Contents
Displaying 2211-2220 of 24978 results.
Content:
2396
Category: 1
Sub Category:
Heading: ഈജിപ്റ്റില്‍ കോപ്റ്റിക് സഭയും സര്‍ക്കാരും തമ്മില്‍ പുതിയ ധാരണ;ദേവാലയ നിര്‍മ്മാണത്തിനു വിലങ്ങുതടിയായിരുന്ന 1934-ലെ നിയമം ഭേദഗതി ചെയ്യും
Content: കെയ്‌റോ: ഈജിപ്റ്റിലെ കോപ്റ്റിക് സഭയും സര്‍ക്കാരുമായി ദേവാലയ നിര്‍മ്മാണത്തിനും പുനരുത്ഥാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രത്യേക നിയമം നിര്‍മ്മിക്കുവാന്‍ ധാരണയായി. 1934-ലെ നിയമ പ്രകാരം ഈജിപ്റ്റില്‍ പുതിയ പള്ളികള്‍ നിര്‍മ്മിക്കുന്നതിനും പഴയ പള്ളികള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയമത്തില്‍ ഭേദഗതികള്‍ വേണമെന്ന് ഏറെ നാളായി ക്രൈസ്തവര്‍ ആവശ്യപ്പെട്ടിരുന്നു. ഇത്രയും നാള്‍ വിഷയത്തില്‍ തീരുമാനമില്ലാതെ കാര്യങ്ങള്‍ ഇഴഞ്ഞു നീങ്ങുകയായിരുന്നു. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദല്‍ ഫത്ത അല്‍ സിസിയുടെ നേതൃത്വത്തില്‍ കോപ്റ്റിക് സഭയിലെ ബിഷപ്പുമാരുമായി നടത്തിയ ചര്‍ച്ചകളിലാണ് പുതിയ നിയമം കൊണ്ടുവരുവാനുള്ള തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്. എന്നാല്‍, പഴയ നിയമം പുനക്രമീകരിക്കുമ്പോഴും വിവിധ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇതിനാല്‍ തങ്ങള്‍ പുതിയ നിയമനിര്‍മ്മാണത്തെ എതിര്‍ക്കുമെന്നും ചില ക്രൈസ്തവ യുവജന സംഘടനകള്‍ അറിയിച്ചിരുന്നു. കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയും പുതിയ നിയമ ഭേദഗതികളെ ആദ്യം പിന്‍തുണച്ചിരുന്നില്ല. എന്നാല്‍ 105 ബിഷപ്പുമാര്‍ പങ്കെടുത്ത യോഗത്തിലാണ് പുതിയ നിയമത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയും ബില്ലിനെ സ്വാഗതം ചെയ്യുന്നതായി സഭ അറിയിക്കുകയും ചെയ്തത്. മുന്നോട്ടുള്ള ഒരു ചുവടുവയ്പ്പാണിതെന്ന് സഭ പറയുന്നു. ബില്ലിലെ ചില കാര്യങ്ങളോടുള്ള വിയോജിപ്പും സഭ മറച്ചുവയ്ക്കുന്നില്ല. എന്നാല്‍, പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്ന ഉറപ്പാണ് പ്രസിഡന്റ് അല്‍ സിസി നല്‍കിയിരിക്കുന്നത്. പള്ളികളുടെ മുകളില്‍ കുരിശ് സ്ഥാപിക്കുവാന്‍ പാടില്ല, ഒരു പ്രദേശത്തെ വിശ്വാസികളുടെ എണ്ണത്തിന് ആനുപാതികമായി മാത്രമേ ദേവാലയങ്ങള്‍ നിര്‍മ്മിക്കാവു തുടങ്ങിയ പല വ്യവസ്ഥകളും ഈജിപ്റ്റില്‍ നിലനില്‍ക്കുന്നുണ്ട്. 1934-ലെ നിയമ പ്രകാരം പല പുരാതന ദേവാലയങ്ങളും രാജ്യത്ത് തകര്‍ക്കപ്പെട്ടിട്ടുണ്ട്. പുതിയ നിയമം നിലവില്‍ വന്നാല്‍ ദേവാലയങ്ങള്‍ ആവശ്യമായ സ്ഥലങ്ങളില്‍ അവ നിര്‍മ്മിക്കുന്നതിന് കാലതാമസം നേരിടേണ്ടി വരില്ല. പത്ത് ആര്‍ട്ടികളുകള്‍ ഉള്ള പുതിയ ബില്‍ മന്ത്രി സഭ കൂടി അംഗീകരിക്കുന്നതോടെ നിയമമായി മാറും. 2013-ല്‍ പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക് ശേഷമാണ് പട്ടാള മേധാവികൂടിയായിരുന്ന അബ്ദല്‍ ഫത്ത അല്‍ സിസി ഈജിപ്റ്റിന്റെ ഭരണത്തിലേക്ക് എത്തപ്പെട്ടത്. ക്രൈസ്തവര്‍ അദ്ദേഹത്തെ പിന്‍തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിനാല്‍ തന്നെ മുര്‍സി അനുകൂലികളില്‍ നിന്നും ക്രൈസ്തവര്‍ ഈജിപ്റ്റിന്റെ എല്ലാ ഭാഗങ്ങളിലും അക്രമം നേരിടുകയാണ്. 91 മില്യണ്‍ ജനസംഖ്യയുള്ള ഈജിപ്റ്റില്‍ 10 ശതമാനം ജനങ്ങളും ക്രൈസ്തവരാണ്. അബ്ദല്‍ ഫത്ത അല്‍ സിസിയുടെ ഭരണത്തില്‍ പല പ്രശ്‌നങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും ക്രൈസ്തവര്‍ അദ്ദേഹത്തിനു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കാറുണ്ടെന്ന് സമിയാഹ് എന്ന വൃദ്ധ പറയുന്നു. പുതിയ ദേവാലയങ്ങള്‍ നിര്‍മ്മിക്കേണ്ടത് പ്രായമായവരുടെയും സ്ത്രീകളുടെ ആവശ്യമാണെന്ന് പ്രസിഡന്റ് മനസിലാക്കി നിലപാട് സ്വീകരിക്കുമെന്നും ഇവര്‍ കരുതുന്നു. പുരുഷന്‍മാരുടെ സഹായമില്ലാതെ ദൂരസ്ഥലങ്ങളിലുള്ള ദേവാലയത്തിലേക്ക് സ്ത്രീകള്‍ക്ക് പോകുവാന്‍ സാധിക്കില്ലെന്നും സമിയാഹ് പറയുന്നു.
Image: /content_image/News/News-2016-08-30-06:01:58.jpg
Keywords: Egypt,Coptic,Church,government,new,law,church,construction

2397
Category: 8
Sub Category:
Heading: ജീവിതത്തിലുണ്ടാകുന്ന ചെറുതും വലുതുമായ അസ്വസ്ഥതകളെ ആത്മരക്ഷയ്ക്കായി മാറ്റാന്‍...!
Content: “അവിടുത്തെ ശക്തി സംഖ്യയെയോ അവിടുത്തെ പ്രതാപം ശക്തന്‍മാരെയോ ആശ്രയിക്കുന്നില്ല. അവിടുന്ന് എളിയവരുടെ ദൈവവും മര്‍ദിതരുടെ സഹായകനുമാണ്; അവശരെ താങ്ങുന്നവനും നിരാധാരരെ പരിപാലിക്കുന്നവനും ആശയറ്റവരെ രക്ഷിക്കുന്നവനുമാണ് (യൂദിത്ത് 9:11). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-30}# “ജീവിതത്തില്‍ ഒഴിവാക്കാനാവാത്ത സഹനങ്ങളും, ത്യാഗങ്ങളും നേരിടേണ്ടി വരുമ്പോള്‍ അവയെ ഓര്‍ത്ത് പരിതപിക്കുന്നതിന് പകരം അവയെ ആശ്ലേഷിക്കുകയും, നമ്മുടേയോ നമുക്ക് പ്രിയപ്പെട്ടവരുടേയോ പാപപരിഹാരത്തിനായി സമര്‍പ്പിക്കുകയും ചെയ്യുക. ഗതാഗത കുരുക്കില്‍പ്പെടുക, ദുര്‍വാശിക്കാരനായ കുട്ടിയുമായി ഇടപെടേണ്ടി വരിക.. തുടങ്ങിയ നമ്മുടെ ചെറിയ ചെറിയ അസ്വസ്ഥതകള്‍ പോലും, നമ്മുടെയും പ്രിയപ്പെട്ടവരുടെയും പാപത്തിന് പ്രായശ്ചിത്തമായി ദൈവത്തിനു സമര്‍പ്പിക്കുക. നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെ മുഴുവന്‍ നിങ്ങളുടെ ആത്മീയ ക്ഷേമത്തിനായി ഉപയോഗിക്കുമ്പോള്‍ അത് സ്വര്‍ഗ്ഗത്തില്‍ വലിയൊരു നിക്ഷേപത്തിന് കാരണമാകും”. (മിസ്റ്റി മീലി, മതപരിവര്‍ത്തനം ചെയ്ത നിരീശ്വരവാദി, ഗ്രന്ഥ രചയിതാവ്). #{red->n->n->വിചിന്തനം:}# ജീവിതത്തിലെ ചെറിയ അസ്വസ്ഥകളെ വരെ ദൈവതിരുമുന്‍പില്‍ സമര്‍പ്പിച്ച് അവ സ്വര്‍ഗ്ഗത്തിലേക്കുള്ള നിക്ഷേപമാക്കി മാറ്റുക. ഒപ്പം ദിവസവും പ്രഭാത പ്രാര്‍ത്ഥന ചൊല്ലുന്ന പതിവ് ഉപേക്ഷിച്ചിട്ടുണ്ടെങ്കില്‍ പുനരാരംഭിക്കുകയോ, ഇനിയും തുടങ്ങിയിട്ടില്ലെങ്കില്‍ ഉടന്‍ ആരംഭിക്കുകയും ചെയ്യുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/8?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J8M1A8aGwkf3BYeQzLUi3z}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-08-30-06:55:54.jpg
Keywords: ജീവിത

2399
Category: 1
Sub Category:
Heading: ബൈബിള്‍ കൈവശം വെച്ചതിന് 27 ലബനീസ് ക്രൈസ്തവരെ സൗദി അറേബ്യ നാടുകടത്തി
Content: റിയാദ്: ബൈബിള്‍ കൈവശം വെച്ചതിന് 27 ലബനീസ് പൗരന്‍മാരെ സൗദി അറേബ്യ നാടുകടത്തി. പരിശുദ്ധ ദൈവ മാതാവിന്റെ ജനന തിരുനാളിനോടനുബന്ധിച്ച് പ്രാര്‍ത്ഥന നടത്തുകയും കൈയില്‍ വിശുദ്ധ ഗ്രന്ഥം സൂക്ഷിക്കുകയും ചെയ്ത ലബനീസ് ക്രൈസ്തവരെയാണ് സൗദി നാടുകടത്തിയത്. ഇസ്ലാം മത വിശ്വാസികള്‍ പുണ്യസ്ഥലമെന്ന് വിശ്വസിക്കുന്ന മക്കയിലെ അല്‍- അസീസിയാഹ് എന്ന പ്രദേശത്താണ് സംഭവം നടന്നത്. നാടുകടത്തപ്പെട്ട 27 പേരില്‍ കുട്ടികളും ഉള്‍പ്പെടുന്നതായി 'അല്‍-മസ്ദാര്‍ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദി മതകാര്യ പോലീസാണ് ബൈബിള്‍ കൈവശം സൂക്ഷിച്ചതിന് ക്രൈസ്തവരെ പിടികൂടി നാടുകടത്തിയത്. ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമായി അടിച്ചേല്‍പ്പിക്കുന്ന മുസ്ലീം രാജ്യമാണ് സൗദി അറേബ്യ. മുസ്ലിം വിശ്വാസികള്‍ക്ക് മാത്രമേ ഇവിടെ പരസ്യമായി ആരാധിക്കുവാനും യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുവാനും അനുമതിയുള്ളൂ. ഇതിനു വിപരീതമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ കടുത്ത ശിക്ഷയാണ് ഭരണകൂടത്തില്‍ നിന്നും നല്കുക. ഗള്‍ഫ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന പല രാജ്യങ്ങളിലും പ്രവാസികളായിരിക്കുന്നവരുടെ ആത്മീയ ആവശ്യങ്ങള്‍ക്കായി, ആരാധനാലയങ്ങള്‍ നിയമവിധേയമായി ആരംഭിക്കുവാന്‍ മുസ്ലീം ഭരണാധികാരികള്‍ അനുമതി നല്‍കാറുണ്ട്. എന്നാല്‍ ഇതിനു വിപരീതമായി കര്‍ശന നിലപാടാണ് അമുസ്ലീമുകള്‍ക്കെതിരെ സൌദി സര്‍ക്കാര്‍ കൈകൊള്ളുന്നത്. അതേ സമയം സുന്നി ഭൂരിപക്ഷ രാജ്യമായ സൗദി അറേബ്യയില്‍ ഒരു മില്യണ്‍ റോമന്‍ കത്തോലിക്ക വിശ്വാസികളും മറ്റു വിവിധ ക്രൈസ്തവ സഭകളില്‍ നിന്നുള്ള ലക്ഷക്കണക്കിനു വിശ്വാസികളും പ്രവാസികളായി താമസിക്കുന്നുണ്ട്. പലസ്ഥലങ്ങളിലും ജീവന്‍ പണയംവച്ച് അതീവ രഹസ്യമായി ക്രൈസ്തവര്‍ ആരാധന നടത്താറുണ്ടെന്നത് ശ്രദ്ധേയമാണ്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-30-10:13:51.jpg
Keywords:

2400
Category: 1
Sub Category:
Heading: പ്രസ്റ്റണ്‍ രൂപതക്കു വേണ്ടി എല്ലാ വിശ്വാസികളോടും പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ടുകൊണ്ട് മാര്‍ ജോസഫ് സ്രാമ്പിക്കല്‍
Content: യൂറോപ്പിലെ ആദ്യത്തെ സീറോമലബാര്‍ രൂപതയായ പ്രസ്റ്റണ്‍ രൂപതക്കു വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഒക്ടോബര്‍ ഒമ്പതാം തീയതി നടക്കുന്ന മെത്രാഭിഷേക ചടങ്ങുകള്‍ക്കും തുടര്‍ന്നുള്ള രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവരുടെയും, പ്രത്യേകിച്ച് ബ്രിട്ടനിലെ സീറോമലബാര്‍ വിശ്വാസികളുടെ പ്രാര്‍ത്ഥന അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസികള്‍ തങ്ങളുടെ വ്യക്തിപരമായ പ്രാര്‍ത്ഥനകളിലും, കുടുംബ പ്രാര്‍ത്ഥനകളിലും, പ്രാര്‍ത്ഥനാ കൂട്ടായ്മകളിലും, വിശുദ്ധ കുര്‍ബ്ബാനയിലും പ്രസ്റ്റണ്‍ രൂപതയെ പ്രത്യേകം ഓര്‍ക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു. സഭ യേശുക്രിസ്തുവിനോടും, യേശുക്രിസ്തു പിതാവിനോടും എന്നപോലെ വിശ്വാസികള്‍ ഓരോരുത്തരും അവരുടെ മേത്രാനോട് ചേര്‍ന്ന് നില്‍ക്കണം എന്ന് കത്തോലിക്കാ സഭ പഠിപ്പിക്കുന്നു (II Vatican Council, Lumen Gentium). അതിനാല്‍ ബ്രിട്ടനിലെ ഓരോ സീറോ മലബാര്‍ വിശ്വാസിക്കും തങ്ങളുടെ നിയുക്ത മെത്രാനായ മാര്‍ ജോസഫ് സ്രാമ്പിക്കലിനു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ കടമയുണ്ട്. ഒക്ടോബര്‍ 9-നു നടക്കുന്ന മെത്രാഭിഷേക ചടങ്ങുകള്‍, യൂറോപ്പില്‍ ക്രൈസ്തവ വിശ്വാസത്തിന്‍റെ ഒരു പുത്തന്‍ കൊടുങ്കാറ്റിനു തുടക്കമിടും എന്ന കാര്യത്തില്‍ സംശയമില്ല. ഈ ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിനും രൂപതയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി താഴെ കൊടുത്തിരിക്കുന്ന നിയോഗങ്ങള്‍ പ്രത്യേകം എടുത്ത് പറഞ്ഞ് പ്രാര്‍ത്ഥിക്കുന്നത് ഉചിതമായിരിക്കും. 1. നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കൂടുതലായി പരിശുദ്ധാത്മാവിന്‍റെ അഭിഷേകത്തോടും സ്വര്‍ഗ്ഗീയ ജ്ഞാനത്താലും നിറയപ്പെടുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാം. 2. ബ്രിട്ടനിലെ സീറോമലബാര്‍ വിശ്വാസികള്‍ക്ക് പ്രസ്റ്റണ്‍ രൂപതയെയും നിയുക്ത മെത്രാനെയും കൂടുതലായി സ്നേഹിക്കുന്നതിനുള്ള കൃപാവരം ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കാം. 3. ഒക്ടോബര്‍ ഒമ്പതാം തീയതിയിലെ മെത്രാഭിഷേക ചടങ്ങുകള്‍ നടക്കുന്ന സ്ഥലവും, കത്തീഡ്രല്‍ പള്ളിയും പരിസരങ്ങളും ക്രിസ്തുവിന്റെ തിരുരക്തത്താല്‍ സംരക്ഷിക്കപ്പെടുന്നതിനും, കോടാനുകോടി കാവല്‍മാലാഖമാരെ ദൈവം കാവലിനായി അവിടേക്ക് അയക്കുന്നതിനും വേണ്ടി പ്രാര്‍ത്ഥിക്കാം. 4. ഈ ചടങ്ങിലേക്ക് കടന്നുവരുന്ന ഓരോ വ്യക്തികളെയും അവര്‍ സഞ്ചരിക്കുന്ന വാഹനങ്ങളേയും ഈശോയുടെ തിരുഹൃദയത്തിലേക്ക് സമര്‍പ്പിച്ചുകൊണ്ട് പ്രത്യേക സംരക്ഷണത്തിനായി പ്രാര്‍ത്ഥിക്കാം. 5. ഈ ചടങ്ങ് കോര്‍ഡിനേറ്റ് ചെയ്യുന്ന ഓരോ കമ്മറ്റി അംഗങ്ങളും ജ്ഞാനത്താല്‍ നിറഞ്ഞ് ഓരോ ക്രമീകരണങ്ങളും ചെയ്യുന്നതിനാവശ്യമായ കൃപക്കായി പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കാം. 6. ഈ ചടങ്ങിലെ സ്റ്റേജിന്‍റെ ക്രമീകരണങ്ങള്‍, ശബ്ദ സംവിധാനങ്ങളുടെയും മറ്റു സാങ്കേതിക വിദ്യയുടെയും ക്രമീകരണങ്ങള്‍, കാര്‍ പാര്‍ക്കിംഗിന്‍റെ ക്രമീകരണങ്ങള്‍, സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങി, ഒക്ടോബര്‍ ഒമ്പതാം തീയതിയിലെ എല്ലാ ക്രമീകരണങ്ങളും ദൈവസന്നിധിയില്‍ സമര്‍പ്പിച്ച് പ്രത്യേകം പ്രാര്‍ത്ഥിക്കാം. 7. പ്രസ്റ്റണ്‍ രൂപതയുടെ തുടര്‍ന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും പരിശുദ്ധാത്മാവിന്‍റെ വലിയ ഇടപെടലുകളും പരിശുദ്ധ അമ്മയുടെയും വിശുദ്ധ യൗസേപ്പിതാവിന്‍റെയും മദ്ധ്യസ്ഥവും സകല വിശുദ്ധരുടെ പ്രാര്‍ത്ഥനകളും മാലാഖമാരുടെ സംരക്ഷണവും ഉണ്ടാകുവാന്‍ വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കാം. #{red->n->n->പ്രസ്റ്റണിൽ ഇരുപത്തിനാലു മണിക്കൂർ ആരാധന}# ഒക്ടോബര്‍ ഒമ്പതാം തീയതി നടക്കുന്ന മെത്രാഭിഷേക ശുശ്രൂഷകളുടെ വിജയത്തിനായി പ്രസ്റ്റണിൽ ഇരുപത്തിനാലു മണിക്കൂർ ആരാധന നടത്തുന്നു. സെപ്റ്റംബർ രണ്ട് വെള്ളിയാഴ്ച്ച വൈകുന്നേരം ആറുമണിക്ക് പ്രസ്റ്റണിലെ നിയുക്ത കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന ആരാധന ശനിയാഴ്ച വൈകിട്ട് ഒമ്പതുമണിക്ക് വിശുദ്ധ കുർബാനയോടെ അവസാനിക്കും. ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികൾക്ക് കരുണയുടെ വർഷത്തിൽ ലഭിച്ച ഏറ്റവും വലിയ ദൈവാനുഗ്രഹത്തിനു നന്ദി പറയുവാനും, രൂപത സ്ഥാപനവും, മെത്രാഭിഷേക ശുശ്രൂഷകളും ഏറ്റവും മനോഹരമായി നടക്കുവാനും വേണ്ട ദൈവാനുഗ്രഹങ്ങൾ യാചിക്കുന്നതിനും വേണ്ടി നടത്തുന്ന ഈ ആരാധന യജ്ഞത്തിന് കാർമികത്വം വഹിക്കുന്നത് വികാരി റെവ. ഡോ മാത്യു ചൂരപൊയ്കയിൽ ആണ്. പ്രസ്റ്റണിലെ സീറോ മലബാർ വിശ്വാസികളുടെ നേതൃത്വത്തിൽ നടക്കുന്ന ഈ മുഴുവൻ സമയ ആരാധന ശുശ്രൂഷയിൽ യു കെയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള സീറോ മലബാർ വിശ്വാസികൾ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. പ്രസ്റ്റൺ രൂപതയിൽപെട്ട ബ്ലാക്ക്പൂൾ, പ്രസ്റ്റൺ ഇടവകകളിലെ കുടുംബ യൂണിറ്റുകൾ, പ്രാർഥന കൂട്ടായ്മകൾ, സൺഡേ സ്‌കൂൾ, പാരിഷ് കൗൺസിൽ എന്നിവ യുടെ സംയുക്ത നേതൃത്വത്തിൽ ആണ് ആരാധന സംഘടിപ്പിച്ചിരിക്കുന്നത്. #{red->n->n->നാൽപ്പതു ദിവസം നീണ്ടുനിൽക്കുന്ന പ്രാർത്ഥന}# മെത്രാഭിഷേക ചടങ്ങുകള്‍ക്കും തുടര്‍ന്നുള്ള രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി നാൽപ്പതു ദിവസം നീണ്ടുനിൽക്കുന്ന പ്രാർത്ഥന സോഷ്യൽ മീഡിയയിലൂടെ പ്രവാചക ശബ്ദം ഒരുക്കുന്നു. ഓഗസ്റ്റ് 31നു ആരംഭിച്ച് ഒക്ടോബർ 9നു സമാപിക്കുന്ന ഈ പ്രാർത്ഥനകളിൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും വിശ്വാസികൾ പ്രവാചക ശബ്ദത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുചേരും. ഓരോ ദിവസവും ഓരോ പ്രത്യേക നിയോഗങ്ങൾ സമർപ്പിച്ച് വിശുദ്ധരുടെ മാദ്ധ്യസ്ഥം തേടിക്കൊണ്ട് മാര്‍ ജോസഫ് സ്രാമ്പിക്കലിനു വേണ്ടിയും പ്രസ്റ്റണ്‍ രൂപതക്കു വേണ്ടിയും നടത്തപ്പെടുന്ന ഈ പ്രാർത്ഥനകളിൽ നിങ്ങൾക്കും പ്രവാചക ശബ്ദത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുചേരാം.
Image: /content_image/News/News-2016-08-30-10:36:57.jpg
Keywords: mar joseph srampickal

2401
Category: 1
Sub Category:
Heading: മാര്‍ ജോസഫ് സ്രാമ്പിക്കലിന്‍റെ മെത്രാഭിഷേക ചടങ്ങുകള്‍ക്ക് വേദിയാകുന്നത് പ്രസ്റ്റണിലെ നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയം
Content: ഒക്ടോബര്‍ 9നു നടക്കുന്ന മാര്‍ ജോസഫ് സ്രാമ്പിക്കലിന്‍റെ മെത്രാഭിഷേക ചടങ്ങുകള്‍ക്കുള്ള വേദി തീരുമാനിച്ചു. ബ്രിട്ടനിലെ പ്രശസ്തമായ പ്രസ്റ്റണ്‍ നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയമായിരിക്കും ബ്രിട്ടീഷുകാരും സീറോ മലബാര്‍ വിശ്വാസികളും ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന മെത്രാഭിഷേക ചടങ്ങുകള്‍ക്കുള്ള വേദി. ലങ്കാസ്റ്റര്‍ രൂപതയുടെയും പ്രസ്റ്റണ്‍ നഗര സഭയുടെയും പ്രത്യേക താല്‍പര്യ പ്രകാരമാണ് ഈ വേദി തെരഞ്ഞെടുക്കുവാന്‍ തീരുമാനിച്ചത്. പ്രസ്റ്റണ്‍ രൂപതയും സെന്‍റ് അല്‍ഫോണ്‍സാ കത്തീഡ്രലും പ്രസ്റ്റണ്‍ നഗരസഭക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കും എന്ന്‍ നഗരസഭ ഭരണകൂടം കരുതുന്നു. ഇരുപത്തി അയ്യായിരം പേര്‍ക്ക് ഇരിക്കാവുന്നതും നിരവധി കൊച്ചുകൾക്കും മറ്റ് വാഹനങ്ങൾക്കും പാർക്കിംഗ് സൗകര്യങ്ങളും നിരവധി സുരക്ഷാ സംവിധാനങ്ങളുമുള്ള ഈ ബൃഹത്തായ സ്റ്റേഡിയം ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികൾക്കു വേണ്ടി മാത്രമല്ല ഇവിടുത്തെ ഇംഗ്ലീഷ് വിശ്വാസികള്‍ക്കും വേണ്ടികൂടിയുള്ള ദൈവിക പദ്ധതിയുടെ വേദിയാകുമ്പോള്‍ അത് ഒരു ചരിത്ര സംഭവമാകും എന്ന്‍ തീര്‍ച്ച. ഒക്ടോബര്‍ 9നു പ്രസ്റ്റണ്‍ നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയത്തില്‍ നിന്നും ആരംഭിക്കുന്ന ക്രൈസ്തവ വിശ്വാസത്തിന്‍റെ പുത്തന്‍ കൊടുങ്കാറ്റ് യൂറോപ്പു മുഴുവന്‍ വ്യാപിക്കാനും എല്ലാ മനുഷ്യരും ക്രിസ്തുവിനെ തങ്ങളുടെ രക്ഷകനും നാഥനുമായി സ്വീകരിക്കുവാനും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.
Image: /content_image/News/News-2016-08-30-11:33:23.jpg
Keywords: PNE stadium

2402
Category: 1
Sub Category:
Heading: മദർ തെരേസയുടെ നാമകരണം: കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക സംഘം രണ്ടിനു പുറപ്പെടും
Content: ന്യൂഡൽഹി: മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധി സംഘം സെപ്റ്റംബർ രണ്ടിനു പുറപ്പെടും. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നേതൃത്വം നൽകുന്ന സംഘത്തിൽ സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് ഡോ. തിയഡോർ മസ്കരിനാസ്, എംപിമാരായ പ്രഫ. കെ.വി. തോമസ്, ജോസ് കെ. മാണി, ആന്റോ ആന്റണി, സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്, അൽഫോൻസ് കണ്ണന്താനം എന്നിവരാണുള്ളത്. വത്തിക്കാനിലെത്തുന്ന കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. സെപ്റ്റംബർ നാലിനു നടക്കുന്ന നാമകരണ ചടങ്ങിനു ശേഷം അഞ്ചിനാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നതെന്നാണ് സൂചന. സുഷമ സ്വരാജിനൊപ്പം കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധി സംഘത്തിലുള്ള പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ പ്രഫ. കെ.വി. തോമസും കൂടിക്കാഴ്ചയിൽ പങ്കെടുക്കും. വത്തിക്കാനിലേക്കുള്ള കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധി സംഘത്തിൽ ഇതാദ്യമായാണ് സിബിസിഐ പ്രതിനിധിയെ ഉൾപ്പെടുത്തിയതെന്നും ഇതു സഭയ്ക്കുള്ള സർക്കാരിന്റെ അംഗീകാരമാണെന്നും ബിഷപ് തിയഡോർ മസ്കരിനാസ് പറഞ്ഞു. വത്തിക്കാനിലെ ചടങ്ങിലേക്ക് ഇത്തവണ 11 അംഗ ഔദ്യോഗിക സംഘത്തെയാണ് കേന്ദ്ര സർക്കാർ അയയ്ക്കുന്നത്. ഇന്ത്യക്കു വേണ്ടിയും പ്രത്യേകിച്ച് ദരിദ്രർക്കു വേണ്ടിയും തന്റെ ജീവിതവും പ്രവർത്തനങ്ങളും പൂർണമായും ഉഴിഞ്ഞുവച്ചയാളാണ് വാഴ്ത്തപ്പെട്ട മദർ തെരേസയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്രത്യേകം ചൂണ്ടിക്കാട്ടിയിരുന്നു. അതേ സമയം നാമകരണ ചടങ്ങിൽ പങ്കെടുക്കുന്നതിനുള്ള കൊൽക്കൊത്ത ടീമിനെ മുഖ്യമന്ത്രി മമത ബാനർജി നയിക്കും. കൊൽക്കത്തയിൽ നിന്നും 350 പേരാണ് മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നത്. കൊൽക്കത്ത ആർച്ച് ബിഷപ് തോമസ് ഡിസൂസ, വികാരി ജനറാൾ ഫാ. ഡൊമിനിക് ഗോമസ്, മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയർ ജനറൽ സിസ്റ്റർ പ്രേമ, മിഷനറീസ് ഓഫ് ചാരിറ്റിയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള 200 സിസ്റ്റേഴ്‌സ്, അല്മായർ എന്നിവരടക്കം 350 പേരാണ് സംഘത്തിൽ ഉണ്ടാവുക. ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും നാമകരണ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്'. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-31-00:17:52.jpg
Keywords: Mother Theres,Canonization, Pravachaka Sabdam

2403
Category: 18
Sub Category:
Heading: കരുണയാണ് ലളിത ജീവിതത്തിന്റെ ചാലകശക്തി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Content: കൊച്ചി: ഹൃദയ കാരുണ്യമാണ് ഒരുവനെ പങ്കുവയ്ക്കലിലേക്കും ജീവിതലാളിത്യത്തിലേക്കും നയിക്കുന്നതെന്ന് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ഫ്രാന്‍സിസ് പാപ്പായുടെ കരുണയെക്കുറിച്ചുള്ള ദര്‍ശനത്തിന്റെയും ജീവിതത്തിന്റെയും സംഗ്രഹമായ 'കരുണാമയന്‍' എന്ന ഗ്രന്ഥം പ്രകാശനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍. കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളജ് കാമ്പസില്‍ നടന്ന ചടങ്ങില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ആദ്യപ്രതി ഏറ്റുവാങ്ങി. 'ഫ്രാന്‍സിസ് പാപ്പായുടെ ഗ്രന്ഥകാരന്‍' എന്നറിയപ്പെടുന്ന ഡോ. ജെ. നാലുപറയിലാണ് ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവ്.
Image: /content_image/India/India-2016-08-31-03:17:38.JPG

2404
Category: 1
Sub Category:
Heading: ലാഹോര്‍ അതിരൂപതയില്‍ 5 ഡീക്കന്മാര്‍ കൂടി തിരുപട്ടം സ്വീകരിച്ചു; പാക്കിസ്ഥാനില്‍ ഈ വര്‍ഷം അഭിഷിക്തരായവര്‍ 21 പേര്‍
Content: ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോര്‍ അതിരൂപതയില്‍ അഞ്ചു വൈദികര്‍ കൂടി അഭിഷിക്തരായി. നിര്‍മ്മല ഹൃദയ കത്തീഡ്രല്‍ ദേവാലയത്തിലാണ് അഞ്ച് വൈദികര്‍ തിരുപട്ടം സ്വീകരിച്ച് സഭയുടെ അജപാലന ദൗത്യത്തിലേക്ക് ഉയര്‍ത്തപ്പെട്ടത്. ഇതിനു മുമ്പ് മൂന്നു പേരെ ഒരുമിച്ച് അഭിഷേകം ചെയ്ത തിരുപട്ട ശുശ്രൂഷകളാണ് പാക്കിസ്ഥാനില്‍ നടന്നിട്ടുള്ളത്. ലാഹോര്‍ അതിരൂപതയുടെ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് സെബാസ്റ്റ്യന്‍ ഷാ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. വൈദികരായി വിളിക്കപ്പെട്ടിരിക്കുന്നവര്‍ ആദ്യം തന്നെ ഈ വിളിയുടെ പ്രാധാന്യത്തെ കുറിച്ച് മനസിലാക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് സെബാസ്റ്റ്യന്‍ ഷാ പറഞ്ഞു. "വൈദികര്‍ പണത്തിനോടോ മറ്റ് എന്തെങ്കിലും ഭൗതിക കാര്യങ്ങളോട് താല്‍പര്യമുള്ളവരാകരുത്. ഒരു വ്യക്തിയോടോ, ഒരു ഇടവകയോടോ, ഒരു പ്രത്യേക പദ്ധതിയോടോ മാത്രം ഒട്ടിചേരുവാനും വൈദികര്‍ ശ്രമിക്കരുത്. മറ്റുള്ളവരെ സേവിക്കുക എന്നതാണ് ഒരു പുരോഹിതന്റെ ദൗത്യമെന്ന കാര്യം ഒരിക്കലും മറക്കാതെ അതിനു വേണ്ടി മാത്രം നിലകൊള്ളുക". ആര്‍ച്ച് ബിഷപ്പ് സെബാസ്റ്റ്യന്‍ ഷാ നവാഭിഷിക്തരായ വൈദികരോട് പറഞ്ഞു. പാക്കിസ്ഥാന്‍ കത്തോലിക്ക സഭയിലേക്ക് ഈ വര്‍ഷം ഇതുവരെ 21 പേര്‍ വൈദികരായി അഭിഷേകം ചെയ്യപ്പെട്ടു. ഈ വരുന്ന ഒക്ടോബര്‍ മാസം കറാച്ചി അതിരൂപതയില്‍ മൂന്നു പേര്‍ കൂടി തിരുപട്ടം സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ്. 2001 സെപ്റ്റംബര്‍ 11-ന് യുഎസില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് ശേഷമാണ് പാക്കിസ്ഥാനില്‍ കൂടുതല്‍ പേര്‍ വിശ്വാസത്തിന്റെ വഴിയിലേക്ക് കടന്നു വന്നതെന്ന് ലാഹോര്‍ കാരിത്താസ് മുന്‍ സെക്രട്ടറി ഫാദര്‍ ജോസഫ് ലൂയിസ് പറയുന്നു. "പൌരന്‍മാര്‍ വിശ്വാസ ജീവിതത്തോട് കൂടുതല്‍ അടുക്കുകയാണ്. ഭരണാധികാരികള്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് വിപരീതമായാണ് പ്രവര്‍ത്തിക്കുന്നത്. ദൈവീകമായ ഇടപെടലിന് മാത്രമേ തങ്ങളെ രക്ഷിക്കുവാന്‍ കഴിയുകയുള്ളുവെന്ന് ആളുകള്‍ കൂടുതലായി മനസിലാക്കി തുടങ്ങിയിരിക്കുന്നു. ഇതിന്റെ തെളിവായിട്ടാണ് കൂടുതല്‍ പേര്‍ സഭയോട് ചേരുന്നതും". ഫാദര്‍ ജോസഫ് ലൂയിസ് കൂട്ടിച്ചേര്‍ത്തു. പുതിയതായി തിരുപട്ടമേറ്റ അഞ്ചു വൈദികരും അവരുടെ സ്വദേശത്ത് നന്ദി സൂചകമായി ദിവ്യബലി അര്‍പ്പിക്കും. നവവൈദികനായി അഭിഷിക്തനായ ഫാദര്‍ ഇംതിയാസ് നിഷാന്‍ ജന്മദേശമായ ഇയാസോണിലാണ് തന്റെ കൃതജ്ഞത ബലി അര്‍പ്പിക്കുക. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-31-04:40:49.jpg

2405
Category: 1
Sub Category:
Heading: ജീവിതം മുഴുവന്‍ ദരിദ്രരെ സേവിച്ച മദര്‍ തെരേസ ഭാരതത്തിന്റെ അഭിമാനം: നരേന്ദ്ര മോദി
Content: ഡല്‍ഹി: ഇന്ത്യയിലെ ദരിദ്രര്‍ക്ക് വേണ്ടി തന്റെ ജീവിതം പൂർണമായും ഉഴിഞ്ഞുവച്ച മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന അവസരം ഭാരതത്തിന് അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലാണ് മദര്‍ തെരേസയെ പ്രധാനമന്ത്രി പ്രത്യേകം സ്മരിച്ചത്. "മദര്‍ തെരേസ ജീവിതം മുഴുവന്‍ ഭാരതത്തിലെ ദരിദ്രരെ സേവിക്കാനായി വിനിയോഗിച്ചു. ദരിദ്രരെ സേവിക്കാന്‍ വളരെ അധ്വാനിച്ചു. ജീവിതം മുഴുവന്‍ ദരിദ്രരെ സേവിച്ച മദര്‍ തെരേസയ്ക്ക് വിശുദ്ധയെന്ന പദവി കിട്ടുകയാണെന്നതില്‍ എല്ലാ ഭാരതീയര്‍ക്കും അഭിമാനം തോന്നുക സ്വാഭാവികമാണ്. സെപ്റ്റംബര്‍ 4 നു നടക്കുന്ന ഈ ആഘോഷത്തില്‍ 125 കോടി നാട്ടുകാര്‍ക്കുവേണ്ടി ഭാരത സര്‍ക്കാര്‍ നമ്മുടെ വിദേശകാര്യമന്ത്രി ശ്രീമതി സുഷമാ സ്വരാജിന്റെ നേതൃത്വത്തില്‍ ഒരു ഔദ്യോഗിക പ്രതിനിധി സംഘത്തെയും അവിടേക്കയക്കുന്നുണ്ട്". അദ്ദേഹം പറഞ്ഞു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-08-31-05:19:46.jpg
Keywords: Mother Theres, Narendra modi, Pravachaka Sabdam

2406
Category: 8
Sub Category:
Heading: “ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് അങ്ങയുടെ കാരുണ്യം വെളിപ്പെടുത്തികൊടുക്കണമേ”; വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയില്‍ നിന്ന്‍
Content: “തന്റെ അവകാശത്തിന്റെ അവശേഷിച്ച ഭാഗത്തോട് അവരുടെ അപരാധങ്ങള്‍ പൊറുക്കുകയും അതിക്രമങ്ങള്‍ ക്ഷമിക്കുകയും ചെയ്യുന്ന അങ്ങയേപ്പോലെ ഒരു ദൈവം വേറെ ആരുണ്ട്? അവിടുന്ന് തന്റെ കോപം എന്നേക്കുമായി വച്ച് പുലര്‍ത്തുന്നില്ല; എന്തെന്നാല്‍ അവിടുന്ന്‍ കാരുണ്യത്തില്‍ ആനന്ദിക്കുന്നു” (മിക്കാ 7:18). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-31}# “നിത്യനായ പിതാവേ, അങ്ങയുടെ കരുണാമയമായ ദൃഷ്ടി ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ നേര്‍ക്ക് തിരിക്കണമേ. അങ്ങയുടെ തിരുകുമാരനായ യേശുവിന്റെ സങ്കടകരമായ പീഡാസഹനങ്ങളേയും, അവന്റെ ദിവ്യാത്മാവില്‍ തിങ്ങിനിറഞ്ഞ എല്ലാ യാതനകളേയും പ്രതി, അങ്ങയുടെ നീതിയുക്തമായ വിധിക്കായി കാത്ത് നില്‍ക്കുന്ന ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് അങ്ങയുടെ കാരുണ്യം വെളിപ്പെടുത്തികൊടുക്കണമേ എന്ന് ഞാന്‍ യാചിക്കുന്നു. അങ്ങയുടെ പ്രിയപുത്രനായ യേശുവിന്റെ തിരുമുറിവുകളിലൂടെയല്ലാതെ മറ്റൊരു രീതിയിലും അവരെ നോക്കി കാണരുതേ. എന്തെന്നാല്‍ നിന്റെ കാരുണ്യത്തിനും സഹതാപത്തിനും അതിരുകളില്ല എന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു” വിശുദ്ധ ഫൗസ്റ്റീന (ഡയറി, 1227). #{red->n->n->വിചിന്തനം:}# നിങ്ങളുടെ ജീവിതത്തിന്റെ പരിമിതികളെ ദൈവത്തിന്റെ അനന്തമായ കാരുണ്യത്തിലേക്ക് സമര്‍പ്പിക്കുക. ഒപ്പം ഈ ലോകജീവിതത്തിനപ്പുറം മറ്റൊരു ജീവിതമുണ്ടെന്ന് മനസ്സിലാക്കി നന്മയില്‍ ജീവിക്കാന്‍ പ്രതിജ്ഞയെടുക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/8?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J8M1A8aGwkf3BYeQzLUi3z}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-08-31-06:18:36.jpg
Keywords: വിശുദ്ധ ഫൗസ്റ്റീന