Contents

Displaying 2161-2170 of 24978 results.
Content: 2342
Category: 6
Sub Category:
Heading: ലഭിച്ചിരിക്കുന്ന വിളി മനോഹരമായി നിറവേറ്റാന്‍ കടപ്പെട്ടിരിക്കുന്നവര്‍
Content: "എന്തെന്നാല്‍, രണ്ടോ മൂന്നോപേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും" (മത്തായി 18: 20). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 25}# നീതിക്കും സ്‌നേഹത്തിനുമായുള്ള വിളി, അത് സമൂഹമായി ഒത്തൊരുമിച്ച് ജീവിക്കുന്നവരെ ഉദ്ദേശിച്ചുള്ളതാണെങ്കിലും, വ്യക്തിപരമായി ഓരോ പുരുഷനും സ്ത്രീക്കും കൂടി പങ്കാളിത്തമുള്ളതാണ്. നാം ഓരോരുത്തരും, നമ്മള്‍ ജീവിക്കുന്ന അവസ്ഥ എന്തു തന്നെയാണെങ്കിലും ഈ വിളി മനോഹരമായി നിറവേറ്റാന്‍ കടപ്പെട്ടവരാണെന്ന് മനസ്സിലാക്കണം. യേശുവിന്റെ നീതിയുടേയും സ്‌നേഹത്തിന്റേയും ചൈതന്യം മനുഷ്യജീവനില്‍ നിറയണമെന്നാണ് സുവിശേഷത്തിലൂടെ അവിടുന്ന് നമ്മോടു സംസാരിക്കുന്നത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ക്രാക്കോ, 15.1.78) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/8?type=6 }}
Image: /content_image/News/News-2016-08-25-07:17:34.jpg
Keywords: വിളി
Content: 2343
Category: 1
Sub Category:
Heading: തങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളെ ക്രൈസ്തവര്‍ ഒറ്റക്കെട്ടായി നേരിടണമെന്നു നൈജീരിയന്‍ ആര്‍ച്ച് ബിഷപ്പ് മാഗ്നസ് അറ്റിലേഡ്
Content: അബൂജ: നൈജീരിയായില്‍ നിന്നും ക്രൈസ്തവരെ ഉന്‍മൂലനം ചെയ്ത ശേഷം ഇസ്ലാം മതത്തെ ഔദ്യോഗിക മതമാക്കി മാറ്റുവാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് ആര്‍ച്ച് ബിഷപ്പ് മാഗ്നസ് അറ്റിലേഡ്. ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ക്രൈസ്തവര്‍ സഭ നോക്കാതെ ഒന്നിക്കണമെന്നും അല്ലെങ്കില്‍ പ്രശ്‌നം വളരെ ഗുരുതരമാകുമെന്നും ആര്‍ച്ച് ബിഷപ്പ് മുന്നറിയിപ്പ് നല്‍കി. ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയായുടെ തെക്ക് പടിഞ്ഞാറന്‍ വിഭാഗത്തിന്റെ പ്രസിഡന്റാണ് ആര്‍ച്ച് ബിഷപ്പ് മാഗ്നസ് അറ്റിലേഡ്. 'ഫോഴ്‌സ് ആഫ്രിക്ക-2016' സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് ക്രൈസ്തവര്‍ ഐക്യത്തോടെ നില്‍ക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ആര്‍ച്ച് ബിഷപ്പ് സൂചിപ്പിച്ചത്. "ക്രൈസ്തവരെ കൊലപ്പെടുത്തുന്ന ആളുകള്‍ ഏറെ ധൃതിയില്‍ അവരുടെ ഈ പ്രവര്‍ത്തനത്തില്‍ വ്യാപൃതരായിരിക്കുകയാണ്. ദൈവാലയങ്ങള്‍ എല്ലാ ഭാഗത്തും നശിപ്പിക്കപ്പെടുന്നു. ഓരോ ദിവസവും പുതിയ അജണ്ടകളുമായി ക്രൈസ്തവരെ നശിപ്പിക്കുന്നവര്‍ രംഗത്ത് വരുന്നു. ക്രിസ്തുവിന്റെ സഭയെ അക്രമികള്‍ നശിപ്പിക്കുമ്പോള്‍ ക്രൈസ്തവര്‍ കൈയും കെട്ടി നോക്കിയിരിക്കാന്‍ പാടില്ല". ആര്‍ച്ച് ബിഷപ്പ് മാഗ്നസ് അറ്റിലേഡ് പറഞ്ഞു. ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന ക്രൈസ്തവര്‍ തങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളെ ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ലോകത്ത് ക്ലേശകരമായ ഒരു സാഹചര്യമാണ് ക്രൈസ്തവര്‍ക്ക് നിലനില്‍ക്കുന്നതെന്നും ഇതിനെ നേരിടേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും ആര്‍ച്ച് ബിഷപ്പ് തന്റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-25-07:57:10.JPG
Keywords: Christians,unite,Islamise,Nigeria,Arch,Bishop,
Content: 2344
Category: 1
Sub Category:
Heading: സ്ഥാനത്യാഗത്തിന്റെ കാരണം വ്യക്തമാക്കി എമിരിറ്റസ് ബനഡിക്റ്റ് പതിനാറാമന്‍ പാപ്പ
Content: റോം: 'ദൈവത്തിന്റെയും മനുഷ്യരുടെയും സേവകന്‍; ബനഡിക്റ്റ് പതിനാറാമന്റെ ജീവചരിത്രം' (Servant of God and Humanity: The biography of Benedict XVI) എന്ന പുസ്തകത്തിന്റെ രചയിതാവ് ഇലിയോ ഗുയീറിറോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സ്ഥാനത്യാഗത്തിന്റെ കാരണം വെളിപ്പെടുത്തി എമിരിറ്റസ് ബനഡിക്റ്റ് പതിനാറാമന്‍ പാപ്പ. ദീര്‍ഘമായ യാത്രകള്‍ നടത്തുവാന്‍ ബുദ്ധിമുട്ട് നേരിട്ടതിനാലാണ് താന്‍ മാര്‍പാപ്പ സ്ഥാനത്തു നിന്നും സ്വയം രാജിവച്ചതെന്ന് അദ്ദേഹം പറഞ്ഞു, 2012 മാര്‍ച്ചില്‍ താന്‍ നടത്തിയ മെക്‌സികോ, ക്യൂബ രാജ്യങ്ങളിലെ സന്ദര്‍ശനത്തിനു ശേഷം മറ്റൊരു യാത്ര ചെയ്യുവാന്‍ തനിക്ക് സാധിക്കില്ലെന്ന തിരിച്ചറിവാണ് മാര്‍പാപ്പ പദവിയില്‍ നിന്നും ഒഴിയുവാനുണ്ടായ പ്രധാനകാരണമെന്നും യാത്ര ചെയ്യുന്നതില്‍ നിന്നും ഡോക്ടറുമാര്‍ പലപ്പോഴും തന്നെ വിലക്കിയിരുന്നതായും അദ്ദേഹം കൂട്ടിചേര്‍ത്തു. ഈ മാസം 30-ാം തീയതി ജീവചരിത്രത്തിന്റെ ഇറ്റാലിയന്‍ പതിപ്പ് പുറത്തു ഇറങ്ങും. പുസ്തകത്തിന്റെ ആമുഖം എഴുതിയിരിക്കുന്നത് ഫ്രാന്‍സിസ് മാര്‍പാപ്പയാണ്. സ്ഥാനത്യാഗം ചെയ്യുവാനുള്ള തന്റെ തീരുമാനത്തില്‍ താന്‍ ഒരിക്കലും ഖേദിച്ചിട്ടില്ലെന്നും എമിരിറ്റസ് ബനഡിക്റ്റ് പതിനാറാമന്‍ പറയുന്നു." മാര്‍പാപ്പ സ്ഥാനം ഏറ്റെടുക്കേണ്ടിവരുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. എന്നാല്‍, അത്തരം ഒരു നിയോഗം സഭ ഏല്‍പ്പിക്കുമ്പോള്‍ അതിനെ അനുസരിക്കുക എന്ന ബാധ്യത എനിക്കുണ്ട്. ദൈവത്തിന്റെ വലിയ കൃപയാണ് എന്നെ ഈ സ്ഥാനത്തിലേക്ക് എത്തിച്ചതും, പ്രവര്‍ത്തിക്കുവാന്‍ അനുവദിച്ചതും. പല ബുദ്ധിമുട്ടുകളും ഈ സ്ഥാനത്ത് ഇരിക്കുമ്പോള്‍ എനിക്ക് നേരിടേണ്ടി വന്നിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ വല്ലാതെ അലട്ടിയിരുന്നു. എങ്കിലും കാരുണ്യവാനായ ദൈവം തന്റെ കരുതലിന്റെ കരത്തില്‍ എന്നെ സൂക്ഷിച്ചു. ദൈവത്തിന്റെ മുന്തിരിത്തോപ്പിലെ അനുസരണയുള്ള സേവകന്‍ മാത്രമാണ് ഞാന്‍". എമിരിറ്റസ് ബനഡിക്റ്റ് മാര്‍പാപ്പ അഭിമുഖത്തില്‍ തുറന്ന്‍ പറഞ്ഞു. പരിശുദ്ധ അമ്മയുടെയും മറ്റു വിശുദ്ധരുടെയും മാധ്യസ്ഥം തനിക്ക് ഏറെ സഹായകരമായിരുന്നതായും ബനഡിക്ടറ്റ് പതിനാറാമന്‍ അനുസ്മരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തനിക്ക് പ്രമുഖരുടെയും തികച്ചും സാധാരണക്കാരായവരുടെയും എഴുത്തുകള്‍ ലഭിക്കുന്നുണ്ടെന്നും വിശ്രമ ജീവിതം നയിക്കുന്ന ബനഡിക്ടറ്റ് പതിനാറാമന്‍ പറയുന്നു. തന്റെ പിന്‍ഗാമിയായി വന്ന ഫ്രാന്‍സിസ് മാര്‍പാപ്പയെ സംബന്ധിക്കുന്ന നിരവധി പരാമര്‍ശങ്ങളും അഭിമുഖത്തില്‍ മുന്‍ മാര്‍പാപ്പ നടത്തി. "അസാധാരണമായ മനുഷ്യത്വത്തിന്റെ ഉടമയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. എന്റെ സ്വന്തം സഹോദരനെ പോലെ തന്നെയാണ് അദ്ദേഹം. ആഴത്തില്‍ എനിക്ക് ആശയവിനിമയം നടത്തുവാന്‍ പറ്റുന്ന ഒരു വ്യക്തി കൂടിയാണ് അര്‍ജന്റീനക്കാരനായ ഫ്രാന്‍സിസ് പാപ്പ. പലതവണ എന്നെ നേരില്‍ കാണുവാന്‍ എത്തിയ അദ്ദേഹം പലപ്പോഴും എനിക്കായി സമ്മാനങ്ങള്‍ കൊടുത്തുവിടാറുണ്ട്. സ്വന്തം കൈപ്പടയില്‍ അദ്ദേഹം എനിക്ക് നിരവധി എഴുത്തുകള്‍ അയിച്ചിട്ടുണ്ട്. സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും വലിയ ബന്ധമാണ് ഞങ്ങള്‍ തമ്മില്‍". എമിരിറ്റസ് ബനഡിക്ടറ്റ് പതിനാറാമന്‍ വ്യക്തമാക്കി. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-25-09:09:11.jpg
Keywords:
Content: 2345
Category: 18
Sub Category:
Heading: മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയ്ക്കു പ്രൗഢോജ്ജ്വല തുടക്കം
Content: കൊടകര: സിറോ മലബാര്‍ സഭ നാലാമത് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയ്ക്ക് ഇരിങ്ങാലക്കുട രൂപതയിലെ കൊടകര സഹൃദയ എന്‍ജിനിയറിങ് കോളേജില്‍ പ്രൗഢോജ്ജ്വല തുടക്കം. ഇന്നലെ വൈകിട്ട് അഞ്ചിന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച സമൂഹബലിയോടെയാണ് അസംബ്ലിയ്ക്ക് തുടക്കമായത്. ഇരിങ്ങാലക്കുട ബിഷപ്പും അസംബ്ലി ജനറല്‍ കണ്‍വീനറുമായ മാര്‍ പോളി കണ്ണൂക്കാടന്‍ പ്രതിനിധികളെ സ്വാഗതം ചെയ്തു. പ്രദക്ഷിണമായാണ് മുഖ്യകാര്‍മികനും സഹകാര്‍മികരായ മെത്രാന്മാരും അള്‍ത്താരയിലേക്കെത്തിയത്. ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോര്‍ജ് ഞരളക്കാട്ട് എന്നിവര്‍ സഹകാര്‍മികരായി. ദൈവമഹത്വത്തിനും സാക്ഷ്യജീവിതത്തിനും സിറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി പ്രചോദനമാണെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് സന്ദേശത്തില്‍ പറഞ്ഞു. കുടുംബങ്ങളുടെ കുടുംബമായ സഭയില്‍ വിശ്വാസിസമൂഹം മുഴുവനും കുടുംബസമാനമായ ബന്ധം എപ്പോഴും പുലര്‍ത്തേണ്ടതുണ്ട്. അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ പ്രേഷിതപ്രവര്‍ത്തകനായ ഫാ. ടോം ഉഴുന്നാലിലടക്കം വിശ്വാസത്തിനുവേണ്ടി പീഡനങ്ങളേല്‍ക്കുന്നവര്‍ നിരവധിയാണ്. സിസ്റ്റര്‍ റാണി മരിയയെപ്പോലെ വിശ്വാസത്തിനായി രക്തസാക്ഷികളായവരെ അനുസ്മരിക്കണമെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ദിവ്യബലിക്കുശേഷം ഗായകസംഘം അസംബ്ലി തീം സോങ് ആലപിച്ചു. സഭയുടെ ചരിത്രം വ്യക്തമാക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. ഇന്ത്യയിലെ അപ്പസ്‌തോലിക് നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ഡോ. സാല്‍വത്തോരെ പെനാക്കിയോ അസംബ്ലിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷനായി. തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം, ബിഷപ്പ് ഡോ. യുഹാനോന്‍ മാര്‍ ഡയസ്‌കോറസ്, സി.ബി.സി.ഐ. സെക്രട്ടറി ജനറല്‍ തിയഡോര്‍ മസ്‌കിരിനാസ്, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജസ്റ്റിസ് സിറിയക് ജോസഫ്, അസംബ്ലി സെക്രട്ടറി ഡോ. ഷാജി കൊച്ചുപുരയില്‍, സഹൃദയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ആന്റു ആലപ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു. സിനഡ് സെക്രട്ടറിയും മെല്‍ബണ്‍ ബിഷപ്പുമായ മാര്‍ ബോസ്‌കോ പുത്തൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇരിങ്ങാലക്കുട രൂപതയുടെ കലാ പരിപാടികള്‍ നടന്നു. കുടുംബസാക്ഷ്യം, ജീവിത ലാളിത്യം എന്നീ വിഷയങ്ങള്‍ക്കു പുറമേ വിശ്വാസജീവിതത്തില്‍ പ്രവാസികളുടെ ദൗത്യവും അസംബ്ലിയില്‍ ചര്‍ച്ചാവിഷയമാവും. പ്രബന്ധങ്ങള്‍ കൂടാതെ വിവിധ മേഖലകളില്‍ നിന്ന് ഉരുത്തിരിഞ്ഞ നിര്‍ദ്ദേശങ്ങളുടെ അവതരണം, സംഘചര്‍ച്ചകള്‍, പൊതുചര്‍ച്ചകള്‍ എന്നിവയുണ്ടാകും. ഡോ. ടോണി നീലങ്കാവില്‍, ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍, ഡോ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഇറ്റലി, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, അമേരിക്ക, കാനഡ, ഓസ്ട്രിയ, സിംഗപ്പുര്‍, ന്യൂസിലാന്‍ഡ്, അയര്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക, നൈജീരിയ, തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന്ും എത്തിയ പ്രതിനിധികള്‍ക്കും മെത്രാന്മാര്‍ക്കും വൈദികര്‍ക്കും ഇരിങ്ങാലക്കുട രൂപതയും സഹൃദയ കോളജ് അധികൃതരും നേരത്തെ വരവേല്പു നല്‍കി. അസംബ്ലി 28ന് സമാപിക്കും.
Image: /content_image/India/India-2016-08-26-00:17:02.jpg
Keywords: syro malabar church, pravachaka sabdam
Content: 2346
Category: 1
Sub Category:
Heading: "മനസിലേറ്റ മുറിവുകളില്‍ നിന്ന് ഇന്നും രക്തം പൊടിയുന്നുണ്ട്": കന്ധമാലിലെ നടുക്കുന്ന ഓര്‍മ്മകളുമായി സിസ്റ്റര്‍ മീനാ ബര്‍വ
Content: ഭുവനേശ്വര്‍: 2008-ല്‍ ഒഡീഷായിലെ കന്ധമാലില്‍ ക്രൈസ്തവര്‍ക്ക് നേരെ അരങ്ങേറിയ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവത്തില്‍ നിന്നും പൂര്‍ണ്ണമായും മോചനം നേടുവാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലയെന്നു കൂട്ടമാനഭംഗത്തിനിരയായ കന്യാസ്ത്രീ മീനാ ബര്‍വ. കന്ധമാൽ കൂട്ടക്കൊലയുടെ 8-ാം വാര്‍ഷിക ദിനമായ ഇന്നലെ 'മാറ്റേഴ്‌സ് ഇന്ത്യ' എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍ സിസ്റ്റര്‍ മീന ബര്‍വ പങ്ക് വെച്ചത്. "എട്ടു വര്‍ഷം മുമ്പ് നടന്ന സംഭവങ്ങളില്‍ നിന്നും പൂര്‍ണ്ണമായും മോചിതയാകുവാന്‍ എനിക്ക് സാധിച്ചിട്ടില്ല. നടക്കുന്ന ദുരന്തത്തിന്റെ വാര്‍ഷികം ആചരിക്കുന്ന ദിവസം അടുത്ത് വരുമ്പോള്‍ മുന്‍വര്‍ഷങ്ങളിലേക്കാള്‍ അധികം വേദന എന്റെ മനസിലുണ്ട്. അന്നു നടന്ന അക്രമ സംഭവങ്ങള്‍ എന്റെ മനസിലേക്ക് ഇപ്പോള്‍ കൂടുതലായി കടന്നു വരുന്നു. ഒരു സംഘം ആളുകള്‍ ക്രൈസ്തവരോട് ചെയ്ത ക്രൂരപീഡനങ്ങളുടെ രക്തപങ്കിലമായ നടപടികള്‍ ആരേയാണ് വേദനിപ്പിക്കാത്തത്? അന്ന്‍ മനസിലേറ്റ മുറിവുകളില്‍ നിന്നും ഇന്നും രക്തം പൊടിയുന്നുണ്ട്". സിസ്റ്റര്‍ മീന ബര്‍വ പറഞ്ഞു. കന്ധമാൽ ദുരന്തത്തിന്റെ വാര്‍ഷികത്തില്‍ സുരക്ഷാ കാരണങ്ങളാല്‍ സിസ്റ്റര്‍ മീന ബര്‍വ പങ്കെടുത്തില്ല. എന്നാല്‍ താന്‍ ലോകത്തിന്റെ ഏതു കോണില്‍ പോയി പാര്‍ത്താലും കന്ധമാലിലെ മനുഷ്യജീവിതങ്ങളും, അവരുടെ ദുഃഖവും തന്നോടൊപ്പം കാണുമെന്ന് സിസ്റ്റര്‍ മീന ബര്‍വ പറയുന്നു. നിഷ്‌കളങ്കരായി രക്തസാക്ഷിത്വം വരിച്ച ക്രൈസ്തവര്‍ക്കു വേണ്ടി താന്‍ എല്ലായ്‌പ്പോഴും പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. "എന്റെ ഏറ്റവും തീവ്രമായ ആഗ്രഹം ഭാരതത്തിലോ, മറ്റേതെങ്കിലും സ്ഥലത്തോ ഇനി ഒരിക്കലും മറ്റൊരു കന്ധമാൽ ആവര്‍ത്തിക്കപ്പെടരുതെന്നതാണ്. എന്നെ ദ്രോഹിച്ച എല്ലാവരോടും ഞാന്‍ ക്ഷമിക്കുന്നു. പൂര്‍ണ്ണമായും അവര്‍ക്ക് മാപ്പ് നല്‍കുവാന്‍ എനിക്ക് കഴിയുന്നുണ്ട്. എന്നാല്‍ കന്ധമാലില്‍ നീതി നടപ്പിലാക്കണം. നീതിക്കുവേണ്ടി ഇരക്കുന്നവര്‍ക്ക് അത് ലഭിക്കുക തന്നെ വേണം". സിസ്റ്റര്‍ മീന ബര്‍വ പറയുന്നു. 2008-ല്‍ ക്രൈസ്തവര്‍ക്ക് നേരെ നടന്ന അക്രമ സംഭവങ്ങളുടെ പേരില്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തയായ ജില്ലയാണ് ഒഡീഷയിലെ കന്ധമാൽ. അന്ന് നടന്ന കലാപങ്ങളില്‍ 100-ല്‍ അധികം ക്രൈസ്തവര്‍ കൊല്ലപ്പെടുകയും അരലക്ഷത്തോളം പേര്‍ തങ്ങളുടെ പ്രദേശം വിട്ട് മാറി താമസിക്കുകയും ചെയ്തിരുന്നു. 6,500-ല്‍ അധികം വീടുകള്‍ തകര്‍ത്ത അക്രമികള്‍ 40 സ്ത്രീകളെ ബലാല്‍സംഘം ചെയ്തു. അതിലെ ഒരു ഇരയാണ് സിസ്സര്‍ മീന ബര്‍വ. കുട്ടക്കില്‍ സ്ഥിതി ചെയ്യുന്ന ഹൈക്കോടതിയില്‍, സിസ്റ്റര്‍ മീനാ ബര്‍വയുടെ കേസില്‍ വാദം കേള്‍ക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-26-01:29:23.jpg
Keywords: Sister,Meera,Barva,Nun,Gang,raped, Kandhamal
Content: 2347
Category: 1
Sub Category:
Heading: വിശ്വാസികളുടെ ജീവിത സാഹചര്യങ്ങളെ ശരിയായി മനസിലാക്കുവാനുള്ള പരിശീലനം വൈദിക വിദ്യാര്‍ത്ഥികൾക്ക് ആവശ്യം: ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വിശ്വാസികളുടെ ജീവിത സാഹചര്യങ്ങളെ ശരിയായി മനസിലാക്കുവാനുള്ള കൃത്യമായ പരിശീലനം വൈദിക വിദ്യാര്‍ത്ഥികൾക്ക് ആവശ്യമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജസ്യൂട്ട് വൈദികരുടെ പ്രസിദ്ധീകരണമായ 'ലാ സിവിറ്റ്‌ലാ കത്തോലിക്ക' എന്ന മാസികയുടെ ഇന്നലെ ഇറങ്ങിയ പതിപ്പിലാണ് ഫ്രാന്‍സിസ് പാപ്പയുടെ പരാമര്‍ശം. തന്റെ പോളണ്ട് സന്ദര്‍ശനത്തിനിടെ ക്രാക്കോവില്‍ വച്ച് 28 ജസ്യൂട്ട് വൈദികരോട് നടത്തിയ കൂടിക്കാഴ്ച്ചയുടെ റിപ്പോര്‍ട്ടാണ് 'ലാ സിവിറ്റ്‌ലാ കത്തോലിക്ക'യില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. തികച്ചും സ്വകാര്യമായി നടന്ന ഒരു കൂടിക്കാഴ്ചയായതിനാല്‍ സംഭാഷണങ്ങളുടെ പൂര്‍ണ്ണ രൂപം പുറത്തുവന്നിട്ടില്ല. "വെളുപ്പും കറുപ്പും മാത്രം നിറഞ്ഞ അനുദിന ജീവിത സാഹചര്യങ്ങളുള്ള ജനസമൂഹമല്ല കത്തോലിക്കര്‍. മങ്ങിയ നിറത്തോടുകൂടിയ ജീവിത ചുറ്റുപാടുകളാണ് ഭൂരിഭാഗം പേര്‍ക്കുമുള്ളത്. വൈദികര്‍ക്ക് ഇതിനെ കുറിച്ച് കൃത്യമായ ധാരണ ആവശ്യമാണ്. വൈദിക പരിശീലനം നേടുന്ന സമയത്ത് തന്നെ ഇതിനായി സെമിനാരി വിദ്യാര്‍ത്ഥികള്‍ പ്രത്യേകം തയ്യാറെടുക്കണം. അവരാണ് ഭാവി വൈദികര്‍. അവരിലൂടെയാണ് സഭയുടെ അജപാലന ദൗത്യം മുന്നോട്ട് നീങ്ങുന്നത്". "വൈദികര്‍ക്ക് കാര്യങ്ങളെ വേര്‍തിരിച്ച് അറിയുവാനുള്ള കഴിവ് വേണം. സെമിനാരി വിദ്യാര്‍ത്ഥികളെ ഇതിനായി നാം പാകപ്പെടുത്തണം. സാധാരണക്കാര്‍ ജീവിക്കുന്ന സാഹചര്യങ്ങള്‍ അവര്‍ക്ക് അറിയുവാന്‍ കഴിയണം. അപ്പോള്‍ മാത്രമേ അവരെ എങ്ങനെ വേണം ശുശ്രൂഷിക്കേണ്ടതെന്ന കാര്യം വൈദികര്‍ക്ക് മനസിലാക്കുവാന്‍ സാധിക്കുകയുള്ളു." ലാ സിവിറ്റ്‌ലാ കത്തോലിക്കയില്‍ പാപ്പയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നു. വത്തിക്കാന്‍ മുന്‍ മാധ്യമ വക്താവ് ഫാദര്‍ ഫെഡറിക്കോ ലെംബോര്‍ഡിയും ഫാദര്‍ അന്റോണിയോ സ്പഡാരോയും ജസ്യൂട്ട് വൈദികരുടെ സംഘത്തില്‍ ഉണ്ടായിരുന്നു. അന്ന്‍ 40 മിനിറ്റോളം വൈദികരുമായി ചര്‍ച്ചയ്ക്ക് ചിലവഴിച്ച മാര്‍പാപ്പ, ഓരോ വൈദികരുടെയും അരികില്‍ എത്തി വ്യക്തിപരമായി അവരെ പരിചയപ്പെടുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തിരിന്നു. ക്രാക്കോവ് ആര്‍ച്ച് ബിഷപ്പ് ഹൌസില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-26-03:41:12.jpg
Keywords: Pope,Fransis,Meet,Jesuit,priest,catholic,life
Content: 2348
Category: 6
Sub Category:
Heading: ക്രിസ്തുവിന്റെ വിളിയെ തിരിച്ചറിഞ്ഞവര്‍
Content: "അവന്‍ അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുക; ഞാന്‍ നിങ്ങളെ മനുഷ്യരെ പ്പിടിക്കുന്നവരാക്കും" (മത്തായി 4:19). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 26}# ക്രിസ്തുവിന്റെ വിളിയെ സ്വീകരിച്ച പത്രോസിന്റേയും അവന്റെ സഹോദരനായ അന്ത്രയോസിന്റേയും പ്രവര്‍ത്തി നോക്കുക, "തല്‍ക്ഷണം അവര്‍ വലകളുപേക്ഷിച്ച് അവനെ അനുഗമിച്ചു". ഇത് കൂടാതെ പന്ത്രണ്ടു ശിഷ്യന്മാരുടേയും കൂട്ടായ പ്രതികരണവും ഒന്ന്‍ നോക്കുക. "കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്ക് പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്". സുവിശേഷത്തില്‍ കര്‍ത്താവിന്റെ വിളിക്ക് നല്‍കുന്ന മനോഹര മറുപടികളായി ഇതിനെ വിശേഷിപ്പിക്കാം. കര്‍ത്താവിന്റെ വചനം ആദ്യമായി പ്രഘോഷണം ചെയ്ത സമയം മുതല്‍ ഇക്കാലം വരെ, വളരെ വലിയ വിഭാഗം സ്ത്രീകളും പുരുഷന്മാരും, ക്രിസ്തുവിന്റെ വിളിക്ക് സ്വതന്ത്രവും അടിയുറച്ചതുമായ ഉത്തരം നല്‍കിയിട്ടുണ്ട്. പൗരോഹിത്യവും, വിശ്വാസപരവുമായ ജീവിതവും, പ്രേഷിത പ്രവര്‍ത്തനവും, ജീവിതമാതൃകയായി അനേകം പേര്‍ സ്വീകരിച്ചിട്ടുണ്ട്. വിശ്വാസഗണത്തെയും മനുഷ്യരാശിയേയും, വിവേകത്തോടും, ധൈര്യത്തോടും, സ്‌നേഹത്തോടും കൂടി സേവിക്കുന്ന അവര്‍ ക്രിസ്തീയ സാക്ഷ്യത്തിന്റെ ഉത്തമ വക്താക്കളാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 6.5.79). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/8?type=6 }}
Image: /content_image/Meditation/Meditation-2016-08-26-04:59:55.jpg
Keywords: ക്രിസ്തു
Content: 2349
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലം- പാപത്തിന്റെ കറകളെ ശുദ്ധീകരിക്കുന്ന അവസ്ഥ
Content: “ആകയാല്‍ സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചു കൊണ്ട് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കുവിന്‍. ഇതായിരിക്കണം നിങ്ങളുടെ യഥാര്‍ഥമായ ആരാധന” (റോമാ 12:1). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-26}# ജെനോവയിലെ വിശുദ്ധ കാതറീന്‍ പാപത്തിന്റെ ഫലങ്ങളെ ‘പാപത്തിന്റെ തുരുമ്പ്’ എന്നാണ് പരാമര്‍ശിച്ചിട്ടുള്ളത്. തുരുമ്പാകുന്ന പാപത്തിന്റെ കറകളെ ശുദ്ധീകരിക്കുന്ന ഒരു പ്രക്രിയയായിട്ടാണ് ശുദ്ധീകരണസ്ഥലത്തെ കുറിച്ച് വിശുദ്ധ പറയുന്നത്. ദൈവത്തിന്റെ സ്നേഹത്തെ ആത്മാവിലേക്ക് നിവേശിപ്പിക്കുന്ന പ്രവര്‍ത്തിയെന്നും ആത്മാവില്‍ അവശേഷിക്കുന്ന സ്വാര്‍ത്ഥത പോലെയുള്ള കാപട്യങ്ങളെ ദഹിപ്പിച്ചു കളയുന്ന അവസ്ഥയെന്നും ശുദ്ധീകരണസ്ഥലത്തെ വിശേഷിപ്പിക്കാം. നമ്മുടെ കര്‍ത്താവ്‌ നമ്മെ സ്വര്‍ഗ്ഗത്തിലേക്ക്‌ വിളിക്കുമ്പോള്‍ നാം ഈ പാപഫലങ്ങളില്‍ നിന്നും പൂര്‍ണ്ണമായും മുക്തരായിരിക്കേണ്ടതിനാലാണ് ശുദ്ധീകരണം നടത്തുന്നത്. ഇത് വളരെ പ്രധാനപ്പെട്ട ഒരു സത്യത്തെയാണ് പരോക്ഷമായി സൂചിപ്പിക്കുന്നത്. നാം വിശ്വാസം, സ്നേഹം, ത്യാഗം എന്നിവയിലൂടെ നമ്മുടെ അപൂര്‍ണ്ണതകളെ ശുദ്ധീകരിക്കേണ്ടിയിരിക്കുന്നു. (അബ്ബി ക്ലോക്കെറ്റ്, ഫ്രഞ്ച് ഗ്രന്ഥരചയിതാവ്‌). #{red->n->n->വിചിന്തനം:}# നമ്മളിലുള്ള പാപത്തിന്റെ കറകളെ വിശ്വാസം, സ്നേഹം, ത്യാഗം എന്നിവ വഴി വിശുദ്ധീകരിക്കാന്‍ ശ്രമിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/8?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IcLrfdCOYfL8ueR9fQU7fL}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-08-26-05:21:23.jpg
Keywords: ശുദ്ധീകരണസ്ഥലം
Content: 2350
Category: 1
Sub Category:
Heading: ക്യൂബയില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണം വര്‍ദ്ധിക്കുന്നു
Content: ഹവാന: ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന അക്രമ സംഭവങ്ങള്‍ ക്യൂബയില്‍ വര്‍ദ്ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. സിഎസ്ഡബ്യൂ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് എന്ന സംഘടനയാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. 2015 സെപ്റ്റംബര്‍ മാസം ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ ക്യൂബ സന്ദര്‍ശനം വിശ്വാസികളോടുള്ള കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നിലപാടില്‍ വലിയ മാറ്റം വരുമെന്നാണ് ആഗോളതലത്തില്‍ വിലയിരുത്തിയത്. എന്നാല്‍, മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന്റെ ഒന്നാം വാര്‍ഷികത്തിലേക്ക് അടുക്കുമ്പോള്‍ വിശ്വാസികളുടെ മതസ്വാതന്ത്ര്യത്തിനു നേരെയുള്ള സര്‍ക്കാര്‍ കടന്നുകയറ്റം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുകയാണ്. ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം, കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സൈന്യം 1400-ല്‍ അധികം ദേവാലയങ്ങള്‍ ഇതിനോടകം തന്നെ തകര്‍ത്തു. ആരാധനാലയങ്ങള്‍ അനുമതിയില്ലാതെയാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നു പറഞ്ഞാണ് സൈന്യം ദൈവാലയങ്ങള്‍ തകര്‍ത്തത്. ഇത് കൂടാതെ, ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെയുള്ള കണക്കുള്‍ പ്രകാരം ആയിരത്തില്‍ അധികം ദൈവാലയങ്ങള്‍ സര്‍ക്കാര്‍ കണ്ടുകെട്ടിയതായി സിബിഎന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരത്തില്‍ കണ്ടുകെട്ടിയിരിക്കുന്ന നൂറു ദൈവാലയങ്ങള്‍ ഉടന്‍ തന്നെ പൊളിച്ചു കളയുമെന്നു സര്‍ക്കാര്‍ ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്. ദൈവാലയങ്ങളിലേക്ക് ആരാധനയ്ക്കായി വീടുകളില്‍ നിന്നും ഇറങ്ങുന്ന ക്രൈസ്തവരെ നിര്‍ബന്ധപൂര്‍വ്വം അറസ്റ്റ് ചെയ്യുകയും വലിച്ചിഴച്ച് റോഡിലൂടെ കൊണ്ടു പോകുകയും ചെയ്യുന്ന സംഭവങ്ങള്‍ ക്യൂബയിലെ നിത്യകാഴ്ച്ചകളായി മാറിയിട്ടുണ്ട്. ദേവാലയ പരിസരങ്ങളില്‍ നിന്നും ആളുകള്‍ അറസ്റ്റിന് വിധേയരാകുന്നുണ്ട്. പാസ്റ്ററുമാരെ അറസ്റ്റ് ചെയ്യുകയും അവരുടെ സ്വത്തുകള്‍ കണ്ടുകെട്ടുകയും ചെയ്ത ഒന്‍പതു സംഭവങ്ങള്‍ ഈ വര്‍ഷം മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 20-ാം തീയതി യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമ ക്യൂബന്‍ സന്ദര്‍ശനത്തിനായി എത്തുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പ് ഫാദര്‍ മരിയോണ്‍ ഫെലിക്‌സ് ലിയോനാര്‍ട്ട് ബറൊസോയെ പോലീസ് വിവിധ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. യുഎസ് ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ക്യൂബയില്‍ നടക്കുന്ന ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടണമെന്ന് സിഎസ്ഡബ്യൂ ആവശ്യപ്പെടുന്നു. കരീബിയന്‍ ദ്വീപിലെ ഈ രാജ്യത്തുള്ള വിശ്വാസികള്‍ക്ക് വേണ്ടി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ പ്രാര്‍ത്ഥിക്കണമെന്നും സിഎസ്ഡബ്യൂ ആഹ്വാനം ചെയ്തിട്ടുണ്ട്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-26-07:31:52.jpg
Keywords: Cuba,christian,attacked,communist,government,destroy,church
Content: 2351
Category: 18
Sub Category:
Heading: ഇന്ത്യയിലെ പ്രഥമ മദര്‍ തെരേസ ദേവാലയമായ നെയ്യാറ്റിന്‍കര, മേലാരിയോട് പ്രാര്‍ത്ഥനാ നിറവില്‍; ആഘോഷങ്ങള്‍ 31 മുതല്‍
Content: നെയ്യാറ്റിന്‍കര: സെപ്റ്റംബര്‍ 4-നു വാഴ്ത്തപ്പെട്ട മദര്‍ തെരേസയെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്താനിരിക്കെ, പ്രാര്‍ത്ഥനാ നിറവില്‍ മേലാരിയോട് മദര്‍ തെരേസാ ദേവാലയം. മദര്‍ തെരേസയുടെ പേരിലുള്ള ഇന്ത്യയിലെ ആദ്യ ദേവാലയമാണ് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതക്ക് കീഴിലെ മാറനല്ലൂര്‍ മേലാരിയോട് ദേവാലയം. മേലാരിയോട് മദര്‍ തെരേസാ ദേവാലയത്തിലെ വിശുദ്ധപദവി ആഘോഷങ്ങള്‍ 31 മുതല്‍ സെപ്റ്റംബര്‍ നാല് വരെ നടക്കും. സെപ്റ്റംബര്‍ നാലിന് വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബെസലിക്കയില്‍ ഇന്ത്യന്‍ സമയം രാവിലെ 10.30ന് നടക്കുന്ന ദിവ്യബലി മധ്യേയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. മദര്‍ തെരേസയുടെ പേരിലെ ആദ്യ ദേവാലയമെന്ന നിലയില്‍ വിപുലമായ പരിപാടികളാണ് മേലാരിയോട് ദേവാലയത്തില്‍ ഒരുക്കിയിരിക്കുന്നത്. 31ന് വൈകീട്ട് ആറിന് ഇടവക വികാരി ഫാ. എ.ജി. ജോര്‍ജ് കൊടിയേറ്റുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് നടക്കുന്ന ദിവ്യബലിക്ക് നെല്ലിമൂട് ഇടവക വികാരി ഫാ. ബിനു ടി. മുഖ്യ കാര്‍മികത്വം വഹിക്കും. സെപ്റ്റംബര്‍ ഒന്നിന് വൈകീട്ട് ദിവ്യബലിക്ക് മുഖ്യ കാര്‍മികന്‍ മാറനല്ലൂര്‍ സെന്‍റ് വിന്‍സെന്‍റ് സെമിനാരി പ്രീഫെക്ട് ഫാ. ബെന്‍ ബോസ്കോ നേതൃത്വം നല്‍കും. രണ്ടിന് വൈകീട്ട് വിളംബര ബൈക്ക് റാലി. മൂന്നിന് വൈകീട്ട് നാലിന് വിശുദ്ധപദവി പ്രഖ്യാപനഘോഷയാത്ര. നാലിന് രാവിലെ ഒമ്പത് മണിമുതല്‍ 12 മണി വരെ ദിവ്യകാരുണ്യ ആരാധനയും വൈകീട്ട് 5.30ന് വിശുദ്ധ മദര്‍ തെരേസയുടെ നൊവേന പ്രകാശനവും നടക്കും. തുടര്‍ന്ന് ഡോ. സെല്‍വരാജന്‍െറ നേതൃത്വത്തില്‍ ദിവ്യബലി. വചന പ്രഘോഷണം വണ്ടന്നൂര്‍ ഇടവക വികാരി ഫാ. റെജിന്‍ നിര്‍വഹിക്കും. നേരത്തെ 2003 ഒക്ടോബര്‍ 19ന് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച് ഒരാഴ്ചക്കുശേഷമാണ് മേലാരിയോടില്‍ മദറിന്‍െറ പേരിലുള്ള ദേവാലയം നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്‍റ് സാമുവല്‍ നാടിന് സമര്‍പ്പിച്ചത്. 2003 മുതല്‍ 700 ചതുരശ്ര അടിയുള്ള കൊച്ചുദേവാലയത്തിലാണ് തിരുകര്‍മങ്ങള്‍ നടന്നിരുന്നതെങ്കിലും 2014 സെപ്റ്റംബര്‍ അഞ്ചിന് 1600 ചതുരശ്ര അടിയുള്ള പുതിയ ദേവാലയം നിര്‍മാണം പൂര്‍ത്തിയാക്കി പുനപ്രതിഷ്ഠിക്കുകയായിരുന്നു.
Image: /content_image/India/India-2016-08-26-09:35:06.jpg
Keywords: