category_id | News |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | സ്വിറ്റ്‌സര്‍ലന്റിലേക്കും ജര്‍മ്മനിയിലേക്കും അഭയാര്‍ത്ഥികളായി എത്തുന്ന ഇസ്ലാം മത വിശ്വാസികള്‍ കൂട്ടമായി ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട് |
Content | ജനീവ: സ്വിറ്റ്‌സര്‍ലന്റിലേക്കും ജര്‍മ്മനിയിലേക്കും അഭയാര്‍ത്ഥികളായി കടന്നു വന്ന ഇസ്ലാം മത വിശ്വാസികള്‍ കൂട്ടമായി ക്രിസ്തീയ വിശ്വാസം സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്. 2014 മുതലുള്ള കണക്കുകള്‍ പ്രകാരം ഇതുവരെ ജര്‍മ്മനിയില്‍ മാത്രം രണ്ടായിരത്തില്‍ അധികം പേര്‍ ഇസ്ലാം മതം ഉപേക്ഷിച്ചു ക്രിസ്തീയ വിശ്വാസം സ്വീകരിച്ചതായാണ് കണക്കുകള്‍. അഫ്ഗാനിസ്ഥാന്‍ സ്വദേശികളും കുര്‍ദുകളുമാണ് സ്വിറ്റ്‌സര്‍ലാന്റിലേക്ക് വന്ന ശേഷം ക്രൈസ്തവവിശ്വാസത്തിലേക്ക് ചേക്കേറിയതെന്ന് കൗണ്‍സിലിംഗ് സെന്റര്‍ ഫോര്‍ ഇന്റഗ്രേഷന്‍സ് ആന്റ് റിലീജിയസ് അഫയറിന്റെ വിവരങ്ങള്‍ സൂചിപ്പിക്കുന്നു.
'സ്വിസ് എഡിഷന്‍ ഓഫ് 20 മിനിറ്റ്‌സ്' എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അഭയാര്‍ത്ഥികളുടെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന കത്രീന്‍ അന്‍ലികാര്‍ ഇസ്ലാം വിശ്വാസം ഉപേക്ഷിക്കുവാന്‍ ഇവര്‍ക്ക് പ്രേരണയാകുന്ന മൂന്നു കാര്യങ്ങളെ കുറിച്ചു വെളിപ്പെടുത്തി.
"വ്യക്തിപരമായുള്ള മാനസാന്തരമാണ് ഇതില്‍ ഏറ്റവും പ്രധാനം. ഇത്തരത്തില്‍ ക്രിസ്തുവിനെ അറിയുന്നവര്‍ പിന്നീട് ക്രിസ്തീയ വിശ്വാസത്തിലേക്ക് ചേക്കേറുവാന്‍ തീരുമാനിക്കുന്നു. സമൂഹവുമായി ക്രൈസ്തവ വിശ്വാസികള്‍ പുലര്‍ത്തുന്ന സമ്പര്‍ക്കമാണ് മറ്റൊരു വിഭാഗത്തെ ക്രൈസ്തവ മതത്തിലേക്ക് അടുപ്പിക്കുന്നത്. ക്രൈസ്തവ വിശ്വാസികളുടെ അച്ചടക്കവും മര്യാദപൂര്‍ണ്ണമായ പെരുമാറ്റവും അക്രമത്തില്‍ നിന്നും അകന്ന് ജീവിക്കുന്ന രീതിയും മുസ്ലീം മതസ്ഥരില്‍ സ്വാധീനം ചെലുത്തുന്നുണ്ട്". കത്രീന്‍ അന്‍ലികാര്‍ പറഞ്ഞു.
അതേ സമയം, അഭയാര്‍ത്ഥികളായ തങ്ങള്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കുമെന്ന ധാരണയില്‍ മാത്രമാണു ഇസ്ലാം മത വിശ്വാസികള്‍ ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്ന്‍ വരുന്നതെന്ന വാദത്തിന് അടിസ്ഥാനമില്ലയെന്ന്‍ സ്വിറ്റ്സര്‍ലന്‍ഡ് വിദേശ കാര്യ വക്താവ് ലീ വേര്‍ത്തിയമര്‍ വ്യക്തമാക്കിയിട്ടുണ്ട്. അഭയാര്‍ത്ഥികളെ എല്ലാ രാജ്യങ്ങളും സ്വീകരിക്കുന്നത് അവരുടെ മുന്‍ജീവിതത്തിലെ കാര്യങ്ങള്‍ പഠിച്ച ശേഷമാണ്. അല്ലാതെ ഏതു മതവിഭാഗത്തില്‍ വിശ്വസിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ല. വിദേശ കാര്യ വക്താവ് ലീ വേര്‍ത്തിയമര്‍ കൂട്ടിച്ചേര്‍ത്തു.
#{green->n->n->SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }} |
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | ![]() |
Seventh Image | ![]() |
Video | |
Second Video | |
facebook_link | Not set |
News Date | 2016-09-02 00:00:00 |
Keywords | Islam,Refugees,converted,Christianity,Germany,Switzerland |
Created Date | 2016-09-02 11:39:38 |