Contents

Displaying 2031-2040 of 24978 results.
Content: 2207
Category: 1
Sub Category:
Heading: സിറിയയില്‍ സംഘര്‍ഷം കനക്കുന്നു; സമാധാനത്തിനായി ആലപ്പോയിലെ ക്രൈസ്തവര്‍ മൂന്നുദിവസം ഉപവസിച്ച് പ്രാര്‍ത്ഥിക്കും
Content: ആലപ്പോ: സിറിയയില്‍ സര്‍ക്കാര്‍ സൈന്യവും വിമതരും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടല്‍ രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ മൂന്നു ദിവസം ഉപവാസ പ്രാര്‍ത്ഥന നടത്തുവാന്‍ തദ്ദേശീയരായ ക്രൈസ്തവര്‍ തീരുമാനിച്ചു. സമാധാനം പുനസ്ഥാപിക്കപ്പെടുന്നതിനും തങ്ങളുടെ ജീവന്‍ സംരക്ഷിക്കപ്പെടേണ്ടതിനുമായി അടുത്ത മൂന്നു ദിവസം അലപ്പോയിലെ ക്രൈസ്തവ സമൂഹം ഉപവാസം നടത്തുന്ന കാര്യം വൈദികനായ ഇബ്രാഹീമാണ് വത്തിക്കാന്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. "അടുത്ത നിമിഷങ്ങളില്‍ എന്താണ് നടക്കുവാന്‍ പോകുന്നതെന്ന് ഞങ്ങള്‍ക്കറിയില്ല. പറഞ്ഞറിയിക്കുവാന്‍ പറ്റാത്ത തരത്തില്‍ ഭീകരമാണ് ഇവിടെ നടക്കുന്ന സംഭവങ്ങള്‍. മൂന്നു ദിവസം തുടര്‍ച്ചയായി ഉപവസിച്ചു പ്രാര്‍ത്ഥിക്കുവാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്". ഫാദര്‍ ഇബ്രാഹീം പറയുന്നു. ഭീകരമായ യുദ്ധാന്തരീക്ഷമാണ് ആലപ്പോയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. സിറിയയിലെ തന്നെ ഏറ്റവും വലിയ ക്രൈസ്തവ കേന്ദ്രമായിരുന്നു ആലപ്പോ നഗരം. ആലപ്പോയുടെ ചിലഭാഗങ്ങളുടെ നിയന്ത്രണം സര്‍ക്കാര്‍ സൈന്യത്തില്‍ നിന്നും വിമതര്‍ പിടിച്ചടക്കിയിരിക്കുകയാണ്. ഈ മേഖലകളില്‍ തീവ്രമായ വ്യോമാക്രമണം നടത്തുകയാണ് സൈന്യം. രണ്ടരലക്ഷത്തോളം സാധാരണക്കാരായ സിറിയന്‍ പൗരന്‍മാര്‍ താമസിക്കുന്നത് വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഈ മേഖലകളില്‍ ബോംബാക്രമണം ശക്തമായി തുടരുകയാണെന്ന് ഫാദര്‍ ഇബ്രാഹീം പറയുന്നു. തങ്ങള്‍ വസിക്കുന്ന ആലപ്പോയുടെ കിഴക്കന്‍ ഭാഗത്തേക്ക് മിസൈലുകള്‍ വന്ന് പതിക്കുന്നത് നിത്യസംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "പലപ്പോഴും മനുഷ്യ ജീവന്‍ നിലനിര്‍ത്തുവാന്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെയുള്ളവര്‍ക്ക് ലഭിക്കാറില്ല. വെള്ളവും വൈദ്യുതിയും ഞങ്ങള്‍ക്ക് കിട്ടാകനികളാണ്. എന്നാല്‍ ദൈവകൃപയാല്‍ യുദ്ധം മുറുകുന്നതിനു മുമ്പുള്ള ദിവസം ആലപ്പോയില്‍ നിന്നും ഭക്ഷണത്തിനുള്ള സാധനങ്ങള്‍ ഞങ്ങള്‍ക്ക് വാങ്ങി സൂക്ഷിക്കുവാന്‍ സാധിച്ചു. ഓരോ ദിനവും അവിടുത്തെ മഹാകാരുണ്യത്താല്‍ ഈ യുദ്ധമുഖത്തും, ആവശ്യമായ ആഹാരം ആയിരക്കണക്കിനു വരുന്ന കുടുംബങ്ങള്‍ക്കായി ദൈവം കരുതിവയ്ക്കുന്നു. എന്നിരിന്നാലും വീടുകളില്‍ നിന്നും ഭയന്ന് ഓടിപോയ പലരും താല്‍ക്കാലികമായി നിര്‍മ്മിച്ച ടെന്റുകളില്‍ ഭീതിയോടെ തളര്‍ന്നു കിടക്കുകയാണ്. ഈ ടെന്റുകള്‍ക്ക് മുകളിലേക്കും ഏതു നിമിഷവും ബോംബുകള്‍ വന്നു പതിക്കാം". ഫാദര്‍ ഇബ്രാഹീം സിറിയയിലെ ദുരിതം വിവരിച്ചു. 2011-ല്‍ ആരംഭിച്ച സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ മൂന്നുലക്ഷത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായതായി കണക്കുകള്‍ പറയുന്നു. അഞ്ചു മില്യണ്‍ സിറിയക്കാരെ രാജ്യത്തിന് പുറത്ത് അഭയാര്‍ത്ഥികളാക്കിയ ആഭ്യന്തര യുദ്ധം എട്ടു മില്യണ്‍ സിറിയക്കാരെ രാജ്യത്തിനകത്തു തന്നെ പല സ്ഥലങ്ങളിലേക്കും ചിതറിച്ചു കളഞ്ഞു. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരെ നിരവധി വിമത ഗ്രൂപ്പുകളാണ് പോരാട്ടം നടത്തുന്നത്. സായുധരായ ഈ അക്രമി സംഘത്തിന്റെ വാളിന് ഇരയാകുന്നതില്‍ വലിയൊരു ശതമാനവും സിറിയയിലെ ക്രൈസ്തവരാണ്. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-12-06:28:47.jpg
Keywords: Syria, Pravachaka Sabdam
Content: 2208
Category: 6
Sub Category:
Heading: വിശ്രമവേളകളെ 'ക്രിസ്തുവിനെ കണ്ടെത്താനുള്ള സമയമാക്കി' മാറ്റുക
Content: "ഒന്നുമാത്രമേ ആവശ്യമുള്ളൂ. മറിയം നല്ലഭാഗം തെരഞ്ഞെടുത്തിരിക്കുന്നു. അത് അവളില്‍ നിന്ന് എടുക്കപ്പെടുകയില്ല" (ലൂക്കാ 10:42). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 12}# സ്‌കൂളിലേയോ, കോളേജിലേയോ പഠനഭാരമില്ലാതെ അവധിക്കാലത്ത്, ആണ്‍കുട്ടികളും പെണ്‍കുട്ടികളും യാത്ര ചെയ്ത്, ലോകം കാണാന്‍ പോകുന്നു. ലോകത്തിന്റേയും സ്വന്തം യുവത്വത്തിന്റേയും ഭംഗി അവര്‍ ആഴത്തില്‍ ആസ്വദിക്കുന്നു. എന്നാല്‍ ഇക്കൂട്ടത്തില്‍ ചിലര്‍ക്ക്, ഈ വേനല്‍ക്കാല അവധി സ്വന്തം പ്രായക്കാരായ സഹോദരരോടൊത്ത്, കര്‍ത്താവിനെ പ്രത്യേകമായി അറിയാനുള്ള കാലം കൂടിയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം ഈ അവധി ദിനങ്ങള്‍ അത്ര വിലയേറിയതാണ്. എന്റെ വ്യക്തിപരമായ അനുഭവങ്ങളില്‍ നിന്ന് അതെനിക്കറിയാം. കാരണം, എന്റെ ജീവിതത്തില്‍ അനേകം അവധി ദിവസങ്ങള്‍ ഒരു പാസ്റ്ററായി യുവാക്കളോടൊത്ത് ചിലവഴിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ, എല്ലാ യുവജനങ്ങള്‍ക്കും ഈ വിശ്രമവേളകള്‍ 'ക്രിസ്തുവിനെ കണ്ടെത്താനുള്ള സമയമായി' ഭവിക്കുവാന്‍ ഞാന്‍ ഹൃദയംഗമമായി ആശംസകള്‍ നേരുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 20.7.80) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/8?type=6 }}
Image: /content_image/Meditation/Meditation-2016-08-12-07:31:40.jpg
Keywords: ക്രിസ്തു
Content: 2209
Category: 1
Sub Category:
Heading: സീറോമലബാര്‍ സഭയും സെഹിയോൻ ശുശ്രൂഷകളും ബ്രിട്ടനിൽ ശക്തമായ സ്വാധീനം ചെലുത്തുന്നുവെന്നു ബ്രിട്ടീഷ് മാധ്യമങ്ങൾ.
Content: ലണ്ടന്‍: യൂകെയിലെ സീറോമലബാര്‍ സഭാ വിശ്വാസികൾക്ക് സ്വന്തമായി ഒരു രൂപത ലഭിച്ചത് കഴിഞ്ഞ ദിവസങ്ങളിൽ ബിബിസി അടക്കമുള്ള ബ്രിട്ടീഷ് മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ഒരു വാർത്തയായിരുന്നു. കേരളത്തില്‍ നിന്നും ജോലിക്കും പഠനത്തിനുമായി കുടിയേറിയ സിറോ മലബാര്‍ സഭയിലെ അംഗങ്ങള്‍ യൂകെയിലെ പ്രബലമായ കത്തോലിക്ക വിശ്വാസ സമൂഹമായി മാറിയിരിക്കുകയാണ് എന്ന് ഇവിടുത്ത പല മാധ്യമങ്ങളും റിപ്പോർട്ടു ചെയ്യുന്നു. ബ്രിട്ടനിലേക്ക് കുടിയേറിയതിനു ശേഷവും തങ്ങളുടെ വിശ്വാസം സംരക്ഷിച്ചു നിറുത്തുവാനും തങ്ങളുടെ മക്കളെ വിശ്വാസത്തിൽ വളർത്തുവാനും സിറോ മലബാര്‍ സഭാ വിശ്വാസികൾക്ക് എങ്ങനെ സാധിക്കുന്നു എന്ന് ചില മാധ്യമങ്ങൾ പഠനങ്ങളുടെ അടിസ്ഥാനത്തിൽ വിശദമാക്കുന്നു. അതിനുള്ള ഒരു കാരണമായി പ്രമുഖ കത്തോലിക്കാ മാധ്യമമായ കാത്തോലിക് ഹെറാൾഡ് എടുത്തു പറയുന്നത് സെഹിയോൻ യുകെയുടെ ഭാഗമായി ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാം ശനിയാഴ്ച കൺവെൻഷനാണ്. എല്ലാ മാസവും രണ്ടാം ശനിയാഴ്ച ബർമിംഹാമിലെ ബഥേൽ കണ്‍വെന്‍ഷന്‍ സെന്ററില്‍ മൂവായിരത്തോളം പേർ ഒത്തുചേരുന്ന രണ്ടാം ശനിയാഴ്ച കൺവെൻഷൻ യുകെയിലെ തന്നെ ഏറ്റവും വലിയ കത്തോലിക്ക കൂട്ടായ്മയാണ് എന്ന് ഈ പ്രമുഖ ബ്രിട്ടീഷ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ജപമാലയും, വിശുദ്ധ കുര്‍ബാനയും വിവിധ ഭാഷകളില്‍ ആരാധനയും, കുട്ടികള്‍ക്കും മുതിർന്നവർക്കും വേണ്ടിയുള്ള പ്രത്യേകം ശുശ്രൂഷകൾ കൊണ്ടും സജീവമായ രണ്ടാം ശനിയാഴ്ച കൺവെൻഷനെ ബ്രിട്ടനിലെ കത്തോലിക്കാ സഭയും മാധ്യമങ്ങളും അത്ഭൂതത്തോടെയാണ് നോക്കികാണുന്നത്. മണിക്കൂറുകളോളം യാത്ര ചെയ്ത് യുകെയുടെ നാനാ ഭാഗങ്ങളിൽ നിന്നായി കോച്ചുകളിലും കാറുകളിലുമായി ഒഴുകിയെത്തുന്ന വിശ്വാസി സമൂഹം ഒന്നുചേർന്ന് ദൈവത്തെ ആരാധിക്കുമ്പോൾ ധാരാളം അത്ഭുതങ്ങളും രോഗശാന്തികളും ഈ കൺവെൻഷനിൽ സംഭവിക്കുന്നു എന്നത് പരിശുദ്ധാത്മാവാണ് ഈ ശുശ്രൂഷയെ നയിക്കുന്നത് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്. മാതാപിതാക്കന്മാരിൽ നിന്നും അകന്നു പാപത്തിന്റെ വഴികളിലൂടെ സഞ്ചരിച്ചിരുന്ന അനേകം യുവാക്കളാണ് സെഹിയോൻ യുകെയുടെ ശുശ്രൂഷകളിൽ പങ്കെടുത്തുകൊണ്ടു നന്മയുടെ പാതയിലേക്കു തിരിച്ചു വരുന്നത്. ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്നി കൺവെൻഷൻ യുകെയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്നതിനെയും മാധ്യമങ്ങൾ പ്രത്യേകം എടുത്തു പറയുന്നു. ഇതര സമുദായങ്ങളിലെ വിശ്വാസികൾക്കു പുറമെ ബ്രിട്ടണിലുള്ള എട്ടു സീറോ മലബാര്‍ കത്തോലിക്ക വിശ്വാസികളില്‍ ഒരാള്‍ എങ്കിലും അഭിഷേകാഗ്നി കൺവെൻഷനിൽ പങ്കെടുക്കുന്നുവെന്ന് കാത്തോലിക് ഹെറാൾഡ് ചൂണ്ടികാണിക്കുന്നു. യുവാക്കളുടെ ആത്മീയ കാര്യങ്ങളില്‍ ജീസസ് യൂത്ത് പോലുള്ള സംഘടനകളും ബ്രിട്ടനിൽ സജീവ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. തങ്ങളുടെ പൂര്‍വ്വീകരില്‍ നിന്നും ലഭിച്ച വിശ്വാസത്തിന്റെ സാക്ഷ്യങ്ങള്‍ സീറോമലബാര്‍ സഭയിലെ അംഗങ്ങള്‍ അവർ കുടിയേറി പാര്‍ക്കുന്ന സ്ഥലങ്ങളിലും മടികൂടാതെ പ്രഘോഷിക്കുന്നതുമൂലം ബ്രിട്ടനിലെ സാമൂഹ്യ വ്യവസ്ഥയിലും വിശ്വാസികൾക്കിടയിലും സ്വാധീനം ചെലുത്തുവാൻ സാധിക്കും. ഇവിടെ വിവാഹത്തേയും കുടുംബ ജീവിതത്തേയും സംബന്ധിക്കുന്ന സഭയുടെ പ്രബോധനങ്ങളെ ശരിയായി മനസിലാക്കുന്ന കത്തോലിക്ക വിശ്വാസികളായ ദമ്പതിമാരുടെ രൂപീകരണത്തിനു സീറോ മലബാര്‍ സഭയിലെ അംഗങ്ങള്‍ വഴി തെളിക്കുമെന്നു റിപ്പോർട്ട് പറയുന്നു. കേരളത്തില്‍ നിന്നും വന്നിട്ടുള്ളവരേ പോലെ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ഇവിടെ എത്തി താമസമാക്കിയ ആത്മീയ തല്‍പരരായ വ്യക്തികള്‍ ഇനിയുള്ള യൂറോപ്യന്‍ ജനതയ്ക്ക് നേതൃത്വപരമായ പങ്കുവഹിക്കുകയും ഇപ്പോഴത്തെ ആത്മീയ അധപതനത്തില്‍ നിന്നും മറ്റു പ്രശ്‌നങ്ങളില്‍ നിന്നും ബ്രിട്ടണെ വീണ്ടെടുക്കുകയും ചെയ്യുമെന്നും ബ്രിട്ടീഷ് മാധ്യമങ്ങൾ പ്രത്യാശ പ്രകടിപ്പിക്കുമ്പോൾ അത് ഓരോ സീറോ മലബാര്‍ സഭാ വിശ്വാസികൾക്കും അഭിമാനത്തിന്റ നിമിഷങ്ങളായി മാറുന്നു.
Image: /content_image/News/News-2016-08-12-09:31:42.jpg
Keywords: sehion uk, syromalabar church
Content: 2210
Category: 1
Sub Category:
Heading: "ക്രൈസ്തവര്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളും കൊലപാതകങ്ങളും നിര്‍ത്തുന്നതിനായി പ്രാര്‍ത്ഥിക്കരുത്"; വേറിട്ട വിശ്വാസ സാക്ഷ്യവുമായി മറിയം
Content: അലാബാമ: മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന ഇസ്ലാമിക ഭീകരവാദികളുടെ ആക്രമണം ദൈവീക പദ്ധതിയുടെ ഭാഗമാണെന്ന് ക്രൈസ്തവ വിശ്വാസിയായ ഒരു വനിതയുടെ വെളിപ്പെടുത്തല്‍. അലാബാമയിലെ മെഡോബ്രൂക്ക് ബാപ്റ്റിസ്റ്റ് ചര്‍ച്ചിലാണ് മറിയം എന്ന സ്ത്രീ വ്യത്യസ്ഥമായ പ്രഭാഷണം നടത്തിയത്. "ഇസ്ലാമിക തീവ്രവാദികള്‍ നടത്തുന്ന ആക്രമങ്ങളും കൊലപാതകങ്ങളും നിര്‍ത്തുന്നതിനായി നാം പ്രാര്‍ത്ഥിക്കരുത്. അവര്‍ അത് തുടരട്ടെ. ഇത് ദൈവത്തിന്റെ വലിയ പദ്ധതിയാണ്. ഈ മേഖലയിലുള്ള ക്രൈസ്തവര്‍ക്ക് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. വിശ്വാസത്തില്‍ അടിയുറച്ച് നിലകൊള്ളുവാന്‍ അവര്‍ക്ക് ആവശ്യമായ ഊര്‍ജം ലഭിക്കേണ്ടതിന് നമുക്ക് ദൈവത്തോട് യാചിക്കാം." മറിയം പറഞ്ഞു. ക്രിസ്ത്യന്‍ പോസ്റ്റ് എന്ന പത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. "ക്രൈസ്തവരായ ഞങ്ങള്‍ക്ക് നേരെ എല്ലായ്‌പ്പോഴും പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. ഇപ്പോള്‍ ഈ രാജ്യങ്ങളില്‍ അരങ്ങേറുന്ന പ്രശ്‌നങ്ങള്‍ ദൈവത്തിന്റെ ഇടപെടലും പദ്ധതിയുമാണ്. പുറത്തു നിന്ന് നോക്കുന്നവര്‍ക്ക് ഒരു പക്ഷേ ഇത് മനസിലാകണമെന്നില്ല. പുറപ്പാട് പുസ്തകം ഒന്നാം അധ്യായത്തിലെ 12 വാക്യം നിങ്ങള്‍ വായിച്ചിട്ടില്ലേ...'എന്നാല്‍, പീഡിപ്പിക്കുന്തോറും അവര്‍ വര്‍ധിക്കുകയും വ്യാപിക്കുകയും ചെയ്തു കൊണ്ടിരുന്നു'. പീഡിപ്പിക്കപ്പെടും തോറും ശക്തി പ്രാപിക്കുന്ന ജനതയാണ് ഞങ്ങള്‍". മറിയം തന്റെ നാട്ടിലെ ക്രൈസ്തവരുടെ വിശ്വാസ വീര്യം എന്താണെന്ന്, മെഡോബ്രൂക്ക് ദേവാലയത്തില്‍ എത്തിയ വിശ്വാസികള്‍ക്ക് വിവരിച്ചു നല്‍കി. സിറിയന്‍ ആഭ്യന്തരയുദ്ധത്തിന് മുമ്പും എങ്ങനെയാണ് മേഖലയിലെ ക്രൈസ്തവരെ മുസ്ലിംങ്ങള്‍ പരിഗണിച്ചിരുന്നതെന്നും മറിയം തുറന്ന്‍ പറഞ്ഞു. "മുസ്ലീം മതസ്ഥരായ അധ്യാപകര്‍ ക്രൈസ്തവരായ കുട്ടികളെ ക്ലാസിന്റെ ഏറ്റവും പിന്നില്‍ മാത്രമേ ഇരുത്തുകയുള്ളു. എല്ലായ്‌പ്പോഴും കളിയാക്കി മാത്രമേ സംസാരിക്കുകയുള്ളു. എനിക്കും ഈ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. കൂടാതെ എന്റെ പിതാവിന് ഒരു കടയുണ്ടായിരുന്നു. ഞങ്ങളുടെ ഉപജീവനമാര്‍ഗമായിരുന്നു ഈ സ്ഥാപനം. അത് പൂട്ടിക്കുവാന്‍ പ്രദേശത്തെ ഒരു പറ്റം മുസ്ലീങ്ങള്‍ ശ്രമിച്ചു. അദ്ദേഹത്തെ കൊല്ലുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തി. സഹോദരിയുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ചു പൊള്ളിച്ചു". മറിയം കൂട്ടിച്ചേര്‍ത്തു. വരും ആഴ്ചകളില്‍ യു‌എസിലെ 8 ദേവാലയങ്ങളില്‍ മറിയം പ്രഭാഷണം നടത്തുമെന്ന് 'ജെറുസലേം പോസ്റ്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-12-09:07:05.jpg
Keywords: Christianity, Middl East
Content: 2211
Category: 1
Sub Category:
Heading: ക്രൂശിതരൂപവും ബൈബിളും ഉപയോഗിക്കുവാന്‍ ജര്‍മ്മന്‍ അഭയാര്‍ത്ഥി ക്യാമ്പിലെ ക്രൈസ്തവര്‍ക്ക് വിലക്ക്; എതിര്‍പ്പ് മറികടന്നാല്‍ വധിക്കുമെന്നും മുസ്ലീം അഭയാര്‍ത്ഥികളുടെ ഭീഷണി
Content: മ്യൂണിച്ച്: ജര്‍മ്മന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ താമസിക്കുന്ന ക്രൈസ്തവര്‍ക്ക് മുസ്ലീം വിശ്വാസികളില്‍ നിന്നും ക്രൂരപീഡനങ്ങള്‍ നേരിടേണ്ടി വരുന്നുവെന്ന് രാഷ്ട്രീയ നേതാവിന്റെ വെളിപ്പെടുത്തല്‍. ഇറാനില്‍ നിന്നും 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജര്‍മ്മനിയില്‍ അഭയാര്‍ത്ഥിയായി എത്തിയ ശേഷം ജര്‍മ്മന്‍ പൗരത്വം സ്വീകരിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങിയ മഹിന്‍ മൗസാപോറാണ് ക്രൈസ്തവ അഭയാര്‍ത്ഥികള്‍ക്കായി രംഗത്ത് വന്നിരിക്കുന്നത്. ജര്‍മ്മനിയില്‍ എത്തിയ ശേഷം സത്യവചനം കേള്‍ക്കുവാനിടയായ മഹിന്‍ മൗസാപോര്‍ മതം മാറി ക്രിസ്തുവിന്റെ സാക്ഷിയായി ജീവിക്കുവാന്‍ ആരംഭിച്ച വനിത കൂടിയാണ്. രാഷ്ട്രീയ നേതാവായ എറിക്ക സ്‌റ്റെയ്ന്‍ബാച്ചും മഹിന്റെ കൂടി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ക്യാമ്പുകളില്‍ ക്രൂശിതരൂപവും ബൈബിളും ക്രൈസ്തവര്‍ക്ക് ഉപയോഗിക്കുവാന്‍ അനുവാദമില്ലാത്ത അവസ്ഥയാണെന്നും മഹിന്‍ പറയുന്നു. ക്രൂശിതരൂപം പരസ്യമായി പ്രദര്‍ശിപ്പിക്കുന്ന ക്രൈസ്തവരെ കൊലപ്പെടുത്തുമെന്ന് മുസ്ലീം വിശ്വാസികള്‍ ഭീഷണിപ്പെടുത്തുകയാണ്. തങ്ങളുടെ കൈവശമുള്ള ക്രൂശിതരൂപങ്ങളും ബൈബിളും മറച്ചുപിടിക്കേണ്ട സ്ഥിതിയിലാണ് മിക്ക ക്രൈസ്തവരുമെന്നും മഹിന്‍ തെളിവുകള്‍ സഹിതം വെളിപ്പെടുത്തുന്നു. ക്രൈസ്തവരെ പീഡിപ്പിക്കുന്ന മുസ്ലീം അഭയാര്‍ത്ഥികളെ നാടുകടത്തണമെന്ന് എറിക്ക സ്റ്റെയ്ന്‍ബാച്ച് ആവശ്യപ്പെട്ടു. "അഭയാര്‍ത്ഥി ക്യാമ്പുകളില്‍ താമസിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും ഇസ്ലാം മതവിശ്വാസികളാണ്. മതത്തിന്റെ പേരില്‍ മുതിര്‍ന്ന ആളുകളോട് മാത്രമല്ല ഇവര്‍ ക്രൂരത നടത്തുന്നത്. ക്രൈസ്തവരായ കുട്ടികളുടെ കളിപാട്ടങ്ങളും മറ്റും നശിപ്പിക്കുകയും കുട്ടികളെ ഉപദ്രവിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഇത്തരം ക്യാമ്പുകളില്‍ പതിവാണ്. ജര്‍മ്മനി ഒരു ക്രിസ്ത്യന്‍ രാജ്യമാണ്. ഇവിടെ വന്ന് മുസ്ലീങ്ങള്‍ ക്രൈസ്തവരെ ഉപദ്രവിക്കുന്നത്, ഭരണകൂടത്തിന് എങ്ങനെ നോക്കി നില്‍ക്കുവാന്‍ കഴിയുന്നു. ജര്‍മ്മന്‍ സര്‍ക്കാര്‍ മുസ്ലീം അഭയാര്‍ത്ഥികളോട് കാണിക്കുന്ന പ്രത്യേക പരിഗണനയും സ്‌നേഹവും അവസാനിപ്പിക്കണം. അത് രാജ്യത്തെ അപകടത്തിലേക്ക് കൊണ്ടുചെന്ന് എത്തിക്കും". മഹിന്‍ മൗസാപോര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഭക്ഷണം പാകം ചെയ്യേണ്ടതും പാത്രങ്ങള്‍ വൃത്തിയാക്കേണ്ടതും അടുക്കള കഴുകിയിടേണ്ടതും ക്രൈസ്തവരാണെന്ന് മുസ്ലീങ്ങള്‍ പറയുന്നു. ഇതിന് വിസമ്മതിക്കുന്നവര്‍ക്ക് മര്‍ദനം പതിവാണ്. മുസ്ലീങ്ങളുടെ പ്രാര്‍ത്ഥനാ സമയം അനുസരിച്ച് മാത്രമേ ക്യാമ്പുകളില്‍ ഭക്ഷണം വിതരണം ചെയ്യുകയുള്ളു. ഇത്തരം പല തെറ്റായ നടപടി ക്രമങ്ങളും അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിലനില്‍ക്കുന്നുണ്ട്. ക്രൈസ്തവരായ അഭയാര്‍ത്ഥികള്‍ ലൈംഗീക പീഡനങ്ങള്‍ക്കുള്‍പ്പെടെ വിധേയരാകുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത മാസങ്ങള്‍ക്ക് മുമ്പ് 'ഓപ്പണ്‍ ഡോര്‍സ്' എന്ന സന്നദ്ധ സംഘടന പുറത്തുവിട്ടിരുന്നു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-13-00:19:28.jpg
Keywords: Refugees, Christians, Germany, Pravachaka Sabdam
Content: 2212
Category: 18
Sub Category:
Heading: പ്രതിസന്ധികളിൽ പിടിച്ചു നിൽക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണം: മാർ ജോസഫ് സ്രാമ്പിക്കൽ
Content: കോട്ടയം: പ്രതിസന്ധികളിൽ തളരാതെ പിടിച്ചുനിൽക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് ബ്രിട്ടനിലെ പ്രിസ്റ്റൺ രൂപത നിയുക്ത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. ഭരണങ്ങാനം അൽഫോൻസാ റെസിഡൻഷ്യൽ സ്കൂളിൽ സംസ്ഥാന ഐ.സി.എസ്.ഇ, ഐ.എസ്.ഇ സ്കൂൾ കൾച്ചറൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൗന്ദര്യത്തിന്റെ സമ്മേളനമാണ് കലോത്സവങ്ങൾ. ദൈവീക ഐക്യത്തില്‍ ചെയ്യുന്ന പ്രവര്‍ത്തികളെല്ലാം സൌന്ദര്യ പൂരിതമാണ്. കൂട്ടായ പരിശ്രമത്തിലൂടെ ആർക്കും പൂർണ്ണതയിലെത്താൻ കഴിയും. കലാരംഗത്ത് ഉന്നത ശ്രേണിയിലെത്താൻ ഒരുമയോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. എ.എസ്.ഐ.സി സംസ്ഥാന പ്രസിഡന്റ് ഫാ.ജയിംസ് മുല്ലശേരി അദ്ധ്യക്ഷത വഹിച്ചു. പാലാ ഡിവൈ.എസ്.പി വി.ജി.വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. സിസ്റ്റർ ആനി കല്ലറങ്ങാട്ട്, ഫാ.ജോർജ് മാത്യു, ആൻസൽ മരിയ, മനോജ് കുമാർ മാഞ്ചേരിയിൽ, ജോസ് പാറേക്കാട്ട്, എ.സി. ജോർജ് തുടങ്ങിയവർ സംസാരിച്ചു. ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ഓർഗനൈസിംഗ് ജനറൽ കൺവീനർ ജോസ് പാറേക്കാട് അദ്ധ്യക്ഷത വഹിക്കുമെന്ന് പബ്ളിസിറ്റി കൺവീനർ ജോഷി മൂഴിയാങ്കൽ അറിയിച്ചു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-08-13-01:56:58.jpg
Keywords:
Content: 2213
Category: 1
Sub Category:
Heading: കരുണയുടെ വെള്ളിയാഴ്ച അവിസ്മരമണീയമാക്കി ഫ്രാന്‍സിസ് പാപ്പ; വേശ്യകളെ പുനരധിവസിപ്പിച്ചിരിക്കുന്ന സെന്‍റര്‍ പാപ്പ സന്ദര്‍ശിച്ചു
Content: വത്തിക്കാന്‍ സിറ്റി: റോമിലെ ജോണ്‍ ഇരുപത്തി മൂന്നാമന്‍ കമ്യൂണിറ്റി സെന്ററില്‍ പുനരധിവസിപ്പിച്ച വേശ്യ സ്ത്രീകളെ നേരില്‍ സന്ദര്‍ശിക്കുവാന്‍ കരുണയുടെ വലിയ ഇടയന്‍ നേരിട്ടെത്തി. കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന കരുണയുടെ വെള്ളിയാഴ്ച്ചയിലാണ് ശരീരത്തിലും മനസിലും ഒരേ പോലെ മുറിവേറ്റ 20 സ്ത്രീകളെ കാണുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നേരിട്ട് എത്തിയത്. ശാരീരികമായും മാനസികമായും മുറിവേറ്റ്, സമൂഹത്തില്‍ എല്ലാവരാലും തഴയപ്പെട്ട് കിടന്നിരുന്ന 20 സ്ത്രീകള്‍ക്കും പാപ്പയുടെ സന്ദര്‍ശനം മറക്കുവാന്‍ കഴിയാത്ത ഓര്‍മ്മയായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുനരധിവസിപ്പിക്കപ്പെട്ട സ്ത്രീകളാണ് സെന്ററില്‍ താമസിക്കുന്നത്. റോമാനിയ, അല്‍ബേനിയ, നൈജീരിയ, ട്യുണേഷ്യ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇവിടെ അധിവസിപ്പിച്ചിരിക്കുന്ന സ്ത്രീകളില്‍ ഭൂരിഭാഗവും 30 വയസ്സിനടുത്ത പ്രായമുള്ളവരാണ്. മനുഷ്യകടത്തിനെതിരെ സഭ എന്നും ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ഇതിനെ ഒരിക്കല്‍ കൂടി അടിവരയിടുകയാണ് മാര്‍പാപ്പ തന്റെ സന്ദര്‍ശനത്തിലൂടെ ഉദ്ദേശിക്കുന്നതെന്നു വത്തിക്കാന്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. 'മനുഷ്യസമൂഹത്തിനെതിരെ നടക്കുന്ന ഒരു കുറ്റകൃത്യം' എന്നതാണ് പാപ്പ മനുഷ്യകടത്തിനെ വിശേഷിപ്പിച്ചത്. സ്ത്രീകളുടെ ശരീരം വില്‍പ്പന വസ്തുവായി കാണുകയും അതില്‍ നിന്ന് പണം സമ്പാദിക്കുകയും ചെയ്യുന്നത് മാരകമായ പാപമാണ്. "സമകാലിക മനുഷ്യത്വത്തിന്റെ ശരീരത്തില്‍ ഏറ്റ ഒരു മഹാവ്യാധി; ക്രിസ്തുവിന്റെ ശരീരത്തില്‍ വീണ്ടും ഏല്‍ക്കപ്പെടുന്ന ഒരു മുറിവ്- ശരീരം വ്യാപാരം ചെയ്യുന്നതിനെ സംബന്ധിച്ചും, മനുഷ്യന്റെ വ്യക്തിത്വത്തിന്റെ അന്തസിന് വിലകല്‍പ്പിക്കാതെ നടക്കുന്ന മനുഷ്യകടത്തിനെ കുറിച്ചും ഈ വാചകങ്ങളിലൂടെയാണ് പാപ്പ തന്റെ ശക്തമായ പ്രതികരണം അറിയിച്ചതെന്ന്‍ വിജ്ഞാപനത്തില്‍ പറയുന്നു. സെന്ററിന്റെ ജനറല്‍ മാനേജര്‍ ജോണ്‍ പോള്‍ റമോണ്ട, ചാപ്ലിന്‍ ഡോണ്‍ ആല്‍ഡോ തുടങ്ങിയ ചുമതലക്കാരും മാര്‍പാപ്പയുടെ സന്ദര്‍ശന സമയം സെന്ററില്‍ ഉണ്ടായിരുന്നു. കരുണയുടെ വര്‍ഷത്തില്‍ മാസത്തിലെ ഒരു വെള്ളിയാഴ്ച ഒരു പുണ്യപ്രവര്‍ത്തിയെങ്കിലും ചെയ്യുക എന്നതാണ് പാപ്പ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. പോളണ്ടിലെ ജൂതകൂട്ടക്കുരുതി നടന്ന സ്ഥലത്തും, അഭയാര്‍ത്ഥി ക്യാമ്പില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കൊപ്പവും, വൃദ്ധമന്ദിരങ്ങള്‍ സന്ദര്‍ശിക്കുന്നതിനുമെല്ലാം, ഇതിനു മുമ്പുള്ള കരുണയുടെ വെള്ളിയാഴ്ചകളില്‍ മാര്‍പാപ്പ സമയം കണ്ടെത്തിയിരുന്നു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-13-02:49:11.jpg
Keywords: pope,visit,prostitute,home,mercy,year
Content: 2214
Category: 1
Sub Category:
Heading: ഒക്‌ലഹാമോയില്‍ സാത്താന്‍ ആരാധകര്‍ പരസ്യമായി കറുത്ത കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം; ഈ പാപത്തിനെതിരെ നമ്മുക്കും പ്രതികരിക്കാം
Content: ഒക്‌ലഹാമോ: ആഗോള കത്തോലിക്ക സഭ പരിശുദ്ധ മറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ കൊണ്ടാടുന്ന ആഗസ്റ്റ് 15നു അമേരിക്കയിലെ ഒക്‌ലഹാമോയില്‍ സാത്താന്‍ ആരാധകര്‍ പരസ്യമായി കറുത്ത കുര്‍ബാന അര്‍പ്പിക്കുവാന്‍ ഒരുങ്ങുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ടിഎഫ്പി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഡിഫന്‍സ് ഓഫ് ട്രേഡിഷന്‍ ഫാമിലി ആന്റ് പ്രോപ്പര്‍ട്ടി എന്ന സംഘടനയുടെ നേതൃത്വത്തില്‍ കറുത്ത കുര്‍ബാന തടയുവാനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്. കറുത്ത കുര്‍ബാന തടയണമെന്നാവശ്യപ്പെട്ട് ടിഎഫ്പിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിന് സമര്‍പ്പിക്കുന്ന ഭീമമായ ഹര്‍ജിയില്‍ ഇത് വരെ ഒന്നരലക്ഷം പേര്‍ ഒപ്പിട്ടു കഴിഞ്ഞു. ടിഎഫ്പിയുടെ വിദ്യാര്‍ത്ഥി സംഘം ഡയറക്ടറായ ജോണ്‍ റിച്ചി കറുത്ത കുര്‍ബാന നടത്തുവാനുള്ള ശ്രമം ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണെന്ന് പറഞ്ഞു. "സൃഷ്ട്ടാവായ ദൈവത്തെ അപമാനിക്കുവാന്‍ വേണ്ടി നടത്തുന്ന ഈ പരിപാടിക്കെതിരേ എല്ലാവരും രംഗത്ത് വരണം. കറുത്ത കുര്‍ബാന തടയണം എന്നാവശ്യപ്പെടുന്ന രണ്ടു ലക്ഷംപേര്‍ ഒപ്പിടുന്ന ഭീമഹര്‍ജി അമേരിക്കൻ സര്‍ക്കാരിന് സമര്‍പ്പിക്കുവാന്‍ നാം ഒരുങ്ങുകയാണ്. ഇതിനോടകം തന്നെ ഒന്നരലക്ഷം പേര്‍ പരാതിയില്‍ ഒപ്പിട്ടു കഴിഞ്ഞു. കൂടുതല്‍ ആളുകള്‍ ഞങ്ങളെ പിന്തുണയ്ക്കണമെന്ന് അപേക്ഷിക്കുന്നു". ജോണ്‍ റിച്ചി പറഞ്ഞു. #{red->n->n-> ഈ ഹീനമായ പ്രവര്‍ത്തിക്കെതിരെ നമ്മുടെ പ്രാര്‍ത്ഥന ശക്തമാക്കാം; ഒപ്പം ടിഎഫ്പിയുടെ നേതൃത്വത്തില്‍ കറുത്ത കുര്‍ബാന തടയണം എന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ നിങ്ങളുടെ ഒപ്പ് രേഖപ്പെടുത്താന്‍ ഒരു മിനിറ്റ് ചിലവഴിക്കാമോ? }# {{കറുത്ത കുര്‍ബാന തടയണമെന്നാവശ്യപ്പെടുന്ന പരാതിയില്‍ നിങ്ങളുടെ ഒപ്പ് രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.tfpstudentaction.org/stop-black-mass-oklahoma-city.html }} ആദം ഡാനിയേല്‍സ് എന്ന വ്യക്തിയുടെ നേതൃത്വത്തില്‍ ഒക്‌ലഹാമോ സിവിക് സെന്റര്‍ മ്യൂസിക് ഹാളിലാണ് സാത്താന്‍ ആരാധകര്‍ സഭയേയും ക്രിസ്തുവിനേയും ദൈവമാതാവിനേയും അപമാനിക്കുന്ന തരത്തിലുള്ള പരിപാടി ക്രമീകരിച്ചിരിക്കുന്നത്. വിശുദ്ധ കുര്‍ബാനയെയും പരിശുദ്ധ അമ്മയെയും അപമാനിക്കുന്ന കറുത്ത കുര്‍ബാന, വിശ്വാസികളുടെ ഉള്ളില്‍ ഉണ്ടാക്കിയിരിക്കുന്നത് തീവ്രമായ രോക്ഷവും അതികഠിനമായ വേദനയുമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും പേരില്‍ അതിനെ ചൂഷണം ചെയ്തു കൊണ്ടുള്ള ഇത്തരം തെറ്റായ നടപടികള്‍ അനുവദിക്കുന്നത് തടയണമെന്നും ടിഎഫ്‌സി ആവശ്യപ്പെടുന്നു. കറുത്ത കുര്‍ബാന നടത്തുമെന്ന് സാത്താന്‍ ആരാധകര്‍ പ്രഖ്യാപിച്ച ദിവസം തന്നെ സമാധാന പ്രാര്‍ത്ഥനാ റാലി നടത്തുവാനും ടിഎഫ്‌സി തീരുമാനിച്ചിട്ടുണ്ട്. {{കറുത്ത കുര്‍ബാന തടയണമെന്നാവശ്യപ്പെടുന്ന പരാതിയില്‍ നിങ്ങളുടെ ഒപ്പ് രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.tfpstudentaction.org/stop-black-mass-oklahoma-city.html }}
Image: /content_image/News/News-2016-08-14-00:03:06.jpg
Keywords: black,mass,satanic,worship,USA,protest,
Content: 2215
Category: 1
Sub Category:
Heading: വേശ്യാവൃത്തിയില്‍ നിന്നും മോചിപ്പിക്കപ്പെട്ട സ്ത്രീകളെ പുനരധിവസിപ്പിച്ചിരിക്കുന്ന സെന്‍റര്‍ മാര്‍പാപ്പ സന്ദര്‍ശിച്ചു
Content: വത്തിക്കാന്‍ സിറ്റി: വേശ്യാവൃത്തിയില്‍ നിന്നും മോചിപ്പിക്കപ്പെട്ട സ്ത്രീകളെ പുനരധിവസിപ്പിച്ചിരിക്കുന്ന റോമിലെ ജോണ്‍ ഇരുപത്തി മൂന്നാമന്‍ കമ്യൂണിറ്റി സെന്‍റര്‍ മാര്‍പാപ്പ സന്ദര്‍ശിച്ചു. കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന 'കരുണയുടെ വെള്ളിയാഴ്ച്ച'യിലാണ് ശരീരത്തിലും മനസിലും ഒരേ പോലെ മുറിവേറ്റ 20 സ്ത്രീകളെ കാണുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നേരിട്ട് എത്തിയത്. ശാരീരികമായും മാനസികമായും മുറിവേറ്റ്, സമൂഹത്തില്‍ എല്ലാവരാലും തഴയപ്പെട്ട് കിടന്നിരുന്ന 20 സ്ത്രീകള്‍ക്കും പാപ്പയുടെ സന്ദര്‍ശനം മറക്കുവാന്‍ കഴിയാത്ത ഓര്‍മ്മയായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുനരധിവസിപ്പിക്കപ്പെട്ട സ്ത്രീകളാണ് സെന്ററില്‍ താമസിക്കുന്നത്. റോമാനിയ, അല്‍ബേനിയ, നൈജീരിയ, ട്യുണേഷ്യ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇവിടെ അധിവസിപ്പിച്ചിരിക്കുന്ന സ്ത്രീകളില്‍ ഭൂരിഭാഗവും 30 വയസ്സിനടുത്ത പ്രായമുള്ളവരാണ്. മനുഷ്യകടത്തിനെതിരെ സഭ എന്നും ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ഇതിനെ ഒരിക്കല്‍ കൂടി അടിവരയിടുകയാണ് മാര്‍പാപ്പ തന്റെ സന്ദര്‍ശനത്തിലൂടെ ഉദ്ദേശിക്കുന്നതെന്നു വത്തിക്കാന്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. സ്ത്രീകളുടെ ശരീരം വില്‍പ്പന വസ്തുവായി കാണുകയും അതില്‍ നിന്ന് പണം സമ്പാദിക്കുകയും ചെയ്യുന്നത് മാരകമായ പാപമാണ്. "സമകാലിക മനുഷ്യത്വത്തിന്റെ ശരീരത്തില്‍ ഏറ്റ ഒരു മഹാവ്യാധി; ക്രിസ്തുവിന്റെ ശരീരത്തില്‍ വീണ്ടും ഏല്‍ക്കപ്പെടുന്ന ഒരു മുറിവ്- ശരീരം വ്യാപാരം ചെയ്യുന്നതിനെ സംബന്ധിച്ചും, മനുഷ്യന്റെ വ്യക്തിത്വത്തിന്റെ അന്തസിന് വിലകല്‍പ്പിക്കാതെ നടക്കുന്ന മനുഷ്യകടത്തിനെ കുറിച്ചും ഈ വാചകങ്ങളിലൂടെയാണ് പാപ്പ തന്റെ ശക്തമായ പ്രതികരണം അറിയിച്ചതെന്ന്‍ വിജ്ഞാപനത്തില്‍ പറയുന്നു. സെന്ററിന്റെ ജനറല്‍ മാനേജര്‍ ജോണ്‍ പോള്‍ റമോണ്ട, ചാപ്ലിന്‍ ഡോണ്‍ ആല്‍ഡോ തുടങ്ങിയ ചുമതലക്കാരും മാര്‍പാപ്പയുടെ സന്ദര്‍ശന സമയം സെന്ററില്‍ ഉണ്ടായിരുന്നു. കരുണയുടെ വര്‍ഷത്തില്‍ മാസത്തിലെ ഒരു വെള്ളിയാഴ്ച ഒരു പുണ്യപ്രവര്‍ത്തിയെങ്കിലും ചെയ്യുക എന്നതാണ് പാപ്പ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. പോളണ്ടിലെ ജൂതകൂട്ടക്കുരുതി നടന്ന സ്ഥലത്തും, അഭയാര്‍ത്ഥി ക്യാമ്പില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കൊപ്പവും, വൃദ്ധമന്ദിരങ്ങള്‍ സന്ദര്‍ശിക്കുന്നതിനുമെല്ലാം, ഇതിനു മുമ്പുള്ള കരുണയുടെ വെള്ളിയാഴ്ചകളില്‍ മാര്‍പാപ്പ സമയം കണ്ടെത്തിയിരുന്നു. #{red->n->n-> വീഡിയോ കാണാം}# #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-13-03:46:56.jpg
Keywords:
Content: 2216
Category: 1
Sub Category:
Heading: 'കാത്തലിക് വുമണ്‍ ഓഫ് ദ ഇയര്‍' അവാര്‍ഡ് പ്രഖ്യാപിച്ചു
Content: ലണ്ടന്‍: കത്തോലിക്ക സഭയുടെ പ്രബോധനങ്ങളെ ഉള്‍ക്കൊണ്ട് സഭയിലും സമൂഹത്തിലും മികച്ച പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കുന്ന വനിതകള്‍ക്കുള്ള പുരസ്‌കാരത്തിന് നാലു പേര്‍ അര്‍ഹരായി. കാതറിന്‍ മാക്മിലന്‍, ഒലിവ് ഡ്യൂഡി, സിസ്റ്റര്‍ ജെയിന്‍ ലൗസി, ഡോക്ടര്‍ ഫാറി എന്നീ വനിതകളാണ് ഈ വര്‍ഷത്തെ 'കാത്തലിക് വുമണ്‍ ഓഫ് ദ ഇയര്‍' പുരസ്‌കാരത്തിന് അര്‍ഹരായത്. വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാലു വനിതകള്‍ക്കാണ് ഇത്തവണ പുരസ്‌കാരം ലഭിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. എഴുത്തുകാരിയും, പ്രാസംഗികയും, സംഗീതജ്ഞയുമാണ് കാതറിന്‍ മാക്മിലന്‍. സാര്‍ ജെയിംസ് മാക്മിലന്റെ മകളായ കാതറിന്‍ മാക്മിലന്‍ തന്റെ 18-ാം വയസില്‍ ഗര്‍ഭിണിയായി. ഗര്‍ഭഛിദ്രം നടത്തണമെന്ന് ഡോക്ടറുമാര്‍ പറഞ്ഞെങ്കിലും കാതറിന്‍ മാക്മിലന്‍ അതിന് വഴങ്ങിയില്ല. സാറ എന്ന തന്റെ വൈകല്യമുള്ള മകളെ പ്രസവിച്ച കാതറില്‍ അവളോടൊപ്പം അഭിമാനകരമായ ജീവിതം മുന്നോട്ട് നയിച്ചു. എന്നാല്‍ ആറാം വയസില്‍ സാറ മരണപ്പെട്ടു. പിന്നീട് സാറയുമൊത്തുള്ള തന്റെ സന്തോഷ ദിനങ്ങളെ കുറിച്ച് കാതറിന്‍ പലപ്പോഴും എഴുതിയിരുന്നു. പുരസ്‌കാരത്തിന് അര്‍ഹരായവരില്‍ ഏറ്റവും പ്രായംകുറഞ്ഞ വനിത കാതറിന്‍ മാക്മിലനാണ്. ബൂക്ഫാസ്റ്റ് ആബേയിലെ സ്‌കൂള്‍ ഓഫ് അസംഷനില്‍ ഒരു പരിശീലകയായി പ്രവര്‍ത്തിക്കുന്ന ഒലിവ് ഡ്യൂഡി കത്തോലിക്ക സഭയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിപ്പിക്കുന്നതില്‍ ഏറെ ശ്രദ്ധ ചെലുത്തിയ വ്യക്തിത്വത്തിന് ഉടമയാണ്. നാഷണല്‍ ഫാമിലി പ്ലാനിംഗ് ടീച്ചേര്‍സ് അസോസിയേഷനില്‍ അംഗമായ ഡ്യൂഡി ആറു വര്‍ഷമായി സംഘടനയുടെ അധ്യക്ഷയാണ്. വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്‌സുകള്‍ക്കും ഒലിവ് ഡ്യൂഡി നേതൃത്വം നല്‍കുന്നു. 'ഔര്‍ ലേഡി ഓഫ് റീ കണ്‍സിലിയേഷന്‍' കോണ്‍ഗ്രിഗേഷന്റെ ചുമതല വഹിക്കുന്ന വ്യക്തിയാണ് സിസ്റ്റര്‍ ജെയിന്‍ ലൗസി. തന്നേക്കാളും യോഗ്യതയുള്ള പലരും അവാര്‍ഡിന് യോഗ്യരാണെന്നു പറഞ്ഞ സിസ്റ്റര്‍ ജെയിന്‍ ലൗസി ഏറെ സന്തോഷത്തോടെ താന്‍ അവാര്‍ഡ് സ്വീകരിക്കുന്നുവെന്ന് അറിയിച്ചു. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്, എല്ലാ പിന്തുണയും നല്‍കുന്ന സിസ്റ്റര്‍ കരോളിന്‍ പ്രീസ്റ്റണിനോടും, ഇക്കഴിഞ്ഞ മാര്‍ച്ച് 23-ന് അന്തരിച്ച സിസ്റ്റര്‍ വെണ്ടി റിനേറ്റിനോടുമുള്ള നന്ദിയും അറിയിക്കുന്നതായി സിസ്റ്റര്‍ ജെയിന്‍ ലൗസി പറഞ്ഞു. ഓലിവ് ഡ്യൂഡി സേവനം ചെയ്യുന്ന ആബേയിലെ അസംപ്ക്ഷന്‍ സ്കൂളില്‍ പരിശീലകയായി പ്രവര്‍ത്തിക്കുകയാണ് ഫാറി. 2012-ല്‍ നടന്ന ബിഷപ്പുമാരുടെ സിനഡില്‍ പങ്കെടുത്ത മൂന്നു അത്മായ വനിതകളില്‍ ഒരാള്‍ കൂടിയാണ് ഫാറി. തന്റെ എഴുത്തിലൂടെയും ചിന്തകളിലൂടെയും ക്രൈസ്തവ വിശ്വാസത്തിന്റെ പ്രചാരണത്തിനായി പ്രവര്‍ത്തിക്കുന്ന വനിതയാണ് ഡോക്ടര്‍ ഫാറി. ഒക്ടോബര്‍ 28-ാം തീയതി ലണ്ടനിലെ മാര്‍ബിള്‍ ആര്‍ക്കിലെ അംബ ഹോട്ടലിലാണ് ഇവരെ ആദരിക്കുന്നത്. 1969-ല്‍ ആണ് സഭയിലും സമൂഹത്തിലും മികച്ച സേവനം കാഴ്ച്ചവയ്ക്കുന്ന കത്തോലിക്ക വനിതകള്‍ക്കായി പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.
Image: /content_image/News/News-2016-08-13-09:04:33.jpg
Keywords: Catholic,Women,of,the,Year,announced