Contents

Displaying 2061-2070 of 24978 results.
Content: 2237
Category: 18
Sub Category:
Heading: തടവറയില്‍ കഴിയുന്നവര്‍ക്ക് സാന്ത്വനവുമായി കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
Content: കാക്കനാട്: തടവറക്കാരുടെ മധ്യസ്ഥനായ വിശുദ്ധ മാക്സിമില്യണ്‍ കോള്‍ബെയുടെ തിരുനാള്‍ ദിനമായ ഇന്നലെ ജീസസ് ഫ്രെട്ടേണിറ്റി പ്രവര്‍ത്തകരോടൊപ്പം മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി കാക്കനാട് ജില്ലാ ജയില്‍ സന്ദര്‍ശിച്ചു. തടവറയുടെ ഇരുളിലേക്കു സ്നേഹത്തിന്‍റെ പ്രകാശവും പ്രത്യാശയുടെ സന്ദേശവുമായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കടന്നുവന്നപ്പോള്‍ അന്തേവാസികള്‍ക്കു അത് സന്തോഷത്തിന്റെ നിമിഷങ്ങളായി മാറി. ജയില്‍ സൂപ്രണ്ട് അനില്‍ കുമാറും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് കര്‍ദിനാളിനെ സ്വീകരിച്ചത്. തടവറയില്‍ വര്‍ഷങ്ങളായി കഴിയുന്നവരോട് സൗഹൃദവും വിശേഷങ്ങളും പങ്കുവയ്ക്കാനും പ്രാര്‍ഥിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ അദ്ദേഹം സമയം കണ്ടെത്തി. ജയില്‍ കവാടത്തിലെ ഷെയര്‍ മീല്‍സ് പദ്ധതിയിലെ ഏതാനും കൂപ്പണുകള്‍ വാങ്ങി മറ്റുള്ളവര്‍ക്കായി ഭിത്തിയില്‍ പതിക്കുകയും ചെയ്തു. ഇപ്പോള്‍ തടവറകളില്‍ മനുഷ്യാവകാശങ്ങള്‍ മാനിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ ജയിലുകളില്‍ പഴയകാലത്തേപോലുള്ള ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്നേഹവും ഐക്യവും സൗഹാര്‍ദവും ചോര്‍ന്നു പോകരുതെന്നും ഇവിടെ ലഭിക്കുന്ന സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തു തമ്മില്‍ കലഹിക്കരുതെന്നും അന്തേവാസികളെ അദ്ദേഹം ഉപദേശിച്ചു. കോടതിവിധി പ്രകാരമുള്ള നടപടി തീര്‍ന്നു പുറത്തിറങ്ങിയാല്‍ നല്ലവരായി സമൂഹത്തോടൊപ്പം ജീവിക്കാന്‍ തയാറാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അന്തേവാസികളോടൊപ്പം ഭക്ഷണവും കഴിച്ചാണു കര്‍ദിനാള്‍ മടങ്ങിയത്. ജയില്‍ സൂപ്രണ്ട് അടക്കമുള്ള ഉദ്യോഗസ്ഥര്‍ തടവുകാര്‍ കഴിക്കുന്ന ഭക്ഷണം പങ്കിടുന്നതിനെ കര്‍ദിനാള്‍ പ്രത്യേകം പ്രശംസിച്ചു. മാര്‍ ആലഞ്ചേരി എത്തുന്നതിനു മുമ്പ് ഫാ.സെബാസ്റ്റ്യന്‍ തേയ്ക്കാനത്തിന്‍റെ നേതൃത്വത്തില്‍ വൈദിക വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ ജയിലില്‍ നടത്തുകയുണ്ടായി.
Image: /content_image/India/India-2016-08-15-02:37:14.jpg
Keywords:
Content: 2238
Category: 1
Sub Category:
Heading: കന്ധമാലിലെ ക്രൈസ്തവര്‍ക്ക് വേണ്ടി ധീര പോരാട്ടം നടത്തിയ ആര്‍ച്ച്ബിഷപ്പ് എമരിറ്റസ് റാഫേല്‍ ചീനത്ത് അന്തരിച്ചു
Content: മുംബൈ: കന്ധമാലിലെ ക്രൈസ്തവര്‍ക്ക് നീതി ലഭിക്കാന്‍ വേണ്ടി തുടര്‍ച്ചയായ നിയമ പോരാട്ടം നടത്തിയ ആര്‍ച്ച് ബിഷപ്പ് എമരിറ്റസ് റാഫേല്‍ ചീനത്ത് അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം മുംബൈയിലെ ഹോളി സ്പിരിറ്റ് ആശുപത്രിയില്‍ വെച്ചാണ് മരണമടഞ്ഞത്. ഭുവനേശ്വര്‍- കട്ടക്ക് മുന്‍ ആര്‍ച്ച്ബിഷപ്പായിരുന്നു. സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് അന്ധേരി തിരുഹൃദയ ദേവാലയത്തില്‍ വെച്ചു നടക്കും. ഒഡീഷയിലെ കന്ധമാലില്‍ ക്രൈസ്തവര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ധീരമായി നിയമപോരാട്ടത്തിലൂടെ നേരിട്ട അദ്ദേഹം ആക്രമണത്തില്‍ ഇരകളായവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരത്തുക പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയില്‍ ഉയര്‍ന്ന നഷ്ടപരിഹാരത്തുക നല്‍കാന്‍ കോടതി ഒരാഴ്ച മുന്‍പാണ് ഉത്തരവിട്ടത്. 2008 ഓഗസ്റ്റിലാണ് ഒഡീഷയിലെ കന്ധമാൽ ഉള്‍പ്പടെയുള്ള 10 ജില്ലകളില്‍ ക്രൈസ്തവര്‍ക്കെതിരേ വ്യാപക ആക്രമണം നടന്നത്. ഈ സമയം ഇവിടെ ആര്‍ച്ച്ബിഷപ്പായിരുന്നു റാഫേല്‍ ചീനത്ത്. അന്ന് നടന്ന കലാപങ്ങളില്‍ 100-ല്‍ അധികം ക്രൈസ്തവര്‍ കൊല്ലപ്പെടുകയും അരലക്ഷത്തോളം പേര്‍ തങ്ങളുടെ പ്രദേശം വിട്ട് മാറി താമസിക്കുകയും ചെയ്തിരുന്നു. 6500-ല്‍ അധികം ഭവനങ്ങള്‍ തകര്‍ക്കപ്പെട്ട കന്ധമാൽ ജില്ലയിലെ, 350-ല്‍ അധികം വരുന്ന ക്രൈസ്തവ ദേവാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയും 2008-ല്‍ ആക്രമണം നടന്നിരുന്നു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-15-04:43:17.jpg
Keywords:
Content: 2239
Category: 8
Sub Category:
Heading: പരിശുദ്ധ മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ സമയത്ത് ശുദ്ധീകരണസ്ഥലത്തു സംഭവിച്ചത്....!
Content: “തടങ്കലിലായിരുന്നപ്പോള്‍ നിങ്ങള്‍ വേദനകള്‍ പങ്കിട്ടു. ധനത്തിന്റെ അപഹരണം സന്തോഷത്തോടെ നിങ്ങള്‍ സഹിച്ചു. എന്തെന്നാല്‍, കൂടുതല്‍ ഉത്കൃഷ്ടവും ശാശ്വതവുമായ ധനം നിങ്ങള്‍ക്കുണ്ടെന്നു നിങ്ങള്‍ അറിഞ്ഞിരുന്നു” (ഹെബ്രായര്‍ 10:34). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-15}# “പരിശുദ്ധ മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ സമയത്ത് ശുദ്ധീകരണസ്ഥലം മുഴുവന്‍ ശൂന്യമാവുകയും, അവിടെ തടവിലായിരുന്ന ആത്മാക്കള്‍ പരിശുദ്ധ മാതാവിന്റെ വിജയകരമായ സ്വര്‍ഗ്ഗപ്രവേശനത്തില്‍ അവളെ അകമ്പടി സേവിക്കുകയും ചെയ്തു. ആ സമയം മുതല്‍ പരിശുദ്ധ കന്യകക്ക് തന്റെ ദാസരെ ശുദ്ധീകരണസ്ഥലത്ത് നിന്നും മോചിപ്പിക്കുവാനുള്ള വിശേഷാനുഗ്രഹം ലഭിച്ചിട്ടുണ്ട്.” (വിശുദ്ധ പീറ്റര്‍ ഡാമിയന്‍). #{red->n->n->വിചിന്തനം:}# മഹാന്‍മാരായ വിശുദ്ധരെല്ലാവരും തന്നെ പരിശുദ്ധ മാതാവിനോടുള്ള ഭക്തി വഴി ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ യാതനകളെ ലഘൂകരിക്കുമെന്നു സമര്‍ത്ഥിച്ചിട്ടുണ്ട്. ഏതെങ്കിലും മരിയന്‍ സംഘടനകളില്‍ അംഗമാകുക. ആത്മാക്കളുടെ രക്ഷയ്ക്കായി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം പ്രത്യേകം യാചിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-08-15-07:03:55.jpg
Keywords: Purgatory to Heaven, Malayalam, Pravachaka Sabdam, ശുദ്ധീകരണസ്ഥലം, Malayalam
Content: 2240
Category: 1
Sub Category:
Heading: കരുണയുടെ ജൂബിലി വര്‍ഷം ഒരുമിച്ച് ആഘോഷിക്കുവാന്‍ തെക്കേ അമേരിക്കന്‍ ഭൂഖണ്ഡം ഒരുങ്ങുന്നു
Content: ബൊഗോട്ട: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച കരുണയുടെ ജൂബിലി വര്‍ഷം ആഘോഷിക്കുവാന്‍ തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ രാജ്യങ്ങള്‍ ഒത്തൊരുമിച്ച് തയ്യാറെടുക്കുന്നു. കൊളംമ്പിയയിലാണ് എല്ലാ തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിവിധ കത്തോലിക്ക സഭകള്‍ ഒരുമയോടെ കരുണയുടെ ജൂബിലി വര്‍ഷം ആഘോഷിക്കുവാന്‍ ഒരുങ്ങുന്നത്. അമേരിക്കന്‍ ജനതയ്ക്കു വേണ്ടി പ്രത്യേകം ജപമാല ചൊല്ലി പ്രാര്‍ത്ഥന നടത്തുവാനും, ബൊഗോട്ടയിലെ ചേരിയില്‍ താമസിക്കുന്ന പാവങ്ങളെ സന്ദര്‍ശിക്കുവാനും വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാനും ഈ മഹാസമ്മേളനം ലക്ഷ്യമിടുന്നു. ആഗസ്റ്റ് മാസം 27 മുതല്‍ 30 വരെയാണ് പ്രത്യേക സമ്മേളനം നടക്കുന്നത്. 15 കര്‍ദിനാളുമാര്‍ പങ്കെടുക്കുന്ന ഈ സമ്മേളനത്തില്‍ 120 ബിഷപ്പുമാരും പങ്കെടുക്കും. ബൊഗോട്ടയിലെ നാഷണല്‍ മരിയന്‍ ദേവാലയത്തിലാണ് സമ്മേളനം നടക്കുക. ദക്ഷിണ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ രാജ്യങ്ങളില്‍ നിന്നായി 400 പേര്‍ പ്രത്യേക പ്രതിനിധികളായി സമ്മേളനത്തിലേക്ക് എത്തും. പൊന്തിഫിക്കന്‍ കമ്മീഷന്‍ ഫോര്‍ ലാറ്റിന്‍ അമേരിക്കയും, ലാറ്റിന്‍ അമേരിക്കന്‍ എപ്പിസ്‌കോപ്പല്‍ കൗണ്‍സിലും ചേര്‍ന്നാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേക വീഡിയോ സന്ദേശം സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ പ്രദര്‍ശിപ്പിക്കും. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശുദ്ധരുമായി ബന്ധപ്പെട്ട പ്രബന്ധങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. സമ്മേളന ദിവസങ്ങളിലെ ഒരു ദിവസം പൂര്‍ണ്ണമായും കാരുണ്യത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ വേണ്ടി മാറ്റി വച്ചിരിക്കുകയാണ്. ഗര്‍ഭഛിദ്രം നേരിടേണ്ടി വന്ന സ്ത്രീകളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന റാഖേല്‍ എന്ന പ്രോജക്റ്റും, ചില്ലിയിലെ ക്രൈസ്റ്റ് ഹോം എന്ന പദ്ധതിയേ സംബന്ധിച്ചും പ്രത്യേകം ചര്‍ച്ചകള്‍ സമ്മേളനത്തില്‍ നടത്തപ്പെടും. അമേരിക്കന്‍ ഭൂഖണ്ഡത്തിനു വേണ്ടി ചൊല്ലുന്ന പ്രത്യേക ജപമാല പ്രാര്‍ത്ഥനയോടെയാണ് സമ്മേളനം അവസാനിക്കുക. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-15-08:15:09.jpg
Keywords: South America, Chrisitans, Pravachaka Sabdam,
Content: 2241
Category: 6
Sub Category:
Heading: മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം; ക്രിസ്തു തന്റെ 'മാതാവിന്' നല്‍കിയ വിശിഷ്ട സമ്മാനം
Content: "എന്നാല്‍, നിദ്രപ്രാപിച്ച എല്ലാവരുടെയും ആദ്യഫലമായി ക്രിസ്തു മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടു. ഒരു മനുഷ്യന്‍വഴി മരണം ഉണ്ടായതുപോലെ ഒരു മനുഷ്യന്‍വഴി പുനരുത്ഥാനവും ഉïായി. ആദത്തില്‍ എല്ലാവരും മരണാധീനരാകുന്നതുപോലെ ക്രിസ്തുവില്‍ എല്ലാവരും പുനര്‍ജീവിക്കും. എന്നാല്‍, ഓരോരുത്തരും താന്താങ്ങളുടെ ക്രമമനുസരിച്ചായിരിക്കും. ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്റെ ആഗമനത്തില്‍ അവനുള്ളവരും" (1 കോറിന്തോസ് 15: 20-23). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 15}# ഉയിര്‍പ്പിക്കപ്പെട്ട ക്രിസ്തു തന്റെ 'മാതാവിന്' നല്‍കിയ വിശിഷ്ട സമ്മാനമാണ് 'മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം'. ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ 'ഉയര്‍പ്പിക്കപ്പെടുമെങ്കില്‍' മരണത്തിന്മേലുള്ള വിജയത്തിന്റെ പങ്ക്, ഏറ്റവും പൂര്‍ണ്ണമായ വിധത്തില്‍ ന്യായമായും ആദ്യം അനുഭവിക്കേണ്ടത് അവന്റെ 'അമ്മ'യാണ്. സത്യത്തില്‍, അമ്മയ്ക്ക് മകനെന്ന പോലെ മകന് അമ്മയും പ്രിയപ്പെട്ടതാണ്. മറ്റൊരു രീതിയില്‍ വിശേഷമായ വിധത്തില്‍ പറഞ്ഞാല്‍, അവള്‍ ക്രിസ്തുവിന്റേതാണ്. കാരണം, ഏറ്റവും മഹത്വകരവും പ്രിയങ്കരവുമായ രീതിയിലാണ് അവള്‍ സ്‌നേഹിക്കപ്പെടുകയും വീണ്ടെടുക്കപ്പെടുകയും ചെയ്യപ്പെട്ടത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, കാസ്റ്റല്‍ ഗണ്‍ണ്ടോള്‍ഫോ, 15.8.80) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/8?type=6 }}
Image: /content_image/Meditation/Meditation-2016-08-15-09:02:13.jpg
Keywords: സ്വര്‍ഗ്ഗാരോപണം
Content: 2242
Category: 8
Sub Category:
Heading: പരിശുദ്ധ മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ സമയത്ത് ശുദ്ധീകരണസ്ഥലത്തു സംഭവിച്ചത്....!
Content: “തടങ്കലിലായിരുന്നപ്പോള്‍ നിങ്ങള്‍ വേദനകള്‍ പങ്കിട്ടു. ധനത്തിന്റെ അപഹരണം സന്തോഷത്തോടെ നിങ്ങള്‍ സഹിച്ചു. എന്തെന്നാല്‍, കൂടുതല്‍ ഉത്കൃഷ്ടവും ശാശ്വതവുമായ ധനം നിങ്ങള്‍ക്കുണ്ടെന്നു നിങ്ങള്‍ അറിഞ്ഞിരുന്നു” (ഹെബ്രായര്‍ 10:34). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-15}# “പരിശുദ്ധ മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ സമയത്ത് ശുദ്ധീകരണസ്ഥലം മുഴുവന്‍ ശൂന്യമാവുകയും, അവിടെ തടവിലായിരുന്ന ആത്മാക്കള്‍ പരിശുദ്ധ മാതാവിന്റെ വിജയകരമായ സ്വര്‍ഗ്ഗപ്രവേശനത്തില്‍ അവളെ അകമ്പടി സേവിക്കുകയും ചെയ്തു. ആ സമയം മുതല്‍ പരിശുദ്ധ കന്യകക്ക് തന്റെ ദാസരെ ശുദ്ധീകരണസ്ഥലത്ത് നിന്നും മോചിപ്പിക്കുവാനുള്ള വിശേഷാനുഗ്രഹം ലഭിച്ചിട്ടുണ്ട്.” (വിശുദ്ധ പീറ്റര്‍ ഡാമിയന്‍). #{green->none->b->Must Read: ‍}# {{എന്താണ് ശുദ്ധീകരണസ്ഥലം? -> http://www.pravachakasabdam.com/index.php/site/news/846 }} #{red->n->n->വിചിന്തനം:}# മഹാന്‍മാരായ വിശുദ്ധരെല്ലാവരും തന്നെ പരിശുദ്ധ മാതാവിനോടുള്ള ഭക്തി വഴി ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ യാതനകളെ ലഘൂകരിക്കുമെന്നു സമര്‍ത്ഥിച്ചിട്ടുണ്ട്. ഏതെങ്കിലും മരിയന്‍ സംഘടനകളില്‍ അംഗമാകുക. ആത്മാക്കളുടെ രക്ഷയ്ക്കായി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം പ്രത്യേകം യാചിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/8?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HGq5aNPwkYMAHhdYJzOQI5}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-08-15-09:48:59.jpg
Keywords: സ്വര്‍ഗ്ഗാരോപണ
Content: 2243
Category: 1
Sub Category:
Heading: വേഗതയുടെ രാജകുമാരന്‍ കത്തോലിക്കനാണ്; മരിയ ഭക്തനും വിശ്വാസിയുമായ ഉസൈന്‍ ബോള്‍ട്ട് ചരിത്രത്തിന്റെ ഭാഗമായ വ്യക്തിത്വം
Content: റിയോ: ഭൂമിയില്‍ മിന്നലിന്റെ വേഗതയുള്ളവന്‍, ഒളിംമ്പിക്‌സ് ചരിത്രത്തില്‍ ആദ്യമായി മൂന്നു തവണ 100 മീറ്റര്‍ ഓട്ടത്തില്‍ തുടര്‍ച്ചയായി സ്വര്‍ണം നേടി, ചരിത്രത്തില്‍ തന്റെ പേര് കുറിച്ചിട്ടവന്‍. വേഗതയുടെ രാജകുമാരന്‍, തുടങ്ങി ജമ്മൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന് വിശേഷണങ്ങള്‍ നിരവധിയാണ്. 2008 മുതല്‍ ലോകത്തിലെ ഏറ്റവും വേഗതയുള്ള മനുഷ്യന്‍ എന്ന ബഹുമതിക്ക് യോഗ്യനായ ബോള്‍ട്ട് ദൈവവിശ്വാസിയായ കത്തോലിക്കന്‍ ആണ്. വിജയത്തിന്റെ ഫിനിഷിംഗ് ലൈന്‍ കടക്കുമ്പോള്‍ തന്നെ ബോര്‍ട്ടിന്റെ വലംകൈ പതിയെ ഉയരും. താന്‍ വിജയിയായി മാറി എന്ന് പ്രഖ്യാപിക്കുന്നതിനും ആഹ്ലാദിക്കുന്നതിനുമല്ല. മാനവകുലത്തിന് സകലവും രക്ഷ നേടി തന്ന ക്രിസ്തുവിന്റെ ക്രൂശിനെ നന്ദിപൂര്‍വ്വം സ്വര്‍ഗത്തിലേക്ക് നോക്കി വരയ്ക്കുകയാണ് ബോള്‍ട്ട് ആദ്യം ചെയ്യുക. 2012 ലണ്ടന്‍ ഒളിംമ്പിക്‌സിന് ശേഷം, മതസ്വാതന്ത്ര്യ കോണ്‍ഫറന്‍സിനെ അഭിസംബോധ ചെയ്യുവാന്‍ ഉസൈന്‍ ബോള്‍ട്ടിനെ വത്തിക്കാന്‍ നേരിട്ട് ക്ഷണിച്ചിരുന്നു. കുരിശുവരയ്ക്കുന്നതിലൂടെ തന്റെ വിശ്വാസം ഉറപ്പിച്ച് പ്രഖ്യാപിക്കുകയും, തന്റെ പേരിന്റെ മധ്യത്തില്‍ വിശുദ്ധ ലിയോയുടെ പേര് ചേര്‍ക്കുന്നതിലൂടെ സഭയിലുള്ള വിശ്വാസവും ബോള്‍ട്ട് സൂചിപ്പിക്കുന്നതായി വത്തിക്കാന്‍ തന്നെ പറഞ്ഞിരുന്നു. ബോള്‍ട്ടിന്റെ ഈ വിശ്വാസത്തിന്റെ പരസ്യ പ്രഖ്യാപനം കണക്കിലെടുത്താണ് വത്തിക്കാന്‍ ബോള്‍ട്ടിനെ പരിപാടിയിലേക്ക് ക്ഷണിച്ചത്. ബോള്‍ട്ട് മത്സരത്തിനായി ട്രാക്കില്‍ ഇറങ്ങുമ്പോള്‍ ലോകമെമ്പാടും കോടികണക്കിനാളുകളാണ് അദ്ദേഹത്തിന്റെ മത്സരം വീക്ഷിക്കുവാന്‍ ടെലിവിഷനു മുന്നില്‍ എത്തുന്നത്. ഗാലറിയില്‍ തിങ്ങി നിറയുന്ന ആളുകള്‍ വേറെ. ഇവരുടെ എല്ലാം മുമ്പില്‍ ശരവേഗത്തില്‍ മുന്നോട്ട് കുതിക്കുമ്പോഴും പരിശുദ്ധ അമ്മയുടെ ഒരു വെള്ളി ലോക്കറ്റ് ബോള്‍ട്ടിന്റെ കഴുത്തില്‍ ഉണ്ടാകും. ബോള്‍ട്ടിന്റെ കഴുത്തില്‍ മറ്റൊരു മാലയോ, ലോക്കറ്റോ, ടാറ്റുവോ ഇല്ലെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കണം. തന്റെ മഞ്ഞ ജേഴ്‌സിയുടെ മുകളില്‍ പരിശുദ്ധ അമ്മയുടെ ലോക്കറ്റ് തിളങ്ങി നില്‍ക്കുന്ന കാഴ്ച ബോള്‍ട്ടിന്റെ ഓട്ടം വീക്ഷിക്കുന്നവര്‍ക്ക് സുപരിചിതമായ കാഴ്ചയാണ്. പത്രങ്ങളിലും, മാസികകളിലും വരുന്ന തെളിമയാര്‍ന്ന ബോള്‍ട്ടിന്റെ ചിത്രങ്ങളില്‍ ദൈവമാതാവിന്റെ ഈ ലോക്കറ്റ് ഏറെ തെളിമയോടെ കാണാം. ദൈവമാതാവിന്റെ ലോക്കറ്റിനു പിന്നിലായി ഫ്രഞ്ച് ഭാഷയില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. " ഒ മരിയേ....പാപമില്ലാത്തവളേ...പാപികളായ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ...". ഈ മാസം 21-ാം തീയതി തന്റെ മുപ്പതാം പിറന്നാള്‍ ആഘോഷിക്കുവാന്‍ തയ്യാറെടുക്കുകയാണ് ബോള്‍ട്ട്. പൗലോസ് അപ്പോസ്‌ത്തോലന്‍ പറയുന്നതു പോലെ നല്ല പോര്‍ പോരുതി, ഓട്ടം തികച്ച് വിശ്വാസം കാക്കുവാന്‍ ബോള്‍ട്ടിനും ഇടവരട്ടെ. നീതിയുടെ കിരീടം ദൈവം ബോള്‍ട്ടിനേയും അണിയിക്കുമാറാകട്ടെ. റിയോ ഒളിംമ്പിക്‌സ് മത്സരത്തില്‍ പങ്കെടുക്കുന്ന പല അത്‌ലറ്റുകളും, ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. നീന്തല്‍ താരങ്ങളായ മൈക്കിള്‍ ഫെല്‍പ്‌സും, കാറ്റിയും ദൈവം തങ്ങളുടെ ജീവിതത്തിലെ ദൈവീക ഇടപെടലുകളെ കുറിച്ച് സാക്ഷിക്കുന്നു. ഇവരുടെ പട്ടികയിലേക്ക് വേഗതയുടെ രാജകുമാരനും ഇടംപിടിക്കുകയാണ്. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-15-23:05:16.jpg
Keywords: Usain,Bolt,Catholic,Faith,christian,belief
Content: 2244
Category: 4
Sub Category:
Heading: പരിശുദ്ധ അമ്മയെ കൂട്ട്പിടിച്ച് യേശു നല്‍കുന്ന വിജയത്തിലേക്ക്; ഉസൈന്‍ ബോള്‍ട്ടിന്റെ കത്തോലിക്ക വിശ്വാസം നമ്മുക്ക് നല്‍കുന്ന സന്ദേശം
Content: റിയോ: മിന്നലിന്റെ വേഗതയുള്ളവന്‍. ഒളിംമ്പിക്‌സ് ചരിത്രത്തില്‍ ആദ്യമായി മൂന്നു തവണ 100 മീറ്റര്‍ ഓട്ടത്തില്‍ തുടര്‍ച്ചയായി സ്വര്‍ണം നേടി, ചരിത്രത്തില്‍ തന്റെ പേര് കുറിച്ചിട്ടവന്‍, വേഗതയുടെ രാജകുമാരന്‍ തുടങ്ങി ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന് വിശേഷണങ്ങള്‍ നിരവധിയാണ്. ഇന്നലെ നടന്ന 100 മീറ്റര്‍ ഓട്ടത്തില്‍ ശക്തമായ മൽസരം കാഴ്ചവച്ച യുഎസ് താരം ജസ്റ്റിൻ ഗാട്‌ലിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് ബോൾട്ട് 100 മീറ്ററിൽ ഹാട്രിക്ക് സ്വര്‍ണം തികച്ചത്. സെമിയിൽ സീസണിലെ ഏറ്റവും മികച്ച സമയം കുറിച്ച ബോൾട്ട്, ഫൈനലിൽ 9.81 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. 2008ൽ ബെയ്ജിങ്ങിലും 2012ൽ ലണ്ടനിലും 100 മീറ്റർ സ്വര്‍ണം ബോൾട്ടിനായിരുന്നു. ഇനി നമ്മളില്‍ പലര്‍ക്കും അറിയാത്ത ഒരു വസ്തുതയുണ്ട്. ഈ വേഗരാജാവിന്റെ പൂര്‍ണ്ണ നാമം 'ഉസൈന്‍ സെയിന്‍റ് ലിയോ ബോള്‍ട്ട്' എന്നാണ്. 2008 മുതല്‍ ലോകത്തിലെ ഏറ്റവും വേഗതയുള്ള മനുഷ്യന്‍ എന്ന ബഹുമതിക്ക് യോഗ്യനായ ബോള്‍ട്ട് ആഴമായ ബോധ്യമുള്ള കത്തോലിക്ക വിശ്വാസി ആണ്. ബോള്‍ട്ട് മത്സരത്തിനായി ട്രാക്കില്‍ ഇറങ്ങുമ്പോള്‍ ലോകമെമ്പാടും കോടിക്കണക്കിനാളുകളാണ് അദ്ദേഹത്തിന്റെ മത്സരം വീക്ഷിക്കുവാന്‍ ടെലിവിഷനു മുന്നില്‍ എത്തുന്നത്. ഗാലറിയില്‍ തിങ്ങി നിറയുന്ന ആളുകള്‍ ലക്ഷങ്ങള്‍. ഒരു പക്ഷേ ബോള്‍ട്ടിന്റെ മത്സരം നിങ്ങളും ആവേശത്തോടെ കണ്ടിട്ടുണ്ടാകാം. ഇവരുടെ എല്ലാം മുമ്പില്‍ ശരവേഗത്തില്‍ മുന്നോട്ട് കുതിക്കുമ്പോഴും 'പരിശുദ്ധ അമ്മയുടെ അത്ഭുതമെഡല്‍' ബോള്‍ട്ടിന്റെ കഴുത്തില്‍ ഉണ്ടാകും. അദ്ദേഹത്തിന്റെ കഴുത്തില്‍ മറ്റൊരു മാലയോ, ലോക്കറ്റോ, ടാറ്റുവോ ഇല്ലെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കണം. തന്റെ മഞ്ഞ ജേഴ്‌സിയുടെ മുകളില്‍ പരിശുദ്ധ അമ്മയുടെ അത്ഭുത മെഡല്‍ തിളങ്ങി നില്‍ക്കുന്ന കാഴ്ച ബോള്‍ട്ടിന്റെ ഓട്ടം വീക്ഷിക്കുന്നവര്‍ക്ക് സുപരിചിതമായ കാഴ്ചയാണ്. പത്രങ്ങളിലും, മാസികകളിലും വരുന്ന തെളിമയാര്‍ന്ന ബോള്‍ട്ടിന്റെ ചിത്രങ്ങളില്‍ 'പരിശുദ്ധ അമ്മയുടെ അത്ഭുതമെഡല്‍' കാണാം. പരിശുദ്ധ അമ്മയുടെ അത്ഭുത മെഡലിനു ചുറ്റും ഫ്രഞ്ച് ഭാഷയില്‍ എഴുതിയിരിക്കുന്ന വാക്യത്തിന്റെ മലയാള പരിഭാഷ ഇതാണ് "ഓ മരിയേ....ജന്മപാപമില്ലാതെ ജനിച്ചവളെ...പാപികളായ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ..." ഈ പ്രാര്‍ത്ഥന നെഞ്ചോട് ചേര്‍ത്ത് ശരവേഗത്തില്‍ ഉസൈന്‍ കുതിക്കുന്നു. പരിശുദ്ധ അമ്മയെ തന്റെ ജീവിതത്തിലെ നിര്‍ണ്ണായക നിമിഷങ്ങളില്‍ കൂട്ട്പിടിച്ചു വിജയത്തിന്റെ ഫിനിഷിംഗ് ലൈന്‍ കടക്കുമ്പോള്‍ തന്നെ ബോള്‍ട്ടിന്റെ വലംകൈ പതിയെ ആകാശത്തിലേക്കു നോക്കി ഉയരും. താന്‍ വിജയിയായി മാറി എന്ന് പ്രഖ്യാപിക്കുന്നതിനും ആഹ്ലാദിക്കുന്നതിനുമല്ല. മറിച്ച് മാനവകുലത്തിന് രക്ഷ നേടി തന്ന ക്രിസ്തുവിലേക്ക് നോക്കി, തനിക്ക് വിജയം നല്കിയ ദൈവത്തിന് നന്ദി പറയാന്‍. ത്രീത്വ സ്തുതി ചൊല്ലി മത്സരം ആരംഭിക്കുന്ന ബോള്‍ട്ട്, ഒടുവില്‍ സ്വര്‍ഗ്ഗത്തിലേക്ക് കണ്ണുകള്‍യുയര്‍ത്തി വിജയകരമായി മത്സരം പൂര്‍ത്തിയാക്കുമ്പോള്‍ അത് ലോകത്തിന് നല്‍കുന്നത് പുതിയൊരു സന്ദേശമാണ്. വിജയത്തിന്റെ പരമോന്നതകോടിയില്‍ എത്തിയപ്പോഴും പരിശുദ്ധ അമ്മയിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുന്നതിന് 'ഉസൈന്‍ സെയിന്‍റ് ലിയോ ബോള്‍ട്ട്' യാതൊരു മടിയും കാണിച്ചില്ലയെന്നത് തന്നെ. ഇതുപോലെ നമ്മള്‍ ജീവിതത്തില്‍ ഉന്നതിയുടെ പടവുകള്‍ കയറുംമ്പോള്‍, ദൈവത്തെ നാം മഹത്വപ്പെടുത്താറുണ്ടോ? മറ്റുള്ളവര്‍ക്ക് മുന്നില്‍ കത്തോലിക്ക വിശ്വാസം ഒരു സാക്ഷ്യമായി നല്‍കുന്നതില്‍ നാം വിമുഖത കാണിക്കാറുണ്ടോ? നൈമിഷികമായ ഈ ജീവിതത്തില്‍ ഏറെ വിചിന്തനം ചെയ്യേണ്ട ഒരു വിഷയമാണിത്. റിയോ ഒളിംമ്പിക്‌സ് മത്സരത്തില്‍ പങ്കെടുക്കുന്ന പല അത്‌ലറ്റുകളും, ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. നീന്തല്‍ താരങ്ങളായ മൈക്കിള്‍ ഫെല്‍പ്‌സും, കാറ്റി ലെഡിക്കിയും തങ്ങളുടെ ജീവിതത്തിലെ ദൈവീക ഇടപെടലുകളെ കുറിച്ച് തുറന്ന്‍ പറഞ്ഞവരാണ്. ഇവരുടെ പട്ടികയിലേക്ക് വേഗതയുടെ രാജകുമാരനും തന്റെ പ്രവര്‍ത്തിയിലൂടെ മറ്റുള്ളവര്‍ക്ക് സാക്ഷ്യം നല്കുകയാണ്. ആവേ മരിയ #repost
Image: /content_image/Mirror/Mirror-2016-08-16-02:05:40.jpg
Keywords: Usaine Bolt, Catholic Faith, Pravachaka Sabdam
Content: 2245
Category: 12
Sub Category:
Heading: ദൈവമാതാവായ മറിയത്തോട് മാദ്ധ്യസ്ഥം തേടുന്നത് ശരിയാണോ? പ്രൊട്ടസ്റ്റന്‍റ് സഹോദരങ്ങള്‍ക്കുള്ള മറുപടി
Content: ഇന്നലെ ദൈവമാതാവായ മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആഗോളസഭ ആഘോഷിച്ചപ്പോള്‍ നിരവധി പ്രൊട്ടസ്റ്റന്‍റ് സഹോദരര്‍ സോഷ്യല്‍ മീഡിയായിലൂടെ ചോദിച്ച ചില ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഈ ലേഖന പരമ്പര. മറിയത്തോട് മാധ്യസ്ഥം യാചിക്കുന്നത്‌ ശരിയാണോ? ക്രിസ്തു മാത്രമല്ലേ ദൈവത്തിന്‍റെയും മനുഷ്യരുടെയും ഇടയിലുള്ള ഏക മധ്യസ്ഥന്‍? പ്രിയപ്പെട്ട പ്രൊട്ടസ്റ്റന്‍റ് സഹോദരരെ, നിങ്ങളുടെ ജീവിതത്തില്‍ ഒരു ആവശ്യം വന്നാല്‍ നിങ്ങള്‍ നിങ്ങളുടെ പാസ്റ്ററോട്: "എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ" എന്നു പറയാറില്ലേ?" പാപിയായ ഒരു പാസ്റ്ററോട് ഈ പ്രാര്‍ത്ഥനാ സഹായം തേടാം; എന്നാല്‍ കര്‍ത്താവായ യേശുക്രിസ്തുവിനെ ഗര്‍ഭം ധരിച്ച് പ്രസവിച്ച്, പാലൂട്ടി വളര്‍ത്തി, കുരിശിന്‍റെ വഴിയില്‍ അവനെ അനുഗമിച്ച്, കുരിശില്‍ കിടന്നു കൊണ്ട് അവന്‍ തന്നെ "ഇതാ നിന്‍റെ അമ്മ" എന്നു പറഞ്ഞുകൊണ്ട് നമുക്ക് തന്ന അവന്‍റെ അമ്മയായ പരിശുദ്ധ കന്യകാ മറിയത്തോട് പ്രാര്‍ത്ഥനാ സഹായം തേടരുത് എന്നു പറയുന്നതില്‍ എന്തു യുക്തിയാണുള്ളത്. മറിയം യേശുവിന്‍റെ അമ്മയാകയാല്‍ നമ്മുടെയും അമ്മയാണ്. നല്ല അമ്മമാര്‍ എപ്പോഴും അവരുടെ മക്കള്‍ക്കു വേണ്ടി നിലകൊള്ളും. തീര്‍ച്ചയായും ഈ അമ്മ അപ്രകാരം ചെയ്യുന്നു. ഭൂമിയിലായിരിക്കെ അവള്‍ മറ്റുള്ളവര്‍ക്കു വേണ്ടി യേശുവുമായി മാധ്യസ്ഥം വഹിച്ചു. ഉദാഹരണത്തിന്, കാനായില്‍ വച്ച് ഒരു മണവാളനെയും മണവാട്ടിയെയും സംഭ്രമത്തില്‍ നിന്നും അവള്‍ രക്ഷിച്ചു. പെന്തക്കോസ്താ ദിവസം അവള്‍ ശിഷ്യന്മാരുടെ ഇടയില്‍ പ്രാര്‍ത്ഥിച്ചു. അവള്‍ക്കു നമ്മോടുള്ള സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല. അതുകൊണ്ട് നമ്മുടെ ജീവിതത്തിന്‍റെ ആവശ്യ നേരങ്ങളില്‍ അവള്‍ നമുക്കായി വാദിക്കുമെന്ന് തീര്‍ച്ച. മറിയം ദൈവത്തിന്‍റെ കേവലം നിഷ്ക്രിയമായ ഒരു ഉപകരണം മാത്രമായിരുന്നില്ല. ദൈവത്തിന്‍റെ മനുഷ്യാവതാരം അവളുടെ സജീവമായ സമ്മതം കൊണ്ടു കൂടിയാണ് സംഭവിച്ചത്. ദൈവപുത്രനെ ഗര്‍ഭം ധരിക്കുമെന്ന് മാലാഖ മറിയത്തോടു പറഞ്ഞപ്പോള്‍ അവള്‍ മറുപടി പറഞ്ഞു: "നിന്‍റെ വചനം എന്നില്‍ ഭവിക്കട്ടെ" (ലൂക്കാ:1:38). "അങ്ങനെ മനുഷ്യവംശത്തിന്" യേശു വഴിയുണ്ടായ വീണ്ടെടുപ്പ് ദൈവത്തില്‍ നിന്നുള്ള ഒരഭ്യര്‍ത്ഥനയും മനുഷ്യജീവിയില്‍ നിന്നുള്ള ഒരു സ്വതന്ത്ര സമ്മതവും കൊണ്ടു തുടങ്ങുന്നു. അങ്ങനെ മറിയം നമുക്ക് "രക്ഷയിലേക്കുള്ള കവാടം" ആയിത്തീര്‍ന്നു (YOUCAT 84). "മറിയം ലോകത്തിനു പ്രദാനം ചെയ്ത പുത്രന്‍, അനേകം സഹോദരന്മാരില്‍ പ്രഥമ ജാതനായി ദൈവം നിയോഗിച്ചവന്‍ തന്നെയാണ്. മാതൃസഹജമായ സ്നേഹത്തോടെ അവരുടെ, (അതായത് നമ്മുടെ ഒരോരുത്തരുടെയും) ജനനത്തിലും രൂപീകരണത്തിലും അവള്‍ സഹകരിക്കുന്നു." (CCC 501) കാരണം വെളിപാട് പുസ്തകത്തില്‍ നാം ഇപ്രകാരം കാണുന്നു, "അപ്പോള്‍ സര്‍പ്പം സ്ത്രീയുടെ നേരെ കോപിച്ചു. ദൈവകല്‍പനകള്‍ കാക്കുന്നവരും യേശുവിനു സാക്ഷ്യം വഹിക്കുന്നവരുമായി അവളുടെ സന്താനങ്ങളില്‍ ശേഷിച്ചവരോടു യുദ്ധം ചെയ്യാന്‍ അതു പുറപ്പെട്ടു" (വെളിപാട് 12:17). കത്തോലിക്കാ സഭ മറിയത്തെ ആരാധിക്കുകയല്ല ചെയ്യുന്നത്. അവളുടെ മാധ്യസ്ഥം തേടുകയാണ് ചെയ്യുന്നത്. ജപമാലയെന്നത് മറിയത്തെ ആരാധിക്കുന്ന പ്രാര്‍ത്ഥനയല്ല അത് ക്രിസ്തുവിന്‍റെ ജീവിതത്തെ, പരിശുദ്ധ അമ്മയുടെ മടിയിലിരുന്ന് ധ്യാനിക്കുന്ന പ്രാര്‍ത്ഥനാ രീതിയാണ്. കാരണം ക്രിസ്തുവിന്‍റെ രക്ഷാകര പദ്ധതി കുരിശുമരണത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. "നമ്മോടൊപ്പം ഒരു സാധാരണ ജീവിതത്തില്‍ പങ്കു ചേരുവാനും അങ്ങനെ നമ്മുടെ അനുദിന കര്‍മ്മ പദ്ധതി വിശുദ്ധീകരിക്കുവാനും യേശു ആഗ്രഹിച്ചതു കൊണ്ടാണ് അവിടുന്ന് ഈ ഭൂമിയില്‍ മുപ്പത്തിമൂന്നു വര്‍ഷം ജീവിച്ചത്" (YOUCAT 86). അതിനാല്‍ ക്രിസ്തുവിന്‍റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങള്‍ ജപമാലയിലൂടെ ധ്യാനിക്കുമ്പോള്‍ ക്രിസ്തു അത്ഭുതകരമാംവിധം നമ്മുടെ അനുദിന ജീവിതത്തിലെ വേദനകളിലും രോഗങ്ങളിലും പരാജയങ്ങളിലും പങ്കു ചേരുന്നു. അങ്ങനെ നമ്മുടെ ജീവിതത്തില്‍ ആനന്ദവും സൗഖ്യവും വിജയവും കണ്ടെത്താന്‍ ജപമാല പ്രാര്‍ത്ഥന നമ്മെ സഹായിക്കുന്നു. ജപമാലയുടെയും കൂദാശകളുടെയും പേരില്‍ കത്തോലിക്കാ സഭയെ എതിര്‍ത്തിരുന്ന നിരവധി പ്രമുഖര്‍ അവരുടെ തെറ്റു തിരിച്ചറിഞ്ഞ് കത്തോലിക്കാ സഭയില്‍ ചേര്‍ന്നത് പ്രിയ പ്രൊട്ടസ്റ്റന്‍റ് സഹോദരങ്ങളെ, നിങ്ങള്‍ക്കു മാതൃകയാക്കാവുന്നതാണ്. ഒരു കാലത്ത് മഹാപാണ്ഡിത്യത്തിന്‍റെ പര്യായമെന്ന് വിശേഷിക്കപ്പെട്ടിരുന്ന കര്‍ദ്ദിനാള്‍ ഹെന്‍‍റി ന്യൂമാന്‍ കത്തോലിക്കാ സഭയ്ക്കെതിരായി നിരന്തരം തൂലിക ചലിപ്പിച്ച വ്യക്തിയായിരുന്നു. എന്നാല്‍ അദ്ദേഹം പിന്നീട് കത്തോലിക്കാ സഭയില്‍ ചേര്‍ന്നുകൊണ്ട് ലോകത്തോടു വിളിച്ചു പറഞ്ഞു: "അമ്മയില്ലാത്ത സഭയില്‍ നിന്നും ഞാന്‍ അമ്മയുള്ള സഭയിലെത്തിയിരിക്കുന്നു". നിരീശ്വര തത്വജ്ഞാനിയായിരുന്ന ലുഡ് വിഗ് ഫോയര്‍ ബാങ്ക് പരിശുദ്ധ കന്യകാ മറിയത്തിന്‍റെ മാധ്യസ്ഥത്തിന്‍റെ ശക്തി തിരിച്ചറിഞ്ഞു കൊണ്ട് പ്രഘോഷിച്ചു. "ദൈവമാതാവിലുള്ള വിശ്വാസം അധ:പതിക്കുമ്പോള്‍ ദൈവപുത്രനിലും ദൈവപിതാവിലുമുള്ള വിശ്വാസവും അധ:പതിക്കുന്നു." അതുകൊണ്ട് സാത്താന്‍ ഒരുക്കുന്ന ഒരു വലിയ കെണിയാണ്‌ പരിശുദ്ധ അമ്മയെ തള്ളിപ്പറയാന്‍ പ്രേരിപ്പിക്കുക എന്നത്. അതിലൂടെ സത്യദൈവത്തില്‍ നിന്നും വിശ്വാസികളെ അകറ്റാം എന്ന്‍ അവന്‍ കരുതുന്നു. സാത്താന്‍റെ ഈ കെണിയില്‍ വീണുപോകാതെ പ്രിയ സഹോദരങ്ങളെ നിങ്ങളും ജപമാല കൈയ്യിലെടുക്കുക. ലോകം മുഴുവനിലുള്ള കത്തോലിക്കാ വിശ്വാസികളോട് ചേര്‍ന്ന്‍ പ്രാര്‍ത്ഥിക്കുക:- "നന്മ നിറഞ്ഞ മറിയമേ, നിനക്കു സ്വസ്ഥി......." #{blue->n->n->അടുത്ത ചോദ്യം:}# മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണത്തെയും, അമലോത്ഭവത്തെയും കുറിച്ച് ബൈബിളില്‍ എന്തെങ്കിലും പറയുന്നുണ്ടോ? പിന്നെ എങ്ങനെയാണ് വിശ്വസിക്കുക? #{red->n->n->തുടരും..........................}#
Image: /content_image/QuestionAndAnswer/QuestionAndAnswer-2016-08-16-04:58:15.jpg
Keywords: Mother mary, Catholic Faith, Protestant, Pravachaka Sabdam
Content: 2246
Category: 1
Sub Category:
Heading: യുഎസ് തെരഞ്ഞെടുപ്പിനു മുമ്പ് കത്തോലിക്ക വിശ്വാസികള്‍ ചിന്തിക്കേണ്ട വിഷയങ്ങളെ സംബന്ധിച്ച് ബിഷപ്പുമാര്‍ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
Content: വാഷിംഗ്ടണ്‍: നവംബര്‍ 8നു നടക്കുവാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കത്തോലിക്ക വിശ്വാസികള്‍ ചിന്തിക്കുകയും, സ്വീകരിക്കുകയും ചെയ്യേണ്ട നിലപാടുകളെ സംബന്ധിച്ച് ബിഷപ്പുമാര്‍ പ്രത്യേക മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പയും ഫ്രാന്‍സിസ് മാര്‍പാപ്പയും നടത്തിയ വിവിധ പ്രബോധന വിഷയങ്ങളുടെ വെളിച്ചത്തിലാണ് വിശ്വാസികള്‍ തങ്ങളുടെ രാഷ്ട്രീയ നിലപാട് രൂപീകരിക്കേണ്ടതിനെ സംബന്ധിക്കുന്ന നിര്‍ദേശങ്ങള്‍ ബിഷപ്പുമാര്‍ പുറത്തിറക്കിയിരിക്കുന്നത്. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പരസ്യമായി പിന്‍തുണയ്ക്കണമെന്നോ, ഏതെങ്കിലും വ്യക്തികളെ തള്ളികളയണമെന്നോ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നില്ല. മറിച്ച് തെരഞ്ഞെടുപ്പു നടക്കുന്ന സമയം വിശ്വാസികള്‍ ചിന്തിക്കേണ്ട വിഷയങ്ങളെ സംബന്ധിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ് ഈ രേഖ. ഒരു മില്യണിലധികം വരുന്ന ഗര്‍ഭസ്ഥ ശിശുക്കളെ നശിപ്പിക്കുന്ന ദുരവസ്ഥയെ സംബന്ധിച്ച് വേണം വിശ്വാസികള്‍ ആദ്യമായി നിലപാട് സ്വീകരിക്കേണ്ടതെന്നും വിവാഹമെന്ന ജീവിത അന്തസിലൂടെ ദൈവം സ്ഥാപിച്ച കുടുംബത്തെ തകര്‍ക്കുന്ന തിന്മകള്‍ക്കെതിരെ നിലപാട് സ്വീകരിക്കുവാനും ബിഷപ്പുമാരുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു. പ്രകൃതി സമ്പത്തിനെ നശിപ്പിക്കുകയും പ്രകൃതി വിഭവങ്ങള്‍ കവര്‍ച്ച ചെയ്യുകയും ചെയ്യുന്ന നിലപാട് നിര്‍ത്തുവാന്‍ വിശ്വാസികള്‍ മുന്നോട്ട് വരണമെന്നും പാവപ്പെട്ടവരെ കൂടുതല്‍ പാവപ്പെട്ടവരാക്കുന്നത് പ്രകൃതിയുടെ ചൂഷണമാണെന്നും രേഖ പ്രത്യേകം ചൂണ്ടികാണിക്കുന്നു. ലോകമെമ്പാടും കത്തോലിക്ക വിശ്വാസികള്‍ക്കും ഇതര ക്രൈസ്തവര്‍ക്കും ജീവനും സ്വത്തിനും നേരിടുന്ന ഭീഷണി, യുഎസിലെ വിശ്വാസികള്‍ കണ്ടില്ലെന്നു നടിക്കരുതെന്നും ആഗോള ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി വിശ്വാസികള്‍ നിലപാട് കൈക്കൊള്ളണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ ബിഷപ്പുമാര്‍ പറയുന്നു. മത സ്വാതന്ത്ര്യത്തിനു നേരെ യുഎസില്‍ നടക്കുന്ന കടന്നുകയറ്റം കണ്ടില്ലെന്നു നടിക്കുവാന്‍ കഴിയില്ലെന്നു പറയുന്ന രേഖ, ഇത് വ്യക്തികള്‍ക്കും സഭയ്ക്കും നേരെയുള്ള അതിക്രമമാണെന്നും സൂചിപ്പിക്കുന്നു. സാമ്പത്തിക മേഖലയിലെ പ്രശ്‌നങ്ങളെ സംബന്ധിച്ചു വിശ്വാസികള്‍ ശ്രദ്ധയോടെ പഠിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്. സ്വദേശത്തും വിദേശത്തും ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തിക ദുരിതം ഏര്‍പ്പെടുത്തുന്ന നിലപാടുകള്‍ തള്ളണം. അഭയാര്‍ത്ഥി പ്രശ്‌നം യുഎസ് എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന വിഷയവും രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിനു മുമ്പ് ഉറപ്പാക്കണമെന്നും രേഖ പറയുന്നുണ്ട്. അവസാനമായി ആഗോള ഭീകരവാദം, യുദ്ധം, സമാധാന ശ്രമങ്ങള്‍ എന്നിവയില്‍ യുഎസിലെ കക്ഷികളുടെ നിലപാട് മനസിലാക്കി, സഭയുടെ പ്രബോധനത്തിനൊപ്പം നിലപാട് സ്വീകരിക്കുന്നവരെ പിന്തുണയ്ക്കുവാനും അമേരിക്കന്‍ ബിഷപ്പുമാര്‍ സംയുക്തമായി തയ്യാറാക്കിയ രേഖ നിര്‍ദ്ദേശിക്കുന്നു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-16-08:58:10.jpeg
Keywords: US, Catholic, Pravachaka Sabdam