category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദക്ഷിണ ഫിലിപ്പിന്‍സില്‍ ഇസ്ലാം മത വിശ്വാസികളെ ഭയന്ന്‍ ക്രൈസ്തവര്‍ ദുരിതത്തിലെന്ന് പുരോഹിതന്റെ വെളിപ്പെടുത്തല്‍
Contentമനില: ദക്ഷിണ ഫിലിപ്പിന്‍സില്‍ ഇസ്ലാം മതവിശ്വാസികളെ ഭയന്ന് ദേവാലയത്തില്‍ പോകുവാനും, വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുവാനും ക്രൈസ്തവ വിശ്വാസികള്‍ ഭയക്കുന്നതായി ഇറ്റാലിയന്‍ പുരോഹിതന്റെ വെളിപ്പെടുത്തല്‍. 'സില്‍സിലാഹ് ഡയലോഗ് മൂവ്‌മെന്റിന്റെ' ചുമതല വഹിക്കുന്ന ഫാദര്‍ സെബാസ്റ്റ്യാനോ ഡി-അംബ്രയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. ജനസംഖ്യയുടെ ബഹുഭൂരിപക്ഷവും കത്തോലിക്ക വിശ്വാസികളായ ക്രൈസ്തവരുള്ള രാജ്യമാണ് ഫിലിപ്പിന്‍സ്. ഇതേ രാജ്യത്തില്‍ തന്നെയാണ് ഇത്തരം ഒരു ഭയാനകമായ സ്ഥിതി നിലനില്‍ക്കുന്നതെന്നത് ഏറെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. അദ്ദേഹം പറഞ്ഞു. "കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ മുസ്ലീം മതവിശ്വാസികളുമായി സമാധാന ചര്‍ച്ചകളും, ആശയവിനിമയവും നടത്തുവാന്‍ ഏറ്റവും അനുയോജ്യമായ രാജ്യമായിരുന്നു ഫിലിപ്പിന്‍സ്. ക്രൈസ്തവ ഇസ്ലാം മതങ്ങളിലെ പല ചര്‍ച്ചകള്‍ക്കും ഇവിടം വേദിയായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. മുസ്ലീം വിശ്വാസികള്‍ പലരും സമാധാനപരമായി ജീവിക്കുവാന്‍ ജനങ്ങളെ അനുവദിക്കുന്നില്ല. അവര്‍ ക്രൈസ്തവരെ ആക്രമിക്കുവാന്‍ മുന്നിട്ട് ഇറങ്ങിയിരിക്കുകയാണ്. ആക്രമണം ഭയന്ന് വിശുദ്ധ ബലിയില്‍ സംബന്ധിക്കുവാന്‍ പോലും ആളുകള്‍ ദേവാലയത്തിലേക്ക് പോകുവാന്‍ മടിക്കുകയാണ്". ഫാദര്‍ സെബാസ്റ്റ്യാനോ ഡി-അംബ്ര പറയുന്നു. സില്‍സിലാഹ് ഡയലോഗ് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ക്രൈസ്തവ ഇസ്ലാം മതവിശ്വാസികള്‍ സാഹോദര്യത്തോടെ ജീവിക്കേണ്ടതിനെ കുറിച്ച് പല ചര്‍ച്ചകളും ഫിലിപ്പിന്‍സില്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ 40 വര്‍ഷമായി ഫിലിപ്പിന്‍സിലെ മിന്‍ഡനാവോയില്‍ താമസമാക്കിയിരിക്കുന്ന ഫാദര്‍ അംബ്ര നിലവിലെ സാഹചര്യങ്ങള്‍ ഇത്തരം സമാധാന ചര്‍ച്ചകളെ തടസപ്പെടുത്തുന്നതായും പറയുന്നു. ജോളോ ദ്വീപില്‍ താമസിക്കുന്നവരാണ് മുസ്ലീം മതസ്ഥരുടെ ആക്രമണത്തില്‍ രൂക്ഷമായ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. "ഇതിനു മുമ്പ് ക്രൈസ്തവര്‍ ഇടപഴകിയിരുന്നത് പരമ്പരാഗത മുസ്ലീം മതസ്ഥരോടായിരുന്നു. സ്‌നേഹവും സമാധാനവും ആഗ്രഹിക്കുന്ന അവര്‍ ഞങ്ങളോട് നല്ല ബന്ധമാണ് പുലര്‍ത്തിയിരുന്നത്. ഇപ്പോള്‍ അക്രമത്തിന്റെ പാതയാണ് മുസ്ലീങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിനു പിന്നില്‍ പുറത്തുനിന്നുള്ള ആളുകളുടെ സ്വാധീനം ശക്തമാണ്. രാഷ്ട്രീയക്കാരുടെ താല്‍പര്യവും, അതിനനുസരിച്ചുള്ള പട്ടാള ഇടപെടലും ഈ മേഖലയിലെല്ലാം സജീവമാണ്. മുമ്പ് 80 ശതമാനം ക്രൈസ്തവര്‍ വസിച്ചിരുന്ന മിന്‍ഡനാവോയില്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ക്രൈസ്തവരുടെ ജനസംഖ്യ 60 ശതമാനമായി കുറഞ്ഞു. 40 ശതമാനം പേരും മുസ്ലീങ്ങളാണ്. പ്രദേശത്തു നിന്നും ക്രൈസ്തവര്‍ മറ്റു സ്ഥലങ്ങളിലേക്ക് മാറി താമസിക്കുകയാണ്". ഫാദര്‍ അംബ്ര കൂട്ടിച്ചേര്‍ത്തു. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-08-18 00:00:00
Keywordschristians,frightened,to,go,Mass,in,Mindanao,Philippians
Created Date2016-08-18 11:38:54