Contents

Displaying 2241-2250 of 24978 results.
Content: 2429
Category: 8
Sub Category:
Heading: നമ്മുടെ ജീവിതത്തിലെ ഓരോ മണിക്കൂറിനേയും ദൈവം പരിശോധിക്കുന്നു
Content: “അവിടുത്തെ ചിന്തയില്‍ വരാന്‍മാത്രം മര്‍ത്യന് എന്തു മേന്‍മയുണ്ട്? അവിടുത്തെ പരിഗണന ലഭിക്കാന്‍ മനുഷ്യപുത്രന് എന്ത് അര്‍ഹതയാണുള്ളത്?” (സങ്കീര്‍ത്തനങ്ങള്‍ 8:4). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 2}# “ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ സംബന്ധിച്ചിടത്തോളം പിതാവായ ദൈവം അവരുടെ സംരക്ഷണവും, സുരക്ഷിതത്വവും, അവരെ പൊതിഞ്ഞിരിക്കുന്ന മൃദുവായ സ്നേഹവുമാണ്. അവരുടെ ഭൂമിയിലെ ജീവിതകാലത്ത് അവര്‍ എങ്ങനെ ജീവിച്ചു എന്നുള്ള കാര്യംപോലും പരിഗണിക്കാതെ അവരെ നിരവധി അപകടങ്ങളില്‍ നിന്നും രക്ഷിക്കുകയും സമാധാനത്തിന്റെ പാതയിലേക്ക് കൈപിടിച്ചു നടത്തുകയും ചെയ്തിട്ടുള്ള സ്നേഹനിധിയായ പരിപാലകനുമാണ് അവിടുന്ന്. പാപമാകുന്ന വിശ്വാസവഞ്ചനകൊണ്ട് ഇരുളിലാക്കപ്പെട്ട അവരുടെ ജീവിതത്തിലെ ഓരോ മണിക്കൂറിനേയും അവിടുന്നു ശേഖരിച്ചിരിക്കുന്നു. അവിടുത്തെ അനന്തമായ ശക്തി അവരെ ക്രമേണയുള്ള വേദനാജനകമായതും എന്നാൽ മനോഹരമായതുമായ പാകപ്പെടുത്തല്‍ വഴി ഇഴചേര്‍ത്തുകൊണ്ടിരിക്കുന്നു.” (ഫാദര്‍ ഹ്യൂബെര്‍ട്ട്‌, O.F.M. കപ്പൂച്ചിന്‍, ഗ്രന്ഥരചയിതാവ്) #{red->n->n->വിചിന്തനം:}# നമ്മുടെ ചിന്തകൾക്കും ബോധ്യങ്ങള്‍ക്കും അപ്പുറമാണ് ദൈവത്തിന്റെ സ്നേഹവും സ്വര്‍ഗ്ഗത്തിന്റെ മനോഹാരിതയും. എങ്കിലും നമ്മുടെ ജീവിതത്തിലെ ഓരോ മണിക്കൂറിനേയും ദൈവം ശേഖരിച്ചുവക്കുന്നു എന്ന ബോധ്യത്തോടു കൂടി നമുക്ക് ഈ ഭൂമിയിൽ ജീവിക്കാം. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/9?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-09-02-05:54:41.jpg
Keywords: സമയം
Content: 2430
Category: 1
Sub Category:
Heading: ക്രൈസ്തവ ദേവാലയങ്ങള്‍ ഐഎസ് ആക്രമിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ ശക്തമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് നാഷണല്‍ ചര്‍ച്ച് വാച്ച്
Content: ലണ്ടന്‍: ബ്രിട്ടണിലെ ക്രൈസ്തവ ദേവാലയങ്ങള്‍ ഐഎസ് തീവ്രവാദികള്‍ ആക്രമിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ ശക്തമായ മുന്‍ കരുതല്‍ എടുക്കണമെന്ന്‍ നാഷണല്‍ ചര്‍ച്ച് വാച്ച് എന്ന സംഘടനയുടെ നിര്‍ദേശം. പാരീസില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചപ്പോള്‍ വൈദികനെ തീവ്രവാദികള്‍ കടന്നാക്രമിച്ചതിനു സമാനമായ ആക്രമണം യുകെയിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും ഉണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് സംഘടന മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ദേവാലയത്തിനുള്ളില്‍ കടക്കുന്ന അക്രമികള്‍ മൂര്‍ഛയുള്ള ആയുധങ്ങള്‍ കൈയില്‍ കരുതിയ ശേഷം ആക്രമണം നടത്തുവാനായിരിക്കും സാധ്യതയെന്നും നാഷണല്‍ ചര്‍ച്ച് വാച്ച് മുന്നറിയിപ്പ് നല്‍കുന്നു. ഭീഷണി കണക്കിലെടുത്ത് എല്ലാ ദേവാലയങ്ങളും സിസിടിവി സംവിധാനം ഒരുക്കണമെന്നും സംഘടന നിര്‍ദേശിക്കുന്നു. ഇതുകൂടാതെ ദേവാലയത്തിലേക്കുള്ള പ്രവേശനം ഒരു കവാടത്തിലൂടെ മാത്രം അനുവദിക്കുകയും, ഈ കവാടത്തില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. അക്രമിക്കുവാന്‍ പുറത്തുനിന്നും ആരെങ്കിലും കടന്നുവന്നാല്‍ വേഗത്തില്‍ ദേവാലയത്തിന്റെ ഏകപ്രവേശന കവാടം അടയ്ക്കുവാന്‍ കഴിയണം. പുരോഹിതര്‍ക്കും, ദേവാലയത്തിലെ ചുമതലക്കാര്‍ക്കും അപകടം സംഭവിച്ചാല്‍ അത് മറ്റുള്ളവരെ അറിയിക്കുവാന്‍ കഴിയുന്ന തരത്തില്‍ അലാറം മുഴക്കുന്നതിനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തണം. ഗ്രാമപ്രദേശങ്ങളിലുള്ള ചെറിയ ദേവാലയങ്ങള്‍ പ്രത്യേകം നിരീക്ഷിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. പോലീസിന്റെ നിരീക്ഷണം തീരെ കുറവുള്ള ഈ സ്ഥലങ്ങളിലേക്ക് അക്രമികള്‍ വേഗം കടന്നുവരാമെന്നതിനാലാണിത്. ആരെങ്കിലും ദേവാലയത്തിനുള്ളിലേക്ക് ആയുധവുമായി വന്ന് ഭീഷണി മുഴക്കിയാല്‍ വേഗം തന്നെ പ്രായമായവരേയും കുട്ടികളേയും ദേവാലയത്തിന്റെ പുറത്തേക്ക് എത്തിക്കുവാന്‍ ശ്രദ്ധിക്കണമെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. ദേവാലയത്തില്‍ ആരാധനയ്ക്കായി എത്തുന്നവര്‍ ആയുധം കൈവശം വെക്കാത്തതിനാല്‍ പ്രതിരോധിക്കുവാന്‍ മാര്‍ഗമില്ലെന്ന് അക്രമികള്‍ക്ക് അറിയാം. ഈ പഴുത് മുതലെടുത്തായിരിക്കും അക്രമികള്‍ എത്തുകയെന്നും, സംശയകരമായ സാഹചര്യങ്ങളില്‍ കാണുന്നവരെ ദേവാലയത്തില്‍ പ്രവേശിപ്പിക്കാതെ ശ്രദ്ധിക്കണമെന്നും നാഷണല്‍ ചര്‍ച്ച് വാച്ചിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-02-07:03:48.jpg
Keywords: ISIS,attack,Europe,Churches,says,church,watch
Content: 2431
Category: 1
Sub Category:
Heading: വത്തിക്കാനില്‍ ജാഗരണ പ്രാര്‍ത്ഥന ഇന്ന്‍; മിഷ്ണറിസ് ഓഫ് ചാരിറ്റി അംഗങ്ങളുടെ വ്രതനവീകരണം അല്പസമയത്തിനകം നടക്കും
Content: വത്തിക്കാന്‍: മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനത്തിനു മുന്നോടിയായിട്ടുള്ള ജാഗരണ പ്രാര്‍ത്ഥന ഇന്ത്യന്‍ സമയം രാത്രി 11.30 നു ആരംഭിക്കും. മദറിന്‍റെ സ്മരണയില്‍ ലോകത്തിന്‍റെ നാനാഭാഗത്തു നിന്നു വത്തിക്കാനില്‍ എത്തിയ തീര്‍ഥാടകര്‍ ജാഗരണപ്രാര്‍ഥനയില്‍ പങ്കുചേരും. റോമിലെ സെന്‍റ് അനസ്താസീയ ബസലിക്കയിലാണു ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ജാഗരണ പ്രാര്‍ത്ഥനക്കു മുന്പായി വൈകിട്ട് 5നു (ഇന്ത്യന്‍ സമയം രാത്രി 8.30) മിഷനറിസ് ഓഫ് ചാരിറ്റി സന്യാസ സഭ സമൂഹങ്ങളിലെ വൈദികരുടെയും കന്യാസ്ത്രീകളുടെയും വ്രതനവീകരണം നടക്കും. സുപ്പീരിയര്‍ ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ വാഴക്കാല എംസിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന സമൂഹബലി മധ്യേയാണ് വ്രതനവീകരണം. തുടര്‍ന്നു രാത്രി എട്ടര മുതല്‍ റോമാരൂപതയുടെ കത്തീഡ്രല്‍ സാന്‍ ജോവാന്നി ലാറ്ററാന്‍ ബസിലിക്കയില്‍ ദിവ്യകാരുണ്യ ആരാധന ആരംഭിക്കും. വചന വിചിന്തനത്താല്‍ നയിക്കപ്പെടുന്ന ആരാധനയ്ക്കു കര്‍ദിനാള്‍ അഗസ്റ്റിനോ വല്ലീനി നേതൃത്വം നല്‍കും. വിവിധഭാഷകളില്‍ കുമ്പസാരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ 10.30നു സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടക്കുന്ന ദിവ്യബലി മധ്യേയാണു ഫ്രാന്‍സിസ് മാര്‍പാപ്പ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-02-09:49:25.jpg
Keywords:
Content: 2432
Category: 1
Sub Category:
Heading: സ്വവര്‍ഗവിവാഹം ആശീര്‍വദിച്ച സ്പാനീഷ് വൈദികനെതിരെ ശിക്ഷാ നടപടി സ്വീകരിച്ചേക്കും; തന്റെ പ്രവര്‍ത്തിയില്‍ തെറ്റുപറ്റിയെന്ന് വൈദികന്റെ കുറ്റസമ്മതം
Content: മാഡ്രിഡ്: സ്വവര്‍ഗ വിവാഹം ആശീര്‍വദിച്ച കത്തോലിക്ക വൈദികനു ബിഷപ്പിന്റെ ശക്തമായ താക്കീത്. സ്പാനീഷ് വൈദികനായ ഫാദര്‍ ജോസ് ഗാര്‍സിയായാണ് സഭയുടെ ചട്ടങ്ങള്‍ക്കും ദൈവത്തിന്റെ കല്‍പ്പനകള്‍ക്കും വിപരീതമായി സ്വവര്‍ഗവിവാഹം ആശീര്‍വദിച്ചത്. സ്‌പെയിനിലെ വാലന്‍സിയ പ്രവിശ്യയിലെ സെഗോര്‍ബേ-കാസ്റ്റിലോണ്‍ രൂപതയുടെ കീഴില്‍ സേവനം ചെയ്യുന്ന വൈദികനെ ബിഷപ്പ് കാസ്മിറോ ലോപസ് ലോറെന്റി ശക്തമായി താക്കീത് ചെയ്തു. വൈദികനെതിരെ ശിക്ഷാ നടപടികള്‍ ഉണ്ടാകുവാനും സാധ്യതയുണ്ട്. ജൂലൈ മാസം 30-ാം തീയതിയാണ് ഫാദര്‍ ജോസ് ഗാര്‍സിയാന്‍ സ്വവര്‍ഗവിവാഹം ആശീര്‍വദിച്ചത്. സ്വവര്‍ഗ വിവാഹത്തില്‍ ഏര്‍പ്പെട്ട രണ്ടു പേരും വിവാഹം ആശീര്‍വദിക്കുന്നതിനു മുമ്പ് തന്നെ നിയമപ്രകാരം പ്രത്യേകം തങ്ങളുടെ വിവാഹം റജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീടാണ് ദേവാലയത്തില്‍ എത്തി ഇവര്‍ വിവാഹം ആശീര്‍വദിക്കണമെന്ന് വൈദികനോട് ആവശ്യപ്പെട്ടതും, വൈദികന്‍ ഈ ആവശ്യം സഭയുടെ കല്‍പ്പനകളെ മറികടന്നു നടത്തികൊടുക്കുകയും ചെയ്തത്. ഇതു സംബന്ധിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ വൈദികനോട് പ്രത്യേകം വിശദീകരണം തേടുകയും സഭ ഇതിനെ സംബന്ധിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. വൈദികന്‍ തന്റെ തെറ്റ് സമ്മതിക്കുകയും ബിഷപ്പിനോട് മാപ്പ് അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ചില തെറ്റിധാരണകളുടെ പുറത്താണ് തന്റെ ഭാഗത്തുനിന്നും ഇത്തരം ഒരു നടപടി വന്നതെന്നും വൈദികന്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നുണ്ട്. ഈ വിഷയത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കാനോന്‍ നിയമം വ്യവസ്ഥത ചെയ്യുന്ന ശിക്ഷാ നടപടികള്‍ വൈദികനു നേരെ ഉണ്ടാകുമെന്ന് രൂപത വൃത്തങ്ങള്‍ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കത്തോലിക്ക സഭയുടെ പ്രബോധനങ്ങള്‍ക്ക് ഘടകവിരുദ്ധമായ ഒന്നാണ് സ്വവര്‍ഗത്തില്‍പ്പെട്ടവര്‍ വിവാഹിതരാകുന്നത്. ദൈവം സ്ഥാപിച്ച കുടുംബത്തെ തകര്‍ക്കുവാനുള്ള സാത്താന്റെ പദ്ധതിയാണ് ഇത്തരം പ്രവര്‍ത്തികള്‍. ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള ശക്തമായ താക്കീത് ദൈവവചനത്തില്‍ പലഭാഗത്തും നല്‍കുന്നുണ്ട്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-02-23:31:33.jpg
Keywords:
Content: 2433
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ തിങ്ങിപാര്‍ക്കുന്ന കോളനിയിലും കോടതി സമുച്ചയത്തിലും തീവ്രവാദി ആക്രമണം; 17 പേര്‍ കൊല്ലപ്പെട്ടു
Content: പെഷവാര്‍: പാക്കിസ്ഥാനിലുണ്ടായ വ്യത്യസ്ഥ തീവ്രവാദി ആക്രമണങ്ങളില്‍ 17 മരണം. പെഷവാറിനു സമീപം ക്രൈസ്തവര്‍ താമസിക്കുന്ന കോളനിയേയും, മര്‍ദാന്‍ കോടതി സമുച്ചയത്തേയും ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പെഷവാര്‍ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ ക്രൈസ്തവര്‍ വസിക്കുന്ന കോളനിയ്ക്കു നേരെയാണ് ആദ്യം തീവ്രവാദി ആക്രമണമുണ്ടായത്. ശരീരത്തില്‍ ഘടിപ്പിച്ച സ്‌ഫോടക വസ്തുക്കളും, തോക്കുകളുമായിട്ടാണ് ക്രൈസ്തവ കോളനിയിലേക്ക് നാലു പേരടങ്ങുന്ന തീവ്രവാദികളുടെ സംഘം എത്തിയത്. ഇവര്‍ കോളനി നിവാസികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയും അക്രമം അഴിച്ചുവിടുകയായിരുന്നു. കോളനിക്ക് സമീപത്തു തന്നെ പട്ടാളക്യാമ്പും സൈനികരുടെ സാന്നിധ്യവും ഉണ്ടായിരുന്നതിനാലാണ് വന്‍ദുരന്തം ഒഴിവായത്. പട്ടാള ക്യാമ്പിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവയ്പ്പിനെ തുടര്‍ന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. മര്‍ദാനില്‍ കോടതി സമുച്ചയത്തിനു കാവല്‍ നിന്നിരുന്ന സുരക്ഷാ സേനയുടെ ഔട്ട്‌പോസ്റ്റിലേക്കു ഗ്രനേഡ് ഉപയോഗിച്ച് സ്‌ഫോടനം നടത്തിയ ശേഷമാണ് തീവ്രവാദികള്‍ ആളുകളെ കൊലപ്പെടുത്തിയത്. ചാവേറായി വന്ന തീവ്രവാദി കോടതി സമുച്ചയത്തിനുള്ളിലേക്ക് പ്രവേശിക്കുകയും സ്‌ഫോടനം നടത്തുകയുമായിരിന്നു. അതേ സമയം മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ആക്രമണങ്ങളുടെ ഉത്തരവാദിത്വം ജമായത്ത്-ഉള്‍-അഹ്‌റാര്‍ എന്ന തീവ്രവാദ സംഘടന ഏറ്റെടുത്തിട്ടുണ്ട്. ഈസ്റ്റര്‍ ദിനത്തില്‍ ലാഹോറിലെ പാര്‍ക്കില്‍ ക്രൈസ്തവരെ ലക്ഷ്യം വച്ച് നടത്തിയ ആക്രമണവും അടുത്തിടെ ബലൂചിസ്ഥാനിലെ ക്വാട്ടയിലെ ആശുപത്രിയിലുണ്ടായ ആക്രമണവും ഇതേ സംഘടന തന്നെയാണ് ആസൂത്രണം ചെയ്തത്. ക്രൈസ്തവര്‍ക്കു നേരെയുള്ള തീവ്രവാദികളുടെ ആക്രമണം പാക്കിസ്ഥാനില്‍ വര്‍ദ്ധിച്ച് വരികയാണ്. 200 മില്യണ്‍ ജനസംഖ്യയുള്ള പാക്കിസ്ഥാനില്‍ ആകെ ജനസംഖ്യയുടെ രണ്ടു ശതമാനം മാത്രമാണ് ക്രൈസ്തവര്‍. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-03-01:18:44.jpg
Keywords: Pakistan,Christian,colony,terrorist,attack,13,killed
Content: 2434
Category: 1
Sub Category:
Heading: വിശുദ്ധപദ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ഒൗദ്യോഗികസംഘം വത്തിക്കാനിലെത്തി
Content: വത്തിക്കാന്‍: മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍െറ നേതൃത്വത്തില്‍ ഒൗദ്യോഗികസംഘം വത്തിക്കാനിലെത്തി. എം.പിമാരായ കെ.വി. തോമസ്, ആന്‍േറാ ആന്‍റണി, ജോസ് കെ. മാണി, സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്, അല്‍ഫോന്‍സ് കണ്ണന്താനം എന്നിവര്‍ സംഘത്തിലുണ്ട്. നാളെയാണ് ചടങ്ങുകള്‍ നടക്കുക. കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍, ഗോവ ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസ, സുപ്രീംകോടതി അഭിഭാഷകനായ ഹരീഷ് സാല്‍വേ, കൊന്‍റാഡ് കെ. സാങ്മ എം.പി, കത്തോലിക്കാ മെത്രാന്‍ സമിതിയായ സി.ബി.സി.ഐയുടെ സെക്രട്ടറി ജനറല്‍ ബിഷപ് തിയോഡര്‍ മസ്കരിനാസ് എന്നിവരാണ് മറ്റംഗങ്ങള്‍. ഒൗദ്യോഗിക സംഘത്തിനു പുറമേ, രണ്ടു മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘത്തിനും വത്തിക്കാന്‍ യാത്രക്ക് അനുമതി നല്‍കിയിട്ടുണ്ട്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരാണ് വെവ്വേറെ സംഘങ്ങളെ നയിച്ച് വത്തിക്കാനിലെത്തുന്നത്. വൈദിക, സന്യസ്ഥ പ്രതിനിധികളും വത്തിക്കാനിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ അഞ്ചുവരെ മമത ഇറ്റലിയില്‍ തങ്ങും. മനുഷ്യത്വത്തിന്‍െറ അമ്മയായിരുന്നു മദര്‍ തെരേസയെന്ന് മമത ട്വിറ്ററില്‍ കുറിച്ചു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-03-02:36:47.jpg
Keywords: Mother Theres,Canonization, Pravachaka Sabdam
Content: 2437
Category: 1
Sub Category:
Heading: മാര്‍ ജോസഫ്‌ സ്രാമ്പിക്കലിന്‍റെ മെത്രാഭിഷേക ചടങ്ങുകള്‍ക്ക് വേദിയാകുന്നത്‌ പ്രസ്റ്റണിലെ നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയം
Content: ഒക്ടോബര്‍ 9നു നടക്കുന്ന മാര്‍ ജോസഫ്‌ സ്രാമ്പിക്കലിന്‍റെ മെത്രാഭിഷേക ചടങ്ങുകള്‍ക്കുള്ള വേദി തീരുമാനിച്ചു. ബ്രിട്ടനിലെ പ്രശസ്തമായ പ്രസ്റ്റണ്‍ നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയമായിരിക്കും ബ്രിട്ടീഷുകാരും സീറോ മലബാര്‍ വിശ്വാസികളും ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന മെത്രാഭിഷേക ചടങ്ങുകള്‍ക്കുള്ള വേദി. ലങ്കാസ്റ്റര്‍ രൂപതയുടെയും പ്രസ്റ്റണ്‍ നഗര സഭയുടെയും പ്രത്യേക താല്‍പര്യ പ്രകാരമാണ് ഈ വേദി തെരഞ്ഞെടുക്കുവാന്‍ തീരുമാനിച്ചത്. പ്രസ്റ്റണ്‍ രൂപതയും സെന്‍റ് അല്‍ഫോണ്‍സാ കത്തീഡ്രലും പ്രസ്റ്റണ്‍ നഗരസഭക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കും എന്ന്‍ നഗരസഭ ഭരണകൂടം കരുതുന്നു. ഇരുപത്തി അയ്യായിരം പേര്‍ക്ക് ഇരിക്കാവുന്നതും നിരവധി കൊച്ചുകൾക്കും മറ്റ് വാഹനങ്ങൾക്കും പാർക്കിംഗ് സൗകര്യങ്ങളും നിരവധി സുരക്ഷാ സംവിധാനങ്ങളുമുള്ള ഈ ബൃഹത്തായ സ്റ്റേഡിയം ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികൾക്കു വേണ്ടി മാത്രമല്ല ഇവിടുത്തെ ഇംഗ്ലീഷ് വിശ്വാസികള്‍ക്കും വേണ്ടികൂടിയുള്ള ദൈവിക പദ്ധതിയുടെ വേദിയാകുമ്പോള്‍ അത് ഒരു ചരിത്ര സംഭവമാകും എന്ന്‍ തീര്‍ച്ച. ഒക്ടോബര്‍ 9നു പ്രസ്റ്റണ്‍ നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയത്തില്‍ നിന്നും ആരംഭിക്കുന്ന ക്രൈസ്തവ വിശ്വാസത്തിന്‍റെ പുത്തന്‍ കൊടുങ്കാറ്റ് യൂറോപ്പു മുഴുവന്‍ വ്യാപിക്കാനും എല്ലാ മനുഷ്യരും ക്രിസ്തുവിനെ തങ്ങളുടെ രക്ഷകനും നാഥനുമായി സ്വീകരിക്കുവാനും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.
Image: /content_image/News/News-2016-09-03-04:17:59.jpg
Keywords:
Content: 2442
Category: 1
Sub Category:
Heading: ബംഗ്ലാദേശികളുടെ മനസിലെ ജീവിക്കുന്ന വിശുദ്ധനും ചരിത്രത്തില്‍ ഇടംനേടിയ സഭാപിതാവുമായി ആര്‍ച്ച് ബിഷപ്പ് അമല്‍ ഗാംഗുലി വിശുദ്ധ പദവിയിലേക്കുള്ള പ്രയാണത്തില്‍
Content: ധാക്ക: ജീവിച്ചിരുന്ന കാലത്തും ഇഹലോകവാസം അവസാനിച്ച ശേഷവും ബംഗ്ലാദേശിലെ വിശ്വാസികളുടെ മനസില്‍ ഒരേ പോലെ വിശുദ്ധനായിരുന്ന വ്യക്തിയാണ് ആര്‍ച്ച് ബിഷപ്പ് തിയോതോണിയോസ് അമല്‍ ഗാംഗുലി. ബംഗ്ലാദേശിലെ ക്രൈസ്തവര്‍ മാത്രമല്ല, വിവിധ മതസ്ഥരും ആര്‍ച്ച് ബിഷപ്പ് ഗാംഗുലിയെ ഒരു വിശുദ്ധനായിട്ടാണ് എല്ലാ കാലത്തും കണ്ടിട്ടുള്ളത്. അദ്ദേഹത്തെ സഭ ഔദ്യോഗികമായി വിശുദ്ധനായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിശുദ്ധ പ്രഖ്യാപനത്തിന്റെ പലപടവുകളും അദ്ദേഹം ഇതിനോടകം തന്നെ പിന്നിട്ടു കഴിഞ്ഞു. 2006-ല്‍ തന്നെ അദ്ദേഹത്തെ ദൈവദാസനായി സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ബംഗ്ലാദേശിലെ കത്തോലിക്ക സഭയുടെയും, ആ രാജ്യത്തിന്റെയും ചരിത്രത്തിന്റെ ഭാഗമാണ് ദൈവദാസനായ ആര്‍ച്ച് ബിഷപ്പ് തിയോതോണിയോസ് അമല്‍ ഗാംഗുലി. ഒരു ബംഗ്ലാദേശി പുരോഹിതന്‍ ആദ്യമായി ബിഷപ്പാകുന്നത് ആര്‍ച്ച് ബിഷപ്പ് ഗാംഗുലിയിലൂടെയാണ്. ധാക്ക അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി പിന്നീട് ഉയര്‍ത്തപ്പെട്ട അദ്ദേഹം, ആദ്യത്തെ ബംഗ്ലാദേശി ആര്‍ച്ച് ബിഷപ്പ് എന്ന പദവിക്കും യോഗ്യനായി. തന്റെ 57- വര്‍ഷക്കാലത്തെ ഇഹലോക വാസത്തിലൂടെ സഭയുടെയും രാജ്യത്തിന്റെയും ചരിത്രത്തില്‍ തന്റെ പേരു കുറിക്കുവാന്‍ സാധിച്ച മഹനീയ വ്യക്തിത്വത്തിന്റെ ഉടമയാണ് ആര്‍ച്ച് ബിഷപ്പ് ഗാംഗുലി. എല്ലാ മനുഷ്യരേയും തുറന്നു സ്വീകരിക്കുന്ന സമീപനമായിരുന്നു ആര്‍ച്ച് ബിഷപ്പ് അമല്‍ ഗാംഗുലിക്ക് ഉണ്ടായിരുന്നത്. പ്രാദേശിക സ്ഥലങ്ങളിലേക്ക് മൂന്നാം ക്ലാസ് ട്രെയിന്‍ കംപാര്‍ട്ടുമെന്റുകളില്‍ സഞ്ചരിച്ച് ജനങ്ങളുടെ അരികിലേക്ക് എത്തിയ ആര്‍ച്ച് ബിഷപ്പ് ഗാംഗുലി അവരുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും അവരെ സഹായിക്കുകയും ചെയ്തു. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും തന്റെ അരികിലെത്തി പ്രശ്‌നങ്ങള്‍ പറയാം എന്നതായിരുന്നു ദൈവദാസന്റെ മറ്റൊരു ഗുണം. ജനങ്ങള്‍ക്കായി ഏപ്പോഴും തന്റെ അരമനയുടെ വാതിലുകള്‍ അദ്ദേഹം തുറന്നിട്ടിരുന്നു. ലാളിത്യജീവിതത്തിന്റെ പ്രതീകമായിരുന്നു ആര്‍ച്ച് ബിഷപ്പ് അമല്‍ ഗാംഗുലി. തന്റെ പഴയ കാറില്‍ സഞ്ചരിച്ചിരുന്ന അദ്ദേഹം സാധാരണക്കാരോടൊത്ത് ഭക്ഷിക്കുകയും വിഭവ സമൃദ്ധമായ വിരുന്നകള്‍ വേണ്ടായെന്ന് തീരുമാനിക്കുകയും ചെയ്തു. ബംഗ്ലാദേശിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ഡോക്ടറേറ്റ് ബിരുദം നേടിയ വ്യക്തിയും ബിഷപ്പ് ഗാംഗുലിയാണ്. ധാക്കയിലെ പ്രശസ്തമായ നോട്രി ഡാമി കോളജിന്റെ ആദ്യത്തെ ബംഗ്ലാദേശിയായ പ്രിന്‍സിപ്പല്‍ എന്ന പദവിയും ആര്‍ച്ച് ബിഷപ്പ് ഗാംഗുലിയുടെ പേരില്‍ തന്നെയാണ് ഉള്ളത്. 1971-ല്‍ പാക്കിസ്ഥാനില്‍ നിന്നും സ്വാതന്ത്ര്യത്തിനായി പോരാടിയ ബംഗ്ലാദേശികളുടെ കൂടെ പ്രവര്‍ത്തിച്ച ക്രൈസ്തവ നേതാവും ആര്‍ച്ച് ബിഷപ്പ് ഗാംഗുലി തന്നെയാണ്. തങ്ങളുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ക്രൈസ്തവരെ അദ്ദേഹം സ്വാതന്ത്ര്യ സമരത്തിലേക്ക് നയിച്ചു. കിലോമീറ്ററുകള്‍ അപകടങ്ങള്‍ നിറഞ്ഞ വഴിയിലൂടെ അദ്ദേഹം അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് സഞ്ചരിക്കുകയും ആളുകള്‍ക്ക് ആവശ്യമായ സഹായം ഏര്‍പ്പാടാക്കി നല്‍കുകയും ചെയ്തു. കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കുവാന്‍ വേണ്ട സൗകര്യങ്ങളും അദ്ദേഹം ചെയ്തു നല്‍കി. രാജ്യം സ്വതന്ത്ര്യമാക്കപ്പെടുന്നതുവരെ അദ്ദേഹം സമരങ്ങളുടെ മുന്‍പന്തിയില്‍ ബംഗ്ലാദേശികളുടെ അഭിമാനത്തിനും സ്വാതന്ത്ര്യത്തിനുമായി നിലയുറപ്പിച്ചു. 1971-ല്‍ കാരിത്താസ് ബംഗ്ലാദേശിന് തുടക്കം കുറിച്ച ആര്‍ച്ച് ബിഷപ്പ് അമല്‍ ഗാംഗുലി, വൈദികര്‍ക്കായി രാജ്യത്തെ അദ്യത്തെ സെമിനാരിയും സ്ഥാപിച്ചു. വിദേശങ്ങളിലേക്ക് അയച്ച് വൈദികരെ അഭ്യസനം ചെയ്യിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കി നല്‍കിയത് ആര്‍ച്ച് ബിഷപ്പ് അമല്‍ ഗാംഗുലിയുടെ കാലഘട്ടത്തിലാണ്. 1977 സെപ്റ്റംബര്‍ രണ്ടാം തീയതി ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് ആര്‍ച്ച് ബിഷപ്പ് ഗാംഗുലി കാലം ചെയ്തത്. നിരവധി പേരാണ് ആര്‍ച്ച് ബിഷപ്പ് അമല്‍ ഗാംഗുലിയുടെ കബറിലേക്ക് കടന്നുവരികയും പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്നത്. ആര്‍ച്ച് ബിഷപ്പിന്റെ മധ്യസ്ഥതയില്‍ തന്റെയും അമ്മയുടെയും രോഗം മാറിയെന്ന് ആര്‍ച്ച് ബിഷപ്പിനെ നിരവധി തവണ നേരില്‍ സന്ദര്‍ശിക്കുവാന്‍ അവസരം ലഭിച്ച ഹെന്‍ട്രി ജോണ്‍ ഗോമസ് സാക്ഷ്യപ്പെടുത്തുന്നു.1991-ല്‍ താന്‍ കൊല്‍ക്കത്ത സന്ദര്‍ശിച്ച സമയത്ത് നെഞ്ചുവേദന വരികയും പിന്നീട് ഡോക്ടറുമാരെ കാണിച്ചപ്പോള്‍ ഗുരുതരമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തതായി ഗോമസ് പറയുന്നു. നിരാശനായ താന്‍ ആര്‍ച്ച് ബിഷപ്പിന്റെ കബറില്‍ എത്തി പ്രാര്‍ത്ഥിക്കുകയും അവിടെ നിന്നും ഒരു നുള്ള് മണ്ണ് എടുത്ത് സൂക്ഷിക്കുകയും ചെയ്തു. അത്ഭുതകരമായി പിന്നീടുള്ള പരിശോധനകളില്‍ രോഗം ഭേദമായെന്നും തന്നെ പരിശോധിച്ച ഡോക്ടറുമാര്‍ പോലും അത്ഭുതപ്പെട്ടതായും ഗോമസ് പറയുന്നു. തന്റെ അമ്മയുടെ കാഴ്ച നഷ്ടപ്പെടുകയും, ഓപ്പറേഷനിലൂടെ കാഴ്ച തിരികെ ലഭിക്കുകയില്ലെന്ന് ഡോക്ടറുമാര്‍ വിധിയെഴുതിയപ്പോഴും താന്‍ ആര്‍ച്ച് ബിഷപ്പ് ഗാംഗുലിയുടെ മധ്യസ്ഥതയില്‍ പ്രാര്‍ത്ഥന നടത്തിയതായി ഗോമസ് സാക്ഷിക്കുന്നു. നേരിയ കാഴ്ച മാത്രം തിരികെ ലഭിക്കുവാന്‍ വേണ്ടി അമ്മയുടെ കണ്ണുകള്‍ ശസ്ത്രക്രിയ ചെയ്യുവാന്‍ ഗോമസും കുടുംബവും തീരുമാനിച്ചു. ശസ്ത്രക്രിയക്കു ശേഷവും തെളിമയുള്ള കാഴ്ച മടങ്ങിവരില്ലെന്ന് പറഞ്ഞ ഡോക്ടറുമാരെ എല്ലാം ഞെട്ടിച്ചു കൊണ്ട് തന്റെ അമ്മയ്ക്ക് ദൈവം പൂര്‍ണ്ണ കാഴ്ച നല്‍കിയതായും ഗോമസ് പറയുന്നു. ക്രൈസ്തവരും മറ്റു മതസ്ഥരുമായ നിരവധി പേര്‍ തങ്ങളുടെ ജീവിതത്തില്‍ ആര്‍ച്ച് ബിഷപ്പ് ഗാംഗുലിയുടെ മധ്യസ്ഥതയാല്‍ സംഭവിച്ച പല അത്ഭുതങ്ങളും ഇത്തരത്തില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
Image: /content_image/News/News-2016-09-03-04:33:11.jpg
Keywords: Amal,Ganguly,Arch,Bishop,Dhaka,intersection,prayer
Content: 2443
Category: 1
Sub Category:
Heading: "ഫാ. ടോം ജീവിച്ചിരിപ്പുണ്ടോയെന്ന് അറിഞ്ഞുകൂടാ, അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക": ബിഷപ്പ് പോള്‍ ഹിന്‍ഡര്‍
Content: റോം: കഴിഞ്ഞ മാര്‍ച്ചില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലില്‍ ജീവനോടെ ഉണ്ടോയെന്ന കാര്യത്തില്‍ ഉറപ്പ് പറയുവാന്‍ കഴിയില്ലെന്ന് അറേബ്യന്‍ രാജ്യങ്ങളുടെ ചുമതല വഹിക്കുന്ന ബിഷപ്പ് പോള്‍ ഹിന്‍ഡര്‍. മദര്‍തെരേസയെ വിശുദ്ധയാക്കുന്ന ചടങ്ങുകളുമായി ബന്ധപ്പെട്ട് വത്തിക്കാനിലെത്തിയ അദ്ദേഹം പൊതുപരിപാടിയില്‍ സംസാരിക്കുകയായിരിന്നു. ഫാദര്‍ ടോം ജീവനോടെയുണ്ടോ, അതോ കൊല്ലപ്പെട്ടോ എന്ന കാര്യത്തില്‍ ഇനിയും ഒന്നും പറയാറായിട്ടില്ലെന്നു പറഞ്ഞ ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ വൈദികനു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നു ആഹ്വാനം ചെയ്തിട്ടുണ്ട്. "ക്രൈസ്തവരെന്നോ, മുസ്ലീങ്ങളെന്നോ വ്യത്യാസമില്ലാതെ യെമനില്‍ ഏഴു മില്യണ്‍ ആളുകള്‍ പട്ടിണി മൂലം മരിക്കുകയാണ്. എല്ലാ സ്ഥലങ്ങളിലും സംഘര്‍ഷമാണ്. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കന്യാസ്ത്രീമാരുടെ കാര്യം ഏറെ കഷ്ടത്തിലാണ്. വൈദികരില്ലാതെ അവര്‍ ബുദ്ധിമുട്ടുന്നു. വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാന്‍ അവര്‍ക്കു കഴിയുന്നില്ല. ഇത്രയും പ്രശ്‌നങ്ങളുടെ മധ്യത്തിലും മിഷ്ണറീസ് ഓഫ് ചാരിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ യെമനിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസകരമാണ്. മദര്‍ തെരേസ ഹോമില്‍ നടന്ന കൂട്ടക്കുരുതിയില്‍ നിന്നും രക്ഷപ്പെട്ടു വന്ന കന്യാസ്ത്രീ എന്നോടു പറഞ്ഞത്, തനിക്കു വേഗം ആ രാജ്യത്തേക്ക് മടങ്ങി സേവന പ്രവര്‍ത്തനങ്ങള്‍ തുടങ്ങണമെന്നതാണ്. മദര്‍തെരേസ സ്ഥാപിച്ച കോണ്‍ഗ്രിഗേഷനിലെ ഒരു അംഗം ഭീതി കൂടാതെ യുദ്ധത്തിന്റെ നടുവിലേക്ക് പോകുവാന്‍ അനുവാദം ചോദിക്കുകയാണ്". ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് നാലാം തീയതിയാണ്, യെമനിലെ ഏഡനില്‍ പ്രവര്‍ത്തിക്കുന്ന മിഷ്നറീസ് ഓഫ് ചാരിറ്റി കോണ്‍വെന്റിനു നേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയത്. നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളേയും കൊലപ്പെടുത്തിയ അക്രമികള്‍ ഫാദര്‍ ടോമിനെ തട്ടിക്കൊണ്ടു പോകുകയായിരിന്നു. ഐഎസ് തീവ്രവാദികളാണ് ഫാദര്‍ ടോമിനെ തട്ടിക്കൊണ്ടു പോയതെന്നും ദുഃഖവെള്ളിയാഴ്ച ദിവസം അവര്‍ അദ്ദേഹത്തെ ക്രൂശിലേറ്റി കൊന്നുവെന്നും ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടെങ്കിലും ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-03-05:17:26.jpg
Keywords: Fr,Tom,No,information,Says,Bishop,Paul,Hinder
Content: 2444
Category: 1
Sub Category:
Heading: news 06
Content: a
Image: /content_image/News/News-2016-09-03-04:11:35.png
Keywords: