Contents
Displaying 2121-2130 of 24978 results.
Content:
2300
Category: 6
Sub Category:
Heading: യേശുവിന്റെ സ്നേഹം അനുഭവിച്ചറിയാന്‍ സുവിശേഷങ്ങളിലേക്ക് നമ്മുടെ ഹൃദയം തുറക്കേണ്ടിയിരിക്കുന്നു
Content: "ഞാന്‍ എന്റെ പിതാവിന്റെ കല്‍പനകള്‍ പാലിച്ച് അവിടുത്തെ സ്‌നേഹത്തില്‍ നിലനില്‍ക്കുന്നതുപോലെ, നിങ്ങള്‍ എന്റെ കല്‍പനകള്‍ പാലിച്ചാല്‍ എന്റെ സ്‌നേഹത്തില്‍ നിലനില്‍ക്കും" (യോഹന്നാന്‍ 15:10). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 21}# ധനികനായ യുവാവിന്റെ മടങ്ങല്‍ നമ്മെ ഏറെ ചിന്തിപ്പിക്കുന്നതാണ്. തന്നെ പിന്‍തുടരാനുള്ള യേശുവിന്റെ വിളി സ്വീകരിക്കുവാന്‍ അവന് ധാരാളം സ്വത്തുവകകള്‍ തടസ്സമായി നിന്നു. ഈ ലോകത്തിലെ ആസ്തികളും വസ്തുക്കളും ക്ഷണികമെന്ന് യേശു നമ്മെ പഠിപ്പിക്കുന്നു. യേശു ഇപ്രകാരമാണ് പറഞ്ഞത്:- "ഞാന്‍ നിങ്ങളോട് കല്‍പിക്കുന്നത് നിങ്ങള്‍ ചെയ്യുന്നെങ്കില്‍ നിങ്ങള്‍ എന്റെ സ്‌നേഹിതരാണ്" (യോഹ. 15:14). ദൈവഹിതത്തോടുള്ള വ്യക്തിപരമായ പ്രതിബദ്ധതയും അപരന് വേണ്ടിയുള്ള പ്രയത്‌നവുമാണ് സ്‌നേഹം നമ്മോടു ആവശ്യപ്പെടുന്നത്. അപരന് വേണ്ടിയുള്ള പ്രയത്‌നത്തിന്റെ ആവശ്യകതയെ പറ്റി യേശു പറയുന്ന വാക്കുകള്‍ തുറന്ന മനസ്സോടെ നാം സ്വീകരിക്കേണ്ടിയിരിക്കുന്നു. യേശുവിന്റെ സ്നേഹം അനുഭവിച്ചറിയാന്‍ സുവിശേഷങ്ങളിലെ ക്രിസ്തുവിലേക്ക് നമ്മുടെ ഹൃദയങ്ങളെ തുറക്കേണ്ടിയിരിക്കുന്നു. പ്രാര്‍ത്ഥനയിലൂടെ, പരീക്ഷണങ്ങളേയും ആശയക്കുഴപ്പങ്ങളേയും എല്ലാ തരത്തിലുമുള്ള തിന്മകളെ പ്രതിരോധിച്ചുകൊണ്ട്, നിങ്ങള്‍ക്ക് അവന്റെ വിളി അനുസരിക്കാന്‍ കഴിയും. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ബോസ്റ്റണ്‍ 1.10.79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/8?type=6 }}
Image: /content_image/Meditation/Meditation-2016-08-21-06:33:43.jpg
Keywords: സ്നേഹം

2301
Category: 18
Sub Category:
Heading: തിരുനാള്‍ വെടിക്കെട്ട് ഒഴിവാക്കി നിര്‍മ്മിച്ച വീട് നിര്‍ദ്ധന കുടുംബത്തിന് കൈമാറി
Content: ചെട്ടിക്കാട്: പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തിരുനാളിന് നടത്തിവരാറുള്ള വെടിക്കെട്ട് പൂര്‍ണമായും ഒഴിവാക്കിയുള്ള തുക കൊണ്ട് നിര്‍മ്മിച്ച ഭവനത്തിന്റെ താക്കോല്‍ നിര്‍ദ്ധന കുടുംബത്തിന് കൈമാറി. കഴിഞ്ഞ മെയ് മാസത്തില്‍ തിരുനാള്‍ ആഘോഷം തുടങ്ങുന്നതിനു മുന്പ് കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് ദുരന്തം ഉണ്ടായ പശ്ചാത്തലത്തിലാണ് തിരുനാള്‍ വെടിക്കെട്ട് ഒഴിവാക്കി ആ തുക കൊണ്ട് പാവപ്പെട്ട കുടുംബത്തിന് ഭവനം നിര്‍മ്മിച്ച് നല്‍കുവാനായി ദൈവാലയ അധികൃതര്‍ തീരുമാനിച്ചത്. ചെട്ടിക്കാട് കളത്തില്‍ മേഴ്‌സിക്കാണ് കിടപ്പുമുറി, ഹാള്‍, അടുക്കള, സിറ്റൗട്ട് എന്നിവ അടങ്ങിയ മനോഹരമായ വീട് പണിതു നല്‍കിയത്. മെയ് 10നു തറകല്ലിട്ട വീട് മൂന്നു മാസം കൊണ്ട് പൂര്‍ത്തീകരിച്ച് നല്കുവാന്‍ ഇടവകക്കായി. നിര്‍മാണത്തിന് തികയാതെ വന്ന തുക ഇടവകയിലെ മതബോധന വിദ്യാര്‍ത്ഥികളുടെ കാരുണ്യ ഭവനം പദ്ധതിയില്‍ നിന്ന് എടുക്കുകയും ചെയ്തിരിന്നു. ഇടവക വികാരി ഫാ. ജോയ് കല്ലറയ്ക്കല്‍ വിടീന്റെ ആശീര്‍വാദവും താക്കോല്‍ദാനവും നിര്‍വഹിച്ചു. ഫാ. ലിനു പുത്തന്‍ചക്കാലക്കല്‍, സെബാസ്റ്റ്യന്‍ പനക്കല്‍, റോബി പടമാട്ടുമ്മല്‍, ജോസഫ് കുറുപ്പശേരി എന്നിവര്‍ പ്രസംഗിച്ചു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-08-21-08:52:43.jpg
Keywords:

2302
Category: 5
Sub Category:
Heading: തിരുസഭയുടെ വേദപാരംഗതനായ വിശുദ്ധ അഗസ്റ്റീനോസ്
Content: പുരാതന ക്രിസ്തീയ ലോകത്തു ഏറ്റവും ആഴമായ പാണ്ഡിത്യമുള്ള ഒരാളായിരുന്നു വിശുദ്ധ അഗസ്റ്റീനോസ്. അഗസ്റ്റിന്‍ എന്ന പേരിലും ഔറേലിയുസ് അഗസ്തീനോസ് എന്ന പേരിലും വിശുദ്ധന്‍ അറിയപ്പെടുന്നു. 354 നവംബര്‍ 13-ന് ഉത്തരാഫ്രിക്കയിലെ തഗാസ്തെയിലാണ് ഔറേലിയുസ് അഗസ്തീനോസ് ജനിച്ചത്. വിശുദ്ധന്റെ മാതാവായിരുന്ന മോനിക്ക ഒരു ദൈവഭക്തയായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പിതാവായിരുന്ന പട്രീഷ്യസ് ഒരു അവിശ്വാസിയായിരുന്നു. നല്ല രീതിയിലുള്ള ക്രിസ്തീയ വിദ്യാഭ്യാസം ലഭിച്ചിരുന്ന അഗസ്തിനോസ് അപ്പോഴും ജ്ഞാനസ്നാനം സ്വീകരിച്ചിട്ടില്ലായിരുന്നു. കാര്‍ത്തേജില്‍ നിയമ വിദ്യാര്‍ത്ഥിയായിരിക്കെ മനിക്കേയ വാദത്തില്‍ അദ്ദേഹം ആകൃഷ്ടനാവുകയും പാപത്തിന്റെ വഴിയില്‍ ജീവിക്കുവാന്‍ തുടങ്ങുകയും ചെയ്തു. ഇത് അവന്റെ അമ്മയായ മോനിക്കയെ സങ്കടത്തിലാക്കി. തന്റെ കൂടെയായിരിക്കുവാന്‍ അമിതമായി ആഗ്രഹിച്ചിരുന്ന തന്റെ മാതാവിനെ കബളിപ്പിച്ച് അവന്‍ റോമിലെത്തി. അവനെയോര്‍ത്ത് കരയുവാനും, പ്രാര്‍ത്ഥിക്കുവാനും മാത്രമേ മോനിക്കയ്ക്ക് സാധിക്കുമായിരുന്നുള്ളൂ. അവളുടെ സങ്കടം കണ്ടു ഒരിക്കല്‍ ഒരു മെത്രാന്‍ ഇങ്ങനെ പറഞ്ഞു, “ഒരുപാട് കണ്ണുനീരിന്റെ ഈ പുത്രന്‍ നഷ്ടപ്പെടുകയില്ല”. എന്നാല്‍ തിന്മയുടെ ശക്തി അഗസ്തീനോസിനെ കൂടുതല്‍ ധാര്‍മ്മികാധപതനത്തിലേക്കായിരുന്നു നയിച്ചുകൊണ്ടിരുന്നത്. പതിയെ പതിയെ, തുടര്‍ച്ചയായ മോനിക്കയുടെ പ്രാര്‍ത്ഥന ഫലം കണ്ട് തുടങ്ങി. സുഖലോലപരമായ ജീവിതത്തിന്റെ ശൂന്യതയെയും, മനുഷ്യ ഹൃദയത്തിന്റെ അഗാധതയേയും അദ്ദേഹം മനസ്സിലാക്കി. ഭൗതീകമായ സുഖങ്ങള്‍ ആ അഗാധതയിലേക്കെറിയുന്ന ചെറിയ കല്ലുകളാണെന്ന വസ്തുത അദ്ദേഹത്തിന് പതിയെ പതിയെ ബോധ്യമായി തുടങ്ങി. ‘ദൈവത്തില്‍ വിശ്രമിക്കാത്തിടത്തോളം കാലം ഹൃദയം അസ്വസ്ഥമായിരിക്കും’ എന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായി. മോനിക്കയുടെ കണ്ണുനീരിന്റെയും പ്രാര്‍ത്ഥനയുടെയും ഫലമായി അഗസ്തിനോസ് മാനസാന്തരപ്പെടുകയും, 387-ലെ ഈസ്റ്റര്‍ രാത്രിയില്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്തു. മിലാനിലെത്തിയ വിശുദ്ധന്റെ മാതാവായ മോനിക്ക വളരെ സന്തോഷത്തോട് കൂടിയാണ്, അഗസ്റ്റിന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ സംഭവമായ ജ്ഞാനസ്നാനത്തിനു സാക്ഷ്യം വഹിച്ചത്. അഗസ്തിനോസും തന്റെ മാതാവിനൊപ്പം ആഫ്രിക്കയിലേക്ക് മടങ്ങി. മടക്കയാത്രയില്‍ ഓസ്തിയായില്‍ വെച്ച് അവന്റെ മാതാവ് മരണമടഞ്ഞു. തന്റെ മകന് ഒരു രണ്ടാം ജന്മം നല്‍കുവാന്‍ കഴിഞ്ഞുവെന്ന സന്തോഷത്താലാണ് അവള്‍ മരിച്ചത്. 388-ല്‍ അദ്ദേഹം തഗാസ്തെയില്‍ തിരിച്ചെത്തുകയും തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം സാധാരണ ജീവിതം നയിച്ചു വരികയും ചെയ്തു. പിന്നീട് തന്റെ സ്വത്തുക്കളെല്ലാം പാവങ്ങള്‍ക്ക് വീതിച്ചു നല്‍കിയതിനു ശേഷം 391-ല്‍ ഹിപ്പോയില്‍ വെച്ച് അഗസ്തിനോസ് പൗരോഹിത്യ പട്ടം സ്വീകരിക്കുകയുണ്ടായി. 394-ല്‍ മെത്രാനായിരുന്ന വലേരിയൂസിന്റെ സഹായിയായി തീര്‍ന്ന വിശുദ്ധന്‍, വലേരിയൂസിന്റെ മരണത്തോടെ തന്റെ 41-മത്തെ വയസ്സില്‍ ഹിപ്പോയിലെ മെത്രാനായി അഭിഷിക്തനായി. 396 മുതല്‍ 430 വരെ ഹിപ്പോയിലെ മെത്രാനായി അദ്ദേഹം സേവനമനുഷ്ഠിച്ചു. തിരുസഭയുടെ ഏറ്റവും സ്വാധീനമുള്ള ദൈവശാസ്ത്രജ്ഞനായിരുന്നു വിശുദ്ധന്‍. പ്രത്യേകിച്ച് ത്രിത്വൈക ദൈവം, പുണ്യം, സഭ എന്നിവയെ കുറിച്ചുള്ള സിദ്ധാന്തങ്ങളില്‍ വിശുദ്ധന്റെ ജ്ഞാനം വളരെ വലുതായിരിന്നു. ഒരു നല്ല പ്രഭാഷകനും എഴുത്ത് കാരനും അപാരമായ ആത്മീയതയുമുള്ള ആളായിരുന്നു അദ്ദേഹം. വിശുദ്ധന്റെ രചനകളില്‍ ഏറ്റവും കൂടുതലായി അറിയപ്പെടുന്ന ‘കൺഫഷൻസ്’ എന്ന കൃതിയില്‍ അദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള വിവരണങ്ങളുണ്ട്. അദ്ദേഹത്തിന്റെ തെറ്റുകള്‍, അദ്ദേഹത്തിന്റെ കഷ്ടപ്പാടുകള്‍, മതപരമായ നിരീക്ഷണങ്ങള്‍ എന്നിവയും ഈ രചനയില്‍ കാണാവുന്നതാണ്. ‘ദി സിറ്റി ഓഫ് ഗോഡ്’ എന്ന കൃതിയും വിശുദ്ധന്റെ പ്രസിദ്ധമായ ഒരു രചനയാണ്. വിശുദ്ധന്റെ പ്രസംഗങ്ങള്‍, പ്രത്യേകിച്ച് വിശുദ്ധ യോഹന്നാന്റെ സുവിശേഷങ്ങളേയും, സങ്കീര്‍ത്തനങ്ങളേയും ആസ്പദമാക്കിയുള്ളവയായിരിന്നു. അഗസ്തീനോസിന്റെ സഭാ ജീവിതം മതവിരുദ്ധ വാദങ്ങള്‍ക്കെതിരേയുള്ള പോരാട്ടങ്ങളാല്‍ നിറഞ്ഞതായിരുന്നു. ആ പോരാട്ടങ്ങളിലെല്ലാം തന്നെ അദ്ദേഹം വിജയം വരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഏറ്റവും തിളക്കമാര്‍ന്ന വിജയം, ‘ദൈവ കൃപയുടെ ആവശ്യകതയെ’ നിഷേധിക്കുന്ന പെലാജിയൂസിനെതിരായി നേടിയതായിരുന്നു. ഈ വിജയം അദ്ദേഹത്തിന് ‘കൃപയുടെ പാരംഗതന്‍’ എന്ന വിശേഷണം നേടികൊടുത്തു. വിശുദ്ധന്റെ രചനകളില്‍ മുന്നിട്ട് നിന്നിരുന്ന ദൈവത്തോടുള്ള അപാരമായ സ്നേഹത്തിന്റെ പ്രതീകമായി ക്രിസ്തീയ കലകളില്‍ ജ്വലിക്കുന്ന ഹൃദയവുമായി ചേര്‍ത്തുകൊണ്ടാണ് വിശുദ്ധനെ പലപ്പോഴും ചിത്രീകരിച്ചിട്ടുള്ളത്. അഗസ്തീനിയൻ സന്യാസസമൂഹം ആഗസ്തീനോസിന്റെ സന്യാസാദർശങ്ങൾ പിന്തുടരുകയും, അദ്ദേഹത്തെ അവരുടെ ആത്മീയ പിതാവായി സ്വീകരിക്കുകയും ചെയ്തു. ഹിപ്പോയില്‍ വെച്ചാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ അലക്സാണ്ടര്‍ 2. സായിന്‍റസിലെ ബിഷപ്പായിരുന്ന അംബ്രോസ് 3. ഫോര്‍ത്ത്നാത്തൂസ്, കായൂസ്, ആന്തെസ്സ് 4. ഉമ്പ്രിയായിലെ ഫക്കുന്തീനൂസു {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/8?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FD6vMJG3rBE2rVnm27ffw8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-08-26-14:46:31.jpg
Keywords: വിശുദ്ധ അഗ

2303
Category: 5
Sub Category:
Heading: വിശുദ്ധ മോനിക്ക
Content: വടക്കന്‍ ആഫ്രിക്കയിലെ തഗാസ്തെയില്‍ ഏതാണ്ട് 331-ലാണ് വിശുദ്ധ മോനിക്ക ജനിച്ചത്. തങ്ങളുടെ നിശബ്ദമായ മാര്‍ഗ്ഗങ്ങളിലൂടെ പുരാതന സഭയില്‍ സ്വാധീനം ചെലുത്തിയ പുണ്യവതികള്‍ക്കൊരുദാഹരണമാണ് വിശുദ്ധ മോനിക്ക. തന്റെ കണ്ണുനീരും പ്രാര്‍ത്ഥനകളും വഴി വിശുദ്ധ, മഹാനായ അഗസ്റ്റിനെ തിരുസഭക്ക് നല്‍കുകയും, അതുമൂലം ഭൂമിയിലെ ദൈവരാജ്യത്തിന്റെ ചരിത്രത്തില്‍ തന്റേതായ ഒരു സ്ഥാനം നേടുകയും ചെയ്തു. ‘വിശുദ്ധ അഗസ്റ്റിന്റെ കുമ്പസാരങ്ങള്‍’ (The Confessions of St. Augustin) എന്ന കൃതിയില്‍ പറയും പ്രകാരം മോനിക്കയുടെ പിതാവിനെ പരിപാലിച്ച അതേ പരിചാരികയുടെ മേല്‍നോട്ടത്തില്‍ തന്നെയാണ് വിശുദ്ധയും വളര്‍ന്നത്. പാട്രിഷ്യസ് എന്ന വിജാതീയനായിരുന്നു അവളെ വിവാഹം ചെയ്തത്. മറ്റുള്ള സ്വഭാവ ദൂഷ്യങ്ങള്‍ക്ക് പുറമേ വളരെയേറെ മുന്‍കോപിയുമായിരുന്നു അവളുടെ ഭര്‍ത്താവ്. അദ്ദേഹത്തിന്റെ ഒപ്പമുള്ള ജീവിതത്തിലെ സഹനം വഴിയാണ് വിശുദ്ധക്ക് അപാരമായ സഹനശക്തിയുണ്ടായതെന്ന്‍ അനുമാനിക്കപ്പെടുന്നു. തന്റെ ഭര്‍ത്താവിന്റെ ദേഷ്യമടങ്ങിയതിനു ശേഷം മാത്രമേ വിശുദ്ധ അദ്ദേഹത്തെ ഗുണദോഷിച്ചിരുന്നുള്ളു. കൂടാതെ ദുഷിച്ച മനസ്സുകള്‍ക്കുടമകളായിരുന്ന പരിചാരകര്‍ അവളുടെ അമ്മായിയമ്മയെ ഏഷണികള്‍ പറഞ്ഞു പിടിപ്പിച്ച് വിശുദ്ധക്കെതിരായി തിരിക്കുകയും ചെയ്തു. എന്നാല്‍ വിശുദ്ധ ആ പ്രതിബന്ധങ്ങളെയെല്ലാം ദയയോടും, സഹതാപത്തോടും കൂടി നേരിട്ടു. മൂന്ന് മക്കളെ നല്‍കി ദൈവം വിശുദ്ധയെ അനുഗ്രഹിച്ചു: നവിജിയൂസ്, പെര്‍പ്പെച്ചുവ, അഗസ്റ്റിന്‍ എന്നിവരായിരിന്നു അവര്‍. യൗവ്വനത്തിലായിരുന്നു അഗസ്റ്റിന്‍ ജ്ഞാനസ്നാനം സ്വീകരിച്ചത്. ഒരുപക്ഷേ പാപപങ്കിലമായ അവന്റെ ജീവിതം കാരണം മോനിക്ക അവന്റെ ജ്ഞാനസ്നാനം നീട്ടിവെച്ചതാകുവാനും സാധ്യതയുണ്ട്. അഗസ്റ്റിന് പത്തൊന്‍പത് വയസ്സ് പ്രായമുള്ളപ്പോള്‍ അവന്റെ പിതാവ് മരണപ്പെട്ടു. അതിനോടകം തന്നെ തന്റെ അനുതാപവും, പ്രാര്‍ത്ഥനയും വഴി വിശുദ്ധ അദ്ദേഹത്തിന്റെ മാനസാന്തരം നേടിയെടുത്തിരുന്നു. എല്ലാ തരത്തിലുള്ള പാപങ്ങളും, ധാരാളിത്തവും വഴി യുവാവായ അഗസ്റ്റിന്‍ തന്റെ അമ്മക്ക് എന്നും തലവേദനയായിരുന്നു. അവളുടെ കണ്ണുനീരും, എല്ലാ ശ്രമങ്ങളും വൃഥാവിലായപ്പോള്‍, അവസാനം അവള്‍ മകനെ തന്റെ വീട്ടില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കുക വരെയുണ്ടായി. എന്നാല്‍ ഒരു ദര്‍ശനത്തേ തുടര്‍ന്ന്‍ അവള്‍ അവനെ വീണ്ടും വീട്ടില്‍ പ്രവേശിപ്പിച്ചു. അഗസ്റ്റിന്‍ റോമിലേക്ക് പോകുവാന്‍ പദ്ധതിയിട്ടപ്പോള്‍ വിശുദ്ധയും അവനെ അനുഗമിക്കുവാന്‍ തീരുമാനിച്ചു, എന്നാല്‍ വിശുദ്ധ തുറമുഖത്തെത്തിയപ്പോഴേക്കും അവന്‍ കപ്പല്‍ കയറിയിരുന്നു. പിന്നീട് അവള്‍ അവനെ പിന്തുടര്‍ന്ന് മിലാനില്‍ എത്തി. അവിടെ വെച്ച് വിശുദ്ധ അംബ്രോസ് അവളെ അനുമോദിക്കുകയും, ഇതുപോലൊരു മാതാവിനെ ലഭിച്ചതില്‍ അഗസ്റ്റിനെ അഭിനന്ദിക്കുകയും ചെയ്തു. മിലാനില്‍ വെച്ചാണ് വിശുദ്ധ തന്റെ മകന്റെ മതപരിവര്‍ത്തനത്തിനുള്ള പാത തയ്യാറാക്കുന്നത്. അവസാനം അവളുടെ കണ്ണുനീര്‍ ആനന്ദമായി മാറിയ ആ നിമിഷം വന്നു ചേര്‍ന്നു. അഗസ്റ്റിന്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയും, വിശുദ്ധയുടെ അശ്രാന്ത പരിശ്രമത്തിനു വിരാമമാവുകയും ചെയ്തു. ആഫ്രിക്കയിലേക്ക് തിരികെ വരുന്നതിനിടയില്‍ തന്റെ 66-ത്തെ വയസ്സില്‍ ഓസ്റ്റിയായില്‍ വെച്ചാണ് വിശുദ്ധ മരണപ്പെടുന്നത്. വിശുദ്ധ അഗസ്റ്റിന്റെ ജീവചരിത്രത്തില്‍ വിശുദ്ധയുടെ മരണത്തെ കുറിച്ച് വിവരിക്കുന്ന ഭാഗം ഏറ്റവും ഹൃദയഭേദകവും മനോഹരവുമാണ്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. പേഴ്സ്യന്‍ കന്യകയായ അന്തൂസ 2. ആള്‍സിലെ സെസെരിയൂസ് 3. റൂഫൂസും കാര്‍പൊഫോറൂസും 4. വെയില്‍സിലെ ഡെക്കുമെന്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/8?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FD6vMJG3rBE2rVnm27ffw8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-08-26-14:14:58.jpg
Keywords: വിശുദ്ധ മോനി

2304
Category: 5
Sub Category:
Heading: വിശുദ്ധ സെഫിരിനൂസ്
Content: റോമില്‍ ഹബുണ്ടിയൂസിന്റെ മകനായാണ് വിശുദ്ധ സെഫിരിനൂസ് ജനിച്ചത്. ചരിത്രകാരന്മാരില്‍ നിന്നും ലഭ്യമായ വിവരമനുസരിച്ച് ഖനിയിലെ അടിമജോലിയില്‍ നിന്നും മോചിതനായതിനു ശേഷം സഭാ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വയം സമര്‍പ്പിച്ച കാലിക്സ്റ്റസില്‍ സെഫിരിനൂസ് ആശ്രയിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ക്രമേണ അദ്ദേഹം കാലിക്സ്റ്റസിനെ ആര്‍ച്ച് ഡീക്കണാക്കുകയും, സഭയുടെ അധികാരത്തിലുള്ള അപ്പിയന്‍ മാര്‍ഗ്ഗത്തിലെ സെമിത്തേരിയുടെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. അക്കാലത്ത് നാനാവശങ്ങളില്‍ നിന്നും മതവിരുദ്ധ വാദം സഭയെ പിടിച്ചുലച്ചുകൊണ്ടിരുന്നു. എന്നാല്‍ സെഫിരിനൂസാകട്ടെ അപ്പസ്തോലന്‍മാര്‍ മുന്നോട്ട് വെച്ചിട്ടുള്ള പ്രബോധനങ്ങളില്‍ ഉറച്ചു നില്‍ക്കുകയും സഭയെ സംരക്ഷിക്കുകയും ചെയ്തു. സഭയില്‍ നിന്നും പുറത്താക്കപ്പെട്ട തിയോഡോട്ടസ് എന്നയാള്‍ യേശു ദൈവത്തിന്റെ യഥാര്‍ത്ഥ മകനല്ല എന്ന തന്റെ വാദം പ്രചരിപ്പിക്കുകയും, കൂടാതെ സ്വന്തം സഭ സ്ഥാപിക്കുകയും, ശമ്പളത്തില്‍ ഒരു മെത്രാനെ നിയമിക്കുകയും ചെയ്തു. നതാലിയൂസ് എന്നായിരുന്നു ആ മെത്രാന്റെ നാമം. അതിനു മുന്‍പായി സത്യ ദൈവത്തിലുള്ള തന്റെ വിശ്വാസം തുറന്ന് പറഞ്ഞതിന് ഒരിക്കല്‍ പീഡിപ്പിക്കപ്പെട്ടിട്ടുള്ള ആളായിരുന്നു നതാലിയൂസ്. ഐതീഹ്യമനുസരിച്ച്, തനിക്ക് വേണ്ടി സഹനമനുഭവിച്ച ആരും സഭയില്‍ നിന്നും പുറത്താക്കപ്പെടുന്നത് യേശു ആഗ്രഹിക്കാത്തതിനാല്‍, നതാലിയൂസിനുണ്ടായ ഒരു ദര്‍ശനത്തില്‍ മാലാഖമാര്‍ പ്രത്യക്ഷപ്പെടുകയും തിയോഡോട്ടസിനൊപ്പം ചേര്‍ന്നതില്‍ അദ്ദേഹത്തെ ഗുണദോഷിക്കുകയും ചെയ്തു. സത്യപ്രകാശം കണ്ട നതാലിയൂസ് വിശുദ്ധ സെഫേരിയൂസിനോട് മാപ്പപേക്ഷിച്ചു. ആഴമായ അനുതാപം പ്രകടിപ്പിച്ച നതാലിയൂസിനെ മെത്രാന്‍ സഭയില്‍ തിരിച്ചെടുത്തു. ഇതിനിടെ പ്രാക്സീസ്, നോയിറ്റസ്, സബേല്ലിയൂസ് എന്നിവര്‍ മൊഡാലിസമെന്ന മതവിരുദ്ധ വാദവുമായി രംഗത്ത് വരികയും അക്കാര്യം സെഫിരിനൂസിന്റെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. ഒട്ടും വൈകാതെ തന്നെ സെഫെരിനൂസ് അപ്പസ്തോലന്‍മാരുടെ പ്രബോധനങ്ങളെ ഉദ്ധരിച്ചുകൊണ്ട് ആ മതവിരുദ്ധ വാദത്തെ നിശിതമായി വിമര്‍ശിക്കുകയും അതിന്റെ കെടുതിയില്‍ വീഴാതെ കത്തോലിക്കാ സഭയെ പ്രതിരോധിക്കുകയും ചെയ്തു. പിന്നീട് വിശുദ്ധ സെഫെരിനൂസ് രക്തസാക്ഷിത്വം വരിച്ചതായും, അദ്ദേഹത്തിന്റെ ഭൗതീക ശരീരം അപ്പിയന്‍ മാര്‍ഗ്ഗത്തിലുള്ള സെമിത്തേരിയില്‍ അടക്കം ചെയ്തതായും പറയപ്പെടുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. റോമന്‍ രക്തസാക്ഷികളായ ഇറനെയൂസും അബൂന്തിയൂസും 2. നിക്കോമേഡിയായിലെ അഡ്രിയന്‍ 3. ബെര്‍ഗാമോയിലെ അലക്സാണ്ടര്‍ 4. കാന്‍റര്‍ ബറിയിലെ ബ്രെഗ്വിന്‍ 5. സിംപ്ലിയൂസും, കോണ്‍സ്റ്റാന്‍റിയൂസും വിക്ടോറിയനും 6. സിസിലിയിലെ ഏലിയാസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/8?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IcLrfdCOYfL8ueR9fQU7fL}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-08-25-13:51:58.jpg
Keywords: വിശുദ്ധ

2305
Category: 5
Sub Category:
Heading: ഫ്രാന്‍സിലെ വിശുദ്ധ ലൂയീസ് ഒമ്പതാമന്‍
Content: തന്റെ പന്ത്രണ്ടാമത്തെ വയസ്സില്‍ ഫ്രാന്‍സിലെ രാജാവായി തീര്‍ന്ന വിശുദ്ധ ലൂയീസ് ഒമ്പതാമനെ (1215-1270) മതപരമായ ഔന്നത്യത്തിലേക്ക് കൈ പിടിച്ചു നടത്തിയത് അദ്ദേഹത്തിന്റെ മാതാവായിരുന്ന കാസ്റ്റിലേയിലെ ബ്ലാന്‍ചെ ആയിരുന്നു. തന്റെ ജീവിതകാലം മുഴുവനും അഗാധമായ ദൈവഭക്തി വച്ച് പുലര്‍ത്തിയിരുന്ന ഒരാളായിരുന്നു വിശുദ്ധന്‍. ഒരു രാജാവെന്ന നിലയില്‍ പോലും അദ്ദേഹത്തിന്റെ സ്വഭാവം ഒരു യഥാര്‍ത്ഥ വിശുദ്ധന്റേതു പോലെ തന്നെയായിരുന്നു. രാജ്യത്തിന്റേയും, ക്രിസ്ത്യന്‍ ലോകത്തിന്റേയും ക്ഷേമത്തിനായി തന്റെ ജീവിതം തന്നെ ലൂയീസ് സമര്‍പ്പിച്ചു. ഒരു നല്ല സമാധാന സ്ഥാപകനും കൂടിയായിരുന്നു അദ്ദേഹം. നിരവധി രാജാക്കന്‍മാര്‍ തമ്മിലുള്ള തങ്ങളുടെ തര്‍ക്കങ്ങള്‍ ഒത്തു തീര്‍പ്പാക്കുന്നതിന് നിരന്തരം വിശുദ്ധന്റെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. വിനീതമായ ഹൃദയത്തിന് ഉടമയായ വിശുദ്ധ ലൂയീസ് തന്റെ പദവിയെ വകവെക്കാതെ പാവങ്ങള്‍ക്ക് സഹായമാവുകയും, കുഷ്ഠരോഗികളേയും, മറ്റ് രോഗികളേയും സ്വയം പരിചരിക്കുകയും ചെയ്തു. ദൈവഭക്തിയിലും, ദിവ്യകാരുണ്യ സ്വീകരണത്തിലും വിശുദ്ധന്‍ വളരെയധികം ആവേശം കാണിക്കുകയും, അതിനായി മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തു. യുദ്ധക്കളത്തില്‍ ധീരനും, സല്‍ക്കാരങ്ങളില്‍ മാന്യനുമായിരുന്ന ലൂയീസ്, ഉപവാസവും, കര്‍ക്കശമായ ജീവിത രീതിയും പാലിച്ചിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയമാകട്ടെ, നീതിയിലും, വിശുദ്ധിയിലും, സാമാധാനത്തിനു വേണ്ടിയുള്ള ശ്രമങ്ങളിലും അധിഷ്ഠിതമായിരുന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റേത് ഒരു ദുര്‍ബ്ബലമായ ഭരണമായിരുന്നില്ല, മറിച്ച് തലമുറകളോളം മാതൃകയാക്കിയ ഒരു നല്ല ഭരണമായിരുന്നു ലൂയീസ് കാഴ്ചവെച്ചത്. സന്യാസ സഭകളുടെ ഒരു വലിയ സുഹൃത്തും, തിരുസഭയുടെ ഒരു വലിയ ഉപകാരിയുമായിരുന്നു വിശുദ്ധ ലൂയീസ് ഒമ്പതാമന്‍. വിശുദ്ധ നഗരത്തിന്റെ മോചനത്തിനു വേണ്ടിയുള്ള കുരിശുയുദ്ധത്തിനിടയില്‍ ടുണീസിന് സമീപമാണ് വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചത്. ആരാധനക്രമ ഗ്രന്ഥത്തില്‍ വിശുദ്ധനെക്കുറിച്ച് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “ഏതാണ്ട് ഇരുപത് വര്‍ഷങ്ങളോളം രാജാവായിരുന്നതിനു ശേഷമാണ് അദ്ദേഹത്തിന് കഠിനമായ രോഗം പിടിപ്പെടുന്നത്. വിശുദ്ധ നഗരത്തിന്റെ മോചനത്തിനായി കുരിശു യുദ്ധം നടത്തുവാനുള്ള പ്രതിജ്ഞയെടുക്കുവാന്‍ അത് കാരണമായി. രോഗത്തില്‍ നിന്നും മോചിതനായ ഉടന്‍ തന്നെ പാരീസിലെ മെത്രാനില്‍ നിന്നും കുരിശു യുദ്ധക്കാരുടെ കുരിശ് അദ്ദേഹം സ്വീകരിക്കുകയും, ഒരു വലിയ സൈന്യത്തിന്റെ അകമ്പടിയോട് കൂടി 1248-ല്‍ സമുദ്രം മറികടക്കുകയും ചെയ്തു. യുദ്ധത്തില്‍ ലൂയീസ് ശത്രുക്കളെ പരാജിതരാക്കിയെങ്കിലും, പ്ലേഗ്ബാധ മൂലം അദ്ദേഹത്തിന്റെ സൈന്യത്തിന്റെ വലിയൊരു ഭാഗം നഷ്ടമായി. തുടര്‍ന്ന്‍ 1250-ല്‍ അദ്ദേഹം ആക്രമിക്കപ്പെടുകയും പിടിക്കപ്പെടുകയും ചെയ്തു. അതിനാല്‍ സാരസെന്‍സുമായി സമാധാന സന്ധിയിലേര്‍പ്പെടുവാന്‍ രാജാവ് നിര്‍ബന്ധിതനാവുകയും, വലിയൊരു മോചന ദ്രവ്യം നല്‍കികൊണ്ട് അദ്ദേഹവും അദ്ദേഹത്തിന്റെ സൈന്യവും മോചിതരാവുകയും ചെയ്തു. രണ്ടാം കുരിശു യുദ്ധത്തിനിടക്ക് പ്ലേഗ് ബാധമൂലമാണു അദ്ദേഹം മരണപ്പെട്ടത്. ട്രിനിറ്റാരിയന്‍ മൂന്നാം സഭയില്‍ അംഗമായിരുന്ന ലൂയീസ്, ഫ്രാന്‍സിസ്കന്‍ സഭയുടെ ഒരു ശക്തനായ സഹായി കൂടിയായിരുന്നു. അതിനാല്‍ തന്നെ, രാജാവിന്റെ സഹായങ്ങള്‍ക്ക് പ്രത്യുപകാരമായും, അദ്ദേഹത്തിന്റെ കത്തോലിക്കാപരമായ ജീവിതമാതൃകയും വിശുദ്ധ ബൊനവന്തൂരയെ ആകര്‍ഷിച്ചിരിന്നു. ടുണീസില്‍ വെച്ച് വിശുദ്ധന്‍ മരണപ്പെടുന്നതിനു ഒരു ദശകം മുന്‍പ് തന്നെ വിശുദ്ധ ബൊനവന്തൂര ഫ്രാന്‍സിസ്കന്‍ സഭയുടെ ജനറല്‍ സമ്മേളനത്തില്‍ വെച്ച് വര്‍ഷംതോറും ഒരു ദിവസം വിശുദ്ധന് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും, ഭക്തിയും ആചരിക്കേണ്ടത് ആവശ്യമാണെന്ന് നിര്‍ദ്ദേശിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സമിതി ആ നിര്‍ദ്ദേശം സ്വീകരിക്കുകയും, ലൂയീസ് ഒമ്പതാമന്റെ മരണശേഷം ഉടന്‍ തന്നെ ഫ്രാന്‍സിസ്കന്‍ സഭ അദ്ദേഹത്തിന്റെ വിശുദ്ധ പദവിക്ക് വേണ്ടിയുള്ള പ്രചാരണം തുടങ്ങുകയും ചെയ്തു. ലൂയീസ് ഒമ്പതാമന്‍ വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെട്ട ഉടന്‍തന്നെ സെക്കുലര്‍ ഫ്രാന്‍സിസ്കന്‍ സഭയും, ഫ്രാന്‍സിസ്കന്‍ തേര്‍ഡ് ഓര്‍ഡര്‍ റെഗുലര്‍ സഭയും അദ്ദേഹത്തെ തങ്ങളുടെ സംരക്ഷകനും, മധ്യസ്ഥനുമായി ആദരിച്ചു തുടങ്ങി. #{red->n->n->ഇതര വിശുദ്ധര്‍ }# 1. അരേദിയൂസ് 2. നോര്‍ത്തമ്പ്രിയായിലെ എബ്ബാ സീനിയര്‍ 3. എവുസെബിയൂസ്, പോണ്‍ശിയന്‍, വിന്‍സെന്‍റ്, പെരഗ്രിനൂസ് 4. റോമാക്കാരനായ ജെനേസിയൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/8?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IcLrfdCOYfL8ueR9fQU7fL}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-08-24-11:50:24.jpg

2306
Category: 5
Sub Category:
Heading: വിശുദ്ധ ബര്‍ത്തലോമിയോ ശ്ലീഹ
Content: വേദപാരംഗതനായിരുന്ന വിശുദ്ധ ബര്‍ത്തലോമിയോ, അപ്പസ്തോലനായിരുന്ന വിശുദ്ധ ഫിലിപ്പോസിന്റെ ഒരു അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ മനസ്സ് എപ്പോഴും സത്യത്തിനു നേരെ തുറന്നിട്ടിരുന്നു. വിശുദ്ധന്‍ സ്വന്തം ഇഷ്ടപ്രകാരം ഫിലിപ്പോസിനോടൊപ്പം യേശുവിനെ കാണുവാനായി വരികയും, കണ്ട മാത്രയില്‍ തന്നെ അത് രക്ഷകനായ ദൈവപുത്രനാണെന്ന സത്യം തിരിച്ചറിയുകയും ചെയ്തു. ആദ്യ പെന്തക്കോസ്ത് ദിനത്തില്‍ പരിശുദ്ധാത്മാവിന്റെ വരദാനങ്ങളാല്‍ സമ്മാനിതനായ ബര്‍ത്തലോമിയോ ഏഷ്യാ മൈനര്‍, വടക്ക് പടിഞ്ഞാറന്‍ ഇന്ത്യ, അര്‍മേനിയ എന്നിവിടങ്ങളില്‍ സുവിശേഷം പ്രചരിപ്പിച്ചു. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ നഥാനിയേല്‍ എന്ന പേരിലാണ് വിശുദ്ധ ബര്‍ത്തലോമിയോ അറിയപ്പെടുന്നത്. ഗലീലിയിലെ കാനാ സ്വദേശിയായ വിശുദ്ധ ബര്‍ത്തലോമിയോ യേശു തിരഞ്ഞെടുത്ത ആദ്യ ശിഷ്യന്‍മാരില്‍ ഒരാളായിരുന്നു. യേശുവുമായിട്ടുള്ള വിശുദ്ധന്റെ ആദ്യത്തെ കൂടിക്കാഴ്ചയില്‍ യേശു വിശുദ്ധനെക്കുറിച്ച് ഇപ്രകാരമാണ് പറഞ്ഞത്: “ഇതാ! നിഷ്കപടനായ ഒരു യഥാര്‍ത്ഥ ഇസ്രയേല്‍ക്കാരന്‍”. യേശുവിന്റെ ഉത്ഥാനത്തിന് ശേഷം ഗലീലി സമുദ്രത്തില്‍ വെച്ച് ഉയിര്‍ക്കപ്പെട്ട രക്ഷകന്റെ പ്രത്യക്ഷപ്പെടലിന് സാക്ഷ്യം വഹിക്കുവാന്‍ ഭാഗ്യം ലഭിച്ച ചുരുക്കം ചില അപ്പസ്തോലന്‍മാരില്‍ ഒരാളാണ് വിശുദ്ധ ബര്‍ത്തലോമിയോ (യോഹന്നാന്‍ 21:2). യേശുവിന്റെ സ്വര്‍ഗ്ഗാരോഹണത്തേ തുടര്‍ന്ന്‍ വിശുദ്ധ ബര്‍ത്തലോമിയോ അര്‍മേനിയായില്‍ സുവിശേഷം പ്രഘോഷിക്കുകയും, അവിടെവെച്ച് രക്തസാക്ഷിത്വം വരിച്ചതായും പറയപ്പെടുന്നു. ജീവനോട് കൂടി തന്നെ വിശുദ്ധന്റെ ശരീരത്തില്‍ നിന്നും തൊലി ഉരിയുകയായിരുന്നുവെന്നാണ് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അര്‍മേനിയക്കാര്‍ തങ്ങളുടെ രാഷ്ട്രത്തിന്റെ അപ്പസ്തോലന്‍ എന്ന നിലക്ക് വിശുദ്ധനെ ആദരിച്ചു വരുന്നു. വിശുദ്ധന്റെ തിരുശേഷിപ്പുകളെക്കുറിച്ച് രക്തസാക്ഷിത്വ പട്ടികയില്‍ ഇപ്രകാരം വിവരിച്ചിരിക്കുന്നു: “വിശുദ്ധന്റെ ദിവ്യമായ ഭൗതീക ശരീരം ആദ്യം ലിപാരി ദ്വീപിലേക്കും (വടക്കന്‍ സിസിലി), അതിനു ശേഷം ബെനെവെന്റോയിലേക്കും കൊണ്ട് വന്നു. അവിടെ നിന്നും റോമിലെ ടിബേര്‍ നദിയിലെ ഒരു ദ്വീപില്‍ കൊണ്ട് വരികയും അവിടെ വിശ്വാസികള്‍ വളരെ ആദരപൂര്‍വ്വം അതിനെ ആദരിക്കുകയും ഭക്തിപൂര്‍വ്വം വണങ്ങുകയും ചെയ്തു വരുന്നു.” അര്‍മേനിയന്‍ സഭക്ക് ഇപ്രകാരമൊരു ദേശീയ പുരാവൃത്തമുണ്ട്: വിശുദ്ധ യൂദാതദേവൂസും, വിശുദ്ധ ബര്‍ത്തലോമിയോയും ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ അവിടെ വരികയും ‘ആഹൂറ മസ്ദ എന്ന ദേവനെ ആരാധിച്ചിരുന്നവര്‍ക്കിടയില്‍ ക്രിസ്തുമതം പ്രചരിപ്പിക്കുകയും ചെയ്തു. ആ പുതിയ മതം ആ ദേശം മുഴുവന്‍ പ്രചരിക്കുകയും, പിന്നീട് A.D 302-ല്‍ ഉജ്ജ്വല സുവിശേഷകനായിരുന്ന വിശുദ്ധ ഗ്രിഗറി അര്‍മേനിയായിലെ രാജാവായിരുന്ന മഹാനായ ഡെര്‍ട്ടാഡിനേയും, അദ്ദേഹത്തിനെ നിരവധി അനുയായികളേയും ജ്ഞാനസ്നാനപ്പെടുത്തുകയും ചെയ്തു. ഒരു പക്ഷേ തന്റെ രാജ്യത്തിനു വേണ്ടി ക്രിസ്തുമതം സ്വീകരിക്കുന്ന ആദ്യ ഭരണാധികാരി ഡെര്‍ട്ടാഡായതിനാല്‍ അര്‍മേനിയക്കാര്‍ തങ്ങളാണ് ആദ്യത്തെ ക്രിസ്തീയ രാജ്യം എന്ന് അവകാശപ്പെടുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. സ്പെയിനിലെ ഔറെയാ 2. വിയാലാറിലെ എമിലി 3. യോഹന്നാന്‍റെ ഒരു ഫ്രിജിയന്‍ ശിഷ്യനായിരുന്ന എവുട്ടിക്കിയോസ് 4. രൂവെന്‍ ബിഷപ്പായിരുന്ന ഉറവന്‍ 5. ഏഷ്യാ മൈനറിലെ ഒരു സന്യാസിയായിരുന്ന ജോര്‍ജ് ലിമ്നിയോട്‌സ് 6. പിക്റ്റ്സുകളുടെ പ്രേഷിതനായിരുന്ന ഇര്‍ക്യാര്‍ഡ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/8?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/C0Reqqx3ZpD5ujfjTvK3CG}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-08-23-14:02:16.jpg

2307
Category: 5
Sub Category:
Heading: ലിമായിലെ വിശുദ്ധ റോസ
Content: തെക്കേ അമേരിക്ക ലോകത്തിനു നല്‍കിയ ആദ്യ 'വിശുദ്ധ പുഷ്പമാണ്' ലിമായിലെ വിശുദ്ധ റോസ. 1586-ല്‍ പെറുവിന്റെ തലസ്ഥാനമായ ലിമായിലാണ് വിശുദ്ധ റോസാ ജനിച്ചത്. അവളുടെ ജ്ഞാനസ്നാന നാമം ഇസബെൽ എന്നായിരുന്നുവെങ്കിലും അവളുടെ സൗന്ദര്യം കണ്ടിട്ട് എല്ലാവരും റോസ എന്ന് വിളിക്കാൻ തുടങ്ങി. ബാല്യം മുതൽ അവൾ പ്രദർശിപ്പിച്ചിരുന്ന ക്ഷമയും സഹനശേഷിയും അസാധാരണമായിരുന്നു. സിയന്നായിലെ വിശുദ്ധ കാതറിന്റെ മാതൃകയെ അനുകരിച്ചുകൊണ്ട് അവള്‍ ഡൊമിനിക്കന്‍ മൂന്നാം സഭയില്‍ ചേരുകയും, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തു. അനുതാപവും സഹനങ്ങളും നിറഞ്ഞ വളരെ കഠിനമായ ഒരു സന്യാസജീവിതമായിരുന്നു വിശുദ്ധ നയിച്ചത്. ഇന്ത്യാക്കാരെ സുവിശേഷവല്‍ക്കരിക്കുക എന്നതായിരുന്നു റോസായുടെ ആഗ്രഹം. വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസ്, വിശുദ്ധ ജോണ്‍ മസിയാസ് എന്നിവര്‍ വിശുദ്ധയുടെ സുഹൃത്തുക്കള്‍ ആയിരുന്നു. അനുതാപത്തിലും, നന്മയിലും അധിഷ്ടിതമായ ഒരു ജീവിതമായിരുന്നു അവള്‍ നയിച്ചിരിന്നത്. വിശുദ്ധക്ക് അഞ്ച് വയസ്സ് പ്രായമുള്ളപ്പോള്‍ തന്നെ അവള്‍ തന്റെ നിഷ്കളങ്കത ദൈവത്തിനു വേണ്ടി കാത്ത് സൂക്ഷിക്കുമെന്ന് ദൃഡനിശ്ചയം ചെയ്തു. ഒരു ചെറുപ്പക്കാരിയായിരിക്കുമ്പോള്‍ തന്നെ സാധാരണയിലും കവിഞ്ഞ കഠിനചര്യകളും, ഉപവാസങ്ങളും അവള്‍ അനുഷ്ഠിക്കുമായിരുന്നു. നോമ്പ് കാലം മുഴുവനും അവള്‍ ഭക്ഷണം കഴിക്കുമായിരുന്നില്ല. പകരം ഒരു ദിവസം വെറും അഞ്ച് നാരങ്ങ കൊണ്ട് ജീവന്‍ നിലനിര്‍ത്തി പോന്നു. അതിനു പുറമേ പിശാചിന്റെ നിരവധി പരീക്ഷണങ്ങള്‍ക്കും വിശുദ്ധ വിധേയയായിട്ടുണ്ട്. വേദനാജനകമായ ശാരീരികാസ്വസ്ഥതകള്‍ കൂടാതെ കുടുംബത്തില്‍ നിന്നു തന്നെയുള്ള എതിര്‍പ്പുകളും, ശകാരങ്ങളും വിശുദ്ധക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. എന്നാല്‍ ‘താന്‍ അര്‍ഹിക്കുന്നതിലും അധികമായി ദൈവം തന്നെ പരിപാലിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ട് അവള്‍ ഇതിനെയെല്ലാം സന്തോഷപൂര്‍വ്വം സ്വീകരിച്ചു. ഏതാണ്ട് പതിനഞ്ചു വര്‍ഷത്തോളം അവള്‍ കഠിനമായ ആത്മീയ സഹനങ്ങളും ഒറ്റപ്പെടലുകളും സഹിച്ചു. 1617 ഓഗസ്റ്റ് 24-ന് പരിശുദ്ധ കന്യകയുടെ കാവല്‍ മാലാഖ അവളെ തന്റെ സ്വര്‍ഗ്ഗീയമണവാളന്റെ പക്കലേക്ക് കൂട്ടികൊണ്ട് പോയി. 1671-ല്‍ ക്ലമന്റ് പത്താമന്‍ പാപ്പായാണ് റോസായെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. തന്റെ വിശുദ്ധീകരണ ലേഖനത്തില്‍ പാപ്പാ ഇപ്രകാരം പറഞ്ഞിരിക്കുന്നു: “പെറു കണ്ട് പിടിക്കപ്പെട്ടതിനു ശേഷം ഇതുവരെ അനുതാപത്തിനു വേണ്ടി ഇത്രത്തോളം ജനകീയാവേശം ഉളവാക്കിയ മറ്റൊരു പ്രേഷിത ഉണ്ടായിട്ടില്ല.” #{red->n->n->ഇതര വിശുദ്ധര്‍ }# 1. ലാക്രെയിലെ അള്‍ട്രീജിയാനൂസും ഹിലരിനൂസും 2. ഫ്രാന്‍സിലെ ക്ലേര്‍മോണ്ട് ബിഷപ്പായിരുന്ന റീംസിലെ അപ്പൊളിനാരിസ് 3. ഓസ്തിയയിലെ ക്വിരിയാക്കൂസ്, മാക്സിമൂസ്, ആര്‍ക്കെലാവൂസ് 4. അഷേലീനാ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/8?type=5 }}
Image: /content_image/DailySaints/DailySaints-2016-08-22-14:45:46.jpg
Keywords: വിശുദ്ധ റോ

2308
Category: 5
Sub Category:
Heading: ലോകറാണിയായ മറിയം
Content: ‘രാജാക്കന്‍മാരുടെ രാജാവും, പ്രഭുക്കന്‍മാരുടെ പ്രഭുവുമായ’ നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്റെ മാതാവായ കന്യകാമറിയത്തിന്റെ രാജ്ഞിത്വപരമായ യശസ്സിനെ കത്തോലിക്ക സഭ അംഗീകരിച്ചിട്ടുണ്ടെന്നുള്ളത് ഏറെ പ്രധാനപ്പെട്ട വസ്തുതയാണ്. ഈ വസ്തുതക്ക് വേണ്ട ആധികാരികമായ വെളിപ്പെടുത്തലുകള്‍ സഭാ പിതാക്കന്‍മാര്‍, സഭയുടെ വേദപാരംഗതന്മാര്‍, മാര്‍പാപ്പാമാര്‍ തുടങ്ങിയവര്‍ നല്‍കിയിട്ടുണ്ട്. 1954 ഒക്ടോബര്‍ 11ന് പിയൂസ് പന്ത്രണ്ടാമന്‍ പാപ്പാ തന്റെ ചാക്രികലേഖനം വഴി സകല വിശ്വാസികളുടേയും, അജപാലകരുടേയും ചിരകാലാഭിലാഷത്തെ അംഗീകരിച്ചുകൊണ്ട് മറിയത്തിന്റെ രാജ്ഞിത്വ തിരുനാള്‍ കൊണ്ടാടണമെന്ന് പ്രഖ്യാപിച്ചു. അതിനോടകം തന്നെ ലോകം മുഴുവനുമുള്ള കത്തോലിക്ക വിശ്വാസികള്‍ ഭൂമിയുടേയും സ്വര്‍ഗ്ഗത്തിന്റേയും മാതാവായ പരിശുദ്ധ മറിയത്തിനോട് പ്രകടിപ്പിച്ചു വന്നിരുന്ന ഭക്തിക്ക് അതോടെ സാധുത ലഭിക്കുകയും ചെയ്തു. നമ്മുടെ വിശ്വാസത്തിന്റെ പൂര്‍ണ്ണവും, ആലങ്കാരികവും, വ്യക്തവുമായ അര്‍ത്ഥത്തില്‍ 'രാജാവ്' എന്ന വാക്കിന്റെ പൂര്‍ണ്ണതയാണ് കര്‍ത്താവായ യേശു ക്രിസ്തു എന്ന് നമുക്കറിയാം. കാരണം അവന്‍ ദൈവവും, അതേസമയം തന്നെ യഥാര്‍ത്ഥ മനുഷ്യനുമായിരുന്നു. എന്നാല്‍ ഈ വസ്തുതകളൊന്നും തന്നെ യേശുവിന്റെ ‘രാജകീയത്വ’ മെന്ന സവിശേഷതയില്‍ പങ്ക് ചേരുന്നതില്‍ നിന്നും മറിയത്തെ വിലക്കുവാന്‍ പര്യാപ്തമല്ല. കാരണം അവള്‍ യേശുവിന്റെ മാതാവാണ്. കൂടാതെ തന്‍റെ ശത്രുക്കളോടുള്ള ദൈവീക വിമോചകന്റെ പോരാട്ടത്തിലും അവര്‍ക്ക് മേലുള്ള അവന്റെ വിജയം തുടങ്ങിയവയിലെല്ലാം മറിയവും പങ്കാളിയായിരുന്നു. ക്രിസ്തുവുമായുള്ള ഈ ഐക്യത്തിലൂടെ, സൃഷ്ടിക്കപ്പെട്ട എല്ലാ ജീവികള്‍ക്കും മേല്‍ ഒരു സവിശേഷമായ ഒരു സ്ഥാനം അവള്‍ നേടിയിട്ടുണ്ടെന്നുള്ള കാര്യം തീര്‍ച്ചയാണ്; യേശുവുമായുള്ള ഇതേ ഐക്യത്താല്‍ തന്നെ ദിവ്യരക്ഷകന്റെ സ്വര്‍ഗ്ഗീയ രാജ്യത്തിലെ വിശേഷപ്പെട്ട നിധികള്‍ വിതരണം ചെയ്യുന്നതിനുള്ള രാജകീയാധികാരത്തിനു അവളെ യോഗ്യയാക്കുന്നു. അവസാനമായി, യേശുവുമായുള്ള ഇതേ ഐക്യം തന്നെയാണ് പിതാവിന്റേയും, പുത്രന്റേയും പരിശുദ്ധാത്മാവിന്റെയും തിരുമുമ്പാകെയുള്ള ഒരിക്കലും നിലക്കാത്ത മാധ്യസ്ഥങ്ങളുടെ ഒരക്ഷയ ഖനിയാക്കി അവളെ മാറ്റിയത്. പിയൂസ് ഒമ്പതാമന്‍ പാപ്പാ ‘അമലോത്ഭവ ഗര്‍ഭധാരണം’ (Ineffabilis Deus) എന്ന ലേഖനത്തില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു “എല്ലാ മാലാഖമാരെക്കാളും, വിശുദ്ധന്‍മാരേക്കാളുമധികമായി ദൈവം തന്റെ സ്വര്‍ഗ്ഗീയ നിധിശേഖരത്തില്‍ നിറഞ്ഞു കവിയുന്ന സ്വര്‍ഗ്ഗീയ സമ്മാനങ്ങളാല്‍ അവര്‍ണ്ണനീയമായ രീതിയില്‍ മറിയത്തെ സമ്മാനിതയാക്കി; മറിയമാകട്ടെ ഏറ്റവും ചെറിയ പാപത്തിന്റെ കറയില്‍ പോലും അകപ്പെടാതെ നിര്‍മ്മലവും ശുദ്ധിയുമുള്ളവളായി നിഷ്കളങ്കതയുടേയും, വിശുദ്ധിയുടേയും പൂര്‍ണ്ണത കൈവരിച്ചു. ദൈവമല്ലാതെ മറ്റാരും കൈവരിച്ചിട്ടില്ലാത്ത ആ പൂര്‍ണ്ണത.” മറിയത്തിന്റെ മകന്റെ കണ്ണില്‍ അവള്‍ക്ക് മറ്റുള്ള എല്ലാവരിലും മേലെ പ്രഥമ പരിഗണനയുണ്ട്. ദൈവമാതാവെന്ന നിലയില്‍ മറ്റുള്ളവര്‍ക്കും മേലെ അവള്‍ക്കുള്ള ശ്രേഷ്ടതയെ മനസ്സിലാക്കുവാനായി, ഗര്‍ഭവതിയായ നിമിഷത്തില്‍ തന്നെ അവള്‍ക്ക് ലഭിച്ച കൃപകളുടെ സമൃദ്ധി എല്ലാ വിശുദ്ധരിലുമുള്ള കൃപകളെ കവച്ചുവെക്കുന്നതാണ് എന്ന കാര്യം മാത്രം ഓര്‍ത്താല്‍ മതി. #{red->n->n->ഇതര വിശുദ്ധര്‍ }# 1. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ അഗത്തോണിക്കൂസും സോട്ടിക്കൂസും 2. ഇറ്റലിയിലെ ടസ്കനിയിലെ ആന്‍ഡ്രൂ 3. അത്തനെഷ്യസും കരിയൂസും, നെയോഫിത്തൂസും അന്തൂസായും കൂട്ടരും 4. റോമായിലെ അന്തോണിനൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/8?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/C0Reqqx3ZpD5ujfjTvK3CG}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-08-21-14:05:10.jpg
Keywords: മറിയം

2310
Category: 24
Sub Category:
Heading: ബൊളീവിയയില്‍ മാതാവിന്റെ കണ്ണില്‍ നിന്നും രക്തം പ്രവഹിക്കുന്നു; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു
Content: ബൊളീവിയയിലെ മനിപുരി നാഷണല്‍ പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന ദേവാലയത്തില്‍ മാതാവിന്റെ തിരുസ്വരൂപത്തില്‍ നിന്ന്‍ രക്തം പ്രവഹിക്കുന്നതായി റിപ്പോര്‍ട്ട്. ഇടവക വികാരിയായ ഫാ. ജോസ് ലൂയിസ് മമാമിയയാണ് മാതാവിന്റെ രൂപത്തില്‍ കണ്ണില്‍ നിന്നും കൈകളില്‍ നിന്നും രക്തം പ്രവഹിക്കുന്നതായുള്ള വിവരം പുറം ലോകത്തെ അറിയിച്ചത്. അധികം വൈകാതെ തന്നെ സോഷ്യല്‍ മീഡിയായില്‍ ഈ ചിത്രങ്ങള്‍ വൈറലായി. രൂപത്തില്‍ നിന്ന്‍ ഒലിച്ചിറങ്ങുന്നത് മനുഷ്യ രക്തം തന്നെയാണോ എന്ന് അറിയുവാന്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മാതാവിന്റെ കണ്ണില്‍ നിന്ന്‍ രക്തം പ്രവഹിക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയോളമായെന്ന് വിശ്വാസികളില്‍ ചിലര്‍ അഭിപ്രായപ്പെട്ടതായി 'മെട്രോ' ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ അത്ഭുതസാക്ഷ്യത്തെക്കുറിച്ച് വത്തിക്കാന്റെ പ്രതികരണത്തിനായി വിശ്വാസികള്‍ കാത്തിരിക്കുകയാണ്. #{red->n->n->വീഡിയോ കാണാം}#
Image: /content_image/News/News-2016-08-22-00:59:39.jpg