CALENDAR

23 / August

category_idPurgatory to Heaven.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദൈവത്തെ മുഖാമുഖം ദർശിക്കുന്നതിൽ തടസ്സങ്ങള്‍ നേരിടുന്ന ആത്മാക്കൾ
Content“സമസ്ത സൃഷ്ടികളും ഒന്നു ചേര്‍ന്ന് ഇതുവരെ ഈറ്റുനോവനുഭവിക്കുകയും നെടുവീര്‍പ്പിടുകയുമായിരുന്നുവെന്ന് നമുക്കറിയാം” (റോമാ 8:22). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-23}# “ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ പ്രകൃതത്തെ കുറിച്ചൊന്നാലോചിച്ചു നോക്കുക: ഒരുവശത്ത് അതിന്റെ അപാരമായ പ്രാപ്തിയും, അതിരറ്റ സ്നേഹവും, എന്നെന്നും നിലനില്‍ക്കുന്ന ജീവശക്തിയും, അനന്തമായ തീവ്രാഭിലാഷങ്ങളും, അടങ്ങാത്ത ദാഹവും. മറുവശത്ത്, ദൈവത്തിന്റെ അപാരമായ സൗന്ദര്യവും, സൃഷ്ടിക്കപ്പെടാത്തതായ അവിടുത്തെ ലാവണ്യവും, അവിടുത്തെ അനശ്വരമായ സത്യവും. ആര്‍ക്ക് വേണ്ടിയാണോ ആത്മാവ് സൃഷ്ടിക്കപ്പെട്ടത്; ആര്‍ക്ക് മാത്രമാണോ അതിനെ നിറക്കുവാനും അതിനെ സംതൃപ്തിപ്പെടുത്തുവാനും കഴിയുക, അവനെ മുഖാമുഖം ദർശിക്കുവാനുള്ള തീവ്രമായ അന്വോഷണത്തിലാണ് ശുദ്ധീകരണസ്ഥലത്തെ ഓരോ ആത്മാക്കളും. ഈ അന്വഷണത്തില്‍ തടസ്സങ്ങള്‍ നേരിട്ടാല്‍ ആത്മാക്കള്‍ക്കുണ്ടാകുന്ന ആകുലതകളെക്കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കുക.” (മോണ്‍സിഞ്ഞോര്‍ ജോണ്‍ എസ്. വോഗന്‍, ഐറിഷ് ഗ്രന്ഥകാരന്‍). #{red->n->n->വിചിന്തനം:}# ദൈവത്തെ മുഖാമുഖം ദർശിക്കുവാനുള്ള തീവ്രമായ അന്വഷണത്തില്‍ തടസ്സങ്ങള്‍ നേരിട്ടാല്‍ ആത്മാക്കള്‍ക്കുണ്ടാകുന്ന ആകുലതകളെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/8?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/C0Reqqx3ZpD5ujfjTvK3CG}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2023-08-23 06:21:00
Keywordsആത്മാവ്
Created Date2016-08-23 16:11:26