category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവാഴ്ത്തപ്പെട്ട മദര്‍ തെരേസായുടെ വിശുദ്ധപദ പ്രഖ്യാപനത്തിനൊരുക്കമായുള്ള നൊവേന ഇന്നു മുതല്‍ ആരംഭിക്കുന്നു
Contentകൊച്ചി: കാരുണ്യത്തിന്‍റെ അമ്മയായ വാഴ്ത്തപ്പെട്ട മദര്‍ തെരേസായുടെ വിശുദ്ധപദ പ്രഖ്യാപനം 2016 സെപ്റ്റംബര്‍ 4-ാം തീയതി റോമില്‍ വച്ച് നടക്കാനിരിക്കെ എറണാകുളം സെന്‍റ് മേരീസ്‌ ബസിലിക്ക ഇടവകയിലെ എസ്.ആര്‍.എം. റോഡിലുള്ള മദര്‍ തെരേസാ കോണ്‍വെന്‍റില്‍ (ശിശു ഭവനില്‍) ഇന്നു മുതല്‍ വൈകിട്ടു 5.30 PM നൊവേനയും വിശുദ്ധ കുര്‍ബ്ബാനയും ആരംഭിക്കുന്നു. വാഴ്ത്തപ്പെട്ട മദര്‍ തെരേസാ പലപ്രാവശ്യം വന്നു താമസിച്ചിട്ടുള്ള ഭവനമാണ് കൊച്ചിയിലെ S.R.M റോഡിലുള്ള ഈ ശിശു ഭവന്‍. നാലാം തീയതി ഞായറാഴ്ച മദര്‍ തെരേസയുടെ നാമകരണ ദിനത്തോടനുബന്ധിച്ച് എറണാകുളം ബസിലിക്കാ പള്ളിയില്‍ വച്ച് വൈകിട്ട് 5.30 മണിക്ക് മദര്‍ തെരേസായുടെ രൂപം വെഞ്ചരിപ്പും, ആഘോഷമായ കൃതജ്ഞതാ ബലിയും സ്തോത്രഗീതവും ഉണ്ടായിരിക്കും. തിരുക്കര്‍മ്മങ്ങള്‍ക്ക് എറണാകുളം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. പ്രസ്തുത തിരുക്കര്‍മ്മങ്ങളില്‍ ഇടവകയിലെ വൈദികരും, സമര്‍പ്പിതരും, അല്‍മായരും പങ്കുചേരും. സെപ്റ്റംബര്‍ 5- തീയതി രാവിലെ 6.30 മണിക്ക് മദര്‍ തെരേസ കോണ്‍വെന്‍റ് ചാപ്പലില്‍ വച്ച് വിശുദ്ധ മദര്‍ തെരേസയുടെ സ്തുതിക്കായി അര്‍പ്പിക്കുന്ന തിരുനാള്‍ കുര്‍ബ്ബാനയോടു കൂടി തിരുന്നാള്‍ ആചരണങ്ങള്‍ സമാപിക്കും. ബസിലിക്ക വികാരി റവ.ഡോ. ജോസ് പുതിയേടത്തായിരിക്കും തിരുന്നാള്‍ കുര്‍ബ്ബാനയ്ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത്. നൊവേന ദിനങ്ങളില്‍ റവ.ഡോ.പോള്‍ തേലക്കാട്ട്, റവ.ഫാ.ഫ്രാന്‍സീസ് അരീക്കല്‍, ഫാ.ജയിംസ് തൊടിയില്‍, ഫാ.സെബാസ്റ്റിന്‍ കൊച്ചു കുന്നേല്‍, ഫാ.ബിജോയി പാലാട്ടി, ഫാ.സെന്‍ കല്ലുങ്കല്‍, ഫാ.സാന്‍റോ കണ്ണമ്പുഴ, ഫാ.വര്‍ഗ്ഗീസ് മൂഞ്ഞേലി, ഫാ.എബ്രഹാം പള്ളിവാതുക്കല്‍, ഫാ. പോള്‍ മാടങ്കരി എന്നിവര്‍ നൊവേന പ്രാര്‍ത്ഥനക്കും വി.കുര്‍ബ്ബാനക്കും കാര്‍മ്മികത്വം വഹിക്കും. നോവേനക്കും തിരുനാള്‍ ആഘോഷങ്ങള്‍ക്കും ഇടവകയിലെ ഫാമിലി യൂണിറ്റുകളും മിഷനറീസ് ഓഫ് ചാരിറ്റി (L.M.C.) അംഗങ്ങളും നേതൃത്വം നല്‍കുമെന്ന് ബസിലിക്കാ പള്ളി വികാരി റവ.ഡോ.ജോസ് പുതിയേടത്ത് അറിയിച്ചു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-08-25 00:00:00
Keywords
Created Date2016-08-25 15:20:44