Contents

Displaying 2261-2270 of 26085 results.
Content: 2456
Category: 5
Sub Category:
Heading: വിശുദ്ധ പഫ്നൂഷിയസ്‌
Content: വിശുദ്ധ പഫ്നൂഷിയസിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് യാതൊരു രേഖകളും നിലവിലില്ല. എന്നാല്‍ അറിവായിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തന്റെ കാലഘട്ടത്തിലെ മറ്റ് അനേകം യുവാക്കളെപ്പോലെ പഫ്നൂഷിയസും, ഒരു സന്യാസസമൂഹത്തെ നയിക്കുകയും, ആശ്രമജീവിത സമ്പ്രദായത്തിന് തുടക്കമിടുകയും ചെയ്ത ഒരാളാണ്. വിശുദ്ധ അന്തോനീസിന്റെ മേല്‍നോട്ടത്തില്‍ നിരവധി വര്‍ഷങ്ങള്‍ കര്‍ക്കശമായ സന്യാസ ചര്യകള്‍ പാലിച്ചുകൊണ്ട് ജീവിച്ചതിനു ശേഷം, കാലക്രമേണ പഫ്നൂഷിയസ്‌ തെബൈഡിന്റെ ഉന്നത പ്രദേശങ്ങളിലെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു. 305 - 313 കാലയളവില്‍ റോമന്‍ സാമ്രാജ്യത്തിന്റെ ഈജിപ്തിലേയും, സിറിയയിലേയും ഭരണാധികാരിയായിരുന്ന മാക്സിമിനൂസ് ദയ്യയും വിശുദ്ധനും തമ്മില്‍ ശക്തമായ വാഗ്വാദങ്ങളുണ്ടായി. ആ പ്രദേശങ്ങളില്‍ മാക്സിമിനൂസ് ക്രിസ്ത്യാനികള്‍ക്കെതിരെ മതമര്‍ദ്ദനം അഴിച്ചുവിട്ടു. ക്രിസ്തുമതത്തെ ഇല്ലാതാക്കുവാന്‍ വിജാതീയരുടെ പ്രവര്‍ത്തികളെ ശക്തിപ്പെടുത്തി കൊണ്ടിരുന്ന കാലമായിരുന്നു അത്. ക്രൂരനായ ഭരണാധികാരിയുടെ ഭരണത്തിന്‍ കീഴില്‍ പഫ്നൂഷിയസിന്റെ കത്തോലിക്കാ വിശ്വാസത്തെ ഇല്ലാതാക്കുവാനുള്ള ശ്രമങ്ങള്‍ ഉണ്ടായി. ഈ ശ്രമങ്ങളില്‍ വിശുദ്ധന്റെ ഇടത് കാലിന് അംഗഭംഗം വരുത്തുകയും, വലത് കണ്ണ് ചൂഴ്ന്നെടുക്കുകയും ചെയ്തുവെങ്കിലും അവരുടെ ശ്രമങ്ങള്‍ക്ക് വിജയം കണ്ടില്ല. ക്രൂരമായ ഈ പീഡനങ്ങള്‍ കൊണ്ട് വിശുദ്ധന്റെ വിശ്വാസത്തെ തടയുവാന്‍ സാധ്യമല്ല എന്ന് കണ്ടതിനാല്‍ ഖനികളില്‍ കഠിനമായ ജോലിചെയ്യുവാന്‍ അദ്ദേഹത്തെ നിയോഗിക്കുകയാണ് ഉണ്ടായത്. 311നും 313നും ഇടക്ക് ക്രിസ്തുമതത്തിന് നേരെയുള്ള ഭരണാധികാരികളുടെ മനോഭാവത്തില്‍ മാറ്റം കണ്ടു തുടങ്ങി. 312-ല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ക്രിസ്തുമതം സ്വീകരിക്കുകയും അടുത്ത വര്‍ഷം തന്നെ ക്രിസ്തുമതം നിയമവിധേയമാക്കുകയും ചെയ്തു. ഇതിനിടയില്‍ മാക്സിമിനൂസ് ദയ്യ മരണപ്പെട്ടു. മതപീഡനത്തെ അതിജീവിച്ച വിശുദ്ധ പഫ്നൂഷിയസിനെ കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി വളരെയേറെ ആദരവോടെയാണ് കണ്ടിരുന്നത്. തെബൈഡിന്റെ ഉന്നത പ്രദേശങ്ങളിലെ മെത്രാനായിരുന്ന പഫ്നൂഷിയസുമായി കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി നിരന്തരം കൂടിക്കാഴ്ച നടത്തിയിരുന്നതായി പറയപ്പെടുന്നു. വിശുദ്ധന്റെ കണ്ണ് നഷ്ടപ്പെട്ട മുറിവില്‍ ചുംബിച്ചുകൊണ്ടായിരുന്നു ചക്രവര്‍ത്തി തന്റെ ബഹുമാനം കാണിച്ചത്. അരിയാനിസമെന്ന പാഷണ്ഡതയെ എതിര്‍ക്കുവാനായി വിളിച്ചു കൂട്ടിയ ആദ്യത്തെ സഭാസമ്മേളനത്തിലും വിശുദ്ധന്‍ പങ്കെടുത്തിട്ടുണ്ട്. നിസിയ സഭാ സമ്മേളനത്തിനു ശേഷം ഉടലെടുത്ത സൈദ്ധാന്തികമായ ആശയകുഴപ്പങ്ങളില്‍ യേശുവിന്റെ എന്നെന്നും നിലനില്‍ക്കുന്ന അസ്ഥിത്വത്തെ വിശുദ്ധന്‍ ഉയര്‍ത്തിപ്പിടിച്ചു. അങ്ങനെ അലെക്സാണ്ട്രിയായിലെ വിശുദ്ധ അത്തനാസിയൂസിനും മറ്റ് സഭാ നേതാക്കള്‍ക്കും ഒപ്പം നിന്നുകൊണ്ട് യാഥാസ്ഥിതിക ക്രിസ്തീയതയെ സംരക്ഷിക്കുകയാണ് അദ്ദേഹം ചെയ്തത്. 335-ല്‍ പഫ്നൂഷിയസ് ഈജിപ്തിലെ ഒരു വലിയ മെത്രാന്‍ സമൂഹത്തോടൊപ്പം ട്ടൈറിലെ പ്രാദേശിക സഭാ സമ്മേളനത്തില്‍ പങ്കെടുക്കുകയുണ്ടായി. വിശുദ്ധ പഫ്നൂഷിയസ് ജനിച്ച ദിവസത്തേപ്പോലെ തന്നെ അദ്ദേഹം മരണപ്പെട്ട ദിവസത്തേക്കുറിച്ചും യാതൊരറിവുമില്ല. സഭയില്‍ വിശുദ്ധന്റെ നാമത്തില്‍ മറ്റൊരു വിശുദ്ധന്‍ കൂടിയുണ്ട്. ഏപ്രില്‍ 19-ന് രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മപുതുക്കല്‍ കൊണ്ടാടപ്പെടുന്ന പഫ്നൂഷിയസ് എന്ന രക്തസാക്ഷിയാണ് ആ വിശുദ്ധന്‍. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ഫ്രാന്‍സിലെ അല്‍മീറൂസ് 2. ടൂള്‍ ബിഷപ്പായിരുന്ന ബോഡോ 3. ബാങ്കോര്‍ ബിഷപ്പായിരുന്ന ഡാനിയേല്‍ 4. ഡിയോഡോരാസ് ഡിയോമീട്സ്, ഡീസിമൂസ് 5. വേര്‍സെല്ലി ബിഷപ്പായിരുന്ന എമീലിയന്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/9?type=5 }} ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/DailySaints/DailySaints-2016-09-10-11:36:46.jpg
Keywords: വിശുദ്ധ
Content: 2457
Category: 5
Sub Category:
Heading: വിശുദ്ധ നിക്കോളാസ് ടൊളെന്റിനോ
Content: ഫെര്‍മോ രൂപതയിലെ സാന്റ് ആഞ്ചലോയില്‍ ഏതാണ്ട് 1245-ലാണ് വിശുദ്ധ നിക്കോളാസ് ടൊളെന്റിനോ ജനിച്ചത്‌. വിശുദ്ധന്റെ മാതാവിന്റെ പ്രാര്‍ത്ഥനയുടെ ഫലമായിരുന്നു വിശുദ്ധ നിക്കോളാസ്. മധ്യവയസ്കരായിട്ടും കുട്ടികള്‍ ഉണ്ടാവാതിരുന്നതിനെ തുടര്‍ന്ന് വിശുദ്ധന്റെ മാതാവ്‌ തന്റെ ഭര്‍ത്താവിന്റെ കൂടെ ബാരിയിലെ വിശുദ്ധ നിക്കോളാസിന്റെ ദേവാലയത്തിലേക്കൊരു തീര്‍ത്ഥയാത്ര നടത്തി. ഒരു മകന് വേണ്ടി പ്രാര്‍ത്ഥിക്കുകയും, ഒരു മകനുണ്ടാവുകയാണെങ്കില്‍ അവനെ ദൈവസേവനത്തിനായി സമര്‍പ്പിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. അവരുടെ പ്രാര്‍ത്ഥനക്ക് ഫലമുണ്ടായി. അപ്രകാരം അവര്‍ക്ക്‌ ഒരു മകനുണ്ടാവുകയും അവര്‍ അവന് നിക്കോളാസ്‌ എന്ന് പേരിടുകയും ചെയ്തു. അധികം താമസിയാതെ തന്നെ ആ കുട്ടി ഒരു വിശുദ്ധന്റേതായ അസാധാരണമായ അടയാളങ്ങള്‍ കാണിക്കുവാന്‍ തുടങ്ങി. അവന് ഏഴ് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ പര്‍വ്വതങ്ങളില്‍ താന്‍ കണ്ടിട്ടുള്ള സന്യാസിമാരെ അനുകരിച്ച് അവനും തന്റെ വീടിന്റെ അടുത്തുള്ള ഗുഹയില്‍ രഹസ്യമായി പ്രാര്‍ത്ഥിക്കുക പതിവായിരുന്നു. നിക്കോളാസിന് പ്രായമായപ്പോള്‍ അവന്‍ അഗസ്തീനിയന്‍ ഫ്രിയാര്‍ സഭയില്‍ ചേര്‍ന്നു. അവന്റെ ദയയും മാന്യമായ പെരുമാറ്റവും നിരീക്ഷിച്ച മേലധികാരികള്‍ അവനെ ആശ്രമ കവാടത്തിങ്കല്‍ പാവങ്ങള്‍ക്ക്‌ ഭക്ഷണം ദാനം ചെയ്യുന്ന ദൗത്യമേല്‍പ്പിച്ചു. 1271-ല്‍ വിശുദ്ധന്‍ പൗരോഹിത്യ പട്ടം സ്വീകരിക്കുകയും വളരെയേറെ ഭക്തിയോടു കൂടി തന്റെ പ്രഥമ ദിവ്യബലിയര്‍പ്പിക്കുകയും ചെയ്തു. അതിനു ശേഷം, എപ്പോഴൊക്കെ വിശുദ്ധന്‍ ദിവ്യബലിയര്‍പ്പിക്കുന്നുവോ തന്റെ ജ്വലിക്കുന്ന സ്നേഹത്തിന്റെ അഗ്നിയില്‍ തിളങ്ങുന്നതായി കാണപ്പെടാറുണ്ടായിരുന്നു. വിശുദ്ധന്റെ പ്രബോധനങ്ങളും, ഉപദേശങ്ങളും, വഴി നിരവധി പേര്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കുകയുണ്ടായി. കൂടാതെ അദ്ദേഹത്തിന്റെ നിരവധിയായ അത്ഭുതപ്രവര്‍ത്തനങ്ങള്‍ വഴിയും അനേകം പേര്‍ വിശ്വാസമാര്‍ഗ്ഗത്തിലേക്ക്‌ വന്നു. എന്നിരുന്നാലും ഈ അത്ഭുതപ്രവര്‍ത്തനങ്ങളുടെ കീര്‍ത്തിയില്‍ അദ്ദേഹം മതിമറന്നില്ല. “ഇതിനെക്കുറിച്ച് ഒന്നും പറയാതിരിക്കുക, എനിക്കല്ല ദൈവത്തിനു നന്ദി പറയുക, ഞാന്‍ ദൈവത്തിന്റെ കയ്യിലെ ഒരു കളിമണ്‍ പാത്രം മാത്രം, വെറും ദരിദ്രനായ പാപി” ഇതായിരിന്നു വിശുദ്ധന്‍ അതിനെക്കുറിച്ച് പറഞ്ഞിരുന്നത്. നിക്കോളാസ്‌ തന്റെ അവസാന മുപ്പത്‌ വര്‍ഷങ്ങള്‍ ടൊളെന്റിനോയിലാണ് ചിലവഴിച്ചത്. അക്കാലത്ത്‌ അവിടെ ഗുയെല്‍ഫുകളും ഗീബെല്‍സിയനുകളും തമ്മില്‍ നിരന്തര ലഹളയിലായിരുന്നു. ഈ ആക്രമണങ്ങള്‍ക്ക് ഒരു പരിഹാരം കാണാന്‍ വിശുദ്ധനു മാത്രമേ കഴിഞ്ഞുള്ളൂ. തെരുവു തോറുമുള്ള പ്രബോധനങ്ങള്‍, വിശുദ്ധന്റെ ഈ അപ്പസ്തോലിക പ്രവര്‍ത്തനത്തിന്റെ വിജയം അപാരമായിരുന്നു. “സ്വര്‍ഗ്ഗത്തിലേ കാര്യങ്ങളെക്കുറിച്ചായിരുന്നു അവന്‍ പറഞ്ഞിരുന്നത്” എന്ന് വിശുദ്ധന്റെ ജീവചരിത്രം എഴുതിയ വിശുദ്ധ അന്റോണിന്‍ രേഖപ്പെടുത്തിയിരിക്കുന്നു. വിശുദ്ധ നിക്കോളാസിന്റെ അവസാന അഞ്ച് വര്‍ഷക്കാലം അദ്ദേഹം കിടപ്പിലായിരുന്നു. ഇക്കാലയളവില്‍ വിശുദ്ധന്‍ ഒരുപാട് സഹനങ്ങള്‍ അനുഭവിക്കുകയുണ്ടായി. 1305-ല്‍ ടൊളെന്റിനോയില്‍ തന്റെ സന്യാസസമൂഹത്തിന്റെ നടുവില്‍ വെച്ചാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. 1345-ല്‍ ഒരു അത്മായ സഹോദരന്‍ തിരുശേഷിപ്പുകളായി ജെര്‍മ്മനിയിലേക്ക്‌ കൊണ്ട് പോകുന്നതിനായി വിശുദ്ധന്റെ ഭൗതീകശരീരത്തില്‍ നിന്നും കരങ്ങള്‍ മുറിച്ചെടുത്തു. അതിനാല്‍ ഇത്തരം സംഭവങ്ങള്‍ മേലില്‍ സംഭവിക്കാതിരിക്കുന്നതിനായി അവിടത്തെ സന്യാസികള്‍ വിശുദ്ധന്റെ ഭൗതീകശരീരം രഹസ്യമാക്കി വെച്ചു. എന്നാല്‍ അത് പിന്നീട് കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല. എന്നാല്‍ മുറിച്ചെടുക്കപ്പെട്ട കരങ്ങള്‍ സുരക്ഷിതമായി ഇപ്പോഴും സൂക്ഷിക്കപ്പെട്ടിരിക്കുന്നു. പലപ്പോഴും അതില്‍ നിന്നും രക്തം പ്രവഹിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സാധാരണയായി സഭയിലോ, ലോകത്തോ ഏതെങ്കിലും തരത്തിലുള്ള ദുരന്തങ്ങള്‍ സംഭവിക്കുന്നതിന് മുന്നോടിയായിട്ടാണ് ഇപ്രകാരം രക്തം പ്രവഹിക്കുന്നതെന്ന് പറയപ്പെടുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. അപെല്ലാസ് ലൂസിയൂസു 2. അവ്രാഞ്ചസ് ബിഷപ്പായിരുന്ന ഔത്ത് ബര്ത്തൂസ് 3. ബാരിപ്സബാസ് ഡല്‍മേഷൃ 4. നേപ്പിള്‍സിലെ കാന്‍റിഡാ ജൂനിയര്‍ 5. നേപ്പിള്‍സിലെ കാന്‍റിഡാ ജൂനിയര്‍ 6. സിസിലിയിലെ കോസ്മാസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/9?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-09-09-13:57:02.jpg
Keywords: വിശുദ്ധ നിക്കോ
Content: 2458
Category: 5
Sub Category:
Heading: വിശുദ്ധ പീറ്റര്‍ ക്ലാവെര്‍
Content: 1581-ല്‍ സ്പെയിനിലെ കാറ്റലോണിയയിലെ ഒരു ഉന്നത കുടുംബത്തിലായിരുന്നു വിശുദ്ധ പീറ്റര്‍ ക്ലാവെര്‍ ജനിച്ചത്. ജെസ്യൂട്ട് സഭയില്‍ അംഗമായ വിശുദ്ധന്‍, ടാരഗോണയിലെ തന്റെ പൗരോഹിത്യ പഠനം കഴിഞ്ഞ ഉടനെ പാല്‍മയിലുള്ള മോണ്ടെസിയോണേ കോളേജിലേക്ക് അയക്കപ്പെട്ടു. അവിടെ വെച്ചാണ് വിശുദ്ധന്‍ വിനയാന്വിതനായ ചുമട്ട്കാരനായിരുന്ന അല്‍ഫോണ്‍സെ റോഡ്രിഗസ് (ഇദ്ദേഹവും ഒരു വിശുദ്ധനാണ്) എന്ന സഹോദരനെ കണ്ട് മുട്ടുന്നത്. അദ്ദേഹമാണ് വിശുദ്ധന്റെ ആത്മാവില്‍ ആഫ്രിക്കയിലെ അടിമകളെ രക്ഷിക്കുവാനുള്ള ആഗ്രഹത്തിന്റെ അഗ്നിജ്വാലകള്‍ ജ്വലിപ്പിച്ചത്. 1610 ഏപ്രിലില്‍ തന്റെ മേലധികാരികളുടെ അനുവാദത്തോട് കൂടി വിശുദ്ധന്‍ ന്യൂ ഗ്രാനഡായിലേക്ക് യാത്ര തിരിച്ചു. പിന്നീട് ഒരിക്കലും അദ്ദേഹം തന്റെ സ്വദേശമായ സ്പെയിനിലേക്ക് തിരികെ വന്നില്ല. 1615 ആയപ്പോഴേക്കും പീറ്റര്‍ തന്റെ വിദ്യാഭ്യാസം അവസാനിപ്പിച്ച് കാര്‍ട്ടാജെനായില്‍ ഒരു പുരോഹിതനായി അഭിഷിക്തനായി. ഈ തിരക്കേറിയ തുറമുഖ നഗരത്തില്‍ ചുട്ടുപൊള്ളുന്ന ചൂടിലാണ് പുരോഹിതനായ പീറ്റര്‍ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ചത്. അക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട അടിമച്ചന്തയായിരുന്നു കാര്‍ട്ടാജെനാ. ആയിരകണക്കിന് കറുത്തവര്‍ഗ്ഗക്കാരെ കൊണ്ട് വരികയും ഒരുമിച്ച് പാര്‍പ്പിക്കുകയും, ഏറ്റവും കൂടുതല്‍ തുകക്ക് ലേല പ്രകാരം വില്‍ക്കുകയും ചെയ്യുന്ന സ്ഥലമായിരിന്നു അത്. ആഫ്രിക്കയില്‍ നിന്നും പിടികൂടുന്ന ഈ അടിമകളെ ആറുപേരുടെ കൂട്ടമായി ചങ്ങലയാല്‍ ബന്ധിതരാക്കി, 100-200 പേരെ ഉള്‍ക്കൊള്ളുവാന്‍ പര്യാപ്തമായ കപ്പലില്‍ 600-800 ഓളം അടിമകളെ കപ്പലിന്റെ താഴത്തെ അറകളില്‍ കുത്തിനിറച്ചായിരുന്നു കൊണ്ട് വന്നിരുന്നത്. അവരോടുള്ള പെരുമാറ്റം വളരെയേറെ ക്രൂരമായിരുന്നതിനാല്‍ യാത്രക്കിടയില്‍ തന്നെ മൂന്നിലൊരാള്‍ എന്ന കണക്കില്‍ മരണപ്പെടുമായിരുന്നു. ഈ ജനങ്ങളുടെ ഇടയിലായിരുന്നു വിശുദ്ധ പീറ്ററിന് തന്റെ പ്രേഷിതപ്രവര്‍ത്തനം നടത്തേണ്ടിയിരുന്നത്. ഓരോ അടിമകപ്പലുകള്‍ എത്തുമ്പോള്‍ തന്നെ വിശുദ്ധന്‍ അവിടെ ചെല്ലുകയും അവരെകാണുകയും പതിവായിരുന്നു. അവരെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ പോവുകയും, അവര്‍ക്ക് ഭക്ഷണവും, വെള്ളവും, മരുന്നും, വസ്ത്രങ്ങളും നല്‍കുമായിരുന്നു. വിശുദ്ധന്‍ പറഞ്ഞിരിക്കുന്നത് പോലെ “നാം അവരോട് നമ്മുടെ അധരങ്ങള്‍ കൊണ്ട് സംസാരിക്കുന്നതിന് മുന്‍പ് നമ്മുടെ കൈകള്‍ കൊണ്ട് സംസാരിക്കേണ്ടി വരും.” എന്നിരുന്നാലും അവരില്‍ ഭൂരിഭാഗം പേരേയും വിശുദ്ധന്‍ ദൈവമാര്‍ഗ്ഗത്തിലേക്ക് കൊണ്ട് വന്നു. ദൈവത്തിന്റെ വാഗ്ദാനത്തിന്റെ പ്രതീക്ഷയുടേതായ ആശ്വാസമായിരുന്നു വിശുദ്ധന്‍ അവര്‍ക്ക് നല്‍കിയത്. ഏതാണ്ട് മൂന്ന്‍ ലക്ഷത്തോളം പേര്‍ വിശുദ്ധന്റെ കൈകളാല്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയുണ്ടായി. കറുത്തവര്‍ഗ്ഗക്കാരായ അടിമകള്‍ക്കിടയില്‍ ഇരുപത്തി ഏഴോളം വര്‍ഷക്കാലം സമര്‍പ്പിത സേവനം ചെയ്തതിനു ശേഷം വിശുദ്ധ പീറ്റര്‍ ക്ലാവെര്‍, 1654 സെപ്റ്റംബര്‍ 8-ന് കാര്‍ട്ടാജെനായില്‍ വെച്ച് മരണപ്പെട്ടു. 1888 ജനുവരി 15-ന് ലിയോ പതിമൂന്നാമന്‍ പാപ്പാ അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്കുയര്‍ത്തുകയും, നീഗോകളുടെ പ്രത്യേക മാധ്യസ്ഥനായി പ്രഖ്യാപിക്കുകയും ചെയ്തു. അടിമകളുടെ പ്രേഷിതനാകുവാന്‍ വിശുദ്ധന് പ്രചോദനം നല്‍കിയ വിനയാന്വിതനായ ചുമട്ട് കാരനായിരുന്ന അല്‍ഫോണ്‍സെ റോഡ്രിഗസിനേയും ഇതേസമയത്ത് തന്നെ വിശുദ്ധനായി പ്രഖ്യാപിക്കുകയുണ്ടായി. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ഐറിഷു കന്യകയായിരുന്ന ഓസ്‌മാന്നാ 2. ഓമര്‍ 3.മെഴ്സിയായിലെ ബെറ്റെലിന്‍ 4. അയര്‍ലന്‍റിലെ കിയെറാന്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/9?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G3C6fnWYaI10elFLU8jMYQ}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-09-08-15:27:41.jpg
Keywords: വിശുദ്ധ പീറ്റര്‍
Content: 2459
Category: 5
Sub Category:
Heading: കന്യകാമറിയത്തിന്റെ ജനനത്തിരുനാൾ
Content: ഇന്ന് സെപ്റ്റംബര്‍ 8. ആഗോള കത്തോലിക്ക സഭ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാള്‍ ആഘോഷിക്കുന്ന സുദിനം. ഏതാണ്ട് 170-ല്‍ രചിക്കപ്പെട്ട യാക്കോബിന്റെ സുവിശേഷങ്ങളില്‍ നിന്നുമാണ് പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടുള്ളത്. ഇതിലെ വിവരങ്ങള്‍ അനുസരിച്ച്, അക്കാലത്തു ഏറെ ബഹുമാനിക്കപ്പെട്ടിരിന്ന ജൊവാക്കിമിനും അദ്ദേഹത്തിന്റെ പത്നിയായിരുന്ന അന്നായ്ക്കും വര്‍ഷങ്ങളായി കുട്ടികള്‍ ഇല്ലായിരുന്നു. മക്കള്‍ ജനിക്കാത്തത് കൊണ്ട് ദൈവത്തിന്റെ ഒരു ശിക്ഷ എന്ന നിലയിലായിരുന്നു അവര്‍ ഇതിനെ കണ്ടിരുന്നത്. വര്‍ഷങ്ങള്‍ നീണ്ട അവരുടെ പ്രാര്‍ത്ഥനയുടെ ഫലമായി മറിയം ജനിച്ചു. ദൈവത്തിന്റെ സൃഷ്ടികളില്‍ ഏറ്റവും വിശുദ്ധിയുള്ളവളും, എല്ലാ മനുഷ്യരുടേയും ആത്മീയ മാതാവുമായ കന്യകാ മറിയം, ലോകരക്ഷകന്റെ അമ്മയാകുവാന്‍ വേണ്ടിയാണ് ഈ ഭൂമിയില്‍ ജനിച്ചത്. അവളുടെ മകന്റെ അനന്തമായ യോഗ്യതകള്‍ കാരണം, അവള്‍ തന്റെ മാതാവിന്റെ ഉദരത്തില്‍ ഭ്രൂണമായതും, ജനിച്ചു വീണതും പരിപൂര്‍ണ്ണ അമലോത്ഭവയും, ദൈവാനുഗ്രഹം നിറഞ്ഞവളുമായിട്ടാണ്. സ്വര്‍ഗ്ഗത്തിന്റേയും, ഭൂമിയുടേയും രാജ്ഞിയായ അവളിലൂടെ സകലമനുഷ്യര്‍ക്കും എല്ലാ കൃപാവരങ്ങളും ലഭിക്കപ്പെടുന്നു. പരിശുദ്ധ ത്രിത്വത്തിന്റെ ഇഷ്ടപ്രകാരം അവളിലൂടെ അവിശ്വാസികളായിട്ടുള്ളവര്‍ക്ക് വിശ്വാസവും, ക്ലേശിതര്‍ക്ക് ആശ്വാസവും ലഭിക്കപ്പെടുന്നു; കൂടാതെ ക്രിസ്തുവിന്റെ അനുയായികളായ നമുക്ക് കര്‍ത്താവിന്റെ മാതൃകയില്‍ വളരുവാനുള്ള കൃപാവരവും ലഭിക്കുന്നു. എല്ലാ മാനുഷിക ഭാവങ്ങളും പരിശുദ്ധ മറിയത്തില്‍ വിളങ്ങുന്നു. പുരാതനകാലം മുതലേ തിരുസഭ അനുവര്‍ത്തിക്കുന്നത് പോലെ തന്നെ അവളുടെ ജനനത്തിരുനാളില്‍ നമ്മളും ആഹ്ലാദിക്കുന്നു. തിരുസഭയുടെ ദിനസൂചികയില്‍ ആഘോഷിക്കപ്പെടുന്ന മൂന്ന്‍ ജന്മദിനങ്ങളില്‍ ഒന്നാണ് പരിശുദ്ധ മാതാവിന്റെ ജന്മദിനം. ക്രിസ്തുവിന്റെ ജന്മദിനം (ഡിസംബര്‍ 25), സ്നാപക യോഹന്നാന്റെ ജന്മദിനം (ജൂണ്‍ 24), പരിശുദ്ധ മറിയത്തിന്റെ ജന്മദിനം എന്നിവയാണ് ആ മൂന്നു ജന്മദിനങ്ങള്‍. ഇവര്‍ മൂന്ന്‍ പേരും ജന്മപാപമില്ലാതെ ജനിച്ചവരാണ്. മറിയവും, യേശുവും ഗര്‍ഭത്തില്‍ ഉരുവായത് തന്നെ ജന്മപാപമില്ലാത്തവരായിട്ടായിരുന്നു, എന്നാല്‍ വിശുദ്ധ സ്നാപക യോഹന്നാന്‍ തന്റെ മാതാവിന്റെ ഉദരത്തില്‍ ഭ്രൂണമായിരിക്കുമ്പോള്‍ പരിശുദ്ധ മറിയത്തിന്റെ സന്ദര്‍ശനത്താല്‍ ജന്മപാപത്തില്‍ നിന്നും ശുദ്ധീകരിക്കപ്പെട്ടു. വേനല്‍കാലത്തിനു അവസാനമാവുകയും, മഞ്ഞു കാലം തുടങ്ങുകയും ചെയ്യുന്നതിനാല്‍ സെപ്റ്റംബര്‍ 8 എന്ന ദിവസത്തോട് ബന്ധപ്പെട്ട് നിരവധി നന്ദിപ്രകാശന ആഘോഷങ്ങളും, ആചാരങ്ങളും നിലവിലുണ്ട്. ഈ ദിനത്തില്‍ വേനലിലെ വിളവെടുപ്പിനെ അനുഗ്രഹിക്കുകയും, പുതിയ വിത്തുകള്‍ പാകുകയും ചെയ്യുന്ന ഒരാചാരം പുരാതന റോമന്‍ ആചാരങ്ങളില്‍ നിലവിലുണ്ടായിരുന്നു. ഫ്രാന്‍സിലെ മുന്തിരി കൃഷിക്കാര്‍ ഈ ആഘോഷത്തെ “മുന്തിരി വിളവെടുപ്പിന്റെ പരിശുദ്ധ കന്യക” (Our Lady of the Grape Harvest) എന്നാണ് വിളിച്ചിരുന്നത്. ഈ ദിവസം ഏറ്റവും നല്ല മുന്തിരിപഴങ്ങള്‍ പ്രാദേശിക ദേവാലയത്തില്‍ കൊണ്ട് വന്ന് വെഞ്ചിരിക്കുകയും, അതില്‍ കുറച്ച് മുന്തിരികുലകള്‍ മാതാവിനു സമര്‍പ്പിക്കുകയും ചെയ്യുക പതിവായിരുന്നു. പുതിയ മുന്തിരി പഴങ്ങള്‍ ഉള്‍പ്പെട്ട ഒരു ഉത്സവ സദ്യയും ഈ ആഘോഷ ദിവസത്തിന്റെ ഭാഗമായിരുന്നു. ഓസ്ട്രിയായിലെ ആല്‍പ്സ് പര്‍വ്വത പ്രദേശങ്ങളില്‍ ഈ ആഘോഷത്തെ “ഇറക്കത്തിന്റെ ദിവസം” (Drive-Down Day) എന്നാണ് വിളിക്കുന്നത്. ഈ ദിവസം കുന്നിന്‍ ചെരുവുകളില്‍ മേയാന്‍ വിട്ടിരിക്കുന്ന കന്നുകാലികളെ അടിവാരങ്ങളിലുള്ള അവരുടെ ശൈത്യകാല തൊഴുത്തുകളിലേക്ക് കൊണ്ട് വരും. പരിശുദ്ധ മാതാവിന്റെ ജനന തിരുനാളിന്റെ പേരില്‍ ഓസ്ട്രിയായിലെ ചില ഭാഗങ്ങളില്‍ ഈ ദിവസത്തെ പാലും, ബാക്കി വരുന്ന ഭക്ഷണവും പാവങ്ങള്‍ക്ക് നല്‍കുന്ന പതിവുമുണ്ട്. ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ ആദ്യകിരണമെന്ന നിലയിലാണ് പരിശുദ്ധ മാതാവിന്റെ ജനനത്തിരുനാളിനെ നാം കൊണ്ടാടുന്നത്. മനുഷ്യവംശത്തിന്റെ രക്ഷാകര ചരിത്രത്തില്‍ പരിശുദ്ധ മാതാവിന് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. മാത്രമല്ല ദൈവം തന്റെ സൃഷ്ടികള്‍ക്ക് നല്‍കിയിട്ടുള്ളതില്‍ ഏറ്റവും ഉന്നതമായ ദൗത്യമാണ് പരിശുദ്ധ അമ്മക്ക് നല്‍കിയിട്ടുള്ളത്. അതിനാല്‍ പരിശുദ്ധ ദൈവമാതാവ് നമ്മുടേയും അമ്മയായതില്‍ നമുക്കും ആഹ്ലാദിക്കാം. പരിശുദ്ധ മാതാവിന്റെ ലുത്തിനിയായില്‍ അവള്‍ക്ക് നല്‍കപ്പെട്ടിട്ടുള്ള ഏറ്റവും മനോഹരമായ വിശേഷണമായ “ഞങ്ങളുടെ സന്തോഷത്തിന്റെ കാരണമേ” എന്ന് നമുക്ക് അമ്മയെ വിളിക്കാം. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ഫ്ലാന്‍റേഴ്സിലെ അഡെലാ 2. നിക്കോദേമിയായിലെ അഡ്രിയന്‍ 3. അലക്സാണ്ട്രിയായിലെ അമ്മോന്‍, തെയോഫിലിസ്,നെയേടെറിയൂസ് 4. ഫ്രീസിംഗ് ബിഷപ്പായിരുന്ന കോര്‍ബീനിയന്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/9?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G3C6fnWYaI10elFLU8jMYQ}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/DailySaints/DailySaints-2016-09-07-10:54:16.jpg
Keywords: കന്യകാ
Content: 2460
Category: 5
Sub Category:
Heading: വിശുദ്ധ ക്ലൌഡ്
Content: വിശുദ്ധ ക്ളോറ്റില്‍ഡായുടെ മൂത്ത മകനും, ഓര്‍ലീന്‍സിലെ രാജാവുമായിരുന്ന ക്ളോഡോമിറിന്റെ പുത്രനായിരുന്നു വിശുദ്ധ ക്ലൌഡ്. 522-ലായിരുന്നു വിശുദ്ധന്റെ ജനനം. ബുര്‍ഗുണ്ടിയില്‍ വെച്ച് വിശുദ്ധന്റെ പിതാവ് കൊല്ലപ്പെടുമ്പോള്‍ വിശുദ്ധന് വെറും മൂന്ന്‍ വയസ്സ് മാത്രമായിരുന്നു പ്രായം. എന്നിരുന്നാലും അദ്ദേഹത്തിന്റെ അമ്മൂമ്മ വിശുദ്ധ ക്ലോറ്റില്‍ഡാ വിശുദ്ധനേയും, അദ്ദേഹത്തിന്റെ രണ്ട് സഹോദരന്‍മാരേയും പാരീസില്‍ അത്യധികം സ്നേഹത്തോടു കൂടിത്തന്നെ വളര്‍ത്തി. എന്നാല്‍ അവരുടെ അതിമോഹിയായ അമ്മാവന്‍ ഒര്‍ലീന്‍സ് രാജ്യം സ്വന്തമാക്കുകയും അത് തങ്ങള്‍ക്കായി വിഭജിക്കുകയും ചെയ്തു, അതിനായി വിശുദ്ധ ക്ലൌഡിന്റെ രണ്ട് സഹോദരന്‍മാരേയും സ്വന്തം കരങ്ങളാല്‍ ക്രൂരനായ ആ അമ്മാവന്‍ കൊലപ്പെടുത്തുകയുണ്ടായി. ഒരു പ്രത്യേക ദൈവനിയോഗത്താല്‍വിശുദ്ധ ക്ലൌഡ് ആ കൂട്ടക്കൊലയില്‍ നിന്നും രക്ഷപ്പെടുകയും, പിന്നീട് ലോകത്തിന്റെ ഭൗതീകത ഉപേക്ഷിച്ച് ദൈവസേവനത്തിനായി സ്വയം സമര്‍പ്പിച്ചുകൊണ്ട് ആശ്രമപരമായ ജീവിതം നയിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. അതേതുടര്‍ന്ന്‍ പാരീസിനു സമീപം സന്യാസജീവിതം നയിച്ചു വന്നിരുന്ന വിശുദ്ധ സെവേരിനൂസ് എന്ന സന്യാസിയുടെ ശിക്ഷ്യത്വം സ്വീകരിക്കുകയും ചെയ്തു. വിശുദ്ധ സെവേരിനൂസിന്റെ കയ്യില്‍ നിന്നുമാണ് വിശുദ്ധ ക്ലൌഡ് സന്യാസവസ്ത്രം സ്വീകരിക്കുന്നത്. പിന്നീട് ലോകത്തില്‍ നിന്നും അകന്ന് മാറി ഏകാന്തമായ ജീവിതം നയിക്കണമെന്ന ആഗ്രഹവുമായി വിശുദ്ധന്‍ പ്രോവെന്‍സിലേക്ക് പോവുകയും അവിടെ രഹസ്യമായി താമസിക്കുകയും ചെയ്തു. എന്നാല്‍ കാലക്രമേണ അദ്ദേഹത്തിന്റെ ആശ്രമം പൊതുജന ശ്രദ്ധ ആകര്‍ഷിച്ചതോടെ വിശുദ്ധന്‍ പാരീസിലേക്ക് തിരികെ പോരുകയും, പ്രതീക്ഷിക്കുവാന്‍ കഴിയാത്തവിധം ആഹ്ലാദാരവങ്ങളോടു കൂടി അവിടത്തെ ജനങ്ങള്‍ വിശുദ്ധനെ സ്വീകരിക്കുകയും ചെയ്തു. അവിടത്തെ ജനങ്ങളുടെ നിരന്തരമായ അപേക്ഷയുടെ ഫലമായി 551-ല്‍ വിശുദ്ധന്‍ പാരീസിലെ മെത്രാനായിരുന്ന യൂസേബിയൂസിന്റെ പക്കല്‍ നിന്നും പൗരോഹിത്യ പട്ടം സ്വീകരിക്കുകയുണ്ടായി. വിശുദ്ധ ശുശ്രൂഷകളുമായി കുറേക്കാലം അവിത്തെ ദേവാലയത്തില്‍ വിശുദ്ധന്‍ ചിലവഴിച്ചു. പിന്നീട് വിശുദ്ധന്‍ പാരീസില്‍ നിന്നും രണ്ട് കാതം അകലെയുള്ള സെന്റ്‌ ക്ലൌഡിലേക്ക് പോവുകയും, അവിടെ ഒരാശ്രമം പണികഴിപ്പിക്കുകയും ചെയ്തു. ഈ ലോകത്തെ ഭൗതീകതയില്‍ തങ്ങളുടെ ആത്മാക്കളെ നഷ്ടപ്പെടുമോ എന്ന് ഭയപ്പെട്ടിരുന്ന കുറേ ദൈവഭക്തരായ ആളുകളെ ഒരുമിച്ചു കൂട്ടി ഒരു സന്യാസ സമൂഹമായി അവര്‍ ജീവിച്ചു. വിശുദ്ധ ക്ലൌഡിനെയായിരുന്നു അവര്‍ തങ്ങളുടെ സുപ്പീരിയര്‍ ആയി പരിഗണിച്ചു വന്നിരുന്നത്, വിശുദ്ധനാകട്ടെ തന്റെ വാക്കുകളാലും, ജീവിത മാതൃകയാലും അവരെ നന്മയിലേക്ക് നയിക്കുകയും ചെയ്തു. തന്റെ രാജ്യത്തെ മാത്രമല്ല അയല്‍രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് പോലും വേണ്ട ഉപദേശങ്ങളും, പ്രചോദനവും നല്‍കുന്ന കാര്യത്തില്‍ വിശുദ്ധന്‍ ഒരിക്കലും മടികാണിച്ചിരുന്നില്ല. ഏതാണ്ട് 560-ല്‍ വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. ഫ്രാന്‍സിലെ ആദ്യകാല രാജകീയ കുടുംബങ്ങളില്‍ നിന്നും വിശുദ്ധരാക്കപ്പെട്ട രാജകുമാരന്‍മാരില്‍ പ്രഥമനായിരിന്നു വിശുദ്ധ ക്ലൌഡ്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ഹെക്സ്ഹാം ബിഷപ്പായിരുന്ന ആ‍ല്‍ മുണ്ട് 2. വെനീസിനു സമീപമുള്ള അനസ്റ്റാസിയൂസ് 3. ഗോളിലെ ബിഷപ്പായിരുന്ന അഗുസ്റ്റാലിസ് 4. കപ്പടോച്യായിലെ എയുപു സിക്കിയൂസ് 5. ബോവേയിസിലെ യൂസ്റ്റെസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/9?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CEJZ0G5PJftD0xNrVAbdvu}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/DailySaints/DailySaints-2016-09-06-15:41:14.jpg
Keywords: വിശുദ്ധ
Content: 2461
Category: 5
Sub Category:
Heading: വിശുദ്ധ ഏലിയുത്തേരിയസ്
Content: സ്പോളിറ്റോക്ക് സമീപമുള്ള വിശുദ്ധ മാര്‍ക്ക് മഠത്തിലെ സർവ്വസമ്മതനായ ആശ്രമാധിപതിയായിരിന്നു വിശുദ്ധന്‍. അത്ഭുത പ്രവർത്തികൾ നിവർത്തിക്കാൻ പ്രത്യേക വരം സിദ്ധിച്ചയാളെന്ന പേരിലും വിശുദ്ധന്‍ അറിയപ്പെടുന്നു. തന്റെ ആശ്രമത്തിലെ ശിക്ഷണത്തിന്റെ ഫലമായി, പിശാച് ബാധിതനായ ഒരു കുട്ടിയെ രക്ഷിക്കാൻ വിശുദ്ധന് സാധിച്ചു. ആയിടെ ഒരു ദിവസം അദ്ദേഹം ഇങ്ങനെ പറഞ്ഞു. “ഈ കുട്ടി ദൈവദാസന്മാരിൽ ഒരാളായതിനാൽ, പിശാചിന്‌ ഇവനെ തൊടാൻ പേടിയായിരിക്കും”. ഈ വാക്കുകൾ പൊങ്ങച്ചം പറച്ചിലായി കണക്കാക്കിയിട്ടെന്നോണം, പിശാച് വീണ്ടും കുട്ടിയിൽ കയറി അവനെ ഉപദ്രവിക്കാൻ തുടങ്ങി. മനസാക്ഷിക്കുത്ത് കൃത്യമായി ശ്രദ്ധിക്കുന്ന സന്യാസവര്യൻ തന്റെ തെറ്റിന്‌ എളിമയോടെ കുറ്റസമ്മതം നടത്തി. സാത്താന്റെ സന്നിവേശത്തിൽ നിന്നും കുട്ടിക്ക് പൂർണ്ണ മോചനം കിട്ടുന്നത് വരെ, തന്റെ ജനത്തോടൊപ്പം ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. വിശുദ്ധനെ പറ്റി ചരിത്രരേഖകളിലുള്ള മറ്റൊരു സംഭവം, ഒരിക്കൽ, മഹാനായ വിശുദ്ധ ഗ്രിഗറി മാർപാപ്പക്ക് അതികഠിനമായ ശാരീരിക അസ്വാസ്ഥ്യം നിമിത്തം ഉയിര്‍പ്പിനോടനുബന്ധിച്ച് നോമ്പ് അനുഷ്ഠിക്കാൻ സാധിച്ചില്ല. ആ സമയം, പ്രായശ്ചിത്ത പ്രാർത്ഥനക്കായി ഈ വിശുദ്ധനും കൂട്ടരും വിശുദ്ധ ആന്‍ഡ്രൂസ് പള്ളിയിൽ പോകുന്ന കാലമായിരുന്നു. തന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി ദൈവത്തോട് പ്രാർത്ഥിക്കാൻ തന്നേയും കൂടെ കൊണ്ട് പോകണമെന്ന് മാർപാപ്പ അദ്ദേഹത്തോട് അപേക്ഷിക്കുകയാണുണ്ടായത്. കണ്ണീരോടെ എലുയിത്തേരിയസ് പ്രാർത്ഥിച്ചു. പള്ളിയിൽ നിന്നും പുറത്തിറങ്ങിയ പോപ്പ് ഉന്മേഷഭരിതനായിത്തീർന്നു. അദ്ദേഹം നോമ്പ് ആരംഭിക്കുകയും ചെയ്തു. ഒരു മരിച്ച മനുഷ്യനെ ഇദ്ദേഹം ഉയർത്തെഴുന്നേൽപ്പിച്ചിട്ടുണ്ടെന്നും വിശ്വസിച്ചു പോരുന്നു. ആശ്രമ ചുമതലകളിൽ നിന്നും വിരമിച്ച അദ്ദേഹം റോമിലെ വിശുദ്ധ ആന്‍ഡ്രൂസ് ആശ്രമത്തിൽ വച്ച് 585-ൽ ഇഹലോകവാസം വെടിഞ്ഞു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ലാവോണ്‍ ബിഷപ്പായിരുന്ന ചൈനാ വേര്‍ദൂനിലെ അരാത്തോര്‍ 2. ലാഒനിലെ ആദ്യത്തെ മെത്രാനായിരുന്ന കഞ്ഞോ ആള്‍ഡ് 3. ചൈനോ ആള്‍ടുസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/9?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GkwwNYowcPw1oOQqxfoVzN}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/DailySaints/DailySaints-2016-09-05-15:01:39.jpg
Keywords: വിശുദ്ധ
Content: 2462
Category: 5
Sub Category:
Heading: കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ
Content: ഇന്ന് മദര്‍ തെരേസയുടെ ഇരുപത്തിയെട്ടാം ചരമവാര്‍ഷികം. 1997 സെപ്റ്റംബര്‍ 5ാം തീയതി, മദറിന്റെ മരണ ദിവസം അവള്‍ ഇപ്രകാരം കുറിച്ചു, " വിശ്വസിക്കുന്ന സ്നേഹവും സമ്പൂര്‍ണ്ണ സമര്‍പ്പണവും നിമിത്തം പരിശുദ്ധ കന്യകാമറിയം ഗബ്രിയേല്‍ ദൈവദൂതനോട് , 'നിന്റെ ഹിതം പോലെ എന്നില്‍ ഭവിക്കട്ടെ' എന്ന്‍ പറഞ്ഞു. സുവിശേഷത്തിന്റെ ആനന്ദത്താല്‍ നിറഞ്ഞു എലിസബത്തിനെ ശുശ്രൂഷിക്കാന്‍ അവള്‍ തിടുക്കത്തില്‍ പുറപ്പെട്ടു. ഇതുപോലെ നമ്മുടെ ജീവിതത്തിലും ഈശോയോട് 'നിന്റെ ഹിതം എന്നില്‍ നിറവേറട്ടെ' എന്നു പറയുവാനും പാവപ്പെട്ടവരിലും നിരാലംബരിലും ഈശോയെ കണ്ടു കൊണ്ട് തികഞ്ഞ ഉത്സാഹത്തോടെ അവരെ ശുശ്രൂഷിക്കാം". നാം നമ്മുടെ ജീവിതത്തില്‍ ധാരാളം പദ്ധതികള്‍ പ്ലാന്‍ ചെയ്തതിന് ശേഷം അതെല്ലാം നടത്തി തരണമെയെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കാറുണ്ട്. എന്നാല്‍ 'ദൈവമേ അങ്ങയുടെ പദ്ധതികള്‍ എന്റെ ജീവിതത്തില്‍ നടപ്പിലാക്കണമേ' എന്നു പറഞ്ഞു കൊണ്ട് നമ്മുടെ ജീവിതത്തെ പൂര്‍ണ്ണമായും ക്രിസ്തുവിന് സമര്‍പ്പിക്കുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ നിന്നും ധാരാളം നന്മകള്‍ പുറത്തുവരാന്‍ തുടങ്ങും; നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്ക് സഹായവും ആനന്ദവും നല്‍കുവാനും ഉത്സാഹത്തോടെ അവരെ ശുശ്രുഷിക്കാനും പരിശ്രമിക്കാം. ഈ അനുഗ്രഹത്തിനായി വിശുദ്ധ മദര്‍ തെരേസയുടെ മാദ്ധ്യസ്ഥം തേടി നമ്മുക്ക് പ്രാര്‍ത്ഥിക്കാം. 1910 ആഗസ്റ്റ് മാസം 26-ാം തീയതി യുഗോസ്ലോവിയയിലെ സ്‌കോപ്‌ജെ പട്ടണത്തിലാണ് മദര്‍ തെരേസയുടെ ജനനം. നിക്കോളാദ്രെയിന്‍-ബൊജാക്‌സ്യൂ ദമ്പതികളുടെ ഏറ്റവും ഇളയമകളായി ഗോണ്‍ക്‌സാ ആഗ്നസ് എന്ന പേരിലാണ് മദര്‍ തെരേസ മാമോദീസ സ്വീകരിച്ചത്. തനിക്ക് അഞ്ചരവയസുള്ളപ്പോള്‍ വിശുദ്ധ കുര്‍ബാന സ്വീകരിച്ച ആഗ്നസ്, 1916 നവംബറില്‍ സ്ഥൈര്യലേപനം സ്വീകരിച്ചു. ആഗ്നസിന്റെ എട്ടാം വയസില്‍ അവളുടെ പിതാവ് മരിച്ചു. പിന്നീട് സാമ്പത്തിക ക്ലേശത്തിലായ കുടുംബത്തെ മുന്നോട്ട് കൊണ്ടുപോയത് അമ്മയാണ്. തുന്നല്‍ ജോലികള്‍ ചെയ്താണ് ആഗ്നസിനേയും മൂത്ത രണ്ടു മക്കളേയും ആ അമ്മ വളര്‍ത്തിയത്. ആഗ്നസിനെ 'മദര്‍ തെരേസ'യാക്കി രൂപാന്തരപ്പെടുത്തിയതില്‍ ഈ അമ്മയുടെ സഹനങ്ങള്‍ക്ക് വലിയ പങ്കുണ്ടായിരിന്നു. 18-ാം വയസില്‍ മിഷ്‌ണറിയാകുവാനുള്ള അതിയായ താല്‍പര്യമാണ് ആഗ്നസിനെ വീട് വിട്ട് ഇറങ്ങുവാന്‍ പ്രേരിപ്പിച്ചത്. 1928 സെപ്റ്റംബറില്‍ അയര്‍ലന്റിലെ സിസ്റ്റേഴ്‌സ് ലോബ്രിറ്റോ എന്ന സന്യാസ സമൂഹത്തില്‍ ചേര്‍ന്ന് ആഗ്നസ് വൃതവാഗ്ദാനം നടത്തി. പിന്നീടാണ് ആഗ്നസ് സിസ്റ്റര്‍ മേരി തെരേസ എന്ന പേര് സ്വീകരിച്ചത്. ലിസ്യുവിലെ വിശുദ്ധ തെരേസയുടെ പേരില്‍ നിന്നുമാണ് ഇത്തരം ഒരു നാമം മദര്‍ സ്വീകരിച്ചത്. 1929-ല്‍ തെരേസ ഭാരതത്തില്‍ എത്തി. ഡാര്‍ജിലിംഗിലുള്ള ലോറേറ്റോ സന്യാസ സമൂഹത്തിലാണ് അവള്‍ തന്റെ പഠനം പൂര്‍ത്തിയാക്കിയത്. 1931 മേയ് 24-ന് സഭാവസ്ത്രം സ്വീകരിച്ചു. കിഴക്കന്‍ കൊല്‍ക്കത്തയിലെ ലോറേറ്റോ കോണ്‍വെന്റ് സ്‌കൂളില്‍ തെരേസ അധ്യാപികയായി പ്രവേശിച്ചു. 1937 മേയ് 14-നാണ് തെരേസ നിത്യവൃതം സ്വീകരിച്ചത്. അധ്യാപികയായി തുടര്‍ന്ന തെരേസ തന്റെ ചുറ്റും ദരിദ്രരായി ആളുകള്‍ ജീവിക്കുകയും രോഗികളായി പലരും മരിക്കുകയും ചെയ്യുന്നതില്‍ അസ്വസ്ഥയായിരുന്നു. 1950 ഒക്ടോബര്‍ 7-ന് വത്തിക്കാന്റെ അനുമതിയോടെ കൊല്‍ക്കത്താ രൂപതയ്ക്കു കീഴില്‍ മദര്‍ തെരേസ പുതിയ സന്യാസിനീസഭ ആരംഭിച്ചു. മിഷണറീസ് ഓഫ് ചാരിറ്റിയുടെ പിറവി ഇങ്ങനെയായിരിന്നു. ആരാലും അന്വേഷിക്കപ്പെടാത്ത ജീവിതങ്ങളെ തേടി മദര്‍തെരേസയും മിഷ്ണറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകളും കൊല്‍ക്കത്തയുടെ തെരുവുകളിലൂടെയും, ചേരികളിലൂടെയും സഞ്ചരിച്ചു. തങ്ങളുടെ മുന്നില്‍ ദൈവത്തിന്റെ മാലാഖമാര്‍ നീലകരയുള്ള വെള്ളസാരിയുടുത്ത് നില്‍ക്കുന്നത് ദരിദ്രരും, കുഷ്ടരോഗികളും, അനാഥരും നേരില്‍ കണ്ടു. അവര്‍ എല്ലാവരും ആ സ്‌നേഹത്തിലേക്ക് ചേര്‍ത്തുപിടിക്കപ്പെട്ടു. മദറിന്റെ സേവന പ്രവര്‍ത്തികള്‍ കണ്ട ലോകം അമ്പരന്നു പോയി. മനുഷ്യര്‍ക്ക് മനുഷ്യരെ ഇത്തരത്തില്‍ സ്‌നേഹിക്കുവാന്‍ കഴിയുമോ എന്ന് ഏവരും ആശ്ചര്യപ്പെട്ടു. തങ്ങള്‍ക്ക് ചെയ്യുവാന്‍ ബുദ്ധിമുട്ടും വെറുപ്പുമുള്ള പ്രവര്‍ത്തികള്‍ മദര്‍തെരേസയും അവര്‍ക്കൊപ്പമുള്ള ഒരു സംഘം കന്യാസ്ത്രീകളും ചെയ്യുന്നത് കണ്ട് അതിനോട് ഐക്യപ്പെടുവാന്‍ ധാരാളം ആളുകള്‍ തീരുമാനിച്ചു. ലോകം കൊല്‍ക്കത്തയിലെ കാരുണ്യത്തിലേക്ക് അടുപ്പിക്കപ്പെട്ടു. കൊല്‍ക്കത്തയിലെ മദര്‍തെരേസയുടെ സന്യാസസമൂഹം ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കു സേവനമായി, സ്‌നേഹമായി പരന്നൊഴുകി. പ്രാര്‍ത്ഥനയിലും സേവനത്തിലും മാത്രം മനസു വച്ച മദര്‍തെരേസയെ തേടി പുരസ്‌കാരങ്ങളുടെ നീണ്ട നിര തന്നെയെത്തി. 1962 ജനവരി 26-ന് റിപ്പബ്ലിക് ദിനത്തില്‍ 'പത്മശ്രീ' നല്കി മദറിനെ ഭാരതം ആദരിച്ചു. ആ വര്‍ഷം തന്നെ മാഗ്‌സസെ അവാര്‍ഡും തുടര്‍ന്നു 1972ല്‍ അന്തര്‍ദേശീയ ധാരണയ്ക്കുള്ള നെഹ്‌റു അവാര്‍ഡും ലഭിച്ചു. 1979 ഡിസംബറില്‍ മദര്‍ തെരേസയ്ക്ക് ലോക സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. 1980-ല്‍ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ 'ഭാരതരത്‌നവും നല്‍കി. ബ്രിട്ടിഷ് ഗവണ്മെന്റ് പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഒഫ് മെറിറ്റ്' 1983-ല്‍ നല്‍കി മദറിനെ ആദരിച്ചു. 1985ല്‍ അമേരിക്കയിലെ ഉന്നത പുരസ്‌കാരം മെഡല്‍ ഓഫ് ഫ്രീഡം ലഭിച്ചു. 1992 ല്‍ 'ഭാരത് ശിരോമണി' അവാര്‍ഡും രാഷ്ട്രപതിയില്‍നിന്നു സ്വീകരിച്ചു. ഇവ കൂടാതെ വിശ്വപ്രസിദ്ധ സര്‍വ്വകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് ബിരുദങ്ങളും ലഭ്യമായിട്ടുണ്ട്. 1996 ല്‍ ഓണററി യു.എസ് സിറ്റിസണ്‍ഷിപ്പു നല്കി മദറിനെ ആദരിച്ചു. ഭാരതം മാത്രമല്ല മദര്‍തെരേസയെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെയും അമേരിക്കന്‍ സര്‍ക്കാരിന്റെയും ഉന്നതങ്ങളായ പുരസ്‌കാരം ഒരേ പോലെ ലഭിച്ച വ്യക്തിത്വമാണ് മദര്‍തെരേസ. 1983-ല്‍ ബ്രിട്ടന്‍ അവരുടെ പരമോന്നത പുരസ്‌കാരമായ 'ഓര്‍ഫര്‍ ഓഫ് മെറിറ്റ്' സമ്മാനിച്ചപ്പോള്‍ 1985-ല്‍ ചുരുക്കം വിദേശികള്‍ക്കു മാത്രം ലഭിച്ചിട്ടുള്ള 'മെഡല്‍ ഓഫ് ഫ്രീഡം' നല്‍കി അമേരിക്കയും മദറിനെ ആദരിച്ചു. 1997 മാര്‍ച്ച് 13-ന് മിഷ്‌നറീസ് ഓഫ് ചാരിറ്റിയുടെ തലപ്പത്തു നിന്നും മദര്‍ പടിയിറങ്ങി. അതേ വര്‍ഷം സെപ്റ്റംബര്‍ അഞ്ചാം തീയതി താന്‍ ലക്ഷ്യം വെച്ചു സ്വര്‍ഗീയ നാഥന്റെ സന്നിധിയിലേക്ക് മദര്‍ വിളിക്കപ്പെട്ടു. ഭാരതത്തിലെ മതേതര സമൂഹത്തിന്റെയും വിശ്വാസ സമൂഹത്തിന്റെയും മിഴികളില്‍ നിന്നും തോരാത്ത കണ്ണുനീര്‍ പെയ്ത ദിനങ്ങളായിരുന്നു പിന്നീട് കടന്നുവന്നത്. ലോകനേതാക്കള്‍ മദര്‍ തെരേസയ്ക്ക് അന്ത്യമ ഉപചാരം അര്‍പ്പിക്കുവാന്‍ ഭാരത മണ്ണിലേക്ക് എത്തി. ഭാരത സര്‍ക്കാര്‍ നേരിട്ടാണ് മദര്‍തെരേസയുടെ സംസ്‌കാരം നടത്തിയത്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കു ശേഷം ഔദ്യോഗിക പദവികള്‍ ഒന്നും വഹിക്കാത്ത ഒരു വ്യക്തിക്ക് സര്‍ക്കാര്‍ ചെലവില്‍ സംസ്‌കാരം ഒരുക്കി നല്‍കിയതു തന്നെ മദറിന്റെ ആദരം എന്താണെന്ന് വ്യക്തമാക്കുന്നു. 'ദ മദര്‍ ഹൗസ് ഓഫ് ദ മിഷ്‌നറീസ് ഓഫ് ചാരിറ്റിയിലാണ്' മദര്‍ തെരേസയെ അടക്കം ചെയ്തത്. അവിടം ഒരു തീര്‍ത്ഥാടന കേന്ദ്രമാകുവാന്‍ ഏറെ സമയം വേണ്ടി വന്നില്ല. ഒരു വ്യക്തി അന്തരിച്ചു കഴിഞ്ഞാല്‍ വിശുദ്ധ പദവിയിലേക്ക് അവരെ ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സാധാരണയായി അഞ്ച് വര്‍ഷത്തിനു ശേഷമാണ് നടത്തപ്പെടുന്നത്. എന്നാല്‍, മദര്‍തെരേസയുടെ വിഷയത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പ്രത്യേക ഇളവുകള്‍ നല്‍കുവാന്‍ തീരുമാനിച്ചു. 2003 ഒക്ടോബര്‍ മാസം 19-ന് മദറിനെ വാഴ്ത്തപ്പെട്ടവളായി ജോണ്‍ പോള്‍ രണ്ടാമന്‍ പ്രഖ്യാപിച്ചു. മോണിക്ക ബസ്‌റ എന്ന സ്ത്രീയുടെ വയറ്റിലെ ട്യൂമര്‍ മദറിന്റെ മധ്യസ്ഥതയാല്‍ സൗഖ്യമായതിനാലാണ് മദറിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. 2015 ഡിസംബറില്‍ ബ്രസീലില്‍ തലച്ചോറിലെ ട്യൂമര്‍ മദറിന്റെ മധ്യസ്ഥതയാല്‍ സൗഖ്യം ലഭിച്ചതിനെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ മദര്‍തെരേസയെ വിശുദ്ധയാക്കുവാനുള്ള നടപടികള്‍ക്ക് അന്ത്യമ അനുമതി നല്‍കുകയായിരുന്നു. 2016 സെപ്റ്റംബര്‍ 4നു വത്തിക്കാനില്‍ തടിച്ച് കൂടിയ 10 ലക്ഷം വിശ്വാസികളെ സാക്ഷിയാക്കി ഫ്രാന്‍സിസ് പാപ്പ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു. കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ എന്ന നാമമാണ് ഫ്രാന്‍സിസ് പാപ്പ വിശുദ്ധയ്ക്ക് നല്കിയത്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. സ്പെയിനിലെ അല്‍വിറ്റൂസ്, അല്‍ബിനൂസ്, അവിട്ടൂസ് അലൂയിനൂസ് 2. ഇറ്റലിയിലെ ക്വിന്തൂസ്, ആര്‍ക്കോണ്‍സിയൂസ്, ഡോനാത്തൂസ് 3. കോണ്‍സ്ടന്സിലെ ബെരട്ടിനൂസ് 4. അന്തിയോക്യായിലെ ചാരബെല്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/9?type=5 }} ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/DailySaints/DailySaints-2016-09-04-14:32:37.jpg
Keywords: കൊല്‍ക്കത്തയി
Content: 2463
Category: 1
Sub Category:
Heading: മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനത്തിനിടെ മുംബൈയില്‍ യേശു ക്രിസ്തുവിന്റെ തിരുസ്വരൂപം തകര്‍ത്തു
Content: മുംബൈ: മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച ഇന്നലെ, മുംബൈയില്‍ ഒരു സംഘം ആളുകള്‍ യേശു ക്രിസ്തുവിന്റെ തിരുസ്വരൂപം അടിച്ചു തകര്‍ത്തു. മുംബൈയിലെ ജുഹൂ-താരാ റോഡിലെ ദേവാലയത്തോട് ചേര്‍ന്നായി സ്ഥിതി ചെയ്യുന്ന പ്രതിമയാണ് അക്രമികള്‍ തകര്‍ത്തത്. അതേ സമയം അക്രമം നടത്തിയതിന്റെ തെളിവുകള്‍ ശേഖരിക്കാന്‍ സ്ഥലത്ത് എത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തെളിവ് നശിപ്പിക്കുവാന്‍ ശ്രമിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ പ്രതികളെ രക്ഷിക്കാന്‍ പോലീസും കൂട്ടു നിന്നതായും തെളിവ് നശിപ്പിക്കാനും പൊലീസ് ശ്രമം നടന്നതായും വാച്ച് ഡോഗ് ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടന ആരോപിച്ചു. സംഭവം തികച്ചും അപലപനീയമാണെന്ന് ഫാദര്‍ ഫ്രാന്‍സിസ് ഗോണ്‍സാല്‍വസ് 'സിഎന്‍എന്‍ ന്യൂസ്-18' എന്ന ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. "എല്ലാ ദേവാലയങ്ങളും തകര്‍ക്കപ്പെട്ടാലും ആളുകള്‍ കാരുണ്യത്തിന്റെ പ്രവര്‍ത്തികളില്‍ നിന്നും ഒരിക്കലും പിന്മാറുകയില്ല. അവരില്‍ നിന്നും അനുകമ്പയുടെ പ്രവര്‍ത്തികള്‍ തുടരും. ഒരു സംഘം മതവാദികളുടെ പ്രവര്‍ത്തനം ഒരിക്കലും വിജയിക്കുകയില്ല". ഫാദര്‍ ഫ്രാന്‍സിസ് ഗോണ്‍സാല്‍വസ് പ്രതികരിച്ചു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-05-03:38:26.jpg
Keywords: Christ,statue,vandalized,Mumbai,on,day,of,canonization,mother,Teresa
Content: 2464
Category: 1
Sub Category:
Heading: മദര്‍ തെരേസ ദൈവീക കാരുണ്യം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ വ്യക്തിത്വം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: മദര്‍ തെരേസ ദൈവീകകാരുണ്യം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ വ്യക്തിയായിരിന്നുവെന്ന്‍ ഫ്രാന്‍സിസ് പാപ്പ. മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച് കൊണ്ടുള്ള നാമകരണ ചടങ്ങിനിടയുള്ള പ്രസംഗത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. "മദർ തേരേസാ, അവളുടെ ജീവിതത്തിന്റെ എല്ലാ അർത്ഥത്തിലും ദൈവകാരുണ്യത്തിന്റെ ഉദാരമതിയായ കരസ്ഥയായിരുന്നു. പിറക്കാതെ, ഉപേക്ഷിക്കപ്പെട്ട, തള്ളിക്കളത്ത മനുഷ്യ ജീവനു സ്വാഗതമോതിയും സംരക്ഷിച്ചും, എല്ലാവർക്കും മദർ സംലഭ്യയായി. ജീവന്റെ സംരക്ഷണത്തിനു വേണ്ടി അവൾ തന്നെത്തന്നെ സമർപ്പിച്ചു. പിറക്കാത്ത കുഞ്ഞുങ്ങൾ എറ്റവും ബലഹീനരും ചെറിയവരും, ഏറ്റവും സഹായം ആവശ്യമുള്ളവരാണന്നും നിർഭയം മദർ പ്രഖ്യാപിച്ചു. തെരുവോരങ്ങളിൽ മരിക്കാനായി കിടന്നവരുടെ മുമ്പിൽ, അവരിൽ ദൈവമഹത്വം ദർശിച്ച് അവൾ താണിറങ്ങി". ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. #{red->n->n->മദർ തേരേസായെ വിശുദ്ധയായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഫ്രാൻസീസ് മാർപാപ്പയുടെ വചന സന്ദേശം പൂർണ്ണരൂപത്തിൽ}# ദൈവശാസനങ്ങൾ ആർക്കു ഗ്രഹിക്കാനാകും? ( ജ്ഞാനം 9:13) നമ്മൾ ഇപ്പോൾ കേട്ട ജ്ഞാനത്തിന്റെ പുസ്തകത്തിൽ നിന്നുള്ള ഒന്നാമത്തെ വായനയിലെ ഈ ചോദ്യം, നമ്മുടെ ജീവിതം ഒരു രഹസ്യമാണ് അതു മനസ്സിലാക്കാനുള്ള താക്കോലുകൾ നമ്മുക്ക് സ്വന്തമായില്ല എന്ന് നമ്മോടു പറയുന്നു. ചരിത്രത്തിൽ എപ്പോഴും രണ്ട് മുഖ്യ കഥാപാത്രങ്ങൾ ഉണ്ട്, ദൈവവും മനുഷ്യനും. ദൈവത്തിന്റെ വിളി മനസ്സിലാക്കി ആ ഹിതമനുസരിച്ച് ജീവിക്കയാണ് നമ്മുടെ ദൗത്യം. ദൈവഹിതം നിർവ്വഹിക്കാൻ നാം നമ്മോടു തന്നെ " എന്റെ ജീവിതത്തിലുള്ള ദൈവഹിതം എന്താണ്? " എന്ന് നിരന്തരം ചേദിക്കണം. ഇതിനുള്ള ഉത്തരം ഈ വചനഭാഗത്തു നിന്നു തന്നെ നമ്മുക്ക് കണ്ടെത്താൻ കഴിയും "ജ്ഞാനം ഭൂവാസികളുടെ പാതയെ നേരേയാക്കി, അങ്ങേക്ക് പ്രസാദമുള്ളവ അവരെ പഠിപ്പിച്ചു " ( ജ്ഞാനം 9:18). ദൈവവിളി എന്താണന്നു തിട്ടപ്പെടുത്താൻ ദൈവത്തിനു പ്രീതികരമായത് എന്തെന്ന് നമ്മൾ മനസ്സിലാക്കുകയും, നമ്മോടു തന്നെ നിരന്തരം ചോദിക്കുകയും ചെയ്യണം. ദൈവത്തിനു പ്രതീകരമായത് എന്താണന്നു പല അവസരങ്ങളിലും പ്രവാചകന്മാർ പ്രഘോഴിച്ചട്ടുണ്ട്. അവരുടെ സന്ദേശങ്ങളുടെയെല്ലാം മനോഹരമായ രത്നച്ചുരുക്കം " ബലിയല്ല കരുണയാണ് ഞാനാഗ്രഹിക്കുന്നത് " (ഹോസീ :6:6, മത്താ: 9:13) എന്നതാണ്. എല്ലാ കാരുണ്യ പ്രവൃത്തിയിലും ദൈവം സംപ്രീതനാണ്, കാരണം നാം ഒരു സഹോദരനെയോ സഹോദരിയെയോ സഹായിക്കുമ്പോൾ, ആർക്കും കാണാൻ സാധിക്കാത്ത ദൈവമുഖം നമ്മൾ തിരിച്ചറിയുകയാണ് (യോഹ 1:18). നമ്മുടെ സഹോദരി സഹോദരന്മാരുടെ ആവശ്യങ്ങൾക്ക് മുമ്പിൽ നാം ഓരോ തവണയും സംലഭ്യനാമ്പോൾ, നമ്മൾ യേശുവിനു ഭക്ഷണവും പാനീയവും കൊടുക്കുകയും, നമ്മൾ ദൈവപുത്രനെ വസ്ത്രം ധരിപ്പിക്കയും, സഹായിക്കുകയും, സന്ദർശിക്കുകയും ചെയ്യുന്നു.(മത്താ: 25: 40) മറ്റൊരു വാക്കിൽ പറഞ്ഞാൽ ക്രിസ്തുവിന്റെ ശരീരത്തെ നമ്മൾ സ്പർശിക്കുന്നു. പ്രാർത്ഥനയിൽ ഉരുവിടുകയും വിശ്വാസത്തിൽ പ്രഘോഷിക്കുകയും ചെയ്ത കാര്യങ്ങൾ യാഥാർത്ഥ പ്രവൃത്തിയിൽ കൊണ്ടുവരിക എന്നതാണ് നമ്മുടെ വിളിയും ദൗത്യവും . സ്നേഹത്തിന്റെ ഈ വിളിക്ക് മറ്റൊന്നും പകരമാവില്ല. മറ്റുള്ളവരുടെ ശുശ്രൂഷയ്ക്ക് വേണ്ടി തന്നെത്തന്നെ സമർപ്പിച്ചവർ, ഒരു പക്ഷേ അവർക്ക് അറിയില്ലങ്കിലും, അവർ ദൈവത്തെ സ്നേഹിക്കുന്നവരാണ്. (1 യോഹ 3:16-18). ആവശ്യനേരങ്ങളിൽ സഹായഹസ്തം നീട്ടുക മാത്രമല്ല ക്രൈസ്തവ ജീവിതം. സ്നേഹമില്ലാതെ ഒരു കടമ പോലെ മാത്രമേ നാം ഇത് അനുഷ്ഠിക്കുന്നുള്ളു എങ്കിൽ തീർച്ചയാകും മാനവ സാഹോദര്യത്തിന്റെ മഹത്തായ ഒരു സ്നേഹപ്രകടനമായി മാത്രം അത് ചുരുങ്ങി പോകും, കാരണം വേരുകൾ ഇല്ലാത്തതിനാൽ സ്നേഹമില്ലാത്ത ശുശ്രൂഷ വന്ധ്യമായിരിക്കും. നേരെ മറിച്ചാണ് ദൈവം നമ്മുക്ക് നൽകുന്ന കർത്തവ്യം, ഓരോ ക്രിസ്തു ശിഷ്യനും ശിഷ്യയും അവന്റെയോ അവളുടെയോ ജീവിതം മുഴുവനും, ക്രിസ്തുവിന്റെ ശുശ്രൂഷകൾക്കായി മാറ്റി വച്ച്, അനുദിനം സ്നേഹത്തിൽ വളരാനുള്ള സ്നേഹത്തിന്റെ വിളി(vocation to charity) ആണ്. സുവിശേഷത്തിൽ നമ്മൾ ശ്രവിച്ചതു പോലെ "വലിയ ജനക്കൂട്ടങ്ങൾ അവന്റെ അടുത്തുവന്നു.(ലൂക്കാ 14:25). ഇന്ന് "ഈ വലിയ ജനക്കൂട്ടം" ത്തെ കുരുണയുടെ ജൂബിലി ആഘോഷിക്കാൻ വന്ന കരുണയുടെ ശുശ്രുഷകരായ നിങ്ങളിൽ ഞാൻ കാണുന്നു. ഗുരുവിനെ അനുഗമിക്കുകയും ഓരോ വ്യക്തിയിലും അവന്റെ സ്നേഹം പ്രകടമാക്കയും ചെയ്യുന്ന ജനക്കൂട്ടം. പൗലോസ് അപ്പസ്തോലന്റെ വാക്കുകൾ ഞാൻ ആവർത്തിക്കുന്നു: "സഹോദരാ, നിന്റെ സ്നേഹത്തിൽനിന്നും വളരെയേറെ ആശ്വാസവും സന്തോഷവും എനിക്ക് ലഭിച്ചു. എന്തെന്നാൽ, നീ വഴി വിശുദ്ധർ ഉൻമേഷഭരിതരായി "(ഫീലെ :1:7). എത്ര ഹൃദയങ്ങൾക്ക് കരുണയുടെ ശുശ്രൂഷകർ സമാശ്വാസമേകി, എത്ര കരങ്ങളെ അവർ പിടിച്ചുയർത്തി, എത്ര പേരുടെ കണ്ണീർക്കണങ്ങൾ അവർ ഒപ്പിയെടുത്തു, നിസ്വാർത്ഥതയുടെയും എളിമയുടെയും, സ്നേഹം മറ്റുള്ളവർക്ക് പകർന്നു നൽകി. സ്തുത്യർഹമായ ഈ ശുശ്രൂഷ നമ്മുടെ വിശ്വാസത്തിനു ശബ്ദം നൽകുന്നു, ആവശ്യമുള്ളവന്റെ സമീപത്തേക്ക് കടന്നുചെല്ലുന്ന പിതാവിന്റെ കാരുണ്യത്തിന് സാക്ഷ്യം നൽകുന്നു. യേശുവിനെ അനുഗമിക്കുക എന്നത് ബുദ്ധിമുട്ടേറിയ ജോലിയാണ്, അതേസമയം തന്നെ സന്തോഷവും നിറഞ്ഞ കാര്യമാണ്. നമ്മുടെ ദിവ്യ ഗുരുവിനെ പാവപ്പെട്ടവരിൽ പാവപ്പെട്ടവനായും, പുറന്തള്ളപ്പെട്ടവനായും മനസ്സിലാക്കുന്നതിനും അവർക്ക് വേണ്ടി ശുശ്രൂഷ ചെയ്യുന്നതിലും ധൈര്യവും മനോശക്തിയും ആവശ്യമാണ്. അപ്രകാരം ചെയ്യനായി, ശുശ്രൂഷകർ യേശുവിനോടുള്ള സ്നേഹത്തെ പ്രതി പാവപ്പെട്ടവരെയും,ആവശ്യക്കാരെയും നന്ദിയോ, പ്രതിഫലേച്ഛയോ പ്രതീക്ഷിക്കാതെ ശുശ്രൂഷിക്കുന്നു. യഥാര്‍ത്ഥ സ്നേഹം തിരിച്ചറിഞ്ഞുതുകൊണ്ടാണ് അവർ ഇതെല്ലാം ഉപേക്ഷിക്കുന്നത്. നമ്മുക്ക് ഓരോരുത്തർക്കും പറയാൻ കഴിയണം "എന്റെ ആവശ്യനേരത്ത്, എന്റെ അവസ്ഥയിലേക്ക് താണിറങ്ങി ദൈവം എന്നെ കണ്ടുമുട്ടിയതുപോലെ, ഞാനും അവനെ കണ്ടുമുട്ടുന്നതിനു വേണ്ടി - വിശ്വാസം നഷ്ടപ്പെട്ട, ദൈവം ഇല്ല എന്ന വിശ്വാസത്തിൽ ജീവിക്കുന്നവരുടെ, മൂല്യങ്ങളില്ലാതെ കഴിയുന്ന യുവജനങ്ങളുടെ, കുടുംബ പ്രശ്നങ്ങളുടെ, രോഗികളുടെ, ജയിലിലായവരുടെ, അഭയാർത്ഥികളുടെ, കുടിയേറ്റക്കാരുടെ, ശാരീരികവും മാനസികവുമായി തകർന്നവരുടെ, അനാഥമാക്കപ്പെട്ട കുട്ടികളുടെ ,ആരും സ്വന്തമായില്ലാത്ത മുതിർന്നവരുടെ - മുമ്പിൽ സ്വയം താഴ്ന്നിറങ്ങണം. എഴുന്നേൽക്കുവാൻ ഒരു കൈ പിടി സഹായത്തിനായി കേഴുന്നവർക്കു മുന്നിൽ എവിടെയെങ്കിലും എത്തിച്ചേരാനായാൽ, അവിടെയാണ് നമ്മുടെ സാന്നിധ്യം, സംരക്ഷിക്കുകയും സമർപ്പിക്കുകയും ചെയ്യുന്ന സഭയുടെ സാന്നിധ്യം തീർച്ചയായും പ്രതീക്ഷയായി തീരേണ്ടത് എന്റെ ആവശ്യനേരത്ത് എനിക്കായി കരങ്ങൾനീട്ടിയ കർത്താവിന്റെ ഓർമ്മയിൽ ഞാനിതു ചെയ്യുന്നു." മദർ തേരേസാ, അവളുടെ ജീവിതത്തിന്റെ എല്ലാ അർത്ഥത്തിലും ദൈവകാരുണ്യത്തിന്റെ ഉദാരമതിയായ കരസ്ഥയായിരുന്നു. പിറക്കാതെ, ഉപേക്ഷിക്കപ്പെട്ട, തള്ളിക്കളത്ത മനുഷ്യ ജീവനു സ്വാഗതമോതിയും സംരക്ഷിച്ചും, എല്ലാവർക്കും മദർ സംലഭ്യയായി. ജീവന്റെ സംരക്ഷണത്തിനു വേണ്ടി അവൾ തന്നെത്തന്നെ സമർപ്പിച്ചു. " പിറക്കാത്ത കുഞ്ഞുങ്ങൾ എറ്റവും ബലഹീനരും ചെറിയവരും, ഏറ്റവും സഹായം ആവശ്യമുള്ളവരാണന്നും " നിർഭയം മദർ പ്രഖ്യാപിച്ചു. തെരുവോരങ്ങളിൽ മരിക്കാനായി കിടന്നവരുടെ മുമ്പിൽ, അവരിൽ ദൈവമഹത്വം ദർശിച്ച് അവൾ താണിറങ്ങി. ലോകശക്തികളുടെ മുമ്പിൽ അവൾ തന്റെ അഭിപ്രായം തുറന്നു പറഞ്ഞു , അതുവഴി അവർ ചെയ്ത കുറ്റകൃത്യങ്ങൾ, അവർ സ്രഷ്ടിച്ച ദാരിദ്യം അവർക്ക് മനസ്സിലാക്കി കൊടുക്കാൻ തയ്യാറായി. മദർ തേരേസായ്ക്ക് കാരുണ്യം "ഉപ്പ്"പൊലെ അവളുടെ ജോലികളിൽ സ്വാദ് പകരുന്നതായിരുന്നു. ഇത് ദാരിദ്ര്യവും, പട്ടണിയും മൂലം കണ്ണീരും പോലും പൊഴിക്കാൻ കഴിയാത്ത അന്ധകാരത്തിൽ കഴിഞ്ഞ അനേകർക്ക് പ്രതീക്ഷ പകരുന്ന "പ്രകാശം " ആയിരുന്നു. അവളുടെ നഗരങ്ങളിലും ജീവിതത്തിന്റെ പ്രാന്തപ്രദേശങ്ങളിലുമുള്ള ദൗത്യം പാവപ്പെട്ടവരിൽ പാവപ്പെട്ടവനോട് ദൈവത്തിനുള്ള അടുപ്പത്തിന്റെ ഏറ്റവും വാചാലമായ സാക്ഷ്യമായി ഇന്നു നിലനിൽക്കുന്നു. ഇന്ന് ഞാൻ സ്ത്രീത്വത്തിന്റെയും സമർപ്പണ ജീവിതത്തിന്റേയും ലക്ഷണമൊത്ത ഈ രൂപത്തെ ലോകമെമ്പാടുമുള്ള കരുണയുടെ ശുശ്രൂഷകർക്ക് കൈമാറുന്നു. അവൾ നിങ്ങളുടെ പരിശുദ്ധിക്ക് മാതൃകയാവട്ടെ. ഒരു പക്ഷെ നമ്മൾക്ക് അവളെ വിശുദ്ധ തെരേസാ എന്നു വിളിക്കാൻ കുറച്ചു ബുദ്ധിമുട്ടുകാണും എന്നു ഞാൻ ചിന്തിക്കുന്നു. അവളുടെ പരിശുദ്ധി നമ്മുക്കടുത്താണ്. വളരെ മൃദുവും ഫലദായകവുമാണ്. അതിനാൽ നൈസർഗ്ഗികമായി അവളെ "മദർ തേരേസാ " എന്നു നാം വിളിക്കുന്നു. അക്ഷീണയായ കാരുണ്യത്തിന്റെ ഈ ശുശ്രൂഷക,നമ്മുടെ പ്രവൃത്തികളുടെ ഏക മാനദണ്ഡം സൗജന്യമായി കൊടുക്കുന്ന സ്നേഹമാണന്നുള്ള (gratuitous love) അവബോധം നമ്മിൽ വർദ്ധിപ്പിക്കട്ടെ. മനുഷ്യനെ തമ്മിൽ വേർതിരിക്കുന്ന ഭാഷയുടെ, സംസ്കാരത്തിന്റെ, വർഗ്ഗത്തിന്റെ, മതങ്ങളുടെ, വർണ്ണത്തിന്റെ ആശയസംഹിതകളിൽ നിന്നു നമ്മെ വിമോചിപ്പിക്കട്ടെ. മദർ തേരേസാ സ്നേഹത്തോടെ പറയുമായിരുന്നു " ഒരു പക്ഷേ അവരുടെ ഭാഷ എനിക്ക് സംസാരിക്കാൻ കഴിയില്ല, എന്നാൽ എനിക്ക് പുഞ്ചിരിക്കാൻ കഴിയും" അവളുടെ പുഞ്ചിരി നമ്മുടെ ഹൃദയങ്ങളിൽ വഹിച്ചുകൊണ്ട്, നമ്മുടെ ജീവിതയാത്രയിൽ നാം കണ്ടുമുട്ടുന്നവർക്കെല്ലാം, പ്രത്യകമായി സഹിക്കുന്നവർക്ക് അതു നൽകാം. ഇതു വഴി നിരുത്സാഹപ്പെട്ടു, മനസ്സിലാക്കലിന്റേയും മൃദുസമീപനത്തിന്റെയും ആവശ്യം പേറുന്ന നമ്മുടെ സഹോദരി സഹോദരന്മാർക്ക് സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും അവസരങ്ങൾ നമ്മൾ തുറക്കുന്നു. മാർപാപ്പയുടെ വചന സന്ദേശത്തിന്റെ സ്വതന്ത്ര വിവർത്തനത്തിന് കടപ്പാട്: ഫാ. ജയ്സൺ കുന്നേൽ MCBS
Image: /content_image/News/News-2016-09-05-01:26:03.jpg
Keywords:
Content: 2465
Category: 1
Sub Category:
Heading: മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യത്തെ തിരുനാള്‍ ഇന്ന്‍
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതിനു ശേഷമുള്ള ആദ്യത്തെ തിരുനാള്‍ മദര്‍ തെരേസയുടെ 19ാം ചരമവര്‍ഷിക ദിനമായ ഇന്നു രാവിലെ പത്തിന് (ഇന്ത്യന്‍ സമയം 1.30 pm) ആഘോഷപൂര്‍വമായി വത്തിക്കാനില്‍ നടക്കും. ദിവ്യബലിക്കു വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെട്രോ പരോളിനി നേതൃത്വം നല്‍കും. വിശുദ്ധയുടെ ആദ്യ തിരുനാളിനു സാക്ഷികളാകുന്നതിന് നൂറുകണക്കിനു ഭാരതീയരും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികളും വത്തിക്കാനില്‍ തങ്ങുന്നുണ്ട്. കത്തോലിക്കാസഭ എല്ലാ വിശുദ്ധരുടെയും ഭൂമിയിലെ അവസാനദിവസമാണ് സ്വര്‍ഗത്തിലെ ജനനമായി കൊണ്ടാടുക. ജനത്തിരക്ക് കണക്കിലെടുത്ത് ഇന്ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലാണു നന്ദിസൂചകമായും തിരുനാള്‍ ദിനമായും ദിവ്യബലി അര്‍പ്പിക്കപ്പെടുക. കൊല്‍ക്കത്ത ആര്‍ച്ച്ബിഷപ് ഡോ. തോമസ് ഡിസൂസ, കര്‍ദിനാള്‍മാരായ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കര്‍ദിനാള്‍ ഡോ. ടെലസ്‌ഫോര്‍ ടോപ്പോ, മിഷ്ണറീസ് ഓഫ് ചാരിറ്റി (ബ്രദേഴ്‌സ്) സുപ്പീരിയര്‍ ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ വാഴക്കാല എംസി എന്നിവരും മറ്റു നിരവധി കര്‍ദിനാള്‍മാരും മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദികരും സഹകാര്‍മികരാകും. മിഷനറീസ് ഓഫ് ചാരിറ്റിയിലെ അഞ്ഞൂറിലധികം സന്യാസിനീസന്യാസികളും മറ്റ് അനവധി സന്യസ്തരും പതിനായിരത്തോളം അല്മായരും പങ്കെടുക്കും. മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ മേരി പ്രേമയും പോസ്റ്റുലേറ്റര്‍ റവ. ഡോ. ബ്രയന്‍ കോവോജയ്ചുകും എല്ലാവര്‍ക്കും കൃതജ്ഞത അര്‍പ്പിക്കും. തുടര്‍ന്നു മദര്‍ തെരേസയുടെ തിരുശേഷിപ്പ് സെന്റ് ജോവാന്നി ലാറ്ററന്‍ ബസലിക്കയില്‍ വണക്കത്തിനായി സ്ഥാപിക്കും. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-05-02:27:57.jpg
Keywords: