category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയ്ക്കു പ്രൗഢോജ്ജ്വല തുടക്കം
Contentകൊടകര: സിറോ മലബാര്‍ സഭ നാലാമത് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയ്ക്ക് ഇരിങ്ങാലക്കുട രൂപതയിലെ കൊടകര സഹൃദയ എന്‍ജിനിയറിങ് കോളേജില്‍ പ്രൗഢോജ്ജ്വല തുടക്കം. ഇന്നലെ വൈകിട്ട് അഞ്ചിന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച സമൂഹബലിയോടെയാണ് അസംബ്ലിയ്ക്ക് തുടക്കമായത്. ഇരിങ്ങാലക്കുട ബിഷപ്പും അസംബ്ലി ജനറല്‍ കണ്‍വീനറുമായ മാര്‍ പോളി കണ്ണൂക്കാടന്‍ പ്രതിനിധികളെ സ്വാഗതം ചെയ്തു. പ്രദക്ഷിണമായാണ് മുഖ്യകാര്‍മികനും സഹകാര്‍മികരായ മെത്രാന്മാരും അള്‍ത്താരയിലേക്കെത്തിയത്. ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോര്‍ജ് ഞരളക്കാട്ട് എന്നിവര്‍ സഹകാര്‍മികരായി. ദൈവമഹത്വത്തിനും സാക്ഷ്യജീവിതത്തിനും സിറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി പ്രചോദനമാണെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് സന്ദേശത്തില്‍ പറഞ്ഞു. കുടുംബങ്ങളുടെ കുടുംബമായ സഭയില്‍ വിശ്വാസിസമൂഹം മുഴുവനും കുടുംബസമാനമായ ബന്ധം എപ്പോഴും പുലര്‍ത്തേണ്ടതുണ്ട്. അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ പ്രേഷിതപ്രവര്‍ത്തകനായ ഫാ. ടോം ഉഴുന്നാലിലടക്കം വിശ്വാസത്തിനുവേണ്ടി പീഡനങ്ങളേല്‍ക്കുന്നവര്‍ നിരവധിയാണ്. സിസ്റ്റര്‍ റാണി മരിയയെപ്പോലെ വിശ്വാസത്തിനായി രക്തസാക്ഷികളായവരെ അനുസ്മരിക്കണമെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ദിവ്യബലിക്കുശേഷം ഗായകസംഘം അസംബ്ലി തീം സോങ് ആലപിച്ചു. സഭയുടെ ചരിത്രം വ്യക്തമാക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. ഇന്ത്യയിലെ അപ്പസ്‌തോലിക് നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ഡോ. സാല്‍വത്തോരെ പെനാക്കിയോ അസംബ്ലിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷനായി. തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം, ബിഷപ്പ് ഡോ. യുഹാനോന്‍ മാര്‍ ഡയസ്‌കോറസ്, സി.ബി.സി.ഐ. സെക്രട്ടറി ജനറല്‍ തിയഡോര്‍ മസ്‌കിരിനാസ്, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജസ്റ്റിസ് സിറിയക് ജോസഫ്, അസംബ്ലി സെക്രട്ടറി ഡോ. ഷാജി കൊച്ചുപുരയില്‍, സഹൃദയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ആന്റു ആലപ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു. സിനഡ് സെക്രട്ടറിയും മെല്‍ബണ്‍ ബിഷപ്പുമായ മാര്‍ ബോസ്‌കോ പുത്തൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇരിങ്ങാലക്കുട രൂപതയുടെ കലാ പരിപാടികള്‍ നടന്നു. കുടുംബസാക്ഷ്യം, ജീവിത ലാളിത്യം എന്നീ വിഷയങ്ങള്‍ക്കു പുറമേ വിശ്വാസജീവിതത്തില്‍ പ്രവാസികളുടെ ദൗത്യവും അസംബ്ലിയില്‍ ചര്‍ച്ചാവിഷയമാവും. പ്രബന്ധങ്ങള്‍ കൂടാതെ വിവിധ മേഖലകളില്‍ നിന്ന് ഉരുത്തിരിഞ്ഞ നിര്‍ദ്ദേശങ്ങളുടെ അവതരണം, സംഘചര്‍ച്ചകള്‍, പൊതുചര്‍ച്ചകള്‍ എന്നിവയുണ്ടാകും. ഡോ. ടോണി നീലങ്കാവില്‍, ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍, ഡോ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഇറ്റലി, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, അമേരിക്ക, കാനഡ, ഓസ്ട്രിയ, സിംഗപ്പുര്‍, ന്യൂസിലാന്‍ഡ്, അയര്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക, നൈജീരിയ, തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന്ും എത്തിയ പ്രതിനിധികള്‍ക്കും മെത്രാന്മാര്‍ക്കും വൈദികര്‍ക്കും ഇരിങ്ങാലക്കുട രൂപതയും സഹൃദയ കോളജ് അധികൃതരും നേരത്തെ വരവേല്പു നല്‍കി. അസംബ്ലി 28ന് സമാപിക്കും.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-08-26 00:00:00
Keywordssyro malabar church, pravachaka sabdam
Created Date2016-08-26 09:47:02