ സിറിയന്‍ പൗരന്‍മാര്‍ കൊല്ലപ്പെടുന്നതു തുടരുകയാണ്. പ്രത്യേകിച്ച് ആലപ്പോ നഗരത്തില്‍ നിന്നും ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പ്രതിരോധിക്കുവാന്‍ ഒരു ശേഷിയുമില്ലാത്ത സാധാരണക്കാര്‍ക്ക് നേരെ നടക്കുന്ന ഇത്തരം അക്രമങ്ങള്‍ ഒരിക്കലും ന്യായീകരിക്കുവാന്‍ സാധ്യമല്ല. കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്ന ഈ വലിയ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തുവാനുള്ള ആര്‍ജവം നമ്മള്‍ കാണിക്കണം. അതിനുള്ള തീവ്രശ്രമങ്ങള്‍ നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാകണം". ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.
സ്വന്തം രാജ്യത്തെ ദുരിതങ്ങള്‍ക്കിടയിലും പ്രതീക്ഷ കൈവിടാതെ മുന്നോട്ടു നീങ്ങുന്ന സിറിയന്‍ ജനതയോടുള്ള തന്റെ ആത്മീയ ഐക്യവും പരിശുദ്ധ പിതാവ് തന്റെ പ്രസംഗത്തില്‍ അറിയിച്ചു. പ്രാര്‍ത്ഥനയില്‍ സിറിയന്‍ ജനതയെ പ്രത്യേകം ഓര്‍ക്കണമെന്നു അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.
പടിഞ്ഞാറന്‍ സിറിയയില്‍ വിമതര്‍ സര്‍ക്കാര്‍ സൈന്യത്തിന്റെ നേരെ ആക്രമണം നടത്തി ജനവാസ കേന്ദ്രങ്ങള്‍ തങ്ങളുടെ കീഴില്‍ കൊണ്ടുവരുവാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. അതേ സമയം കിഴക്കന്‍ അലപ്പോയില്‍ തീവ്രവാദികളുടെ ആക്രമണം രൂക്ഷമായി തുടരുകയാണ്. ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന വിവിധ ആക്രമണങ്ങളില്‍ സാധാരണക്കാരായ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു.
#{green->n->n->#SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
|