Contents

Displaying 2141-2150 of 24978 results.
Content: 2321
Category: 1
Sub Category:
Heading: ദൈവത്തിന്റെ കാരുണ്യം തിരിച്ചറിയുന്നതിനുള്ള പ്രധാന മാര്‍ഗ്ഗം കുമ്പസാരം: ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ദൈവത്തിന്റെ കാരുണ്യം തിരിച്ചറിയുന്നതിനുള്ള പ്രധാന മാര്‍ഗമാണ് കുമ്പസാരമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റലിയില്‍ നടക്കുന്ന നാഷണല്‍ ലിറ്റര്‍ജിക്കല്‍ വീക്കിന് അയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ ദൈവീകകാരുണ്യത്തെയും കുമ്പസാരത്തെയും പറ്റി വിവരിച്ചിരിക്കുന്നത്. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി പിയട്രോ പരോളിനിയുടെ ഒപ്പോടെയാണ് സന്ദേശം പുറത്തുവന്നിരിക്കുന്നത്. "കുമ്പസാരത്തിലൂടെ മനുഷ്യന്‍ ദൈവവുമായി വീണ്ടും വീണ്ടും അനുരഞ്ജനപ്പെടുകയാണ് ചെയ്യുന്നത്. സുവിശേഷത്തെ തങ്ങളിലേക്ക് ആവസിപ്പിക്കുന്ന ഒരു കൂദാശ കൂടിയാണ് കുമ്പസാരം. ഇതിനാല്‍ തന്നെ ദൈവത്തിന്റെ കാരുണ്യം കുമ്പസാരത്തിലൂടെ മനുഷ്യരിലേക്ക് ഒഴുകി വരുന്നു. ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ മുഖ്യവിഷയം തന്നെ ഇത്തരത്തില്‍ ക്രമീകരിച്ചിരിക്കുന്നതില്‍ സന്തോഷമുണ്ട്. കാരുണ്യമാണ് നമുക്ക് ഏവര്‍ക്കും ആവശ്യം". പാപ്പ തന്റെ സന്ദേശത്തില്‍ പറയുന്നു. "കഠിനമായ പകയുടെയും വിദ്വേഷത്തിന്റെയും മുന്നില്‍ നാം പലരും അകപ്പെട്ടു പോകുകയാണ്. ഇവിടെ നമുക്ക് ആവശ്യം ആന്തരികമായ വെളിച്ചവും സമാധാനവുമാണ്. കുമ്പസാരത്തിലൂടെ ഇത് ലഭിക്കുന്നു. സഭയുടെ വാതിലുകള്‍ ആവശ്യമുള്ളവരുടെ ഇടങ്ങളിലേക്ക് നമുക്ക് തുറന്നു നല്‍കുവാന്‍ കഴിയണം". പാപ്പ പറയുന്നു. ഇത്തരത്തിലുള്ള ശ്രമങ്ങള്‍ ലിറ്റര്‍ജിക്കല്‍ വീക്കിലൂടെ സാധ്യമാകട്ടെ എന്നും പാപ്പ ആശംസിക്കുന്നു. ഈ വര്‍ഷത്തെ നാഷണല്‍ ലിറ്റര്‍ജിക്കല്‍ വീക്ക് പ്രധാനമായും ചിന്തിക്കുന്നത് 'ആരാധന: കാരുണ്യത്തിന്റെ സ്ഥലം' എന്ന വിഷയമാണ്. ഗുബിയോയിലാണ് സമ്മേളനം നടക്കുക. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-23-09:29:04.jpg
Keywords: Confession,encounter,God's,re-creating,mercy
Content: 2322
Category: 8
Sub Category:
Heading: ദൈവത്തെ മുഖാമുഖം ദർശിക്കുന്നതിൽ തടസ്സങ്ങള്‍ നേരിടുന്ന ആത്മാക്കൾ
Content: “സമസ്ത സൃഷ്ടികളും ഒന്നു ചേര്‍ന്ന് ഇതുവരെ ഈറ്റുനോവനുഭവിക്കുകയും നെടുവീര്‍പ്പിടുകയുമായിരുന്നുവെന്ന് നമുക്കറിയാം” (റോമാ 8:22). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-23}# “ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ പ്രകൃതത്തെ കുറിച്ചൊന്നാലോചിച്ചു നോക്കുക: ഒരുവശത്ത് അതിന്റെ അപാരമായ പ്രാപ്തിയും, അതിരറ്റ സ്നേഹവും, എന്നെന്നും നിലനില്‍ക്കുന്ന ജീവശക്തിയും, അനന്തമായ തീവ്രാഭിലാഷങ്ങളും, അടങ്ങാത്ത ദാഹവും. മറുവശത്ത്, ദൈവത്തിന്റെ അപാരമായ സൗന്ദര്യവും, സൃഷ്ടിക്കപ്പെടാത്തതായ അവിടുത്തെ ലാവണ്യവും, അവിടുത്തെ അനശ്വരമായ സത്യവും. ആര്‍ക്ക് വേണ്ടിയാണോ ആത്മാവ് സൃഷ്ടിക്കപ്പെട്ടത്; ആര്‍ക്ക് മാത്രമാണോ അതിനെ നിറക്കുവാനും അതിനെ സംതൃപ്തിപ്പെടുത്തുവാനും കഴിയുക, അവനെ മുഖാമുഖം ദർശിക്കുവാനുള്ള തീവ്രമായ അന്വോഷണത്തിലാണ് ശുദ്ധീകരണസ്ഥലത്തെ ഓരോ ആത്മാക്കളും. ഈ അന്വഷണത്തില്‍ തടസ്സങ്ങള്‍ നേരിട്ടാല്‍ ആത്മാക്കള്‍ക്കുണ്ടാകുന്ന ആകുലതകളെക്കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കുക.” (മോണ്‍സിഞ്ഞോര്‍ ജോണ്‍ എസ്. വോഗന്‍, ഐറിഷ് ഗ്രന്ഥകാരന്‍). #{red->n->n->വിചിന്തനം:}# ദൈവത്തെ മുഖാമുഖം ദർശിക്കുവാനുള്ള തീവ്രമായ അന്വഷണത്തില്‍ തടസ്സങ്ങള്‍ നേരിട്ടാല്‍ ആത്മാക്കള്‍ക്കുണ്ടാകുന്ന ആകുലതകളെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/8?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/C0Reqqx3ZpD5ujfjTvK3CG}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-08-23-10:56:40.jpg
Keywords: ആത്മാവ്
Content: 2323
Category: 6
Sub Category:
Heading: സ്നേഹത്തിന് മരണമില്ല
Content: "സര്‍വ്വോപരി, എല്ലാറ്റിനെയും കൂട്ടിയിണക്കി പരിപൂര്‍ണമായ ഐക്യത്തില്‍ ബന്ധിക്കുന്ന സ്‌നേഹം പരിശീലിക്കുവിന്‍" (കൊളോസോസ് 3:14). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 23}# മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട കര്‍മ്മം സ്നേഹിക്കാനുള്ള യേശുവിന്റെ ആഹ്വാനം നിറവേറ്റുകയെന്നതാണ്. മനുഷ്യജീവിതത്തിന് അതിന്റെ ഉദ്ദേശലക്ഷ്യം നല്കുന്നതും സ്നേഹമാണ്. സ്നേഹം അനന്തമാണ്. കോറിന്തോസുകാര്‍ക്കുള്ള ഒന്നാം ലേഖനത്തില് നാം വായിക്കുന്നത്, 'സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല' എന്നാണ്. ശരീരത്തിന്റെ കാര്യത്തിലാണെങ്കില്‍ മനുഷ്യന് മരിക്കുന്നു; കാരണം, ഭൂമിയിലുള്ള സകലരുടേയും വിധി അതാണ്. പക്ഷെ, അവന്റെ ജീവനില്‍ പാകപ്പെട്ടുവന്ന സ്നേഹത്തെ കൊല്ലാന്‍ മരണത്തിന് കഴിയുകയില്ല. അനന്ത സ്നേഹമായ ദൈവത്തിന് സാക്ഷ്യം വഹിക്കുവാന്‍ നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 4.11.78) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/8?type=6 }}
Image: /content_image/Meditation/Meditation-2016-08-23-07:07:18.jpg
Keywords: മരണം
Content: 2324
Category: 1
Sub Category:
Heading: ഹോങ്കോംഗിലെ കത്തോലിക്ക വിശ്വാസികള്‍ക്ക് ഉണര്‍വ്വേകാന്‍ രണ്ടു വൈദികര്‍ കൂടി അഭിഷിക്തരായി
Content: ഹോങ്കോംഗ്: ഹോങ്കോംഗിലെ കത്തോലിക്ക വിശ്വാസ സമൂഹത്തിന് ഉണര്‍വേകാന്‍ രണ്ടു യുവവൈദികര്‍ കൂടി അഭിഷിക്തരായി. ഫാദര്‍ ഇഗ്നേഷ്യസ് ലോ, ഫാദര്‍ പോള്‍ ഗുയെന്‍ എന്നിവരാണ് തിരുപട്ടം സ്വീകരിച്ചത്. ജീവിതത്തിലെ പലവിധ ക്ലേശങ്ങളിലൂടെ കടന്നു വന്ന തന്നെ ദൈവം വൈദികനാക്കി മാറ്റിയത് ഏറെ സാഹസികമായിട്ടാണെന്ന് ഫാദര്‍ ഇഗ്നേഷ്യസ് ലോ ഏഷ്യാന്യൂസ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. "എന്റെ കോളജ് വിദ്യാഭ്യാസ കാലഘട്ടത്തിലാണ് ഞാന്‍ ക്രിസ്തുവിനെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ശ്രമിക്കുന്നതും, അവന്റെ സന്നിധിയിലേക്ക് എത്തിച്ചേരുന്നതും. 1999-ല്‍ ഈ താല്‍പര്യം മൂലം ആംഗ്ലിക്കന്‍ സഭയില്‍ അംഗമായി. മദര്‍ തെരേസയെ പറ്റിയുള്ള ഒരു പുസ്തകം വായിച്ചതിന് ശേഷം ഒരു വൈദികനാകണമെന്ന് എന്നോട് ആരോ പറയുന്നതുപോലെ എനിക്ക് തോന്നി. 'ആരുടെയോ ഒരു തെറ്റായ ഉപദേശം' എന്ന് മാത്രമാണ് ഞാന്‍ ആദ്യം ഇതിനെ കരുതിയത്". ഫാദര്‍ ഇഗ്നേഷ്യസ് ലോ പറയുന്നു. പിന്നീട് കത്തോലിക്കരായ സുഹൃത്തുക്കള്‍ വഴിയാണ് പ്രാദേശിക സഭയുടെ ചില പരിപാടികളില്‍ താന്‍ പോയി തുടങ്ങിയതെന്നും കത്തോലിക്ക സഭയില്‍ താന്‍ അംഗമായതെന്നും ഫാദര്‍ ഇഗ്നേഷ്യസ് സാക്ഷ്യപ്പെടുത്തുന്നു. "2005-ലെ ഈസ്റ്റര്‍ ദിനത്തിലാണ് ആദ്യമായി ഞാന്‍ കത്തോലിക്ക ദേവാലയത്തിലേക്ക് പ്രവേശിക്കുന്നത്. പിന്നീട് ഞാന്‍ സ്ഥിരമായി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ തുടങ്ങി. ഇതിനു ശേഷമാണ് വൈദികനാകണമെന്ന ഉറച്ച തീരുമാനത്തിലേക്ക് ഞാന്‍ എത്തിച്ചേര്‍ന്നത്". ഫാദര്‍ ഇഗ്നേഷ്യസ് ലോ പറയുന്നു. കത്തോലിക്ക വിശ്വാസത്തിലേക്ക് വന്ന് ഒരു വര്‍ഷത്തിനു ശേഷം ഫാദര്‍ ഇഗ്നേഷ്യസ് സെമിനാരിയില്‍ പ്രവേശിച്ചു. പിന്നീട് രൂപത വൈദികനായി സേവനം ചെയ്യുന്നതിനുള്ള പരിശീലനം നടത്തി. ആദ്യ കാലഘട്ടങ്ങളില്‍ തന്റെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും തന്റെ തീരുമാനത്തോട് എതിര്‍പ്പ് പുലര്‍ത്തിയിരിന്നുവെന്ന് ഫാദര്‍ ഇഗ്നേഷ്യസ് ഓര്‍ക്കുന്നു. എന്നാല്‍ കാലം അതെല്ലാം മായിച്ചതായും അദ്ദേഹം പറയുന്നു. ഇന്ന്‍ തന്നെ വൈദിക ശുശ്രൂഷയിലേക്ക് തെരഞ്ഞെടുത്ത ദൈവത്തോട് നന്ദി പറയുകയാണ് ഫാദര്‍ ഇഗ്നേഷ്യസ്. ബ്രിട്ടന്റെ ഒരു കോളനിയായിരുന്ന ഹോങ്കോംഗില്‍ നാലു ലക്ഷത്തോളം കത്തോലിക്ക വിശ്വാസികള്‍ ഉണ്ട്. ഇത്രയും പേര്‍ക്ക് സേവനം ചെയ്യുന്നതിനാവശ്യമായ വൈദികര്‍ ഇപ്പോള്‍ അവിടെയില്ല. എന്നാല്‍ വൈദിക ശുശ്രൂഷയിലേക്ക് പുതിയ ആളുകളെ ദൈവം ഉയര്‍ത്തികൊണ്ടു വരുന്നതില്‍ സഭ ഏറെ ആഹ്ലാദത്തിലാണ്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-23-07:37:46.jpg
Keywords: new,priest,Hong kong, catholic,church,china
Content: 2325
Category: 1
Sub Category:
Heading: കരുണയുടെ ജൂബിലി വര്‍ഷത്തില്‍ മുസ്ലീം കുഞ്ഞുങ്ങള്‍ സ്‌നേഹവിരുന്ന് നല്‍കി ജക്കാര്‍ത്ത അതിരൂപതയുടെ കാരുണ്യ പ്രവര്‍ത്തനം
Content: ജക്കാര്‍ത്ത: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച കരുണയുടെ ജൂബിലി വര്‍ഷത്തില്‍ 100-ല്‍ പരം മുസ്ലീം കുഞ്ഞുങ്ങള്‍ക്ക് വിരുന്ന് നല്‍കി ജക്കാര്‍ത്ത അതിരൂപത. അതിരൂപതയുടെ ഹാളിലാണ് സ്‌നേഹ ഭോജനം ഒരുക്കിയത്. സോവിയ ടുജയാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. ജാതിമത വ്യത്യാസങ്ങളില്ലാതെ കരുണയുടെ സന്ദേശം എല്ലാരിലേക്കും എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സോവിയ ടുജ പറയുന്നു. "കരുണയുടെ ഈ വര്‍ഷത്തില്‍ നാം നമ്മേ കുറിച്ച് മാത്രം ചിന്തിച്ചാല്‍ പോരാ. മറ്റുള്ളവരിലേക്ക് ഇറങ്ങി ചെല്ലുവാന്‍ നമുക്ക് സാധിക്കണം. നമ്മുടെ സ്വാര്‍ത്ഥ ചിന്തകള്‍ വെടിഞ്ഞ് നാം മറ്റുള്ളവരിലേക്ക് നോക്കണം. ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ ഇവിടെ പ്രശ്‌നമല്ല". സോവിയ ടുജ പറയുന്നു. അതിരൂപതയുടെ വികാരി ജനറല്‍ ഫാദര്‍ സാമുവേല്‍ പന്‍ഗസ്റ്റു പ്രത്യേക സന്ദേശം പരിപാടിയുമായി ബന്ധപ്പെട്ട് നല്‍കി. മറ്റുള്ളവര്‍ക്ക് നല്‍കുകയും പങ്കുവയ്ക്കുകയും ചെയ്യുന്നത് കത്തോലിക്ക വിശ്വാസികളുടെ ഇടയില്‍ സാധാരണ കാണുന്ന ഒരു പ്രവര്‍ത്തിയാണെന്നും അദ്ദേഹം പറഞ്ഞു. കരുണയുടെ ഈ ജൂബിലി വര്‍ഷത്തില്‍ ഒന്‍പതു ദേവാലയങ്ങളിലേക്ക് തീര്‍ത്ഥാടനം നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കരുണയുടെ ജൂബിലി വര്‍ഷത്തില്‍ വിശ്വാസികള്‍ പലസ്ഥലങ്ങളിലേക്കും തീര്‍ത്ഥയാത്ര നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടാം തീയതിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കരുണയുടെ ജൂബിലി വര്‍ഷം പ്രഖ്യാപിച്ചത്. ഈ വര്‍ഷം നവംബര്‍ 20-ാം തീയതി ക്രിസ്തുരാജ തിരുനാള്‍ ദിനത്തിലാണ് കരുണയുടെ ജൂബിലി വര്‍ഷത്തിന് സമാപനം ആകുന്നത്. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-23-08:21:19.JPG
Keywords: Year,of,mercy,Jakarta,Archdioceses,muslic,childern,feast
Content: 2326
Category: 8
Sub Category:
Heading: ജനിക്കാനിരിക്കുന്ന കുഞ്ഞിനെ ഓര്‍ത്ത് സന്തോഷിച്ച ശുദ്ധീകരണാത്മാവ്
Content: “ജനങ്ങളുടെ പാപങ്ങള്‍ക്കു പരിഹാരംചെയ്യുന്നതിനു വേണ്ടി ദൈവികകാര്യങ്ങളില്‍ വിശ്വസ്തനും കരുണയുള്ളവനുമായ പ്രധാനപുരോഹിതനാകാന്‍ അവന്‍ എല്ലാകാര്യങ്ങളിലും തന്റെ സഹോദരരോടു സദൃശനാകേണ്ടിയിരുന്നു” (ഹെബ്രായര്‍ 2:17). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-24}# ഒരിക്കല്‍ ദിവ്യനായ ഒരു മനുഷ്യന് ശുദ്ധീകരണസ്ഥലത്തിലെ അഗ്നിജ്വാലകളെ ദര്‍ശിക്കുവാനുള്ള ഭാഗ്യം ദൈവം നല്‍കി. ആളിക്കത്തുന്ന അഗ്നിജ്വാലകള്‍ക്കിടയില്‍ അദ്ദേഹം തന്റെ ഒരു സുഹൃത്തിനെ തിരിച്ചറിഞ്ഞു. അസാധാരണമാം വിധത്തിലുള്ള ആനന്ദത്തിലായിരുന്നു ആ സുഹൃത്ത്. അതിന്റെ കാരണമന്വോഷിച്ചപോള്‍ ശുദ്ധീകരണാത്മാവില്‍ നിന്ന്‍ ഇപ്രകാരമാണ് മറുപടി ലഭിച്ചത്: “ഭാവിയില്‍ പുരോഹിതനാവേണ്ട ഒരു കുട്ടിയുടെ ജനനത്തെക്കുറിച്ചു കാവല്‍ മാലാഖ എന്നോടു പറഞ്ഞു. അവന്‍ പുരോഹിതനായി ആദ്യ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുമ്പോള്‍ എനിക്ക് മോചനം ലഭിക്കുമെന്നും മാലാഖ എന്നോടു ഇപ്പോള്‍ പറഞ്ഞു.” (മെത്രാനായിരുന്ന ഫെര്‍ണാണ്ടോ കോറെയ്യ ഡെ ലാസെര്‍ഡാ, പതിനേഴാം നൂറ്റാണ്ടിലെ പോര്‍ച്ചുഗീസ് പിതാവ്). #{red->n->n->വിചിന്തനം:}# ദൈവവിളികള്‍ ലഭിച്ചിട്ടുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും, അവര്‍ക്കായി ദിവ്യബലി സമര്‍പ്പിക്കുകയും ചെയ്യുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/8?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IcLrfdCOYfL8ueR9fQU7fL}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-08-23-10:54:51.jpg
Keywords: ശുദ്ധീകരണ
Content: 2327
Category: 18
Sub Category:
Heading: സേവനത്തിന്റെ സംസ്‌കാരം ലോകത്തിനു നല്കിയത് ക്രൈസ്‌തവര്‍: സ്പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍
Content: തിരുവനന്തപുരം: സേവനത്തിന്റെ സംസ്‌കാരം ലോകം മുഴുവന്‍ നല്‍കിയതു ക്രൈസ്‌തവസമൂഹമാണെന്നു നിയമസഭാ സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍. എഡി 52 മുതല്‍ ആരംഭിച്ച ഈ ശുശ്രൂഷ 20 നൂറ്റാണ്ട്‌ പിന്നിടുമ്പോഴും സഭ തുടരുന്നു. അതിന്‌ ആഗോളതലത്തില്‍ ലഭിച്ച അംഗീകാരമാണു മലങ്കര സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റിയുടെ നേട്ടമെന്നു സ്‌പീക്കര്‍ പറഞ്ഞു. മലങ്കര സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റിക്ക്‌ ഐക്യരാഷ്‌ട്രസംഘടനയുടെ സാമൂഹിക-സാമ്പത്തിക കൗണ്‍സില്‍ നല്‍കിയ പ്രത്യേക ഉപദേശകപദവിയോടനുബന്ധിച്ച്‌ പട്ടം മേജര്‍ ആര്‍ച്ച്‌ ബിഷപ്‌സ്‌ ഹൗസില്‍ നടന്ന പ്രത്യേക ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ധേഹം. കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലീമീസ്‌ കാതോലിക്കാബാവാ അധ്യക്ഷത വഹിച്ചു. ഐക്യരാഷ്‌ട്രസംഘടനയില്‍നിന്നു ലഭിച്ച ഔദ്യോഗികരേഖ മലങ്കര സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി ഡയറക്‌ടര്‍ ഫാ. ബോവസ്‌ മാത്യുവിനു സ്‌പീക്കര്‍ കൈമാറി. ചടങ്ങില്‍ സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ്‌, മുന്‍ ചീഫ്‌ സെക്രട്ടറിയും തിരുവനന്തപുരം മേജര്‍ അതിരൂപതാ പാസ്‌റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയുമായ ജോണ്‍ മത്തായി, മുന്‍ ഡി.ജി.പിയും മലങ്കര സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി ഉപദേശകസമിതി ചെയര്‍മാനുമായ ജേക്കബ്‌ പുന്നൂസ്‌, ചീഫ്‌ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രാജന്‍ എം. കാരക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-08-24-00:15:36.jpg
Keywords:
Content: 2328
Category: 19
Sub Category:
Heading: സ്മൃതികളില്‍ ഉണരുന്ന അമ്മ: 1988-ല്‍ കേരളം സന്ദര്‍ശിക്കാനെത്തിയ മദര്‍ തെരേസയെ അനുസ്മരിച്ച് ഫാദര്‍ ജോസ് ഏഴാനിക്കാട്ട് എഴുതുന്നു
Content: "നിങ്ങള്‍ സമാധാനത്തില്‍ കഴിയുവിന്‍. സഹോദരരേ, നിങ്ങളെ ഞങ്ങള്‍ ഉദ്‌ബോധിപ്പിക്കുന്നു: അലസരെ ശാസിക്കുവിന്‍; ഭീരുക്കളെ ധൈര്യപ്പെടുത്തുവിന്‍; ദുര്‍ബലരെ സഹായിക്കുവിന്‍; എല്ലാ മനുഷ്യരോടും ക്ഷമാപൂര്‍വം പെരുമാറുവിന്‍. ആരും ആരോടും തിന്‍മയ്ക്കു പകരം തിന്‍മ ചെയ്യാതിരിക്കാനും തമ്മില്‍ത്തമ്മിലും എല്ലാവരോടും സദാ നന്‍മ ചെയ്യാനും ശ്രദ്ധിക്കുവിന്‍. എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍. ഇട വിടാതെ പ്രാര്‍ഥിക്കുവിന്‍. എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ് യേശുക്രിസ്തുവില്‍ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം" (1 തെസ 5:14-18). വിശുദ്ധിയുടെ പരിമളം പരത്തി, ജീവിക്കുന്ന വിശുദ്ധയെന്നറിയപ്പെട്ട് ആര്‍ഷഭാരതത്തിന്റെ അഭിമാനമായി മാറിയ വി. മദര്‍ തെരേസായുടെ വിനീത ജീവിതം ലോകത്തിന്റെ മുമ്പില്‍ ഒരു വലിയ പ്രകാശ ഗോപുരമായി നിലകൊള്ളുന്നു. ഭാരതത്തിന്റെ ആദ്യ തലസ്ഥാനമായ കല്‍ക്കട്ട മഹാനഗരം അമ്മയുടെ ധന്യ ജീവിതത്താല്‍ അനുഗ്രഹീതമായിരിക്കുന്നു. 2016 സെപ്റ്റംബര്‍ 4-ാം തീയതി മദര്‍ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ ആ മഹതിയില്‍ നിന്ന് അനുഭവിച്ചറിഞ്ഞ അനുഗ്രഹീത നന്മകള്‍ ഒരു ആരാധകന്റെ കാഴ്ച്ചപ്പാടോടെ കുറിക്കുവാന്‍ കിട്ടിയ അവസരം ഒരു മഹാ ഭാഗ്യമായി ഞാന്‍ കണക്കാക്കുന്നു. 1988 ജനുവരി 7-ാം തിയതി ധന്യമായ സന്യാസ ജീവിതത്തിന്റെ ഉടമയായ മദര്‍ തെരേസ എന്റെ ഡയറിയില്‍ ഇപ്രകാരം എഴുതി. 'നമുക്കാരാധിക്കാം'. 1988 ജനുവരി മാസത്തില്‍ എറണാകുളത്ത് കലൂര്‍ റിന്യൂവല്‍ സെന്ററില്‍ സി.ആര്‍.ഐ നാഷണല്‍ സെമിനാര്‍ നടക്കുന്ന അവസരം. അതില്‍ സംബന്ധിക്കാനാണ് മദര്‍ തെരേസ കല്‍ക്കട്ടയില്‍ നിന്നെത്തിയത്. കൊച്ചിന്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ അവരെ സ്വീകരിക്കാന്‍ അന്ന് സി.ആര്‍.ഐ പ്രസിഡന്റായിരുന്ന ഞാന്‍ എയര്‍പോര്‍ട്ടില്‍ എത്തി. സിറ്റി പോലീസ് കമ്മീഷണറായിരുന്ന ശ്രീ. സിബി മാത്യുവിനോടൊത്ത് ഞാനും വിമാനത്തിന്റെ സമീപത്തെത്തി. ആദരപൂര്‍വ്വം അമ്മയെ സ്വീകരിച്ച് വി.ഐ.പി റൂമിലേക്ക് ആനയിച്ചു. തുടര്‍ന്ന് അവരുടെ മഠം സ്ഥിതിചെയ്യുന്ന എറണാകുളം നോര്‍ത്തിലേക്കും. മഠത്തില്‍ ഒരു വലിയ ജനക്കൂട്ടം അമ്മയെ ഒരു നോക്കുകാണാന്‍ തടിച്ചുകൂടിയിരുന്നു. അല്പനേരം അവരോടു സംസാരിച്ചു കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു. ഇപ്പോള്‍ ഒരച്ചന്‍ നമ്മോടൊപ്പമുണ്ട്. 'നമ്മുക്ക് ആരാധിക്കാന്‍' പോകാം. മദറിനോടൊപ്പം ഞാനും മഠം വക ദേവാലയത്തിലേക്ക് നീങ്ങി. അവരുടെ നിര്‍ദ്ദേശമനുസരിച്ച് ഞാന്‍ വി. കുര്‍ബ്ബാന എഴുന്നള്ളിച്ച് അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചു. അമ്മ തന്നെ ആരാധന നയിച്ചു. ആരാധനാ വേളയില്‍ യേശുവിന്റെ പരിശുദ്ധമായ സാന്നിദ്ധ്യവും അനുഗ്രഹവും എല്ലാവരും അനുഭവിച്ചറിഞ്ഞു. ദൈവകൃപയുടെ അനര്‍ഘമായ നിമിഷങ്ങള്‍ പെട്ടന്ന് തീര്‍ന്നതു പോലെ..! ജീവിതം മറ്റുള്ളവര്‍ക്കുവേണ്ടി കത്തിയെരിയുന്ന ഒരു മെഴുകുതിരിയാണെന്ന ഷേക്‌സ്പിയറിന്റെ വാക്കുകള്‍ നമ്മില്‍ അന്വര്‍ത്ഥമാകുന്നത് രക്ഷകനായ മിശിഹായുടെ സഹായവും അനുഗ്രഹവും കൊണ്ടുമാത്രമാണെന്ന് അവര്‍ തെളിയിക്കുകയായിരുന്നു. എന്റെ ദൈവമേ, അങ്ങയുടെ ഹിതം നിറവേറ്റുന്നതാണ് എന്റെ സന്തോഷം.(സങ്കീ 40:8) എന്ന സങ്കീര്‍ത്തകന്റെ വാക്കുകള്‍ ഓരോ ദിവ്യകാരുണ്യ സന്ദര്‍ശനത്തിലൂടെയും അമ്മ തിരിച്ചറിഞ്ഞു. #{red->n->n->സി.ആര്‍.ഐ അസംബ്ലിയിലെ നിറസാന്നിധ്യം}# വിനീതയായി, നമ്ര ശിരസ്‌കയായി സ്റ്റേജിന്റെ താഴെഭാഗത്ത് അമ്മ ഉപവിഷ്ടയായി. അസംബ്ലിയില്‍ ആദ്യ അവസാനം വരെ അവര്‍ ഉത്സാഹപൂര്‍വ്വം പങ്കുകൊണ്ടു. അന്നു വൈകുന്നേരമായപ്പോള്‍ എറണാകുളം കളക്ടറായിരുന്ന ശ്രീ. രാജന്‍ എന്നെ ഫോണ്‍ ചെയ്തു. മദര്‍ തെരേസ വി.വി.ഐ.പി ആണ്. അതിനാല്‍ ഗവണ്‍മെന്റ് രീതിയനുസരിച്ച് അവര്‍ക്ക് സെക്യുരിറ്റി നല്‍കേണ്ടതുണ്ട്. രണ്ടു പോലീസുകാരെ അതിനായി നിയോഗിക്കുന്നു, എന്നായിരുന്നു പറഞ്ഞതിന്റെ ചുരുക്കം. ഉത്തരമായി ഞാന്‍ പറഞ്ഞു അമ്മ ഇവിടെ വന്നിരിക്കുന്നത്, ഭാരതത്തിലെ സന്യസ സഭകളുടെ മേജര്‍ സുപ്പീരിയേഴ്‌സിന്റെ മീറ്റിംഗില്‍ സംബന്ധിക്കാനാണ്. അതിനാല്‍ പോലീസ് അകമ്പടി ആവശ്യമില്ല. എങ്കിലും അദ്ദേഹത്തിന്റെ വിദഗ്ദാഭിപ്രായം മാനിച്ച് മഫ്തിയില്‍ ഒരാള്‍ ഉണ്ടായിരിക്കുന്നത് നല്ലതാണെന്ന് ഞാന്‍ സമ്മതിച്ചു. ഇതിനിടെ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ അധിപനായിരുന്ന ശ്രീ ബാബുപോള്‍ ഐ.എ.എസ് മദറിനെ ഫോണില്‍ വിളിച്ചു പറഞ്ഞു. പോര്‍ട്ട് ട്രസ്റ്റിന്റെ സ്‌കൂള്‍ വകയായി അമ്മയ്ക്ക് ഒരുക്കുന്ന കുട്ടികളുടെ സ്വീകരണത്തില്‍ വന്നു സംബന്ധിക്കണം. "ബ.ജോസ് ഏഴാനിക്കാട്ടച്ചന്‍ പറഞ്ഞാല്‍ ഞാന്‍ വരാം. അസംബ്ലിയില്‍ നിന്നും മാറി നില്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല". ഉടനെ തന്നെ പോര്‍ട്ട് ട്രസ്റ്റ്‌ചെയര്‍മാന്‍ എന്നെ ഫോണില്‍ വിളിച്ച് തന്റെ ആഗ്രഹമറിയിച്ചു. വി.വി.ഐ.പി.കള്‍ മാത്രം സഞ്ചരിച്ചിട്ടുള്ള- അതായത് ജവഹര്‍ലാല്‍ നെഹ്റു, രാജേന്ദ്രപ്രസാദ്, ഇന്ദിരാഗാന്ധി തുടങ്ങിയവര്‍ക്കായി മുന്നവസരങ്ങളില്‍ ഒരുക്കപ്പെട്ടിട്ടുള്ള സ്‌പെഷ്യല്‍ ബോട്ടിലാണ് മദറിനെ കൊണ്ടുപോകുന്നതെന്നും അറിയിച്ചു. അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് അമ്മയോടൊപ്പം ഞാനും പോര്‍ട്ട് ട്രസ്റ്റിനെ ലക്ഷ്യമാക്കി നീങ്ങി. യാത്രാ മദ്ധ്യേ പോര്‍ട്ട് ട്രസ്‌ററിനെക്കുറിച്ചുള്ള വിവരണം ഞങ്ങള്‍ക്കു നല്‍കി. സ്‌കൂളിലെ സ്വീകരണമദ്ധ്യേ മദറിന്റെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച് എല്ലാവരും സംസാരിക്കുകയും ഭാവിപ്രവര്‍ത്തന വിജയത്തിനായി ഒരുസഹായനിധി സമ്മാനിക്കുകയും ചെയ്തു. സമ്മേളനമദ്ധ്യേ കുട്ടികളോട് അമ്മ പറഞ്ഞു. ഞാന്‍ ദൈവത്തിന്റെ കരങ്ങളില്‍ ഒരു ചെറിയ പെന്‍സിലാണ്. അത് ചെത്തിമിനുക്കിയാല്‍ കൂടുതല്‍ നന്നായി അതുകൊണ്ട് എഴുതാം. സന്യാസത്തിലേക്ക് വീടുവിട്ടിറങ്ങിയപ്പോള്‍ തന്റെ അമ്മ നല്‍കിയ ഉപദേശങ്ങളും കുട്ടികളുമായി പങ്കുവെച്ചു. നിന്റെ കരങ്ങള്‍ ദൈവത്തിന്റെ കരങ്ങളില്‍ ഏല്‍പിക്കുക. അവസാനം വരെ ദൈവത്തോടു കൂടെയായിരിക്കുക. മാനവഹൃദയങ്ങളിലേക്ക് ദൈവസാന്നിദ്ധ്യം കൊണ്ടുവരിക. സ്‌നേഹനിധിയായ ആ അമ്മയുടെ വചസ്സുകള്‍ മദറിന്റെ ജീവിതത്തില്‍ പ്രഭവിതറി എന്നു നിസംശയം പറയാം. #{blue->n->n->അനുഗ്രഹങ്ങളുടെ അമ്മ }# സി.ആര്‍.ഐ മീറ്റിംഗ് അവസാനിക്കുന്നതിന് മുമ്പ് അന്നത്തെ മേജര്‍ ആര്‍ച്ച് ബിഷപ്പായിരുന്ന അഭിവന്ദ്യ മാര്‍ ആന്റണി പടിയറ, മദറിനെ എറണാകുളം ബസലിക്കയിലേക്ക് ക്ഷണിക്കുകയും സ്വീകരണം നല്‍കുകയും ചെയ്തു. പാവങ്ങളെ സംരക്ഷിക്കുന്നതിനുള്ള മദര്‍ തെരേസയുടെ പ്രത്യേക താല്പര്യവും വശ്യശക്തിയും തിരിച്ചറിഞ്ഞ അന്നത്തെ എറണാകുളം കളക്ടര്‍ ശ്രീ.രാജന്‍ കൊച്ചിയില്‍ തന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന അഭയകേന്ദ്രം മദറിന് കൈമാറാനുള്ള ഒരുക്കങ്ങള്‍ നടത്തി. തെരുവില്‍ അലഞ്ഞുനടന്നവരും അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഒളിച്ചോടി വന്നിട്ടുള്ളവരുമായിരുന്നു അവിടുത്തെ അന്തേവാസികള്‍. അതിന്റെ രേഖകള്‍ അഭിവന്ദ്യ പിതാവിന്റെ സാന്നിധ്യത്തില്‍ ഒപ്പിട്ടു കൈമാറുകയും ചെയ്തു. തുടര്‍ന്ന് അമ്മയോടൊത്ത് ഞാനും ആ കേന്ദ്രം സന്ദര്‍ശിക്കുകയുണ്ടായി. എന്നാല്‍ ചില സാങ്കേതിക തടസ്സങ്ങള്‍ മൂലം ഈ സ്ഥാപനം ഗവണ്‍മെന്റിലേക്ക് തിരിച്ചെടുക്കുകയുണ്ടായി. സി.ആര്‍.ഐ മീറ്റിംഗിന്റെ അവസാനം മദര്‍ തെരേസ അസംബ്ലിയെ അഭിസംബോധന ചെയ്തു. നാം ലോകത്തെ അനുഗ്രഹിക്കുന്നവരാകണം. നന്മകള്‍ കൊണ്ട് നമ്മുടെ സാന്നിധ്യം അനുഗ്രഹപൂര്‍ണ്ണമാകണം. സമര്‍പ്പണജീവിതം കൊണ്ട്, സര്‍വ്വോപരി പ്രാര്‍ത്ഥനകൊണ്ട് അനുഗ്രഹിക്കണം. മദര്‍ പറഞ്ഞു. #{red->n->n->പി.ഒ.സി യില്‍ ഒരു മണിക്കൂര്‍ }# അന്നത്തെ പി.ഒ.സി ഡയറക്ടറായിരുന്ന, ഇപ്പോള്‍ സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി എന്നെ ഫോണില്‍ വിളിച്ചു. 'ജോസച്ചാ സാധിക്കുമെങ്കില്‍ അമ്മയെ പി.ഒ.സിയില്‍ ഒന്ന് കൊണ്ടുവരണം'. എന്റെ സുഹൃത്തും സഹപാഠിയുമായ അദ്ദേഹത്തിന്റെ താല്പര്യമനുസരിച്ച് വൈകുന്നേരമുള്ള ഫ്രീടൈമില്‍ അമ്മയോടൊത്ത് പി.ഒ.സി സന്ദര്‍ശിക്കുകയും അന്തേവാസികളോടു കൂടി കുറേ സമയം ചെലവഴിക്കുകയും ചെയ്തു. അത് വലിയ അനുഗ്രഹമായി കണക്കാക്കുന്നു. #{blue->n->n->മദര്‍ തെരേസായുടെ സേവനരംഗം: എം.സി. സന്യാസിനിസഭ കല്‍ക്കട്ടയില്‍ }# മദര്‍ തെരേസായോടൊപ്പം മൂന്നുനാള്‍ യാത്രചെയ്തപ്പോള്‍ സി. എസ്. റ്റി സഭയുടെ ജനറല്‍ കൗണ്‍സിലര്‍ ആയിരുന്ന എന്നോട് തന്റെ സഭയെപ്പറ്റിയും സഭാസ്ഥാപനാവസരത്തില്‍ അനുഭവപ്പെട്ട ബുദ്ധിമുട്ടുകളെപ്പറ്റിയും മദര്‍ ഹൃദയം തുറന്നു സംസാരിച്ചു. ധീരവനിതയായ ആ ധന്യ കന്യക സഭയുടെ ആരംഭത്തെക്കുറിച്ച് ഗദ്ഗദത്തോടെയാണ് പറഞ്ഞവസാനിപ്പിച്ചത്. പ്രകാശമാനമായിരുന്ന ആ കണ്ണുകള്‍ നനഞ്ഞു. അശരണരുടെയും ആലംബഹീനരുടെയും സംരക്ഷണത്തിനായി സമര്‍പ്പിക്കപ്പെടുന്ന ഒരു സന്യാസിനി സഭ ആരംഭിക്കുന്നതിനെപ്പറ്റി അഭിവന്ദ്യരായ പലപിതാക്കന്‍മാരോടും സംസാരിച്ചു. എന്നാല്‍ നിഷേധാത്മകമായ പ്രതികരണമാണ് അവരില്‍ നിന്നുണ്ടായത്. സഭയ്ക്കു രൂപം നല്‍കാന്‍ ശ്രമിക്കുമ്പോള്‍ പ്രസിദ്ധമായ ഒരു രൂപതാധികാരി എത്രരൂപ കൈവശമുണ്ടെന്ന് ആരാഞ്ഞു. അമ്മ ഉത്തരമരുളി, എന്റെപക്കല്‍ 5 രൂപ മാത്രമേ ഉള്ളൂ. കത്തീഡ്രലില്‍ വച്ചിരിക്കുന്ന മാതാവിന്റെ തിരുസ്വരൂപത്തിന്റെ മുമ്പില്‍ തിരികത്തിക്കാന്‍പോലും തികയില്ലല്ലോ എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ മദര്‍ തെരേസാ ദു:ഖഭാരത്തോടെ അവിടം വിട്ടിറങ്ങി. അവസാനം കല്‍ക്കട്ടയിലെ ആര്‍ച്ചു ബിഷപ്പാണ് അനുവാദവും അത്യാവശ്യ സഹായവും നല്കി അനുഗ്രഹിച്ചത്. അമ്മയുടോടൊപ്പമുള്ള യാത്രയില്‍ അഞ്ച് മിനിറ്റ് സംസാരിച്ചുകഴിയുമ്പോഴേക്കും ഇനി നമ്മുക്ക് ജപമാല ചൊല്ലാം എന്ന് അമ്മ പറയും. ഞങ്ങള്‍ ഒരുമിച്ച് കാറിന്റെ പിന്‍സീറ്റിലിരുന്ന് ജപമാല ചൊല്ലി. അമ്മ തന്നെ എല്ലാ പ്രാര്‍ത്ഥനകള്‍ക്കും നേതൃത്വം നല്കിയിരുന്നു. ഒരവസരത്തില്‍ അമ്മ ഉപയോഗിച്ചിരുന്ന വലുപ്പമുള്ള ജപമാല എന്റെ കൈയില്‍ തന്നു. എന്റെ കൈവശമുണ്ടായിരുന്ന ചെറിയ കൊന്ത അമ്മ വാങ്ങി ഉപയോഗിച്ചു. പിന്നീട് ഞാന്‍ എന്നും കൊന്ത നമസ്‌കാരത്തിനണയുമ്പോള്‍ ഒരു വിശുദ്ധ ഉപയോഗച്ചനുഗ്രഹിച്ച കൊന്തയാണല്ലോ ഞാന്‍ ഉപയോഗിക്കുന്നത് എന്ന അഭിമാനം എന്നില്‍ ജ്വലിച്ചു നിന്നിരുന്നു. #{red->n->n->വിശ്വസ്ഥയാകാന്‍ വിളിക്കപ്പെട്ടവള്‍ }# ദൈവസന്നിധിയില്‍ വിശുദ്ധരും കളങ്കരഹിതരുമായി കാണപ്പെടേണ്ടതിന് അവിടുന്ന് മിശിഹായില്‍ നിങ്ങളെ തെരഞ്ഞെടുത്തു.(എഫേ.1:4) നിങ്ങളുടെ വിശുദ്ധീകരണമാണ് ദൈവഹിതം.(1 തെസ 4:3) എന്നീ തിരുവചനങ്ങള്‍ മദര്‍തെരേസായെ സ്വാധിനിച്ചു. ഞാന്‍ എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാകുന്നു. എന്റെ മേല്‍ ദൈവം ചൊരിഞ്ഞ കൃപ നിഷ്ഫലമായിപോയിട്ടില്ല. നേരെ മറിച്ച് എല്ലാവരെയുംകാള്‍ കൂടുതല്‍ ഞാന്‍ അദ്ധ്വാനിച്ചു. എന്നാല്‍ ഞാനല്ല എന്നിലുള്ള ദൈവകൃപയാണ് അദ്ധ്വാനിച്ചത്.(1 കൊറി.15:10). അങ്ങയുടെ വിശ്വസ്ഥത തലമുറകളോളം നിലനില്‍ക്കുന്നു. അവിടുന്നു ഭൂമിയെ സ്ഥാപിച്ചു, അത് എന്നും നിലനില്‍ക്കുന്നു. അവിടുന്നു നിശ്ചയിച്ച പ്രകാരം എല്ലാം നിലനില്‍ക്കുന്നു. എന്തെന്നാല്‍ സകലതും അങ്ങയെ സേവിക്കുന്നു (സങ്കീ.119: 90-91). ഈ വിശുദ്ധ വചനങ്ങളെ ഹൃദയത്തില്‍ ഏറ്റുവാങ്ങിയാണ് അമ്മ ഉദ്‌ഘോഷിച്ചത്. ഞാന്‍ വിളിക്കപ്പെട്ടിരിക്കുന്നത് വിജയിക്കാനല്ല വിശ്വസ്തയായിരിക്കാനാണ്. തന്റെ എല്ലാ പ്രവര്‍ത്തികളിലും വിജയം വരിക്കാന്‍, അനുഗ്രഹം ചൊരിയാന്‍ മദറിന് സാധിച്ചത് ഉത്കൃഷ്ടമായ ഈ ചിന്താഗതിയാലാണ്. ഭാരതസംസ്‌കാരം അതിന്റെ പൂര്‍ണ്ണതയില്‍ ഉള്‍ക്കൊണ്ട മദര്‍ പറഞ്ഞു. ഋഷി എന്ന വാക്കിനര്‍ത്ഥം ദൈവത്തില്‍ സന്തോഷിക്കുന്നവന്‍ എന്നാണ്. അപ്പോള്‍ സന്യാസിനി എന്ന വാക്കിനര്‍ത്ഥം ദൈവത്തില്‍ ആനന്ദിക്കുന്നവള്‍ എന്നാണല്ലോ. കര്‍ത്താവില്‍ എന്നേക്കും ആശ്രയിക്കുവിന്‍, ദൈവമായ കര്‍ത്താവ് ശാശ്വതമായ അഭയശിലയാണ് (എശ.26:4) എന്ന പ്രവാചക വചനത്തില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ചുകൊണ്ടാണ് തന്റെ സഭാസ്ഥാപനവും തുടര്‍ന്നുള്ള ജീവിതവുമെന്ന് ആ വിശുദ്ധ ജീവിതം പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. നാം ലോകത്തെ അനുഗ്രഹിക്കുന്നവരാകണം. നന്മകള്‍ കൊണ്ട് നമ്മുടെ സാന്നിധ്യം കൊണ്ട്, സമര്‍പ്പണജീവിതം കൊണ്ട്, സര്‍വ്വോപരി പ്രാര്‍ത്ഥനകൊണ്ട് അനുഗ്രഹിക്കണം. മദര്‍ എന്നെ വളരെയേറെ സ്‌നേഹിക്കുകയും അനുഗ്രഹീക്കുകയും ചെയ്തതു കൊണ്ടായിരിക്കണം 1997 സെപ്റ്റംബര്‍ 5-ാം തിയതി കല്‍ക്കട്ടയിലെ ആ ചെറുപുഷ്പം കൊഴിഞ്ഞുവീണപ്പോള്‍ രാജസ്ഥാന്‍ റേഡിയോയിലൂടെ അവരെപ്പറ്റിപ്രസംഗിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാമെന്ന് ഉറപ്പുനല്‍കിയ അമ്മയോടൊത്ത് ഞാന്‍ എടുത്ത ഫോട്ടോ, ഞാന്‍ മാനേജരായിരുന്ന ബിക്കാനീര്‍(രാജസ്ഥാന്‍) സ്‌കൂളിലെ ഭൂരിഭാഗം കുട്ടികള്‍ വാങ്ങി സൂക്ഷിച്ചു. ആത്മനാഥനോടൊപ്പം ഹൃദയത്തെ ജ്വലിപ്പിക്കുന്ന അഗ്നി എന്റെ അസ്ഥികള്‍ക്കുള്ളില്‍ അടച്ചിട്ടിരിക്കുന്നതു പോലെ എനിക്കു തോന്നി.അതിനെ അടക്കാന്‍ ഞാന്‍ പരിശ്രമിച്ചു, എനിക്കു സാധിച്ചില്ല (ജെറ.20.9). സമര്‍പ്പണ ജീവിതത്തിന്റെ പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം തെരഞ്ഞെടുക്കപ്പെട്ടവരുടെ ദുര്‍ബലമായ മനുഷ്യത്വത്തില്‍ ദൈവം നടത്തിയ വിസ്മയകൃത്യങ്ങളെ വെളിപ്പെടുത്തുകയാണ്. അതിനായി പ്രവര്‍ത്തനശേഷിയുള്ളവരും കാലത്തിന്റെ ചുവരെഴുത്തു മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ പറ്റിയവരുമായ സ്ത്രീ പുരുഷന്‍മാരെ ദൈവം തെരഞ്ഞടുക്കുകയും ദൈവത്തിനുവേണ്ടി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു. ഈ തെരഞ്ഞെടുപ്പും പ്രവര്‍ത്തനവും മദര്‍ തെരേസായിലൂടെ ദൈവം നമുക്കായി നടത്തി. ഈശോ സമസ്ഥ ലോകത്തെയും സ്‌നേഹിക്കുകയും അവക്ക് വേണ്ടി ആത്മാര്‍പ്പണം ചെയ്യുകയ്യും ചെയ്തതുപോലെ അമ്മ സകലരിലും ഈശോയുടെ തിരുമുഖം ദര്‍ശ്ശിച്ച് അവരെ സ്‌നേഹിക്കാനും സേവിക്കാനും തയ്യാറായി. വിവാദങ്ങളിലും ആരോപണങ്ങളിലും അക്ഷോഭ്യയായി തന്റെ സഹനങ്ങളെ ബലിപുഷ്പങ്ങളായി കര്‍ത്താവിന്റെ അള്‍ത്താരയില്‍ സമര്‍പ്പിച്ചു. ആയിരക്കണക്കിന് അശരണരായ മക്കളെ കല്‍ക്കട്ടയിലെ തെരുവില്‍ നിന്ന് കൈകൊടുത്ത് ഉയര്‍ത്തി. അമ്മ തന്റെ സഭയില്‍ 5000 ത്തോളം സിസ്റ്റേഴ്‌സിന് ട്രെയിനിംങ്ങ് നല്‍കി. താന്‍ തുടങ്ങിവെച്ച പദ്ധതികളെല്ലാം വിജയത്തിലെത്തിയിരിക്കുന്നതു കണ്ട് സംതൃപ്തയായ അമ്മ തന്റെ സന്യാസിനീസമൂഹത്തിന്റെ സ്ഥാപനദിനത്തില്‍ കൃതജ്ഞതയുടെ ദിവ്യബലിയില്‍ സംബന്ധിച്ചുകൊണ്ട് തന്റെ ജീവിതം ഒരു സ്‌നേഹബലിയായി യേശുനാഥന്റെ കരങ്ങളില്‍ സമര്‍പ്പിച്ചു. 1997 സെപ്റ്റംബര്‍ 5-ാം തീയ്യതി രാത്രി 9.30 ന് ആ സ്‌നേഹയാഗം പൂര്‍ത്തിയായി. തന്റെ സ്‌നേഹനാഥനായ മിശിഹായുടെ മുഖം അനാഥരില്‍ ദര്‍ശിച്ച് കല്‍ക്കട്ടയിലെ തെരുവിലൂടെ നന്മയുടെ പരിമളം പരത്തി നടന്നു നീങ്ങിയ മദര്‍ തെരേസ നാനാജാതി മതസ്ഥര്‍ക്കും സന്യാസ സമര്‍പ്പണത്തിന്റേയും നന്മ പ്രവര്‍ത്തനങ്ങളുടേയും കാരുണ്യപ്രവര്‍ത്തനങ്ങളുടേയും അതുല്യ പ്രഭയായി പ്രശോഭിക്കട്ടെ. ആ വിശുദ്ധയുടെ പാദസ്പര്‍ശനമേറ്റ, സ്വപ്നങ്ങള്‍ ഏറ്റുവാങ്ങിയ ആര്‍ഷഭാരതം അനുഗ്രഹീതമാകട്ടെ.
Image: /content_image/News/News-2016-08-24-03:01:43.jpg
Keywords: Mother theresa, Kerala visit, James Ezhanikkatt, Pravachaka sabdam
Content: 2329
Category: 1
Sub Category:
Heading: മദര്‍ തെരേസയോടുള്ള ആദരസൂചകമായി തപാല്‍ വകുപ്പ് സില്‍ക്ക് പോസ്റ്റല്‍ കവര്‍ പുറത്തിറക്കുന്നു
Content: കല്‍ക്കട്ട: വാഴ്ത്തപ്പെട്ട മദര്‍ തെരേസയെ സെപ്റ്റംബര്‍ നാലിന് വിശുദ്ധയായി പ്രഖ്യാപിക്കാനിരിക്കെ മദറിന്റെ ഓര്‍മയ്ക്കായി ഇന്ത്യന്‍ തപാല്‍ വകുപ്പ് പ്രത്യേക തപാല്‍ കവര്‍ സെപ്റ്റംബര്‍ രണ്ടിന് പുറത്തിറക്കും. 2010ല്‍ ഇന്ത്യ പുറത്തിറക്കിയ മദര്‍ തെരേസയുടെ ചിത്രമുള്ള അഞ്ച് രൂപ നാണയവും തപാല്‍ കവറില്‍ ഉള്‍പ്പെടുത്തും. നാണയവും തപാല്‍ കാര്‍ഡും സമുന്നയിപ്പിക്കുന്നതും ഇതാദ്യമായാണ്. ജര്‍മനിയില്‍ നിന്ന്‍ ഇറക്കുമതി ചെയ്ത സില്‍ക്ക് പേപ്പറില്‍ തയാറാക്കുന്ന പോസ്റ്റല്‍ കവര്‍ ഡിസൈന്‍ ചെയ്യുന്നത് അലോക് ഗോയലാണ്. 1200 കോപ്പികളാണ് ഇറക്കുക. മദര്‍ തെരേസയുടെ ജന്മനാടായ റിപ്പബ്ലിക് ഓഫ് മാസിഡോണിയ സ്വര്‍ണം കെട്ടിയ വെള്ളി നാണയം ഇറക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. 100 മാസിഡോണിയന്‍ ദിനാറാണ് ഇതിന്റെ മൂല്യം. അടുത്ത മാസം ഇതു പുറത്തിറക്കും. രാജ്യാന്തര മാര്‍ക്കറ്റില്‍ 5,000 നാണയങ്ങള്‍ എത്തിക്കുന്നതില്‍ ഇന്ത്യയില്‍ 50 എണ്ണം ലഭ്യമാക്കും. മദര്‍ തെരേസയോടുള്ള ആദരസൂചകമായി മദറിന്റെ പുതിയ സ്റ്റാമ്പ് പുറത്തിറക്കുവാന്‍ വത്തിക്കാന്‍ നേരത്തെ തീരുമാനിച്ചിരിന്നു. മദറിനെ മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കുന്ന സെപ്റ്റംബര്‍ നാലാം തീയതിക്ക് രണ്ടു ദിവസം മുമ്പ് സ്റ്റാമ്പ് പുറത്തിറക്കും. വത്തിക്കാന്‍ തപാല്‍, നാണയ ശേഖര വിഭാഗമാണ് മദര്‍ തെരേസയുടെ പേരില്‍ സ്റ്റാമ്പ് പുറത്തിറക്കുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 95 സെന്റാണ് സ്റ്റാമ്പിന്റെ മൂല്യം.
Image: /content_image/News/News-2016-08-24-03:55:45.jpg
Keywords: Mother Theres, Postal Cover, Pravachaka Sabdam
Content: 2330
Category: 1
Sub Category:
Heading: കരുണയുടെ ജൂബിലി വര്‍ഷത്തില്‍ ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള 100-ല്‍ പരം കുഞ്ഞുങ്ങള്‍ക്ക് വിരുന്നൊരുക്കി ജക്കാര്‍ത്ത അതിരൂപത
Content: ജക്കാര്‍ത്ത: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച കരുണയുടെ ജൂബിലി വര്‍ഷത്തില്‍ ദരിദ്രരായ കുടുംബങ്ങളില്‍ നിന്നുമുള്ള 100-ല്‍ പരം കുഞ്ഞുങ്ങള്‍ക്ക് വിരുന്ന് ഒരുക്കി ജക്കാര്‍ത്ത അതിരൂപത. അതിരൂപതയുടെ ഹാളിലാണ് സ്‌നേഹ ഭോജനം ഒരുക്കിയത്. കുട്ടികളില്‍ ഭൂരിഭാഗവും മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവരായിരിന്നു. ജാതിമത വ്യത്യാസങ്ങളില്ലാതെ കരുണയുടെ സന്ദേശം എല്ലാവരിലേക്കും എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകന്‍ സോവിയ ടുജ പറയുന്നു. "കരുണയുടെ ഈ വര്‍ഷത്തില്‍ നാം നമ്മേ കുറിച്ച് മാത്രം ചിന്തിച്ചാല്‍ പോരാ. മറ്റുള്ളവരിലേക്ക് ഇറങ്ങി ചെല്ലുവാന്‍ നമുക്ക് സാധിക്കണം. നമ്മുടെ സ്വാര്‍ത്ഥ ചിന്തകള്‍ വെടിഞ്ഞ് നാം മറ്റുള്ളവരിലേക്ക് നോക്കണം. ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ക്കു ഇവിടെ പ്രാധാന്യമില്ല". സോവിയ ടുജ പറഞ്ഞു. അതിരൂപതയുടെ വികാരി ജനറല്‍ ഫാദര്‍ സാമുവേല്‍ പന്‍ഗസ്റ്റു പരിപാടിയുമായി ബന്ധപ്പെട്ട് പ്രത്യേക സന്ദേശം നല്‍കി. മറ്റുള്ളവര്‍ക്ക് നല്‍കുകയും പങ്കുവയ്ക്കുകയും ചെയ്യുന്നത് കത്തോലിക്ക വിശ്വാസികളുടെ ഇടയില്‍ സാധാരണ കാണുന്ന ഒരു പ്രവര്‍ത്തിയാണെന്നു അദ്ദേഹം പറഞ്ഞു. കരുണയുടെ ഈ ജൂബിലി വര്‍ഷത്തില്‍ ഒന്‍പതു ദേവാലയങ്ങളിലേക്ക് സഭ വിശ്വാസികള്‍ തീര്‍ത്ഥാടനം നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടാം തീയതിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കരുണയുടെ ജൂബിലി വര്‍ഷം പ്രഖ്യാപിച്ചത്. ഈ വര്‍ഷം നവംബര്‍ 20-ാം തീയതി ക്രിസ്തുരാജ തിരുനാള്‍ ദിനത്തിലാണ് കരുണയുടെ ജൂബിലി വര്‍ഷത്തിന് സമാപനം കുറിക്കുന്നത്.
Image: /content_image/News/News-2016-08-24-05:01:24.JPG
Keywords: Jakkartha Arch diocese, Meals, Pravachaka sabdam