Contents

Displaying 2151-2160 of 24978 results.
Content: 2331
Category: 18
Sub Category:
Heading: സാത്താന്‍ സേവ വര്‍ദ്ധിച്ച സാഹചര്യത്തില്‍ വിശ്വാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
Content: താമരശ്ശേരി: സമ്പത്തും പ്രശസ്തിയും നേടാൻ ദൈവത്തെ അവഹേളിച്ച് സാത്താനെ പൂജിച്ചാൽ മതിയെന്ന് പ്രചരിപ്പിക്കുന്ന സാത്താൻ സേവക്കാര്‍ വര്‍ധിക്കുന്ന ഈ കാലഘട്ടത്തില്‍ വിശ്വാസികള്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് താമരശ്ശേരി രൂപതാ അദ്ധ്യക്ഷന്‍ ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. കഴിഞ്ഞ ദിവസം 'സണ്‍ഡേ ശാലോമില്‍ ഏഴുതിയ ലേഖനത്തിലാണ് സാത്താന്‍ സേവക്കാര്‍ക്കു എതിരെ വിശ്വാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന്‍ ബിഷപ്പ് ഓര്‍മ്മിപ്പിച്ചത്. "അതിവേഗം സമ്പത്തും പ്രശസ്തിയും ഉണ്ടാകും എന്ന മിഥ്യാധാരണ സൃഷ്ടിച്ച് യുവജനങ്ങളെയും ബിസിനസുകാരെയും ലക്ഷ്യമാക്കി കേരളത്തിലെ എല്ലാ ജില്ലകളിലും സാത്താൻ സേവക്കാർ സജീവമായ സാഹചര്യത്തില്‍ തികഞ്ഞ അരാജകത്വത്തിലേക്കും തുടർന്ന് ആത്മഹത്യയിലേക്കുമാണ് ഇത്തരം പ്രസ്ഥാനങ്ങൾ കൂട്ടിക്കൊണ്ടു പോകുക". ലേഖനത്തില്‍ പറയുന്നു. #{red->n->n->ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ എഴുതിയ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം }# "വീണ്ടും, പിശാച് വളരെ ഉയർന്ന ഒരു മലയിലേക്ക് അവനെ കൂട്ടിക്കൊണ്ടു പോയി, ലോകത്തിലെ എല്ലാ രാജ്യങ്ങളും അവയുടെ മഹത്വവും അവനെ കാണിച്ചുകൊണ്ട്, അവനോട് പറഞ്ഞു: നീ സാഷ്ടാംഗം പ്രണമിച്ച് എന്നെ ആരാധിച്ചാൽ ഇവയെല്ലാം നിനക്കു ഞാൻ നൽകും" (മത്തായി 4:8). സമ്പത്തും പ്രശസ്തിയും നേടാൻ ദൈവത്തെ അവഹേളിച്ച് സാത്താനെ പൂജിച്ചാൽ മതിയെന്ന് പ്രചരിപ്പിക്കുന്ന സാത്താൻ സേവക്കാർ തങ്ങളുടെ ആശയത്തിന് ബലമേകാൻ സൗകര്യപൂർവ്വം ഉപയോഗപ്പെടുത്തുന്ന ദൈവവചനമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. എന്നാൽ തന്നെ പരീക്ഷിക്കാനെത്തിയ സാത്താനെ ശകാരിച്ചുകൊണ്ട് യേശു പറയുന്നത് ഇങ്ങനെയാണ്: "യേശു കൽപ്പിച്ചു: സാത്താനേ ദൂരെ പോവുക; എന്തെന്നാൽ, നിന്റെ ദൈവമായ കർത്താവിനെ ആരാധിക്കണം; അവിടുത്തെ മാത്രമേ പൂജിക്കാവു എന്ന് എഴുതപ്പെട്ടിരിക്കുന്നു. അപ്പോൾ പിശാച് അവനെ വിട്ടുപോയി. ദൈവദൂതന്മാർ അടുത്തുവന്ന് അവനെ ശുശ്രൂഷിച്ചു" (മത്തായി 4:10-11). ഈ ദൈവവചനം നമ്മൾ ആവർത്തിച്ച് വായിക്കുകയും ധ്യാനിക്കുകയും ചെയ്യേണ്ട കാലമാണിത്. കാരണം നമ്മുടെ കൊച്ചു കേരളത്തിലും സാത്താൻ സേവക്കാർ പിടിമുറുക്കിയിരിക്കുന്നു. അതിവേഗം സമ്പത്തും പ്രശസ്തിയും ഉണ്ടാകും എന്ന മിഥ്യാധാരണ സൃഷ്ടിച്ച് യുവജനങ്ങളെയും ബിസിനസുകാരെയും ലക്ഷ്യമാക്കി കേരളത്തിലെ എല്ലാ ജില്ലകളിലും സാത്താൻ സേവക്കാർ സജീവമാകുകയാണെന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു. പത്രമാധ്യമങ്ങളിലൂടെ അറിയുന്നതും മറ്റൊന്നല്ല. തികഞ്ഞ അരാജകത്വത്തിലേക്കും തുടർന്ന് ആത്മഹത്യയിലേക്കുമാണ് ഇത്തരം പ്രസ്ഥാനങ്ങൾ കൂട്ടിക്കൊണ്ടു പോകുകയെന്ന് വ്യക്തമാണ്. ഗോവ, മുബൈ, മിസ്സോറാം എന്നീ പ്രദേശങ്ങളിൽ നിലനിന്നിരുന്ന സാത്താൻ സേവ സംഘം കേരളത്തിലേക്ക് കടന്നതും വളർന്നതും വളരെ പെട്ടെന്നായിരുന്നു. ആലപ്പുഴ രൂപതയുടെ കീഴിലുള്ള വെള്ളാപ്പള്ളി സെന്റ് ഫ്രാൻസീസ് അസ്സീസി പള്ളിയിൽ നിന്ന് തിരുവോസ്തി മോഷണം പോയത് മൂന്ന് വർഷങ്ങൾക്ക് മുമ്പാണ്. പിന്നീട് കൊച്ചിയിലും കേരളത്തിലെ മറ്റ് ജില്ലകളിലും സമാനമായ കേസുകൾ വാർത്തയാവുകയുണ്ടായി. കൂട്ടംചേർന്ന് ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ ഇടയിൽ സാത്താൻസേവ പ്രചരിപ്പിച്ച് അവരെ പ്രസ്ഥാനത്തിന്റെ വക്താക്കളാക്കി മാറ്റുകയാണ് ഇതിന് നേതൃത്വം നൽകുന്നവർ ചെയ്യുന്നത്. ടൂറിസത്തിന്റെ മറപറ്റിയും കേരളമണ്ണിൽ സാത്താൻ ഭക്തർ വേരുറപ്പിക്കുന്നുണ്ട്. കൊച്ചിയിലും മറ്റും വൻകിട ഫ്‌ളാറ്റുകൾ വാടകയ്‌ക്കെടുത്ത് സാത്താൻ പൂജയും ആഭിചാര കർമ്മങ്ങളും നടത്തുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. ഇവയ്ക്ക് നേതൃത്വം നൽകിയിരുന്നത് വിനോദ സഞ്ചാരത്തിനായി ഇവിടെയെത്തിയ ചില വിദേശികളായിരുന്നു. വൻകിട ബിസിനസുകാർവരെ ഇത്തരക്കാരുടെ കളിപ്പാവകളാകുന്ന കാഴ്ചയും കാണാൻ സാധിക്കും. കോഴിക്കോട് വെസ്റ്റ് ഹിൽ, വയനാട് കൽപ്പറ്റ എന്നിവിടങ്ങളിൽ സാത്താൻ സേവയ്ക്ക് നേതൃത്വം നൽകിയത് ചില പ്രമുഖ ബിസിനസ്സുകാർ ആയിരുന്നുവെന്ന് ഒരു പത്രവാർത്തയുണ്ടായിരുന്നു. ഈ മേഖലകളിൽ സാത്താൻ സഭയുടെ ഉപവിഭാഗങ്ങളിലൊന്നായ ഫ്രീമേസൺ ക്ലബുകൾ സജീവമാണെന്നും സമൂഹത്തിന്റെ ഉന്നതനിലകളിലുള്ളവർ ഈ ക്ലബ് നേതൃത്വം നൽകുന്ന ആരാധനകളിൽ മുടങ്ങാതെ പങ്കെടുക്കുന്നുണ്ടെന്നും ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉണ്ട്. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവർ ഇത്തരക്കാരുടെ അടിമകളാകുന്നത് ഗൗരവത്തോടെ വേണം കാണാൻ. ദിവസവും വിശുദ്ധ കുർബാന കാണുന്ന വിശ്വാസികൾ പോലും ഇത്തരക്കാരുടെ ചതിക്കുഴികളിൽ വീണുപോകുന്നു. യേശുവിന്റെ യഥാർത്ഥമായ സാന്നിധ്യമുള്ള തിരുവോസ്തി ലഭിക്കുന്നതിനായി എന്തു ചെയ്യാനും സാത്താൻ സേവക്കാർക്ക് മടിയില്ല. അന്യ സംസ്ഥാനങ്ങളിൽ പഠനത്തിനായി പോകുന്ന കത്തോലിക്ക വിശ്വാസികളുടെ മക്കളെ ഇത്തരം പ്രസ്ഥാനങ്ങളിലേക്ക് ആകർഷിക്കാൻ സംഘടിത ശ്രമങ്ങൾ നടക്കുന്നുണ്ട്. ”നിങ്ങൾ മന്ത്രവാദികളെയും ശകുനക്കാരെയും സമീപിച്ച് അശുദ്ധരാകരുത്. ഞാനാണ് നിങ്ങളുടെ ദൈവമായ കർത്താവ്” (ലേവ്യർ 19:13). വചനം വ്യക്തമാണ്. നമ്മുടെ മക്കൾ വിശ്വാസത്തിൽ നിന്ന് വഴുതി പോകുന്നുണ്ടെങ്കിൽ, നമ്മുടെ വിശ്വാസത്തിന് വരൾച്ച സംഭവിക്കുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം നമുക്ക് തന്നെയാണ്. അതിവേഗ ധനസമ്പാദനത്തിനായി സാത്താനെ സേവിച്ച് എത്തിച്ചേരുക പാപത്തിന്റെ പടുകുഴിയിലും പിന്നെ മരണത്തിന്റെ കറുപ്പിലേക്കുമായിരിക്കുമെന്ന് മറക്കരുത്. വിശ്വാസത്തിൽ അടിയുറയ്ക്കുവാനും വരുംതലമുറ വിനാശത്തിന്റെ പാതയിലേക്ക് ആകൃഷ്ടരാകാതെയുമിരിക്കാൻ സന്ധ്യാപ്രർത്ഥനകൾ കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് ചൊല്ലണം. വിശ്വാസത്തിന്റെ ദീപം കുട്ടികളിൽ ജ്വലിപ്പിക്കാൻ മാതാപിതാക്കൾ മുൻ കയ്യെടുക്കണം. പഠനത്തിനും ജോലി ആവശ്യങ്ങൾക്കുമായി അന്യസംസ്ഥാനങ്ങളിലായിരിക്കുന്ന മക്കളുടെ സുഖവിവരം അന്വേഷിക്കുന്നതിനൊപ്പം അവരുടെ വിശ്വാസപരമായ കാര്യങ്ങളും മാതാപിതാക്കൾ ശ്രദ്ധിക്കണം. അന്ധമായ അനുകരണങ്ങളിൽ അകപ്പെടാതിരിക്കുവാൻ അവരെ ബോധവൽക്കരിക്കാൻ മാതാപിതാക്കൾക്ക് കഴിയണം. ** നിങ്ങളുടെ സുഹൃത്തുക്കളോ മക്കളോ പരിചയത്തിലുള്ള മറ്റാരെങ്കിലുമോ ഇത്തരം പ്രസ്ഥാനങ്ങളിൽ അംഗമാവുകയോ അവയുടെ വക്താക്കളാകുകയോ ചെയ്യുന്നതായി അറിവു ലഭിച്ചാൽ ഉടൻ തന്നെ ഇടവക വൈദികരെ വിവരം ധരിപ്പിക്കണം. ** വിശുദ്ധ കുർബാന നാവിൽതന്നെ കൊടുക്കുവാൻ വൈദികർ ശ്രദ്ധിക്കണം. ** വിശുദ്ധ കുർബാന സ്വീകരണത്തിനണയുമ്പോൾ അസാധാരണമായ പെരുമാറ്റം ആരുടെയെങ്കിലും ഭാഗത്തുനിന്നുണ്ടായാൽ അവരെ പ്രത്യേകമായി ശ്രദ്ധിക്കണം. അങ്ങനെ നമ്മളാൽ കഴിയുംവിധം പരിശുദ്ധ കുർബാനയോടുള്ള അവഹേളനത്തെ ഇല്ലാതാക്കാൻ നമുക്കു പരിശ്രമിക്കാം. കൂട്ടംവിട്ടു പോകുന്ന കുഞ്ഞാടുകളെ ആട്ടിൻകൂട്ടത്തിന്റെ സുരക്ഷിതത്വത്തിൽ തിരികെ എത്തിക്കാനുള്ള ഇടയധർമ്മം നമുക്കെല്ലാവർക്കുമുണ്ട് എന്ന് ഓർമിച്ച് പ്രാർത്ഥനാപൂർവ്വം ജാഗ്രതയുള്ളവരായിരിക്കാം. #{blue->n->n->സാത്താനെക്കുറിച്ച് ബൈബിൾ പറയുന്നത് }# ചെകുത്താൻ, പിശാച് എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന നിന്മയുടെ ശക്തി, മാലാഖമാരെപ്പോലെ അശരീരികളാണ്. ദൈവം സൃഷ്ടിച്ചപ്പോൾ അവർ നിഷ്‌കളങ്കരായിരുന്നെങ്കിലും ദൈവത്തോട് അവിശ്വസ്തത കാണിച്ചതിന്റെ ഫലമായി അവർ നരകത്തിൽ തള്ളപ്പെട്ടു. ദൈവം മാലാഖമാരായി സൃഷ്ടിച്ചവർ തിന്മയുടെ ശക്തികളായി മാറി. ഇത് ആദിമ മനുഷ്യന്റെ അധഃപതനത്തിനുമുമ്പാണ്. ”പിശാചിന്റെ അസൂയ നിമിത്തം മരണം ലോകത്തിൽ പ്രവേശിച്ചു. അവന്റെ പക്ഷക്കാർ അതനുഭവിക്കുന്നു” (ജ്ഞാനം 2:24). അവിശ്വസ്തത കാണിച്ച മാലാഖമാർ എങ്ങനെ സ്വർഗ്ഗത്തിൽ നിന്ന് പുറന്തള്ളപ്പെട്ടു എന്നത് വെളിപാടിന്റെ പുസ്തകത്തിൽ വായിക്കുന്നുണ്ട്. ”അനന്തരം സ്വർഗ്ഗത്തിൽ ഒരു യുദ്ധമുണ്ടായി. മിഖായേലും അവന്റെ ദൂതന്മാരും സർപ്പത്തോടു പോരാടി. സർപ്പവും അവന്റെ ദൂതന്മാരും എതിർത്തു യുദ്ധംചെയ്തു. എന്നാൽ അവർ പരാജിതരായി. അതോടെ, സ്വർഗ്ഗത്തിൽ അവർക്ക് ഇടമില്ലാതായി. ആ വലിയ സർപ്പം, സർവ്വലോകത്തെയും വഞ്ചിക്കുന്ന സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്ന ആ പുരാതന സർപ്പം, ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടു – അവനോടുകൂടി അവന്റെ ദൂതന്മാരും” (വെളി. 12: 7-9). ഇതിനുശേഷം പിശാച് ഒരിക്കലും അടങ്ങിയിരിക്കുന്നില്ല. അവന്റെ ഏകലക്ഷ്യം മനുഷ്യനെ തിന്മയുടെ സ്വാധീനത്തിലാക്കുക എന്നതു മാത്രമാണ്. വി. പത്രോസ് തന്റെ ലേഖനത്തിൽ ശക്തമായ മുന്നറിയിപ്പ് വിശ്വാസികൾക്കു നൽകുന്നുണ്ട്. ”നിങ്ങൾ സമചിത്തതയോടെ ഉണർന്നിരിക്കുവിൻ. നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നു. വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട് അവനെ എതിർക്കുവിൻ” (1 പത്രോ. 5:8-9). വി. പൗലോസ് ശ്ലീഹാ തിന്മയോടുള്ള സന്ധിയില്ലാസമരത്തിന് വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു: ”അവസാനമായി കർത്താവിലും അവിടുത്തെ ശക്തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിൻ. സാത്താന്റെ കുടിലതന്ത്രങ്ങളെ എതിർത്തുനില്ക്കാൻ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിൻ. എന്തെന്നാൽ, നമ്മൾ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങൾക്കും ആധിപത്യങ്ങൾക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്മാർക്കും സ്വർഗ്ഗീയ ഇടങ്ങളിൽ വർത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കൾക്കുമെതിരായിട്ടാണ് പടവെട്ടുന്നത്” (എഫേ: 6:10-12). #{red->n->n-> തുടക്കം യൂറോപ്പിൽ}# 17-18 നൂറ്റാണ്ടിൽ, യൂറോപ്യൻ നവോത്ഥാന കാലത്താണ് സാത്താനെ വീരപുരുഷനായി ചിത്രീകരിക്കുന്ന കലാസൃഷ്ടികൾക്ക് പ്രചാരം ലഭിക്കുന്നത്. പറുദീസയിൽ നിന്ന് പുറത്താക്കപ്പെട്ട മാലാഖയുടെ അസ്തിത്വം സമർത്ഥിക്കുന്നവയായിരുന്നു അവ. അനുയായികൾ എണ്ണത്തിൽ വളരെ കുറവായിരുന്നെങ്കിലും സാത്താനിസത്തിന് പുതിയ മാനങ്ങളുണ്ടായത് അക്കാലത്താണ്. 1960 കളോടെ സാത്താനിസത്തിന് ഒരു പൊതു സ്വഭാവം കൈവന്നു. അക്കാലങ്ങളിൽ പുറത്തിറങ്ങിയ ചില സംഗീത ആൽബങ്ങളിലൂടെ പൊതുജന മധ്യത്തിലേക്ക് സാത്താൻ സേവക്കാർ കടന്നു കയറി. പ്രസ്തുത ആൽബങ്ങൾ വിവാദമായതോടെ വിപണിയിൽ നിന്നും മാറ്റപ്പെട്ടെങ്കിലും അവയിലൂടെ കൊരുത്തുവിട്ട സന്ദേശങ്ങൾ പലരെയും ആകർഷിച്ചു. ഇന്നും ചില പാശ്ചാത്യ സംഗീത ബാൻഡുകൾ തങ്ങളുടെ ആൽബങ്ങളിൽ സാത്താൻ സേവയ്ക്ക് (ബ്ലാക്ക് മാസ്) ഉപയോഗിക്കുന്ന പദങ്ങളും സംഗീതവും സമന്വയിപ്പിക്കാറുണ്ട്. സാത്താൻ സഭയിൽ രണ്ട് വിഭാഗങ്ങളുണ്ട്. ഒന്ന് – യാഥാസ്ഥിതിക സാത്താനിസം. സാത്താനെ ദൈവമായി കണ്ട് ആരാധിക്കുന്നവരാണിവർ. മായാജാലത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന ഇവർ പലവിധത്തിലുള്ള ആചാരാനുഷ്ഠാനങ്ങൾ സംഘടിപ്പിക്കുന്നു. ലൂസിഫറേയ്‌നിസം, പല്ലാഡിസ്, ഉദാരതയുള്ള സാത്താനിസം, പ്രതീകാത്മക സാത്താനിസം എന്നിവയാണ് ഇതിന്റെ ഉപവിഭാഗങ്ങൾ. രണ്ട്- നിരീശ്വരവാദികൾ. ഇവർ സാത്താനെ സങ്കൽപ്പിക്കുന്നത് മനുഷ്യഗുണങ്ങളുള്ള ഒരു അടയാളം മാത്രമായാണ്. വിവിധ മതവിഭാഗങ്ങളിൽ നിന്നും കടുത്ത എതിർപ്പ് ഉയർന്നിട്ടും യൂറോപ്പിലും അമേരിക്കയിലും സാത്താൻ ഗ്രൂപ്പുകാരോട് സഹിഷ്ണുത കൂടിവരുന്നതായി കാണുന്നു. എന്നാൽ ഏഷ്യൻ ഭൂഖണ്ഡത്തിൽ ജനങ്ങൾ വിവേകത്തോടെ സാത്താൻ ഗ്രൂപ്പുകാരെ അകറ്റി നിർത്താൻ ശ്രമിക്കുന്നുണ്ട്. ആഗോളവൽക്കരണവും ഇന്റർനെറ്റ് സൗകര്യങ്ങൾ വർദ്ധിച്ചതുമാണ് യൂറോപ്പിൽ രൂപംകൊണ്ട ‘സാത്താൻസേവ’ പ്രസ്ഥാനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചരിക്കാൻ സഹായകമായത്. #{blue->n->n->വിചിത്രമായ കർമ്മങ്ങൾ }# മനംപുരട്ടലുണ്ടാക്കുന്ന വിചിത്രമായ കർമ്മങ്ങളാണ് സാത്താൻ സേവക്കാർ നടത്തുന്നത്. വിശുദ്ധ ബൈബിളും കൂദാശചെയ്ത തിരുവോസ്തിയും വിവിധ രീതിയിൽ അധിഷേപിക്കുന്നതാണ് ഇവരുടെ ആരാധന. സമൂഹത്തിൽ കുറ്റകൃത്യങ്ങൾ പെരുകുന്നതിനുവേണ്ടിയാണ് ഇവരുടെ പ്രാർത്ഥന. 13, 666 എന്നിവയാണ് ഇത്തരക്കാരുടെ ഭാഗ്യനമ്പറുകൾ. ജപമാല പൊട്ടിച്ച് കൈകളിൽ അണിയുക, ജപമാലയിൽ കുരിശ് തലകീഴായി ഘടിപ്പിക്കുക, പ്രത്യേക രീതിയിലുള്ള ഹസ്തദാനം, വസ്ത്രധാരണത്തിലെ പ്രത്യേകത എന്നിവയും ഇത്തരക്കാരുടെ പ്രത്യേകതകളാണ്. അർത്ഥം അറിയാതെയാണെങ്കിലും നമ്മുടെ കുഞ്ഞുങ്ങൾ ഒരു ഫാഷനായി ഇത്തരം കാര്യങ്ങൾ ചെയ്തു കാണാറുണ്ട്. നമ്മൾ പൂജ്യമായി കരുതുന്ന വസ്തുക്കളെ കുട്ടികൾ വികലമായി അനുകരിക്കുന്നത് തടയാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. #{red->n->n->ഫ്രീമേസൺ ക്ലബ്ബുകൾ}# സാത്താൻ ആരാധന പ്രോത്സാഹിപ്പിക്കുന്ന സംഘടനകളുടെ ഒരു ഉപവിഭാഗമാണ് ഫ്രീമേസൺ ക്ലബ്ബുകൾ. നമ്മുടെ നാട്ടിൽ ഈ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട് എന്നത് ഏവർക്കും അറിയാവുന്നതാണ്. ഈ ക്ലബ്ബുകളുടെ തുടക്കത്തിൽ ഇവയുടെ സാമൂഹികവും തത്വശാസ്ത്രപരവുമായ ആകർഷണവലയത്തിൽ സഭയുടെ വിവിധ തലങ്ങളിൽപ്പെട്ടവർപോലും കുടുങ്ങാനിടയായിട്ടുണ്ട്. എന്നാൽ ക്രമേണ ഇവയുടെ പ്രവർത്തനങ്ങളെ പരിശോധിച്ച സഭാനേതൃത്വം ഇവയിൽ നിന്ന് സൈദ്ധാന്തികമായും പ്രായോഗികമായും അകലുകയുണ്ടായി. 1884 ൽ ലെയോ പതിമൂന്നാമൻ മാർപാപ്പ ‘ഹുമാനും ജെനുസ്’ എന്ന ചാക്രിക ലേഖനത്തിൽ ഫ്രീമേസൺ ക്ലബ്ബുകളുടെ തത്വശാസ്ത്രവും ധാർമ്മികതയും കത്തോലിക്കാസഭയ്ക്ക് എതിരാണ് എന്ന് പഠിപ്പിച്ചു. 1892-ൽ ഇറ്റാലിയൻ ജനതയ്ക്കു എഴുതിയ ഒരു കത്തിൽ അദ്ദേഹം നയം വ്യക്തമാക്കി: ”കത്തോലിക്കാ വിശ്വാസവും ഫ്രീമേസൺ തത്വസംഹിതയും പരസ്പരം ചേർന്നുപോകുന്നതല്ല. അതിനാൽ ഒന്നിലെ അംഗത്വം മറ്റൊന്നിൽ നിന്നുള്ള അകൽച്ചയാണ്”. പിന്നീട് ഈ സംഘടനകൾ തങ്ങളുടെ ആകർഷകമായ പ്രവർത്തനശൈലികൊണ്ട് (മാസോണിക് ലോഡ്ജുകൾ) കത്തോലിക്കാസഭയ്ക്ക് എതിരല്ല, മറിച്ച് അനുകൂല സംഘടനകളാണെന്ന് സ്ഥാപിക്കാൻ കത്തോലിക്കാസഭയിലെ പ്രമുഖരെത്തന്നെ കൂട്ടുപിടിക്കുകയുണ്ടായി. ഇത്തരം കൂട്ടുകെട്ടിനെ റോമിലെ വിശ്വാസ തിരുസംഘം വളരെ ഗൗരവത്തോടെ വിലയിരുത്തുകയും അതിന്റെ ഫലമായി 1983 നവംബർ 26-ന് മാസോണിക്ക് അസോസിയേഷനുകളെക്കുറിച്ച് ഔദ്യോഗികമായ പ്രസ്താവന (AAS 76 (1984), 300) പുറപ്പെടുവിക്കുകയും ചെയ്യുകയുണ്ടായി. പിന്നീട് മാർപാപ്പയായിത്തീർന്ന കർദിനാൾ ജോസഫ് റാറ്റ്‌സിംഗറാണ് മാർപാപ്പയ്ക്കുവേണ്ടി ഈ പ്രസ്താവനയിൽ ഒപ്പുവച്ചത്. വിശ്വാസതിരുസംഘത്തിന്റെ ഈ രേഖയിൽ അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം മാസോണിക്ക് സംഘടനകളും കത്തോലിക്കാവിശ്വാസവും തമ്മിലുള്ള അപരിഹൃതമായ പൊരുത്തക്കേടുകളെ എടുത്തുപറഞ്ഞുകൊണ്ട് ഈ സംഘടനകളിൽ വിശ്വാസികൾ അംഗമാകുന്നത് നിരോധിക്കുകയും, ഇത്തരം സംഘടനയിൽ അംഗങ്ങളായവർ പാപാവസ്ഥയിലാണ് (state of sin) ജീവിക്കുന്നതെന്നും അതിനാൽ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ലെന്നും കർദ്ദിനാൾ റാറ്റ്‌സിംഗർ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നും സഭയുടെ ഔദ്യോഗികമായ നിലപാട് ഇതുതന്നെയാണ് എന്നത് നമ്മൾ അറിഞ്ഞിരിക്കേണ്ടതാണ്. ഇത്തരം മാസോണിക്ക് ഗ്രൂപ്പുകൾക്കുവേണ്ടി തിരുവോസ്തി ദേവാലയത്തിൽ നിന്ന് മോഷ്ടിക്കുകയും അങ്ങനെ ദൈവികസാന്നിധ്യത്തെ കളങ്കപ്പെടുത്തുകയും ചെയ്യുന്നവർക്ക് സഭയിൽ നിന്നു പുറത്താക്കുന്ന മഹറോൻ ശിക്ഷയുൾപ്പെടെ നൽകണമെന്ന് സഭയുടെ നിയമം വ്യക്തമാക്കുന്നുണ്ട് (CCEO c. 1442, CIC c. 1367). മാസോണിക്ക് സംഘടനകളിൽ അംഗങ്ങളായിരിക്കുന്നവരും അവർക്കുവേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുന്നവരും സഭയുടെ നിലപാട് അറിഞ്ഞിരിക്കേണ്ടതാണ്. തങ്ങൾ ചെയ്യുന്ന ഗുരുതരമായ തെറ്റുകളിൽ നിന്ന് പിന്തിരിയാൻ യഥാർത്ഥമായ അറിവ് സഹായിക്കും. കടപ്പാട്: സണ്‍ഡേ ശാലോം #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-08-24-06:32:36.jpg
Keywords: Sathan Worship, Blackmass, Remingeous Inchananiyil, Pravachaka Sabdam
Content: 2332
Category: 18
Sub Category:
Heading: കെ.സി.ബി.സി പ്രൊ-ലൈഫ് സമിതി തയ്യാറാക്കിയ മ്യൂസിക് ആല്‍ബം 'മദര്‍ തെരേസ' പ്രകാശനം ചെയ്തു
Content: കൊച്ചി: മദര്‍ തെരേസയുടെ സെപ്റ്റംബര്‍ 4-ാം തീയതിയിലെ വിശുദ്ധ നാമകരണത്തോടനുബന്ധിച്ച് കെ.സി.ബി.സി പ്രൊ-ലൈഫ് സമിതി തയ്യാറാക്കിയ ' മദര്‍ തെരേസ' എന്ന പേരിലുളള മ്യൂസിക് ആല്‍ബം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ വച്ച് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. മദര്‍ തെരേസ ലോകത്തിന് കാരുണ്യത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം ജീവിതസാക്ഷ്യത്തിലൂടെ പകര്‍ന്നു നല്‍കിയെന്നും മദര്‍ തെരേസയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ ഭാരതത്തിന്റെ യശസ്സ് ഉയര്‍ന്നുവെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. മദര്‍ തെരേസയുടെ സാമൂഹ്യ പ്രതിബദ്ധതയും കാരുണ്യ മനോഭാവവും എല്ലാ വ്യക്തികള്‍ക്കും അനുകരണീയമാണെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു. നാം വസിക്കുന്ന പ്രദേശങ്ങളില്‍ അശരണരെയും അഗതികളെയും ആലംബഹീനരെയും കണ്ടെത്തി ആശ്വസിപ്പിക്കുവാനും, ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുവാനും പരിശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, കെ.സി.ബി.സി പ്രൊ-ലൈഫ് സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരി, പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബുജോസ്, ഗോഡ്‌സ് മ്യൂസിക് ഡയറക്ടര്‍ സന്തോഷ് തോമസ്, അഡ്വ.ജോസി സേവ്യര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്ജ്, മാര്‍ട്ടിന്‍ ന്യൂനസ്, എ.സി ജോയി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2016-08-24-07:29:59.jpg
Keywords: Mother Theres, ,Pravachaka Sabdam
Content: 2333
Category: 6
Sub Category:
Heading: സ്നേഹത്തിന്റെ കല്പനകള്‍
Content: "ഞാന്‍ ദൈവത്തെ സ്‌നേഹിക്കുന്നു എന്ന് ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ ദ്വേഷിക്കുകയും ചെയ്താല്‍, അവന്‍ കള്ളം പറയുന്നു. കാരണം, കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്തവനു കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കാന്‍ സാധിക്കുകയില്ല" (1 യോഹന്നാന് 4:20). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 24}# കര്‍ത്താവിന്റെ വചനം സ്നേഹത്തിന്റെ കല്പനകള്‍ രണ്ടെണ്ണമാണെന്ന്‍ ചൂണ്ടികാണിക്കുന്നു. ഈ രണ്ടുതരം സ്നേഹങ്ങളും പരസ്പരം അഭേദ്യമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ ദൈവത്തിനോടും അയല്‍ക്കാരനോടുമുള്ളത് ഒരൊറ്റ സ്നേഹമാണ്. ആയതിനാല്‍ ഒന്നിനെ മറ്റേതില്‍ നിന്നും വേര്‍തിരിക്കുക അസാധ്യമാണ്. അയല്‍ക്കാരനോടുള്ള യഥാര്‍ത്ഥ സ്നേഹം അത് ദൈവത്തോടുള്ള സ്നേഹം തന്നെയാണ്. ഇത് തീര്‍ച്ചയായും അതിശയിപ്പിക്കുന്നതാണ്. "എനിക്കു വിശന്നു; നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു. എനിക്ക് ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു". യേശുവിന്റെ കേള്‍വിക്കാര്‍ തന്നെ ഈ വാക്കുകള്‍ കേട്ടു അമ്പരന്നുപോയി. അവര്‍ ചോദിക്കുന്നതായി നമ്മള്‍ വായിക്കുന്നു: "കര്‍ത്താവേ, നിന്നെ വിശക്കുന്നവനായി കണ്ട് ഞങ്ങള്‍ ആഹാരം നല്കിയത് എപ്പോള്‍?" യേശുവിന്റെ മറുപടി ഇപ്രകാരമായിരിന്നു, "സത്യമായി ഞാന് നിങ്ങളോടു പറയുന്നു എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില് ഒരുവന് നിങ്ങള് ഇത് ചെയ്ത് കൊടുത്തപ്പോള്‍ എനിക്ക് തന്നെയാണ് ചെയ്തു തന്നത്" (മത്തായി 25:40). സഹോദര സ്നേഹത്തിന്റെ ആവശ്യകതയെ പറ്റി അവിടുന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ഡ്രോഗേദാ, 29.9.79). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/8?type=6 }}
Image: /content_image/Meditation/Meditation-2016-08-24-08:11:58.jpg
Keywords: കല്പനകള്‍
Content: 2334
Category: 18
Sub Category:
Heading: സഭാനിയമങ്ങളുടെ പ്രയോഗത്തില്‍ മാനുഷികത ഉള്‍ക്കൊള്ളണം: മാര്‍ ആലഞ്ചേരി
Content: കൊച്ചി: സഭയുടെ കാനോന്‍ നിയമം തത്വത്തിലും പ്രയോഗത്തിലും കൂടുതല്‍ മാനുഷികത ഉള്‍കൊള്ളുതാകണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ട്രൈബ്യൂണല്‍ പ്രസിഡന്റ് റവ. ഡോ. ജോസ് ചിറമേല്‍ രചിച്ച 'അജപാലനവും കാനോന്‍ നിയമ നിര്‍വഹണവും' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മാനുഷികപരിഗണനകളോടെയുള്ള നിയമങ്ങള്‍ക്കാണു പൊതുസമൂഹത്തില്‍ സ്വീകാര്യത ലഭിക്കുക. മനുഷ്യന്‍ നിയമത്തിന് എന്നതിനേക്കാള്‍ നിയമം മനുഷ്യന് എന്ന ക്രിസ്തുവിന്റെ കാഴ്ചപ്പാട് വീണ്ടെടുക്കേണ്ട സമയമായി. നിയമം ആരെയും അകറ്റിനിര്‍ത്താനും തള്ളിക്കളയാനും വേണ്ടിയാകരുത്. മനുഷ്യത്വപരമായ വ്യാഖ്യാനത്തിലൂടെ മുറിവുകള്‍ ഉണക്കുവാനും വീണ്ടെടുക്കുവാനും വേണ്ടിയുള്ളതാകണം. ലളിതമായ വ്യാഖ്യാനങ്ങളിലൂടെ സഭാനിയമം സാധാരണകാര്‍ക്കു മനസിലാക്കാനുള്ള വലിയൊരു പരിശ്രമമാണ് ഗ്രന്ഥരചനയിലൂടെ ഫാ. ജോസ് ചിറമേല്‍ നിര്‍വഹിച്ചിരിക്കുന്നതെന്നും കര്‍ദിനാള്‍ പറഞ്ഞു. ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഗ്രന്ഥത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.
Image: /content_image/India/India-2016-08-24-14:06:07.jpg
Keywords:
Content: 2335
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയ്ക്ക് ഇന്നു തുടക്കം: 21 രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികളെത്തി
Content: കൊച്ചി: നാലാമതു സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയ്ക്കു ഇരിങ്ങാലക്കുട രൂപതയിലെ കൊടകര സഹൃദയ എന്‍ജിനിയറിംഗ് കോളജില്‍ ഇന്നു തുടക്കം. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന അസംബ്ലിയില്‍ പങ്കെടുക്കുന്നതിനു ലോകമെമ്പാടുമുള്ള പ്രതിനിധികള്‍ എത്തിത്തുടങ്ങി. വൈകുന്നേരം അഞ്ചിനു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലിയോടെ അസംബ്ലി ആരംഭിക്കും. പ്രദക്ഷിണമായാണു മുഖ്യകാര്‍മികനും സഹകാര്‍മികരായ മെത്രാന്മാരും അള്‍ത്താരയിലേക്കെത്തുക. ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോര്‍ജ് ഞരളക്കാട്ട് എന്നിവര്‍ സഹകാര്‍മികരാകും. ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് വചനസന്ദേശം നല്‍കും. 6.30ന് ഗായകസംഘം അസംബ്ലി തീം സോംഗ് ആലപിക്കും. തുടര്‍ന്ന് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലെത്തിയ സഭയുടെ ചരിത്രം വ്യക്തമാക്കുന്ന ഡോക്യുമെന്ററി. 6.55 നാണ് ഉദ്ഘാടനസമ്മേളനം. ഇന്ത്യയിലെ അപ്പസ്‌തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയോ ഉദ്ഘാടനം നിര്‍വഹിക്കും. മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. എം.സൂസപാക്യം, ബിഷപ് ഡോ. യുഹാനോന്‍ മാര്‍ ഡയസ്‌കോറസ്, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജസ്റ്റീസ് സിറിയക് ജോസഫ് എന്നിവര്‍ പ്രസംഗിക്കും. സീറോ മലബാര്‍ സഭ സിനഡ് സെക്രട്ടറിയും മെല്‍ബണ്‍ ബിഷപ്പുമായ മാര്‍ ബോസ്‌കോ പുത്തൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. അസംബ്ലി സെക്രട്ടറി റവ.ഡോ. ഷാജി കൊച്ചുപുരയില്‍, സഹൃദയ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ആന്റു ആലപ്പാടന്‍ എന്നിവര്‍ പ്രസംഗിക്കും. അത്താഴത്തിനുശേഷം ഇരിങ്ങാലക്കുട രൂപതയുടെ കലാപരിപാടികള്‍. ജീവിതത്തിലെ ലാളിത്യം, കുടുംബത്തിലെ സാക്ഷ്യം, പ്രവാസികളുടെ ദൗത്യം എന്നീ വിഷയങ്ങളാണ് അസംബ്ലി പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. വര്‍ത്തമാനകാല വെല്ലുവിളികളോടു സഭയുടെ പ്രത്യുത്തരമെന്ന നിലയിലാണു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. പ്രബന്ധാവതരണങ്ങള്‍ക്കു പുറമേ, ഈ വിഷയങ്ങളില്‍ സഭയുടെ വിവിധ മേഖലകളില്‍ നിന്നു സമാഹരിച്ച നിര്‍ദേശങ്ങളുടെ അവതരണം, ഗ്രൂപ്പ് ചര്‍ച്ചകള്‍, പൊതുചര്‍ച്ചകള്‍ എന്നിവയുണ്ടാകും. റവ.ഡോ. ടോണി നീലങ്കാവില്‍, റവ.ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍, റവ.ഡോ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ എന്നിവരാണു പ്രബന്ധാവതരണങ്ങള്‍ നടത്തുന്നത്. നാളെ രാവിലെ 6.20ന് ഹിന്ദിയിലുള്ള ദിവ്യബലിയില്‍ ഉജ്ജയിന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ മുഖ്യകാര്‍മികത്വം വഹിക്കും. ബിഷപ്പുമാരായ മാര്‍ ജോണ്‍ വടക്കേല്‍, മാര്‍ ആന്റണി ചിറയത്ത് എന്നിവര്‍ സഹകാര്‍മികരാകും. 8.35ന് മേജര്‍ ആര്‍ച്ച്ബിഷപ് അസംബ്ലി പ്രതിനിധികളുമായി ആശയവിനിമയം നടത്തും. 9.50 നു സീറോ മലങ്കര സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കബാവ സന്ദേശം നല്‍കും. തുടര്‍ന്നു ചിങ്ങവനം ക്‌നാനായ അതിരൂപത വലിയ മെത്രാപ്പോലീത്ത മാര്‍ സെവേറിയോസ് കുറിയാക്കോസും ഉച്ചകഴിഞ്ഞു 2.50 ന് ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയും ആശംസയേകും. 27ന് രാവിലെ 6.20ന് ഇംഗ്ലീഷിലുള്ള ദിവ്യബലിയില്‍ ചിക്കാഗോ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികനാകും. ബിഷപ്പുമാരായ മാര്‍ തോമസ് ഇലവനാല്‍, മാര്‍ ജോസ് കല്ലുവേലില്‍ എന്നിവര്‍ സഹകാര്‍മികരാകും. രാവിലെ 9.50്യൂനു കല്‍ദായ സഭാധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപ്പോലീത്തയും പുത്തന്‍കുരിശ് അങ്കമാലി മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ എഫ്രേമും ആശംസയേകും. 28നു രാവിലെ 9.15 നു സമാപന സമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദേശം നല്‍കും. ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ്, മാതൃവേദി പ്രസിഡന്റ് ഡെല്‍സി ലൂക്കാച്ചന്‍ എന്നിവര്‍ പ്രസംഗിക്കും. 11 നു കൃതജ്ഞതാദിവ്യബലിയില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പിനൊപ്പം ബിഷപ്പുമാരായ മാര്‍ ലോറന്‍സ് മുക്കുഴി, മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍, മാര്‍ ബോസ്‌കോ പുത്തൂര്‍, മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ സഹകാര്‍മികരാകും. ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് സന്ദേശം നല്‍കും. ഇന്ത്യക്കു പുറമേ, ഇറ്റലി, ബ്രിട്ടണ്‍, ഓസ്‌ട്രേലിയ, അമേരിക്ക, കാനഡ, ഓസ്ട്രിയ, സിംഗപ്പൂര്‍, ന്യൂസിലാന്‍ഡ്, അയര്‍ലന്‍ഡ്, സൗത്ത് ആഫ്രിക്ക, നൈജീരിയ, വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും അസംബ്ലിയിലേക്കു പ്രതിനിധികളെത്തിയിട്ടുണ്ട്. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സിനഡില്‍ പങ്കെടുക്കുന്ന മെത്രാന്മാര്‍ ഇന്ന് ഉച്ചയ്ക്ക് അസംബ്ലിയിലേക്കെത്തുമെന്ന് സഭയുടെ മുഖ്യവക്താവ് റവ.ഡോ. ജിമ്മി പൂച്ചക്കാട്ട് അറിയിച്ചു.
Image: /content_image/India/India-2016-08-24-23:43:17.png
Keywords:
Content: 2336
Category: 1
Sub Category:
Heading: ഇറ്റലിയിലെ ഭൂകമ്പം: പ്രതിവാര പ്രസംഗം ഉപേക്ഷിച്ച് പതിനായിരങ്ങളോടു കൂടി ജപമാല ചൊല്ലി ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: തന്റെ പ്രതിവാര പ്രസംഗത്തെ ഇറ്റലിയിലെ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനാ ശുശ്രൂഷയാക്കി മാറ്റി ഫ്രാന്‍സിസ് പാപ്പ. പതിനൊന്നായിരത്തില്‍ അധികം തീര്‍ത്ഥാടകര്‍ തിങ്ങി നിറഞ്ഞ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ എത്തിയ മാര്‍പാപ്പ, ഇറ്റലിയെ പിടിച്ചുലച്ച ഭൂചലനത്തില്‍ കൊല്ലപ്പെട്ടവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ തീര്‍ത്ഥാടകരോട് ആഹ്വാനം ചെയ്തു. ജപമാലയിലെ ദുഃഖകരമായ രഹസ്യങ്ങളുടെ ഭാഗം ചൊല്ലിയാണ് മാര്‍പാപ്പ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിച്ചത്. മധ്യ ഇറ്റലിയിലെ അംബ്രിയ, മാര്‍ച്ചേ, ലാസിയോ മേഖലകളിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 240 പേര്‍ മരിക്കുകയും, അഞ്ഞൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഭൂകമ്പം നടന്ന പല സ്ഥലങ്ങളും പൂര്‍ണ്ണമായും നാമാവശേഷമായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ പ്രസംഗം നടത്താതെയാണ് ഭൂചലനത്തില്‍ മരിച്ചവര്‍ക്ക് വേണ്ടിയും ദുരിതത്തിലായിരിക്കുന്ന ജനങ്ങള്‍ക്കു വേണ്ടിയും മാര്‍പാപ്പ പ്രത്യേകം പ്രാര്‍ത്ഥിച്ചത്. ഭൂചലനം നടന്ന പ്രദേശങ്ങളിലേക്ക് വത്തിക്കാനില്‍ നിന്നും ആറ് അഗ്നിശമന സേനാ ഉദ്യോഗസ്ഥരെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടു നല്‍കിയിരുന്നു. ആദ്യത്തെ വന്‍ ഭൂചലനത്തിനു ശേഷം ചെറു ചലനങ്ങളും ഇടവിട്ട് ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. "ഭൂചലനത്തില്‍ മരണപ്പെട്ടവരുടെ ആത്മാക്കള്‍ക്കായും പരിക്ക് പറ്റിയ നിരവധി പേരുടെ ആശ്വാസത്തിനായും പ്രത്യേകം പ്രാര്‍ത്ഥിക്കുന്നു. ബന്ധുക്കളേയും മിത്രങ്ങളേയും പലര്‍ക്കും നഷ്ടമായി. തീവ്രദുഃഖത്തില്‍ ആയിരിക്കുന്ന ആളുകളോട് ഞാന്‍ ചേര്‍ന്നു നില്‍ക്കുന്നു. ദൈവം അവരുടെ ഹൃദയങ്ങളിലേക്ക് ആശ്വാസം നല്‍കട്ടെ. ഒരു നഗരം തന്നെ ഇല്ലാതായി എന്ന് അമാട്രിസ് മേയര്‍ പറയുന്നതു ഞാന്‍ കേട്ടു. നിരവധി കുഞ്ഞുങ്ങള്‍ മരിക്കുവാനിടയായി. ഇത് എല്ലാം എന്നെ ഏറെ ദുഃഖത്തിലേക്ക് ആഴ്ത്തുന്നു. ആശ്വാസത്തിനും സംരക്ഷണത്തിനുമായി നമ്മുക്കെല്ലാവര്‍ക്കും ചേര്‍ന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കാം". ഫ്രാന്‍സിസ് പാപ്പ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ തിങ്ങി കൂടിയ പതിനൊന്നായിരത്തില്‍ പരം വിശ്വാസികളോടായി പറഞ്ഞു. രക്ഷാപ്രവര്‍ത്തനം നടത്തുന്ന എല്ലാ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഫ്രാന്‍സിസ് പാപ്പ തന്റെ പ്രത്യേക കൃതജ്ഞതയും പ്രാര്‍ത്ഥനയും അറിയിച്ചു. വിശുദ്ധ ബനഡിക്ടറ്റ് ജനിച്ച സ്ഥലത്തിന് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം. ഭൂചലനമുണ്ടായി അര മണിക്കൂറിനുള്ളില്‍ തന്നെ നോര്‍സിയായിലെ ബനഡിക്ടറ്റ് ആശ്രമത്തിനു മുന്നിലുള്ള വിശാലമായ ചത്വരത്തിലേക്ക് ആളുകള്‍ ഓടികൂടിയെന്നു ആശ്രമ വൈദികന്‍ ഫാദര്‍ നിവാക്കോഫ് കാത്തലിക് ന്യൂസ് സര്‍വ്വീസിനോട് പറഞ്ഞു. "ഈ പ്രദേശം മുഴുവനും തകര്‍ന്നു തരിപ്പണമായപ്പോഴും സുരക്ഷിത സ്ഥലമായി ആശ്രമം നിലകൊണ്ടു. ഇതിനെ തുടര്‍ന്ന് നൂറുകണക്കിനാളുകള്‍ ഇവിടേയ്ക്ക് ഓടിക്കൂടി. ഇവിടെയുള്ള കെട്ടിടങ്ങള്‍ ഒന്നും തകര്‍ന്നിട്ടില്ല. അതിനാല്‍ ആളുകളെ പാര്‍പ്പിക്കുന്ന ഒരു അഭയാര്‍ത്ഥി കേന്ദ്രമാക്കി ആശ്രമം മാറ്റുവാനുള്ള ക്രമീകരണങ്ങള്‍ ചെയ്യുകയാണ്". ഫാദര്‍ നോക്കോഫ് പറഞ്ഞു.
Image: /content_image/News/News-2016-08-25-03:40:07.jpg
Keywords: Italy,earth,quake,fransis,pope,prayer,weekly,message
Content: 2337
Category: 1
Sub Category:
Heading: ജീവന്റെ സംരക്ഷണത്തിനായി ക്രൈസ്തവ വിശ്വാസികളെ ഒന്നിപ്പിച്ച് 'ലൗവ് ലൈഫ് ചാര്‍ലോട്ടി'
Content: ചാര്‍ലോട്ടി: ജീവന്റെ സംരക്ഷണത്തിനു വേണ്ടി കത്തോലിക്ക വിശ്വാസികളും, പ്രൊട്ടസ്റ്റന്‍ഡ് വിശ്വാസികളും സഭാവ്യത്യാസമില്ലാതെ പ്രാര്‍ത്ഥനയ്ക്കായി ഒരുമിച്ചു. നോര്‍ത്ത് കരോളിനയില്‍ പ്രവര്‍ത്തിക്കുന്ന 'ലൗവ് ലൈഫ് ചാര്‍ലോട്ടി' എന്ന സംഘടനയാണ് ജീവന്റെ സംരക്ഷണത്തിനായി വിശ്വാസ സമൂഹത്തെ ഒരുമിച്ച് കൂട്ടിയുള്ള പ്രാര്‍ത്ഥന നടത്തിയത്. ആയിരത്തില്‍ അധികം പേര്‍ സമൂഹ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. നോര്‍ത്ത് കരോളിനയില്‍ നിന്നും ഈ വര്‍ഷം അവസാനത്തോടെ ഗര്‍ഭഛിദ്രം എന്ന മാരകപാപത്തെ പൂര്‍ണ്ണമായും തുടച്ചു മാറ്റുവാനാണ് ലൗവ് ലൈഫ് ചാര്‍ലോട്ടി സംഘടന ലക്ഷ്യമിടുന്നത്. 40 വ്യത്യസ്ത സഭകളെ ഒന്നിച്ചു കൂട്ടിയാണ് 'ലൗവ് ലൈഫ് ചാര്‍ലോട്ടി' ഗര്‍ഭഛിദ്രത്തിനെതിരെയുള്ള പോരാട്ടങ്ങളില്‍ ക്രൈസ്തവരെ ഒന്നിപ്പിച്ചു പുതിയ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചിരിക്കുന്നത്. 1989 മോണ്‍സിഞ്ചോര്‍ ഫിലിപ്പ് ജെ. റീലിയാണ് സംഘടനയ്ക്ക് തുടക്കം കുറിച്ചത്. ന്യൂയോര്‍ക്കില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്നതിനെതിരെ ശക്തമായ പോരാട്ടം നടത്തിയ വ്യക്തിയാണ് ഫിലിപ്പ് ജെ. റീലി. 1974-ല്‍ വാഷിംഗ്ടണ്‍ ഡിസിയിലേക്ക് ആദ്യത്തെ പ്രോലൈഫ് സംഘടനകളുടെ ജാഥ നടത്തിയതും മോണ്‍സിഞ്ചോര്‍ ഫിലിപ്പ് ജെ. റീലിയുടെ നേതൃത്വത്തിലാണ്. സ്‌നേഹത്തിന്റെയും ജീവന്റെയും മഹത്വകരമായ സന്ദേശം പകര്‍ന്നു നല്‍കുവാന്‍ ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനത്തിലൂടെ ഗര്‍ഭഛിദ്രത്തിന് അറുതിവരുത്തുവാന്‍ സാധിക്കുമെന്ന് ലൗവ് ലൈഫ് ചാര്‍ലോട്ടി പ്രവര്‍ത്തകര്‍ പ്രതീക്ഷ പങ്ക് വെച്ചതായി 'ചര്‍ച്ച് മിലിറ്റന്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസം 14-ാം തീയതി സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ ജപമാല പ്രാര്‍ത്ഥനയില്‍ 170-ല്‍ അധികം പേര്‍ പങ്കെടുത്തിരിന്നു. പരിശുദ്ധ മറിയത്തിന്റെ വിമല ഹൃദയത്തിലേക്ക് നിയോഗങ്ങളെ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ ആത്മീയമായ സംരക്ഷണത്തിലൂടെ ആസൂത്രണം ചെയ്തിരിക്കുന്ന പദ്ധതികള്‍ ക്രമമായി നടക്കുമെന്നും കാത്തലിക് പ്രോ ലൈഫ് ആക്ഷന്‍ നെറ്റ്വര്‍ക്ക് സംഘടനയുടെ പ്രവര്‍ത്തകര്‍ പറയുന്നു. കുടുംബത്തിന്റെ നിലനില്‍പ്പിനും ജീവന്റെ സംരക്ഷണത്തിനുമായി നടത്തപ്പെടുന്ന ഇത്തരം സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ക്രൈസ്തവര്‍ ഐക്യത്തോടെ പങ്കെടുക്കുന്നത്, സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന തിന്മയുടെ ശക്തികളെ നേരിടുവാന്‍ ഉപകരിക്കുമെന്നാണ് പ്രോ ലൈഫ് സംഘടനകളുടെ വിലയിരുത്തല്‍. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-25-02:54:31.jpg
Keywords: PRO,LIFE,EFFORTS,CHARLOTTE,join,prayer
Content: 2338
Category: 8
Sub Category:
Heading: ആത്മാക്കളുടെ ആവശ്യങ്ങളെ പറ്റി ഓര്‍മ്മപ്പെടുത്തുന്ന കാവല്‍ മാലാഖമാര്‍
Content: “ഞാന്‍ കര്‍ത്താവിനെ തേടി,അവിടുന്ന് എനിക്കുത്തരമരുളി; സര്‍വ ഭയങ്ങളിലുംനിന്ന് അവിടുന്ന്എന്നെ മോചിപ്പിച്ചു” (സങ്കീര്‍ത്തനങ്ങള്‍ 34:4). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-25}# “വിസിറ്റേഷന്‍ സന്യാസിനീ സഭാംഗമായിരുന്ന സിസ്റ്റര്‍ മാരി ഡെനിസ് ഡെ മാര്‍ട്ടിഗ്നാട്ട്‌, ദിവ്യത്വത്തിന്റെ പരിമളം പരത്തികൊണ്ടാണ് മരണമടഞ്ഞത്. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി താന്‍ എത്തിക്കുന്ന പ്രാര്‍ത്ഥനകളും, അവര്‍ക്ക് വേണ്ടിയുള്ള തന്റെ ത്യാഗങ്ങളും അവള്‍ വിശ്വാസപൂര്‍വ്വം കാവല്‍ മാലാഖമാരെ ഏല്‍പ്പിക്കുകയായിരുന്നു ചെയ്തിരുന്നത്. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന സമയങ്ങളില്‍ മാലാഖമാര്‍ തനിക്ക് ചുറ്റും കൂടി നില്‍ക്കുകയും, തങ്ങളുടെ പരിപാലനയില്‍ ഏല്‍പ്പിക്കപ്പെട്ടിട്ടുള്ള ആത്മാക്കളുടെ ആവശ്യങ്ങള്‍ എന്തൊക്കെയാണെന്ന്‍ തന്നെ ബോധ്യപ്പെടുത്തുന്നതായും, ഒപ്പം അവരുടെ മോചനത്തിനായി താന്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന്‍ തനിക്ക് കാണിച്ചു തരുന്നതായും ആ കന്യാസ്ത്രീക്ക് അനുഭവപ്പെടുകയുണ്ടായി.” #{red->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ ഏറ്റവും വലിയ ആവശ്യങ്ങള്‍ മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നതിനായി നിങ്ങളുടെ കാവല്‍മാലാഖമാരോട് അപേക്ഷിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/8?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IcLrfdCOYfL8ueR9fQU7fL}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-08-25-04:37:49.jpg
Keywords: ആത്മാ
Content: 2339
Category: 18
Sub Category:
Heading: പാവങ്ങൾക്കു വേണ്ടി ഉപയോഗിക്കാതെ പണം കൂട്ടിവച്ചാൽ ദൈവം ശിക്ഷിക്കും: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Content: തിരുവനന്തപുരം: പാവങ്ങൾക്കുവേണ്ടി ഉപയോഗിക്കാതെ പൊതുപണം കൂട്ടിവച്ചാൽ ദൈവം ശിക്ഷിക്കുമെന്ന് തിരുവനന്തപുരം അതിരൂപത മെത്രാപ്പൊലീത്ത ഡോ. സൂസപാക്യം പറഞ്ഞു. വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ നടന്ന തീരപരിപാലനവും സംരക്ഷണവും എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം നായ്ക്കൾ കടിച്ചുകൊന്ന സഹോദരിയുടെ വീടും കടപ്പുറവും സന്ദർശിച്ചപ്പോൾ താൻ വല്ലാതെ നാണിച്ച് തലകുനിച്ചുപോയി. 26 വർഷമായി തിരുപട്ടം സ്വീകരിച്ച് സമുദായത്തെ സേവിക്കുന്നു. തീരദേശത്തൊക്കെ പ്രാഥമിക ആവശ്യങ്ങൾ സാധിക്കാൻപോലും ഗതിയില്ലാത്ത സമുദായാംഗങ്ങൾ ഇപ്പോഴുമുണ്ടെന്ന യാഥാർത്ഥ്യം എന്റെ കണ്ണുനനയിക്കുന്നു. എന്തിനാണ് ഇടവകകളിൽ പണംകൂട്ടിവയ്ക്കുന്നത്. "നമ്മുടെ സഹോദരിയെ കാട്ടിലോ മേട്ടിലോ വച്ചല്ല മൃഗങ്ങൾ കടിച്ചു കീറിയത്, കടപ്പുറത്തുവച്ചാണ്. അവർ പ്രാഥമികാവശ്യം വിനിയോഗിക്കാൻ പോയപ്പോഴാണ്. ഇതിനേക്കാൾ ദയനീയമായി മറ്റെന്തുണ്ട്. ഇടവകകൾ ഇടപെട്ട് അടിസ്ഥാനസൗകര്യങ്ങൾ എല്ലാവരിലും എത്തിക്കണം. പാവങ്ങൾക്ക് വേണ്ടി ഉപയോഗിക്കാതെ പണം കൂട്ടിവയ്ക്കുന്നവർക്ക് ദൈവ ശിക്ഷകിട്ടും". ബിഷപ്പ് പറഞ്ഞു. ജപമാല ജപിക്കുന്നത് നല്ലതാണ്. പക്ഷേ, അതു മാത്രം ജപിച്ചിരുന്നിട്ട് കാര്യമില്ല. മടികൂടാതെ ത്യാഗത്തോടെ ഇറങ്ങി പ്രവർത്തിക്കണം. സർക്കാരുകളാൽ ഏറെ അവഗണിക്കപ്പെടുന്നവരാണ് നമ്മൾ. ഇറങ്ങിച്ചെന്ന് സമരം ചെയ്ത് അവകാശങ്ങൾ വാങ്ങാൻ കഴിയണം. അതിന് സമുദായത്തിനുവേണ്ടി പ്രവർത്തിക്കാനുള്ള ത്യാഗബോധമാണ് ഉണ്ടാകേണ്ടതെന്നും സൂസപാക്യം പറഞ്ഞു. കടപ്പാട്: കേരള കൌമുദി
Image: /content_image/India/India-2016-08-25-04:50:18.jpg
Keywords:
Content: 2340
Category: 18
Sub Category:
Heading: വാഴ്ത്തപ്പെട്ട മദര്‍ തെരേസായുടെ വിശുദ്ധപദ പ്രഖ്യാപനത്തിനൊരുക്കമായുള്ള നൊവേന ഇന്നു മുതല്‍ ആരംഭിക്കുന്നു
Content: കൊച്ചി: കാരുണ്യത്തിന്‍റെ അമ്മയായ വാഴ്ത്തപ്പെട്ട മദര്‍ തെരേസായുടെ വിശുദ്ധപദ പ്രഖ്യാപനം 2016 സെപ്റ്റംബര്‍ 4-ാം തീയതി റോമില്‍ വച്ച് നടക്കാനിരിക്കെ എറണാകുളം സെന്‍റ് മേരീസ്‌ ബസിലിക്ക ഇടവകയിലെ എസ്.ആര്‍.എം. റോഡിലുള്ള മദര്‍ തെരേസാ കോണ്‍വെന്‍റില്‍ (ശിശു ഭവനില്‍) ഇന്നു മുതല്‍ വൈകിട്ടു 5.30 PM നൊവേനയും വിശുദ്ധ കുര്‍ബ്ബാനയും ആരംഭിക്കുന്നു. വാഴ്ത്തപ്പെട്ട മദര്‍ തെരേസാ പലപ്രാവശ്യം വന്നു താമസിച്ചിട്ടുള്ള ഭവനമാണ് കൊച്ചിയിലെ S.R.M റോഡിലുള്ള ഈ ശിശു ഭവന്‍. നാലാം തീയതി ഞായറാഴ്ച മദര്‍ തെരേസയുടെ നാമകരണ ദിനത്തോടനുബന്ധിച്ച് എറണാകുളം ബസിലിക്കാ പള്ളിയില്‍ വച്ച് വൈകിട്ട് 5.30 മണിക്ക് മദര്‍ തെരേസായുടെ രൂപം വെഞ്ചരിപ്പും, ആഘോഷമായ കൃതജ്ഞതാ ബലിയും സ്തോത്രഗീതവും ഉണ്ടായിരിക്കും. തിരുക്കര്‍മ്മങ്ങള്‍ക്ക് എറണാകുളം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. പ്രസ്തുത തിരുക്കര്‍മ്മങ്ങളില്‍ ഇടവകയിലെ വൈദികരും, സമര്‍പ്പിതരും, അല്‍മായരും പങ്കുചേരും. സെപ്റ്റംബര്‍ 5- തീയതി രാവിലെ 6.30 മണിക്ക് മദര്‍ തെരേസ കോണ്‍വെന്‍റ് ചാപ്പലില്‍ വച്ച് വിശുദ്ധ മദര്‍ തെരേസയുടെ സ്തുതിക്കായി അര്‍പ്പിക്കുന്ന തിരുനാള്‍ കുര്‍ബ്ബാനയോടു കൂടി തിരുന്നാള്‍ ആചരണങ്ങള്‍ സമാപിക്കും. ബസിലിക്ക വികാരി റവ.ഡോ. ജോസ് പുതിയേടത്തായിരിക്കും തിരുന്നാള്‍ കുര്‍ബ്ബാനയ്ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത്. നൊവേന ദിനങ്ങളില്‍ റവ.ഡോ.പോള്‍ തേലക്കാട്ട്, റവ.ഫാ.ഫ്രാന്‍സീസ് അരീക്കല്‍, ഫാ.ജയിംസ് തൊടിയില്‍, ഫാ.സെബാസ്റ്റിന്‍ കൊച്ചു കുന്നേല്‍, ഫാ.ബിജോയി പാലാട്ടി, ഫാ.സെന്‍ കല്ലുങ്കല്‍, ഫാ.സാന്‍റോ കണ്ണമ്പുഴ, ഫാ.വര്‍ഗ്ഗീസ് മൂഞ്ഞേലി, ഫാ.എബ്രഹാം പള്ളിവാതുക്കല്‍, ഫാ. പോള്‍ മാടങ്കരി എന്നിവര്‍ നൊവേന പ്രാര്‍ത്ഥനക്കും വി.കുര്‍ബ്ബാനക്കും കാര്‍മ്മികത്വം വഹിക്കും. നോവേനക്കും തിരുനാള്‍ ആഘോഷങ്ങള്‍ക്കും ഇടവകയിലെ ഫാമിലി യൂണിറ്റുകളും മിഷനറീസ് ഓഫ് ചാരിറ്റി (L.M.C.) അംഗങ്ങളും നേതൃത്വം നല്‍കുമെന്ന് ബസിലിക്കാ പള്ളി വികാരി റവ.ഡോ.ജോസ് പുതിയേടത്ത് അറിയിച്ചു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-08-25-05:50:44.jpg
Keywords: