category_id | News |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ക്രൈസ്തവ വംശഹത്യയ്‌ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസിലെ പ്രമുഖ സംഘടന രംഗത്ത് |
Content | വാഷിംഗ്ടണ്‍: ഇറാഖിലും സിറിയയിലും മറ്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവ വംശഹത്യക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുവാന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെന്ന് അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലോ ആന്റ് ജസ്റ്റീസ്. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കുള്‍പ്പെടെ ഇതു സംബന്ധിക്കുന്ന എഴുത്തുകള്‍ സംഘടന കൈമാറുന്നുണ്ട്. ക്രൈസ്തവരേയും മേഖലയിലെ മറ്റ് ന്യൂനപക്ഷങ്ങളേയും സംരക്ഷിക്കണമെന്ന് കാണിച്ച് സംഘടന ഫയല്‍ ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന പരാതിയില്‍ ഇതിനോടകം തന്നെ ഒന്നേമുക്കാല്‍ ലക്ഷം പേര്‍ ഒപ്പിട്ടു കഴിഞ്ഞു.
പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ക്രൈസ്തവരുടെ കണക്കുകള്‍ പരിശോധിച്ചാല്‍ തന്നെ ഇവിടെ നടന്നിരിക്കുന്ന വംശഹത്യയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ മനസിലാക്കുവാന്‍ സാധിക്കുമെന്ന് സംഘടന പറയുന്നു. 2003-ല്‍ 1.4 മില്യണ്‍ ക്രൈസ്തവര്‍ ഇറാഖിലുണ്ടായിരുന്നു. ഐഎസ് ഉള്‍പ്പെടെയുള്ള തീവ്രവാദികളുടെ ഭീഷണി വര്‍ധിച്ച ശേഷം ക്രൈസ്തവരുടെ ജനസംഖ്യയിലുണ്ടായിരിക്കുന്ന കുറവ് 82 ശതമാനമാണ്. രണ്ടരലക്ഷത്തില്‍ താഴെ ക്രൈസ്തവരെ ഇപ്പോള്‍ ഇറാഖില്‍ ശേഷിക്കുന്നുള്ളൂ. ബാക്കിയുള്ളവര്‍ ദാരുണമായി കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ട്. ചുരുക്കം പേര്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറി. സിറിയയിലും ക്രൈസ്തവരുടെ എണ്ണത്തില്‍ സമാനമായ കുറവ് വന്നിട്ടുണ്ട്.
മേഖലയില്‍ നടക്കുന്നത് വംശഹത്യയാണെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, ഇത്തരം അഭിപ്രായപ്പെടലുകള്‍ മാത്രം പോരാ നടപടികളും സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലോ ആന്റ് ജസ്റ്റീസ് പ്രതികരിച്ചു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനും ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലാരി ക്ലിന്റനും പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ കാണിച്ച് സംഘടന തുടര്‍ച്ചയായി കത്തുകള്‍ എഴുതുന്നുണ്ട്.
ക്രിസ്തു സംസാരിച്ച അറമായ ഭാഷയില്‍ ഇപ്പോഴും ആശയവിനിമയം നടത്തുകയും, ആരാധിക്കുകയും ചെയ്യുന്ന ക്രൈസ്തവ സമൂഹമാണ് ഇറാഖിലും സിറിയയിലും ഉള്ളത്. ഇവരെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിലൂടെ ഒരു സംസ്‌കാരത്തെ തന്നെ തുടച്ചു മാറ്റുക എന്നതാണ് തീവ്രവാദികള്‍ ലക്ഷ്യംവയ്ക്കുന്നത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ മാത്രം തുടക്കത്തില്‍ ഉണ്ടായിരുന്ന ഐഎസ് ഇപ്പോള്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിക്കുകയും ക്രൈസ്തവരേ വ്യാപകമായി കൊലപ്പെടുത്തുകയുമാണ്. മേഖലയിലെ പ്രശ്‌നത്തില്‍ യുഎസ് ഭരണകൂടത്തിന്റെ ഇടപെടല്‍ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിപ്പിക്കുവാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നാണ് അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലോ ആന്റ് ജസ്റ്റീസിന്റെ പ്രതീക്ഷ.
#{green->n->n->#SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }} |
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | ![]() |
Seventh Image | ![]() |
Video | |
Second Video | |
facebook_link | Not set |
News Date | 2016-08-19 00:00:00 |
Keywords | isis,USA,president,election,action,genocide |
Created Date | 2016-08-19 17:01:24 |