Content | ആലപ്പോ: സിറിയയില്‍ സര്‍ക്കാര്‍ സൈന്യവും വിമതരും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടല്‍ രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ മൂന്നു ദിവസം ഉപവാസ പ്രാര്‍ത്ഥന നടത്തുവാന്‍ തദ്ദേശീയരായ ക്രൈസ്തവര്‍ തീരുമാനിച്ചു. സമാധാനം പുനസ്ഥാപിക്കപ്പെടുന്നതിനും തങ്ങളുടെ ജീവന്‍ സംരക്ഷിക്കപ്പെടേണ്ടതിനുമായി അടുത്ത മൂന്നു ദിവസം അലപ്പോയിലെ ക്രൈസ്തവ സമൂഹം ഉപവാസം നടത്തുന്ന കാര്യം വൈദികനായ ഇബ്രാഹീമാണ് വത്തിക്കാന്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
"അടുത്ത നിമിഷങ്ങളില്‍ എന്താണ് നടക്കുവാന്‍ പോകുന്നതെന്ന് ഞങ്ങള്‍ക്കറിയില്ല. പറഞ്ഞറിയിക്കുവാന്‍ പറ്റാത്ത തരത്തില്‍ ഭീകരമാണ് ഇവിടെ നടക്കുന്ന സംഭവങ്ങള്‍. മൂന്നു ദിവസം തുടര്‍ച്ചയായി ഉപവസിച്ചു പ്രാര്‍ത്ഥിക്കുവാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്". ഫാദര്‍ ഇബ്രാഹീം പറയുന്നു.
ഭീകരമായ യുദ്ധാന്തരീക്ഷമാണ് ആലപ്പോയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. സിറിയയിലെ തന്നെ ഏറ്റവും വലിയ ക്രൈസ്തവ കേന്ദ്രമായിരുന്നു ആലപ്പോ നഗരം. ആലപ്പോയുടെ ചിലഭാഗങ്ങളുടെ നിയന്ത്രണം സര്‍ക്കാര്‍ സൈന്യത്തില്‍ നിന്നും വിമതര്‍ പിടിച്ചടക്കിയിരിക്കുകയാണ്. ഈ മേഖലകളില്‍ തീവ്രമായ വ്യോമാക്രമണം നടത്തുകയാണ് സൈന്യം. രണ്ടരലക്ഷത്തോളം സാധാരണക്കാരായ സിറിയന്‍ പൗരന്‍മാര്‍ താമസിക്കുന്നത് വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലാണ്.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഈ മേഖലകളില്‍ ബോംബാക്രമണം ശക്തമായി തുടരുകയാണെന്ന് ഫാദര്‍ ഇബ്രാഹീം പറയുന്നു. തങ്ങള്‍ വസിക്കുന്ന ആലപ്പോയുടെ കിഴക്കന്‍ ഭാഗത്തേക്ക് മിസൈലുകള്‍ വന്ന് പതിക്കുന്നത് നിത്യസംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"പലപ്പോഴും മനുഷ്യ ജീവന്‍ നിലനിര്‍ത്തുവാന്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെയുള്ളവര്‍ക്ക് ലഭിക്കാറില്ല. വെള്ളവും വൈദ്യുതിയും ഞങ്ങള്‍ക്ക് കിട്ടാകനികളാണ്. എന്നാല്‍ ദൈവകൃപയാല്‍ യുദ്ധം മുറുകുന്നതിനു മുമ്പുള്ള ദിവസം ആലപ്പോയില്‍ നിന്നും ഭക്ഷണത്തിനുള്ള സാധനങ്ങള്‍ ഞങ്ങള്‍ക്ക് വാങ്ങി സൂക്ഷിക്കുവാന്‍ സാധിച്ചു. ഓരോ ദിനവും അവിടുത്തെ മഹാകാരുണ്യത്താല്‍ ഈ യുദ്ധമുഖത്തും, ആവശ്യമായ ആഹാരം ആയിരക്കണക്കിനു വരുന്ന കുടുംബങ്ങള്‍ക്കായി ദൈവം കരുതിവയ്ക്കുന്നു. എന്നിരിന്നാലും വീടുകളില്‍ നിന്നും ഭയന്ന് ഓടിപോയ പലരും താല്‍ക്കാലികമായി നിര്‍മ്മിച്ച ടെന്റുകളില്‍ ഭീതിയോടെ തളര്‍ന്നു കിടക്കുകയാണ്. ഈ ടെന്റുകള്‍ക്ക് മുകളിലേക്കും ഏതു നിമിഷവും ബോംബുകള്‍ വന്നു പതിക്കാം". ഫാദര്‍ ഇബ്രാഹീം സിറിയയിലെ ദുരിതം വിവരിച്ചു.
2011-ല്‍ ആരംഭിച്ച സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ മൂന്നുലക്ഷത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായതായി കണക്കുകള്‍ പറയുന്നു. അഞ്ചു മില്യണ്‍ സിറിയക്കാരെ രാജ്യത്തിന് പുറത്ത് അഭയാര്‍ത്ഥികളാക്കിയ ആഭ്യന്തര യുദ്ധം എട്ടു മില്യണ്‍ സിറിയക്കാരെ രാജ്യത്തിനകത്തു തന്നെ പല സ്ഥലങ്ങളിലേക്കും ചിതറിച്ചു കളഞ്ഞു. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരെ നിരവധി വിമത ഗ്രൂപ്പുകളാണ് പോരാട്ടം നടത്തുന്നത്. സായുധരായ ഈ അക്രമി സംഘത്തിന്റെ വാളിന് ഇരയാകുന്നതില്‍ വലിയൊരു ശതമാനവും സിറിയയിലെ ക്രൈസ്തവരാണ്.
#{green->n->n->#SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
|