category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകന്ധമാലിന്റെ വീര നായകന്‍ ഇനി ഓര്‍മ്മ; മുന്‍ ആര്‍ച്ച് ബിഷപ് ഡോ. റാഫേല്‍ ചീനാത്തിന്‍റെ ഭൗതികശരീരം കബറടക്കി
Contentമുംബൈ: ഞായറാഴ്ച രാത്രി കാലം ചെയ്ത കട്ടക്- ഭുവനേശ്വര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ് ഡോ. റാഫേല്‍ ചീനാത്തിന്‍റെ ഭൗതികശരീരം കബറടക്കി. മുംബൈ അന്ധേരി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ നൂറുകണക്കിനു വിശ്വാസികളുടെ സാന്നിധ്യത്തില്‍ നടന്ന കബറടക്ക ശുശ്രൂഷകള്‍ക്കു മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് മുഖ്യകാര്‍മികത്വം വഹിച്ചു. തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, നാഗ്പുര്‍ ആര്‍ച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുതുകുളങ്ങര, കട്ടക്- ഭുവനേശ്വര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ജോണ്‍ ബര്‍വ, ഭോപ്പാല്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ലിയോ കൊര്‍ണേലിയോ, കല്യാണ്‍ രൂപത ബിഷപ് മാര്‍ തോമസ് ഇലവനാല്‍ എന്നിവരടക്കം 17 ബിഷപ്പുമാരും മുന്നൂറോളം വൈദികരും സന്യസ്തരും കബറടക്ക ശുശ്രൂഷകളില്‍ പങ്കെടുത്തു. നാഗ്പുര്‍ ആര്‍ച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുതുകുളങ്ങര ചരമപ്രസംഗം നടത്തി. തുടര്‍ന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ഡോ. ജോണ്‍ ബറുവ, റോമില്‍നിന്നുള്ള എസ്വിഡി സഭയുടെ ജനറല്‍ കൗണ്‍സിലര്‍ റവ.ഫാ. പൗളൂസ് ബുഡി ക്ലിഡന്‍ എന്നിവര്‍ ഡോ. ചീനാത്തിന്‍റെ വേര്‍പാടില്‍ അനുശോചനമര്‍പ്പിച്ചു സംസാരിച്ചു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ എന്നിവരുടെ സന്ദേശങ്ങള്‍ വായിച്ചു. ഡോ. ചീനാത്തിന്‍റെ ബന്ധുക്കളും, സ്വദേശമായ തൃശൂര്‍ പല്ലിശേരിയില്‍നിന്നു നാട്ടുകാരുമടക്കം അമ്പതോളം പേര്‍ കേരളത്തില്‍നിന്നും സംസ്കാരചടങ്ങിനെത്തിയിരുന്നു. 2011ല്‍ വിരമിച്ചശേഷം മുംബൈയിലെ സഭാകേന്ദ്രമായ സോവര്‍ദിയ ഹൗസില്‍ വിശ്രമത്തിലായിരുന്നു ഡോ. റാഫേല്‍ ചീനാത്ത് അര്‍ബുദരോഗ ബാധയെത്തുടര്‍ന്നാണ് ഞായറാഴ്ച രാത്രി കാലം ചെയ്തത്. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2016-08-18 00:00:00
KeywordsRaphel Cheenath, Pravachaka Sabdam,
Created Date2016-08-18 10:28:51