category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദക്ഷിണ സുഡാനില്‍ സന്നദ്ധപ്രവര്‍ത്തകര്‍ പലായനം ചെയ്യുന്ന മേഖലകളിലും സഹായ ഹസ്തവുമായി ക്രൈസ്തവ മിഷ്ണറിമാര്‍ സജീവം
Contentജുബ: ദക്ഷിണ സുഡാനില്‍ വിവിധ ആക്രമണങ്ങള്‍ തുടരുമ്പോഴും രാജ്യം വിട്ടു പോകാതെ സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി ക്രൈസ്തവ മിഷ്ണറിമാര്‍. കത്തോലിക്ക സഭയിലെ മിഷ്ണറിമാരാണ് രാജ്യത്ത് നിന്ന് എല്ലാവരും ഭയന്ന് പലായനം ചെയ്യുമ്പോഴും, ദുരിതത്തിലായിരിക്കുന്ന ജനങ്ങള്‍ക്ക് വിവിധ സഹായം എത്തിച്ചു നല്‍കുന്നത്. വിദേശ വനിത കൂട്ട മാനഭംഗത്തിന് ഇരയായതോടെയാണ് മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ ദക്ഷിണ സുഡാനില്‍ നിന്നും കൂട്ടത്തോടെ പലായനം ചെയ്യാന്‍ തുടങ്ങിയത്. "സേവനത്തിനായി ഞങ്ങള്‍ ജീവിതം മാറ്റിവച്ചവരായതിനാലാണ് ഇവിടെ തന്നെ തുടരുവാന്‍ കാരണം. ഏറ്റവും സാധാരണക്കാരായ ആളുകളെ സഹായിക്കുവാന്‍ ഞങ്ങള്‍ ഏറെ കടപ്പെട്ടിരിക്കുന്നു. വിശ്വാസത്തില്‍ ചഞ്ചലപ്പെടാതെ ഉറച്ചു നില്‍ക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനു യോജിച്ച സ്ഥലമാണിവിടം". ബില്‍ ഫിര്‍മാന്‍ എന്ന ക്രിസ്ത്യന്‍ മിഷ്‌ണറി പ്രവര്‍ത്തകന്‍ പറയുന്നു. കാത്തലിക് റിലീഫ് സര്‍വ്വീസും യുഎസ് കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്സ് സംഘടനയുമാണ് യുദ്ധ മേഖലയില്‍ തങ്ങളുടെ സഹായം മുടങ്ങാതെ എത്തിച്ചു നല്‍കുന്നവര്‍. ഇവരുടെ പ്രവര്‍ത്തകരൊഴികെ മറ്റെല്ലാവരും യുദ്ധം രൂക്ഷമായ പ്രദേശങ്ങളില്‍ നിന്നും സുരക്ഷിത സ്ഥലത്തേക്ക് പലായനം ചെയ്തിട്ടുണ്ട്. വിദേശ വനിതയെ 15 പുരുഷന്‍മാര്‍ ചേര്‍ന്ന് ക്രൂരമായി മാനഭംഗം ചെയ്ത സംഭവത്തെ തുടര്‍ന്നാണ് സന്നദ്ധപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും കലാപ പ്രദേശങ്ങളില്‍ നിന്നും പിന്‍മാറിയത്. കാത്തലിക് റിലീഫ് സര്‍വീസ് പ്രാദേശിക ദേവാലയങ്ങളിലൂടെയാണ് കലാപം നടക്കുന്ന സ്ഥലങ്ങളില്‍ ഭക്ഷണവും വെള്ളവും മരുന്നുകളും എത്തിച്ചു നല്‍കുന്നത്. പല സ്ഥലങ്ങളിലും വീട് നഷ്ടപ്പെട്ടവര്‍ക്ക് സിആര്‍എസ് വക പാര്‍പ്പിട സൗകര്യങ്ങളും നല്‍കുന്നുണ്ട്. ഒരു കുടുംബത്തിലെ മൂന്നു പേരെ അക്രമികള്‍ വെട്ടികൊലപ്പെടുത്തിയ ശേഷം യീല്‍ നദിയിലേക്ക് മൃതശരീരങ്ങള്‍ വലിച്ചെറിഞ്ഞതുള്‍പ്പെടെയുള്ള വിവിധ സംഭവങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ടെന്ന് 'യീ' ബിഷപ്പ് യര്‍ക്കളാനോ ലോഡു ടോംമ്പെ പറയുന്നു. അതേ സമയം ആക്രമണം രൂക്ഷമായ ദക്ഷിണ സുഡാനില്‍ ആളുകള്‍ അഭയാര്‍ത്ഥികളായി ഉഗാണ്ടയിലേക്ക് പലായനം ചെയ്യുകയാണ്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-09-01 00:00:00
KeywordsChristian,missionaries,help,terrible,suffering,South,Sudan
Created Date2016-09-01 17:12:42