Contents

Displaying 2101-2110 of 24978 results.
Content: 2278
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രവും കൃത്രിമ ഗര്‍ഭനിരോധനവും വ്യാപകമാക്കുവാനുള്ള ആരോഗ്യമന്ത്രിയുടെ പുതിയ പദ്ധതിയ്ക്കെതിരെ നൈജീരിയന്‍ ബിഷപ്പുമാര്‍ രംഗത്ത്
Content: അബൂജ: ഗര്‍ഭഛിദ്രവും കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗങ്ങളും വ്യാപകമാക്കുവാനുള്ള നൈജീരിയന്‍ ആരോഗ്യമന്ത്രിയുടെ തീരുമാനത്തിനെതിരെ കത്തോലിക്ക ബിഷപ്പുമാര്‍ രംഗത്ത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനു വേണ്ടിയാണ് നൈജീരിയന്‍ ആരോഗ്യമന്ത്രി ഐസക് അഡിവോളി ഇത്തരത്തിലുള്ള പുതിയ നടപടികള്‍ പ്രചരിപ്പിക്കുന്നതെന്ന്‍ ബിഷപ്പുമാര്‍ പറയുന്നു. വിദേശത്തു നിന്നുള്ള ഒരു ഏജന്‍സി വഴി നൈജീരിയായില്‍ ഗര്‍ഭഛിദ്രവും, കൃത്യമ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ക്കുമുള്ള സൗകര്യങ്ങള്‍ ചെയ്തു നല്‍കുന്ന വിപുലമായ പദ്ധതിക്കാണ് ആരോഗ്യമന്ത്രി രൂപം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഏജന്‍സിയുടെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തുവാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പദ്ധതികള്‍ രാജ്യത്ത് നടപ്പിലാക്കുന്നതെന്നു ആരോഗ്യമന്ത്രി വാദിക്കുന്നു. എന്നാല്‍, വിദേശത്തുനിന്നുള്ള ഒരു ഏജന്‍സിയെ നൈജീരിയന്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് ഇത്തരം തിന്മകള്‍ക്ക് വിധേയരാക്കുവാനുള്ള എല്ലാ ശ്രമങ്ങളേയും ചെറുക്കുമെന്ന് ബിഷപ്പുമാരുടെ പ്ലീനറി സമ്മേളനത്തില്‍ അറിയിച്ചതായി നൈജീരിയയിലെ പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. നൈജീരിയന്‍ ജനതയുടെ സംസ്‌കാരത്തേയും മാനത്തേയും വിലകുറച്ചു കാണുന്ന ഇത്തരം നടപടികളെ സഭ ശക്തമായി എതിര്‍ക്കും. ജീവന്‍ നശിപ്പിക്കുന്നതിനല്ല, അതിനെ നിലനിര്‍ത്തുന്നതിനും പരിപാലിക്കുന്നതിനും വേണ്ടിയാണ് സഭ നിലകൊള്ളുന്നതെന്നും ബിഷപ്പുമാര്‍ തങ്ങളുടെ കൂട്ടായ പ്രതികരണത്തില്‍ പറയുന്നു. ബിഷപ്പുമാരുടെ സമിതിയുടെ പ്രസിഡന്റായ ആര്‍ച്ച് ബിഷപ്പ് ഗബ്രിയേല്‍ അബിഗുന്റിന്‍, സെക്രട്ടറി ബിഷപ്പ് ഫെലിക്‌സ് അജകായെ എന്നിവര്‍ ഒപ്പിട്ട ഔദ്യോഗിക പ്രതികരണത്തിലാണ് നൈജീരിയന്‍ ആരോഗ്യമന്ത്രിയുടെ വിവാദമായ പുതിയ നടപടിക്കെതിരെ സഭ ശക്തമായി രംഗത്ത് വരുമെന്ന് പറഞ്ഞിരിക്കുന്നത്. നൈജീരിയായിലെ യുവതികളായ സ്ത്രീകള്‍ക്ക് കുടിക്കാന്‍ ശുദ്ധമായ ജലവും, നല്ല ഭക്ഷണവും, യാത്രയ്ക്കായി നല്ല റോഡുകളും, വിദ്യാഭ്യാസത്തിനായി മികച്ച സ്ഥാപനങ്ങളുമാണ് ആവശ്യമെന്നും, മറിച്ച് ഗര്‍ഭനിരോധനത്തിനുള്ള മാര്‍ഗങ്ങളല്ലെന്ന് സര്‍ക്കാര്‍ മനസിലാക്കണമെന്നും ബിഷപ്പുമാരുടെ പ്രതികരണത്തില്‍ പറയുന്നു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-19-06:49:53.jpg
Keywords: Nigeria’s,Catholic,Bishops,Criticize,Health,Minister,Legalize Abortion
Content: 2279
Category: 1
Sub Category:
Heading: മദര്‍ തെരേസയോടുള്ള ആദരസൂചകമായി വത്തിക്കാനിലെ യുഎസ് എംബസി ഓണ്‍ലൈന്‍ എക്‌സിബിഷന്‍ നടത്തുന്നു
Content: റോം: വത്തിക്കാനില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് എംബസി വാഴ്ത്തപ്പെട്ട മദര്‍തെരേസയെ സംബന്ധിക്കുന്ന ഓണ്‍ലൈന്‍ എക്‌സിബിഷന്‍ ആരംഭിക്കുന്നു. സെപ്റ്റംബര്‍ നാലാം തീയതി മദര്‍ തെരേസയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു എക്‌സിബിഷന്‍ നടത്തുവാന്‍ വത്തിക്കാനിലെ യുഎസ് എംബസി തീരുമാനിച്ചിരിക്കുന്നതെന്ന് അംബാസിഡര്‍ കെന്‍ ഹാക്കെറ്റ് പറഞ്ഞു. കാത്തലിക് റിലീഫ് സര്‍വ്വീസിന്റെ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന സമയം മദര്‍തെരേസയുടെ മിഷ്‌ണറീസ് ഓഫ് ചാരിറ്റിയുമായി ചേര്‍ന്ന് നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തിയാണ് കെന്‍ ഹാക്കെറ്റ്. ഈ മാസം 26-ന് വത്തിക്കാനിലെ യുഎസ് എംബസിയുടെ വെബ്‌സൈറ്റിലും ഫേസ്ബുക്ക് പേജിലും ഓണ്‍ലൈന്‍ എക്‌സിബിഷന്റെ ലിങ്കുകള്‍ ലഭ്യമായി തുടങ്ങും. യുഎസ് സന്ദര്‍ശന സമയത്ത് മദര്‍തെരേസ നടത്തിയ പ്രസംഗങ്ങളും ചിത്രങ്ങളും വീഡിയോകളുമായിരിക്കും ഓണ്‍ലൈന്‍ എക്‌സിബിഷനിലൂടെ കാണുവാന്‍ ആളുകള്‍ക്ക് അവസരം ലഭിക്കുക. നാഷണല്‍ കൗണ്‍സില്‍ ഓഫ് കാത്തലിക് വുമണ്‍സിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി 1960-ല്‍ ആണ് മദര്‍തെരേസ ആദ്യമായി യുഎസില്‍ എത്തിയത്. പിന്നീട് നിരവധി തവണ യുഎസ് സന്ദര്‍ശിച്ച മദര്‍തെരേസയ്ക്ക് യുഎസ് സര്‍ക്കാര്‍, ബഹുമാനസൂചകമായി പ്രത്യേക യുഎസ് പൗരത്വം നല്‍കി ആദരിച്ചിരുന്നു. അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ എട്ടു പേര്‍ക്ക് മാത്രമാണ് ഇത്തരം ഒരു പ്രത്യേക പദവി ലഭിച്ചിട്ടുള്ളത്. "അമേരിക്കന്‍ ജനതയുമായി മദര്‍തെരേസയ്ക്ക് ഒരു പ്രത്യേക അടുപ്പം ഉണ്ടായിരുന്നു. നിരവധി തവണ വൈറ്റ് ഹൗസില്‍ സന്ദര്‍ശനം നടത്തിയ മദര്‍തെരേസയ്ക്ക് റൊണാള്‍ഡ് റീഗന്‍, ജോര്‍ജ് ബുഷ്, ബില്‍ ക്ലിന്റണ്‍ തുടങ്ങിയ പ്രസിഡന്റുമാരുമായി വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നു. 1985-ല്‍ പ്രസിഡന്‍ഷ്യല്‍ ഫ്രീഡം മെഡല്‍ നല്‍കി മദറിനെ റൊണാള്‍ഡ് റീഗന്‍ ആദരിച്ചിരുന്നു. ഇത്തരത്തിലുള്ള പല ചരിത്ര സംഭവങ്ങളും യുഎസ് ജനതയുമായി മദര്‍തെരേസയെ ബന്ധിപ്പിക്കുന്നു. ഇവയെല്ലാം എക്‌സിബിഷനില്‍ ഉള്‍പ്പെടുത്തുവാനാണ് ശ്രമിക്കുന്നത്". കെന്‍ ഹാക്കെറ്റ് പറഞ്ഞു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-19-05:09:59.jpg
Keywords: Mother theresa , US embassy, Pravachaka Sabdam
Content: 2280
Category: 6
Sub Category:
Heading: നാം ക്രിസ്തുവിന്റെ വിളി തിരിച്ചറിയാതെ പോകുന്നുണ്ടോ?
Content: "യേശു സ്‌നേഹപൂര്‍വം അവനെ കടാക്ഷിച്ചു കൊണ്ട് പറഞ്ഞു: നിനക്ക് ഒരു കുറവുണ്ട്. പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക" (മര്‍ക്കോസ് 10:21). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 19}# ജീവിതത്തിന്റെ ആഹ്‌ളാദവും ആവേശവുമാണ് യുവജനങ്ങളില്‍ ഞാന്‍ ദര്‍ശിക്കുന്നത്. യുവാക്കളോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് ആവര്‍ത്തിക്കുവാന്‍ ഞാന്‍ വീണ്ടും ആഗ്രഹിക്കുന്നു:- നിങ്ങളാണ് ലോകത്തിന്റെ ഭാവി, 'നാളെ എന്ന ദിവസം നിങ്ങളുടേതാണ്.' ധനികനായ യുവാവുമായുള്ള യേശുവിന്റെ ശ്രദ്ധേയമായ സംഭാഷണത്തിന്റെ വിവരണം സുവിശേഷത്തില്‍ നമുക്കായി നീക്കിവച്ചിരിക്കുന്നു. എല്ലാ യുവാക്കളും ചോദിക്കാവുന്ന അടിസ്ഥാന ചോദ്യങ്ങളിലൊന്നാണ് ആ യുവാവ് ക്രിസ്തുവിനോട് ചോദിക്കുന്നതായി നാം വായിക്കുന്നത്. 'ഞാന്‍ എന്ത് ചെയ്യണം?' കൃത്യവും മനസ്സില്‍ തട്ടുന്നതുമായ ഒരുത്തരമാണ് അവന് കിട്ടുന്നത്:- യേശു സ്‌നേഹപൂര്‍വ്വം അവനെ കടാക്ഷിച്ചുകൊണ്ട് പറഞ്ഞു: എന്നെ വന്ന് അനുഗമിക്കുക. പക്ഷേ ഇതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് കാണുക. അടിസ്ഥാന ചോദ്യത്തില്‍ ഇത്രമാത്രം താല്‍പര്യം കാണിച്ച ആ യുവാവ്, സങ്കടത്തോടെ തിരിച്ചുപോയി. കാരണം 'അവന് വളരെയേറെ സമ്പത്തുണ്ടായിരുന്നു'. ക്രിസ്തുവിന്റെ വിളിയെ തിരിച്ചറിയാത്ത യുവാവിനെയല്ലേ ഇതിലൂടെ നമ്മുക്ക് കാണാന്‍ സാധിക്കുന്നത്. ഇതുപോലെ നമ്മുടെ ജീവിതത്തിലും ക്രിസ്തുവിന്റെ വിളിയെ തിരിച്ചറിയാതെ പോകുന്നുണ്ടോയെന്ന് വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ബോസ്റ്റണ്‍, 1.10.79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/8?type=6 }}
Image: /content_image/Meditation/Meditation-2016-08-19-06:05:53.JPG
Keywords: ദൈവവിളി
Content: 2281
Category: 1
Sub Category:
Heading: പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ക്രൈസ്തവ വംശഹത്യയ്‌ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസിലെ പ്രമുഖ സംഘടന രംഗത്ത്
Content: വാഷിംഗ്ടണ്‍: ഇറാഖിലും സിറിയയിലും മറ്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവ വംശഹത്യക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുവാന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെന്ന് അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലോ ആന്റ് ജസ്റ്റീസ്. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കുള്‍പ്പെടെ ഇതു സംബന്ധിക്കുന്ന എഴുത്തുകള്‍ സംഘടന കൈമാറുന്നുണ്ട്. ക്രൈസ്തവരേയും മേഖലയിലെ മറ്റ് ന്യൂനപക്ഷങ്ങളേയും സംരക്ഷിക്കണമെന്ന് കാണിച്ച് സംഘടന ഫയല്‍ ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന പരാതിയില്‍ ഇതിനോടകം തന്നെ ഒന്നേമുക്കാല്‍ ലക്ഷം പേര്‍ ഒപ്പിട്ടു കഴിഞ്ഞു. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ക്രൈസ്തവരുടെ കണക്കുകള്‍ പരിശോധിച്ചാല്‍ തന്നെ ഇവിടെ നടന്നിരിക്കുന്ന വംശഹത്യയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ മനസിലാക്കുവാന്‍ സാധിക്കുമെന്ന് സംഘടന പറയുന്നു. 2003-ല്‍ 1.4 മില്യണ്‍ ക്രൈസ്തവര്‍ ഇറാഖിലുണ്ടായിരുന്നു. ഐഎസ് ഉള്‍പ്പെടെയുള്ള തീവ്രവാദികളുടെ ഭീഷണി വര്‍ധിച്ച ശേഷം ക്രൈസ്തവരുടെ ജനസംഖ്യയിലുണ്ടായിരിക്കുന്ന കുറവ് 82 ശതമാനമാണ്. രണ്ടരലക്ഷത്തില്‍ താഴെ ക്രൈസ്തവരെ ഇപ്പോള്‍ ഇറാഖില്‍ ശേഷിക്കുന്നുള്ളൂ. ബാക്കിയുള്ളവര്‍ ദാരുണമായി കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ട്. ചുരുക്കം പേര്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറി. സിറിയയിലും ക്രൈസ്തവരുടെ എണ്ണത്തില്‍ സമാനമായ കുറവ് വന്നിട്ടുണ്ട്. മേഖലയില്‍ നടക്കുന്നത് വംശഹത്യയാണെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, ഇത്തരം അഭിപ്രായപ്പെടലുകള്‍ മാത്രം പോരാ നടപടികളും സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലോ ആന്റ് ജസ്റ്റീസ് പ്രതികരിച്ചു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനും ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലാരി ക്ലിന്റനും പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ കാണിച്ച് സംഘടന തുടര്‍ച്ചയായി കത്തുകള്‍ എഴുതുന്നുണ്ട്. ക്രിസ്തു സംസാരിച്ച അറമായ ഭാഷയില്‍ ഇപ്പോഴും ആശയവിനിമയം നടത്തുകയും, ആരാധിക്കുകയും ചെയ്യുന്ന ക്രൈസ്തവ സമൂഹമാണ് ഇറാഖിലും സിറിയയിലും ഉള്ളത്. ഇവരെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിലൂടെ ഒരു സംസ്‌കാരത്തെ തന്നെ തുടച്ചു മാറ്റുക എന്നതാണ് തീവ്രവാദികള്‍ ലക്ഷ്യംവയ്ക്കുന്നത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ മാത്രം തുടക്കത്തില്‍ ഉണ്ടായിരുന്ന ഐഎസ് ഇപ്പോള്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിക്കുകയും ക്രൈസ്തവരേ വ്യാപകമായി കൊലപ്പെടുത്തുകയുമാണ്. മേഖലയിലെ പ്രശ്‌നത്തില്‍ യുഎസ് ഭരണകൂടത്തിന്റെ ഇടപെടല്‍ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിപ്പിക്കുവാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നാണ് അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലോ ആന്റ് ജസ്റ്റീസിന്റെ പ്രതീക്ഷ. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-19-08:43:14.jpg
Keywords: isis,USA,president,election,action,genocide
Content: 2282
Category: 1
Sub Category:
Heading: ബ്രസീലില്‍ വിശുദ്ധ കുര്‍ബാനയില്‍ ക്രിസ്തുവിന്റെ മുഖം തെളിഞ്ഞതായി വിശ്വാസികളുടെ സാക്ഷ്യം; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്നു
Content: ടങ്കാര: ബ്രസീലിലെ കത്തോലിക്ക ദേവാലയത്തില്‍ തിരുവോസ്തിയില്‍ ക്രിസ്തുവിന്റെ മുഖം തെളിഞ്ഞതായി വിശ്വാസികളുടെ സാക്ഷ്യം. ഇക്കഴിഞ്ഞ 14-ാം തീയതി ബ്രസീലിലെ ടങ്കാര ഡാ- സെറ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന തിരുഹൃദയ ദേവാലയത്തിലാണ് അത്ഭുതം നടന്നതായി റിപ്പോര്‍ട്ട് വന്നിട്ടുള്ളത്. വിശുദ്ധ കുര്‍ബാന മദ്ധ്യേ വാഴ്ത്തിയ തിരുവോസ്തി കാസയുടെ ഒരു വശത്തേക്ക് പറ്റിചേരുന്നതായും അതില്‍ യേശുവിന്റെ മുഖം തെളിയുന്നതായി വൈദികനും ദിവ്യബലിക്കെത്തിയ വിശ്വാസികളും ദര്‍ശിച്ചുയെന്ന വാര്‍ത്തയാണ് പ്രചരിക്കുന്നത്. തിരുവോസ്തിയുടെ ഫോട്ടോകള്‍ പലരും മൊബൈലില്‍ പകര്‍ത്തുകയും സാമൂഹ്യമാധ്യമങ്ങള്‍ വഴി പുറത്തുവിടുകയും ചെയ്തു. മിനിറ്റുകള്‍ക്കുള്ളില്‍ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായി. ദേവാലയത്തിലേക്ക് ജനങ്ങളുടെ വന്‍ ഒഴുക്ക് തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഈ സംഭവം ദൈവത്തില്‍ നിന്നുള്ള ഒരു പ്രത്യക്ഷ അടയാളമായി ജനങ്ങള്‍ കണക്കാക്കുന്നുവെന്ന് സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തിന്റെ സെക്രട്ടറിയായ ജെയിംസ് മാര്‍ക്കല്‍ പറഞ്ഞു. തിരുവോസ്തി രക്തം ചിന്തിയെന്നും അത് മാംസമായി മാറിയെന്നും സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്നുണ്ട്. അതേ സമയം ഇതിനെ പറ്റി രൂപതാ വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-20-03:16:27.jpg
Keywords: Eucharistic,Miracle,Brazil,Go,Viral,Facebook
Content: 2285
Category: 18
Sub Category:
Heading: കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ചായ്) കേരള ഘടകത്തിനു പുതിയ സാരഥികള്‍
Content: കൊച്ചി : കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ (ചായ്) കേരള ഘടകത്തിന്റെ പുതിയ പ്രസിഡന്റായി ഫാ. തോമസ് വൈക്കത്തുപറമ്പിലിനെയും വൈസ് പ്രസിഡന്റായി ഫാ. തോമസ് ആനിമൂട്ടിലിനെയും കോട്ടയം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടന്ന ചായ് കേരള സംസ്ഥാന സമ്മേളത്തിൽ തെരഞ്ഞെടുത്തു. ഫാ. തോമസ് വൈക്കത്തുപറമ്പിൽ എറണാകുളം ലിസി ആശുപത്രിയുടെ ഡയറക്ടറും നിലവിൽ ചായ് നാഷണൽ വൈസ് പ്രസിഡന്റും, കോൺഫിഡറേഷൻ ഓഫ് പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ പ്രസിഡന്റുമാണ്. ഫാ. തോമസ് ആനിമൂട്ടിൽ കോട്ടയം കാരിത്താസ് ആശുപത്രി ഡയറക്ടറുമാണ്. ഫാ. ഷൈജു തോപ്പിൽ (സെക്രട്ടറി), സിസ്റ്റർ രേഖ എം.എസ്.ജെ (ജോയിന്റ് സെക്രട്ടറി), സിസ്റ്റർ ബോണി മരിയ എഫ്.സി.സി (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. കെസിബിസി ഹെൽത്ത് കമ്മീഷന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരളത്തിലെ 450-ഓളം ആശുപത്രികളുടെ കൂട്ടായ്മയാണ് ചായ് കേരള.
Image: /content_image/India/India-2016-08-20-00:51:44.jpg
Keywords: CHAI ,Kerala
Content: 2286
Category: 1
Sub Category:
Heading: മുംബൈ സ്വദേശിനി കരന്‍ വസ്വാനി തയ്യാറാക്കിയ ലോഗോ മദര്‍തെരേസയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ ഔദ്യോഗിക ലോഗോയായി വത്തിക്കാന്‍ അംഗീകരിച്ചു
Content: മുംബൈ: ലോകമെമ്പാടുമുള്ള ഭാരതീയരും മദര്‍തെരേസ എന്ന വ്യക്തിത്വത്തെ കുറിച്ച് ഒരിക്കലെങ്കിലും കേട്ടിട്ടുള്ളവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിനമാണ് സെപ്റ്റംബര്‍ നാല്. പാവങ്ങളുടെ അമ്മ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മദര്‍തെരേസയെ അന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കും. മുംബൈക്കാരിയായ ലോഗോ ഡിസൈനര്‍ കരന്‍ വസ്വാനിക്കും ഇത് അഭിമാനത്തിന്റെ നിമിഷങ്ങളാണ്. മദര്‍തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തോട് അനുബന്ധിച്ചു തയ്യാറാക്കിയ ലോഗോകളില്‍ വത്തിക്കാന്‍ തിരഞ്ഞെടുത്തത് കരന്‍ വസ്വാനി ചെയ്ത ലോഗോയാണ്. മദര്‍തെരേസ ഒരു ശിശുവിനെ തന്റെ കരങ്ങളില്‍ എടുത്ത് ഓമനിക്കുന്ന ചിത്രമാണ് ലോഗോയിലുള്ളത്. വെള്ള നിറത്തില്‍ നീല വരകളാല്‍ മദര്‍തെരേസയെ വസ്വാനി വരച്ചിട്ടിരിക്കുന്നു. മദറിന്റെ കൈയില്‍ ലാളന ഏറ്റുവാങ്ങുന്ന കുഞ്ഞിനും നീല നിറമാണ്. മൂന്നു ദിവസം പലതരം ലോഗോകള്‍ വരച്ചു നോക്കിയ കരന്‍ വസ്വാനി ഇപ്പോള്‍ ഉള്ള ലോഗോയിലേക്ക് എത്തിച്ചേര്‍ന്നത് അതിന്റെ ലാളിത്യ സൗന്ദര്യത്തെ മനസിലാക്കിയാണ്. "ലോകത്തിന്റെ എല്ലാ കോണുകളിലേക്കും എത്തിപ്പെടുന്ന ഒരു ചിത്രമായിരിക്കും ഇതെന്ന് എനിക്ക് അറിയാം. ഇതിനാല്‍ തന്നെ ഏറെ ആകര്‍ഷകവും അതേ സമയം മദറിന്റെ ജീവിതം പോലെ ലളിതവും സുന്ദരവുമായിരിക്കണം എന്ന് ഞാന്‍ ആശിച്ചിരുന്നു". കരന്‍ വസ്വാനി പറഞ്ഞു. 'മദര്‍തെരേസ: ദൈവ വാല്‍സല്യത്തിന്റെയും കാരുണ്യപൂര്‍വ്വമായ സ്‌നേഹത്തിന്റെയും സന്ദേശവാഹിക' എന്ന അര്‍ത്ഥം വരുന്ന പദങ്ങള്‍ ഇംഗ്ലീഷില്‍ ലോഗോയില്‍ എഴുതിയിട്ടുണ്ട്. കൊല്‍ക്കത്ത അതിരൂപതയാണ് വസ്വാനിയെ ലോഗോ രൂപകല്‍പ്പന ചെയ്യണമെന്ന ആവശ്യവുമായി സമീപിച്ചത്. വസ്വാനി രൂപകല്‍പ്പന ചെയ്ത ലോഗോ മിഷ്‌നറീസ് ഓഫ് ചാരിറ്റിയുടെ സൂപ്പീരിയര്‍ മദര്‍ പ്രേമയ്ക്കും, വത്തിക്കാനില്‍ മദര്‍തെരേസയുടെ വിശുദ്ധപ്രഖ്യാപന നടപടികളുടെ പോസ്റ്റുലേറ്ററായി പ്രവര്‍ത്തിക്കുന്ന ഫാദര്‍ ബ്രിയാനും ഏറെ ഇഷ്ടപ്പെട്ടതോടെ ഔദ്യോഗികമായി ഇതിനെ ചടങ്ങിന്റെ ലോഗോയായി സ്വീകരിക്കുകയായിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ ലോഗോയ്ക്ക് അംഗീകാരം ലഭിച്ച ശേഷം താന്‍ ഈ വിവരം ആരോടും പറഞ്ഞിരുന്നില്ലെന്ന് കരന്‍ വസ്വാനി പറയുന്നു. അടുത്തിടെ വാട്ട്‌സ്ആപ്പ് പോലെയുള്ള സമൂഹമാധ്യമങ്ങളിലൂടെ ഇത് പ്രചരിക്കുവാന്‍ തുടങ്ങിയതോടെയാണ് ലോഗോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയേ ലോകം അറിയുന്നത്. പിന്നീട് അഭിനന്ദനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹമാണ് ലഭിക്കുന്നതെന്നും വസ്വാനി പറയുന്നു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-20-05:55:52.jpg
Keywords: Karen,Vaswani,mother,Teresa,canonization,logo
Content: 2287
Category: 8
Sub Category:
Heading: ഈ ലോകത്തിലെ സഹനങ്ങള്‍-സ്വര്‍ഗ്ഗത്തിലേക്കുള്ള വന്‍നിക്ഷേപം
Content: “യേശു ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ” (മത്തായി 16:24). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-20}# “ദൈവം എന്നെ കാണുന്ന എന്റെ പൂര്‍ണ്ണമായ അവസ്ഥ ഞാന്‍ കണ്ടു. ദൈവത്തെ അസന്തുഷ്ടനാക്കുന്ന എല്ലാക്കാര്യങ്ങളും ഞാന്‍ അപ്പോള്‍ ദര്‍ശിച്ചു. ചെറിയ പാപങ്ങള്‍ പോലും കണക്കിലെടുക്കപ്പെടുമെന്ന കാര്യം എനിക്കറിയാന്‍ പാടില്ലായിരുന്നു. ആര്‍ക്കിതിനെ വിവരിക്കുവാന്‍ കഴിയും? ത്രിത്വൈക ദൈവത്തിന്റെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ യേശു എന്നോട് പറഞ്ഞു: "നീ ഒരു ദിവസത്തേക്ക് ശുദ്ധീകരണസ്ഥലത്ത്‌ കഴിയത്തക്ക വിധമുള്ള പാപം ചെയ്തിട്ടുണ്ട്". അതു കേട്ടപ്പോള്‍ എനിക്ക് ശുദ്ധീകരണസ്ഥലത്തെ അഗ്നിജ്വാലകളിലേക്ക് സ്വയം എടുത്ത്‌ ചാടുവാന്‍ തോന്നി. പക്ഷേ യേശു എന്നെ തടഞ്ഞു കൊണ്ട് പറഞ്ഞു, "നീ എന്താണ് ആഗ്രഹിക്കുന്നത്, ഒരുദിവസം ശുദ്ധീകരണസ്ഥലത്ത്‌ കഴിയണമോ അതോ കുറച്ചു നാള്‍ കൂടി ഭൂമിയില്‍ ജീവിക്കണമോ?" ഞാന്‍ മറുപടി കൊടുത്തു. “യേശുവേ, ഞാന്‍ ശുദ്ധീകരണസ്ഥലത്ത്‌ സഹനമനുഭവിക്കുവാന്‍ ആഗ്രഹിക്കുന്നു. ഒപ്പം ഭൂമിയിലെ ഏറ്റവും വേദനാജനകമായ സഹനങ്ങള്‍ കൂടി അനുഭവിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അത് ലോകാവസാനം വരെ നിലനില്‍ക്കുന്നതാണെങ്കില്‍ പോലും.” യേശു പറഞ്ഞു. "രണ്ടില്‍ ഏതെങ്കിലും ഒന്ന് മതി, നീ തിരിച്ച് ഭൂമിയിലേക്ക് തന്നെ പോകും. അവിടെ വെച്ച് ആവശ്യമായത്ര നിനക്ക്‌ സഹിക്കേണ്ടതായി വരും, പക്ഷേ അധികനാളത്തേക്ക് വേണ്ടി വരില്ല; അവിടെ നീ എന്റെ ആഗ്രഹങ്ങളും, എന്റെ ഇഷ്ടങ്ങളും നിറവേറ്റും, എന്റെ വിശ്വസ്തനായ ഒരു ദാസന്‍ അതിനായി നിന്നെ സഹായിക്കും. നിന്റെ സഹനങ്ങള്‍ക്ക് വേണ്ട ശക്തിയും, ക്ഷമയും എന്റെ ഹൃദയത്തില്‍ നിന്നും സംഭരിക്കുക. കാരണം മറ്റൊരിടത്തുനിന്നും നിനക്ക് വേണ്ട ആശ്വാസവും, സഹായവും, സാന്ത്വനവും കണ്ടെത്തുവാന്‍ കഴിയുകയില്ല. നിനക്ക്‌ സഹിക്കുവാന്‍ വേണ്ടത്ര ഉണ്ടെന്ന കാര്യം അറിയുക. പക്ഷേ ഭയപ്പെടരുത്‌, ഞാന്‍ നിന്നോടൊപ്പമുണ്ട്”. (വിശുദ്ധ ഫൗസ്റ്റീന ഡയറി, 36). #{red->n->n->വിചിന്തനം:}# ഈ ലോകത്തിലെ സഹനങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള നിക്ഷേപമാണെന്ന്‍ മനസ്സിലാക്കുക. ജീവിതത്തിലെ സഹനങ്ങളെ ക്ഷമയോടെ സഹിച്ചു അതിന്റെ മൂല്യം വര്‍ദ്ധിപ്പിക്കാന്‍ പരിശ്രമിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/8?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7o9rk3aDCXF7ANPiejb9h}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-08-20-01:32:21.jpg
Keywords: സഹന
Content: 2288
Category: 1
Sub Category:
Heading: ഈജിപ്റ്റിലെ ക്രൈസ്തവര്‍ വിവേകവും രാജ്യസ്‌നേഹവുമുള്ള പൗരന്‍മാരാണെന്ന് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി
Content: കെയ്‌റോ: വിവേകവും രാജ്യസ്‌നേഹവുമുള്ള പൗരന്‍മാരാണ് ഈജിപ്റ്റിലെ ക്രൈസ്തവ സമൂഹമെന്ന് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി. കോപ്റ്റിക് ഓര്‍ത്തഡോക്‌സ് പാത്രീയാര്‍ക്കീസായ തവാദ്‌റോസ് രണ്ടാമനേയും സഭയിലെ മറ്റു ബിഷപ്പുമാരേയും തന്റെ കൊട്ടാരത്തിലേക്ക് സ്വാഗതം ചെയ്തു സംസാരിക്കുമ്പോഴാണ് ഈജിപ്റ്റിലെ ക്രൈസ്തവരുടെ സ്വഭാവ മഹത്വത്തെ പ്രസിഡന്റ് അല്‍ സിസി പുകഴ്ത്തിയത്. പീഡനങ്ങളുടെ നടുവിലും മാതൃകയുള്ള ജീവിതമാണ് ക്രൈസ്തവര്‍ നയിക്കുന്നതെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. "തീവ്രവാദ നിലപാടുകളിലൂടെ രാജ്യത്തെ പല കഷ്ണങ്ങളായി വിഭജിക്കുവാന്‍ നോക്കുന്ന പലരും ക്രൈസ്തവരെ ദ്രോഹിക്കുന്നുണ്ട്. എന്നാല്‍, ഐക്യത്തോടെ നിന്ന് ഇവരെ എതിര്‍ക്കുവാന്‍ ക്രൈസ്തവ സമൂഹത്തിന് കഴിയുന്നുണ്ട്. കലാപങ്ങളും പ്രശ്‌നങ്ങളും ഇല്ലാതെ പ്രശ്‌നങ്ങളെ അവര്‍ സധൈര്യം അഭിമുഖീകരിക്കുന്നു. ക്രൈസ്തവര്‍ ജ്ഞാനവും വിവേകവുമുള്ള രാജ്യസ്‌നേഹികളാണ്". അല്‍ സിസി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഈജിപ്റ്റില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് തന്റെ പ്രതികരണം പ്രസിഡന്റ് അറിയിച്ചിരിക്കുന്നത്. അതേ സമയം മിന്യ പ്രവിശ്യയില്‍ അധിവസിക്കുന്ന കോപ്റ്റിക് ക്രൈസ്തവര്‍ നേരെയുള്ള ആക്രമണം വര്‍ധിച്ചുവരികയാണ്. കെയ്‌റോ- അലക്‌സാഡ്രിയ ഹൈവേയില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു കന്യാസ്ത്രീയെ ബുള്ളറ്റ് ഇടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണങ്ങളുടെ അവസാനത്തെ ഉദാഹരണമാണ്. അക്രമാസക്തരായ മുസ്ലീം ജനകൂട്ടം മിന്യ പ്രവിശ്യയിലെ ക്രൈസ്തവരുടെ വീടുകള്‍ തീവച്ച പലസംഭവങ്ങളും ഇതിനു മുമ്പ് പലതവണ ഉണ്ടായിട്ടുണ്ട്. മേയ് മാസം എഴുപതുകാരിയായ ക്രൈസ്തവയായ വൃദ്ധയെ നഗ്നയാക്കി റോഡിലൂടെ നടത്തുകയും അപമാനിക്കുകയും ചെയ്ത സംഭവവും മിന്യയില്‍ നടന്നിരുന്നു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-20-02:41:27.jpg
Keywords: Egyptian,President,praises,Christians,wisdom,and,patriotism
Content: 2289
Category: 18
Sub Category:
Heading: മദ്യനയം അട്ടിമറിച്ചാല്‍ പ്രത്യാഘാതം ഗുരുതരം: ബിഷപ് മാര്‍ ഇഞ്ചനാനിയില്‍
Content: കൊച്ചി: നിലവിലെ മദ്യനയം അട്ടിമറിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയര്‍മാന്‍ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാനതല ഡയറക്ടേഴ്‌സ് മീറ്റ് - 2016 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. "മദ്യവിപത്തിനെ ലഘൂകരിച്ചു കാണരുത്. മദ്യാസക്തി കേരളത്തെ കാര്‍ന്നുതിന്നുകയാണ്. ജനഹിതം മദ്യത്തിനെതിരാണ്. മദ്യനയം സംബന്ധിച്ച് സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ മദ്യ ഉപഭോഗം കുറയ്ക്കാനാകണം. തീരുമാനം എടുക്കുമ്പോള്‍ അത് മദ്യപര്‍ക്കും നിക്ഷിപ്ത താത്പര്യക്കാരായ അബ്കാരികള്‍ക്കും വേണ്ടിയാകാതെ കേരള ജനതയ്ക്ക് ഗുണം ചെയ്യുമോ എന്നാണ് പരിശോധിക്കേണ്ടത്. ടൂറിസത്തിന്റെ പേരില്‍ മദ്യനയം അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്". മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു. പാലാരിവട്ടം പി.ഒ.സി.യില്‍ നടന്ന യോഗത്തില്‍ മദ്യവിരുദ്ധ കമ്മിഷന്‍ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, സംസ്ഥാന ഭാരവാഹികളായ അഡ്വ. ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, ഫാ. പോള്‍ കാരാച്ചിറ, സിസ്റ്റര്‍ ആനീസ് തോട്ടപ്പിള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു. മദ്യനയം സംബന്ധിച്ച് സര്‍ക്കാറിനെതിരെ സമര പരിപാടികള്‍ കേരള മദ്യവിരുദ്ധ ഏകോപന സമിതിയുമായി സഹകരിച്ച് നടപ്പിലാക്കാനും സമിതി തീരുമാനിച്ചു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-08-20-04:07:11.jpg
Keywords: