category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവത്തിക്കാന്‍ ഒരുങ്ങി; ചടങ്ങുകള്‍ അല്‍പസമയത്തിനകം ആരംഭിക്കും
Contentവത്തിക്കാന്‍: അഗതികളുടെ അമ്മയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്ന മഹനീയ ചടങ്ങിന് വത്തിക്കാന്‍ ഒരുങ്ങി. സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ പ്രാദേശിക സമയം രാവിലെ 10.30ന് (ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു രണ്ടിന്) ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിമധ്യേയാണു മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. വിശുദ്ധ പദ പ്രഖ്യാപനത്തിന് സാക്ഷ്യം വഹിക്കാന്‍ ഒത്തുകൂടിയ ലക്ഷകണക്കിന് തീര്‍ത്ഥാടകരെ സാക്ഷിയാക്കി തന്റെ ശ്ലൈഹികാധികാരമുപയോഗിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ മദറിനെ വിശുദ്ധയായി പ്രഖ്യാപിച്ച് വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ക്കും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് ഒന്നരയ്ക്ക് ജപമാല പ്രാര്‍ഥനയോടെയാണ് നാമകരണച്ചടങ്ങുകള്‍ ആരംഭിക്കുന്നത്. രണ്ടിന് ഫ്രാന്‍സിസ് മാര്‍പാപ്പ തിരുക്കര്‍മവേദിയില്‍ പ്രവേശിക്കും. വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘത്തലവന്‍ കര്‍ദിനാള്‍ ആഞ്ചലോ അമാര്‍ത്തോ, മദര്‍ തെരേസയുടെ നാമകരണ നടപടികള്‍ക്കായുള്ള പോസ്റ്റുലേറ്റര്‍ റവ. ഡോ. ബ്രയന്‍ കോവോജയ്ചുക്, കര്‍ദിനാള്‍മാര്‍, ആര്‍ച്ച് ബിഷപ്പുമാര്‍, ബിഷപ്പുമാര്‍ തുടങ്ങിയവരാല്‍ ആനയിക്കപ്പെട്ടാണ് മാര്‍പാപ്പ ബലിവേദിയിലേക്ക് എത്തുന്നത്. കര്‍ദിനാള്‍ അമാത്തോ മദര്‍ തെരേസയെ വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ക്കണമേ എന്നു മാര്‍പാപ്പയോട് അപേക്ഷിച്ചുകൊണ്ടു മദറിന്‍റെ ലഘുജീവചരിത്രം വിവരിക്കും. തുടര്‍ന്ന് സകല വിശുദ്ധരുടെയും ലുത്തിനിയ, അനന്തരം മാര്‍പാപ്പ ഔദ്യോഗിക നാമകരണ പ്രഖ്യാപനം നടത്തും. ഇതോടെ സാര്‍വത്രിക സഭയുടെ വണക്കത്തിനായി മദര്‍ തെരേസയുടെ തിരുശേഷിപ്പുകള്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ മേരി പ്രേമയും മറ്റു സഹോദരങ്ങളും ചേര്‍ന്ന് അള്‍ത്താരയിലേക്കു സംവഹിക്കും. തുടര്‍ന്ന് മാര്‍പാപ്പ ഗ്ലോറിയ സ്തുതിപ്പ് ആരംഭിക്കും. ഗായകസംഘത്തോടൊപ്പം വിശ്വാസസമൂഹവും അതേറ്റു പാടും. അതിനു ശേഷം വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നുള്ള വായനകള്‍. പിന്നീട് മാര്‍പാപ്പയുടെ സന്ദേശം. ഭാരതസഭയുടെ പ്രതിനിധികളായി സിബിസിഐ പ്രസിഡന്‍റും സീറോമലങ്കര സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കല്‍ക്കട്ട ആര്‍ച്ച്ബിഷപ് ഡോ. തോമസ് ഡിസൂസ, റാഞ്ചി അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. ടെലസ്ഫോര്‍ ടോപ്പോ, മുംബൈ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, എന്നിവരും മറ്റു ബിഷപ്പുമാരും മിഷനറീസ് ഓഫ് ചാരിറ്റി കണ്ടംപ്ലേറ്റീവ് ബ്രദേഴ്സ് സുപ്പീരിയര്‍ ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ വാഴക്കാല എംസി, മുംബൈയിലെ കൃപ ഡീ അഡിക്ഷന്‍ സെന്‍റര്‍ ഡയറക്ടര്‍ ഫാ. ജോ പെരേര, എന്നിവരോടൊപ്പം അഞ്ഞൂറോളം വൈദികരും സഹകാര്‍മികരാകും. വിശുദ്ധപദ പ്രഖ്യാപനത്തിന് വഴി തെളിയിച്ച അത്ഭുത രോഗശാന്തി നേടിയ ബ്രസീലുകാരന്‍ മാര്‍ചിലിയോ ഹദാദ് ആന്‍ഡ്രിനോയും കുടുംബവും ചടങ്ങില്‍ സംബന്ധിക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-09-03 00:00:00
Keywords
Created Date2016-09-03 13:44:14