category_id | News |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ക്രൂശിതരൂപവും ബൈബിളും ഉപയോഗിക്കുവാന്‍ ജര്‍മ്മന്‍ അഭയാര്‍ത്ഥി ക്യാമ്പിലെ ക്രൈസ്തവര്‍ക്ക് വിലക്ക്; എതിര്‍പ്പ് മറികടന്നാല്‍ വധിക്കുമെന്നും മുസ്ലീം അഭയാര്‍ത്ഥികളുടെ ഭീഷണി |
Content | മ്യൂണിച്ച്: ജര്‍മ്മന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ താമസിക്കുന്ന ക്രൈസ്തവര്‍ക്ക് മുസ്ലീം വിശ്വാസികളില്‍ നിന്നും ക്രൂരപീഡനങ്ങള്‍ നേരിടേണ്ടി വരുന്നുവെന്ന് രാഷ്ട്രീയ നേതാവിന്റെ വെളിപ്പെടുത്തല്‍. ഇറാനില്‍ നിന്നും 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജര്‍മ്മനിയില്‍ അഭയാര്‍ത്ഥിയായി എത്തിയ ശേഷം ജര്‍മ്മന്‍ പൗരത്വം സ്വീകരിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങിയ മഹിന്‍ മൗസാപോറാണ് ക്രൈസ്തവ അഭയാര്‍ത്ഥികള്‍ക്കായി രംഗത്ത് വന്നിരിക്കുന്നത്. ജര്‍മ്മനിയില്‍ എത്തിയ ശേഷം സത്യവചനം കേള്‍ക്കുവാനിടയായ മഹിന്‍ മൗസാപോര്‍ മതം മാറി ക്രിസ്തുവിന്റെ സാക്ഷിയായി ജീവിക്കുവാന്‍ ആരംഭിച്ച വനിത കൂടിയാണ്. രാഷ്ട്രീയ നേതാവായ എറിക്ക സ്‌റ്റെയ്ന്‍ബാച്ചും മഹിന്റെ കൂടി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ക്യാമ്പുകളില്‍ ക്രൂശിതരൂപവും ബൈബിളും ക്രൈസ്തവര്‍ക്ക് ഉപയോഗിക്കുവാന്‍ അനുവാദമില്ലാത്ത അവസ്ഥയാണെന്നും മഹിന്‍ പറയുന്നു. ക്രൂശിതരൂപം പരസ്യമായി പ്രദര്‍ശിപ്പിക്കുന്ന ക്രൈസ്തവരെ കൊലപ്പെടുത്തുമെന്ന് മുസ്ലീം വിശ്വാസികള്‍ ഭീഷണിപ്പെടുത്തുകയാണ്. തങ്ങളുടെ കൈവശമുള്ള ക്രൂശിതരൂപങ്ങളും ബൈബിളും മറച്ചുപിടിക്കേണ്ട സ്ഥിതിയിലാണ് മിക്ക ക്രൈസ്തവരുമെന്നും മഹിന്‍ തെളിവുകള്‍ സഹിതം വെളിപ്പെടുത്തുന്നു. ക്രൈസ്തവരെ പീഡിപ്പിക്കുന്ന മുസ്ലീം അഭയാര്‍ത്ഥികളെ നാടുകടത്തണമെന്ന് എറിക്ക സ്റ്റെയ്ന്‍ബാച്ച് ആവശ്യപ്പെട്ടു.
"അഭയാര്‍ത്ഥി ക്യാമ്പുകളില്‍ താമസിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും ഇസ്ലാം മതവിശ്വാസികളാണ്. മതത്തിന്റെ പേരില്‍ മുതിര്‍ന്ന ആളുകളോട് മാത്രമല്ല ഇവര്‍ ക്രൂരത നടത്തുന്നത്. ക്രൈസ്തവരായ കുട്ടികളുടെ കളിപാട്ടങ്ങളും മറ്റും നശിപ്പിക്കുകയും കുട്ടികളെ ഉപദ്രവിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഇത്തരം ക്യാമ്പുകളില്‍ പതിവാണ്. ജര്‍മ്മനി ഒരു ക്രിസ്ത്യന്‍ രാജ്യമാണ്. ഇവിടെ വന്ന് മുസ്ലീങ്ങള്‍ ക്രൈസ്തവരെ ഉപദ്രവിക്കുന്നത്, ഭരണകൂടത്തിന് എങ്ങനെ നോക്കി നില്‍ക്കുവാന്‍ കഴിയുന്നു. ജര്‍മ്മന്‍ സര്‍ക്കാര്‍ മുസ്ലീം അഭയാര്‍ത്ഥികളോട് കാണിക്കുന്ന പ്രത്യേക പരിഗണനയും സ്‌നേഹവും അവസാനിപ്പിക്കണം. അത് രാജ്യത്തെ അപകടത്തിലേക്ക് കൊണ്ടുചെന്ന് എത്തിക്കും". മഹിന്‍ മൗസാപോര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഭക്ഷണം പാകം ചെയ്യേണ്ടതും പാത്രങ്ങള്‍ വൃത്തിയാക്കേണ്ടതും അടുക്കള കഴുകിയിടേണ്ടതും ക്രൈസ്തവരാണെന്ന് മുസ്ലീങ്ങള്‍ പറയുന്നു. ഇതിന് വിസമ്മതിക്കുന്നവര്‍ക്ക് മര്‍ദനം പതിവാണ്. മുസ്ലീങ്ങളുടെ പ്രാര്‍ത്ഥനാ സമയം അനുസരിച്ച് മാത്രമേ ക്യാമ്പുകളില്‍ ഭക്ഷണം വിതരണം ചെയ്യുകയുള്ളു. ഇത്തരം പല തെറ്റായ നടപടി ക്രമങ്ങളും അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിലനില്‍ക്കുന്നുണ്ട്. ക്രൈസ്തവരായ അഭയാര്‍ത്ഥികള്‍ ലൈംഗീക പീഡനങ്ങള്‍ക്കുള്‍പ്പെടെ വിധേയരാകുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത മാസങ്ങള്‍ക്ക് മുമ്പ് 'ഓപ്പണ്‍ ഡോര്‍സ്' എന്ന സന്നദ്ധ സംഘടന പുറത്തുവിട്ടിരുന്നു.
#{green->n->n->#SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
|
Image |  |
Second Image |  |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | ![]() |
Seventh Image | ![]() |
Video | |
Second Video | |
facebook_link | Not set |
News Date | 2016-08-13 00:00:00 |
Keywords | Refugees, Christians, Germany, Pravachaka Sabdam |
Created Date | 2016-08-13 09:49:28 |