Content | “സിംഹാസനത്തിലിരിക്കുന്നവന്‍ പറഞ്ഞു: ഇതാ, സകലവും ഞാന്‍ നവീകരിക്കുന്നു. അവന്‍ വീണ്ടും പറഞ്ഞു: എഴുതുക. ഈ വചനങ്ങള്‍ വിശ്വാസയോഗ്യവും സത്യവുമാണ്” (വെളിപാട് 21:5).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-13}#
“ചില ആത്മാക്കള്‍ എത്രകാലത്തോളം ശുദ്ധീകരണസ്ഥലത്ത് കിടക്കേണ്ടി വരും എന്നത് നമുക്കറിയുകയില്ല. പക്ഷേ, എപ്പോള്‍ അവര്‍ ഇരുളില്‍ നിന്നും മോചിതരായി ദൈവസാന്നിധ്യമാകുന്ന പ്രകാശത്തിലേക്ക് ഉയര്‍ന്ന് വരുന്നുവോ അപ്പോള്‍ അവര്‍ മാലാഖമാരെപ്പോലെ ആയിതീരുന്നു. ദൈവത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം ആയിരകണക്കിന് മാലാഖമാരെ ഉജ്ജ്വലിപ്പിക്കുന്നു. ദൈവം അവർക്കു നൽകിയിരിക്കുന്ന ധാരാളമായ കഴിവുകള്‍ അവിടുത്തെ പ്രകാശത്തിൽ പ്രതിഫലിക്കുന്നു.
ഇതുപോലെ ശുദ്ധീകരണസ്ഥലത്തുനിന്നും സ്വർഗ്ഗത്തിലേക്കു പ്രവേശിക്കുന്ന ആത്മാക്കളെല്ലാം ദൈവത്തിന്റെ സ്നേഹമാകുന്ന അരുവിയില്‍ ആനന്ദത്തോടെ ഒഴുകി നടക്കുന്നു. അവരുടെ ജീവനൊപ്പം സ്പന്ദിച്ചുകൊണ്ടിരിക്കുന്ന അനിവാര്യമായ ദൈവീക പ്രതാപത്തിന്റെ അനന്തമായ സ്നേഹത്തിലും, സത്യത്തിലും, സൗന്ദര്യത്തിലും അവര്‍ മോശയെപ്പോലെ ആഹ്ലാദിക്കുന്നു”.
(ജപ്പാനിലെ ആഗോയയിലെ നാന്‍സാന്‍ സര്‍വ്വകലാശാലയിലെ തിയോളജി പ്രൊഫസ്സറായ ഫാദര്‍ ആന്തോണി സിമ്മര്‍മന്റെ വാക്കുകള്‍)
#{red->n->n->വിചിന്തനം:}#
പരിശുദ്ധ ദിവ്യകാരുണ്യത്തിനു മുന്‍പില്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുക. ധന്യനായ പോള്‍ ആറാമന്‍ എഴുതിയിരിക്കുന്നു: “പരിശുദ്ധ ദിവ്യകാരുണ്യത്തെ സന്ദര്‍ശിക്കുന്നത് നമ്മുടെ നന്ദിയുടെ ഒരു തെളിവും, സ്നേഹത്തിന്റെ പ്രകടനവും, നമ്മുടെ കര്‍ത്താവായ യേശുവിനെ ആരാധിക്കുക എന്ന ദൗത്യവുമാണ്.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/8?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FK8RYJrlmqTIvuBUuKkHwf}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |