Contents

Displaying 2021-2030 of 24978 results.
Content: 2197
Category: 8
Sub Category:
Heading: ഈ ഭൂമിയിലെ സഹനങ്ങള്‍ ശുദ്ധീകരണസ്ഥലത്തില്‍ നിന്നു മോചനം നേടാനുള്ള നിക്ഷേപങ്ങളാക്കി മാറ്റുക
Content: “നമുക്ക് വെളിപ്പെടാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്ടതകള്‍ നിസ്സാരമാണെന്ന് ഞാന്‍ കരുതുന്നു” (റോമാ 8:18). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-11}# തന്റെ ‘ഡാര്‍ക്ക്‌ നൈറ്റ് ഓഫ് ദി സോള്‍’ എന്ന കവിതയിലൂടെ കുരിശിന്റെ വിശുദ്ധ ജോണ്‍ നമ്മോടു പറയുന്നു: "നാം തീര്‍ച്ചയായും ശുദ്ധീകരണത്തിലൂടെ കടന്നു പോകേണ്ടതാകുന്നു. ഈ ഭൂമിയില്‍ തന്നെ സഹനങ്ങള്‍ അനുഭവിച്ച ഒരാത്മാവിന്, ഒന്നുകില്‍ ശുദ്ധീകരണസ്ഥലത്ത് പോകേണ്ടതായി വരികയോ, അല്ലെങ്കില്‍ കുറച്ച് കാലം മാത്രം ശുദ്ധീകരണസ്ഥലത്ത് ചിലവഴിച്ചാലോ മതിയാകുന്നതാണ്. ശുദ്ധീകരണസ്ഥലത്ത് നിരവധി മണിക്കൂറുകള്‍ കൊണ്ട് നേടുന്ന നേട്ടങ്ങള്‍ ഭൂമിയിലെ ഒരു മണിക്കൂര്‍ നേരത്തെ ശുദ്ധീകരണം വഴി നേടാവുന്നതാണ്." #{red->n->n->വിചിന്തനം:}# നമുക്ക് അനിവാര്യമായ ശുദ്ധീകരണത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ കഴിയുകയില്ല, പക്ഷേ ഈ ഭൂമിയിലെ തീര്‍ത്ഥാടനത്തിനു ഇടക്കുള്ള നമ്മുടെ സഹനങ്ങള്‍ കൂടുതല്‍ അമൂല്യമാണ്‌. ശുദ്ധീകരണസ്ഥലത്ത് എത്തുമ്പോള്‍ എത്രയും പെട്ടെന്ന്‍ തന്നെ അവിടെ നിന്നും മോചനം സാധ്യമാക്കുവാനായി എന്തൊക്കെയാണ് നമ്മുടെ ജീവിതത്തില്‍ നിന്നും ഇപ്പോള്‍ നാം ഒഴിവാക്കേണ്ടതെന്ന്‍ വിചിന്തനം ചെയ്യുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/8?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FK8RYJrlmqTIvuBUuKkHwf}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-08-11-01:14:21.jpg
Keywords: സഹന
Content: 2198
Category: 6
Sub Category:
Heading: വിശ്രമത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം
Content: ''മര്‍ത്താ, മര്‍ത്താ, നീ പലതിനെക്കുറിച്ചും ഉത്ക്കണ്ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു'' (ലൂക്കാ 10:41). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 11}# ഇന്ന് ഞാന്‍ പ്രത്യേകിച്ചും ചിന്തിക്കാന്‍ ആഗ്രഹിക്കുന്നത്, ഈ വേനല്‍ക്കാലത്ത്, ഇറ്റലിയിലെ വിവിധ സ്ഥലങ്ങളിലും മറ്റ് രാജ്യങ്ങളിലും വിശ്രമത്തിനായി പോകുന്നവരെപ്പറ്റിയാണ്. വിശ്രമത്തിന്റെ അര്‍ത്ഥം ദൈനംദിന തൊഴില്‍ ഉപേക്ഷിക്കുകയും പതിവ് അദ്ധ്വാനത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്യുക എന്നാണ്. ശൂന്യതയിലേക്ക് പോകുന്നതായിരിക്കരുത് വിശ്രമം, കണ്ടുമുട്ടല്‍കൊണ്ട് നിറഞ്ഞതായിരിക്കണം വിശ്രമം. ഞാനുദ്ദേശിക്കുന്നത് പ്രകൃതിയേയും, പര്‍വ്വതങ്ങളേയും, കടലിനേയും, കാടിനേയും കാണുക എന്നാണ്. പ്രകൃതിയുമായുള്ള നല്ല സമ്പര്‍ക്കം വഴി മനുഷ്യന് ശാന്തിയും ആന്തരിക സമാധാനവും വീണ്ടെടുക്കാന്‍ കഴിയും. എന്നാലും വിശ്രമം ഇത് മാത്രമല്ല. ദൈവസന്നിധിയിലേക്ക് ആത്മാവിന്റെ അകകണ്ണും അവന്റെ സത്യത്തിന്റെ വചനത്തിനായി ചെവിയും തുറക്കുക എന്നാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 20.7.80). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/8?type=6 }}
Image: /content_image/Meditation/Meditation-2016-08-11-02:45:08.jpg
Keywords: വിശ്രമം
Content: 2199
Category: 1
Sub Category:
Heading: ദൈവത്തിന്റെ കരുണ മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കുന്നവരായി നാം മാറണമെന്ന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: ദൈവത്തിന്റെ കരുണ മറ്റുള്ളവര്‍ക്കു കൂടി പകര്‍ന്നു നല്‍കുവാന്‍ കഴിയുന്ന ഒന്നാണെന്നും, അതിനാല്‍ കരുണ പകരുന്നവരായി നാം ഓരോരുത്തരും മാറണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ചകളില്‍ നടത്തുന്ന തന്റെ പൊതുപ്രസംഗത്തിലാണ്, ദൈവത്തില്‍ നിന്നും നമുക്ക് ലഭിക്കുന്ന കരുണ മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മാര്‍പാപ്പ വിശദീകരിച്ചത്. വിധവയായ സ്ത്രീയുടെ മരിച്ചു പോയ മകനെ ക്രിസ്തു പുനര്‍ജീവിപ്പിക്കുന്ന സുവിശേഷഭാഗത്തെ അടിസ്ഥാനപ്പെടുത്തിയാണ് പാപ്പ തന്റെ പ്രസംഗം നടത്തിയത്. "കരുണ എന്നത് ഒരു യാത്രയാണ്. നമ്മുടെ ഹൃദയത്തില്‍ നിന്നും പുറപ്പെട്ട് കരങ്ങളിലേക്ക് എത്തിച്ചേരേണ്ട ഒരു യാത്ര. ക്രിസ്തുവിന്റെ അധരങ്ങളില്‍ നിന്നും വരുന്ന ശക്തമായ വാക്കുകള്‍ക്ക് മൃതരായിരിക്കുന്ന നമ്മേ പുനര്‍ജീവിപ്പിക്കുവാനുള്ള ശക്തിയുണ്ട്. ഈ നവജീവന്‍ വഴിയായി പുതുശക്തിയും പുതിയ ഉണര്‍വ്വും ക്രിസ്തു നമുക്ക് നല്‍കുന്നു. മരണത്തില്‍ നിന്നും വീണ്ടും ഉയര്‍ക്കുന്നവര്‍ക്ക് പഴയ ഹൃദയമല്ല, പുതിയ ഹൃദയമാണ് ലഭിക്കുക". ഫ്രാന്‍സിസ് പാപ്പ വിശദീകരിച്ചു. "മരിച്ച യുവാവിനെ ഉയര്‍പ്പിച്ച ക്രിസ്തു, വിധവയായ സ്ത്രീക്കും മകനും മാത്രമല്ല പ്രത്യാശ നല്‍കിയത്. പ്രത്യാശയുടെ കാരുണ്യ സന്ദേശം ചുറ്റും കൂടിയവര്‍ക്കും നല്‍കി. നമുക്ക് ദൈവത്തില്‍ നിന്നും ദാനമായി ലഭിച്ച കരുണ മറ്റുള്ളവരിലേക്ക് എത്തിക്കുവാന്‍ നമ്മള്‍ കടപ്പെട്ടിരിക്കുന്നു". ക്രിസ്തു നമ്മുടെ ഹൃദയങ്ങളേയും അന്തരംഗങ്ങളേയും കാണുന്നുണ്ടെന്നും, തന്റെ കാരുണ്യത്താല്‍ നമുക്ക് സൗഖ്യം പകരുന്നുണ്ടെന്നും പാപ്പ പറഞ്ഞു. ക്രിസ്തുവിങ്കല്‍ നിന്നും ലഭിച്ച പുതിയ സൗഖ്യത്തില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട് കാരുണ്യ പ്രവര്‍ത്തിയില്‍ വ്യാപൃതരാകുവാന്‍ പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു. കരുണയുടെ വര്‍ഷത്തില്‍ 'കാരുണ്യത്തിന്റെ രണ്ടു വാതിലുകള്‍' ദേവാലയത്തില്‍ തുറന്നു വച്ച ഒരു ബിഷപ്പിന്റെ മാതൃക കൂടി പറഞ്ഞാണ് പിതാവ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. "ഒരു ബിഷപ്പ് തന്റെ ദേവാലയത്തില്‍ കരുണയുടെ രണ്ടു വാതില്‍ തുറന്നതായി എന്നോട് പറഞ്ഞു. ഒരു വാതിലിലൂടെ പാപികളായ നാം കാരുണ്യവാനായ നാഥന്റെ സന്നിധിയിലേക്ക് കടന്നു വന്ന് കാരുണ്യം പ്രാപിക്കും. കരുണയുടെ അടുത്ത വാതില്‍ ദേവാലയത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങുവാനുള്ളതാണ്. നാം പ്രാപിച്ച കാരുണ്യം മറ്റുള്ളവര്‍ക്കായി നല്‍കുവാന്‍ വേണ്ടി ഈ വാതിലിലൂടെ പുറത്തേക്ക് നാം ഇറങ്ങി ചെല്ലുന്നു". പാപ്പ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ തീര്‍ത്ഥാടകരെ പ്രത്യേകം ആശംസിക്കുവാനും പിതാവ് തന്റെ പ്രസംഗത്തിനിടെ മറന്നിരുന്നില്ല. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-11-04:07:30.jpg
Keywords:
Content: 2200
Category: 1
Sub Category:
Heading: ഫാദര്‍ ജാക്വസിന്റെ സ്മരണാര്‍ത്ഥം ആയിരം സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് സഹായം എത്തിക്കുവാന്‍ ഇറ്റലിയിലെ പൊന്തിഫിക്കന്‍ ഫൗണ്ടേഷന്‍ രംഗത്ത്
Content: റോം: വിശുദ്ധ ബലി അര്‍പ്പിക്കുന്നതിനിടെ ഐഎസ് തീവ്രവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഫാദര്‍ ജ്വാക്വസ് ഹാമലിന്റെ സ്മരണയ്ക്കായി, ലോകമെമ്പാടുമുള്ള 1000 വൈദിക വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്പെടുന്ന പുതിയ പദ്ധതിക്ക് ഇറ്റലിയില്‍ രൂപം നല്‍കി. സാമ്പത്തികമായി ഞെരുക്കങ്ങള്‍ നേരിടുന്ന ആയിരം സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും സഹായം ചെയ്യുക എന്നതാണ് പൊന്തിഫിക്കല്‍ ഫൗണ്ടേഷന്റെ ഇറ്റാലിയന്‍ ശാഖ തങ്ങളുടെ പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സാമ്പത്തികമായി ഏറെ ക്ലേശങ്ങളുമായി മുന്നോട്ട് പോകുന്ന നിരവധി സെമിനാരികള്‍ ലോകത്തിന്റെ പലകോണുകളില്‍ പ്രവര്‍ത്തിക്കുന്നു. ഇവര്‍ക്ക് വിവിധ തരം സഹായങ്ങള്‍ എത്തിക്കുന്നതിലൂടെ രക്തസാക്ഷിയായ ഫാദര്‍ ജ്വാക്വസ് ഹാമലിന്റെ ദീപ്ത സ്മരണ നിലനിര്‍ത്തുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകനായ അലസാട്രോ മോന്റിഡ്രൂറോ പറഞ്ഞു. "തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മൂലം ദുരിതം നേരിടുന്ന പല രാജ്യങ്ങളിലും, വൈദിക വിദ്യാര്‍ത്ഥികളുടെ പഠനവും അവര്‍ക്കാവശ്യമായ സൗകര്യങ്ങളും ചെയ്തു നല്‍കുക എന്നത് ശ്രമകരമായ ദൗത്യമാണ്. വിവിധ മതങ്ങളില്‍ ഉള്‍പ്പെടുന്നവരുമായും, വിവിധ സാമൂഹിക സാംസ്‌കാരിക സാഹചര്യമുള്ളവരുമായി സംഭാഷണങ്ങള്‍ നടത്തുന്നതിനും സ്‌നേഹപൂര്‍വ്വം അവരോടൊത്ത് സഹവസിക്കുന്നതിനും ദൈവത്താല്‍ നിയോഗിതരായ വൈദികര്‍ അതീവ പ്രധാന്യം അര്‍ഹിക്കുന്നുണ്ട്. ക്രിസ്തീയ വിശ്വാസത്തിന്റെ പുതിയ പടയാളികളെ ആണ് സെമിനാരികളില്‍ പരിശീലിപ്പിക്കുന്നത്. ഇവരുടെ പരിശീലനവും പഠനവുമെല്ലാം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. അതിനാല്‍ ഇവര്‍ക്കായി സഹായം ചെയ്തു നല്‍കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്". അലസാട്രോ മോന്റിഡ്രൂറോ പദ്ധതിയുടെ ആശയം വിശദീകരിച്ചു. ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ്, ഏഷ്യ, ലാറ്റിന്‍ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളിലെ, 21 രൂപതകളുടെ കീഴിലുള്ള ആയിരം സെമിനാരി വിദ്യാര്‍ത്ഥികളെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. സൗകര്യങ്ങള്‍ പരിമിതമായതിനാല്‍ കൂടുതല്‍ വൈദിക വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുവാന്‍ ഈ മേഖലകളിലെ സെമിനാരികള്‍ക്ക് സാധിക്കുന്നില്ല. പുതിയ പദ്ധതിയിലൂടെ കൂടുതല്‍ വിദ്യാര്‍ത്ഥികളെ സെമിനാരിയില്‍ പ്രവേശിപ്പിക്കുവാനും പരിശീലിപ്പിക്കുവാനാകുമെന്ന് കരുതുന്നതായി സംഘാടകര്‍ പറഞ്ഞു. പൊന്തിഫിക്കന്‍ കൗണ്‍സില്‍ നടത്തിയ ഒരു പഠനത്തില്‍ നിന്നും വിവിധ മേഖലകളില്‍ വൈദികരാകുവാന്‍ താല്‍പര്യമുള്ള നിരവധി യുവാക്കളുണ്ടെന്നും എന്നാല്‍, പട്ടിണിയും മറ്റ് ക്ലേശങ്ങള്‍ മൂലവും തങ്ങളുടെ തീവ്രമായ ഈ ആഗ്രഹത്തില്‍ നിന്നും പിന്നോട്ടു പോകേണ്ട അസ്ഥയാണ് പലര്‍ക്കും ഉണ്ടാകുന്നതെന്നു കണ്ടെത്തിയിരുന്നു. ജൂലൈ 26ാം തീയതിയാണ് 84 വയസുള്ള വൃദ്ധ വൈദികനെ വിശുദ്ധ ബലി അര്‍പ്പിക്കുന്നതിനിടയില്‍ ഐഎസ് തീവ്രവാദികള്‍ ദേവാലയത്തില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പുതിയ പദ്ധതി, കൊല്ലപ്പെട്ട ഫാദര്‍ ജ്വാക്വസ് ഹാമലിന്റെ ഓര്‍മ്മയെ ധന്യമാക്കുന്ന ഒന്നായി മാറും. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-11-06:42:58.jpg
Keywords:
Content: 2201
Category: 1
Sub Category:
Heading: പാരീസിലെ തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളിന് ലൂര്‍ദില്‍ കര്‍ശന സുരക്ഷ
Content: ലൂര്‍ദ്: പാരീസില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഭീകാരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ആഗസ്റ്റ് 15-ാം തീയതി നടക്കുവാനിരിക്കുന്ന സ്വര്‍ഗാരോപണ തിരുനാളിനോടനുബന്ധിച്ച് ലൂര്‍ദ്ദില്‍ സുരക്ഷ വര്‍ധിപ്പിച്ചു. തിരുനാള്‍ ദിനത്തില്‍ കാല്‍ലക്ഷത്തില്‍ അധികം പേര്‍ പങ്കെടുക്കുന്ന വിശുദ്ധ കുര്‍ബാനയും പ്രദിക്ഷണവും, ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഉപേക്ഷിക്കുവാന്‍ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും കര്‍ശന സുരക്ഷയൊരുക്കി നടത്തുവാന്‍ പിന്നീട് തീരുമാനിച്ചിട്ടുണ്ട്. ഫ്രഞ്ച് സ്വാതന്ത്ര്യദിനത്തില്‍ 84 പേര്‍ കൊല്ലപ്പെട്ട നീസ് ആക്രമണത്തിന് രണ്ടാഴ്ച തികയും മുന്‍പ് പാരീസിലെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനിടെ കത്തോലിക്ക പുരോഹിതനായ ഫാദര്‍ ജ്വാക്വസ് ഹാമലിനെ തീവ്രവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. തുടര്‍ച്ചയായ ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ലൂര്‍ദില്‍ കര്‍ശന സുരക്ഷ ഒരുക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രവേശന കവാടങ്ങളിലെല്ലാം തന്നെ പ്രത്യേക നിയന്ത്രണങ്ങളും പരിശോധനകളും നടത്തും. ഇതിനായി 250-ല്‍ അധികം പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇവരെ കൂടാതെ പോലീസും സൈന്യവും പരിശോധനകള്‍ക്കായി പ്രദേശത്ത് നിലയുറപ്പിച്ചു കഴിഞ്ഞു. തിരുനാള്‍ കഴിഞ്ഞ് രണ്ടാഴ്ച വരെയുള്ള സമയങ്ങളിലും പോലീസ് ഇവിടെ തന്നെ ക്യാമ്പ് ചെയ്യും. ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കര്‍ശന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. "ദേവാലയത്തിലേക്ക് വരുന്ന എല്ലാവരേയും പ്രവേശന കവാടങ്ങളില്‍ പ്രത്യേകം പരിശോധിക്കും. കൈയില്‍ കരുതിയിരിക്കുന്ന ബാഗുകളും മറ്റും സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കും. എല്ലാ തവണയും നഗരത്തിന്റെ മധ്യത്തില്‍ നിന്നും ആരംഭിക്കുന്ന തിരുനാള്‍ പ്രദിക്ഷിണം ഇത്തവണ ദേവാലയത്തിന്റെ പരിസരത്തു നിന്നുമാണ് തുടങ്ങുന്നത്. സുരക്ഷാ ഭീഷണിയുള്ളതിനാലാണ് ഇത്തരത്തിലുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേവാലയത്തിലേക്ക് എത്തിപ്പെടുവാനും പ്രാര്‍ത്ഥിക്കുവാനും എല്ലാ വിശ്വാസികള്‍ക്കും അവകാശമുണ്ട്. ഇതിനെ തടസപ്പെടുത്തുന്ന ഒന്നും തന്നെ ഉണ്ടാകുകയില്ല. പക്ഷേ ക്ലേശകരമായ പല സംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ കര്‍ശനമായ പരിശോധനകള്‍ കാണുമെന്നു മാത്രം". പെറീനീസ് മേഖലയുടെ വികാരിയായിരിക്കുന്ന ബിയാട്രീസ് ലഗാര്‍ഡി യൂറോപ്പ് വണ്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ലൂര്‍ദില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മെഡിക്കല്‍ സഹായം നല്കാന്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ മിഖായേല്‍ മോറന്‍ നിലവിലെ സംഭവങ്ങള്‍ വിഷമം ഉളവാക്കുന്നതാണെന്ന് പ്രതികരിച്ചു. 'ബാരിക്കേഡുകള്‍ തീര്‍ത്തിരിക്കുന്ന ലൂര്‍ദിലെ പള്ളിയും പരിസരവും കാണുമ്പോള്‍ സങ്കടമുണ്ട്. എന്നാല്‍ സുരക്ഷയുടെ ഭാഗമായി ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് നല്ലതാണ്. നീസില്‍ തീവ്രവാദി ആക്രമണം നടന്നപ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു. ഭീകരമായ അത്തരം ആക്രമണങ്ങള്‍ തടയുവാന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലം സാധിക്കട്ടെ. സാത്താന്റെ എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ദൈവം നമ്മെ കാത്തു സംരക്ഷിക്കട്ടെ'. ഡോക്ടര്‍ മിഖായേല്‍ മോറന്‍ പറഞ്ഞു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-11-08:08:51.jpg
Keywords: ലൂര്‍ദ്
Content: 2202
Category: 1
Sub Category:
Heading: കാറ്റിക്ക് പിന്നാലെ മരിയഭക്തിയുടെ സാക്ഷ്യവുമായി സിമോണും; ജപമാലയെ കൂടെ കൂട്ടി സിമോണ്‍ ബൈല്‍സിന് റിയോയില്‍ ആദ്യ സ്വര്‍ണ നേട്ടം
Content: റിയോ: പല രാജ്യങ്ങളില്‍ നിന്നും പല സംസ്കാരങ്ങളില്‍ നിന്നും എത്തിയ ആയിരകണക്കിന് അത് ലറ്റുകള്‍ക്കിടയില്‍ തങ്ങളുടെ ആഴമായ കത്തോലിക്ക വിശ്വാസം തുറന്ന്‍ പറഞ്ഞവരാണ് നീന്തൽ താരമായ കാറ്റിയും ജിംനാസ്റ്റിക് താരമായ സിമോണ്‍ ബൈല്‍സും. നേരത്തെ 'നന്മ നിറഞ്ഞ മറിയമേ സ്വസ്ഥി...' എന്ന പ്രാര്‍ത്ഥന ചൊല്ലിയ ശേഷമാണ് താന്‍ നീന്തല്‍ കുളത്തില്‍ മത്സരത്തിനായി ഇറങ്ങുന്നതെന്ന് പറഞ്ഞ കാറ്റി ലെഡക്കി ഇതിനോടകം തന്നെ റിയോയില്‍ മൂന്നു സ്വര്‍ണ മെഡലുകള്‍ നേടി. ഇന്നലെ റിയോയില്‍ ജിംനാസ്റ്റിക്‌സ് വിഭാഗത്തില്‍ തന്റെ ആദ്യ സ്വര്‍ണം സ്വന്തമാക്കിയ സിമോണി ബൈല്‍സ്, ഒരു വെളുത്ത കൊന്ത എപ്പോഴും തന്റെ ജിം കിറ്റില്‍ കൊണ്ടു നടക്കുന്നുണ്ടെന്ന് ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരിന്നു. 19-കാരിയായ ബൈല്‍സ് ഇനിയും നിരവധി മത്സരങ്ങളില്‍ പങ്കെടുക്കുവാനിരിക്കുന്നതെയുള്ളു. ഒളിംമ്പിക്‌സ് മത്സരങ്ങള്‍ക്ക് തൊട്ടുമുമ്പ് യുഎസ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ മരിയ ഭക്തിയേ കുറിച്ചും അമ്മ സമ്മാനിച്ച കൊന്തയെ കുറിച്ചും സിമോണ്‍ ബൈല്‍സ് വെളിപ്പെടുത്തല്‍ നടത്തിയത്. "എന്റെ അമ്മയാണ് ദേവാലയത്തില്‍ നിന്നും എനിക്ക് ഒരു വെളുത്ത കൊന്ത കൊണ്ടുവന്നു തന്നത്. മത്സരിക്കുന്നതിനു മുമ്പ് വ്യക്തിപരമായി പ്രാര്‍ത്ഥന നടത്തുകയാണ് ചെയ്യുക. ഈ കൊന്ത എല്ലായ്‌പ്പോഴും എന്റെ ജിം ബാഗില്‍ സൂക്ഷിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്". സിമോണ്‍ ബൈല്‍സ് അന്ന്‍ അഭിമുഖത്തില്‍ പറഞ്ഞിരിന്നു. ഞായറാഴ്ചകളില്‍ സ്ഥിരമായി ദേവാലയത്തില്‍ പോകുകയും വിശുദ്ധ ബലിയില്‍ സംബന്ധിക്കുകയും ചെയ്യുന്ന സിമോണ്‍ ബൈല്‍സ്, അത്‌ലറ്റുകളുടെ മധ്യസ്ഥനായി അറിയപ്പെടുന്ന വിശുദ്ധ സെബാസ്റ്റ്യനോസിന്റെ തിരുസ്വരൂപത്തിന് മുമ്പില്‍ താന്‍ എന്നും മെഴുകുതിരികള്‍ കത്തിച്ച് വിശുദ്ധന്റെ മാധ്യസ്ഥം അപേക്ഷിക്കാറുണ്ടെന്നും പറയുന്നു. വിജയവഴിയിലും തങ്ങളുടെ ഉള്ളിലെ ദൈവവിശ്വാസം തുറന്നു പറയുവാന്‍ ഒളിമ്പ്ക്സിന് എത്തുന്ന താരങ്ങളൊന്നും മടികാണിക്കുന്നില്ലെന്നതാണ് റിയോയിലെ ശ്രദ്ധേയമായ ഒരു കാഴ്ച.
Image: /content_image/News/News-2016-08-11-09:45:42.jpg
Keywords:
Content: 2203
Category: 18
Sub Category:
Heading: മലയാളത്തിലുള്ള സമ്പൂര്‍ണ ബൈബിള്‍ പരിഷ്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി; പഴയനിയമ പരിഷ്കരണം തുടങ്ങി
Content: കൊച്ചി: മലയാളത്തിലുള്ള സമ്പൂര്‍ണ ബൈബിള്‍ പരിഷ്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നിര്‍ദേശപ്രകാരം കേരളസഭയിലെ ബൈബിള്‍ പണ്ഡിതരുടെ നേതൃത്വത്തിലാണു പഴയനിയമത്തിന്‍റെ പരിഷ്കരണജോലികള്‍ പുരോഗമിക്കുന്നത്. പരിഷ്കരിച്ച പിഒസി സമ്പൂര്‍ണ ബൈബിള്‍ മൂന്നുവര്‍ഷം കൊണ്ടു പ്രസിദ്ധീകരിക്കാനാണു പദ്ധതി. പാസ്റ്ററല്‍ ഓറിയന്‍റേഷന്‍ സെന്‍റര്‍ (പിഒസി) പ്രസിദ്ധീകരിച്ച പുതിയനിയമത്തിന്‍റെ പരിഷ്കരണം നേരത്തേ പൂര്‍ത്തിയായിരുന്നു. 1992ല്‍ പുതിയ നിയമത്തിന്‍റെ പരിഷ്കരണശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും 2005ലാണ് ഇതു സജീവമായത്. കെസിബിസി ബൈബിള്‍ കമ്മീഷന്‍റെ ചെയര്‍മാനായി ദീര്‍ഘകാലം സേവനം ചെയ്ത ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലാണ് ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിച്ചത്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പരിഷ്കരിച്ച പതിപ്പ് 2012 ഓഗസ്റ്റില്‍ കേരളസഭയ്ക്കു സമര്‍പ്പിച്ചു. ഇപ്പോള്‍ സീറോ മലബാര്‍ കുര്‍ബാനയിലെ പ്രഘോഷണഗ്രന്ഥം പരിഷ്കരിച്ച പിഒസി പുതിയനിയമം അടിസ്ഥാനമാക്കിയുള്ളതാണ്. പരിഷ്കരിച്ച പതിപ്പ് നേരത്തേ ഉണ്ടായിരുന്നതിനേക്കാള്‍ വലുതാണ്. വായനാക്ഷമതയ്ക്കായി അക്ഷരങ്ങളുടെ വലിപ്പം കൂട്ടിയിട്ടുണ്ട്. വാക്യനമ്പരുകള്‍ എടുത്തുകാട്ടിയിട്ടുള്ളതും ഓരോ സുവിശേഷത്തിനും വിശദമായ ആമുഖങ്ങള്‍ നല്‍കിയതും കൂടുതല്‍ അടിക്കുറിപ്പുകള്‍ ചേര്‍ത്തതും പ്രത്യേകതയാണ്. പുതിയനിയമത്തിന്‍റെ പരിഷ്കൃതപതിപ്പ് ആയിരം എണ്ണം മാത്രമാണ് അച്ചടിച്ചത്. ഇതു പൊതുജനങ്ങള്‍ക്കു ലഭ്യമാക്കിയിട്ടില്ല. കരുണയുടെ വര്‍ഷത്തോടനുബന്ധിച്ചു പിഒസി പുറത്തിറക്കിയ 'കാരുണ്യത്തിന്‍റെ സുവിശേഷംچ'എന്ന പഠനബൈബിള്‍ വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിന്‍റെ പരിഷ്കരിച്ച രൂപം ഉള്‍ക്കൊള്ളുന്നതാണ്. മറ്റു സുവിശേഷങ്ങളുടെ പരിഷ്കരിച്ച പാഠവും പഠന ബൈബിളായി പ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നു കെസിബിസി ബൈബിള്‍ കമ്മീഷന്‍ മുന്‍ സെക്രട്ടറിയും ബൈബിള്‍ പരിഷ്കരണ ടീമിന്‍റെ കോ ഓര്‍ഡിനേറ്ററുമായ റവ ഡോ. ജോഷി മയ്യാറ്റില്‍ പറഞ്ഞു. ഇദ്ദേഹത്തിനൊപ്പം ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി റവ ഡോ. ജോണ്‍സണ്‍ പുതുശേരി, റവ ഡോ. ഏബ്രഹാം പേഴുംകാട്ടില്‍, റവ ഡോ. ജോസഫ് തൊണ്ടിപ്പറമ്പില്‍, റവ ഡോ. ജയിംസ് ആനാപറമ്പില്‍, റവ ഡോ. സെബാസ്റ്റ്യന്‍ കുറ്റിയാനിക്കല്‍ എന്നിവരാണു പഴയനിയമ പരിഷ്കരണത്തിനായി കെസിബിസി നിയോഗിച്ചിട്ടുള്ള കോര്‍ ടീമിലുള്ളത്. പിഒസിയില്‍ താമസിച്ചാണ് ഇവര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. റവ ഡോ. ജോര്‍ജ് കുരുക്കൂര്‍, ഷെവ. പ്രിമൂസ് പെരിഞ്ചേരി എന്നിവരും 125ഓളം ബൈബിള്‍ പണ്ഡിതന്മാരും പദ്ധതിയുമായി സഹകരിക്കുന്നു. പഴനിയമത്തിലെ ഉല്പത്തിയുടെ പുസ്തകത്തിന്‍റെ പരിഷ്കരണം പൂര്‍ത്തിയായിട്ടുണ്ട്. 1977ലാണു പിഒസി ബൈബിളിന്‍റെ പുതിയനിയമം ആദ്യം പ്രസിദ്ധീകരിച്ചത്. 1981ല്‍ സമ്പൂര്‍ണ ബൈബിളും പ്രസിദ്ധീ കരിച്ചു. കടപ്പാട്: Deepika #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-08-12-01:08:54.jpg
Keywords:
Content: 2204
Category: 8
Sub Category:
Heading: എത്രത്തോളം വേഗം ശുദ്ധീകരണം പൂര്‍ത്തിയാക്കുന്നുവോ അത് അത്രത്തോളം നല്ലത്
Content: “ഭിക്ഷ കൊടുക്കുന്നവന്‍ കൃതജ്ഞതാബലി അര്‍പ്പിക്കുന്നു. ദുഷ്ടതയില്‍നിന്ന് ഒഴിയുന്നത്കര്‍ത്താവിനു പ്രീതികരമാണ്; അനീതി വര്‍ജിക്കുകപാപപരിഹാരബലിയാണ്” (പ്രഭാഷകന്‍ 35:4-5). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-12}# “എത്രത്തോളം പെട്ടെന്ന്‍ ശുദ്ധീകരണം പൂര്‍ത്തിയാക്കുന്നുവോ അത് അത്രത്തോളം നല്ലത്. നാം എത്രത്തോളം കൂടുതലായി ശുദ്ധീകരിക്കപ്പെട്ട് ദൈവേഷ്ടത്തിനു അനുസൃതമായി തീരുന്നുവോ, അത്രത്തോളം നാം സന്തോഷവാന്മാരായി തീരും. ദൈവത്തേയും നമ്മുടെ ചുറ്റുമുള്ളവരേയും വേണ്ടവിധം സ്നേഹിക്കുവാന്‍ നാം കഴിവുള്ളവരായി തീരുകയും, മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം നമ്മള്‍ ഒരു അനുഗ്രഹമായി തീരുകയും ചെയ്യും. വിശുദ്ധ യോഹന്നാന്‍ വിവരിച്ചിരിക്കുന്നതനുസരിച്ച് ഈ ശുദ്ധീകരണത്തിന്റെ അളവ്, ഒരാള്‍ എത്രമാത്രം ശുദ്ധീകരിക്കപ്പെടേണ്ടിയിരിക്കുന്നുവോ എന്നതിനേയും, താനുമായി എത്രത്തോളം ഐക്യത്തിലേക്ക് ദൈവം ഒരുവനെ നയിക്കുകയും ചെയ്യുന്നുവോ എന്നതിനേയുമനുസരിച്ചിരിക്കും.” (റിന്യൂവല്‍ മിനിസ്ട്രീസിന്റെ അദ്ധ്യക്ഷനും ഗ്രന്ഥരചയിതാവുമായ റാല്‍ഫ് മാര്‍ട്ടിന്റെ വാക്കുകള്‍). #{red->n->n->വിചിന്തനം:}# യേശു ക്രിസ്തു തന്നെത്തന്നെ ശൂന്യനാക്കി ദാസന്റെ രൂപം സ്വീകരിച്ചു. നമ്മുടെ സ്വാര്‍ത്ഥതകളുപേക്ഷിച്ച് സ്വയം ശൂന്യനാകുവാനും, മറ്റുള്ളവരോടുള്ള സ്നേഹം നിറഞ്ഞ ഒരു ജീവിതം നയിക്കുവാനും നമുക്ക് പരിശ്രമിക്കാം. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/8?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FK8RYJrlmqTIvuBUuKkHwf}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-08-12-03:13:21.jpg
Keywords: ശുദ്ധീകരണം
Content: 2205
Category: 1
Sub Category:
Heading: വത്തിക്കാന്റെ നേതൃത്വത്തില്‍ ഇറ്റലിയിലേക്ക് കൊണ്ടുവന്ന 21 അഭയാര്‍ത്ഥികള്‍ക്കൊപ്പം ചിലവഴിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: 21 പേരടങ്ങുന്ന സിറിയന്‍ അഭയാര്‍ത്ഥികളോടൊപ്പം തന്റെ ഉച്ച സമയം ചിലവഴിച്ച് ഫ്രാന്‍സിസ് പാപ്പ. തന്റെ വാസസ്ഥലമായ സാന്‍റ മാര്‍ത്തയില്‍ അഭയാര്‍ത്ഥികള്‍ക്കായി സമയം മാറ്റി വെച്ച പാപ്പ അവര്‍ക്കായി ഉച്ചഭക്ഷണവും ഒരുക്കിയിരിന്നു. കഴിഞ്ഞ ഏപ്രിലിലാണ് ഗ്രീസിലെ ലെസ്ബണില്‍ നിന്നും ഇസ്ലാം മത വിശ്വാസികളായ മൂന്നു ദമ്പതിമാരും ആറു കുട്ടികളുമടങ്ങുന്ന സിറിയന്‍ അഭയാര്‍ത്ഥി സംഘത്തെ മാര്‍പാപ്പ തന്റെ സ്വകാര്യ വിമാനത്തില്‍ വത്തിക്കാനില്‍ എത്തിച്ചത്. ഇറ്റലിയില്‍ താമസിക്കുന്ന സിറിയക്കാരായ ഒന്‍പതു അഭയാര്‍ത്ഥികളേയും മാര്‍പാപ്പ തന്റെ വസതിയിലേക്ക് വിരുന്നിനായി ക്ഷണിച്ചിരുന്നു. മാര്‍പാപ്പയെ നേരില്‍ കാണുവാനും സംസാരിക്കുവാനും കഴിഞ്ഞ അഭയാര്‍ത്ഥി സംഘം ഏറെ ആഹ്ലാദത്തിലായിരുന്നു. അഭയാര്‍ത്ഥി സംഘത്തിലെ കുട്ടികള്‍ മാര്‍പാപ്പയ്ക്ക് തങ്ങള്‍ വരച്ച ചിത്രങ്ങള്‍ സമ്മാനിച്ചു. തനിക്ക് ചിത്രങ്ങള്‍ സമ്മാനിച്ച കുട്ടികള്‍ക്ക് മാര്‍പാപ്പ മടക്കി നല്‍കിയത് കുറെയേറെ കളിപ്പാട്ടങ്ങളും മിഠായികളുമായിരുന്നു. ഇറ്റലിയിലെ പുതിയ ജീവിതത്തെ പറ്റി അഭയാര്‍ത്ഥികളോട് ആരായാനും വിശേഷങ്ങള്‍ പങ്ക് വെക്കാനും മാര്‍പാപ്പ മറന്നില്ല. നേരത്തെ അഭയാര്‍ത്ഥികളെ ഇറ്റലിയില്‍ എത്തിക്കുന്നതിനുള്ള രേഖകള്‍ ശരിയാക്കിയത് വത്തിക്കാനാണ്. റോം ആസ്ഥാനമായുള്ള സാന്റ് എഗിഡിയോ എന്ന അല്‍മായ സംഘടനയാണ് അഭയാര്‍ത്ഥികളുടെ ഇറ്റലിയിലെ മറ്റു ചിലവുകള്‍ വഹിക്കുന്നതും അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ എത്തിച്ചു നല്‍കുന്നതും. അഭയാര്‍ത്ഥികളായ കുട്ടികള്‍ക്ക് വേണ്ടി ഇറ്റലിയില്‍ ഒരു സ്‌കൂളും സാന്റാ എഗിഡിയോ നടത്തുന്നുണ്ട്. ആര്‍ച്ച് ബിഷപ്പ് ആഞ്ചലോ ബിക്കൂയിയും, സാന്റ് എഗിഡിയോയുടെ ഭാരവാഹികളും മാര്‍പാപ്പ സംഘടിപ്പിച്ച വിരുന്നില്‍ സംബന്ധിക്കുവാന്‍ എത്തിയിരുന്നു. അഭയാര്‍ത്ഥികളെ ഇറ്റലിയിലേക്ക് എത്തിക്കുവാന്‍ ചുക്കാന്‍ പിടിച്ച വത്തിക്കാനിലെ രണ്ടു പോലീസ് ഉദ്യോഗസ്ഥരേയും മാര്‍പാപ്പ തന്റെ വിരുന്നിനായി ക്ഷണിച്ചിരുന്നു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-12-04:09:20.jpg
Keywords: Pope Franscis, Syria, Pravachaka Sabdam
Content: 2206
Category: 18
Sub Category:
Heading: ഇന്നവേറ്റീവ് പ്രിന്‍സിപ്പല്‍ എക്സലന്‍സ് നാഷണല്‍ അവാര്‍ഡ് ഫാ.സനില്‍ കുറ്റിപ്പുഴക്കാരന്
Content: ഡല്‍ഹി: ഈ വര്‍ഷത്തെ ഇന്നവേറ്റീവ് പ്രിന്‍സിപ്പല്‍ എക്സലന്‍സ് നാഷണല്‍ അവാര്‍ഡിന് പാലക്കാട് സെന്‍റ് റാഫേല്‍സ് കത്തീഡ്രല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.സനില്‍ കുറ്റിപ്പുഴക്കാരന്‍ അര്‍ഹനായി. പുസ്തക പ്രസാധ രംഗത്തെ പ്രമുഖരായ എസ്.ചാന്ദ് എഡ്യൂക്കേഷണല്‍ കമ്പനിയും പ്രോഗ്രസീവ് ടീച്ചര്‍ സൊസൈറ്റിയും സംയുക്തമായി ഏര്‍പ്പെടുത്തിയ അവാര്‍ഡിനാണ് ഫാ.സനിലിനെ വിദഗ്ധ സമിതി തിരഞ്ഞെടുത്തത്. . 26,27 തീയതികളില്‍ ഡല്ഹി സത്യസായി ഇന്‍റര്‍നാഷണല്‍ ഹാളില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ അവാര്‍ഡ് സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. അന്താരാഷ്ട്ര തലങ്ങളില്‍ ഉള്‍പ്പെടെ നടന്ന ഇരുപത്തഞ്ചോളം കോണ്‍ഫറന്‍സുകളില്‍ ഫാ.സനില്‍ പങ്കെടുത്തിട്ടുണ്ട്. തൃശ്ശൂര്‍ പീച്ചി ചേരുംകുഴി കുറ്റിപുഴക്കാരന്‍ ജോസിന്റെയും ആഗ്നസിന്റെയും മകനാണ് ഫാ.സനില്‍. കൊടുവായൂര്‍ സെന്‍റ് തോമസ് ഇടവകയുടെ വികാരി കൂടെയാണ് അദ്ദേഹം. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-08-12-05:06:28.jpg
Keywords: