category_idNews
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingകരുണയുടെ ജൂബിലി വര്‍ഷത്തില്‍ മുസ്ലീം കുഞ്ഞുങ്ങള്‍ സ്‌നേഹവിരുന്ന് നല്‍കി ജക്കാര്‍ത്ത അതിരൂപതയുടെ കാരുണ്യ പ്രവര്‍ത്തനം
Contentജക്കാര്‍ത്ത: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച കരുണയുടെ ജൂബിലി വര്‍ഷത്തില്‍ 100-ല്‍ പരം മുസ്ലീം കുഞ്ഞുങ്ങള്‍ക്ക് വിരുന്ന് നല്‍കി ജക്കാര്‍ത്ത അതിരൂപത. അതിരൂപതയുടെ ഹാളിലാണ് സ്‌നേഹ ഭോജനം ഒരുക്കിയത്. സോവിയ ടുജയാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. ജാതിമത വ്യത്യാസങ്ങളില്ലാതെ കരുണയുടെ സന്ദേശം എല്ലാരിലേക്കും എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സോവിയ ടുജ പറയുന്നു. "കരുണയുടെ ഈ വര്‍ഷത്തില്‍ നാം നമ്മേ കുറിച്ച് മാത്രം ചിന്തിച്ചാല്‍ പോരാ. മറ്റുള്ളവരിലേക്ക് ഇറങ്ങി ചെല്ലുവാന്‍ നമുക്ക് സാധിക്കണം. നമ്മുടെ സ്വാര്‍ത്ഥ ചിന്തകള്‍ വെടിഞ്ഞ് നാം മറ്റുള്ളവരിലേക്ക് നോക്കണം. ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ ഇവിടെ പ്രശ്‌നമല്ല". സോവിയ ടുജ പറയുന്നു. അതിരൂപതയുടെ വികാരി ജനറല്‍ ഫാദര്‍ സാമുവേല്‍ പന്‍ഗസ്റ്റു പ്രത്യേക സന്ദേശം പരിപാടിയുമായി ബന്ധപ്പെട്ട് നല്‍കി. മറ്റുള്ളവര്‍ക്ക് നല്‍കുകയും പങ്കുവയ്ക്കുകയും ചെയ്യുന്നത് കത്തോലിക്ക വിശ്വാസികളുടെ ഇടയില്‍ സാധാരണ കാണുന്ന ഒരു പ്രവര്‍ത്തിയാണെന്നും അദ്ദേഹം പറഞ്ഞു. കരുണയുടെ ഈ ജൂബിലി വര്‍ഷത്തില്‍ ഒന്‍പതു ദേവാലയങ്ങളിലേക്ക് തീര്‍ത്ഥാടനം നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കരുണയുടെ ജൂബിലി വര്‍ഷത്തില്‍ വിശ്വാസികള്‍ പലസ്ഥലങ്ങളിലേക്കും തീര്‍ത്ഥയാത്ര നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടാം തീയതിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കരുണയുടെ ജൂബിലി വര്‍ഷം പ്രഖ്യാപിച്ചത്. ഈ വര്‍ഷം നവംബര്‍ 20-ാം തീയതി ക്രിസ്തുരാജ തിരുനാള്‍ ദിനത്തിലാണ് കരുണയുടെ ജൂബിലി വര്‍ഷത്തിന് സമാപനം ആകുന്നത്. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-08-23 00:00:00
KeywordsYear,of,mercy,Jakarta,Archdioceses,muslic,childern,feast
Created Date2016-08-23 17:51:19