Contents
Displaying 2041-2050 of 24978 results.
Content:
2217
Category: 1
Sub Category:
Heading: പാക്കിസ്ഥാന്‍ തലസ്ഥാനത്തില്‍ പ്രാര്‍ത്ഥന സമ്മേളനം ഒരുക്കി ക്രൈസ്തവര്‍; പതിനായിരങ്ങള്‍ പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടി
Content: ഇസ്ലാമാബാദ്: ക്രൈസ്തവ മതപീഡനങ്ങള്‍ക്ക് പേരുകേട്ട പാകിസ്ഥാനില്‍ ഏകദിന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിനായി ജിന്ന സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് ആയിരക്കണക്കിനു പാക്കിസ്ഥാനി ക്രൈസ്തവര്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ ക്രൈസ്തവര്‍ പങ്കെടുത്ത സമ്മേളനം എറ്റേര്‍ണല്‍ ലൈഫ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിലാണ് നടത്തിയത്. പ്രാര്‍ത്ഥന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നിരവധി രാഷ്ട്രീയ കക്ഷി നേതാക്കളും എത്തിയിരിന്നു. പാക്കിസ്ഥാനിലെ പ്രശസ്തനായ സുവിശേഷ പ്രഘോഷകന്‍, പാസ്റ്റര്‍ അന്‍വര്‍ ഫാസല്‍ ആണ് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കിയത്. രാജ്യത്തില്‍ സമാധാനവും സാഹോദര്യവും പുലരുന്നതിനു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും സമ്മേളനത്തിന്റെ ഭാഗമായി നടന്നു. ചടങ്ങിനായി എത്തുന്ന ആയിരങ്ങള്‍ക്കായി കര്‍ശന സുരക്ഷയാണ് ഒരുക്കിയിരുന്നത്. ക്രൈസ്തവരോടുള്ള തങ്ങളുടെ ഐക്യവും സ്‌നേഹവും അറിയിക്കുന്നതിനായും അവര്‍ക്ക് ആശംസകള്‍ നേരുന്നതിനായും നിരവധി മുസ്ലീങ്ങളും ചടങ്ങിലേക്ക് കടന്നു വന്നു. ഇത്തരം വിപുലമായ ക്രൈസ്തവരുടെ ഒരു സമ്മേളനം പാക്കിസ്ഥാനില്‍ നടക്കുന്നത് ഇത് ആദ്യമായിട്ടാണ്. അനുദിനം നൂറുകണക്കിനു ക്രൈസ്തവ പീഡനങ്ങളാണ് രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓപ്പണ്‍ ഡോര്‍ ഇന്‍റര്‍നാഷണല്‍ തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവ പീഡനം നടക്കുന്ന രാജ്യങ്ങളില്‍ 8ാം സ്ഥാനത്താണ് പാകിസ്ഥാന്‍. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-13-05:10:23.jpg
Keywords: Pakistan,Christians,gathered,for,mass,prayer,Islamabad

2218
Category: 8
Sub Category:
Heading: ഇരുളില്‍ നിന്നും മോചിതരായി ദൈവസാന്നിധ്യമാകുന്ന പ്രകാശത്തിലേക്ക് ഉയരുന്ന ആത്മാക്കള്‍
Content: “സിംഹാസനത്തിലിരിക്കുന്നവന്‍ പറഞ്ഞു: ഇതാ, സകലവും ഞാന്‍ നവീകരിക്കുന്നു. അവന്‍ വീണ്ടും പറഞ്ഞു: എഴുതുക. ഈ വചനങ്ങള്‍ വിശ്വാസയോഗ്യവും സത്യവുമാണ്” (വെളിപാട് 21:5). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-13}# “ചില ആത്മാക്കള്‍ എത്രകാലത്തോളം ശുദ്ധീകരണസ്ഥലത്ത് കിടക്കേണ്ടി വരും എന്നത് നമുക്കറിയുകയില്ല. പക്ഷേ, എപ്പോള്‍ അവര്‍ ഇരുളില്‍ നിന്നും മോചിതരായി ദൈവസാന്നിധ്യമാകുന്ന പ്രകാശത്തിലേക്ക് ഉയര്‍ന്ന് വരുന്നുവോ അപ്പോള്‍ അവര്‍ മാലാഖമാരെപ്പോലെ ആയിതീരുന്നു. ദൈവത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം ആയിരകണക്കിന് മാലാഖമാരെ ഉജ്ജ്വലിപ്പിക്കുന്നു. ദൈവം അവർക്കു നൽകിയിരിക്കുന്ന ധാരാളമായ കഴിവുകള്‍ അവിടുത്തെ പ്രകാശത്തിൽ പ്രതിഫലിക്കുന്നു. ഇതുപോലെ ശുദ്ധീകരണസ്ഥലത്തുനിന്നും സ്വർഗ്ഗത്തിലേക്കു പ്രവേശിക്കുന്ന ആത്മാക്കളെല്ലാം ദൈവത്തിന്റെ സ്നേഹമാകുന്ന അരുവിയില്‍ ആനന്ദത്തോടെ ഒഴുകി നടക്കുന്നു. അവരുടെ ജീവനൊപ്പം സ്പന്ദിച്ചുകൊണ്ടിരിക്കുന്ന അനിവാര്യമായ ദൈവീക പ്രതാപത്തിന്റെ അനന്തമായ സ്നേഹത്തിലും, സത്യത്തിലും, സൗന്ദര്യത്തിലും അവര്‍ മോശയെപ്പോലെ ആഹ്ലാദിക്കുന്നു”. (ജപ്പാനിലെ ആഗോയയിലെ നാന്‍സാന്‍ സര്‍വ്വകലാശാലയിലെ തിയോളജി പ്രൊഫസ്സറായ ഫാദര്‍ ആന്തോണി സിമ്മര്‍മന്റെ വാക്കുകള്‍) #{red->n->n->വിചിന്തനം:}# പരിശുദ്ധ ദിവ്യകാരുണ്യത്തിനു മുന്‍പില്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുക. ധന്യനായ പോള്‍ ആറാമന്‍ എഴുതിയിരിക്കുന്നു: “പരിശുദ്ധ ദിവ്യകാരുണ്യത്തെ സന്ദര്‍ശിക്കുന്നത് നമ്മുടെ നന്ദിയുടെ ഒരു തെളിവും, സ്നേഹത്തിന്റെ പ്രകടനവും, നമ്മുടെ കര്‍ത്താവായ യേശുവിനെ ആരാധിക്കുക എന്ന ദൗത്യവുമാണ്. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/8?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FK8RYJrlmqTIvuBUuKkHwf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-08-13-08:48:17.jpg
Keywords: ശുദ്ധീകരണ

2219
Category: 6
Sub Category:
Heading: ദൈവവുമായുള്ള ബന്ധം ആഴപ്പെടുത്താന്‍ പരിശ്രമിക്കുക
Content: ''ആരും നിന്റെ പ്രായക്കുറവിന്റെ പേരില്‍ നിന്നെ അവഗണിക്കാന്‍ ഇടയാകരുത്. വാക്കുകളിലും പെരുമാറ്റത്തിലും സ്‌നേഹത്തിലും വിശ്വാസത്തിലും വിശുദ്ധിയിലും നീ വിശ്വസികള്‍ക്കു മാതൃകയായിരിക്കുക'' (1 തിമോത്തേയോസ് 4:12). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 13}# മനുഷ്യജീവിതക്രമത്തിന്റെ കേവലം ഒരു ഭാഗം മാത്രമല്ല വിശ്രമകാലം. ആത്മീയ പരിപാടിയുടെ ഒരു ഭാഗം കൂടിയാണത്. നന്നായി വേല ചെയ്യുന്നവന്‍ നന്നായി വിശ്രമിക്കുന്നു. ഈ ക്രമമനുസരിച്ച്, നന്നായി വേല ചെയ്യുന്നവന്‍ നിര്‍ബന്ധമായും നന്നായി വിശ്രമിക്കണം. ദൈവവുമായുള്ള ബന്ധം ആഴപ്പെടുത്തുവാനും, ആത്മീയ ജീവിതം സമ്പന്നമാക്കുവാനായി വേനല്‍ക്കാല അവധി ഉപയോഗപ്പെടുത്തുന്ന യുവജനങ്ങളോടൊപ്പമാണ് എന്റെ മനസ്സ്. യൂറോപ്പിലേയും ലോകത്തിലെ തന്നേയും വിവിധ രാജ്യങ്ങളില്‍, ആത്മീയവും മതപരവുമായ മൂല്യങ്ങള്‍ക്കുവേണ്ടിയുള്ള ഒരു തീവ്രമായ അന്വേഷണം യുവാക്കളില്‍ നമുക്ക് കാണാന്‍ സാധിക്കും. യുവാക്കള്‍ക്ക് മൂല്യങ്ങളോട് അതീവ താല്‍പര്യമുണ്ട്. ഒരു വ്യക്തിയുടെ ജീവിതം ഭൗതികവസ്തുക്കള്‍ കൊണ്ട് മാത്രം നിറയ്ക്കുക അസാധ്യമാണെന്ന്‍ നമ്മുക്ക് അറിയാം; നമ്മുടെ സ്വസ്ഥതയുടേയും പ്രതീക്ഷയുടേയും ഉറവിടമായ ക്രിസ്തുവിനെ നമ്മുടെ ജീവിതത്തില്‍ സ്വീകരിച്ച് നിറക്കാന്‍ നാം പരിശ്രമിക്കേണ്ടിയിരിക്കുന്നു. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/8?type=6 }}
Image: /content_image/Meditation/Meditation-2016-08-13-09:16:57.jpg
Keywords: ബന്ധം

2220
Category: 8
Sub Category:
Heading: നല്ലത് ചെയ്യുവാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍, അത് ഉടന്‍ തന്നെ ചെയ്യുക
Content: “ദയാശീലന്‍ തനിക്കുതന്നെ ഗുണം ചെയ്യുന്നു; ക്രൂരന്‍ തനിക്കുതന്നെ ഉപദ്രവംവരുത്തിവയ്ക്കുന്നു” (സുഭാഷിതങ്ങള്‍ 11:17). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-14}# “ജെനോവക്കാരനായിരുന്ന ഒരു ധനികനായ കച്ചവടക്കാരന്‍ മരിച്ചപ്പോള്‍ തന്റെ ആത്മാവിന്റെ രക്ഷക്കായി യാതൊന്നും കരുതിയിട്ടില്ലായിരുന്നു. വളരെയേറെ ദൈവഭക്തനും മറ്റുള്ളവരോട് കരുണകാണിക്കുന്നവനുമായിരുന്ന ആ മനുഷ്യന്‍ തന്റെ ആത്മാവിനായി ഒരു കുര്‍ബ്ബാന പോലും തന്റെ വില്‍പത്രത്തില്‍ ചേര്‍ത്തിട്ടില്ലെന്ന് കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഒരു കുറിപ്പ് പുസ്തകം അവിടെ കണ്ടെത്തി. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള ഏതാണ്ട് രണ്ടായിരത്തിലധികം വിശുദ്ധകുര്‍ബ്ബാനകളില്‍ അദ്ദേഹം വ്യക്തിപരമായി സംബന്ധിച്ചിരുന്നുവെന്ന് അതില്‍ നിന്നും മനസ്സിലായി. ആ കുറിപ്പ് പുസ്തകത്തിന്റെ അവസാനത്തില്‍ ഇപ്രകാരം എഴുതിയിരുന്നു: “സ്വന്തമായി നല്ലത് ചെയ്യുവാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍, അത് ഈ ഭൂമിയിലെ ജീവിത കാലത്ത് ഉടന്‍ തന്നെ ചെയ്യുക.” (പോര്‍ട്ട് മോറിസിലെ വിശുദ്ധ ലിയോനാര്‍ഡ്). #{red->n->n->വിചിന്തനം:}# ഇഹലോക ജീവിതം വളരെ ചെറുതാണെന്ന് മനസ്സിലാക്കുക. കഴിവതും വിശുദ്ധ കുര്‍ബാന മുടക്കം കൂടാതെ പങ്കെടുക്കാന്‍ പരമാവധി പരിശ്രമിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/8?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FK8RYJrlmqTIvuBUuKkHwf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-08-14-10:26:23.jpg
Keywords: വിശുദ്ധ ലിയോ

2221
Category: 1
Sub Category:
Heading: ഒക്‌ലഹോമയില്‍ സാത്താന്‍ ആരാധകര്‍ പരസ്യമായി കറുത്ത കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം; ഈ പാപത്തിനെതിരെ നമ്മുക്കും പ്രതികരിക്കാം
Content: ഒക്‌ലഹോമ: ആഗോള കത്തോലിക്ക സഭ പരിശുദ്ധ മറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ കൊണ്ടാടുന്ന ആഗസ്റ്റ് 15നു അമേരിക്കയിലെ ഒക്‌ലഹോമയില്‍ സാത്താന്‍ ആരാധകര്‍ പരസ്യമായി കറുത്ത കുര്‍ബാന അര്‍പ്പിക്കുവാന്‍ ഒരുങ്ങുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ടിഎഫ്പി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഡിഫന്‍സ് ഓഫ് ട്രേഡിഷന്‍ ഫാമിലി ആന്റ് പ്രോപ്പര്‍ട്ടി എന്ന സംഘടനയുടെ നേതൃത്വത്തില്‍ കറുത്ത കുര്‍ബാന തടയുവാനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്. കറുത്ത കുര്‍ബാന തടയണമെന്നാവശ്യപ്പെട്ട് ടിഎഫ്പിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിന് സമര്‍പ്പിക്കുന്ന ഭീമമായ ഹര്‍ജിയില്‍ ഇത് വരെ ഒന്നരലക്ഷം പേര്‍ ഒപ്പിട്ടു കഴിഞ്ഞു. ടിഎഫ്പിയുടെ വിദ്യാര്‍ത്ഥി സംഘം ഡയറക്ടറായ ജോണ്‍ റിച്ചി കറുത്ത കുര്‍ബാന നടത്തുവാനുള്ള ശ്രമം ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണെന്ന് പറഞ്ഞു. "സൃഷ്ട്ടാവായ ദൈവത്തെ അപമാനിക്കുവാന്‍ വേണ്ടി നടത്തുന്ന ഈ പരിപാടിക്കെതിരേ എല്ലാവരും രംഗത്ത് വരണം. കറുത്ത കുര്‍ബാന തടയണം എന്നാവശ്യപ്പെടുന്ന രണ്ടു ലക്ഷംപേര്‍ ഒപ്പിടുന്ന ഭീമഹര്‍ജി അമേരിക്കൻ സര്‍ക്കാരിന് സമര്‍പ്പിക്കുവാന്‍ നാം ഒരുങ്ങുകയാണ്. ഇതിനോടകം തന്നെ ഒന്നരലക്ഷം പേര്‍ പരാതിയില്‍ ഒപ്പിട്ടു കഴിഞ്ഞു. കൂടുതല്‍ ആളുകള്‍ ഞങ്ങളെ പിന്തുണയ്ക്കണമെന്ന് അപേക്ഷിക്കുന്നു". ജോണ്‍ റിച്ചി പറഞ്ഞു. #{red->n->n-> ഈ ഹീനമായ പ്രവര്‍ത്തിക്കെതിരെ നമ്മുടെ പ്രാര്‍ത്ഥന ശക്തമാക്കാം; ഒപ്പം ടിഎഫ്പിയുടെ നേതൃത്വത്തില്‍ കറുത്ത കുര്‍ബാന തടയണം എന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ നിങ്ങളുടെ ഒപ്പ് രേഖപ്പെടുത്താന്‍ ഒരു മിനിറ്റ് ചിലവഴിക്കാമോ? }# {{കറുത്ത കുര്‍ബാന തടയണമെന്നാവശ്യപ്പെടുന്ന പരാതിയില്‍ നിങ്ങളുടെ ഒപ്പ് രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.tfpstudentaction.org/stop-black-mass-oklahoma-city.html }} ആദം ഡാനിയേല്‍സ് എന്ന വ്യക്തിയുടെ നേതൃത്വത്തില്‍ ഒക്‌ലഹോമ സിവിക് സെന്റര്‍ മ്യൂസിക് ഹാളിലാണ് സാത്താന്‍ ആരാധകര്‍ സഭയേയും ക്രിസ്തുവിനേയും ദൈവമാതാവിനേയും അപമാനിക്കുന്ന തരത്തിലുള്ള പരിപാടി ക്രമീകരിച്ചിരിക്കുന്നത്. വിശുദ്ധ കുര്‍ബാനയെയും പരിശുദ്ധ അമ്മയെയും അപമാനിക്കുന്ന കറുത്ത കുര്‍ബാന, വിശ്വാസികളുടെ ഉള്ളില്‍ ഉണ്ടാക്കിയിരിക്കുന്നത് തീവ്രമായ രോക്ഷവും അതികഠിനമായ വേദനയുമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും പേരില്‍ അതിനെ ചൂഷണം ചെയ്തു കൊണ്ടുള്ള ഇത്തരം തെറ്റായ നടപടികള്‍ അനുവദിക്കുന്നത് തടയണമെന്നും ടിഎഫ്‌സി ആവശ്യപ്പെടുന്നു. കറുത്ത കുര്‍ബാന നടത്തുമെന്ന് സാത്താന്‍ ആരാധകര്‍ പ്രഖ്യാപിച്ച ദിവസം തന്നെ സമാധാന പ്രാര്‍ത്ഥനാ റാലി നടത്തുവാനും ടിഎഫ്‌സി തീരുമാനിച്ചിട്ടുണ്ട്. {{കറുത്ത കുര്‍ബാന തടയണമെന്നാവശ്യപ്പെടുന്ന പരാതിയില്‍ നിങ്ങളുടെ ഒപ്പ് രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.tfpstudentaction.org/stop-black-mass-oklahoma-city.html }}
Image: /content_image/News/News-2016-08-14-00:52:45.jpg
Keywords: Blackmas, USA, Pravachaka Sabdam

2222
Category: 18
Sub Category:
Heading: കാരുണ്യകേരള സന്ദേശയാത്ര തൃശൂര്‍ അതിരൂപതയില്‍ ആഗസ്റ്റ് 19 ന് ആരംഭിക്കുന്നു
Content: കൊച്ചി: 'ദൈവത്തിന്റെ മുഖം സ്‌നേഹവും കരങ്ങള്‍ കാരുണ്യവുമാണ് 'എന്ന സന്ദേശം സമൂഹത്തിലും സഭയിലും എത്തിക്കുകയെന്ന ദൗത്യം ആരംഭിച്ച് കാരുണ്യകേരള സന്ദേശയാത്ര ആഗസ്റ്റ് 19 ന് തൃശൂര്‍ അതിരൂപതയില്‍ എത്തുന്നു. ഒളരി പുല്ലഴി ക്രിസ്റ്റീനാ ഹോമില്‍ നടക്കുന്ന കാരുണ്യ സംഗമത്തില്‍ തൃശൂര്‍ അതിരൂപതയിലെ നൂറോളം ജീവകാരുണ്യ സ്ഥാപനങ്ങളെയും കാരുണ്യപ്രവര്‍ത്തകരെയും ആദരിക്കുന്നു. രാവിലെ 9.30 ന് ആരംഭിക്കുന്ന സമ്മേളനം ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. കെസിബിസി പ്രൊ-ലൈഫ് സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരി അധ്യക്ഷത വഹിക്കും. പ്രൊ-ലൈഫ് സമിതി പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബുജോസ്, ജനറല്‍ കണ്‍വീനര്‍ ബ്രദര്‍ മാവുരൂസ് മാളിയേക്കല്‍, ഫാ. ഡെന്നി താന്നിക്കല്‍, ശ്രീ ജെയിംസ് ആഴ്ചങ്ങാടന്‍, യുഗേഷ് തോമസ്, അഡ്വ.ജോസി സേവ്യര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്ജ്, മാര്‍ട്ടിന്‍ ന്യൂനസ്, സാലു അബ്രാഹം എന്നിവര്‍ പ്രസംഗിക്കും. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഡയറക്ടറും ആക്ട്‌സ് (ACTS) ജീവകാരുണ്യ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ ഫാ. ഡേവിസ് ചിറമേല്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യവും ഉണ്ടായിയിരിക്കും.
Image: /content_image/India/India-2016-08-14-04:31:38.jpg
Keywords: കാരുണ്യയാത്ര, തൃശ്ശൂര്‍ അതിരൂപത

2223
Category: 4
Sub Category:
Heading: പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപണം ലോകത്തോട് പ്രഘോഷിക്കുന്ന 10 സത്യങ്ങള്‍
Content: #{red->n->n->ആഗസ്റ്റ് 15ാം തിയതി മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആഘോഷിക്കുമ്പോള്‍ അത് ലോകത്തോട് പ്രഘോഷിക്കുന്ന സത്യങ്ങള്‍. }# 1. നമ്മുടെ ഓരോരുത്തരുടെയും ജീവിതം സ്വര്‍ഗ്ഗരാജ്യം ലക്ഷ്യം വച്ചുള്ളതാണ്. 2. നിത്യജീവിതത്തോടു തുലനം ചെയ്യുമ്പോൾ നമ്മുടെ ഈ ഭൂമിയിലെ ജീവിതം നൈമിഷികമാണ്. 3. നമ്മുടെ ജീവിതത്തിന്റെ അത്യന്തിക ലക്ഷ്യം സ്വര്‍ഗ്ഗത്തില്‍ ക്രിസ്തുവിനെ മുഖാമുഖം ദര്‍ശിക്കുക എന്നുള്ളതാണ്. 4. ഈ ലോകം നമ്മുടെ മുമ്പില്‍ വച്ചു നീട്ടുന്ന കേവലമായ നേട്ടങ്ങളുടെയോ അംഗീകാരങ്ങളുടെയോ പിന്നാലെ ഓടി ജീവിച്ച് തീര്‍ക്കേണ്ടവരല്ല നമ്മള്‍. 5. കണ്ണ് കണ്ടിട്ടില്ലാത്തതും കാത് കേട്ടിട്ടില്ലാത്തതും മനുഷ്യമനസ്സ് ഗ്രഹിച്ചിട്ടില്ലാത്തതുമായ ഒരു മരണാനന്തര ജീവിതം നമ്മെ കാത്തിരിക്കുന്നു. 6. ഉത്ഭവപാപത്തിന്റെ എല്ലാ മാലിന്യങ്ങളില്‍ നിന്നും സ്വതന്ത്രയായി സൂക്ഷിക്കപ്പെട്ടിരുന്ന പരിശുദ്ധ കന്യകാമറിയം അവളുടെ ഇഹലോക വാസത്തിന്റെ പരിസമാപ്തിയില്‍ ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു. 7. നമ്മുടെ നിത്യരക്ഷക്കാവശ്യമായ ദാനങ്ങള്‍ പരിശുദ്ധ കന്യകാമറിയം തന്റെ വിവിധ തരത്തിലുള്ള മാദ്ധ്യസ്ഥം വഴി തുടര്‍ന്നും നല്‍കികൊണ്ടിരിക്കുന്നു. 8. മറിയത്തിന്റെ മനുഷ്യരോടുള്ള മാതൃധര്‍മ്മം ക്രിസ്തുവിന്റെ അതുല്യമായ മാധ്യസ്ഥത്തെ യാതൊരുവിധത്തിലും മറക്കുകയോ കുറക്കുകയോ ചെയ്യുന്നില്ല. പിന്നെയോ അതിന്റെ ശക്തി പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. 9. സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് എടുക്കപ്പെട്ട പരിശുദ്ധ അമ്മ അവിടെ തന്റെ പുത്രന്റെ പുനരുത്ഥാനത്തിന്റെ മഹത്വത്തില്‍ പങ്ക് ചേരുന്നു. 10. ഭാഗ്യവതിയായ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം ലോകം മുഴുവനുമുള്ള ക്രൈസ്തവരുടെ പുനരുത്ഥാനത്തിന്റെ മുന്നാസ്വാദനമാണ്. അതിനാല്‍ പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോപണം നമ്മുടെ മരണാനന്തര ജീവിതത്തെ കുറിച്ച് നമ്മുക്ക് ആഴമായ ബോധ്യങ്ങള്‍ നല്‍കട്ടെ. #{blue->n->n->എല്ലാവര്‍ക്കും പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോപണ തിരുനാളിന്റെ ആശംസകള്‍ സ്നേഹപൂര്‍വ്വം നേരുന്നു. }#
Image: /content_image/Editor'sPick/Editor'sPick-2016-08-14-08:42:30.jpg
Keywords: സ്വര്‍ഗ്ഗാരോപ

2224
Category: 6
Sub Category:
Heading: സ്നേഹിക്കുവാനുള്ള ക്രിസ്തുവിന്റെ ആഹ്വാനത്തെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവിന്‍
Content: "ഞാന്‍ പുതിയൊരു കല്‍പന നിങ്ങള്‍ക്കു നല്‍കുന്നു. നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍. നിങ്ങള്‍ക്കു പരസ്പരം സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്‍മാരാണെന്ന് അതുമൂലം എല്ലാവരും അറിയും'' (യോഹന്നാന്‍ 13:34). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 14}# ഒരു വൈദികന്‍, മെത്രാന്‍, കര്‍ദ്ദിനാള്‍ എന്നീ നിലകളില്‍ സര്‍വ്വകലാശാലകളിലും യുവജനസംഘങ്ങളിലുമുള്ള അനേകം യുവജനങ്ങളുടെ ജീവിതവുമായി ഇടപഴകിയതില്‍നിന്ന് ഞാന്‍ മനസ്സിലാക്കിയത്, യുവാക്കള്‍ അപകടകരമായ രീതിയിലാണ് വളര്‍ന്ന് വലുതാകുന്നുയെന്നാണ്. തത്ത്വശാസ്ത്രത്താല്‍ ഇക്കൂട്ടര്‍ വഞ്ചിതരായിരിക്കുകയാണ്. ജനവിഭാഗങ്ങള്‍ക്കിടയില്‍ പോരാട്ടവും വെറുപ്പും വളര്‍ത്തുക എന്ന വിശ്വാസമാണ് ഒരു ക്രൈസ്തവനായ യുവാവ് സ്വീകരിക്കുന്നതെങ്കില്‍ ക്രൈസ്തവനായി അധികനാള്‍ അവന് മുന്നോട്ട് പോകുവാന്‍ കഴിയുകയില്ല. വ്യത്യസ്തമായ സാഹചര്യങ്ങളെ അടുപ്പിക്കുന്നതും, നാനാത്വത്തില്‍ ഏകത്വം കൊണ്ടുവരുന്നതും സ്‌നേഹം മാത്രമാണെന്നതിലാണ് ഞാന്‍ അടിയുറച്ച് വിശ്വസിക്കുന്നത്. "ഞാന്‍ നിങ്ങളെ സ്‌നേഹിച്ചത് പോലെ, നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍" എന്ന ക്രിസ്തുവിന്റെ വാക്കുകള്‍ യുവാക്കള്‍ സ്വീകരിക്കുകയാണെങ്കില്‍ അത് വിപ്ലവകരമായ മാറ്റത്തിനു കാരണമാകും. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/8?type=6 }}
Image: /content_image/Meditation/Meditation-2016-08-14-10:07:23.jpg
Keywords: യുവജനം

2225
Category: 5
Sub Category:
Heading: വിശുദ്ധ പിയൂസ് പത്താമന്‍ പാപ്പ
Content: 1835 ജൂണ്‍ 2-ന് വെനീഷ്യായിലെ റീസ് എന്ന ഗ്രാമത്തില്‍ വളരെ പരിമിതമായ ജീവിത സാഹചര്യങ്ങളിലാണ് ജോസഫ് സാര്‍ത്തോ എന്ന വിശുദ്ധ പിയൂസ് പത്താമന്‍ ജനിച്ചത്. തിരുസഭയുടെ മുഖ്യ അജപാലകന്‍ എന്ന നിലയില്‍ സ്വയം ത്യാഗത്തിന്റെ മാതൃകയും, അതിയായ ഉത്സാഹവും വിശുദ്ധന്‍ പ്രകടമാക്കി. ക്രിസ്തീയ പ്രമാണങ്ങളുടെ വിശുദ്ധി കാത്ത് സൂക്ഷിക്കുന്നതില്‍ അതീവ തല്‍പ്പരനായിരുന്നു വിശുദ്ധന്‍. തിരുസഭയുടെ പ്രാര്‍ത്ഥനയും, ക്രിസ്തീയ വിശ്വാസത്തിന്റെ ഇളക്കം തട്ടാത്ത അടിസ്ഥാനവുമെന്ന നിലയില്‍ വിശുദ്ധ കുര്‍ബാനയുടെ പ്രാധാന്യത്തെ നല്ലവിധം മനസ്സിലാക്കിയിരുന്ന വിശുദ്ധന്‍ തിരുസഭയുടെ ആരാധനാരീതികളില്‍ ഒരു നവീകരണം കൊണ്ട് വരുവാനായി പരിശ്രമിച്ചു. ദിവ്യകാരുണ്യ സ്വീകരണത്തിന്റെ പ്രാധാന്യം ജനങ്ങള്‍ക്കു മനസ്സിലാക്കി കൊടുക്കുന്നതിനു വേണ്ടിയുള്ള പ്രയത്നങ്ങളിലും അദ്ദേഹം ഏര്‍പ്പെട്ടിരുന്നു. തന്റെ 23-മത്തെ വയസ്സില്‍ പൗരോഹിത്യ പട്ടം സ്വീകരിച്ച ജോസഫ് സാര്‍ത്തോ, പതിനേഴ് വര്‍ഷങ്ങളോളം ഒരു ഇടവക വികാരിയായും, മാണ്ടുവായിലെ മെത്രാനായും സേവനമനുഷ്ടിച്ചതിനു ശേഷം 1892-ല്‍ വെനീസ് മെട്രോപോളിറ്റന്‍ സഭയുടെ പാത്രിയാര്‍ക്കീസ് ആയി നിയമിതനായി. തന്നെ ഏല്‍പ്പിച്ച പദവികളില്‍ വിശുദ്ധന്‍ പ്രകടമാക്കിയ ബുദ്ധികൂര്‍മ്മത, കഠിന പ്രയത്നം, അതിയായ ഭക്തി തുടങ്ങിയവ മൂലം 1903 ഓഗസ്റ്റ് 4-ന് പാപ്പായായി തിരഞ്ഞെടുക്കപ്പെടുകയും പിയൂസ് പത്താമന്‍ എന്ന നാമം സ്വീകരിക്കുകയും ചെയ്തു. “എല്ലാം ക്രിസ്തുവില്‍ നവീകരിക്കുക” എന്നതാണ് തന്റെ പ്രഥമ ലക്ഷ്യം എന്ന് പത്താം പിയൂസ് പാപ്പാ തന്റെ ചാക്രികലേഖനത്തില്‍ പ്രഖ്യാപിക്കുകയുണ്ടായി. ദേവാലയ സംഗീതങ്ങളിലെ നവീകരണം, അനുദിന ബൈബിള്‍ വായന, നിരവധി സഭാ സ്ഥാപനങ്ങളുടെ ആരംഭം, സഭാസ്ഥാപനങ്ങളുടെ പരിഷ്കാരം, സഭാ നിയമങ്ങളുടെ ഏകീകരണത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍, ഇവയെല്ലാം വിശുദ്ധന്റെ ലക്ഷ്യത്തിലേക്കുള്ള ചില നടപടികളായിരുന്നു. അദ്ദേഹം വിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍ അവരോധിതനായതിന്റെ പതിനൊന്നാം വാര്‍ഷികദിനത്തില്‍ പൊട്ടിപുറപ്പെട്ട ഒന്നാം ലോക മഹായുദ്ധമാണ് വിശുദ്ധനെ മരണത്തിലേക്ക് നയിച്ച ആഘാതങ്ങളില്‍ ഒന്ന്. യുദ്ധം ആരംഭിച്ചു ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ശ്വാസനാളത്തെ ബാധിക്കുന്ന (Bronchitis) രോഗത്തിനടിമയായ വിശുദ്ധന്‍ 1914 ഓഗസ്റ്റ് 20-ന് കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. തന്റെ വില്‍പത്രത്തില്‍ വിശുദ്ധന്‍ ഇപ്രകാരം കുറിക്കുകയുണ്ടായി, “ഞാന്‍ ഒരു പാവപ്പെട്ടവനായിട്ടാണ് ജനിച്ചത്, ഒരു പാവപ്പെട്ടവനായി ജീവിച്ചു, ഒരു പാവപ്പെട്ടവനായി മരിക്കണമെന്നാണ് എന്റെ ആഗ്രഹം.” ഈ വാക്കുകളിലെ സത്യത്തെ ഇതുവരെ ആരും നിഷേധിച്ചിട്ടുമില്ല. അദ്ദേഹത്തിന്റെ ദിവ്യത്വവും, അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള കഴിവും അതിനോടകം തന്നേ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. 1954 മെയ് 29-നാണ് പത്താം പീയൂസ് പാപ്പയെ വിശുദ്ധ പദവിയിലേക്കുയര്‍ത്തുന്നത്. 1672-ല്‍ പിയൂസ് അഞ്ചാമന് ശേഷം വിശുദ്ധനാക്കപ്പെടുന്ന പാപ്പായാണ് പിയൂസ് പത്താമന്‍. #{red->n->n->ഇതര വിശുദ്ധര്‍ }# 1. എദേസായില്‍ ബാസ്സാ, തെയോഗണീയൂസ്,അഗാപിയൂസ്, ഫിങ്ലിസു 2. പലസ്തീനക്കാരായ അനസ്താസിയൂസ്, കോര്‍ണിക്കുലാരിയൂസ് 3. അന്തിയോക്യയിലെ ബെനോസൂസും മാക്സിമിയനും 4. സര്‍ദീനിയാക്കാരായ ലുക്സോരിയൂസ്, സിസെല്ലൂസ്, കമെരിനൂസ് 5. റോമാക്കാരായ സിറിയാക്കാ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/8?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-08-20-10:46:28.jpg
Keywords: വിശുദ്ധ പിയൂസ്

2226
Category: 5
Sub Category:
Heading: ക്ലെയര്‍വോയിലെ വിശുദ്ധ ബെര്‍ണാര്‍ഡ്
Content: 1090-ല്‍ ഫ്രാന്‍സിലെ ദിജോണിനു സമീപമുള്ള ഒരു കുലീന ബുര്‍ഗുണ്ടിയന്‍ കുടുംബത്തിലെ മൂന്നാമത്തെ മകനായിട്ടാണ് വിശുദ്ധ ബെർണാർഡ് ജനിച്ചത്. വളരെ നല്ല വിദ്യാഭ്യാസം ലഭിച്ചിരുന്ന വിശുദ്ധന്‍ തന്റെ ഇരുപത്തി രണ്ടാമത്തെ വയസ്സില്‍ സിറ്റ്യൂവിലെ ബെനഡിക്ടന്‍ ആശ്രമത്തില്‍ ചേരുകയും തന്റെ പിതാവും, സഹോദരനും ഉള്‍പ്പെടെ മുപ്പതോളം കുലീന കുടുംബാംഗങ്ങളായ യുവാക്കളേയും തന്റെ മാതൃക പിന്തുടരുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കൂട്ടം സന്യാസിമാര്‍ക്കൊപ്പം വിശുദ്ധന്‍ ക്ലെയർവോയില്‍ ഒരു സന്യാസ ഭവനം സ്ഥാപിക്കുകയും, 1115-ല്‍ അവിടത്തെ അശ്രമാധിപനായി നിയമിതനാവുകയും ചെയ്തു. വിശുദ്ധ ബെർണാർഡ് ഒരു നല്ല വേദപാരംഗതനും രാജാക്കന്‍മാരുടെ അനുരജ്ഞകനും, പാപ്പാമാരുടെ ഉപദേഷ്ടാവും സര്‍വ്വോപരി ഒരു അത്ഭുതപ്രവര്‍ത്തകനുമായിരുന്നു. നിരവധി ആശ്രമങ്ങള്‍ വിശുദ്ധന്‍ സ്ഥാപിക്കുകയുണ്ടായി. ക്ലെയര്‍വോയിലെ ആശ്രമത്തില്‍ വിശുദ്ധന്‍ നടപ്പിലാക്കിയ സന്യാസ നിയമങ്ങള്‍ പില്‍ക്കാലത്ത് സിസ്റ്റേഴ്സ്യൻ നവീകരണത്തില്‍ ഏതാണ്ട് 163-ഓളം ആശ്രമങ്ങളില്‍ മാതൃകയാക്കപ്പെട്ടു. യൂജിന്‍ മൂന്നാമന്‍ എന്ന പേരില്‍ പാപ്പായായി തീര്‍ന്ന പിസായിലെ ബെർണാർഡ് വിശുദ്ധന്റെ ശിഷ്യനായിരുന്നു. അക്കാലഘട്ടത്തിലെ ജനങ്ങള്‍ക്കിടയിലും, രാജാക്കന്‍മാര്‍ക്കിടയിലും, പുരോഹിതവൃന്ദത്തിനിടയിലുമുള്ള വിശുദ്ധന്റെ സ്വാധീനം എടുത്ത് പറയേണ്ടതാണ്. വളരെയേറെ അനുതാപപരവും, കാര്‍ക്കശ്യമേറിയതുമായ ജീവിതരീതികളാണ് വിശുദ്ധന്‍ പിന്തുടര്‍ന്നിരുന്നത്. ദൈവത്തെ സ്തുതിക്കുന്നതിലും, ആരാധിക്കുന്നതിലും വളരെയേറെ ഉത്സാഹവാനായിരുന്നു വിശുദ്ധന്‍. 1153 ആഗസ്ത് 20-ന് ക്ലെയർവോയില്‍ വെച്ചാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. വിശുദ്ധ ബെർണാർഡിനെ സിസ്റ്റേഴ്സ്യൻ സന്യാസ സമൂഹത്തിന്റെ രണ്ടാമത്തെ സ്ഥാപകനായിട്ടാണ് കണക്കാക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ ചില ഉദ്ധരണികള്‍ പില്‍ക്കാലത്ത് ആരാധനാക്രമങ്ങളില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. സ്പാനിഷ് ഗസീലിയായിലെ ബെര്‍ഡാര്‍ഡ് വാല്‍ഡെയിഗ്ലെസിയാസ് 2. കോര്‍ഡോവയിലെ ലെയോ വിജില്‍ഡും ക്രിസ്റ്റഫറും 3. നോര്‍ത്തമ്പ്രിയായിലെ എഡ്ബെര്‍ട്ട് രാജാവ് 4. ലെമാന്‍സ് ബിഷപ്പായിരുന്ന ഹഡൂയിന്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/8?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7o9rk3aDCXF7ANPiejb9h}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-08-19-12:17:51.jpg
Keywords: വിശുദ്ധ