Contents
Displaying 2171-2180 of 24978 results.
Content:
2352
Category: 1
Sub Category:
Heading: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രൈസ്തവ വിശ്വാസി ആസിയ ബീബിയുടെ മോചനം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു
Content: ഇസ്ലാമാബാദ്: മുഹമ്മദ് നബിയെ അപമാനിച്ചുയെന്ന വ്യാജ ആരോപണത്തിന്റെ പേരില്‍ കീഴ്കോടതി വധശിക്ഷയ്ക്കു വിധിച്ച ക്രൈസ്തവ വിശ്വാസി ആസിയാ ബീബിയുടെ കേസില്‍ പാക്കിസ്ഥാന്‍ സുപ്രീംകോടതി ഒക്ടോബറില്‍ അന്തിമ വിധി പറയും. അതേ സമയം ആസിയായെ സ്വതന്ത്രയാക്കമെന്നാവശ്യപ്പെട്ട് ആഗോള തലത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. 2010-ല്‍ ആണ് പ്രവാചക നിന്ദ ആരോപിച്ച് കീഴ്‌ക്കോടതി ആസിയാ ബീബിയെ തൂക്കിലേറ്റാന്‍ വിധിച്ചത്. ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ച ഈ വിധി പാക്കിസ്ഥാന്‍ സുപ്രീം കോടതിയുടെ മുന്നില്‍ അന്തിമ തീരുമാനത്തിനായി എത്തിയിരിക്കുകയാണ്. 2009-ല്‍ ആസിയ ഒരു കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ക്രിസ്തീയ വിശ്വാസിയായ ആസിയ തങ്ങള്‍ക്കൊപ്പം ജോലി ചെയ്യുന്നതില്‍ ചില മുസ്ലിം സ്ത്രീകള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. ആസിയ കുടിവെള്ളം ചോദിച്ചപ്പോള്‍ മുസ്ലിം സ്ത്രീകള്‍ നിഷേധിച്ചിരിന്നു. ഒരു അമുസ്ലീമിന് തങ്ങളുടെ കുടിവെള്ള പാത്രം തൊടാന്‍ പോലും അവകാശമില്ലെന്ന് പറഞ്ഞായിരുന്നു അവര്‍ വെള്ളം നിഷേധിച്ചത്. തുടര്‍ന്ന് ആസിയ കിണറ്റില്‍ നിന്നും വെള്ളം കോരിക്കുടിക്കുകയായിരുന്നു. ഇതിനിടെ ആസിയായും അയല്‍ക്കാരികളായ മുസ്ലീം സ്ത്രീകളും തമ്മിലുള്ള വാക്കേറ്റത്തിനിടെ പ്രവാചകനെതിരെ ആസിയ പരാമര്‍ശം നടത്തിയതെന്നാണ് ആരോപണം. എന്നാല്‍ തന്നെ മനപ്പൂര്‍വം ദൈവനിന്ദാക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ആസിയ ബീബി പിന്നീട് പറഞ്ഞിരിന്നു. തുടര്‍ന്നാണ് 51-കാരിയും, അഞ്ചു കുഞ്ഞുങ്ങളുടെ മാതാവുമായ ആസിയാ ബീബിയെ ദൈവദൂഷണ കുറ്റത്തിന് കോടതി തൂക്കിലേറ്റുവാന്‍ വിധിച്ചത്. കീഴ്‌കോടതിയുടെ വിധി സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ സുപ്രീം കോടതി വരെ എത്തിച്ചു. ആസീയാ ബീബിയെ കഴുമരത്തില്‍ നിന്നും രക്ഷിക്കുവാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ പാക്കിസ്ഥാനില്‍ നടത്തുന്നത്. 'അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലോ ആന്റ് ജസ്റ്റീസ്' എന്ന സംഘടന ആസിയായെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നു ആവശ്യപ്പെട്ട് പ്രത്യേക ഓണ്‍ലൈന്‍ പ്രചാരണം നടത്തുന്നുണ്ട്. പാക്കിസ്ഥാന്‍ ഗവണ്‍മെന്റിന് നല്‍കുന്ന നിവേദനത്തില്‍ ഇതിനോടകം തന്നെ നാലേകാല്‍ ലക്ഷം പേര്‍ പങ്കാളികളായിട്ടുണ്ട്. {{ആസിയ ബീബിക്ക് മോചനം നല്കണം എന്ന്‍ ആവശ്യപ്പെട്ട് 'അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലോ ആന്റ് ജസ്റ്റീസ്' തയാറാക്കിയ പെറ്റീഷനില്‍ sign ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> https://aclj.org/persecuted-church/save-christian-mom-asia-bibi-from-execution?utm_medium=Email&utm_source=ExactTarget&utm_campaign=d-08242016_top-PC_seg-REexCOplBHRE_typ-PT_copy-B }}
Image: /content_image/News/News-2016-08-27-05:42:54.jpg
Keywords: Asia,Bevi,Pakistan,Christian,Capital,punishment

2353
Category: 1
Sub Category:
Heading: മദര്‍ തെരേസയോടുള്ള ആദരസൂചകമായി യുഎന്‍ ആസ്ഥാനത്ത് പ്രത്യേക എക്‌സിബിഷന്‍ നടത്തുന്നു
Content: ജനീവ: വാഴ്ത്തപ്പെട്ട മദര്‍തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന അവസരത്തില്‍ യുഎന്‍ പ്രത്യേക എക്‌സിബിഷന്‍ നടത്തുന്നു. മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങളും, ജീവിത സന്ദേശവും, ഉള്‍ക്കാഴ്ച്ചയുമെല്ലാം പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് എക്‌സിബിഷന്‍ ഒരുക്കുന്നത്. സെപ്റ്റംബര്‍ ആറു മുതല്‍ ഒന്‍പതു വരെ യുഎന്‍ ആസ്ഥാനത്തു നടക്കുന്ന പ്രദര്‍ശനം യുഎന്‍ പെര്‍മനന്റ് ഒബ്‌സേര്‍വര്‍ മിഷനും എഡിഎഫ് ഇന്റര്‍നാഷണലും ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്. ജീവന്റെയും, കുടുംബ ബന്ധങ്ങളുടെയും ഏറ്റവും വലിയ വക്താക്കളിലൊരാളായിരുന്നു മദര്‍തെരേസയെന്ന് എഡിഎഫ് ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡൗഗ് നാപ്പിയര്‍ പറഞ്ഞു. "മദര്‍തെരേസ തന്റെ ഉള്ളിലെ ആശയങ്ങള്‍ അവതരിപ്പിക്കുവാന്‍ വേണ്ടി സംസാരിച്ചിരുന്നു. എന്നാല്‍, തന്റെ ആശയങ്ങള്‍ എന്താണെന്ന് പ്രവര്‍ത്തികളിലൂടെ മാതൃകയായി കാണിച്ചു തന്ന വ്യക്തിത്വമാണ് അവരുടേത്. വിശ്വസ്തതയോടു കൂടിയും വിശ്രമമില്ലാതെയും മദര്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തി. യുഎന്നിലും മറ്റ് എല്ലാ സ്ഥലങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കുള്ള ഏറ്റവും വലിയ മാതൃകയാണ് മദര്‍തെരേസ തന്റെ ജീവിതത്തിലൂടെ കാണിച്ചു തന്നത്". നാപ്പിയര്‍ കൂട്ടിച്ചേര്‍ത്തു. ജീവിക്കുന്നവര്‍ക്കു വേണ്ടിയും, ജനിക്കുവാനിരിക്കുന്നവര്‍ക്കു വേണ്ടിയും, മരണശയ്യയില്‍ കിടക്കുന്നവര്‍ക്കു വേണ്ടിയുമുള്ള മദര്‍തെരേസയുടെ സ്‌നേഹപുര്‍വ്വമായ പ്രവര്‍ത്തനങ്ങളെ എക്‌സിബിഷന്‍ പ്രത്യേകം ചിത്രീകരിക്കും. 'അന്താരാഷ്ട്ര സമൂഹത്തോട് സഹിഷ്ണതയുടെ ആവശ്യത്തെ കുറിച്ച് മദര്‍തെരേസ നല്‍കുന്ന സന്ദേശം' എന്ന വിഷയത്തിലെ കോണ്‍ഫറന്‍സോടെയാണ് എക്‌സിബിഷന്‍ അവസാനിക്കുക. യുഎന്നുമായി അടുത്ത് ബന്ധമുള്ള വ്യക്തിത്വത്തിന്റെ ഉടമയാണ് മദര്‍തെരേസ. 1985-ല്‍ മദര്‍തെരേസ യുഎന്‍ സന്ദര്‍ശിച്ചിരുന്നു. "മദര്‍തെരേസ തന്നെയാണ് യൂണൈറ്റഡ് നേഷന്‍സ്" ഈ വാചകങ്ങളോടെയാണ് യുഎന്‍ പൊതുസഭയിലേക്ക് അന്നത്തെ സെക്രട്ടറി ജനറലായ പെരേസ് ഡീ ക്യൂലര്‍ സ്വാഗതം ചെയ്തത്.
Image: /content_image/News/News-2016-08-27-10:12:53.jpg
Keywords: UN,exhibition,honour,Mother,Teresa’s,sainthood

2354
Category: 19
Sub Category:
Heading: പ്രവാചക ശബ്ദത്തിലൂടെ സുവിശേഷ വേല ചെയ്യാന്‍ താല്‍പര്യമുണ്ടോ?
Content: “നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍” എന്ന നമ്മുടെ കര്‍ത്താവിന്‍റെ ആഹ്വാനമനുസരിച്ച് സുവിശേഷവേല ചെയ്യുവാന്‍ നാം ഓരോരുത്തരും കടപ്പെട്ടിരിക്കുന്നു. നമ്മുടെ ഇപ്പോഴത്തെ അവസ്ഥ എന്തുതന്നെയുമാകട്ടെ, നാം ആയിരിക്കുന്ന അവസ്ഥയില്‍ നിന്നുകൊണ്ട് നമുക്ക് സുവിശേഷവേല ചെയ്യുവാന്‍ സാധിക്കും. നമ്മേ വഴി നടത്തുന്ന നമ്മുടെ ദൈവത്തെക്കുറിച്ച് മറ്റുള്ളവരോട് പറയുവാന്‍ ഒരു ദിവസം 10 മിനിറ്റ് എങ്കിലും മാറ്റിവക്കുവാന്‍ തയ്യാറാണോ? എങ്കില്‍ ഇതാ പ്രവാചകശബ്ദം നിങ്ങള്‍ക്ക് അതിനുള്ള അവസരമൊരുക്കുന്നു. കര്‍ത്താവായ യേശു എഴുപത്തിരണ്ടു പേരെ തെരഞ്ഞെടുത്ത് സുവിശേഷ വേലക്കായി പറഞ്ഞയക്കുന്ന ഭാഗം നാം ലൂക്കായുടെ സുവിശേഷത്തില്‍ കാണുന്നു. അവര്‍ മടങ്ങിയെത്തിയപ്പോള്‍ നമ്മുടെ കര്‍ത്താവ് അവരോടു പറഞ്ഞു: “നിങ്ങളുടെ പേരുകള്‍ സ്വര്‍ഗ്ഗത്തില്‍ എഴുതപ്പെട്ടിരിക്കുന്നു എന്നതില്‍ സന്തോഷിക്കുവിന്‍” (ലൂക്കാ 10:20). ഇപ്രകാരം സ്വര്‍ഗ്ഗത്തില്‍ പേരെഴുതപ്പെടുന്ന മഹത്തായ സുവിശേഷ വേലയിലേക്ക് പ്രവാചക ശബ്ദം നിങ്ങളെ ക്ഷണിക്കുന്നു. #{red->n->n->സുവിശേഷ വേല പ്രവാചക ശബ്ദത്തിലൂടെ}# സുവിശേഷ സന്ദേശം പ്രചരിപ്പിക്കുന്നതിന് ഇന്‍റര്‍നെറ്റ് പോലുള്ള പുതിയ മാധ്യമങ്ങളിലൂടെ കൂടുതലായി ശ്രമിക്കേണ്ടതിന്‍റെ ആവശ്യകത സഭ പലപ്പോഴും എടുത്തു പറയുന്നുണ്ട്. “അന്ധകാരത്തില്‍ നിങ്ങളോട് ഞാന്‍ പറയുന്നവ പ്രകാശത്തില്‍ പറയുവിന്‍; ചെവിയില്‍ മന്ത്രിച്ചത് പുര മുകളില്‍ നിന്ന് ഘോഷിക്കുവിന്‍” (മത്തായി 10:27) എന്ന കര്‍ത്താവിന്‍റെ വാക്കുകള്‍ അനുസരിച്ചുകൊണ്ടും അതിന് ഒരു പുതിയ അര്‍ത്ഥം കണ്ടെത്തി കൊണ്ടും പ്രവാചക ശബ്ദം ഇന്‍റര്‍നെറ്റിലൂടെയുള്ള ദൗത്യം ആരംഭിച്ചിട്ട് ഇപ്പോള്‍ ഒരു വര്‍ഷവും ഒരു മാസവും പിന്നിടുന്നു. ഇത്രയും ചുരുങ്ങിയ നാളുകള്‍ കൊണ്ട് ലക്ഷക്കണക്കിന് ആളുകളിലേക്ക് സുവിശേഷത്തിന്‍റെ സന്ദേശമെത്തിക്കുവാന്‍ പ്രവാചക ശബ്ദത്തിനു സാധിച്ചു എന്നതില്‍ ദൈവത്തിനു നന്ദി പറയുന്നു. ഈ ഓണ്‍ലൈന്‍ പത്രത്തിന്‍റെ അത്ഭുതാവഹമായ വളര്‍ച്ചയില്‍ ഇതിന്‍റെ ടീം അംഗങ്ങളായ ഞങ്ങള്‍ക്ക് യാതൊരു മഹിമയും അവകാശപ്പെടാനില്ല. “ഞങ്ങള്‍ പ്രയോജനമില്ലാത്ത ദാസന്മാരാണ്; കടമ നിര്‍വഹിച്ചതേയുള്ളൂ” (ലൂക്കാ 17:10) എന്ന വലിയ സത്യം ഞങ്ങള്‍ തിരിച്ചറിയുന്നു. അത്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ചു കൊണ്ട് പരിശുദ്ധാത്മാവ് വഴി നടത്തുന്ന പ്രവാചക ശബ്ദം ടീമിലേക്ക് നിങ്ങളേയും ക്ഷണിക്കുന്നു. #{blue->n->n->പ്രവാചക ശബ്ദം ടീമിലേക്ക് കൂടുതൽ എഴുത്തുകാരെയും, എഡിറ്റര്‍മാരെയും, ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ സാധിക്കുന്നവരെയും, ചിത്രകാരന്മാരെയും, വിവിധ രാജ്യങ്ങളിൽ നിന്നുള്ള ന്യൂസ് റിപ്പോര്‍ട്ടര്‍മാരെയും, സോഷ്യല്‍ മീഡിയ പ്രവർത്തകരെയും, സര്‍ക്കുലേഷന്‍ എക്സിക്യുട്ടീവുകളെയും, മദ്ധ്യസ്ഥ പ്രാര്‍ത്ഥന ടീം അംഗങ്ങളെയും ആവശ്യമുണ്ട്}# ഇതില്‍ ഏതെങ്കിലും ഒരു മേഖലയിലൂടെ മഹത്തായ ഈ മാധ്യമ ശുശ്രൂഷയില്‍ പങ്കു ചേരുവാന്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ഞങ്ങളെ അറിയിക്കുക. ഈ മേഖലയില്‍ നിങ്ങൾക്ക് മുന്‍പരിചയമില്ലെങ്കില്‍ സ്വാഭാവികമായും “ഇതിന് എനിക്ക് കഴിയുമോ?” എന്ന ഒരു ചിന്ത മനസ്സിലേക്ക് കടന്നു വരാം. സുവിശേഷ വേലക്കു വേണ്ടി ഒരു ദിവസം 10 മിനിറ്റെങ്കിലും മാറ്റിവയ്ക്കുവാന്‍ നാം തയ്യാറാണോ എന്നത് മാത്രമാണ് പ്രധാനം. കഴിവും കൃപാവരങ്ങളും നല്‍കുന്നത് പരിശുദ്ധാത്മാവാണ്. അതുകൊണ്ട് നമ്മുടെ കഴിവുകളെക്കുറിച്ച് വ്യാകുലപ്പെടേണ്ട ആവശ്യമില്ല. ഇസ്രായേല്‍ ജനം അതിന്‍റെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന പടിയിലായിരുന്നപ്പോള്‍ ദൈവം സഹായം ആവശ്യപ്പെട്ടത് ഇസ്രായേലിലെ മഹാന്മാരും ബഹുമാനിതരുമായ ആളുകളില്‍ നിന്നല്ല, പിന്നെയോ ജെറമിയ എന്നു പേരുള്ള ഒരു യുവാവില്‍ നിന്നാണ്. ജെറമിയ അത്ഭുത പരതന്ത്രനായി പറഞ്ഞു: “ദൈവമായ കര്‍ത്താവേ, ഞാന്‍ കേവലം ബാലനാണ്. സംസാരിക്കാന്‍ എനിക്കു പാടവമില്ല” (ജെറ. 1:6). പക്ഷേ, ദൈവം പിന്തിരിഞ്ഞില്ല. അവിടുന്നു പറഞ്ഞു: “വെറും ബാലനാണെന്ന് നീ പറയരുത്. ഞാന്‍ ആരുടെയടുക്കലേക്കെല്ലാം അയക്കുന്നുവോ അവരുടെയെല്ലാം അടുക്കലേക്ക് നീ പോകണം, ഞാന്‍ കല്‍പ്പിക്കുന്നതെന്തും നീ സംസാരിക്കണം” (ജെറ 1:7). അതുകൊണ്ട് നമ്മുടെ കഴിവുകളോ മുന്‍പരിചയമോ ഓര്‍ത്ത് നാം മടിച്ചു നില്‍ക്കേണ്ട കാര്യമില്ല. നിങ്ങള്‍ ലോകത്തിന്‍റെ ഏതു ഭാഗത്തായിരുന്നാലും അവിടെയിരുന്നുകൊണ്ട് നിങ്ങള്‍ക്ക് പ്രവാചക ശബ്ദത്തിലൂടെ സുവിശേഷ വേല ചെയ്യുവാന്‍ സാധിക്കും. നമ്മുടെ ജീവിതാവശ്യങ്ങള്‍ക്കും സോഷ്യല്‍മീഡിയക്കുമൊക്കെയായി നാം എത്രയോ സമയങ്ങളാണ് ഇന്‍റര്‍നെറ്റില്‍ ചെലവഴിക്കുന്നത്. ഈ ഇന്‍റര്‍നെറ്റിലൂടെ നമ്മുടെ കര്‍ത്താവിനെക്കുറിച്ച് പറയുവാന്‍ നാം സമയം കണ്ടെത്താറുണ്ടോ? ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ പറഞ്ഞ വാക്കുകള്‍ നമുക്ക് ഒരിക്കലും മറക്കാതിരിക്കാം. “ഇന്‍റര്‍നെറ്റിന്‍റെ ഈ ലോകത്ത് ക്രിസ്തുവിന്‍റെ മുഖം ദൃശ്യമാകുകയും അവിടുത്തെ സ്വരം കേള്‍ക്കപ്പെടുകയും വേണം. കാരണം ക്രിസ്തുവിന് ഇടമില്ലെങ്കില്‍ മനുഷ്യനും ഇടമുണ്ടാകില്ല” (Benedict XVI, Verbum Domini). #{red->n->n->പ്രവാചക ശബ്ദത്തോട് ചേര്‍ന്ന്‍ പ്രാര്‍ത്ഥിക്കുവാനോ പ്രവര്‍ത്തിക്കുവാനോ താല്‍പര്യമുണ്ടെങ്കില്‍ ഞങ്ങളെ അറിയിക്കുക}# ഞങ്ങളുടെ Email: editor@pravachakasabdam.com
Image: /content_image/Editor'sPick/Editor'sPick-2016-08-26-12:58:36.jpg
Keywords: Pravachaka Sabdam, Vaccancy

2355
Category: 18
Sub Category:
Heading: ആശയങ്ങളുടെ ധ്രൂവീകരണത്തെക്കാള്‍ സമന്വയമാണ് സഭയ്ക്ക് ആവശ്യമെന്ന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Content: കൊടകര: ആശയങ്ങളുടെ ധ്രൂവീകരണത്തെക്കാള്‍ സമന്വയമാണ് സഭയ്ക്ക് ആവശ്യമെന്ന്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രസ്താവിച്ചു. നാലാമതു സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ മഹത്വവും സഭയുടെ നന്മയുമാകണം നമ്മുടെ ലക്ഷ്യം. സ്വന്തവീക്ഷണങ്ങള്‍ സമര്‍ഥിക്കാനുള്ള വ്യഗ്രതയോ സ്വന്തം രൂപതയുടെയോ പ്രദേശത്തിന്റെയോ മാത്രമുള്ള നിലപാടുകളുടെ വക്താക്കളാകാനുള്ള പ്രേരണയോ ഉചിതമല്ല. വികാരങ്ങള്‍ വിചാരങ്ങളെ ഭരിക്കാന്‍ നാം അനുവദിക്കരുത്. എല്ലാ ഭിന്ന സ്വരങ്ങളെയും അതിജീവിച്ച് കൂട്ടായ്മയുടെയും സ്‌നേഹത്തിന്റേതുമായ വഴിയിലൂടെയാണു ഇന്ന്‍ സീറോ മലബാര്‍ സഭ മുന്നോട്ടു നീങ്ങുന്നത്. ഏറെ അഭിമാനകരമായ ഈ അവസ്ഥ തുടരുന്നതിനും ഇളംതലമുറയ്ക്ക് നമ്മുടെ വിശ്വാസപാരമ്പര്യം പകര്‍ന്നുകൊടുക്കാന്‍ കരുത്താര്‍ജിക്കുന്നതിനും അസംബ്ലി കാരണമാകണം. ഘടനാപരമായ വളര്‍ച്ച സഭയുടെ സമ്പൂര്‍ണവളര്‍ച്ചയ്ക്കു സഹായകരമാണ്. എന്നാല്‍ അതില്‍ത്തന്നെ മഹത്വം കണ്ടതുകൊണ്ടു മാത്രം കാര്യമില്ല. സഭാമക്കള്‍ മിശിഹായ്ക്കു സാക്ഷൃം വഹിക്കുന്നതിലാണ് നാം മഹത്വം കാണേണ്ടത്. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും നാം ദൈവസ്‌നേഹത്തിന്റെ സാക്ഷികളാകണം; ത്യാഗപൂര്‍വം നമ്മെത്തന്നെ മറ്റുള്ളവര്‍ക്കുവേണ്ടി സമര്‍പ്പിക്കുവാന്‍ തയാറാവണം. നമ്മുടെ സാക്ഷ്യം മറ്റുള്ളവരെയും ക്രിസ്തുവിനെ അറിയാനും സ്‌നേഹിക്കാനും അവിടുത്തെ സ്വീകരിക്കുവാനും പ്രേരിപ്പിക്കണം. ഈ അസംബ്ലിയില്‍ ലാളിത്യം, കുടുംബം, പ്രവാസികളുടെ സാക്ഷ്യം എിങ്ങനെ മൂന്നു വിഷയങ്ങള്‍ നാം ചര്‍ച്ചയ്ക്ക് എടുക്കുന്നുവെങ്കിലും അവയിലൂടെ നമ്മുടെ സഭാസാക്ഷ്യം മുഴുവന്‍ വിലയിരുത്തുവാനും പുതിയ പ്രവര്‍ത്തന ശൈലികള്‍ രൂപപ്പെടുത്താനും നമുക്ക് സാധിക്കണം. സഭയുടെ സാമൂഹികപ്രശ്‌നങ്ങളെക്കുറിച്ച് സഭാമക്കള്‍ അവബോധമുള്ളവരാകണം. അഴിമതി, മദ്യപാനം മുതലായ തിന്മകളെ വ്യക്തി, സമൂഹ ജീവിതങ്ങളില്‍ ഒഴിവാക്കാന്‍ നിരന്തരമായ യത്‌നം ഉണ്ടാകണം. വിദ്യാഭ്യാസരംഗത്ത് നാമെക്കാലവും വെല്ലുവിളികളെ നേരിട്ടാണു നീങ്ങിക്കൊണ്ടിരുന്നത്. ഇന്നും പല പ്രശ്‌നങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ന്യുനപക്ഷാവകാശങ്ങളുടെ സംരക്ഷണം നമ്മുടെ നിലനില്പിനും പുരോഗതിക്കും അനിവാര്യമാണ്. സ്‌കൂള്‍, കോളജ് വിദ്യാഭ്യാസമേഖലകളില്‍ മാനേജുമെന്റുകള്‍ക്കുള്ള അവകാശ ങ്ങളും അധികാരങ്ങളും സ്വന്തമാക്കാനുള്ള നടപടിക്രമങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടുവയ്ക്കുമ്പോള്‍ സഭ ജാഗ്രത പാലിക്കണം. പാവപ്പെട്ട കുട്ടികള്‍ക്കു പഠനാവസരങ്ങള്‍ ഒരുക്കാന്‍ നമുക്കു പ്രത്യേക കടമയുണ്ട്. അനാഥര്‍ക്കും ഭിശേഷിയുള്ളവര്‍ക്കും പാതയോരമക്കള്‍ക്കും ആകാശപ്പറവകള്‍ക്കും വേണ്ടിയുള്ള സഭയുടെ സേവനം നാം ശക്തമായി തുടരണം. അവിടെയും സര്‍ക്കാര്‍നിയമങ്ങള്‍ അടുത്തകാലത്ത് വെല്ലുവിളികള്‍ സൃഷ്ടിച്ചിട്ടുണ്ട്. ആദിവാസി ക്ഷേമകേന്ദ്രങ്ങള്‍ അടിയന്തിരാവശ്യമാണ്. ദളിത്-ആദിവാസി സഹോദരങ്ങള്‍ക്ക് സഭയ്ക്കുള്ളിലും ഭാരതപൗരന്മാര്‍ എന്ന നിലയിലും എല്ലാവിധത്തിലും തുല്യ അവകാശങ്ങളും ജീവിതസൗകര്യങ്ങളും ഉണ്ടാകണം. ആതുരസേവനത്തില്‍ ആശുപത്രികള്‍ നൂതനസമീപനങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. പാവപ്പെട്ടവര്‍ക്കു സൗജന്യമോ ഇളവുകളോടുകൂടിയതോ ആയ ചികില്‍സ ലഭിക്കാന്‍ സാഹചര്യമൊരുക്കണം. നമ്മുടെ കര്‍ഷകജനതയുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാകണം. കുടിയേറ്റ ജനതയുടെ ഭൂമിക്കു പട്ടയം, വിളവുകള്‍ക്കു വില, ജൈവകൃഷിയുടെ പ്രചാരണം, പരിസ്ഥിതിസംരക്ഷണം ഇവയില്‍ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അല്മായരുടെ സഭയിലെയും രാഷ്ട്രീയത്തിലെയും നേതൃത്വം ലക്ഷ്യബോധവും ആദര്‍ശധീരതയുമുള്ളതും ത്യാഗസമന്വിതമായ സമര്‍പ്പണത്തില്‍നിന്നു രൂപപ്പെടുതാവണം. ക്രൈസ്തവനേതാക്കന്മാരുടെ പൊതുസാക്ഷ്യം ഏവര്‍ക്കും പ്രചോദനമാകണം. സ്ത്രീശാക്തീകരണത്തിന്റെ ആവശ്യം കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടു ഇത്തെ സാഹചര്യത്തില്‍ സ്ത്രീകളുടെ സ്ഥാനം സഭയില്‍ വേണ്ടത്ര അംഗീകരിക്കപ്പെടുന്നുണ്ടോ എതു ചിന്താവിഷയമാകേണ്ടതുണ്ട്. നമ്മുടെ കുടുംബങ്ങളില്‍, പൊതുവില്‍ പറഞ്ഞാല്‍, അമ്മമാരെ നിലയിലും ഭാര്യമാര്‍ എന്ന നിലയിലും പെണ്‍മക്കള്‍ എന്ന നിലയിലും സ്ത്രീകളെ നാം വളരെയേറെ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന പാരമ്പര്യമാണുള്ളത്. അതു നാം നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യണം. നമ്മുടെ ആലോചനാസമിതികളില്‍ അമ്പതു ശതമാനം സംവരണം സ്ത്രീകള്‍ക്കു നാം നല്കിയിട്ടുണ്ടല്ലോ. എന്നാല്‍ സ്ത്രീകള്‍ക്ക് ഇന്നുനം തുല്യതാമനോഭാവത്തില്‍ വര്‍ത്തിക്കുവാന്‍ കഴിയുന്നുണ്ടോ എന്നു പരിശോധിക്കണം. യുവജനങ്ങളുടെ പരിശീലനവും സഭയിലെ പങ്കാളിത്തവും ഉറപ്പുവരുത്തുവാന്‍ അജപാലകര്‍ അടിയന്തിരശ്രദ്ധ ചെലുത്തേണ്ടതുണ്ട്. യുവജനങ്ങള്‍ സഭയില്‍ നിന്ന് അകുന്നുപോകുന്ന അവസ്ഥ ഉണ്ടാകരുത്. സീറോമലബാര്‍ സഭ ഭാരതത്തിലെ മറ്റു രണ്ടു വ്യക്തിസഭകളോടും ചേര്‍ന്നു നല്കിയിട്ടുള്ള സംഭാവനകള്‍ വലുതാണെന്നും ഭാരതത്തിലെ സഭയുടെ മിഷന്‍പ്രവര്‍ത്തനത്തില്‍ വൈദികരും സമര്‍പ്പിതരും അല്മായപ്രേഷിതരും വഹിച്ചിട്ടുള്ള പങ്കു മഹത്തരമാണെും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അനുസ്മരിച്ചു.
Image: /content_image/India/India-2016-08-26-15:34:49.jpg
Keywords: syro malabar church, pravachaka sabdam

2356
Category: 18
Sub Category:
Heading: ലാളിത്യം പ്രവൃത്തിയേക്കാള്‍ മനോഭാവമാകണം: കര്‍ദിനാള്‍ ക്ലീമിസ്
Content: കൊടകര: ലാളിത്യം പ്രവൃത്തിയേക്കാള്‍ സംസ്‌കൃതിയും മനോഭാവവുമാകണമെന്നു സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാബാവ പറഞ്ഞു. നാലാമതു സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു കര്‍ദിനാള്‍. ഭൗതികസമ്പത്തല്ല, ദൈവത്തില്‍ ആശ്രയിച്ചു ജീവിക്കുന്നതാണ് ആത്മീയദാരിദ്ര്യത്തിന് പരിഹാരം. ലാളിത്യം ഭക്തന്റെ കരുത്താണ്. ലാളിത്യത്തിന്റെ തുടര്‍ച്ചയും വളര്‍ച്ചയുമാണു പങ്കുവയ്ക്കല്‍. നന്മ ചെയ്യുന്നതിലും പങ്കുവയ്ക്കുന്നതിലും ഉപേക്ഷയുണ്ടാകരുത്. ലോകത്തില്‍ പലയിടത്തും ക്രൈസ്തവ സംസ്‌കാരം അന്യമാക്കപ്പെടുമ്പോള്‍, ഭാരത്തിലും ലോകത്തിലും പൗരസ്ത്യ സഭാപാരമ്പര്യത്തില്‍ അധിഷ്ടിതമായി വിശ്വാസസാക്ഷ്യം പകരാന്‍ സീറോ മലബാര്‍ സഭ നടത്തുന്ന ശുശ്രൂഷകള്‍ അഭിമാനകരമാണ്. സീറോ മലബാര്‍ സഭയുടെ മിഷന്‍ ചൈതന്യം എല്ലാ ക്രൈസ്തവസഭകള്‍ക്കും മാതൃകയാണെന്നും കര്‍ദിനാള്‍ മാര്‍ ക്ലീമിസ് പറഞ്ഞു. ചിങ്ങവനം ക്നാനായ അതിരൂപത വലിയ മെത്രാപ്പോലീത്ത മാര്‍ സെവേറിയോസ് കുരിയാക്കോസും ജോസഫ് മാര്‍ തോമ മെത്രാപ്പോലീത്തയും സന്ദേശം നല്‍കി. രാവിലെ 6.20ന് ഹിന്ദിയിലുള്ള ദിവ്യബലിയില്‍ ഉജ്ജയിന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ബിഷപ്പുമാരായ മാര്‍ ജോണ്‍ വടക്കേല്‍, മാര്‍ ആന്റണി ചിറയത്ത് എന്നിവര്‍ സഹകാര്‍മികരായി. ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് വചനസന്ദേശം നല്‍കി. ജീവിതത്തിലെ ലാളിത്യം എന്ന വിഷയം റവ.ഡോ. ടോണി നീലങ്കാവില്‍ അവതരിപ്പിച്ചു. സിസ്റ്റര്‍ ത്രേസ്യാമ്മ, റവ.ഡോ. ജോസ് കുറിയേടത്ത്, അഡ്വ. ജോജി ചിറയില്‍ എന്നിവര്‍ പ്രസംഗിച്ചു. കുടുംബങ്ങളിലെ സാക്ഷ്യം എന്ന വിഷയം റവ. ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍ അവതരിപ്പിച്ചു. പ്രഫ. ലീന ജോസ്, സിസ്റ്റര്‍ പുഷ്പ, ഫാ. ജോസ് കോട്ടയില്‍ എന്നിവര്‍ പ്രസംഗിച്ചു. പൊതുചര്‍ച്ചകളില്‍ റവ.ഡോ. മൈക്കിള്‍ വെട്ടിക്കാട്ട്, പ്രഫ. മേരി റെജീന എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. ഗ്രൂപ്പ് ചര്‍ച്ചകള്‍, റിപ്പോര്‍ട്ട് അവതരണം, സാംസ്‌കാരികപരിപാടികള്‍ എന്നിവ ഉണ്ടായിരുന്നു. അസംബ്ലി നാളെ സമാപിക്കും.
Image: /content_image/India/India-2016-08-26-15:38:16.jpg
Keywords: syro malabar, episcopal meet, pravachaka sabdam

2357
Category: 1
Sub Category:
Heading: മിസിസിപ്പിയില്‍ കന്യാസ്ത്രീകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു
Content: മിസിസിപ്പി: യുഎസിലെ മിസിസിപ്പിയില്‍ കന്യാസ്ത്രീകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. മിസിസിപ്പി ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍സും ഡുറാന്റ് പോലീസുമാണ് അന്വേഷണം നടത്തുന്നത്. ലെക്‌സിംഗ്ടണ്‍ മെഡിക്കല്‍ ക്ലിനിക്കില്‍ സേവനം ചെയ്തിരുന്ന സിസ്റ്റര്‍ പൗള മെറില്‍, സിസ്റ്റര്‍ മാര്‍ഗ്രറ്റ് ഹെല്‍ഡ് എന്നിവരാണ് കഴിഞ്ഞ വ്യാഴാഴ്ച കൊല്ലപ്പെട്ടത്. ഇവര്‍ ശുശ്രൂഷ ചെയ്തിരിന്ന ക്ലിനിക്കില്‍ രാവിലെ എത്താതിരുന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കന്യാസ്ത്രീകളെ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാകാനാണ് സാധ്യതയെന്ന്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അനേക വര്‍ഷങ്ങളായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി ശുശ്രൂഷ ജീവിതം മനോഹരമാക്കി മുന്നോട്ട് കൊണ്ട് പോയിരിന്ന ഇരുവരുടേയും മരണം പ്രദേശവാസികളെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. സംഭവത്തില്‍ ജാക്‌സണ്‍ രൂപതയുടെ അധ്യക്ഷനായ ബിഷപ്പ് ജോസഫ് കൊപ്പാക്‌സ് നടുക്കവും ദുഃഖവും രേഖപ്പെടുത്തി. "ഇത്രയും നാള്‍ സേവന തല്‍പരരായി തങ്ങളുടെ കടമകള്‍ നിര്‍വഹിച്ചിരുന്ന രണ്ടു സിസ്റ്ററുമാരുടെയും കൊലപാതകം ഞങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. സമൂഹത്തിലെ എല്ലാവരേയും സ്‌നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്ത വ്യക്തികളായിരുന്നു അവര്‍. അനുശോചനം അറിയിക്കുന്നു. ബന്ധുക്കളേയും സഹപ്രവര്‍ത്തകരേയും ദൈവം ആശ്വസിപ്പിക്കട്ടെ". ബിഷപ്പ് ജോസഫ് കൊപ്പാക്‌സ് പറഞ്ഞു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-27-02:50:58.jpg
Keywords: Nuns,found,murdered,in,USA, Mississippi

2358
Category: 1
Sub Category:
Heading: ക്രിസ്തുവിന്റെ ജീവിതം ചിത്രീകരിക്കുന്ന ആദ്യത്തെ വിര്‍ച്വല്‍ റിയാലിറ്റി ചലച്ചിത്രം 'ജീസസ് വിആര്‍-ദ സ്റ്റോറി ഓഫ് ക്രൈസ്റ്റ്' വെനീസ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും
Content: വെനീസ്: വിര്‍ച്വല്‍ റിയാലിറ്റി എന്ന അതിനൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പുറത്തിറക്കുന്ന 'ജീസസ് വിആര്‍- ദ സ്റ്റോറി ഓഫ് ക്രൈസ്റ്റ്' വെനീസില്‍ നടക്കുന്ന ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും. വിര്‍ച്വല്‍ റിയാലിറ്റിയില്‍ ഇറങ്ങുന്ന ആദ്യത്തെ ബൈബിള്‍ ചലച്ചിത്രമാണിത്. സാങ്കേതിക തികവാണ് ചിത്രത്തിന്റെ പ്രത്യേകത. ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചലച്ചിത്രം ചിത്രീകരിച്ചിരിക്കുന്നത് ഇറ്റലിയിലെ മറ്റീറ എന്ന സ്ഥലത്താണ്. ഇവിടെ തന്നെയാണ് 'പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്' എന്ന ചലച്ചിത്രത്തിന്റെയും ചിത്രീകരണം നടത്തിയത്. ഡേവിഡ് ഹാന്‍സന്‍, ജോണി മാക് എന്നിവരാണ് പുതിയ ചിത്രത്തിന്റെ സംവിധാനവും നിര്‍മ്മാണവും നടത്തിയിരിക്കുന്നത്. 2000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാഴ്ച്ചകളുടെ തനി പകര്‍പ്പിലേക്കായിരിക്കും വിര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യ ഉപയോഗിച്ചു പുറത്തുവരുന്ന ചലച്ചിത്രം പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുക. 73-ാമത് വെനീസ് ചലച്ചിത്ര പ്രദര്‍ശനത്തില്‍ 'ജീസസ് വിആര്‍- ദ സ്റ്റോറി ഓഫ് ക്രൈസ്റ്റിന്റെ' 40 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രത്യേക പതിപ്പാണ് പ്രദര്‍ശിപ്പിക്കുക. ക്രിസ്തുവിന്റെ ജനനം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള എല്ലാ സംഭവങ്ങളും പുതിയ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫാദര്‍ വില്യം ഫുള്‍ക്കോയാണ് ചലച്ചിത്ര നിര്‍മ്മാണത്തിന് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുന്നത്. പാഷന്‍ ഓഫ് ദ ക്രൈസ്റ്റിനും ആവശ്യമായ ആത്മീയ നിര്‍ദേശങ്ങള്‍ നല്‍കിയത് ഇദ്ദേഹം തന്നെയാണ്. ടിം ഫില്ലിംഗ്ഹാം, ക്രിസ്റ്റ്യാന്‍ സേരിറ്റിലോ, മിഷ് ബൊയ്‌ക്കോ തുടങ്ങിയ പ്രമുഖരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. വെനീസ് ചലച്ചിത്രോത്സവം 31-നു ആരംഭിക്കും. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-29-05:13:35.jpg
Keywords: Jesus-VR,The,Story,of,Christ,new,movie,Venice,film,festival

2359
Category: 1
Sub Category:
Heading: അന്താരാഷ്ട്ര മദർ തെരേസ ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചു
Content: കൊൽക്കത്ത: സെപ്റ്റംബര്‍ 4നു വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന മദര്‍ തെരേസയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള അന്താരാഷ്ട്ര മദര്‍ തെരേസ ഫിലിം ഫെസ്റ്റിവല്‍ (MTIFF) ആരംഭിച്ചു. പെട്രി പ്രൊഡക്ഷന്‍റെ (1986) മദര്‍ തെരേസ എന്ന ഡോക്യുമെന്‍ററിയോടെയാണു ഫെസ്റ്റിവല്‍ ആരംഭിച്ചത്. ‘മദർ തെരേസ– ആൻ അൺഎക്സ്പറ്റഡ് എൻകൗണ്ടർ’ എന്ന ഈ ഡോക്യുമെന്ററി ഉൾപ്പെടെ മൂന്നു ചിത്രങ്ങളുടെ പ്രദർശനത്തിനു കൊൽക്കത്ത നന്ദൻ മൾട്ടിപ്ലക്സ് വേദിയാവുക. ബാക്കി പ്രദര്‍ശനങ്ങള്‍ വിവിധ സ്ഥലങ്ങളിലായി നടക്കും. മദറിന്റെ ജീവിതം പ്രതിപാദ്യ വിഷയമായ 23 വിദേശ – ഇന്ത്യൻ സിനിമകള്‍ നാലു ദിവസത്തെ മേളയിൽ പ്രദർശിപ്പിക്കും. കൊൽക്കത്ത അതിരൂപത, മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹം, വേൾഡ് കാത്തലിക് അസോസിയേഷൻ ഫോർ കമ്യൂണിക്കേഷൻ ഇന്ത്യൻ ചാപ്റ്റർ എന്നിവയാണു സംഘാടകർ. മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതിനു ശേഷം ഇന്ത്യയിലെ 100 പട്ടണങ്ങളിലും 50 വിദേശ രാജ്യങ്ങളിലും ഫിലിം ഫെസ്റ്റിവൽ നടത്തുമെന്നു സംഘാടകർ അറിയിച്ചു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-27-00:36:16.jpg
Keywords: Mother Theres,Pravachaka Sabdam

2360
Category: 9
Sub Category:
Heading: ഫാ. സോജി ഓലിക്കൽ നയിക്കുന്ന ഡിവൈൻ മേഴ്സി ബൈബിൾ കൺവെൻഷൻ നാളെ (28/08/2016) ഈസ്റ്റ്ബോണിൽ
Content: 2016 കരുണയുടെ വർഷമായി പ്രഖ്യാപിച്ചുകൊണ്ടുള്ള മാർപാപ്പയുടെ പ്രഖ്യാപനത്തെ മുൻനിർത്തി, യൂറോപ്പ് ഇവാൻജലൈസേഷൻ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ യു കെ ടീമും നയിക്കുന്ന ഏകദിന ഇംഗ്ലീഷ് ബൈബിൾ കൺവെൻഷൻ നാളെ ഞായറാഴ്ച ഈസ്റ്റ്ബോണിൽ നടക്കുന്നു. ഉച്ചകഴിഞ്ഞ് 2 മണിക്ക് ആരംഭിച്ച് വൈകിട്ട് 7 ന് സമാപിക്കും.ജപമാല, ദിവ്യകാരുണ്യ ആരാധന, വി. കുർബാന, വചനപ്രഘോഷണം, രോഗശാന്തി ശുശ്രൂഷ എന്നിവ ധ്യാനത്തിന്റെ ഭാഗമായുണ്ടാകും. ഈസ്റ്റബോൺ ഔവർ ലേഡി ഓഫ് റാൻസം ദേവാലയത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ഇടവക വൈദികരായ റഗ്ലാൻ,ജെറാർഡ്,നീൽ എന്നിവരുടെ ആത്മീയ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടന്നുവരുവരുന്നു.കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ ഉണ്ടായിരിക്കും. ധ്യാനത്തിലേക്ക് സംഘാടകർ ഏവരെയും ക്ഷണിക്കുന്നു. #{red->n->n-> അഡ്രസ്സ്}# Our Lady Of Ransom Church Grange Road, Eastbourne, BN21 4EU. #{blue->n->n->സമയം}# 2pm -7pm #{red->n->n->കൂടുതൽ വിവരങ്ങൾക്ക്;}# Parish Office: 01323723222. Tojo Mathew: 07450353100.
Image: /content_image/Events/Events-2016-08-27-00:50:17.jpg
Keywords: soji olickal, sehion uk, pravachaka sabdam

2361
Category: 8
Sub Category:
Heading: അനേകര്‍ ദുരിതമനുഭവിക്കുന്നുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കിയാല്‍ എന്തു ചെയ്യും?
Content: “സര്‍വ്വോപരി, എല്ലാത്തിനേയും കൂട്ടിയിണക്കി പരിപൂര്‍ണ്ണമായ ഐക്യത്തില്‍ ബന്ധിക്കുന്ന സ്നേഹം പരിശീലിക്കുവിന്‍” (കൊളോസോസ്സ് 3:14). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-27}# "ക്രിസ്ത്യാനികളെ! ഒരു ദേശത്തില്‍ ക്ഷാമം കൊണ്ട് അനേകായിരം ആളുകള്‍ മരിക്കുവാന്‍ പോകുന്നു എന്ന്‍ കേട്ടാല്‍ നിങ്ങളെന്ത് ചെയ്യും? അവരുടെ മേല്‍ അലിവ് തോന്നി നിങ്ങളാല്‍ കഴിയും വിധം, ബുദ്ധിമുട്ടുകള്‍ സഹിച്ചു കൊണ്ടാണെങ്കിലും അവര്‍ക്ക് വേണ്ടി സഹായം ചെയ്യുകയില്ലേ? അപ്രകാരം തന്നെ ശുദ്ധീകരണസ്ഥലത്തില്‍ എണ്ണമില്ലാത്ത ആത്മാക്കള്‍ വേദനപ്പെടുന്നു എന്നറിഞ്ഞു അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും വേണം". (ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം) #{red->n->n->വിചിന്തനം:}# നിങ്ങള്‍ പങ്കെടുക്കുന്ന വിശുദ്ധ കുര്‍ബാനയും ചെയ്യുന്ന ദാനധര്‍മ്മവും ശുദ്ധീകരണസ്ഥലത്തു നിന്ന്‍ ആത്മാക്കള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കാന്‍ വേണ്ടി ദൈവസന്നിധിയില്‍ സമര്‍പ്പിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/8?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FD6vMJG3rBE2rVnm27ffw8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-08-27-04:09:53.jpg
Keywords: വണക്കമാസം