Contents
Displaying 2251-2260 of 26085 results.
Content:
2445
Category: 1
Sub Category:
Heading: Mar Joseph Srambickal's Interview
Content: a a a
Image: /content_image/News/News-2016-09-03-04:12:40.jpg
Keywords:

2446
Category: 19
Sub Category:
Heading: ബ്രിട്ടനിലെ സീറോമലബാർ രൂപതയെ സംബന്ധിച്ച വിശ്വാസികളുടെ സംശയങ്ങൾക്ക് മാർ ജോസഫ് സ്രാമ്പിക്കൽ മറുപടി നൽകുന്നു
Content: കരുണയുടെ വർഷത്തിൽ ദൈവം ബ്രിട്ടനിലെ സീറോമലബാർ വിശ്വാസികൾക്കു മാത്രമല്ല യൂറോപ്പിലെ ജനതയ്ക്കു മുഴുവനായി നൽകിയ സമ്മാനമാണ് ബ്രിട്ടനിലെ സീറോമലബാർ രൂപത. ഈ രൂപതയുടെ ആദ്യത്തെ മെത്രാനായി ആഴമായ ആത്മീയജീവിതത്തിന്റെ ഉടമയായ മാർ ജോസഫ് സ്രാമ്പിക്കലിനെ മാർപാപ്പ നിയമിച്ചത് ഈ സമ്മാനത്തിനു മാറ്റുകൂട്ടുന്നു. സ്രാമ്പിക്കൽ പിതാവിനെ ബ്രിട്ടനിലെ സീറോമലബാർ മക്കൾ ഇതിനോടകം തന്നെ നെഞ്ചിലേറ്റിക്കഴിഞ്ഞു എന്നത് ഒരു വലിയ സത്യമാണ്. മാർ ജോസഫ് സ്രാമ്പിക്കലുമായി ഒരു അഭിമുഖത്തെക്കുറിച്ച് ആലോചിച്ചപ്പോൾ തന്നെ അതിനുള്ള ചോദ്യങ്ങൾക്കായി വിശ്വാസികളിലേക്കു തന്നെ തിരിയാനാണ് പ്രവാചക ശബ്ദം ആഗ്രഹിച്ചത്. കാരണം പ്രസ്റ്റൺ രൂപതയെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നതുമുതൽ വിശ്വാസികളുടെ ഇടയിൽ ഇതേപ്പറ്റി നിരവധി സംശയങ്ങൾ ഉയർന്നു വന്നിരുന്നു. ഈ സംശയങ്ങൾക്കും ആശങ്കകൾക്കും രൂപതയുടെ നിയുക്ത മെത്രാൻ തന്നെ മറുപടി നൽകുമ്പോൾ അത് അവരുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും, വിശ്വാസികൾക്ക് ഇടവക വികാരിയോടും മെത്രാനോടും രൂപതയോടും കൂടുതൽ അടുക്കുന്നതിനും; അങ്ങനെ വിശ്വാസ ജീവിതത്തിൽ ആഴപ്പെടുന്നതിനും കാരണമാകും എന്ന് കരുതുന്നു. #{red->n->n->മാർ ജോസഫ് സ്രാമ്പിക്കലുമായി പ്രവാചക ശബ്ദം നടത്തിയ അഭിമുഖത്തിന്റെ പൂർണ്ണ രൂപം:}# #{blue->n->n->പ്രവാചക ശബ്ദം:}# യൂറോപ്പില്‍ ആദ്യമായി സീറോമലബാര്‍ സഭക്ക് ഒരു രൂപത ലഭിക്കുകയും അങ്ങയെ അതിന്‍റെ ആദ്യത്തെ മെത്രാനായി മാര്‍പ്പാപ്പ നിയമിക്കുകയും ചെയ്തപ്പോള്‍ അങ്ങേക്ക് എന്തു തോന്നി? #{red->n->n->മാർ ജോസഫ് സ്രാമ്പിക്കല്‍:}# കരുണയുടെ അസാധരണ ജൂബിലി വര്‍ഷത്തില്‍ ദൈവം കനിഞ്ഞുനല്‍കിയ വലിയ അനുഗ്രഹമായി പുതിയ ഉത്തരവാദിത്വത്തെ നന്ദിനിറഞ്ഞ ഹൃദയത്തോടെ കാണുന്നു. പ്രത്യേകിച്ചും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ അനുസ്മരണ ദിനത്തില്‍ ഈ നിയോഗമെത്തിയത് പ്രത്യേക ദൈവികദാനമായി കാണുന്നു. പരിശുദ്ധ ദൈവമാതാവിന്റെ ചിത്രമാണ് ആദ്യം മനസില്‍ തെളിഞ്ഞത്. 'എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. ശക്തനായവന്‍ എന്നില്‍ വലിയ കാര്യങ്ങള്‍ ചെയ്തിരുക്കുന്നു' എന്ന പരിശുദ്ധ അമ്മയുടെ വചനങ്ങളാണ് കാതുകളില്‍ മുഴങ്ങിയത്. #{blue->n->n->പ്രവാചക ശബ്ദം:}# "മെത്രാനായി തിരഞ്ഞെടുത്തിരിക്കുന്നു" എന്നുള്ള വാര്‍ത്ത ആദ്യം അറിഞ്ഞത് ആരില്‍ നിന്നുമാണ്? #{red->n->n->മാർ ജോസഫ് സ്രാമ്പിക്കല്‍:}# സീറോമലബാര്‍ സഭയുടെ അധ്യക്ഷനായ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവാണ് എന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. 2016 ജൂലൈ 19നായിരുന്നു ആ വിളി. പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പാ ഗ്രേറ്റ് ബ്രിട്ടണിലെ സീറോമലബാര്‍ സഭ വിശ്വാസികള്‍ക്കായി പുതിയ രൂപത സ്ഥാപിയ്ക്കുകയാണെന്നും ഇതിന്റെ പ്രഥമ മെത്രാനായി അച്ചനെ നിയമിക്കാന്‍ ആഗ്രഹിക്കുന്നതായും എന്നെ അറിയിച്ചു. ഈ നിയോഗം ഏറ്റെടുക്കുന്നതില്‍ എന്റെ സമ്മതം ചോദിച്ചായിരുന്നു ആലഞ്ചേരി പിതാവ് എന്നെ വിളിച്ചത്. #{blue->n->n->പ്രവാചക ശബ്ദം:}# ഈ വാര്‍ത്ത അങ്ങയുടെ കുടുംബാംഗങ്ങള്‍ പ്രത്യേകിച്ച് മാതാപിതാക്കള്‍ അറിഞ്ഞപ്പോള്‍ അവരുടെ പ്രതികരണം എന്തായിരുന്നു? #{red->n->n->മാർ ജോസഫ് സ്രാമ്പിക്കല്‍:}# എന്റെ പിതാവിനെ എനിക്ക് 15 വയസുള്ളപ്പോള്‍ നഷ്ടപ്പെട്ടിരുന്നു. ഞാന്‍ മെത്രാനായി നിയോഗിക്കപ്പെടുന്നുവെന്ന വാര്‍ത്ത അമ്മ ടിവിയിലൂടെയാണ് അറിഞ്ഞത്. ഇക്കാര്യം ഞാന്‍ അമ്മയോട് സംസാരിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജൂലൈ 28ന് കാക്കനാട്ടേയ്ക്ക് മെത്രാന്‍ നിയമന പ്രഖ്യാപനവുമായി ബന്ധപ്പെട്ടുള്ള യാത്രമധ്യേ അമ്മയെ ഫോണില്‍ വിളിച്ച് പ്രാര്‍ത്ഥിക്കണമെന്നും അനുഗ്രഹിക്കണമെന്നും മൂന്നരമണിക്ക് ടിവി ഓണ്‍ ചെയ്ത് വാര്‍ത്ത കാണണമെന്നും മാത്രമേ പറഞ്ഞിരുന്നുള്ളൂ. #{blue->n->n->പ്രവാചക ശബ്ദം:}# മെത്രാനാകും എന്നുള്ളതിന്‍റെ സൂചനകള്‍ അങ്ങേക്ക് റോമില്‍ നിന്നോ മറ്റെവിടെ നിന്നെങ്കിലുമോ ലഭിച്ചിരുന്നോ? #{red->n->n->മാർ ജോസഫ് സ്രാമ്പിക്കല്‍:}# ഇത്തരത്തിലുള്ള ശുശ്രൂഷകളെക്കുറിച്ചുള്ള സൂചനകള്‍ ഒരിക്കലും ഒരിടത്തും നല്‍കാറില്ല. സഭയിലെ ഔദ്യോഗിക തീരുമാനങ്ങളില്‍ പൂര്‍ണ്ണമായ രഹസ്യസ്വഭാവം സൂക്ഷിക്കപ്പെടുന്നുണ്ട്. #{blue->n->n->പ്രവാചക ശബ്ദം:}# ഇന്ത്യക്കു പുറത്തുള്ള മറ്റു സീറോമലബാര്‍ രൂപതകളില്‍ നിന്നും (അതായത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും) വ്യത്യസ്തമായി ബ്രിട്ടനിലെ സീറോമലബാർ രൂപതയ്ക്കുള്ള പ്രത്യേകത എന്താണ്? #{red->n->n->മാർ ജോസഫ് സ്രാമ്പിക്കല്‍:}# ഭൂമിശാസ്ത്രപരമായി ഈ രൂപത മറ്റ് രണ്ട് രൂപതകളില്‍ നിന്നും ചെറുതാണ്. അടുത്തകാലങ്ങളില്‍ ഇവിടേയ്ക്ക് കുടിയേറിയവാരണ് ഇവിടുത്തെ വിശ്വാസ സമൂഹമെന്നതിനാല്‍ മാതൃസഭയോട് അടുത്ത ബന്ധവും സ്‌നേഹവും ഇവര്‍ തുടരുന്നുമുണ്ട്. #{blue->n->n->പ്രവാചക ശബ്ദം:}# തീര്‍ച്ചയായും ഈ രൂപത എല്ലാ സീറോമലബാര്‍ വിശ്വാസികള്‍ക്കും സന്തോഷം പകരുന്ന ഒരു കാര്യമാണ്. എങ്കിലും "ഇങ്ങനെ ഒരു രൂപതയുടെ ആവശ്യമുണ്ടോ? ഇപ്പോഴുള്ള സംവിധാനങ്ങളുടെ ആവശ്യമല്ലേ ഉള്ളൂ" എന്നു ചിന്തിക്കുന്ന നിരവധി വിശ്വാസികള്‍ ഇന്ന് ബ്രിട്ടനിലുണ്ട്. അതുകൊണ്ട് ഇപ്പോഴുള്ള സംവിധാനങ്ങളില്‍ നിന്നും ഒരു രൂപതയുടെ സംവിധാനത്തിലേക്ക് ഉയരുമ്പോള്‍ അത് വിശ്വാസികള്‍ക്ക് ഏതു രീതിയാണ് ഗുണം ചെയ്യുക? #{red->n->n->മാർ ജോസഫ് സ്രാമ്പിക്കല്‍:}# രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ കാഴ്ചപ്പാടനുസരിച്ച് എല്ലാ വ്യക്തി സഭകളും അവര്‍ എവിടെയായിരുന്നാലും അവരുടെ ആരാധനക്രമവും ആധ്യാത്മികതയും ദൈവശാസ്ത്രവും ശിക്ഷണക്രമവും പാലിക്കണമെന്നാണ് നിര്‍ദേശം. ഈ പൈതൃകം പുതിയ തലമുറയ്ക്ക് ഗ്രാഹ്യമായ ഭാഷയില്‍ പകർന്നുകൊടുക്കണം. മാതൃസഭയോടുള്ള അഭേദ്യമായ ബന്ധം ലോകത്തെല്ലായിടത്തുമുള്ള സീറോമലബാര്‍ സഭ മക്കള്‍ പുലര്‍ത്തണം. രൂപതാസംവിധാനം എത്തുന്നതോടെ ഗ്രേറ്റ്ബിട്ടണിലെ സീറോമലബാര്‍ സഭാസമൂഹം മാതൃസഭയോട് ചേര്‍ന്നുള്ള വിശ്വാസത്തില്‍ കൂടുതല്‍ കരുത്തുള്ളതാകും. #{blue->n->n->പ്രവാചക ശബ്ദം:}# പ്രസ്റ്റണ്‍ രൂപതയെക്കുറിച്ചുള്ള വാര്‍ത്ത പുറത്തു വന്നതിനു ശേഷം ഇംഗ്ലണ്ടിലെ Local Parish കളിലെ ചില വൈദികര്‍ പറഞ്ഞ അഭിപ്രായം ഇപ്രകാരമാണ്:- "ഇത്തരം രൂപതാ സംവിധാനങ്ങള്‍ക്ക് മൂന്നു തലമുറക്കപ്പുറം പിടിച്ചു നില്‍ക്കാന്‍ സാധ്യമല്ല" അതിന് അവര്‍ പറയുന്ന കാരണം ഭാഷയും സംസ്ക്കാരവുമാണ്. ഇന്ന് ഇംഗ്ലണ്ടില്‍ ജോലി ചെയ്യുന്ന സീറോമലബാര്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവര്‍ ജനിച്ചു വളര്‍ന്നത് കേരളത്തിലായിരുന്നതു കൊണ്ട് അവര്‍ക്ക് മലയാളത്തിലുള്ള കുര്‍ബ്ബാനയും മറ്റ് ആരാധനാ രീതികളും ആവശ്യമാണ്. മാത്രവുമല്ല തിരുനാള്‍ പോലുള്ള ആഘോഷങ്ങളും പ്രദക്ഷിണങ്ങളും അവര്‍ക്ക് പരിചയമുള്ളതായതു കൊണ്ട് തീര്‍ച്ചയായും അവര്‍ സ്വീകരിക്കും. എന്നാല്‍ ഇപ്പോള്‍ വളര്‍ന്നുവരുന്ന അടുത്ത തലമുറ മലയാളം അത്യാവശ്യത്തിന് മാത്രം സംസാരിക്കുന്നവരാണ്. സീറോമലബാര്‍ സഭയുടെ സംസ്ക്കാരം അവര്‍ക്ക് വളരെ ചെറിയ തോതില്‍ മാത്രമാണ് അറിയാവുന്നത്. ഈ പുതിയ തലമുറ വളര്‍ന്ന്‍ അവര്‍ക്ക് മക്കളുണ്ടായി, അടുത്ത തലമുറയിലേക്കെത്തുമ്പോള്‍ മലയാളം സംസാരിക്കുന്നവര്‍ തന്നെ വിരളമായിരിക്കും. ഇങ്ങനെയുള്ള ഒരു ഭാവി സാഹചര്യം നിലനില്‍ക്കുമ്പോള്‍ ഭാവിതലമുറകളിലേക്ക് വിശ്വാസം പകര്‍ന്നു നല്‍കുന്ന കാര്യത്തിൽ പ്രസ്റ്റണ്‍ രൂപതക്ക് എത്രമാത്രം സ്വാധീനം ചെലുത്താന്‍ സാധിക്കും? #{red->n->n->മാർ ജോസഫ് സ്രാമ്പിക്കല്‍:}# തലമുറകള്‍ ആഗ്രഹിക്കുന്ന അതേ രീതിയിലും ഭാഷയിലുമാകും സീറോമലബാര്‍ സഭാ പാരമ്പര്യം അവര്‍ക്ക് പകര്‍ന്നു നല്‍കുക. സഭകള്‍ തമ്മിലുള്ള വ്യത്യാസം ആരാധനക്രമത്തിലും ആധ്യാത്മികതയിലും ദൈവശാസ്ത്രത്തിലും ശിക്ഷണക്രമത്തിലുമാണ്. ഭാഷയും സംസ്‌കാരവും സീറോമലബാര്‍ സഭയുടെ വളര്‍ച്ചയ്ക്ക് പ്രതിസന്ധിയാകില്ല. കാരണം സഭ എവിടെയായിരിക്കുന്നുവോ അവിടുത്തെ ഭാഷയും സംസ്‌കാരവും ഉള്‍ക്കൊള്ളാന്‍ സജ്ജമാണ്. #{blue->n->n->പ്രവാചക ശബ്ദം:}# ഇപ്പോള്‍ വളര്‍ന്നു വരുന്ന പുതിയ തലമുറ അഭിമുഖീകരിക്കുന്ന ഒരു മുഖ്യപ്രശ്നമാണ് മലയാളത്തിലുള്ള ആരാധനക്രമങ്ങള്‍. മലയാളം കുര്‍ബ്ബാന എന്നു കേള്‍ക്കുമ്പോള്‍ തന്നെ ചില കുട്ടികള്‍ പറയും: "It is boring". അതിനുകാരണം സീറോമലബാര്‍ കുര്‍ബ്ബാനയിലെ പ്രാര്‍ത്ഥനകള്‍ ഒന്നും തന്നെ അവര്‍ക്ക് മനസ്സിലാകുന്നില്ല എന്നതാണ്. മിക്ക സ്ഥലങ്ങളിലും പാട്ടും പ്രസംഗവും അറിയിപ്പുകളുമൊക്കെയായി ഒന്നര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കുര്‍ബ്ബാനയില്‍ അവര്‍ വെറും കാഴ്ചക്കാര്‍ മാത്രമായി തീരുന്നു. ഈ പ്രശ്നം പരിഹരിക്കാന്‍ വേണ്ടി ചില സ്ഥലങ്ങളില്‍ ഇംഗ്ലീഷിലുള്ള സീറോമലബാര്‍ കുര്‍ബ്ബാനകള്‍ നടത്തി നോക്കി എന്നാല്‍ അതും വിജയിച്ചില്ല. കാരണം ഇവിടുത്തെ Local ദേവാലയങ്ങളിലെ ലത്തീന്‍ ക്രമത്തിലുള്ള ഇംഗ്ലീഷ് കുര്‍ബ്ബാനയില്‍ പങ്കെടുത്ത് ശീലമാക്കിയവര്‍ക്ക് അതില്‍ നിന്നും വ്യത്യസ്തമായ മറ്റൊരു കുര്‍ബ്ബാനയെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. ഈ കാരണം കൊണ്ടു തന്നെ ഇത് മിക്ക സ്ഥലങ്ങളിലും തുടർന്നുകൊണ്ട് പോകുവാൻ സാധിച്ചില്ല. ബ്രിട്ടനിലെ പുതിയ സീറോമലബാർ രൂപത നിലവില്‍ വരുമ്പോള്‍ അങ്ങ് ഈ പ്രശ്നം എങ്ങനെയായിരിക്കും പരിഹരിക്കുക? #{red->n->n->മാർ ജോസഫ് സ്രാമ്പിക്കല്‍:}# അവര്‍ക്ക് മനസിലാകുന്ന ഭാഷയിലും മാധ്യമങ്ങളിലൂടേയും സീറോ മലബാര്‍ സഭ ആരാധനാനുഭവം അവര്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ പരിശ്രമിക്കും. #{blue->n->n->പ്രവാചക ശബ്ദം:}# പ്രസ്റ്റണ്‍ രൂപതയെക്കുറിച്ച് അറിഞ്ഞശേഷം ഇവിടുത്തെ ചില മാതാപിതാക്കള്‍ പങ്കുവച്ച ഒരു ആശങ്ക ഇപ്രകാരമാണ്:- "ഞങ്ങളുടെ മക്കള്‍ Local Parish മായി വളരെ അടുപ്പത്തില്‍ കഴിയുന്നവരാണ്. അവര്‍ അവിടുത്തെ Altar Boys ഉം ആണ്. Local Parishലെ വികാരിയുമായി നല്ല സൗഹൃദത്തിലുമാണ്. ഇവിടുത്തെ സംസ്ക്കാരവും ഇവിടെ വളരുന്ന കുട്ടികള്‍ അനുഭവിക്കുന്ന വെല്ലുവിളികളും കൂടുതല്‍ അറിയുന്നത് ഇവിടെയുള്ള വൈദികരല്ലേ. അവരുമായുള്ള അടുപ്പവും Local Parish നോടു ചേര്‍ന്നു നില്‍ക്കുന്നതും ഞങ്ങളുടെ മക്കള്‍ക്ക് ആത്മീയമായി വളരാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നു. എന്നാല്‍ ഈ കുട്ടികളെ സീറോമലബാര്‍ സംവിധാനങ്ങളിലേക്ക് പറിച്ചു നടുവാന്‍ ശ്രമിച്ചാല്‍ അത് അവര്‍ക്ക് എങ്ങനെ ഗുണം ചെയ്യും?" ഇത്തരം ആശങ്കകള്‍ക്ക് അങ്ങ് നല്‍കുന്ന മറുപടി എന്താണ്? #{red->n->n->മാർ ജോസഫ് സ്രാമ്പിക്കല്‍:}# ഇക്കാര്യത്തില്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. സീറോമലബാര്‍ സഭ ഇടവകസംവിധാനവും വൈദികരുടെ ശ്രുശ്രൂഷയും ലഭ്യമാക്കിയതിലൂടെ ഇത്തരം ആശങ്കകള്‍ ഇല്ലാതാകും. #{blue->n->n->പ്രവാചക ശബ്ദം:}# UKയില്‍ ഇപ്പോള്‍ തന്നെ ചില രൂപതകളില്‍ സീറോമലബാര്‍ സഭയിലെ Mass Centre കളെ ഏകോപിപ്പിച്ചു കൊണ്ട് ഒരു സ്ഥലത്ത് വി.കുര്‍ബ്ബാന അര്‍പ്പിക്കുകയും അതിനോട് ചേര്‍ന്ന്‍ വേദപാഠം എല്ലാ കുട്ടികള്‍ക്കുമായി ഒരുമിച്ചു നടത്തുകയും ചെയ്യാന്‍ ആരംഭിച്ചു കഴിഞ്ഞു. ചില ആളുകള്‍ക്ക് ഇത് ഒരു ബുദ്ധിമുട്ടായി അനുഭവപ്പെടുന്നതായി പറയുന്നു. കാരണം അവര്‍ക്ക് ദീര്‍ഘദൂരം യാത്ര ചെയ്തു വേണം ഇവിടെ എത്താന്‍. വേദപാഠവും മറ്റും കഴിഞ്ഞ് കുട്ടികളെ കൂട്ടികൊണ്ട് പോകേണ്ടതുകൊണ്ട് പലരും അവിടെ തന്നെ കഴിച്ചു കൂട്ടി, അവസാനം വേദപാഠവും കഴിഞ്ഞതിനു ശേഷമാണ് തിരിച്ചു പോവുക. ഇത്തരം അവസരങ്ങളില്‍ അവര്‍ക്ക് ഒരു ഞായറാഴ്ച ദിവസം മുഴുവന്‍ ഇതിനായി ചിലവഴിക്കേണ്ടതായി വരുന്നു. പുതിയ രൂപത നിലവില്‍ വരുമ്പോള്‍ ഇത്തരം രീതികള്‍ എല്ലാ സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുമോ അതോ മറ്റെന്തെങ്കിലും സംവിധാനങ്ങള്‍ ഉണ്ടാകുമോ? #{red->n->n->മാർ ജോസഫ് സ്രാമ്പിക്കല്‍:}# സാധ്യമായ എല്ലാ സംവിധാനങ്ങളും വൈദികരോടും വിശ്വാസികളോടും ആലോചിച്ചും മാത്രമായിരിക്കും നടപ്പാക്കുക. #{blue->n->n->പ്രവാചക ശബ്ദം:}# UKയിലെ സീറോമലബാര്‍ വിശ്വാസികള്‍ക്കിടയില്‍ മിക്ക സ്ഥലങ്ങളിലും വേദപാഠം വളരെ കാര്യക്ഷമമായി നടക്കുന്നു എന്നുള്ളത് ദൈവത്തിന് പ്രത്യേകം നന്ദി പറയേണ്ട ഒരു വസ്തുതയാണ്. ഇവിടെ പഠിപ്പിക്കുന്ന പുസ്തകങ്ങള്‍ കേരളത്തിലെ പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയാണ്. കുട്ടികളുടെ വിശ്വാസ പരിശീലനത്തിലെ ഒരു പ്രധാന ഘടകം അവര്‍ക്ക് വിശ്വാസത്തില്‍ വളരുവാന്‍ ആഴമായ ബോധ്യങ്ങള്‍ നല്‍കുക എന്നുള്ളതാണല്ലോ. കേരളത്തില്‍ വളരുന്ന കുട്ടികളുടെ സംസ്ക്കാരിക പശ്ചാത്തലമല്ല ഇവിടെയുള്ളത്. പുതിയ തലമുറ നേരിടുന്ന വിശ്വാസത്തിന്‍റെ വെല്ലുവിളികള്‍ കേരളത്തിലും ബ്രിട്ടനിലും വളരെ വ്യത്യസ്തമാണ്. ഉദാഹരണമായി "ഞാന്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചു" എന്ന്‍ ഒരു കുട്ടി കേരളത്തിലെ സ്ക്കൂളുകളില്‍ ചെന്ന് സഹപാഠികളോടും അദ്ധ്യാപകരോടും പറഞ്ഞാല്‍ അത് ഒരു നല്ല പ്രവൃത്തിയാണെന്നു പറഞ്ഞ് അവര്‍ അതിനെ പ്രോത്സാഹിപ്പിക്കും. എന്നാല്‍ ഒരു കാര്യം ബ്രിട്ടനിലെ ഒരു സ്കൂളില്‍ ചെന്നു പറഞ്ഞാല്‍ സഹപാഠികള്‍ അവരെ കളിയാക്കും. മാത്രവുമല്ല, ഇവിടെ സ്കൂളുകളില്‍ നിന്നും കുട്ടികള്‍ക്കുണ്ടാകുന്ന തിന്മയുടെ പ്രലോഭനങ്ങള്‍ വളരെ അധികവുമാണ്. ഇത്തരം സാഹചര്യങ്ങളില്‍ കുട്ടികൾക്കു വിശ്വാസത്തില്‍ വളരുവാനും പ്രലോഭനങ്ങളെ അതിജീവിക്കാനും കേരളത്തില്‍ പഠിപ്പിക്കുന്ന ഒരു വേദപാഠ പുസ്തകം മാത്രം പഠിപ്പിച്ചതുകൊണ്ട് സാധിക്കുമോ? സംസ്ക്കാരത്തിനും വെല്ലുവിളികള്‍ക്കും അനുസരിച്ച് മതബോധനത്തിന്റെ രൂപത്തിലും പുസ്തകങ്ങളുടെ ഘടനയിലും മാറ്റങ്ങള്‍ വരുത്തുകയും കുട്ടികളുടെ വിശ്വാസ വളര്‍ച്ചയ്ക്ക് മറ്റ് ആത്മീയ ശുശ്രൂഷകള്‍ കൂടുതലായി ഒരുക്കുകയും ചെയ്യേണ്ടതല്ലേ? #{red->n->n->മാർ ജോസഫ് സ്രാമ്പിക്കല്‍:}# സംസ്‌ക്കാരത്തിനും വര്‍ത്തമാനകാല വെല്ലുവിളികള്‍ക്കും അനുസരിച്ച് മതബോധനത്തിന്റെ രൂപത്തിലും പുസ്തകങ്ങളുടെ ഘടനയിലും മാറ്റങ്ങള്‍ വരുത്തും. #{blue->n->n->പ്രവാചക ശബ്ദം:}# UKയിലെ സീറോമലബാര്‍ സഭയുടെ ചരിത്രം പരിശോധിച്ചാല്‍, ഇവിടെ സീറോമലബാര്‍ സഭയെ വളര്‍ത്തിയത് അല്‍മായര്‍ ആണ് എന്നു പറയുവാന്‍ സാധിക്കും. കാരണം, മലയാളികള്‍ കൂടുതലായി UK യിലേക്ക് കുടിയേറുവാന്‍ ആരംഭിച്ച 2000 മുതല്‍ കുറേ വര്‍ഷത്തേക്ക് ഇവിടെ സീറോമലബാര്‍ ചാപ്ലിന്‍സികള്‍ ഒന്നുംതന്നെയില്ലായിരുന്നു. ആ കാലങ്ങളിലെല്ലാം മലയാളികള്‍ ഒരുമിച്ചുകൂടി, ഉപരിപഠനത്തിനായി ഇവിടെ എത്തിയ ഏതെങ്കിലും മലയാളി വൈദികരെ അന്വേഷിച്ചു കണ്ടെത്തി മലയാളം കുര്‍ബ്ബാന നടത്തുകയും വേദപാഠവും മറ്റു കാര്യങ്ങളും നടത്തുവാന്‍ വേണ്ടി മുന്‍കൈ എടുക്കുകയും ചെയ്തത് ഇവിടുത്തെ അല്‍മായരാണ്. അന്നൊന്നും ഇവിടെ സീറോമലബാര്‍ സഭയുടെ ഔദ്യോഗിക സംവിധാനങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു. പിന്നീട് വർഷങ്ങൾക്കു ശേഷം ചില സ്ഥലങ്ങളില്‍ സീറോമലബാര്‍ ചാപ്ലിന്‍സി ലഭിച്ചപ്പോഴും നിരവധി സ്ഥലങ്ങളില്‍ അതില്ലാതിരുന്ന സാഹചര്യവും ഉണ്ടായിരുന്നു. ഇത്തരം അവസരങ്ങളിലെല്ലാം UK യിലെ സീറോമലബാര്‍ വിശ്വാസികളുടെ വിശ്വാസസംരക്ഷണത്തിനായി അക്ഷീണം പരിശ്രമിച്ചത് അല്‍മായരായിരുന്നു. ഇവിടുത്തെ തിരക്കു പിടിച്ചതും ക്ലേശങ്ങൾ നിറഞ്ഞതുമായ ജീവിത സാഹചര്യങ്ങളിൽ നിന്നുകൊണ്ടാണ് അവർ ഇപ്രകാരം ചെയ്തത്. എന്നാല്‍ ഈ അടുത്ത കാലത്തായി, വൈദികരും സഭാ സംവിധാനവും എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കുന്ന വെറും ഉപകരണങ്ങള്‍ മാത്രമായി അല്‍മായരെ കാണുന്നു എന്ന ഒരു പരാതി ഉയര്‍ന്നു വരുന്നുണ്ട്. ഇവിടുത്തെ സാഹചര്യങ്ങൾ കേരളത്തിലുള്ളതിൽ നിന്നും വ്യത്യസ്തമാണ്. അതുകൊണ്ട് നാട്ടിൽ നിന്നും ഇവിടെ എത്തിയ ഉടനെ ചില വൈദികർ എടുക്കുന്ന തീരുമാനങ്ങൾ ഇവിടുത്തെ കുടുംബങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാതെയാണ് എന്നുമുള്ള ഒരു ആരോപണവുമുണ്ട്. പുതിയ രൂപത നിലവില്‍ വരുമ്പോള്‍ രൂപതയുടെ ഭരണസംവിധാനങ്ങളിലും നയപരമായ തീരുമാനങ്ങളെടുക്കുന്നതിനും ഇവിടുത്തെ പ്രത്യേക സാഹചര്യം പരിഗണിച്ചുകൊണ്ട് അല്‍മായര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുമോ? #{red->n->n->മാർ ജോസഫ് സ്രാമ്പിക്കല്‍:}# അല്‍മായര്‍ എന്നും സഭയുടെ സമ്പത്താണ് എന്നകാഴ്ചപ്പാടാണ് എനിക്കുള്ളത്. അത്മായപ്രേഷിതരുടെ സംഭാവനയും ത്യാഗവും സഭ എന്നും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. ഗ്രേറ്റ്ബ്രിട്ടണിലെ സീറോമലബാര്‍ രൂപതയിലും ഇക്കാര്യത്തില്‍ കുറവുണ്ടാകില്ല. #{blue->n->n->പ്രവാചക ശബ്ദം:}# ഇന്ന് UK യിലെ സീറോമലബാര്‍ വിശ്വാസികള്‍ക്കിടയില്‍ നിരവധി കുടുംബങ്ങളാണ് തകര്‍ച്ചയിലൂടെ കടന്നു പോകുന്നത്. Divorce ന്‍റെ വക്കിലെത്തി നില്‍ക്കുന്ന ദമ്പതികള്‍ ധാരാളമുണ്ട്. ഇവിടുത്തെ സംസ്ക്കാരത്തിന്‍റെ സ്വാധീനത്തില്‍പെട്ട് വഴിതെറ്റിപ്പോകുന്ന ധാരാളം കൗമാരക്കാരും യുവാക്കളുമുണ്ട്. ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കാര്യക്ഷമമായ കൗണ്‍സിലിംഗ് സൗകര്യങ്ങൾ ഇവിടുത്തെ സീറോമലബാര്‍ സംവിധാനത്തിൽ നിലവിലില്ല എന്നത് ഒരു വസ്തുതയാണ്. ആകെയുള്ള മാര്‍ഗ്ഗം സീറോമലബാര്‍ ചാപ്ലിയനോട് അവരുടെ പ്രശ്നം പങ്കു വയ്ക്കുക എന്നതാണ്. എന്നാല്‍ ഇപ്പോള്‍ പുതിയതായി ഇവിടേക്ക് വരുന്ന മിക്ക വൈദികരും തീര്‍ത്തും ചെറുപ്പക്കാരായതിനാല്‍ പല ദമ്പതികളും തങ്ങളുടെ കുടുംബ ജീവിതത്തിലെ രഹസ്യ പ്രശ്നങ്ങള്‍ പങ്കുവയ്ക്കാന്‍ തയ്യാറാവുന്നില്ല. പുതിയ രൂപത ഇതിന് എങ്ങനെയാണ് പരിഹാരം കാണുക? #{red->n->n->മാർ ജോസഫ് സ്രാമ്പിക്കല്‍:}# കുടുംബബന്ധങ്ങള്‍ സുവിശേഷാധിഷ്ഠിതവും കെട്ടുറുപ്പും ഉള്ളതുമാക്കാന്‍ എല്ലാ പരിശ്രമങ്ങളും നടത്തും. കുടുംബം സഭയുടെ അടിസ്ഥാനഘടകമാണ്. കുടുംബങ്ങളുടെ വളര്‍ച്ചയും കെട്ടുറപ്പമെന്നാന്‍ സഭയുടെ വളര്‍ച്ചയാണ്. കൗണ്‍സിലിങ്ങിലും കുടുംബപ്രേക്ഷിതത്വത്തിലും പരിജ്ഞാനമുള്ള വൈദികരുടേയും സമര്‍പ്പിതരുടേയും സേവനം ഇക്കാര്യത്തില്‍ ഒരുക്കും. #{blue->n->n->പ്രവാചക ശബ്ദം:}# കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രസ്റ്റണ്‍ രൂപതയും അതിന്‍റെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ട അങ്ങും BBC അടക്കമുള്ള ബ്രിട്ടിഷ് മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. അതില്‍ ചില മാധ്യമങ്ങള്‍ UK യിലെ സീറോമലബാര്‍ വിശ്വാസികളുടെ ആത്മീയ വളര്‍ച്ചയ്ക്ക് കാരണമെന്തെന്ന് അന്വേഷിക്കുകയുണ്ടായി. UK യില്‍ എത്തിയ ശേഷവും വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുവാനും വളരുവാനും സീറോമലബാര്‍ വിശ്വാസികളെ സഹായിക്കുന്ന പ്രധാന ഘടകമായി കാത്തലിക് ഹെരാള്‍ഡ് അടക്കമുള്ള മാധ്യമങ്ങള്‍ എടുത്തു പറയുന്നത് സെഹിയോന്‍ UK യുടെ നേതൃത്വത്തില്‍ Birmingham ല്‍ നടക്കുന്ന Second Saturday ശുശ്രൂഷയാണ്. മൂവായിരത്തോളം പേര്‍ എല്ലാ മാസവും ദൈവത്തെ ആരാധിക്കുവാനായി ഒരുമിച്ചു കൂടുന്ന ഈ ശുശ്രൂഷയെ UK യിലെ ഏറ്റവും വലിയ കത്തോലിക്കാ കൂട്ടായ്മ എന്നാണ് ബ്രിട്ടിഷ് മാധ്യമങ്ങള്‍ തന്നെ വിലയിരുത്തുന്നത്. വിശ്വാസികള്‍ക്ക് താമസിച്ചു ധ്യാനിക്കുവാന്‍ അവസരമൊരുക്കുന്ന Darlingtonലെയും Ramsgateലെയും Divine ധ്യാനകേന്ദ്രങ്ങളും ഇക്കാര്യത്തിൽ ഒരു സുപ്രധാന പങ്കു വഹിക്കുന്നു. ഇത്തരം കരിസ്മാറ്റിക് ശുശ്രൂഷകളെ ബ്രിട്ടനിലെ സീറോമലബാർ രൂപത എങ്ങനെയായിരിക്കും പ്രോത്സാഹിപ്പിക്കുക? #{red->n->n->മാർ ജോസഫ് സ്രാമ്പിക്കല്‍:}# എന്റെ ദൈവവിളിയിലും പൗരോഹിത്യശുശ്രൂഷയിലും കരിസ്മാറ്റിക് ശുശ്രൂഷകള്‍ക്ക് സുപ്രധാന സ്ഥാനമുണ്ട്. ഈ ശുശ്രൂഷകളെ പരമാവധി പ്രോത്സാഹിപ്പിക്കും. #{blue->n->n->പ്രവാചക ശബ്ദം:}# പ്രസ്റ്റണ്‍ രൂപത നിലവില്‍ വരുന്നതുകൊണ്ട് ബ്രിട്ടനിലെ കത്തോലിക്കാ സഭക്ക് അത് എപ്രകാരമായിരിക്കും ഗുണം ചെയ്യുക? #{red->n->n->മാർ ജോസഫ് സ്രാമ്പിക്കല്‍:}# സഭാ പഠനങ്ങളില്‍ ആഴപ്പെടാന്‍ വിശ്വാസ സമൂഹത്തിന് അവസരം ഉറപ്പാകും. സീറോമലബാര്‍ സഭയുടെ കെട്ടുറപ്പും വളര്‍ച്ചയും കത്തോലിക്കാസഭയുടെ കെട്ടുറപ്പും വളര്‍ച്ചയും തന്നെയാണ്. #{blue->n->n->പ്രവാചക ശബ്ദം:}# ബ്രിട്ടണിലെ സീറോമലബാര്‍ സഭാസമൂഹം അവര്‍ക്ക് ലഭിച്ച രൂപതയുടെ ആദ്യത്തെ മെത്രാനായ അങ്ങയെ മനസ്സില്‍ സ്വീകരിച്ചു കഴിഞ്ഞു. നിരവധി പേര്‍ അങ്ങയെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. അങ്ങയുടെ സോഷ്യല്‍ മീഡിയ post കള്‍ക്ക് ഇവിടുത്തെ വിശ്വാസികള്‍ക്കിടയില്‍ ലഭിക്കുന്ന വമ്പിച്ച സ്വീകരണം തന്നെ ഇതിന് വലിയൊരു തെളിവാണ്. ഒക്ടോബര്‍ ഒമ്പതാം തീയതിയിലെ മെത്രാഭിഷേക ചടങ്ങുകള്‍ക്ക് വമ്പിച്ച ഒരുക്കങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. ഈ അവസരത്തില്‍ അങ്ങയെ കാത്തിരിക്കുന്ന അങ്ങയുടെ മക്കള്‍ക്ക് അങ്ങ് എന്നു സന്ദേശമാണ് നല്‍കുന്നത്? #{red->n->n->മാർ ജോസഫ് സ്രാമ്പിക്കല്‍:}# ഇക്കാര്യത്തില്‍ എല്ലാവരോടുമുളള നന്ദി അറിയിക്കുന്നു. ജൂലൈ 28 മുതല്‍ നിങ്ങള്‍ ഓരോരുത്തരും എന്നോട് കാണിക്കുന്ന സ്‌നേഹത്തിനും വാത്സല്യത്തിനും താല്‍പര്യത്തിനും വാക്കുകളിലൂടെ നന്ദി പറയുന്നത് പോരായ്മയാകും. അന്നുമുതല്‍ എന്റെ പ്രാര്‍ത്ഥനകളില്‍ പ്രത്യേകിച്ച് വിശുദ്ധ കുര്‍ബാനയില്‍ നിങ്ങളെല്ലാവരുമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നു. ഒക്ടോബര്‍ ഒന്‍പതിലെ മെത്രാഭിഷേക തിരുകര്‍മ്മങ്ങളില്‍ നമ്മുടെ വിശ്വാസസമൂഹം ഒന്നാകെ എത്തി നമ്മുടെ കെട്ടുറപ്പ് പ്രകടമാക്കണം. ഇത് ഗ്രേറ്റ്ബ്രിട്ടണിലും ആഗോളതലത്തിലും സീറോ മലബാര്‍ സഭയുടെ ചൈതന്യത്തിന്റെ നേര്‍സാക്ഷ്യമായി മാറണം.
Image: /content_image/News/News-2016-09-03-07:52:36.jpg
Keywords: interview with Mar Joseph Srampickal

2447
Category: 1
Sub Category:
Heading: വത്തിക്കാന്‍ ഒരുങ്ങി; ചടങ്ങുകള്‍ അല്‍പസമയത്തിനകം ആരംഭിക്കും
Content: വത്തിക്കാന്‍: അഗതികളുടെ അമ്മയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്ന മഹനീയ ചടങ്ങിന് വത്തിക്കാന്‍ ഒരുങ്ങി. സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ പ്രാദേശിക സമയം രാവിലെ 10.30ന് (ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു രണ്ടിന്) ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിമധ്യേയാണു മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. വിശുദ്ധ പദ പ്രഖ്യാപനത്തിന് സാക്ഷ്യം വഹിക്കാന്‍ ഒത്തുകൂടിയ ലക്ഷകണക്കിന് തീര്‍ത്ഥാടകരെ സാക്ഷിയാക്കി തന്റെ ശ്ലൈഹികാധികാരമുപയോഗിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ മദറിനെ വിശുദ്ധയായി പ്രഖ്യാപിച്ച് വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ക്കും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് ഒന്നരയ്ക്ക് ജപമാല പ്രാര്‍ഥനയോടെയാണ് നാമകരണച്ചടങ്ങുകള്‍ ആരംഭിക്കുന്നത്. രണ്ടിന് ഫ്രാന്‍സിസ് മാര്‍പാപ്പ തിരുക്കര്‍മവേദിയില്‍ പ്രവേശിക്കും. വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘത്തലവന്‍ കര്‍ദിനാള്‍ ആഞ്ചലോ അമാര്‍ത്തോ, മദര്‍ തെരേസയുടെ നാമകരണ നടപടികള്‍ക്കായുള്ള പോസ്റ്റുലേറ്റര്‍ റവ. ഡോ. ബ്രയന്‍ കോവോജയ്ചുക്, കര്‍ദിനാള്‍മാര്‍, ആര്‍ച്ച് ബിഷപ്പുമാര്‍, ബിഷപ്പുമാര്‍ തുടങ്ങിയവരാല്‍ ആനയിക്കപ്പെട്ടാണ് മാര്‍പാപ്പ ബലിവേദിയിലേക്ക് എത്തുന്നത്. കര്‍ദിനാള്‍ അമാത്തോ മദര്‍ തെരേസയെ വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ക്കണമേ എന്നു മാര്‍പാപ്പയോട് അപേക്ഷിച്ചുകൊണ്ടു മദറിന്‍റെ ലഘുജീവചരിത്രം വിവരിക്കും. തുടര്‍ന്ന് സകല വിശുദ്ധരുടെയും ലുത്തിനിയ, അനന്തരം മാര്‍പാപ്പ ഔദ്യോഗിക നാമകരണ പ്രഖ്യാപനം നടത്തും. ഇതോടെ സാര്‍വത്രിക സഭയുടെ വണക്കത്തിനായി മദര്‍ തെരേസയുടെ തിരുശേഷിപ്പുകള്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ മേരി പ്രേമയും മറ്റു സഹോദരങ്ങളും ചേര്‍ന്ന് അള്‍ത്താരയിലേക്കു സംവഹിക്കും. തുടര്‍ന്ന് മാര്‍പാപ്പ ഗ്ലോറിയ സ്തുതിപ്പ് ആരംഭിക്കും. ഗായകസംഘത്തോടൊപ്പം വിശ്വാസസമൂഹവും അതേറ്റു പാടും. അതിനു ശേഷം വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നുള്ള വായനകള്‍. പിന്നീട് മാര്‍പാപ്പയുടെ സന്ദേശം. ഭാരതസഭയുടെ പ്രതിനിധികളായി സിബിസിഐ പ്രസിഡന്‍റും സീറോമലങ്കര സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കല്‍ക്കട്ട ആര്‍ച്ച്ബിഷപ് ഡോ. തോമസ് ഡിസൂസ, റാഞ്ചി അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. ടെലസ്ഫോര്‍ ടോപ്പോ, മുംബൈ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, എന്നിവരും മറ്റു ബിഷപ്പുമാരും മിഷനറീസ് ഓഫ് ചാരിറ്റി കണ്ടംപ്ലേറ്റീവ് ബ്രദേഴ്സ് സുപ്പീരിയര്‍ ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ വാഴക്കാല എംസി, മുംബൈയിലെ കൃപ ഡീ അഡിക്ഷന്‍ സെന്‍റര്‍ ഡയറക്ടര്‍ ഫാ. ജോ പെരേര, എന്നിവരോടൊപ്പം അഞ്ഞൂറോളം വൈദികരും സഹകാര്‍മികരാകും. വിശുദ്ധപദ പ്രഖ്യാപനത്തിന് വഴി തെളിയിച്ച അത്ഭുത രോഗശാന്തി നേടിയ ബ്രസീലുകാരന്‍ മാര്‍ചിലിയോ ഹദാദ് ആന്‍ഡ്രിനോയും കുടുംബവും ചടങ്ങില്‍ സംബന്ധിക്കും.
Image: /content_image/News/News-2016-09-04-03:02:13.jpg

2448
Category: 1
Sub Category:
Heading: Sunday-News 03
Content: aa
Image: /content_image/News/News-2016-09-03-04:15:00.png

2449
Category: 1
Sub Category:
Heading: മദര്‍തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു
Content: വത്തിക്കാന്‍: മനുഷ്യമാനസങ്ങളില്‍ വിശുദ്ധയായി നിലകൊള്ളുന്ന 'അഗതികളുടെ അമ്മയായ' മദര്‍തെരേസയെ പരിശുദ്ധ കത്തോലിക്ക സഭ വിശുദ്ധയായി പ്രഖ്യാപിച്ചു. ഇന്ന്, വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഇന്ത്യൻ സമയം 2.12PMന് ഫ്രാന്‍സിസ് മാര്‍പാപ്പ കാരുണ്യത്തിന്റെ അമ്മയായ മദര്‍തെരേസയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‍ ഒഴുകിയെത്തിയ ലക്ഷങ്ങള്‍ ദൈവത്തെ സ്തുതിച്ചുകൊണ്ടാണ് അതിനെ വരവേറ്റത്. ജന്മം കൊണ്ട് അല്‍ബേനിയക്കാരിയും പൗരത്വം കൊണ്ട് ഭാരതീയയുമായ മദറിന്റെ വിശുദ്ധപദവി പ്രഖ്യാപന ചടങ്ങ് രാജ്യങ്ങളുടെ അതിര്‍ത്തികളില്‍ ഒതുങ്ങി നില്‍ക്കാത്ത ഒന്നായി മാറുന്നതിന് വത്തിക്കാന്‍ സാക്ഷിയായി. വിശുദ്ധ ബലി മധ്യേയാണ് മദര്‍തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ നടന്നത്. മദറിനെ വിശുദ്ധയായി പ്രഖ്യാപിച്ച സമയം വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ മദറിന്റെ ചിത്രങ്ങളും പതാകയും വീശി തങ്ങളുടെ സന്തോഷം ആയിരങ്ങള്‍ പ്രകടമാക്കി. വിദേശകാര്യവകുപ്പ് മന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘവും, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെയും നേതൃത്വത്തിലുള്ള സംഘങ്ങളും വത്തിക്കാനില്‍ ഈ പുണ്യനിമിഷങ്ങള്‍ക്ക് സാക്ഷികളാകുവാന്‍ എത്തിയിരുന്നു. കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികളായ കെ.വി തോമസ്, ആന്റോ ആന്റണി, ജോസ് കെ. മാണി തുടങ്ങിയ എംപിമാരും ജസ്റ്റീസ് കുര്യന്‍ ജോസഫും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം അല്‍ഫോണ്‍സ് കണ്ണന്താനവും ചടങ്ങില്‍ പങ്കെടുക്കുവാന്‍ ഔദ്യോഗിക സംഘത്തിന്റെ ഒപ്പം ഉണ്ടായിരുന്നു. കേരള ധനമന്ത്രി തോമസ് ഐസക്കും ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു. 1910 ആഗസ്റ്റ് മാസം 26-ാം തീയതി യുഗോസ്ലോവിയയിലെ സ്‌കോപ്‌ജെ പട്ടണത്തിലാണ് മദര്‍തെരേസയുടെ ജനനം. നിക്കോളാദ്രെയിന്‍-ബൊജാക്‌സ്യൂ ദമ്പതികളുടെ ഏറ്റവും ഇളയമകളായി ഗോണ്‍ക്‌സാ ആഗ്നസ് എന്ന പേരിലാണ് മദര്‍ തെരേസ മാമോദീസ സ്വീകരിച്ചത്. തനിക്ക് അഞ്ചരവയസുള്ളപ്പോള്‍ വിശുദ്ധ കുര്‍ബാന സ്വീകരിച്ച ആഗ്നസ്, 1916 നവംബറില്‍ സ്ഥൈര്യലേപനം സ്വീകരിച്ചു. ആഗ്നസിന്റെ എട്ടാം വയസില്‍ അവളുടെ പിതാവ് മരിച്ചു. പിന്നീട് സാമ്പത്തിക ക്ലേശത്തിലായ കുടുംബത്തെ മുന്നോട്ട് കൊണ്ടുപോയത് അമ്മയാണ്. തുന്നല്‍ ജോലികള്‍ ചെയ്താണ് ആഗ്നസിനേയും മൂത്ത രണ്ടു മക്കളേയും ആ അമ്മ വളര്‍ത്തിയത്. ആഗ്നസിനെ 'മദര്‍ തെരേസ'യാക്കി രൂപാന്തരപ്പെടുത്തിയതില്‍ ഈ അമ്മയുടെ സഹനങ്ങള്‍ക്ക് വലിയ പങ്കുണ്ടായിരിന്നു. 18-ാം വയസില്‍ മിഷ്‌ണറിയാകുവാനുള്ള അതിയായ താല്‍പര്യമാണ് ആഗ്നസിനെ വീട് വിട്ട് ഇറങ്ങുവാന്‍ പ്രേരിപ്പിച്ചത്. 1928 സെപ്റ്റംബറില്‍ അയര്‍ലന്റിലെ സിസ്റ്റേഴ്‌സ് ലോബ്രിറ്റോ എന്ന സന്യാസ സമൂഹത്തില്‍ ചേര്‍ന്ന് ആഗ്നസ് വൃതവാഗ്ദാനം നടത്തി. പിന്നീടാണ് ആഗ്നസ് സിസ്റ്റര്‍ മേരി തെരേസ എന്ന പേര് സ്വീകരിച്ചത്. ലിസ്യുവിലെ വിശുദ്ധ തെരേസയുടെ പേരില്‍ നിന്നുമാണ് ഇത്തരം ഒരു നാമം മദര്‍ സ്വീകരിച്ചത്. 1929-ല്‍ തെരേസ ഭാരതത്തില്‍ എത്തി. ഡാര്‍ജിലിംഗിലുള്ള ലോറേറ്റോ സന്യാസ സമൂഹത്തിലാണ് അവള്‍ തന്റെ പഠനം പൂര്‍ത്തിയാക്കിയത്. 1931 മേയ് 24-ന് സഭാവസ്ത്രം സ്വീകരിച്ചു. കിഴക്കന്‍ കൊല്‍ക്കത്തയിലെ ലോറേറ്റോ കോണ്‍വെന്റ് സ്‌കൂളില്‍ തെരേസ അധ്യാപികയായി പ്രവേശിച്ചു. 1937 മേയ് 14-നാണ് തെരേസ നിത്യവൃതം സ്വീകരിച്ചത്. അധ്യാപികയായി തുടര്‍ന്ന തെരേസ തന്റെ ചുറ്റും ദരിദ്രരായി ആളുകള്‍ ജീവിക്കുകയും രോഗികളായി പലരും മരിക്കുകയും ചെയ്യുന്നതില്‍ അസ്വസ്ഥയായിരുന്നു. 1950 ഒക്ടോബര്‍ 7-ന് വത്തിക്കാന്റെ അനുമതിയോടെ കൊല്‍ക്കത്താ രൂപതയ്ക്കു കീഴില്‍ മദര്‍ തെരേസ പുതിയ സന്യാസിനീസഭ ആരംഭിച്ചു. മിഷണറീസ് ഓഫ് ചാരിറ്റിയുടെ പിറവി ഇങ്ങനെയായിരിന്നു. ആരാലും അന്വേഷിക്കപ്പെടാത്ത ജീവിതങ്ങളെ തേടി മദര്‍തെരേസയും മിഷ്ണറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകളും കൊല്‍ക്കത്തയുടെ തെരുവുകളിലൂടെയും, ചേരികളിലൂടെയും സഞ്ചരിച്ചു. തങ്ങളുടെ മുന്നില്‍ ദൈവത്തിന്റെ മാലാഖമാര്‍ നീലകരയുള്ള വെള്ളസാരിയുടുത്ത് നില്‍ക്കുന്നത് ദരിദ്രരും, കുഷ്ടരോഗികളും, അനാഥരും നേരില്‍ കണ്ടു. അവര്‍ എല്ലാവരും ആ സ്‌നേഹത്തിലേക്ക് ചേര്‍ത്തുപിടിക്കപ്പെട്ടു. മദറിന്റെ സേവന പ്രവര്‍ത്തികള്‍ കണ്ട ലോകം അമ്പരന്നു പോയി. മനുഷ്യര്‍ക്ക് മനുഷ്യരെ ഇത്തരത്തില്‍ സ്‌നേഹിക്കുവാന്‍ കഴിയുമോ എന്ന് ഏവരും ആശ്ചര്യപ്പെട്ടു. തങ്ങള്‍ക്ക് ചെയ്യുവാന്‍ ബുദ്ധിമുട്ടും വെറുപ്പുമുള്ള പ്രവര്‍ത്തികള്‍ മദര്‍തെരേസയും അവര്‍ക്കൊപ്പമുള്ള ഒരു സംഘം കന്യാസ്ത്രീകളും ചെയ്യുന്നത് കണ്ട് അതിനോട് ഐക്യപ്പെടുവാന്‍ ധാരാളം ആളുകള്‍ തീരുമാനിച്ചു. ലോകം കൊല്‍ക്കത്തയിലെ കാരുണ്യത്തിലേക്ക് അടുപ്പിക്കപ്പെട്ടു. കൊല്‍ക്കത്തയിലെ മദര്‍തെരേസയുടെ സന്യാസസമൂഹം ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കു സേവനമായി, സ്‌നേഹമായി പരന്നൊഴുകി. പ്രാര്‍ത്ഥനയിലും സേവനത്തിലും മാത്രം മനസു വച്ച മദര്‍തെരേസയെ തേടി പുരസ്‌കാരങ്ങളുടെ നീണ്ട നിര തന്നെയെത്തി. 1962 ജനവരി 26-ന് റിപ്പബ്ലിക് ദിനത്തില്‍ 'പത്മശ്രീ' നല്കി മദറിനെ ഭാരതം ആദരിച്ചു. ആ വര്‍ഷം തന്നെ മാഗ്‌സസെ അവാര്‍ഡും തുടര്‍ന്നു 1972ല്‍ അന്തര്‍ദേശീയ ധാരണയ്ക്കുള്ള നെഹ്‌റു അവാര്‍ഡും ലഭിച്ചു. 1979 ഡിസംബറില്‍ മദര്‍ തെരേസയ്ക്ക് ലോക സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. 1980-ല്‍ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ 'ഭാരതരത്‌നവും നല്‍കി. ബ്രിട്ടിഷ് ഗവണ്മെന്റ് പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഒഫ് മെറിറ്റ്' 1983-ല്‍ നല്‍കി മദറിനെ ആദരിച്ചു. 1985ല്‍ അമേരിക്കയിലെ ഉന്നത പുരസ്‌കാരം മെഡല്‍ ഓഫ് ഫ്രീഡം ലഭിച്ചു. 1992 ല്‍ 'ഭാരത് ശിരോമണി' അവാര്‍ഡും രാഷ്ട്രപതിയില്‍നിന്നു സ്വീകരിച്ചു. ഇവ കൂടാതെ വിശ്വപ്രസിദ്ധ സര്‍വ്വകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് ബിരുദങ്ങളും ലഭ്യമായിട്ടുണ്ട്. 1996 ല്‍ ഓണററി യു.എസ് സിറ്റിസണ്‍ഷിപ്പു നല്കി മദറിനെ ആദരിച്ചു. ഭാരതം മാത്രമല്ല മദര്‍തെരേസയെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെയും അമേരിക്കന്‍ സര്‍ക്കാരിന്റെയും ഉന്നതങ്ങളായ പുരസ്‌കാരം ഒരേ പോലെ ലഭിച്ച വ്യക്തിത്വമാണ് മദര്‍തെരേസ. 1983-ല്‍ ബ്രിട്ടന്‍ അവരുടെ പരമോന്നത പുരസ്‌കാരമായ 'ഓര്‍ഫര്‍ ഓഫ് മെറിറ്റ്' സമ്മാനിച്ചപ്പോള്‍ 1985-ല്‍ ചുരുക്കം വിദേശികള്‍ക്കു മാത്രം ലഭിച്ചിട്ടുള്ള 'മെഡല്‍ ഓഫ് ഫ്രീഡം' നല്‍കി അമേരിക്കയും മദറിനെ ആദരിച്ചു. 1997 മാര്‍ച്ച് 13-ന് മിഷ്‌നറീസ് ഓഫ് ചാരിറ്റിയുടെ തലപ്പത്തു നിന്നും മദര്‍ പടിയിറങ്ങി. അതേ വര്‍ഷം സെപ്റ്റംബര്‍ അഞ്ചാം തീയതി താന്‍ ലക്ഷ്യം വെച്ചു സ്വര്‍ഗീയ നാഥന്റെ സന്നിധിയിലേക്ക് മദര്‍ വിളിക്കപ്പെട്ടു. ഭാരതത്തിലെ മതേതര സമൂഹത്തിന്റെയും വിശ്വാസ സമൂഹത്തിന്റെയും മിഴികളില്‍ നിന്നും തോരാത്ത കണ്ണുനീര്‍ പെയ്ത ദിനങ്ങളായിരുന്നു പിന്നീട് കടന്നുവന്നത്. ലോകനേതാക്കള്‍ മദര്‍ തെരേസയ്ക്ക് അന്ത്യമ ഉപചാരം അര്‍പ്പിക്കുവാന്‍ ഭാരത മണ്ണിലേക്ക് എത്തി. ഭാരത സര്‍ക്കാര്‍ നേരിട്ടാണ് മദര്‍തെരേസയുടെ സംസ്‌കാരം നടത്തിയത്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കു ശേഷം ഔദ്യോഗിക പദവികള്‍ ഒന്നും വഹിക്കാത്ത ഒരു വ്യക്തിക്ക് സര്‍ക്കാര്‍ ചെലവില്‍ സംസ്‌കാരം ഒരുക്കി നല്‍കിയതു തന്നെ മദറിന്റെ ആദരം എന്താണെന്ന് വ്യക്തമാക്കുന്നു. 'ദ മദര്‍ ഹൗസ് ഓഫ് ദ മിഷ്‌നറീസ് ഓഫ് ചാരിറ്റിയിലാണ്' മദര്‍ തെരേസയെ അടക്കം ചെയ്തത്. അവിടം ഒരു തീര്‍ത്ഥാടന കേന്ദ്രമാകുവാന്‍ ഏറെ സമയം വേണ്ടി വന്നില്ല. ഒരു വ്യക്തി അന്തരിച്ചു കഴിഞ്ഞാല്‍ വിശുദ്ധ പദവിയിലേക്ക് അവരെ ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സാധാരണയായി അഞ്ച് വര്‍ഷത്തിനു ശേഷമാണ് നടത്തപ്പെടുന്നത്. എന്നാല്‍, മദര്‍തെരേസയുടെ വിഷയത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പ്രത്യേക ഇളവുകള്‍ നല്‍കുവാന്‍ തീരുമാനിച്ചു. 2003 ഒക്ടോബര്‍ മാസം 19-ന് മദറിനെ വാഴ്ത്തപ്പെട്ടവളായി ജോണ്‍ പോള്‍ രണ്ടാമന്‍ പ്രഖ്യാപിച്ചു. മോണിക്ക ബസ്‌റ എന്ന സ്ത്രീയുടെ വയറ്റിലെ ട്യൂമര്‍ മദറിന്റെ മധ്യസ്ഥതയാല്‍ സൗഖ്യമായതിനാലാണ് മദറിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. 2015 ഡിസംബറില്‍ ബ്രസീലില്‍ തലച്ചോറിലെ ട്യൂമര്‍ മദറിന്റെ മധ്യസ്ഥതയാല്‍ സൗഖ്യം ലഭിച്ചതിനെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ മദര്‍തെരേസയെ വിശുദ്ധയാക്കുവാനുള്ള നടപടികള്‍ക്ക് അന്ത്യമ അനുമതി നല്‍കുകയായിരുന്നു. #{red->n->n->അഗതികളുടെ അമ്മ സ്വർഗ്ഗത്തിലിരുന്നുകൊണ്ട് നമ്മോടു പറയുന്നത്}# സ്വർഗ്ഗത്തിലിരുന്നുകൊണ്ട് ഈ അമ്മ നമ്മോടു പറയുന്നത് എന്തായിരിക്കും? 1987-ല്‍ മദർ തെരേസ പത്തു വയസ്സുള്ള ലിസ് മുള്ളര്‍ എന്ന പെൺകുട്ടിക്ക് എഴുതിയ കത്തിലൂടെ ഒന്നു കണ്ണോടിച്ചാൽ ഈ അമ്മ ഇന്ന് നമ്മോടു പറയുന്നതെന്താണെന്നു മനസ്സിലാകും. ലിസ് മുള്ളര്‍ എഴുതിയ ഒരു കത്തിനു മറുപടിയായാണ് അന്ന് മദർ ഈ കത്തെഴുതിയത്. കത്തിൽ മദർ ഇപ്രകാരം കുറിച്ചു... #{red->n->n->...ആരും സ്‌നേഹിക്കാത്ത രീതിയില്‍ യേശു നിന്നെ സ്‌നേഹിക്കുന്നുണ്ട്. നിനക്ക് ദൈവം എത്രയോ സന്തോഷങ്ങളാണ് നല്‍കുന്നത്. അത് മറ്റുള്ളവര്‍ക്ക് പകർന്നു നല്‍കുവാന്‍ നീ ശ്രമിക്കണം. പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്ക്. എന്നിലൂടെയും, നിന്നിലൂടെയും, നമ്മിലൂടെയും ലോകത്തെ സ്‌നേഹിക്കുന്ന കാരുണ്യവാനായ ദൈവത്തിനു നമുക്കു നന്ദി പറയാം. നിനക്കും യേശുവിന്റെ സ്‌നേഹ ശുശ്രൂഷകളില്‍ പങ്കാളിയാകാം. മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുന്ന ഒരു പുഞ്ചിരിയിലൂടെയും, അവരോടു കാണിക്കുന്ന ദയയിലൂടെയും, കരുതലിലൂടെയും, നിന്റെ ദേശത്തു ആരും ശ്രദ്ധിക്കപ്പെടാത്തവരെ കരുതുന്നതിലൂടെയും ഇതില്‍ നിനക്കും പങ്കുചേരാം. മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും അയല്‍വാസികൾക്കും നീ ദൈവസ്‌നേഹത്തിന്റെ സൂര്യോദയമായി മാറുക. നല്ലതു പോലെ പ്രാര്‍ത്ഥിക്കുവാന്‍ പഠിക്കണേ. പരിശുദ്ധ കന്യകാമറിയത്തിനോടുള്ള അപേക്ഷയിലൂടെ യേശുവിനെ സ്‌നേഹിക്കുവാനുള്ള നിര്‍മ്മലമായ ഹൃദയം തരണമെന്ന് എല്ലാ ദിവസവും പ്രാര്‍ത്ഥിക്കണം. സ്‌നേഹപൂര്‍വ്വം മദര്‍തെരേസ.}#
Image: /content_image/News/News-2016-09-04-04:49:36.jpg
Keywords: mother,Teresa,Vatican,canonization,proclaimed,as,saint

2450
Category: 18
Sub Category:
Heading: മദര്‍ തെരേസ അനുസ്മരണവും സമര പ്രഖ്യാപന കണ്‍വെന്‍ഷനും ഇന്ന്
Content: കാക്കനാട്: ഗര്‍ഭച്ഛിദ്രം, ദയാവധം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ലമെന്റ് കൊണ്ടുവരാന്‍ പോകുന്ന നിയമ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ കെ.സി.ബി.സി. പ്രൊലൈഫ് സമിതിയുടെ നേതൃത്വത്തില്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു.ശനിയാഴ്ച കൊല്ലം സെന്റ് ജോസഫ് സ്‌കൂള്‍ ഗ്രൗണ്ട് ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ രാവിലെ 10 ന് കെ.സി.ബി.സി. ഫാമിലി കമ്മിഷന്‍ ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്യും. അതോടൊപ്പം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നിന്നുമാരംഭിച്ച മദര്‍ തെരേസയുടെ ഛായാചിത്ര പ്രയാണത്തിന് സ്വീകരണവും മദര്‍ തെരേസ അനുസ്മരണവും നടക്കും. പ്രത്യേക കാരണങ്ങളുടെ പേരില്‍ പ്രസവത്തിന് തൊട്ടുമുന്‍പ് വരെ ഗര്‍ഭച്ഛിദ്ര അനുമതി നല്‍കുക, ആയുര്‍വേദ-യുനാനി-ഹോമിയോ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മിഡ്വൈഫ്‌സിനും ഗര്‍ഭച്ഛിദ്രാനുമതി നല്‍കുക, ദയാവധം നിയമ വിധേയമാക്കുക തുടങ്ങിയ നിയമ നിര്‍ദ്ദേശങ്ങള്‍ക്കെതിരെയാണ് കണ്‍വെന്‍ഷന്‍. സപ്തംബര്‍ നാലിന് വിശുദ്ധയാക്കപ്പെടുന്ന മദര്‍ തെരേസയുടെ പേരില്‍ നല്‍കുന്ന വിശുദ്ധ മദര്‍ തെരേസ പ്രൊലൈഫ് അവാര്‍ഡ് ആലപ്പുഴ കറ്റാനം സ്വദേശി ഇന്ദിരയ്ക്ക് സമ്മാനിക്കും.ഭ്രൂണഹത്യ ചെയ്യപ്പെട്ട് മറവുചെയ്യാന്‍ കൊണ്ടുവന്ന ശിശുക്കളില്‍ ഒരു കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ട് കുഞ്ഞിനെ എടുത്തുവളര്‍ത്തിയതാണ് മദര്‍ തെരേസയുടെ പേരിലുള്ള അവാര്‍ഡിന് ഇന്ദിരയെ അര്‍ഹയാക്കിയത്. ശില്പവും പതിനായിരത്തൊന്ന് രൂപയും അടങ്ങിയാണ് അവാര്‍ഡ്. കൊല്ലം രൂപത എപ്പിസ്‌കോപ്പല്‍ വികാര്‍ പ്രൊലൈഫ് ഡയറക്ടര്‍ ഡോ. ബൈജു ജൂലിയാന്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കും.
Image: /content_image/India/India-2016-09-03-04:40:40.jpg

2451
Category: 8
Sub Category:
Heading: ഭൂമിയില്‍ നല്ല രീതിയില്‍ ജീവിച്ച് മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കേണ്ടതുണ്ടോ?
Content: “നീ എന്നെ ഓര്‍മിപ്പിക്കുക; നമുക്കു ന്യായം പരിശോധിക്കാം. നിന്നെ നീതീകരിക്കുന്ന നിന്റെ ന്യായങ്ങള്‍ ഉന്നയിക്കുക” (ഏശയ്യ 43:26). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 3}# “ദൈവത്തിനായി സമര്‍പ്പിക്കപ്പെട്ട നമ്മുടെ പ്രിയപ്പെട്ടവർ മരിച്ചു കഴിയുമ്പോള്‍ നാം അവരെ കുറിച്ച് ചിന്തിക്കുന്നത്, അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കേണ്ട ആവശ്യമില്ല എന്നാണ്. വളരെ വലിയൊരു തെറ്റിദ്ധാരണയാണത്. നമ്മള്‍ അവരെ കുറിച്ച് ഇപ്രകാരമായിരിക്കും പറയുക: ‘അവന്‍ വളരെ നല്ലവനായിരുന്നു! ഇപ്പോള്‍ അവന്‍ സ്വര്‍ഗ്ഗത്തിലിരുന്ന് എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടാവും.’ എന്നാല്‍ നമ്മളില്‍ നിന്നും വേര്‍പിരിഞ്ഞവരെ കുറിച്ച് അനുസ്മരിക്കുന്നത് ഒരു കാരുണ്യമാണ്. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക അതിലും മഹത്തായ ഒന്നാണ്”. (വിശുദ്ധ അഗസ്തിനോസ്). #{red->n->n->വിചിന്തനം:}# നമ്മളില്‍ നിന്നും വേര്‍പിരിഞ്ഞവര്‍ സ്വര്‍ഗ്ഗത്തിലെത്തി എന്ന് നാം അവലോകനം ചെയ്യാറുണ്ട്. നമുക്ക് ഈ രീതി മാറ്റി അവരുടെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം. വളരെ വിവേകപൂര്‍വ്വമായ പ്രവര്‍ത്തിയായിരിക്കുമത്. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/9?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-09-03-07:05:25.jpg
Keywords: വിശുദ്ധ അഗസ്റ്റി

2452
Category: 6
Sub Category:
Heading: യേശു അനുഭവിച്ച ഏറ്റവും അസഹ്യമായ വേദന
Content: "ഇവന്‍ ദൈവത്തിലാശ്രയിച്ചു. വേണമെങ്കില്‍ ദൈവം ഇവനെ രക്ഷിക്കട്ടെ. ഞാന്‍ ദൈവപുത്രനാണ് എന്നാണല്ലോ ഇവന്‍ പറഞ്ഞിരുന്നത്" (മത്തായി 27:43), #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 3}# തന്റെ കീഴില്‍ 'ദൂതന്മാരുടെ വ്യൂഹങ്ങള്‍' ഉണ്ടായിരുന്നിട്ടും തന്റെ പുത്രനെ ക്രൂശുമരണത്തിന് വിട്ടുകൊടുക്കുന്ന പിതാവിന്റെ അസാന്നിദ്ധ്യമാണ് വെളിവാകുന്നത്. ഒലിവ് മലയില്‍ വച്ച് അവന്റെ രക്ഷയ്ക്കായി ശിമയോന് പത്രോസ് വാളൂരിയപ്പോള്‍, പെട്ടെന്ന് യേശു തന്നെയാണ് അവനെ തടയുന്നത്, കൊട്ടാരമുറ്റത്ത് വച്ച് അവനെ സംരക്ഷിക്കാനായി പീലാത്തോസ് പല കൗശലതന്ത്രങ്ങള്‍ പ്രയോഗിക്കുമ്പോഴും പിതാവ് നിശബ്ദത പാലിക്കുകയാണുണ്ടായത്. പിതാവായ ദൈവത്തിന്റെ ഈ നിശബ്ദതയാണ് എല്ലാ വേദനയേക്കാളും താങ്ങാനാവാത്ത ഭാരമായി ക്രൂശു മരണത്തിലേക്ക് നീങ്ങി ക്കൊണ്ടിരുന്ന ഈശോ അനുഭവിച്ചത്. 'ഇവന്‍ ദൈവത്തിലാശ്രയിച്ചു. വേണമെങ്കില്‍ ദൈവം ഇവനെ രക്ഷിക്കട്ടെ. ഞാന്‍ ദൈവപുത്രനാണ് എന്നാണല്ലോ ഇവന്‍ പറഞ്ഞിരുന്നത്" അവന്റെ ശത്രുക്കള്‍ ദൈവം അവനെ ശിക്ഷയ്ക്കായി വിട്ടു കൊടുത്തു എന്നതിന്റെ അടയാളമായി വ്യഖ്യാനിച്ചതും ഇതേ നിശബ്ദതയെയാണ്. വൈകാരിക തലത്തിലും സ്നേഹത്തിന്റെ തലത്തിലും, പിതാവില്‍ നിന്നും ശക്തിയും സന്തോഷവും ലഭിച്ചുകൊണ്ടിരുന്ന യേശുവിന്, പിതാവിന്റെ നിശബ്ദതയാണ് ഏറ്റവും വേദനാജനകമായി അനുഭവപ്പെട്ടത്. ഈ വേദനയായിരുന്നു എല്ലാ കഷ്ടതയേക്കാളും അവിടുത്തേക്ക് അസഹ്യമായി അനുഭവപ്പെട്ടത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 30.11.88). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/9?type=6 }}
Image: /content_image/Meditation/Meditation-2016-09-03-07:25:04.jpg
Keywords: സഹനം

2454
Category: 6
Sub Category:
Heading: ഉപേക്ഷിക്കപ്പെടലിന്റെ അനുഭവം രക്ഷയിലേക്കുള്ള വഴി
Content: "ദരിദ്രര്‍ ഭക്ഷിച്ചു തൃപ്തരാകും; കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍അവിടുത്തെ പ്രകീര്‍ത്തിക്കും; അവര്‍ എന്നും സന്തുഷ്ടരായി ജീവിക്കും (സങ്കീര്‍ത്തനങ്ങള്‍ 22: 26). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 4}# തന്റെ ബലിയുടെ അവസാന ഘട്ടമായപ്പോള്‍ ലോകം മുഴുവനും വേണ്ടിയുള്ള പാപപരിഹാരത്തിനായുള്ള പ്രായശ്ചിത്തപ്രവര്‍ത്തി പൂര്‍ത്തിയാക്കിയെന്ന് യേശുവിനറിയാമായിരുന്നു. പാപം ദൈവത്തില്‍ നിന്നുള്ള അകല്‍ച്ച ആയതിനാല്‍ സഹനം അതിന്റെ ആഴമായ അര്‍ത്ഥത്തില്‍ ഈശോയ്ക്ക് അനുഭവിക്കണമായിരുന്നു. "എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു?'' എന്ന സങ്കീര്‍ത്തകന്റെ ഗീതത്തോട് ചേര്‍ന്ന് പ്രത്യാശയുടെ വാക്യം നമ്മുക്ക് കാണാന്‍ സാധിയ്ക്കുന്നു. ''കര്‍ത്താവാണ് മോചനം നേടിത്തന്നത് എന്ന് അവര്‍ ഉദ്‌ഘോഷിക്കും'' ഈ വാക്യം സ്വാതന്ത്ര്യത്തിന്റേയും എല്ലാവര്‍ക്കുമായി ദൈവം നല്‍കുന്ന രക്ഷ പ്രഖ്യാപിക്കുന്ന ഗീതമാണെന്ന കാര്യത്തില്‍ സംശയമില്ല. ചുരുക്കത്തില്‍ ഉപേക്ഷിക്കപ്പെടലിന്റെ അനുഭവം, രക്ഷയിലേക്കും വഴി തുറക്കുന്ന ഒരു താല്‍ക്കാലിക വേദനമാത്രമാണ്. മരണത്തെ ജയിച്ച യേശുവിന്റെ ഉയിര്‍പ്പ് രക്ഷയുടെ സന്ദേശമാണ് പ്രദാനം ചെയ്യുന്നത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 30.11.88). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/9?type=6 }}
Image: /content_image/Meditation/Meditation-2016-09-04-08:52:39.jpg
Keywords: കുരിശ്

2455
Category: 8
Sub Category:
Heading: മരിച്ചവര്‍ക്കു വേണ്ടിയുള്ള നമ്മുടെ പ്രാര്‍ത്ഥനകള്‍ സമര്‍പ്പിക്കുന്നതില്‍ ശങ്കിക്കരുത്
Content: നീ പ്രതിയോഗിയോടു വഴിക്കു വച്ചു തന്നെ വേഗം രമ്യതപ്പെട്ടുകൊള്‍ക. അല്ലെങ്കില്‍ പ്രതിയോഗി നിന്നെ ന്യായാധിപനും ന്യായാധിപന്‍ സേവകനും ഏല്‍പിച്ചുകൊടുക്കും. അങ്ങനെ, നീ കാരാഗൃഹത്തില്‍ അടയ്ക്കപ്പെടും. അവസാനത്തെ ചില്ലിക്കാശും കൊടുത്തുവീട്ടുവോളം നീ അവിടെനിന്നു പുറത്തുവരുകയില്ലെന്നു സത്യമായി ഞാന്‍ നിന്നോടു പറയുന്നു (മത്തായി 5:25-26) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 4}# "അതുകൊണ്ട് മരിച്ചവര്‍ക്ക് പാപമോചനം ലഭിക്കുന്നതിനുവേണ്ടി (യൂദാസ് മക്കബായര്‍) പരിഹാര കര്‍മ്മം അനുഷ്ഠിച്ചു. ആരംഭകാലം മുതല്‍ സഭ മരിച്ചവരുടെ അനുസ്മരണത്തെ ആദരിക്കുകയും അവര്‍ക്കു വേണ്ടി പരിഹാര പ്രാര്‍ത്ഥനകള്‍, സര്‍വ്വോപരി ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തിരുന്നു. അവര്‍ ശുദ്ധീകരിക്കപ്പെട്ട് ദൈവത്തിന്‍റെ സൗഭാഗ്യദര്‍ശനം പ്രാപിക്കുക എന്നതായിരുന്നു ഇതിന്‍റെ ലക്‌ഷ്യം. മരിച്ചവര്‍ക്കു വേണ്ടിയുള്ള ധര്‍മ്മദാനം, ദണ്ഡവിമോചന കര്‍മ്മങ്ങള്‍, പ്രായശ്ചിത്തപ്രവൃത്തികള്‍ എന്നിവയും സഭ പ്രോത്സാഹിപ്പിക്കുന്നു. നമുക്ക് അവരെ സഹായിക്കുകയും അവരുടെ ഓര്‍മ്മ ആചരിക്കുകയും ചെയ്യാം. ജോബിന്‍റെ പുത്രന്മാര്‍ തങ്ങളുടെ പിതാവിന്‍റെ ബലിവഴി ശുദ്ധീകരിക്കപ്പെട്ടുവെങ്കില്‍ മരിച്ചവര്‍ക്കു വേണ്ടിയുള്ള നമ്മുടെ കാഴ്ചകള്‍ അവര്‍ക്ക് അല്പം ആശ്വാസം നല്‍കുമെന്നതില്‍ നാം എന്തിനു സംശയിക്കണം. മരിച്ചവരെ സഹായിക്കുന്നതില്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ അവര്‍ക്കായി സമര്‍പ്പിക്കുന്നതിലും നാം ശങ്കിക്കരുത്" (CCC 1030- 1032). #{red->n->n->വിചിന്തനം:}# ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്ക് ആയി, ദൈവം നമ്മുടെ ജീവിതത്തില്‍ നമുക്ക് കാണിച്ചുതരുന്നവരേയും, നമുക്ക് ചുറ്റുമുള്ളവരേയും സഹായിക്കുവാന്‍ ലഭിക്കുന്ന ഒരവസരവും പാഴാക്കരുത്. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/9?type=8 }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-09-04-10:01:44.jpg
Keywords: മരിച്ചവര്‍ക്കു