category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅനുകമ്പ മനസില്‍ മാത്രം തോന്നിയാല്‍ പോരാ, അതിനെ പ്രവര്‍ത്തിയിലൂടെ വെളിവാക്കണമെന്നു ഫ്രാന്‍സിസ് പാപ്പ
Contentവത്തിക്കാന്‍: അനുകമ്പ മനസില്‍ മാത്രം തോന്നിയാല്‍ പോരാ പ്രവര്‍ത്തിയിലൂടെ അതിനെ വെളിവാക്കണമെന്നും നാമായിരിക്കുന്ന അവസ്ഥയില്‍ കൂട്ടായ്മയുടെ ഉപകരണമായി തീരണമെന്നും ഫ്രാന്‍സിസ് പാപ്പ. തന്റെ പ്രതിവാര പ്രസംഗത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരിന്നു മാര്‍പാപ്പ. അപ്പവും മീനും വര്‍ദ്ധിപ്പിച്ച് ജനങ്ങളുടെ വിശപ്പടക്കിയ യേശുവിന്റെ അത്ഭുതത്തെ പരാമര്‍ശിക്കുന്ന സുവിശേഷ ഭാഗത്തില്‍ നിന്നുമാണ് മാര്‍പാപ്പ തന്റെ പ്രസംഗം നടത്തിയത്. തന്നെ അനുഗമിക്കുന്നവരുടെ ആവശ്യത്തിന്‍മേല്‍ അലിയുന്ന ഹൃദയമാണ് ക്രിസ്തുവിന്‍റേത്. ആളുകളുടെ വിശപ്പടക്കുന്നതില്‍ മാത്രമല്ല ക്രിസ്തു ശ്രദ്ധ കേന്ദ്രീകരിച്ചത്. തന്റെ ശിഷ്യന്‍മാരോട് ആഹാരം വിതരണം ചെയ്യുവാനും അവിടുന്നു പ്രത്യേകം ആവശ്യപ്പെടുന്നുണ്ട്. പാപ്പ പറഞ്ഞു. "ഈ അത്ഭുതത്തിലൂടെ യേശു സൂചിപ്പിക്കുന്നത് തന്റെ പ്രാര്‍ത്ഥനയുടെയും വിശ്വാസത്തിന്റേയും ശക്തിയാണ്. നമ്മുടെ ആവശ്യത്തോടുള്ള അവന്റെ പ്രതികരണവും നമ്മുടെ രക്ഷയ്ക്കായുള്ള അവന്റെ താല്‍പര്യവും ഇതിലൂടെ നമുക്ക് മനസിലാക്കാം. അപ്പം വിതരണം ചെയ്യുന്നതിനു മുമ്പ് അതിനെ ക്രിസ്തു ആശീര്‍വദിക്കുന്നുണ്ട്. ഇതേ ആശീര്‍വാദം അന്ത്യ അന്താഴത്തിന്റെ സമയത്തും ക്രിസ്തു നടത്തുന്നു. ഇന്നും ഈ ആശീര്‍വ്വാദം വിശുദ്ധ കുര്‍ബാനയിലൂടെ അവിടുന്ന് തുടരുന്നു". പരിശുദ്ധ പിതാവ് പറഞ്ഞു. നാമോരോരുത്തരും നമ്മുടെ കുടുംബത്തിലും ഇടവകയിലും തൊഴില്‍ മേഖലയിലും നാമായിരിക്കുന്ന സമൂഹത്തിലും കൂട്ടായ്മയുടെ ഉപകരണമായിത്തീരണം. ഏകാന്തതയിലും ആവശ്യങ്ങളിലും ആരെയും കൈവിടാത്ത ദൈവീക കാരുണ്യത്തിന്‍റെ ദൃശ്യ അടയാളമായിരിക്കണം നാം. കരയുന്നവരുടെ കണ്ണീരൊപ്പുവാനുള്ള ശ്രമങ്ങളാണ് ക്രൈസ്തവര്‍ നടത്തേണ്ടതെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. "ക്രൈസ്തവരായ നാം ആളുകളെ പോറ്റുന്നവരും അവരെ ഒരുമിപ്പിക്കുന്നവരുമായി മാറണം. തനിച്ച് കഴിയുന്നവരേയും ആവശ്യത്തിലിരിക്കുന്നവരേയും ഉപേക്ഷിക്കാത്തത് തന്നെ ദൈവത്തിന്റെ കരുണയുടെ ദൃശ്യമായ ഒരടയാളമാണ്". പാപ്പ പറഞ്ഞു. പോള്‍ ആറാമന്‍ ഹാളില്‍ ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ വേദിയിലാണ് പാപ്പ തന്റെ പ്രസംഗം നടത്തിയത്. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-08-18 00:00:00
KeywordsCompassion,not,just,attitude,but,call,action,says,Pope
Created Date2016-08-18 08:54:54