Contents

Displaying 2231-2240 of 24978 results.
Content: 2419
Category: 8
Sub Category:
Heading: പ്രായശ്ചിത്തത്തിനു വേണ്ടിയുള്ള വിശുദ്ധരുടെ അടങ്ങാത്ത ആഗ്രഹം
Content: “ആരെങ്കിലും നിങ്ങളോട് എന്തെങ്കിലുംചോദിച്ചാല്‍, കര്‍ത്താവിന് അവയെ കൊണ്ട് ആവശ്യമുണ്ടെന്നു പറയുക, അവന്‍ ഉടനെ തന്നെ അവയെ വിട്ടുതരും” (മത്തായി 21:3) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 1}# “വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി, വിശുദ്ധ മാര്‍ഗരറ്റ് കൊര്‍ട്ടോണ, വിശുദ്ധ അഗസ്തീനോസ് എന്നിവര്‍ ക്രിസ്തുവിനെ അറിഞ്ഞ ശേഷം നേരിട്ട അവസ്ഥയെ ശുദ്ധീകരണസ്ഥലത്തോട് ഉപമിക്കാവുന്നതാണ്. പ്രായശ്ചിത്തത്തിനു വേണ്ടിയുള്ള അവരുടെ ആഗ്രഹം അടക്കാനാവാത്തതായിരുന്നു. പാപ പൊറുതിക്കായുള്ള ഈ ആവേശം ദൈവത്തെ സംതൃപ്തനാക്കുവാന്‍ വേണ്ടിയായിരുന്നു. പാപവിമുക്തിയുടെ ലോകമായ ശുദ്ധീകരണസ്ഥലത്ത് പോലും സ്വയം ശുദ്ധീകരിക്കപ്പെടുവാനുള്ള ഈ ആഗ്രഹം ഒരുവനെ സഹനങ്ങളെ സ്നേഹിക്കുവാനും അതില്‍ ആനന്ദം കണ്ടെത്തുവാനും പ്രാപ്തനാക്കുന്നു” (ഡോട്ടേഴ്സ് ഓഫ് സെന്റ്‌ പോള്‍, ദി സൊസൈറ്റി ഓഫ് സെന്റ്‌ പോള്‍ എന്നിവയുടെ സ്ഥാപകനും ഗ്രന്ഥ രചയിതാവുമായ വാഴ്ത്തപ്പെട്ട ജെയിംസ് അല്‍ബേരിയോണയുടെ വാക്കുകള്‍). #{red->n->n->വിചിന്തനം:}# ദൈവകല്‍പ്പനകള്‍ പാലിക്കുവാനുള്ള അനുഗ്രഹം ലഭിക്കുന്നതിനായി മേല്‍പ്പറഞ്ഞ വിശുദ്ധരോട് പ്രത്യേകം മാദ്ധ്യസ്ഥം യാചിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/9?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J8M1A8aGwkf3BYeQzLUi3z}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-09-01-05:13:17.jpg
Keywords: പ്രായശ്ചി
Content: 2420
Category: 1
Sub Category:
Heading: മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ കഴിയുന്ന ക്രൈസ്തവരെ പറ്റിയുള്ള ആശങ്ക പങ്ക് വെച്ചു ഇഗ്നാത്തിയോസ് അപ്രേം പാത്രീയാര്‍ക്കീസ് ബാവ
Content: ലണ്ടന്‍: മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ക്രൈസ്തവരെ പൂര്‍ണ്ണമായും തുടച്ചു നീക്കുമോയെന്ന്‍ താന്‍ ഭയക്കുന്നതായി സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ തലവന്‍ ഇഗ്നാത്തിയോസ് അപ്രേം പാത്രീയാര്‍ക്കീസ് ബാവ. ഇറാഖ്, സിറിയ, ലബനന്‍ എന്നീ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ ഈ ലക്ഷ്യത്തോടെ ഉള്ളതാണെന്നും ഇഗ്നാത്തിയോസ് അപ്രേം എസിഎന്‍ എന്ന സംഘടനക്കു അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. "ഈ രാജ്യങ്ങളിലെ ക്രൈസ്തവ വിശ്വാസികളെ ഓര്‍ത്ത് ഞാന്‍ തീവ്രദുഃഖത്തിലാണ്. സിറിയയിലും ഇറാഖിലും ലബനനിലും പ്രശ്‌നങ്ങള്‍ ഗുരുതരമാണ്. യൂറോപ്യന്‍ പാര്‍ലമെന്റിന്റെ കണക്കുകള്‍ പ്രകാരം 2011 മുതല്‍ സിറിയയില്‍ നിന്നും ഏഴുലക്ഷത്തില്‍ അധികം ക്രൈസ്തവര്‍ വിവിധ സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു. കഴിഞ്ഞ നൂറ്റാണ്ട് ആരംഭിച്ചപ്പോള്‍ മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലെ ക്രിസ്ത്യാനികളുടെ ജനസംഖ്യ, മൊത്തം ജനസംഖ്യയുടെ 20 ശതമാനമായിരുന്നു. എന്നാല്‍, ഇപ്പോള്‍ അത് കുത്തനെ കുറഞ്ഞ് വെറും അഞ്ചു ശതമാനത്തില്‍ താഴെയായിരിക്കുന്നു". അപ്രേം ബാവാ പറഞ്ഞു. തന്റെ അഭിമുഖത്തില്‍ യുറോപ്പ് നേരിടുന്ന ഗുരുതരമായ പ്രശ്‌നത്തെ സംബന്ധിക്കുന്ന സൂചന നല്‍കുവാനും പാത്രീയാര്‍ക്കീസ് ബാവ മറന്നില്ല. അഭയാര്‍ത്ഥികളായി അതിര്‍ത്തി കടക്കുന്നവരില്‍ വലിയൊരു ശതമാനവും തീവ്രവാദ ആശയങ്ങള്‍ സൂക്ഷിച്ചു എത്തുന്നവരാണെന്നും ബാവ തുറന്നു പറഞ്ഞു. ഇത്തരം ഒരു പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ അതിര്‍ത്തിയില്‍ കര്‍ശന പരിശോധനകള്‍ ആവശ്യമാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ക്രൈസ്തവരെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരും മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലേക്ക് കടക്കുന്നില്ലെന്ന് ഉറപ്പാക്കണം. ബാവ ആവശ്യപ്പെട്ടു. നിസ്സഹയരായ ക്രൈസ്തവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന 'എയ്ഡ് ടു ദ ക്രിസ്ത്യന്‍ ഇന്‍ നീഡ്' എന്ന സംഘടനക്കാണ് അപ്രേം ബാവ അഭിമുഖം അനുവദിച്ചത്. നവംബര്‍ മാസം നാലാം തീയതി യുകെയില്‍ വച്ച് എസിഎന്‍ നടത്തുന്ന ചടങ്ങില്‍ മുഖ്യ അതിഥിയായി പങ്കെടുക്കുന്നത് അപ്രേം ബാവായാണ്. ഈ ചടങ്ങിനോട് അനുബന്ധിച്ച് മതസ്വാതന്ത്ര്യത്തെ കുറിച്ചുള്ള പ്രത്യേക റിപ്പോര്‍ട്ട് എസിഎന്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-01-06:50:16.jpg
Keywords:
Content: 2421
Category: 1
Sub Category:
Heading: ദക്ഷിണ സുഡാനില്‍ സന്നദ്ധപ്രവര്‍ത്തകര്‍ പലായനം ചെയ്യുന്ന മേഖലകളിലും സഹായ ഹസ്തവുമായി ക്രൈസ്തവ മിഷ്ണറിമാര്‍ സജീവം
Content: ജുബ: ദക്ഷിണ സുഡാനില്‍ വിവിധ ആക്രമണങ്ങള്‍ തുടരുമ്പോഴും രാജ്യം വിട്ടു പോകാതെ സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി ക്രൈസ്തവ മിഷ്ണറിമാര്‍. കത്തോലിക്ക സഭയിലെ മിഷ്ണറിമാരാണ് രാജ്യത്ത് നിന്ന് എല്ലാവരും ഭയന്ന് പലായനം ചെയ്യുമ്പോഴും, ദുരിതത്തിലായിരിക്കുന്ന ജനങ്ങള്‍ക്ക് വിവിധ സഹായം എത്തിച്ചു നല്‍കുന്നത്. വിദേശ വനിത കൂട്ട മാനഭംഗത്തിന് ഇരയായതോടെയാണ് മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ ദക്ഷിണ സുഡാനില്‍ നിന്നും കൂട്ടത്തോടെ പലായനം ചെയ്യാന്‍ തുടങ്ങിയത്. "സേവനത്തിനായി ഞങ്ങള്‍ ജീവിതം മാറ്റിവച്ചവരായതിനാലാണ് ഇവിടെ തന്നെ തുടരുവാന്‍ കാരണം. ഏറ്റവും സാധാരണക്കാരായ ആളുകളെ സഹായിക്കുവാന്‍ ഞങ്ങള്‍ ഏറെ കടപ്പെട്ടിരിക്കുന്നു. വിശ്വാസത്തില്‍ ചഞ്ചലപ്പെടാതെ ഉറച്ചു നില്‍ക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനു യോജിച്ച സ്ഥലമാണിവിടം". ബില്‍ ഫിര്‍മാന്‍ എന്ന ക്രിസ്ത്യന്‍ മിഷ്‌ണറി പ്രവര്‍ത്തകന്‍ പറയുന്നു. കാത്തലിക് റിലീഫ് സര്‍വ്വീസും യുഎസ് കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്സ് സംഘടനയുമാണ് യുദ്ധ മേഖലയില്‍ തങ്ങളുടെ സഹായം മുടങ്ങാതെ എത്തിച്ചു നല്‍കുന്നവര്‍. ഇവരുടെ പ്രവര്‍ത്തകരൊഴികെ മറ്റെല്ലാവരും യുദ്ധം രൂക്ഷമായ പ്രദേശങ്ങളില്‍ നിന്നും സുരക്ഷിത സ്ഥലത്തേക്ക് പലായനം ചെയ്തിട്ടുണ്ട്. വിദേശ വനിതയെ 15 പുരുഷന്‍മാര്‍ ചേര്‍ന്ന് ക്രൂരമായി മാനഭംഗം ചെയ്ത സംഭവത്തെ തുടര്‍ന്നാണ് സന്നദ്ധപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും കലാപ പ്രദേശങ്ങളില്‍ നിന്നും പിന്‍മാറിയത്. കാത്തലിക് റിലീഫ് സര്‍വീസ് പ്രാദേശിക ദേവാലയങ്ങളിലൂടെയാണ് കലാപം നടക്കുന്ന സ്ഥലങ്ങളില്‍ ഭക്ഷണവും വെള്ളവും മരുന്നുകളും എത്തിച്ചു നല്‍കുന്നത്. പല സ്ഥലങ്ങളിലും വീട് നഷ്ടപ്പെട്ടവര്‍ക്ക് സിആര്‍എസ് വക പാര്‍പ്പിട സൗകര്യങ്ങളും നല്‍കുന്നുണ്ട്. ഒരു കുടുംബത്തിലെ മൂന്നു പേരെ അക്രമികള്‍ വെട്ടികൊലപ്പെടുത്തിയ ശേഷം യീല്‍ നദിയിലേക്ക് മൃതശരീരങ്ങള്‍ വലിച്ചെറിഞ്ഞതുള്‍പ്പെടെയുള്ള വിവിധ സംഭവങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ടെന്ന് 'യീ' ബിഷപ്പ് യര്‍ക്കളാനോ ലോഡു ടോംമ്പെ പറയുന്നു. അതേ സമയം ആക്രമണം രൂക്ഷമായ ദക്ഷിണ സുഡാനില്‍ ആളുകള്‍ അഭയാര്‍ത്ഥികളായി ഉഗാണ്ടയിലേക്ക് പലായനം ചെയ്യുകയാണ്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-01-10:15:05.jpg
Keywords: Christian,missionaries,help,terrible,suffering,South,Sudan
Content: 2422
Category: 9
Sub Category:
Heading: സെന്‍റ് മേരീസ് ക്നാനായ ചാപ്ലെയന്‍സില്‍ പരിശുദ്ധ മാതാവിന്റെ തിരുനാളും ഇടവകാദിനാഘോഷവും
Content: യൂറോപ്പിലെ പ്രഥമ ക്നാനായ ചാപ്ലെയന്‍സിയായ ഇംഗ്ലണ്ടിലെ ഷ്രൂസ്ബറി രൂപതയില്‍ പരിശുദ്ധ മാതാവിന്റെ നാമധേയത്തില്‍ സ്ഥാപിതമായ മാഞ്ചസ്റ്റര്‍ സെന്‍റ് മേരീസ് ക്നാനായ ചാപ്ലെയന്‍സിയുടെ പ്രധാന തിരുനാളും മതബോധന സ്കൂള്‍ വാര്‍ഷികവും ഇടവക ദിനവും ഒക്ടോബര്‍ ഒന്നാം തീയതി ശനിയാഴ്ച ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. തിരുനാള്‍ ദിനത്തില്‍ യു‌കെയിലെ സഭാ വിശ്വാസികളുടെ ചിരകാല പ്രാര്‍ത്ഥന സാക്ഷാത്ക്കരമായ പ്രസ്റ്റണ്‍ രൂപതയുടെ നിയുക്ത ബിഷപ്പ് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന് ഊഷ്മളമായ സ്വീകരണം നല്കും. തിരുനാളിന് കോട്ടയം അതിരൂപതാ മേലദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ഷ്രൂസ്ബറി രൂപതാദ്ധ്യക്ഷന്‍ മാര്‍ മാര്‍ക്ക്സ് ഡേവീസ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
Image: /content_image/Events/Events-2016-09-01-15:40:18.jpg
Keywords:
Content: 2423
Category: 1
Sub Category:
Heading: കാരുണ്യ പ്രവര്‍ത്തികളില്‍ പ്രകൃതി സംരക്ഷണം കൂടി ഉള്‍പ്പെടുത്തണമെന്ന് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: പരമ്പരാഗതമായി ക്രൈസ്തവര്‍ ചെയ്യുന്ന കരുണയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രകൃതിയുടെ സംരക്ഷണം കൂടി ഉള്‍പ്പെടുത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. 'സൃഷ്ടിയുടെ സംരക്ഷണ പ്രാര്‍ത്ഥനാ ദിനമായ' ഇന്നലെ നല്‍കിയ തന്റെ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പ പുതിയ തന്റെ ആഹ്വാനം നടത്തിയിരിക്കുന്നത്. പരിസ്ഥിതിയുടെ സംരക്ഷണവും പരിപാലനയും ക്രൈസ്തവരുടെ ഉത്തരവാദിത്വമാണെന്ന വിഷയത്തില്‍ ഊന്നിയാണ് പിതാവ് തന്റെ സന്ദേശം നല്‍കിയത്. "പരമ്പരാഗതമായ ക്രൈസ്തവ ജീവിതത്തില്‍ ശാരീരികവും ആത്മീയവുമായ കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. കാരുണ്യത്തിന്റെ പ്രവര്‍ത്തികളെ പൊതുവേ നാം വീക്ഷിക്കുന്നത് വ്യക്തിപരമായി പ്രവര്‍ത്തിക്കേണ്ട ഒരു കൂട്ടം കര്‍മ്മങ്ങളായിട്ടാണ്. രോഗിക്ക് ആശുപത്രികളും, വിശക്കുന്നവര്‍ക്ക് ഭക്ഷണശാലകളും, പാര്‍പ്പിടങ്ങളില്ലാത്തവര്‍ക്ക് ഭവനവും, വിദ്യാഭ്യാസമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആത്മീയ മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്കായി നാം കൗണ്‍സിലിംഗ് സെന്ററുകളും നടത്തുന്നു. മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളേയും ഉള്‍ക്കൊള്ളുന്ന എല്ലാത്തിലും കാരുണ്യത്തിന്റെ പ്രവര്‍ത്തി നമുക്ക് ആചരിക്കുവാന്‍ സാധിക്കണം". "ഇതിനാല്‍ തന്നെ മനുഷ്യസമൂഹം വസിക്കുന്ന ഈ ഭൂമിയുടെ സംരക്ഷണം നമ്മുടെ ഉത്തരവാദിത്വമാണ്. പരമ്പരാഗതമായി നാം അനുഷ്ഠിച്ചു പോരുന്ന കാരുണ്യ പ്രവര്‍ത്തികളില്‍ നാം പാര്‍ക്കുന്ന ഭൂമിയുടെ സംരക്ഷണം കൂടി ഉള്‍പ്പെടുത്തണമെന്ന് ഞാന്‍ ആഹ്വാനം ചെയ്യുന്നു. പ്രകൃതിയുടെ സംരക്ഷണത്തിലൂടെ സൃഷ്ട്ടാവായ ദൈവം തന്റെ സൃഷ്ടിയുടെ ഉദ്ദേശത്തിലൂടെ എന്താണ് ലക്ഷ്യംവയ്ക്കുന്നതെന്നു മനസിലാക്കുവാന്‍ നമുക്ക് സാധിക്കും". ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. ദൈവീക സൃഷ്ടികളുടെ സംരക്ഷണത്തിനായി പ്രാര്‍ത്ഥനാ ദിനം പ്രത്യേകം ആചരിക്കുന്ന പതിവ് 1989-ല്‍ ഓര്‍ത്തഡോക്‌സ് സഭയാണ് ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ആറാം തീയതി കത്തോലിക്ക സഭയും വിവിധ സഭകളോട് ചേര്‍ന്ന് ഈ ദിനം ആചരിക്കണമെന്ന പ്രത്യേക നിര്‍ദ്ദേശം ഫ്രാന്‍സിസ് മാര്‍പാപ്പയും നല്‍കുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സൃഷ്ടിയുടെ സംരക്ഷണ പ്രാര്‍ത്ഥനാ ദിനമായി ഇന്നലെ ആചരിച്ചത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-02-00:26:12.jpg
Keywords: Pope,Francis,Earth,creation,prayer,nature,message
Content: 2424
Category: 18
Sub Category:
Heading: മദർ തെരേസയുടെ സ്നേഹ സന്ദേശം ഹൃദയത്തിലേറ്റണം : മാർ ആലഞ്ചേരി
Content: കൊച്ചി: ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മനുഷ്യ സ്‌നേഹിതയും ദൈവസ്‌നേഹത്തിന്റെ പ്രവാചകയുമായി ലോകം മുഴുവന്‍ അംഗികരിച്ച അഗതികളുടെ അമ്മയായ മദര്‍ തെരേസയുടെ ജീവിതം നമുക്ക് നല്‍കുന്ന സ്‌നേഹ സഹോദര്യ സന്ദേശം ഹൃദയത്തിലേറ്റണമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. സാര്‍വത്രിക സഭയുടെയും അതിരുകളില്ലാത്ത വിശ്വമാനവികതയുടെയും ചരിത്രത്തിലെ സുവര്‍ണധ്യായമാണ് സെപ്റ്റബര്‍ 4ന് വത്തിക്കാനില്‍ നടക്കുന്നത്. നിര്‍ധനര്‍ക്കും, രോഗികളായവര്‍ക്കും, അനാഥര്‍ക്കും, പൊതുസമൂഹത്തില്‍നിന്ന് വലിച്ചെറിയപ്പെട്ടവര്‍ക്കും, നിരാലംബര്‍ക്കും വേണ്ടി ജീവിതം മുഴുവന്‍ ചെലവഴിച്ച സ്‌നേഹ കാരുണ്യങ്ങളുടെ അമ്മയെ ആദരിക്കുന്നത്, പരസ്‌നേഹ പ്രവര്‍ത്തനങ്ങളിലൂടെ ആയിരിക്കണമെന്നും, മദര്‍തെരേസ ഛായാചിത്രം കൈമാറിക്കൊണ്ട് അദ്ദേഹം പറഞ്ഞു. മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ വച്ച് മദര്‍തെരേസയുടെ വിശുദ്ധ നാമകരണത്തിന്റെ ലോഗോ, കെസിബിസി വൈസ് പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് കൈമാറി. കെസിബിസി പ്രൊ-ലൈഫ് സമിതി ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പിളളി രൂപതാ സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കന്‍, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗ്ഗീസ് വളളിക്കാട്ട്, കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശ്ശേരി, കെസിബിസി പ്രൊ- ലൈഫ് സമിതി സെക്രട്ടറി സാബു ജോസ്, സിസ്റ്റര്‍ കൊച്ചുറാണി സി.എസ.്എന്‍, മാര്‍ട്ടിന്‍ ന്യൂനസ്, അര്‍ജുന്‍ അഗസ്റ്റ്യന്‍, ഷൈനി തോമസ് എന്നിവര്‍ പ്രസംഗിച്ചു. സെപ്റ്റംബര്‍ 4 ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ കെസിബിസി പ്രൊലൈഫ് സമിതിയുടെ നേതൃത്വത്തില്‍ മദര്‍ തെരേസ അനുസ്മരണ സമ്മേളനങ്ങളും അഗതികളുടെ സ്നേഹവിരുന്നും കൂട്ടായ്മയും നടക്കും. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-09-02-00:51:15.jpg
Keywords:
Content: 2425
Category: 1
Sub Category:
Heading: സ്വിറ്റ്‌സര്‍ലന്റിലേക്കും ജര്‍മ്മനിയിലേക്കും അഭയാര്‍ത്ഥികളായി എത്തുന്ന ഇസ്ലാം മത വിശ്വാസികള്‍ കൂട്ടമായി ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്
Content: ജനീവ: സ്വിറ്റ്‌സര്‍ലന്റിലേക്കും ജര്‍മ്മനിയിലേക്കും അഭയാര്‍ത്ഥികളായി കടന്നു വന്ന ഇസ്ലാം മത വിശ്വാസികള്‍ കൂട്ടമായി ക്രിസ്തീയ വിശ്വാസം സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്. 2014 മുതലുള്ള കണക്കുകള്‍ പ്രകാരം ഇതുവരെ ജര്‍മ്മനിയില്‍ മാത്രം രണ്ടായിരത്തില്‍ അധികം പേര്‍ ഇസ്ലാം മതം ഉപേക്ഷിച്ചു ക്രിസ്തീയ വിശ്വാസം സ്വീകരിച്ചതായാണ് കണക്കുകള്‍. അഫ്ഗാനിസ്ഥാന്‍ സ്വദേശികളും കുര്‍ദുകളുമാണ് സ്വിറ്റ്‌സര്‍ലാന്റിലേക്ക് വന്ന ശേഷം ക്രൈസ്തവവിശ്വാസത്തിലേക്ക് ചേക്കേറിയതെന്ന് കൗണ്‍സിലിംഗ് സെന്റര്‍ ഫോര്‍ ഇന്റഗ്രേഷന്‍സ് ആന്റ് റിലീജിയസ് അഫയറിന്റെ വിവരങ്ങള്‍ സൂചിപ്പിക്കുന്നു. 'സ്വിസ് എഡിഷന്‍ ഓഫ് 20 മിനിറ്റ്‌സ്' എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അഭയാര്‍ത്ഥികളുടെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന കത്രീന്‍ അന്‍ലികാര്‍ ഇസ്ലാം വിശ്വാസം ഉപേക്ഷിക്കുവാന്‍ ഇവര്‍ക്ക് പ്രേരണയാകുന്ന മൂന്നു കാര്യങ്ങളെ കുറിച്ചു വെളിപ്പെടുത്തി. "വ്യക്തിപരമായുള്ള മാനസാന്തരമാണ് ഇതില്‍ ഏറ്റവും പ്രധാനം. ഇത്തരത്തില്‍ ക്രിസ്തുവിനെ അറിയുന്നവര്‍ പിന്നീട് ക്രിസ്തീയ വിശ്വാസത്തിലേക്ക് ചേക്കേറുവാന്‍ തീരുമാനിക്കുന്നു. സമൂഹവുമായി ക്രൈസ്തവ വിശ്വാസികള്‍ പുലര്‍ത്തുന്ന സമ്പര്‍ക്കമാണ് മറ്റൊരു വിഭാഗത്തെ ക്രൈസ്തവ മതത്തിലേക്ക് അടുപ്പിക്കുന്നത്. ക്രൈസ്തവ വിശ്വാസികളുടെ അച്ചടക്കവും മര്യാദപൂര്‍ണ്ണമായ പെരുമാറ്റവും അക്രമത്തില്‍ നിന്നും അകന്ന് ജീവിക്കുന്ന രീതിയും മുസ്ലീം മതസ്ഥരില്‍ സ്വാധീനം ചെലുത്തുന്നുണ്ട്". കത്രീന്‍ അന്‍ലികാര്‍ പറഞ്ഞു. അതേ സമയം, അഭയാര്‍ത്ഥികളായ തങ്ങള്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കുമെന്ന ധാരണയില്‍ മാത്രമാണു ഇസ്ലാം മത വിശ്വാസികള്‍ ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്ന്‍ വരുന്നതെന്ന വാദത്തിന് അടിസ്ഥാനമില്ലയെന്ന്‍ സ്വിറ്റ്സര്‍ലന്‍ഡ് വിദേശ കാര്യ വക്താവ് ലീ വേര്‍ത്തിയമര്‍ വ്യക്തമാക്കിയിട്ടുണ്ട്. അഭയാര്‍ത്ഥികളെ എല്ലാ രാജ്യങ്ങളും സ്വീകരിക്കുന്നത് അവരുടെ മുന്‍ജീവിതത്തിലെ കാര്യങ്ങള്‍ പഠിച്ച ശേഷമാണ്. അല്ലാതെ ഏതു മതവിഭാഗത്തില്‍ വിശ്വസിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ല. വിദേശ കാര്യ വക്താവ് ലീ വേര്‍ത്തിയമര്‍ കൂട്ടിച്ചേര്‍ത്തു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-02-02:09:38.jpg
Keywords: Islam,Refugees,converted,Christianity,Germany,Switzerland
Content: 2426
Category: 1
Sub Category:
Heading: "നിങ്ങൾക്കു നീതി ലഭിക്കും വരെ ഞാൻ നിങ്ങളോടൊപ്പമുണ്ടാകും" ; ഫാ. അരുള്‍ദാസിന്റെ 17ാം രക്തസാക്ഷിത്വ ദിനം ഇന്ന്‍
Content: മയൂർബഞ്ച് : ഒഡീഷയിലെ മയൂർബഞ്ച് ജില്ലയിലെ ജാമുബാനിയിൽ അക്രമികളുടെ അമ്പേറ്റു മരിച്ച ഫാ. അരുള്‍ദാസിന്റെ 17ാം രക്തസാക്ഷിത്വ ദിനം ഇന്ന്‍. ഫാ.അരുള്‍ദാസിനെ പറ്റിയുള്ള ഓര്‍മ്മകളും പ്രാര്‍ത്ഥനകളുമായി ജാമുബാനിയിൽ ഇന്ന്‍ ആയിരങ്ങള്‍ ഒത്തുകൂടും. 1999 സെപ്റ്റംബർ ഒന്നിന് ‘ഹോ’വിഭാഗത്തിൽപ്പെട്ട ആദിവാസികള്‍ കൂടുതലായി അധിവസിക്കുന്ന ജാമുബാനിയിൽ അവിടുത്തെ ക്രൈസ്തവ സമൂഹത്തിനു വേണ്ടി ദിവ്യബലി അർപ്പിക്കാനെത്തിയതായിരുന്നു ഫാ.അരുൾദാസ്. ദിവ്യബലി അർപ്പിച്ചു ഭക്ഷണവും കഴിച്ച ശേഷം പ്രാദേശിക ജനത അവരുടെ സംസ്കാരത്തിന്റെ കൂടി ഭാഗമായ നൃത്തവും പാട്ടുമായി ആഘോഷത്തിലായി. രാത്രി ഒന്നോടെ സ്ഥലത്തെത്തിയ പതിനഞ്ചിലധികം വരുന്ന അക്രമികൾ നൃത്തം ചെയ്യുന്നവരെ വളഞ്ഞ ശേഷം ഫാ.അരുൾദാസിനെയും സഹായി കാത്തേസിംഗ് ഗുൺഷിയെയും ആക്രമിക്കുകയായിരുന്നു. അക്രമികളെ കണ്ട് ഇറങ്ങി ഓടി മരങ്ങൾക്കിടയിൽ മറഞ്ഞ ഫാ.അരുൾദാസിനെ അക്രമികളിൽ ഒരാൾ പിന്തുടർന്ന് അമ്പെയ്താണ് കൊലപ്പെടുത്തിയത്. കനത്ത മഴയെ തുടര്‍ന്നു നദിയിൽ ജലനിരപ്പുയർന്നതിനാൽ മൃതദേഹം ആശുപത്രിയിലേക്കു മാറ്റാൻ രണ്ടു ദിവസമെടുത്തു. സെപ്റ്റംബർ നാലിനാണ് മൃതദേഹം സംസ്കരിച്ചത്. ക്രൂരമായി കൊല്ലപ്പെട്ട ഫാ. അരുൾദാസിനെ ഒരു നോക്ക് കാണാനും അന്ത്യോപചാരമർപ്പിക്കാനും ആയിരങ്ങളാണ് അന്ന്‍ അവിടെ എത്തിയത്. ജാമുബാനിയിലെ സാമൂഹിക വിദ്യാഭ്യാസ കാര്യങ്ങളിൽ ഇടപെട്ടു സേവനം ചെയ്തു വരികയായിരുന്നു ഫാ.അരുള്‍ദാസ്. കുറച്ചു പുസ്തകങ്ങളും ഒരു പോക്കറ്റ് റേഡിയോയും മാത്രമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. എളിമയുടെ മാതൃകയായിരുന്ന ഫാ. അരുള്‍ദാസ് ഹ്രസ്വകാലം കൊണ്ട് ഹോ ജനതയുടെ ഹൃദയം കീഴടക്കാൻ കഴിഞ്ഞിരിന്നു. ‘എന്റെ ഹൃദയം എപ്പോഴും നിങ്ങളുടെ നീതിക്കു വേണ്ടിയാണ് നിലകൊള്ളുന്നതെന്നും നിങ്ങൾക്കു നീതി ലഭിക്കും വരെ ഞാൻ നിങ്ങളോടൊപ്പമുണ്ടാകുമെന്നും’ അദ്ദേഹം ഹോ ജനതയോട് പറയുമായിരുന്നു. ഹോ ജനതയുടെ അപ്പസ്തോലനെന്നും അവരുടെ രക്‌തസാക്ഷിയെന്നും ഫാദർ അരുൾദാസ് ഇന്നറിയപ്പെടുന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-02-02:21:09.jpg
Keywords:
Content: 2427
Category: 1
Sub Category:
Heading: സ്വവര്‍ഗവിവാഹം ആശീര്‍വദിച്ച സ്പാനീഷ് വൈദികനെതിരെ ശിക്ഷാ നടപടി സ്വീകരിച്ചേക്കും; തന്റെ പ്രവര്‍ത്തിയില്‍ തെറ്റുപറ്റിയെന്ന് വൈദികന്റെ കുറ്റസമ്മതം
Content: മാന്‍ഡ്രിഡ്: സ്വവര്‍ഗ വിവാഹം ആശീര്‍വദിച്ച കത്തോലിക്ക വൈദികനു ബിഷപ്പിന്റെ ശക്തമായ താക്കീത്. സ്പാനീഷ് വൈദികനായ ഫാദര്‍ ജോസ് ഗാര്‍സിയായാണ് സഭയുടെ ചട്ടങ്ങള്‍ക്കും ദൈവത്തിന്റെ കല്‍പ്പനകള്‍ക്കും വിപരീതമായി സ്വവര്‍ഗവിവാഹം ആശീര്‍വദിച്ചത്. സ്‌പെയിനിലെ വാലന്‍സിയ പ്രവിശ്യയിലെ സെഗോര്‍ബേ-കാസ്റ്റിലോണ്‍ രൂപതയുടെ കീഴില്‍ സേവനം ചെയ്യുന്ന വൈദികനെ ബിഷപ്പ് കാസ്മിറോ ലോപസ് ലോറെന്റി ശക്തമായി താക്കീത് ചെയ്തു. വൈദികനെതിരെ ശിക്ഷാ നടപടികള്‍ ഉണ്ടാകുവാനും സാധ്യതയുണ്ട്. ജൂലൈ മാസം 30-ാം തീയതിയാണ് ഫാദര്‍ ജോസ് ഗാര്‍സിയാന്‍ സ്വവര്‍ഗവിവാഹം ആശീര്‍വദിച്ചത്. സ്വവര്‍ഗ വിവാഹത്തില്‍ ഏര്‍പ്പെട്ട രണ്ടു പേരും വിവാഹം ആശീര്‍വദിക്കുന്നതിനു മുമ്പ് തന്നെ നിയമപ്രകാരം പ്രത്യേകം തങ്ങളുടെ വിവാഹം റജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീടാണ് ദേവാലയത്തില്‍ എത്തി ഇവര്‍ വിവാഹം ആശീര്‍വദിക്കണമെന്ന് വൈദികനോട് ആവശ്യപ്പെട്ടതും, വൈദികന്‍ ഈ ആവശ്യം സഭയുടെ കല്‍പ്പനകളെ മറികടന്നു നടത്തികൊടുക്കുകയും ചെയ്തത്. ഇതു സംബന്ധിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ വൈദികനോട് പ്രത്യേകം വിശദീകരണം തേടുകയും സഭ ഇതിനെ സംബന്ധിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. വൈദികന്‍ തന്റെ തെറ്റ് സമ്മതിക്കുകയും ബിഷപ്പിനോട് മാപ്പ് അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ചില തെറ്റിധാരണകളുടെ പുറത്താണ് തന്റെ ഭാഗത്തുനിന്നും ഇത്തരം ഒരു നടപടി വന്നതെന്നും വൈദികന്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നുണ്ട്. ഈ വിഷയത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കാനോന്‍ നിയമം വ്യവസ്ഥത ചെയ്യുന്ന ശിക്ഷാ നടപടികള്‍ വൈദികനു നേരെ ഉണ്ടാകുമെന്ന് രൂപത വൃത്തങ്ങള്‍ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കത്തോലിക്ക സഭയുടെ പ്രബോധനങ്ങള്‍ക്ക് ഘടകവിരുദ്ധമായ ഒന്നാണ് സ്വവര്‍ഗത്തില്‍പ്പെട്ടവര്‍ വിവാഹിതരാകുന്നത്. ദൈവം സ്ഥാപിച്ച കുടുംബത്തെ തകര്‍ക്കുവാനുള്ള സാത്താന്റെ പദ്ധതിയാണ് ഇത്തരം പ്രവര്‍ത്തികള്‍. ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള ശക്തമായ താക്കീത് ദൈവവചനത്തില്‍ പലഭാഗത്തും നല്‍കുന്നുണ്ട്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-02-11:08:06.jpg
Keywords: same,sex,marriage,blessed,catholic,pries,punished
Content: 2428
Category: 6
Sub Category:
Heading: കഷ്ട്ടതയിലൂടെ കൈവരിക്കുന്ന ദൈവാനുഭവം
Content: "ക്രിസ്തുവില്‍ വിശ്വസിക്കാന്‍മാത്രമല്ല, അവനു വേണ്ടി സഹിക്കാന്‍കൂടിയുള്ള അനുഗ്രഹം അവനെപ്രതി നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്നു (ഫിലിപ്പി 1:29). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 2}# ദൈവനിയോഗത്താല്‍ നയിക്കപ്പെടുന്ന പാതയിലൂടെ നാം തനിയെ യാത്ര ചെയ്‌തേ മതിയാകൂ. അപ്പോള്‍ മിക്കപ്പോഴും, കയ്‌പ്പേറിയ അനുഭവവും, കഷ്ടതയും, ഏകാന്തതയും, നിരാശ്രയവും കണ്ടെത്തിയെന്നിരിക്കും. ഇത് പലപ്പോഴും ഒരു പ്രായശ്ചിത്തമാണ്. പ്രായശ്ചിത്തം ഒരു ശിക്ഷക്കുള്ള പ്രതിവിധി മാത്രമല്ല; ആത്യന്തികമായ ഒരു പരിവര്‍ത്തനം കൂടിയാണ്. എന്റെ സ്‌നേഹിതരേ, കഷ്ടതയിലൂടെ കടന്നുപോകുന്ന നിങ്ങളുടെ ആത്മാവിലേക്ക് സമയമെടുത്ത് നോക്കുമ്പോഴാണ് നിങ്ങളിലെ അനുതാപം എത്ര മഹത്തായതാണെന്ന് എനിക്ക് മനസ്സിലാകുന്നത്. ഇത് ഒന്നാമതായും ആത്യന്തികമായും ദൈവത്തെ കണ്ടെത്താനുള്ള അവസരമാണ്. എന്തെന്നാല്‍, ശരിക്കും കഷ്ടതയിലാണ് ഒട്ടുമിക്ക ആളുകളും ഒരിക്കലും സാധ്യമാകാതെ പോയവിധം ദൈവത്തെ കണ്ടെത്തുന്നത്. രോഗികളേയും ഒറ്റപ്പെട്ടവരേയും സന്ദര്‍ശിച്ചതില്‍ നിന്നുള്ള എന്റെ അനുഭവത്തിന്റെ രത്‌നചുരുക്കം ഇതാണ്. അനുതാപത്തിന്റെയും വെളിപാടിന്റെയും പ്രത്യേകമായ അഭിഷേകം അവര്‍ക്ക് ലഭിച്ചിരിക്കുന്നു. ( വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ക്രാക്കോ, 12.1.69). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/9?type=6 }}
Image: /content_image/Meditation/Meditation-2016-09-02-06:17:32.jpg
Keywords: കഷ്ട്ടത