Contents
Displaying 2081-2090 of 24978 results.
Content:
2257
Category: 4
Sub Category:
Heading: 24 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാതാവിനോടും ഈശോയോടുമൊപ്പം ബ്രസീലില്‍ വി. യൗസേപ്പു പിതാവ് നല്കിയ ദര്‍ശനവും സന്ദേശവും
Content: സാധാരണയായി പരിശുദ്ധ അമ്മ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിനെ പറ്റി നാം കേട്ടിട്ടുണ്ട്. അതേ സമയം വിശുദ്ധ യൗസേപ്പ് പിതാവ് പ്രത്യക്ഷപ്പെട്ട സംഭവങ്ങളെ പറ്റി അധികം നാം കേട്ടിട്ടില്ലയെന്നതും ഒരു വസ്തുതയാണ്. എന്നാല്‍ 1994 നും 1998-നും ഇടയില്‍ പലതവണയായി വിശുദ്ധ യൗസേപ്പ് പിതാവ് ബ്രസീലില്‍ പ്രത്യക്ഷപ്പെടുകയും വെളിപാടുകളും നല്‍കുകയും ചെയ്തിട്ടുണ്ട്. 22 വയസുള്ള എഡ്‌സണ്‍ ഗ്ലോബര്‍ എന്ന യുവാവിനാണ് 1994-ല്‍ തിരുകുടുംബത്തിന്റെ ദര്‍ശനം ഉണ്ടായത്. ഈ ദര്‍ശനം 1998 വരെ തുടര്‍ന്നു. 1994-ല്‍ ആദ്യ ദര്‍ശനം ലഭിച്ച എഡ്‌സണിനു തന്റെ പഠനത്തിന് ശേഷം മാനുവാസില്‍ നിന്നും ഇറ്റാപിരംഗ എന്ന സ്വന്തം സ്ഥലത്തേക്ക് മടങ്ങി വരുന്ന സമയം വരെ തിരുകുടുംബത്തിന്റെ ദര്‍ശനം തുടര്‍ന്നു കൊണ്ടിരിന്നു. റിയോയില്‍ നിന്നും 880 മൈലും സാവോ പൗളോയില്‍ നിന്നും 650 മൈലും ദൂരെ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഇറ്റാപിരംഗ. ഏറെ നാളത്തെ പ്രാര്‍ത്ഥനകള്‍ക്കും പഠനങ്ങളും ശേഷം 2010-ലാണ് ഇറ്റാക്കൊട്ടിയാര ബിഷപ്പ് കാരിലോ ഗ്രിറ്റി, പരിശുദ്ധ അമ്മയോടും ഉണ്ണീശോയോടും കൂടെ പ്രത്യക്ഷപ്പെട്ട വിശുദ്ധ യൗസേപ്പ് പിതാവിന്റെ ദര്‍ശനത്തിന് അംഗീകാരം നല്കിയത്. എഡ്‌സണ്ണിന്റെ അമ്മ മരിയ ഡോ കാര്‍മ്മോയ്ക്കും നിരവധി തവണ ദര്‍ശനം ലഭിക്കുകയുണ്ടായി. ദീര്‍ഘനാള്‍ ബിഷപ്പ് കാരിലോ ഗ്രിറ്റി ഇതു സംബന്ധിച്ച പഠനത്തിനായി കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുകയും വിവരങ്ങള്‍ ചോദിച്ച് മനസിലാക്കുകയും ചെയ്തിരുന്നു. തിരുകുടുംബത്തിന്റെ പ്രത്യക്ഷപ്പെടലിന് അംഗീകാരം നല്‍കിയ ബിഷപ്പ് കാരിലോ ഗ്രിറ്റി ഇക്കഴിഞ്ഞ ജൂണിലാണ് കാലം ചെയ്തത്. വിശുദ്ധ യൌസേപ്പ് പിതാവും പരിശുദ്ധ മറിയവും തങ്ങളുടെ പ്രത്യക്ഷതയില്‍ നിരവധി സന്ദേശങ്ങള്‍ എഡ്‌സണ്‍ വഴി ലോകത്തിന് നല്‍കിയിട്ടുണ്ട്. 1998 മാര്‍ച്ച് ഒന്നാം തീയതിയാണ് വിശുദ്ധ യൗസേപ്പ് പിതാവ് എഡ്‌സണ്ണിനു പ്രധാന ദര്‍ശനം നല്കിയത്. തന്റെ പ്രത്യക്ഷപ്പെടലില്‍ വിശുദ്ധ യൗസേപ്പ് പിതാവ് ഇങ്ങനെ പറഞ്ഞു, "എന്റെ പ്രിയമകനും നമ്മുടെ നാഥനും കര്‍ത്താവും ദൈവവുമായവന്‍ എന്നെ അയച്ചിരിക്കുന്നത് ഇത് നിങ്ങളോട് പറയുവാനാണ്. എന്റെ മകന്റെയും അവന്റെ അമ്മയായ കന്യകാമറിയത്തിന്റെയും, വളര്‍ത്തു പിതാവായ എന്റെയും, നിര്‍മ്മല ഹൃദയങ്ങളെ വണങ്ങുന്നവര്‍ക്ക് കൃപകളും അനുഗ്രഹങ്ങളും ധാരാളമായി ലഭിക്കും. എന്റെ നിര്‍മ്മല ഹൃദയത്തില്‍ വിശ്വസിക്കുന്നവന് പിശാചിന്റെ ഉപദ്രവം ഒരിക്കലും ഉണ്ടാകുകയില്ല. എന്റെ ദിവ്യ മാധ്യസ്ഥം വഴി ഞാന്‍ അവനെ സംരക്ഷിക്കും. ഞാന്‍ എങ്ങനെയാണോ ദൈവത്തിന്റെ ദൃഷ്ടിയില്‍ നിര്‍മ്മലനായി ഇരുന്നത്, ഇതുപോലെ തന്നെ എന്റെ നിര്‍മ്മല ഹൃദയത്തെ സ്വീകരിക്കുന്നവനും ദൈവദൃഷ്ടിയില്‍ നിര്‍മ്മലനായി ഇരിക്കും". ആദ്യത്തെ പ്രത്യക്ഷപ്പെടലില്‍ നല്‍കിയ വെളിപ്പെടുത്തലുകള്‍ക്ക് ശേഷം തന്റെ നെഞ്ചോട് ചേര്‍ന്നു കിടക്കുന്ന ഉണ്ണി ഈശോയേയും കരങ്ങളില്‍ വഹിച്ചു കൊണ്ടാണ് വിശുദ്ധ യൗസേപ്പ് പിതാവ് വീണ്ടും പ്രത്യക്ഷനായത്. എന്റെ മകന്‍ നിങ്ങളോട് ആവശ്യപ്പെടുന്നത്, സ്വര്‍ഗീയ അനുഗ്രഹങ്ങളെ പ്രാപിക്കുവാന്‍ എന്റെ നിര്‍മ്മല ഹൃദയങ്ങളെ വണങ്ങുവാനാണെന്നു വിശുദ്ധ യൗസേപ്പ് പിതാവ് വീണ്ടും ആവര്‍ത്തിച്ചു. വിശ്വാസികള്‍ ഇഹലോക വാസം വെടിയുമ്പോള്‍ താന്‍ കൂട്ടായിരിക്കുമെന്ന വാഗ്ദാനവും വിശുദ്ധ യൗസേപ്പ് പിതാവ് തന്റെ പ്രത്യക്ഷപ്പെടലില്‍ എഡ്‌സണ്ണിനോട് വെളിപ്പെടുത്തി. "വിശ്വാസികള്‍ക്ക് നല്ല അന്ത്യം ലഭിക്കുവാന്‍ ഞാന്‍ മാധ്യസ്ഥം വഹിക്കും. എന്റെ മകന്‍ എങ്ങനെയാണോ എന്റെ ഹൃദയത്തോട് അവന്റെ തല ചായിച്ച് കിടന്നുറങ്ങുന്നത്, അതു പോലെ എന്നോട് അപേക്ഷിക്കുന്നവര്‍ക്ക് മരണ സമയത്ത് ഞാന്‍ കൂട്ടായിരുന്ന് അവരെ എന്റെ നെഞ്ചോട് ചേര്‍ത്ത് സ്വര്‍ഗത്തിലേക്ക് കൊണ്ടു പോകും. എന്റെ ഭാര്യയും ദൈവമാതാവും വിശുദ്ധയുമായ കന്യകാമേരിയും സ്വര്‍ഗത്തിലേക്ക് ആത്മാക്കളെ ആനയിക്കും". പിശാച് വന്‍ തന്ത്രങ്ങള്‍ ഒരുക്കിയ ശേഷം ആത്മാക്കളെ അവരുടെ പരിശുദ്ധി ഇല്ലായ്മ ചെയ്തു നശിപ്പിക്കുവാന്‍ ശ്രമിക്കുന്നതിനെ സംബന്ധിച്ചും വിശുദ്ധ യൗസേപ്പ് പിതാവ് ദര്‍ശനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. "തന്റെ മാധ്യസ്ഥം വഴി ശത്രുവിന്റെ എതിര്‍പ്പുകളെ തകര്‍ക്കുവാന്‍ കഴിയും. തീവ്രമായ പാപങ്ങള്‍ ചെയ്തു പോയവര്‍ക്കും ദൈവകൃപയിലൂടെ മോചനവും പാപത്തില്‍ നിന്നുള്ള വിടുതലും ലഭ്യമാണെന്നും യൗസേപ്പ് പിതാവ് തന്റെ പ്രത്യക്ഷപ്പെടലില്‍ വെളിപ്പെടുത്തുന്നുണ്ട്. ദൈവപിതാവിന്റെ സ്‌നേഹവും വാത്സല്യവും എല്ലാ പാപികളേയും ചേര്‍ത്തുപിടിക്കുന്നതായും ആരും നഷ്ടപ്പെടണമെന്ന് അവിടുത്തെ പിതൃവാത്സല്യം കരുതുന്നില്ലെന്നും മാസത്തിലെ ആദ്യത്തെ ബുധനാഴ്ച തോറും തന്റെ മാധ്യസ്ഥം ആവശ്യപ്പെടുന്നവര്‍ക്ക് തന്റെ നിര്‍മ്മല ഹൃദയത്തില്‍ നിന്നും അനവധിയായ നന്മകള്‍ ലഭിക്കുമെന്നും യൗസേപ്പ് പിതാവ് എഡ്സണ്‍ വഴി ലോകത്തോട് വെളിപ്പെടുത്തി. <Originally Published On 17/08/2016> <Date Updated On 19/03/22.
Image: /content_image/Mirror/Mirror-2016-08-17-06:57:28.jpg
Keywords: യൗസേ

2258
Category: 1
Sub Category:
Heading: ഐഎസ് തീവ്രവാദികള്‍ കഴുത്തറുത്ത് കൊന്ന ഫാദര്‍ ജാക്വസ് ഹാമലിനെ വിശുദ്ധനാക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നു റൌവന്‍ ആര്‍ച്ച് ബിഷപ്പ്
Content: റൌവന്‍: വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനിടെ ഐഎസ് ഭീകരവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഫ്രഞ്ച് വൈദികന്‍ ഫാദര്‍ ജാക്വസ് ഹാമലിനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുവാനുള്ള നടപടി ത്വരിത ഗതിയിലാക്കണമെന്ന് റൌവന്‍ ആര്‍ച്ച് ബിഷപ്പ് ഡൊമനിക്യു ലിബ്‌റണ്‍. സാധാരണഗതിയില്‍ ഒരു വ്യക്തിയെ വിശുദ്ധനാക്കുവാനുള്ള നടപടികള്‍ ആരംഭിക്കുന്നത് അദ്ദേഹം അന്തരിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞാണ്. "ഫാദര്‍ ജാക്വസ് ഹാമല്‍ തന്റെ മരണം കൊണ്ട് തന്നെ, താന്‍ ജീവിതാവസാനം വരെ ഉറച്ചു നിന്ന ക്രിസ്തു വിശ്വാസത്തെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇതിനാല്‍ തന്നെ അദ്ദേഹത്തിനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കുവാന്‍ അഞ്ചു വര്‍ഷം കാത്തിരിക്കേണ്ടതില്ല". ആര്‍ച്ച് ബിഷപ്പ് ഡൊമനിക്യൂ ലിബ്‌റണ്‍ പറഞ്ഞു. വടക്കന്‍ ഫ്രാന്‍സില്‍ കഴിഞ്ഞ മാസമാണ് ഫാദര്‍ ജാക്വസ് ഹാമല്‍ ഐഎസ് തീവ്രവാദികളുടെ കത്തിക്ക് ഇരയായി രക്തസാക്ഷിയായത്. വിശുദ്ധ പദവിയിലേക്ക് ഒരാളെ ഉയര്‍ത്തുന്നതിനുള്ള പ്രാഥമിക നടപടികള്‍, ആ വ്യക്തി അന്തരിച്ചപ്പോള്‍ ഏതു രൂപതയുടെ പരിധിയിലായിരുന്നോ, ആ രൂപതയുടെ മെത്രാന്റെ ശുപാര്‍ശ പ്രകാരം തുടക്കം കുറിക്കേണ്ട ഒന്നാണ്. ദീര്‍ഘമായ പല ഘട്ടങ്ങളിലൂടെയാണ് ഒരാളെ സഭ വിശുദ്ധനാക്കുന്നത്. വിശുദ്ധനാക്കുവാന്‍ പരിഗണിക്കപ്പെടുന്ന വ്യക്തിയുടെ ജീവിതം ആഴമായി പരിശോധിക്കുന്ന വിവിധ സമിതികള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളുടേയും, അദ്ദേഹത്തിന്റെ മാധ്യസ്ഥതയില്‍ നടക്കുന്ന അത്ഭുത പ്രവര്‍ത്തിയുടെയും അടിസ്ഥാനത്തിലാണ് സഭ ഒരാളെ വിശുദ്ധനാക്കുക. മാര്‍പാപ്പയാണ് ഇതില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-17-07:06:56.jpg
Keywords: French,archbishop,fast,track,Cause,of,martyred,priest,Jacques,Hamel

2259
Category: 1
Sub Category:
Heading: ഇസ്ലാം മത വിശ്വാസവുമായി അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് എത്തിയവര്‍ ക്രൈസ്തവ വിശ്വാസവുമായി തങ്ങളുടെ ഭവനങ്ങളിലേക്ക് മടങ്ങാന്‍ തയാറെടുക്കുന്നു
Content: ബാഗ്ദാദ്: ഐഎസ് തീവ്രവാദികളുടെ ആക്രമണം ജീവിത ദുരിതം സമ്മാനിച്ച നൂറുകണക്കിന് ഇസ്ലാം മത വിശ്വാസികള്‍ ക്രിസ്തുവിന്റെ സത്യസുവിശേഷം കേള്‍ക്കുകയും തങ്ങളുടെ ജീവിതത്തിലേക്ക് നാഥനും കര്‍ത്താവുമായി ദൈവപുത്രനെ സ്വീകരിക്കുകയും ചെയ്തു. കഴിഞ്ഞ 18 മാസമായി റെഫ്യൂജ് എന്ന പട്ടണത്തില്‍ അഭയാര്‍ത്ഥികളായി താമസിക്കുന്ന നൂറു കണക്കിന് മുസ്ലീങ്ങളാണ് സത്യദൈവത്തെ മനസ്സിലാക്കി ക്രിസ്തീയ വിശ്വാസവുമായി തങ്ങളുടെ ഭവനങ്ങളിലേക്ക് മടങ്ങുവാന്‍ തയ്യാറെടുക്കുന്നത്. ഇറാഖി പട്ടണമായ ഫലൂജ ഐഎസ് തീവ്രവാദികള്‍ പിടിച്ചടക്കിയതിനെ തുടര്‍ന്നാണ് നൂറുകണക്കിന് ഇസ്ലാം മത വിശ്വാസികള്‍ തങ്ങളുടെ സ്വന്ത ഭവനം ഉപേക്ഷിച്ച് റഫ്യൂജിലേക്ക് പലായനം ചെയ്തത്. അവിടെയുള്ള അഭയാര്‍ത്ഥി ക്യാമ്പുകളില്‍ വച്ച് ക്രിസ്തുവിന്റെ വചനം കേള്‍ക്കുകയും അതിലൂടെ സത്യദൈവത്തെ കണ്ടെത്തുകയും ചെയ്ത അവര്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ വെച്ചു തന്നെ മാമോദീസ സ്വീകരിച്ചു ക്രൈസ്തവ വിശ്വാസത്തിലേക്ക് വരികയായിരിന്നുവെന്ന് മിഷന്‍ നെറ്റ്വര്‍ക്ക് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ സാക്ഷ്യവുമായി തിരികെ മടങ്ങുന്ന വിശ്വാസികളെ കുറിച്ച് ഏറെ സന്തോഷിക്കുന്നതായി ഫ്രണ്ടിയേഴ്‌സ് യുഎസ്എ എന്ന സംഘടനയുടെ പ്രസിഡന്റായ ബോബ് ബ്ലിങ്കോയി പറയുന്നു. "ഫലൂജ പട്ടണത്തിന്റെ നിയന്ത്രണം ഇറാഖി സേന തിരികെ പിടിച്ചുകൊണ്ടിരിക്കുകയാണ്. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്നും ലഭിച്ച സത്യസുവിശേഷത്തിന്റെ വെളിച്ചവുമായിട്ടാണ് തങ്ങളുടെ സ്വന്തം ഭവനങ്ങളിലേക്ക് അവര്‍ തിരികെ എക. അവര്‍ തങ്ങളുടെ അയല്‍ക്കാരോട് ഇനി മുതല്‍ ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്തും". ബോബ് പറയുന്നു. "ഫലൂജയിലും അതിനു സമീപത്തുള്ള പല പ്രദേശങ്ങളിലേക്കും, ഒരിക്കലും സുവിശേഷകര്‍ക്ക് കടന്നു ചെല്ലുവാന്‍ സാധിക്കാത്ത വിധം പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇവിടെയ്ക്കാണ് ഇപ്പോള്‍ പ്രദേശവാസികള്‍ തന്നെ ക്രിസ്ത്യാനികളായി മടങ്ങുന്നത്. 'അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ എല്ലാവരും എന്റെ അടുക്കല്‍ വരുവില്‍ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം' എന്ന യേശുവിന്റെ വാക്കുകളാണ് ഈ ജനതയെ ഏറ്റവും കൂടുതല്‍ പ്രചോദിപ്പിക്കുന്ന ദൈവ വചനം". ഈ പ്രദേശങ്ങളിലെല്ലാം ക്രിസ്തുവിന്റെ സ്നേഹത്തിനായും സുവിശേഷത്തിന്റെ വെളിച്ചത്തിനായും ദാഹിക്കുന്ന ആയിരങ്ങള്‍ ഇനിയും ഉണ്ടെന്നു ബോബ് പറയുന്നു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-18-02:28:38.jpg
Keywords: Iraq,Muslims,mass,converting,to,christian

2260
Category: 18
Sub Category:
Heading: തിരുനാള്‍ ആഘോഷങ്ങളെ നിയന്ത്രിച്ച് ആത്മീയതയ്ക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കൂടുതല്‍ പ്രാധാന്യം നൽകണമെന്നു കര്‍ദിനാള്‍ ആലഞ്ചേരി
Content: കൊച്ചി: തിരുനാളുകൾ പലയിടത്തും ഭക്തിയുടെ വിരോധാഭാസങ്ങളായി മാറിയിരിക്കുകയാണെന്നും തിരുനാൾ ആഘോഷങ്ങളിൽ ആർഭാടങ്ങളും അനാചാരങ്ങളും നിയന്ത്രിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ആത്മീയതയ്ക്കും കൂടുതല്‍ പ്രാധാന്യം നൽകണമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി. 'തിരുനാൾ ആഘോഷങ്ങൾക്കൊരു പുനർവായന' എന്ന ലേഖനത്തിലാണ് തിരുനാളുകൾക്കു പുതിയ രൂപവും ഭാവവും കൈവരുത്തേണ്ട ആവശ്യകതയെ പറ്റി സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് സൂചിപ്പിച്ചിരിക്കുന്നത്. വെടിക്കെട്ടും തിരുനാൾ പരിസരങ്ങളിലെ കച്ചവടസ്വഭാവത്തോടെയുള്ള പ്രവർത്തനങ്ങളും നിയന്ത്രിക്കപ്പെടണമെന്നും ലാളിത്യം നിറഞ്ഞ പുതിയ രൂപവും ഭാവവും വരേണ്ടതുണ്ടെന്നും ലേഖനത്തില്‍ പറയുന്നു. തിരുനാളുകൾ പലയിടത്തും ഭക്തിയുടെ വിരോധാഭാസങ്ങളായി മാറിയിരിക്കുകയാണ്. ഇടവകയുടെ നടത്തിപ്പിന് വൈദികരോടൊപ്പം അല്മായ ശുശ്രൂഷകർ നല്ല നേതൃത്വ ശൈലിയിൽ പ്രവർത്തിക്കുന്ന പാരമ്പര്യം നമ്മുടെ സഭയിലുണ്ട്. ചിലർ ബാഹ്യ ആഘോഷങ്ങൾക്കുവേണ്ടി ശക്തമായി വാദിക്കുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ എതിർത്ത് ലൗകികതയ്ക്കുവേണ്ടി നിലകൊള്ളുകയും ചെയ്യുന്നത് തിരുനാളുകളുടെ നവീകരണത്തിന് തടസമാണ്. പൊതുവായ ആശയരൂപവത്കരണത്തിനു പള്ളി പൊതുയോഗങ്ങളും കമ്മിറ്റികളും ഭക്തസംഘടനകളും ഉറക്കെ ചിന്തിച്ച് തീരുമാനങ്ങളെടുക്കേണ്ടിയിരിക്കുന്നു. തിരുനാളുകളിലേക്കു ജനങ്ങളെ ആകർഷിക്കുവാൻ പള്ളി അധികൃതർ സംഘടിപ്പിക്കുന്ന ശബ്ദജന്യമായ വെടിക്കെട്ടും വാദ്യങ്ങളും മൈക്ക് അനൗൺസ്‌മെന്റുകളും വൈദ്യുതി അലങ്കാരങ്ങളും വർദ്ധിപ്പിക്കുന്നതു തിരുനാളിന്റെ ലക്ഷ്യത്തെത്തന്നെ തകർക്കുന്നു. നേർച്ചവരുമാനത്തിന്റെ വർധനവ് തിരുനാളിന്റെ വിജയത്തിന്റെ മാനദണ്ഡമാകുന്നത് ശരിയല്ല. തിരുനാൾ അവസരങ്ങളിലെ മൈക്ക് അനൗൺസ്‌മെന്റുകളും വാദ്യമേളങ്ങളും വെടിപടക്കങ്ങളുംകൊണ്ട് മുഖരിതമാകുന്ന അന്തരീക്ഷത്തിൽ, ശാന്തമായി പ്രാർത്ഥിക്കുന്നതിനോ ആളുകൾക്ക് ആശയവിനിമയത്തിലൂടെ പരസ്പരം കൂട്ടായ്മയിൽ വളരുന്നതിനോ സാധിക്കുന്നില്ല. തിരുനാളിനു കാരണഭൂതനായ വിശുദ്ധന്റെയോ വിശുദ്ധയുടെയോ അത്ഭുതപ്രവർത്തന ശക്തിയെ അതിശയോക്തി കലർത്തി അവതരിപ്പിക്കാനുള്ള വ്യഗ്രതയും വ്യാപിച്ചുകാണുന്നു. വിശുദ്ധരുടെ മാധ്യസ്ഥ്യശക്തി പരസ്യങ്ങളിലൂടെ പ്രചരിപ്പിക്കേണ്ട ഒന്നല്ല. ദൈവകൃപയുടെ പ്രവർത്തനമാണു വിശുദ്ധരുടെ മാധ്യസ്ഥ്യത്തിലൂടെ വിശ്വാസികൾക്കു ലഭിക്കുന്നത്. അതിനു പ്രചാരണം ആവശ്യമില്ല. കൃത്രിമമായ പ്രചാരണങ്ങൾ വിശുദ്ധന്റെ മാധ്യസ്ഥ്യശക്തിയെക്കുറിച്ചു തെറ്റായ ധാരണകൾ സൃഷ്ടിക്കാനേ ഉപകരിക്കൂ. പുതിയ പുതിയ ആചാരങ്ങൾ മെനഞ്ഞെടുത്ത് തിരുനാളുകളെ ജനങ്ങൾ തടിച്ചുകൂടാനുള്ള അവസരങ്ങളാക്കുന്നവരുമുണ്ട്. ആളുകളെ കൂട്ടാൻവേണ്ടി ഉപഭോഗസംസ്‌കാരത്തിന്റെ ആകർഷണശൈലി സ്വീകരിക്കുന്നതു ന്യായീകരിക്കാനാവില്ല. ലേഖനത്തില്‍ പറയുന്നു. ആത്മീയതയുടെ വളർച്ചയ്ക്കും വിശുദ്ധജീവിതത്തിന്റെ ചൈതന്യത്തിനും ഉപകരിക്കുന്ന ആരാധനാശുശ്രൂഷകൾ, തിരുവചനധ്യാനങ്ങൾ, പ്രാര്‍ത്ഥനാ നിര്‍ഭരമായ പ്രദക്ഷിണങ്ങൾ, ക്രൈസ്തവസന്ദേശം അവതരിപ്പിക്കുന്ന കലാപരിപാടികൾ, ദരിദ്രർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും സഹായകരമായിത്തീരുന്ന കാരുണ്യപ്രവർത്തനങ്ങൾ ഇവയൊക്കെയാണു നമ്മുടെ തിരുനാളുകളെ അർഥപൂർണമാക്കുന്നത്. കര്‍ദിനാള്‍ ലേഖനത്തില്‍ പ്രത്യേകം സൂചിപ്പിച്ചു.
Image: /content_image/India/India-2016-08-17-08:28:10.jpg
Keywords: Cardinal George Alenchery, Pravachaka Sabdam

2261
Category: 1
Sub Category:
Heading: അനുകമ്പ മനസില്‍ മാത്രം തോന്നിയാല്‍ പോരാ, അതിനെ പ്രവര്‍ത്തിയിലൂടെ വെളിവാക്കണമെന്നു ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: അനുകമ്പ മനസില്‍ മാത്രം തോന്നിയാല്‍ പോരാ പ്രവര്‍ത്തിയിലൂടെ അതിനെ വെളിവാക്കണമെന്നും നാമായിരിക്കുന്ന അവസ്ഥയില്‍ കൂട്ടായ്മയുടെ ഉപകരണമായി തീരണമെന്നും ഫ്രാന്‍സിസ് പാപ്പ. തന്റെ പ്രതിവാര പ്രസംഗത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരിന്നു മാര്‍പാപ്പ. അപ്പവും മീനും വര്‍ദ്ധിപ്പിച്ച് ജനങ്ങളുടെ വിശപ്പടക്കിയ യേശുവിന്റെ അത്ഭുതത്തെ പരാമര്‍ശിക്കുന്ന സുവിശേഷ ഭാഗത്തില്‍ നിന്നുമാണ് മാര്‍പാപ്പ തന്റെ പ്രസംഗം നടത്തിയത്. തന്നെ അനുഗമിക്കുന്നവരുടെ ആവശ്യത്തിന്‍മേല്‍ അലിയുന്ന ഹൃദയമാണ് ക്രിസ്തുവിന്‍റേത്. ആളുകളുടെ വിശപ്പടക്കുന്നതില്‍ മാത്രമല്ല ക്രിസ്തു ശ്രദ്ധ കേന്ദ്രീകരിച്ചത്. തന്റെ ശിഷ്യന്‍മാരോട് ആഹാരം വിതരണം ചെയ്യുവാനും അവിടുന്നു പ്രത്യേകം ആവശ്യപ്പെടുന്നുണ്ട്. പാപ്പ പറഞ്ഞു. "ഈ അത്ഭുതത്തിലൂടെ യേശു സൂചിപ്പിക്കുന്നത് തന്റെ പ്രാര്‍ത്ഥനയുടെയും വിശ്വാസത്തിന്റേയും ശക്തിയാണ്. നമ്മുടെ ആവശ്യത്തോടുള്ള അവന്റെ പ്രതികരണവും നമ്മുടെ രക്ഷയ്ക്കായുള്ള അവന്റെ താല്‍പര്യവും ഇതിലൂടെ നമുക്ക് മനസിലാക്കാം. അപ്പം വിതരണം ചെയ്യുന്നതിനു മുമ്പ് അതിനെ ക്രിസ്തു ആശീര്‍വദിക്കുന്നുണ്ട്. ഇതേ ആശീര്‍വാദം അന്ത്യ അന്താഴത്തിന്റെ സമയത്തും ക്രിസ്തു നടത്തുന്നു. ഇന്നും ഈ ആശീര്‍വ്വാദം വിശുദ്ധ കുര്‍ബാനയിലൂടെ അവിടുന്ന് തുടരുന്നു". പരിശുദ്ധ പിതാവ് പറഞ്ഞു. നാമോരോരുത്തരും നമ്മുടെ കുടുംബത്തിലും ഇടവകയിലും തൊഴില്‍ മേഖലയിലും നാമായിരിക്കുന്ന സമൂഹത്തിലും കൂട്ടായ്മയുടെ ഉപകരണമായിത്തീരണം. ഏകാന്തതയിലും ആവശ്യങ്ങളിലും ആരെയും കൈവിടാത്ത ദൈവീക കാരുണ്യത്തിന്‍റെ ദൃശ്യ അടയാളമായിരിക്കണം നാം. കരയുന്നവരുടെ കണ്ണീരൊപ്പുവാനുള്ള ശ്രമങ്ങളാണ് ക്രൈസ്തവര്‍ നടത്തേണ്ടതെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. "ക്രൈസ്തവരായ നാം ആളുകളെ പോറ്റുന്നവരും അവരെ ഒരുമിപ്പിക്കുന്നവരുമായി മാറണം. തനിച്ച് കഴിയുന്നവരേയും ആവശ്യത്തിലിരിക്കുന്നവരേയും ഉപേക്ഷിക്കാത്തത് തന്നെ ദൈവത്തിന്റെ കരുണയുടെ ദൃശ്യമായ ഒരടയാളമാണ്". പാപ്പ പറഞ്ഞു. പോള്‍ ആറാമന്‍ ഹാളില്‍ ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ വേദിയിലാണ് പാപ്പ തന്റെ പ്രസംഗം നടത്തിയത്. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-18-05:46:52.jpg
Keywords: Compassion,not,just,attitude,but,call,action,says,Pope

2262
Category: 9
Sub Category:
Heading: ഫാ.സോജി ഓലിക്കൽ നയിക്കുന്ന ഏകദിന ധ്യാനം 28ന് ഈസ്റ്റ്ബോണിൽ
Content: 2016 കരുണയുടെ വർഷമായി പ്രഖ്യാപിച്ചുകൊണ്ടുള്ള മാർപാപ്പയുടെ പ്രഖ്യാപനത്തെ മുൻനിർത്തി, യൂറോപ്പ് ഇവാൻജലൈസേഷൻ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ യു കെ ടീമും നയിക്കുന്ന ഏകദിന ഇംഗ്ലീഷ് ധ്യാനം ഈ മാസം 28 ന് ഞായറാഴ്ച ഈസ്റ്റ്ബോണിൽ നടക്കുന്നു. ഉച്ചകഴിഞ്ഞ് 2 മണിക്ക് ആരംഭിച്ച് വൈകിട്ട് 7 ന് സമാപിക്കും. ജപമാല, ദിവ്യകാരുണ്യ ആരാധന, വി. കുർബാന, വചനപ്രഘോഷണം, രോഗശാന്തി ശുശ്രൂഷ എന്നിവ ധ്യാനത്തിന്റെ ഭാഗമായുണ്ടാകും. ഈസ്റ്റബോൺ ഔവർ ലേഡി ഓഫ് റാൻസം ദേവാലയത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ഇടവക വൈദികരായ റഗ്ലാൻ,ജെറാർഡ്,നീൽ എന്നിവരുടെ ആത്മീയ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടന്നുവരുവരുന്നു. #{red->n->n-> അഡ്രസ്സ്}# Our Lady Of Ransom Church Grange Road, Eastbourne, BN21 4EU. #{blue->n->n->സമയം}# 2pm -7pm #{red->n->n->കൂടുതൽ വിവരങ്ങൾക്ക്;}# Parish Office: 01323723222. Tojo Mathew: 07450353100.
Image: /content_image/Events/Events-2016-08-18-00:01:43.jpg
Keywords: soji olickal, sehion uk, pravachaka sabdam

2263
Category: 18
Sub Category:
Heading: കന്ധമാലിന്റെ വീര നായകന്‍ ഇനി ഓര്‍മ്മ; മുന്‍ ആര്‍ച്ച് ബിഷപ് ഡോ. റാഫേല്‍ ചീനാത്തിന്‍റെ ഭൗതികശരീരം കബറടക്കി
Content: മുംബൈ: ഞായറാഴ്ച രാത്രി കാലം ചെയ്ത കട്ടക്- ഭുവനേശ്വര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ് ഡോ. റാഫേല്‍ ചീനാത്തിന്‍റെ ഭൗതികശരീരം കബറടക്കി. മുംബൈ അന്ധേരി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ നൂറുകണക്കിനു വിശ്വാസികളുടെ സാന്നിധ്യത്തില്‍ നടന്ന കബറടക്ക ശുശ്രൂഷകള്‍ക്കു മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് മുഖ്യകാര്‍മികത്വം വഹിച്ചു. തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, നാഗ്പുര്‍ ആര്‍ച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുതുകുളങ്ങര, കട്ടക്- ഭുവനേശ്വര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ജോണ്‍ ബര്‍വ, ഭോപ്പാല്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ലിയോ കൊര്‍ണേലിയോ, കല്യാണ്‍ രൂപത ബിഷപ് മാര്‍ തോമസ് ഇലവനാല്‍ എന്നിവരടക്കം 17 ബിഷപ്പുമാരും മുന്നൂറോളം വൈദികരും സന്യസ്തരും കബറടക്ക ശുശ്രൂഷകളില്‍ പങ്കെടുത്തു. നാഗ്പുര്‍ ആര്‍ച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുതുകുളങ്ങര ചരമപ്രസംഗം നടത്തി. തുടര്‍ന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ഡോ. ജോണ്‍ ബറുവ, റോമില്‍നിന്നുള്ള എസ്വിഡി സഭയുടെ ജനറല്‍ കൗണ്‍സിലര്‍ റവ.ഫാ. പൗളൂസ് ബുഡി ക്ലിഡന്‍ എന്നിവര്‍ ഡോ. ചീനാത്തിന്‍റെ വേര്‍പാടില്‍ അനുശോചനമര്‍പ്പിച്ചു സംസാരിച്ചു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ എന്നിവരുടെ സന്ദേശങ്ങള്‍ വായിച്ചു. ഡോ. ചീനാത്തിന്‍റെ ബന്ധുക്കളും, സ്വദേശമായ തൃശൂര്‍ പല്ലിശേരിയില്‍നിന്നു നാട്ടുകാരുമടക്കം അമ്പതോളം പേര്‍ കേരളത്തില്‍നിന്നും സംസ്കാരചടങ്ങിനെത്തിയിരുന്നു. 2011ല്‍ വിരമിച്ചശേഷം മുംബൈയിലെ സഭാകേന്ദ്രമായ സോവര്‍ദിയ ഹൗസില്‍ വിശ്രമത്തിലായിരുന്നു ഡോ. റാഫേല്‍ ചീനാത്ത് അര്‍ബുദരോഗ ബാധയെത്തുടര്‍ന്നാണ് ഞായറാഴ്ച രാത്രി കാലം ചെയ്തത്. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-08-18-00:58:51.jpg
Keywords: Raphel Cheenath, Pravachaka Sabdam,

2264
Category: 1
Sub Category:
Heading: ദക്ഷിണ ഫിലിപ്പിന്‍സില്‍ ഇസ്ലാം മത വിശ്വാസികളെ ഭയന്ന്‍ ക്രൈസ്തവര്‍ ദുരിതത്തിലെന്ന് പുരോഹിതന്റെ വെളിപ്പെടുത്തല്‍
Content: മനില: ദക്ഷിണ ഫിലിപ്പിന്‍സില്‍ ഇസ്ലാം മതവിശ്വാസികളെ ഭയന്ന് ദേവാലയത്തില്‍ പോകുവാനും, വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുവാനും ക്രൈസ്തവ വിശ്വാസികള്‍ ഭയക്കുന്നതായി ഇറ്റാലിയന്‍ പുരോഹിതന്റെ വെളിപ്പെടുത്തല്‍. 'സില്‍സിലാഹ് ഡയലോഗ് മൂവ്‌മെന്റിന്റെ' ചുമതല വഹിക്കുന്ന ഫാദര്‍ സെബാസ്റ്റ്യാനോ ഡി-അംബ്രയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. ജനസംഖ്യയുടെ ബഹുഭൂരിപക്ഷവും കത്തോലിക്ക വിശ്വാസികളായ ക്രൈസ്തവരുള്ള രാജ്യമാണ് ഫിലിപ്പിന്‍സ്. ഇതേ രാജ്യത്തില്‍ തന്നെയാണ് ഇത്തരം ഒരു ഭയാനകമായ സ്ഥിതി നിലനില്‍ക്കുന്നതെന്നത് ഏറെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. അദ്ദേഹം പറഞ്ഞു. "കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ മുസ്ലീം മതവിശ്വാസികളുമായി സമാധാന ചര്‍ച്ചകളും, ആശയവിനിമയവും നടത്തുവാന്‍ ഏറ്റവും അനുയോജ്യമായ രാജ്യമായിരുന്നു ഫിലിപ്പിന്‍സ്. ക്രൈസ്തവ ഇസ്ലാം മതങ്ങളിലെ പല ചര്‍ച്ചകള്‍ക്കും ഇവിടം വേദിയായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. മുസ്ലീം വിശ്വാസികള്‍ പലരും സമാധാനപരമായി ജീവിക്കുവാന്‍ ജനങ്ങളെ അനുവദിക്കുന്നില്ല. അവര്‍ ക്രൈസ്തവരെ ആക്രമിക്കുവാന്‍ മുന്നിട്ട് ഇറങ്ങിയിരിക്കുകയാണ്. ആക്രമണം ഭയന്ന് വിശുദ്ധ ബലിയില്‍ സംബന്ധിക്കുവാന്‍ പോലും ആളുകള്‍ ദേവാലയത്തിലേക്ക് പോകുവാന്‍ മടിക്കുകയാണ്". ഫാദര്‍ സെബാസ്റ്റ്യാനോ ഡി-അംബ്ര പറയുന്നു. സില്‍സിലാഹ് ഡയലോഗ് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ക്രൈസ്തവ ഇസ്ലാം മതവിശ്വാസികള്‍ സാഹോദര്യത്തോടെ ജീവിക്കേണ്ടതിനെ കുറിച്ച് പല ചര്‍ച്ചകളും ഫിലിപ്പിന്‍സില്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ 40 വര്‍ഷമായി ഫിലിപ്പിന്‍സിലെ മിന്‍ഡനാവോയില്‍ താമസമാക്കിയിരിക്കുന്ന ഫാദര്‍ അംബ്ര നിലവിലെ സാഹചര്യങ്ങള്‍ ഇത്തരം സമാധാന ചര്‍ച്ചകളെ തടസപ്പെടുത്തുന്നതായും പറയുന്നു. ജോളോ ദ്വീപില്‍ താമസിക്കുന്നവരാണ് മുസ്ലീം മതസ്ഥരുടെ ആക്രമണത്തില്‍ രൂക്ഷമായ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. "ഇതിനു മുമ്പ് ക്രൈസ്തവര്‍ ഇടപഴകിയിരുന്നത് പരമ്പരാഗത മുസ്ലീം മതസ്ഥരോടായിരുന്നു. സ്‌നേഹവും സമാധാനവും ആഗ്രഹിക്കുന്ന അവര്‍ ഞങ്ങളോട് നല്ല ബന്ധമാണ് പുലര്‍ത്തിയിരുന്നത്. ഇപ്പോള്‍ അക്രമത്തിന്റെ പാതയാണ് മുസ്ലീങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിനു പിന്നില്‍ പുറത്തുനിന്നുള്ള ആളുകളുടെ സ്വാധീനം ശക്തമാണ്. രാഷ്ട്രീയക്കാരുടെ താല്‍പര്യവും, അതിനനുസരിച്ചുള്ള പട്ടാള ഇടപെടലും ഈ മേഖലയിലെല്ലാം സജീവമാണ്. മുമ്പ് 80 ശതമാനം ക്രൈസ്തവര്‍ വസിച്ചിരുന്ന മിന്‍ഡനാവോയില്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ക്രൈസ്തവരുടെ ജനസംഖ്യ 60 ശതമാനമായി കുറഞ്ഞു. 40 ശതമാനം പേരും മുസ്ലീങ്ങളാണ്. പ്രദേശത്തു നിന്നും ക്രൈസ്തവര്‍ മറ്റു സ്ഥലങ്ങളിലേക്ക് മാറി താമസിക്കുകയാണ്". ഫാദര്‍ അംബ്ര കൂട്ടിച്ചേര്‍ത്തു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-18-07:38:50.jpg
Keywords: christians,frightened,to,go,Mass,in,Mindanao,Philippians

2265
Category: 8
Sub Category:
Heading: ഞാന്‍ സഹിക്കുന്ന അഗ്നിജ്വാലകളെ തണുപ്പിക്കുവാനായി എനിക്ക് വിശുദ്ധകുര്‍ബാനയിലെ രക്തം വേണം; വാഴ്ത്തപ്പെട്ട ഹെന്രി സൂസൊയുടെ ജീവിതാനുഭവത്തില്‍ നിന്ന്‍
Content: “അവിടുന്നു പ്രകാശത്തിലായിരിക്കുന്നതുപോലെ, നമ്മളും പ്രകാശത്തില്‍ സഞ്ചരിക്കുന്നെങ്കില്‍ നമുക്കു പരസ്പരം കൂട്ടായ്മയുണ്ടാകും. അവിടുത്തെ പുത്രനായ യേശുവിന്റെ രക്തം എല്ലാ പാപങ്ങളിലും നിന്നു നമ്മെ ശുദ്ധീകരിക്കുന്നു” (1 യോഹന്നാന്‍ 1:7). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-18}# ഡൊമിനിക്കന്‍ സന്യാസിയായിരുന്ന വാഴ്ത്തപ്പെട്ട ഹെന്രി സൂസൊ കൊളോണില്‍ പഠിക്കുന്ന കാലയളവില്‍ അദ്ദേഹത്തിന് ഒരു ആത്മാര്‍ത്ഥ മിത്രം ഉണ്ടായിരിന്നു. തങ്ങളുടെ പഠനം പൂര്‍ത്തിയാക്കി അവര്‍ രണ്ടു പേരും പിരിയുന്ന സമയത്ത് പരസ്പരം ഒരു വാഗ്ദാനം ചെയ്തു. തങ്ങള്‍ രണ്ട് പേരില്‍ ആദ്യം മരിക്കുന്നവന് വേണ്ടി ജീവിച്ചിരിക്കുന്നയാള്‍ എല്ലാ ആഴ്ചയിലും രണ്ട് വിശുദ്ധ കുര്‍ബ്ബാന വീതം അര്‍പ്പിക്കണം എന്നതായിരുന്നു ആ വാഗ്ദാനം. അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു ആദ്യം മരിച്ചത്. എന്നാല്‍ തന്റെ വാഗ്ദാന പ്രകാരം തന്റെ സുഹൃത്തിനു വേണ്ടി കുര്‍ബ്ബാന അര്‍പ്പിക്കുവാന്‍ സൂസൊ മറന്നുപോയി. പക്ഷേ തന്റെ സുഹൃത്തിന്റെ ആത്മശാന്തിക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളുമായി വിശുദ്ധന്‍ മുന്നോട്ട് പോയി. ഒരു ദിവസം തന്റെ പ്രാര്‍ത്ഥനക്കിടക്ക് സൂസൊ തന്റെ പിറകിലായി ഒരു ശബ്ദം കേട്ടു. എന്നാല്‍ അദ്ദേഹം അത് ശ്രദ്ധിക്കാതെ തന്റെ പ്രാര്‍ത്ഥന തുടര്‍ന്നു കൊണ്ടിരിന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ വീണ്ടും ഒരു ശബ്ദം കേള്‍ക്കുകയും, താന്‍ മറന്നുപോയ തന്റെ വാഗ്ദാനത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുവാന്‍ വന്ന തന്റെ സുഹൃത്തിന്റെ ശബ്ദമാണെതെന്ന് അദ്ദേഹം തിരിച്ചറിയുകയും ചെയ്തു. താന്‍ പലപ്പോഴും സുഹൃത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചിട്ടുണ്ടല്ലോ എന്ന് സൂസൊ ഒഴിവുകഴിവ് പറഞ്ഞെങ്കിലും, അദ്ദേഹത്തിന്റെ സുഹൃത്ത് പ്രതിവചിച്ചു: “ഞാന്‍ സഹിക്കുന്ന അഗ്നിജ്വാലകളെ തണുപ്പിക്കുവാനായി എനിക്ക് രക്തം വേണം. വിശുദ്ധ കുര്‍ബ്ബാന വഴി അര്‍പ്പിക്കപ്പെടുന്ന യേശുവിന്റെ രക്തം.” സൂസൊ തന്റെ പഴയ വാഗ്ദാനം ഓര്‍മ്മിക്കുകയും, അതിനു ശേഷം എല്ലാ ആഴ്ചയിലും തന്റെ സുഹൃത്തിന്റെ ആത്മാവിനു വേണ്ടി കുര്‍ബ്ബാനകള്‍ അര്‍പ്പിക്കുകയും ചെയ്തു. കുറച്ചു കാലങ്ങള്‍ക്ക് ശേഷം സൂസൊയുടെ സുഹൃത്തിന്റെ ആത്മാവ് വീണ്ടും പ്രത്യക്ഷപ്പെടുകയും, തന്നെ ശുദ്ധീകരണസ്ഥലത്ത് നിന്നും മോചിപ്പിച്ച സൂസൊയുടെ കാരുണ്യത്തിനു നന്ദി പറയുകയും ചെയ്തു. വാഴ്ത്തപ്പെട്ട ഹെന്രി സൂസൊയുടെ ജീവിതം (തോമസ് ഫ്രാന്‍സിസ് ക്നോക്സ്, വ്യാഖ്യാതാവ്). #{red->n->n->വിചിന്തനം:}# ദിവ്യകാരുണ്യ ഈശോയ്ക്ക് മുന്‍പില്‍ അല്പം നേരം സ്തുതിച്ച് പ്രാര്‍ത്ഥിക്കുക. നമ്മളില്‍ നിന്ന്‍ വേര്‍പിരിഞ്ഞു ശുദ്ധീകരണ സ്ഥലത്തില്‍ വേദനയനുഭവിക്കുന്ന എല്ലാ ആത്മാക്കള്‍ക്ക് വേണ്ടിയും ദിവ്യകാരുണ്യ നാഥനോട് പ്രത്യേകം പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/8?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7o9rk3aDCXF7ANPiejb9h}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-08-18-03:42:33.jpg
Keywords: അഗ്നിജ്വാല

2266
Category: 1
Sub Category:
Heading: അത്മായ-കുടുംബ വകുപ്പിന്റെ തലവനായി ബിഷപ്പ് കെവിന്‍ ജെ. ഫാരല്ലിനെ മാര്‍പാപ്പ നിയമിച്ചു
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയതായി രൂപീകരിച്ച അത്മായ-കുടുംബ ജീവിത പൊന്തിഫിക്കല്‍ ഓഫീസിന്റെ തലവനായി ഡാളസ് ബിഷപ്പായ കെവിന്‍ ജെ. ഫാരല്ലിനെ നിയമിച്ചു. ഡബ്ലിനില്‍ ജനിച്ച ബിഷപ്പ് കെവിന്‍ ജെ. ഫാരല്‍ സെപ്റ്റംബര്‍ ഒന്നാം തീയതി മുതല്‍ നിലവില്‍ വരുന്ന പുതിയ ഓഫീസിന്റെ ചുമതല ഏറ്റെടുക്കും. ക്രൈസ്തവ ഐക്യത്തിനായി പ്രവര്‍ത്തിക്കുന്ന വത്തിക്കാന്‍ സമിതിയുടെ സെക്രട്ടറിയായ ബിഷപ്പ് ബ്രിയാന്‍ ഫാരലിന്റെ സ്വന്തം സഹോദരന്‍ കൂടിയാണ് ബിഷപ്പ് കെവിന്‍ ജെ. ഫാരല്‍. സഹോദരങ്ങളായ രണ്ടു ബിഷപ്പുമാര്‍ ഒരേ സമയം വത്തിക്കാനിലെ പ്രധാനപ്പെട്ട രണ്ടു ഓഫീസുകളുടെ ചുമതല വഹിക്കുന്നുവെന്ന അപൂര്‍വ്വതയും പുതിയ നിയമനത്തിനുണ്ട്. വളരെ പ്രാധാന്യം അര്‍ഹിക്കുന്ന പുതിയ ദൗത്യം തന്നെ ഏല്‍പ്പിച്ച മാര്‍പാപ്പയുടെ തീരുമാനത്തില്‍ അതീവ സന്തോഷമുണ്ടെന്ന് ബിഷപ്പ് കെവിന്‍ ജെ. ഫാരല്‍ പ്രതികരിച്ചു. "ആഗോള സഭയില്‍ കുടുംബത്തേയും, അതിന്റെ പ്രാധാന്യത്തേയും കുറിച്ച് പഠിപ്പിക്കുകയും, അത്മായരുടെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുന്ന പല പദ്ധതികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുവാന്‍ പുതിയ ഓഫീസിനു കഴിയുമെന്ന് വിശ്വസിക്കുന്നു. ഇതിന്റെ പ്രവര്‍ത്തനത്തില്‍ നേതൃത്വം വഹിക്കുവാന്‍ കഴിയുന്നത് സന്തോഷകരമായ കാര്യമാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പോസ്‌ത്തോലിക പ്രബോധനമായ 'അമോരിസ് ലത്തീസ്യ' (സ്‌നേഹത്തിന്റെ സന്തോഷം) മാനുഷീക ബന്ധങ്ങളില്‍ കുടുംബവും വ്യക്തികളും വഹിക്കുന്ന പങ്കിനെ എടുത്തുകാട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ പുതിയ ഓഫീസിലൂടെ നടത്താമെന്ന് പ്രതീക്ഷിക്കുന്നു". ബിഷപ്പ് കെവിന്‍ ജെ. ഫാരല്‍ പറഞ്ഞു. ഡാളസിലെ വിശ്വാസികളേയും വൈദികരേയും വിട്ട് വത്തിക്കാനിലേക്ക് തന്റെ പ്രവര്‍ത്തനം മാറ്റുന്നതില്‍ സന്തോഷിക്കുമ്പോഴും പ്രിയപ്പെട്ടവരെ കുറച്ചു കാലത്തേക്ക് അകന്നിരിക്കുന്നതില്‍ വേദനയുണ്ടെന്ന് ബിഷപ്പ് കെവിന്‍ പറയുന്നു. തന്റെ സഹോദരനും വത്തിക്കാനിലേക്ക് സഭയുടെ ശുശ്രൂഷകള്‍ക്കായി വരുന്നതായി അറിഞ്ഞപ്പോള്‍ ഏറെ അത്ഭുതമാണ് തോന്നിയതെന്ന് ബിഷപ്പ് ബ്രിയാന്‍ ഫാരല്‍ പറഞ്ഞു. ഭരണതലത്തിലും ആത്മീയ കാര്യത്തിലുമുള്ള ദീര്‍ഘനാളത്തെ പരിചയം പുതിയ ദൗത്യത്തില്‍ ബിഷപ്പ് കെവിന് സഹായകമാകുമെന്നും ബിഷപ്പ് ബ്രിയാന്‍ അഭിപ്രായപ്പെട്ടു. ഈ കഴിഞ്ഞ ജൂണിലാണ് കുടുംബത്തിനും അത്മായര്‍ക്കും വേണ്ടിയുള്ള പുതിയ ഓഫീസ് മാര്‍പാപ്പ രൂപീകരിച്ചത്. അല്മായര്‍ക്കുള്ള പൊന്തിഫിക്കല്‍ സമിതി, കുടുംബത്തിനും വേണ്ടിയുള്ള പൊന്തിഫിക്കല്‍ സമിതി എന്നീ ഓഫീസുകളെ യോജിപ്പിച്ചാണ് പുതിയ ഓഫീസിന് മാര്‍പാപ്പ രൂപം നല്‍കിയത്. കുടുംബത്തിലും അത്മായ നേതൃത്വത്തിലും പുരോഹിതര്‍ക്ക് കാര്യക്ഷമമായി ഇടപഴകുവാന്‍ കഴിയുന്ന തരത്തിലുള്ള ക്രമീകരണങ്ങള്‍ക്കു വേണ്ടിയാണ് പുതിയ ഓഫീസിന് പരിശുദ്ധ പിതാവ് രൂപം നല്‍കിയത്. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-18-04:16:32.jpg
Keywords: Bishop,Kevin,J,Farrell,laity,family,life,new,head