Contents
Displaying 2301-2310 of 24979 results.
Content:
2497
Category: 1
Sub Category:
Heading: ചിലിയില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കുവാന്‍ സര്‍ക്കാര്‍ ശ്രമം; പ്രോലൈഫ് പ്രവര്‍ത്തകര്‍ ഒരുലക്ഷം വിശ്വാസികളെ അണിനിരത്തി പ്രതിഷേധ റാലി സംഘടിപ്പിച്ചു
Content: സാന്റിയാഗോ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ചിലിയില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കുവാന്‍ സെനറ്റിന്റെ തീരുമാനം. ചിലി സെനറ്റ് ഹെല്‍ത്ത് കമ്മീഷന്‍ ആണ് പുതിയ തീരുമാനം നടപ്പിലാക്കുന്നതിനു അനുകൂലമായി വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. അതേ സമയം സംഭവത്തില്‍ പ്രോലൈഫ് പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പ് രാജ്യത്ത് അലയടിക്കുകയാണ്. ഒരു ലക്ഷം വിശ്വാസികളെ അണിനിരത്തി പുതിയ നിയമത്തിനെതിരേയുള്ള ജനരോക്ഷം അറിയിക്കുന്നതിനു ചിലിയില്‍ പ്രത്യേക റാലി നടത്തി. ജീവന്റെ സംരക്ഷണത്തിനായി വാദിക്കുന്നവരാണ് ചിലിയിലെ ജനസംഖ്യയുടെ ഭൂരിഭാഗവും. ഇവരെ കണ്ടില്ലെന്നു നടിച്ചാണ് ചിലിയില്‍ സര്‍ക്കാര്‍ പുതിയ നിയമം പാസാക്കുവാന്‍ ഒരുങ്ങുന്നത്. ബലാല്‍സംഘത്തിനിരയായി ഗര്‍ഭം ധരിക്കുമ്പോഴും, അമ്മയുടെ ജീവന്‍ ഭീഷണിയില്‍ ആകുമ്പോഴും, ജനിക്കുവാനിരിക്കുന്ന കുഞ്ഞിനു ശാരീരിക വൈകല്യങ്ങള്‍ നേരിടുമ്പോഴും ഗര്‍ഭഛിദ്രം നടത്താമെന്നാണ് പുതിയ ബില്‍ വ്യവസ്ഥ ചെയ്യുന്നത്. 1989-ലെ ഗര്‍ഭഛിദ്ര നിരോധന നിയമത്തെ മറികടക്കുന്നതിനാണ് പുതിയ ബില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഭരണകക്ഷിയിലെ പങ്കാളികളായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ബില്ലിനെ പിന്‍തുണച്ചതും പ്രതിഷേധക്കാരുടെ രോക്ഷം ഇരട്ടിയാക്കുന്നു. ജീവന്റെ സംരക്ഷണത്തിനായി നിലകൊള്ളുന്ന വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട റാലിയില്‍ വൈദികരും, കന്യാസ്ത്രീകളും, വിദ്യാര്‍ത്ഥികളുമടക്കമുള്ളവരാണ് പങ്കെടുത്തത്. 'ചിലി നോ മാറ്റസ്'(ചിലിയെ കൊല്ലരുതേ) എന്ന ബാനറുകളുമായിട്ടാണ് പ്രതിഷേധക്കാര്‍ റാലിയില്‍ പങ്കെടുത്തത്. മാസിയേല്‍ മൊരീനോ എന്ന വ്യക്തിയായിരുന്നു പ്രതിഷേധ റാലിയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വം. തന്റെ ജീവിത സാക്ഷ്യം മാസിയേല്‍ മൊരീനോ റാലിയില്‍ പറഞ്ഞു. "ബലാല്‍സംഘത്തിനിരയായിട്ടാണ് എന്റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചത്. പലരും ഗര്‍ഭഛിദ്രത്തിന് അമ്മയേ നിര്‍ബന്ധിച്ചു. എന്നാല്‍ അമ്മ അതിനു വഴങ്ങാതെ എനിക്കു ജന്മം നല്‍കി. സെറിബ്രല്‍ പാള്‍സി എന്ന രോഗത്തോടെയാണ് ഞാന്‍ ജനിച്ചു വീണത്. സാമ്പത്തികമായി ഉയര്‍ന്ന ശേഷിയുള്ള ഒരു കുടുംബം എന്നെ ദത്തെടുത്തു വളര്‍ത്തി. ഇപ്പോള്‍ എന്റെ രോഗം മാറി. ഞാന്‍ വിവാഹിതനും ഒന്‍പതു മാസം പ്രായമുള്ള മകളുടെ അച്ഛനുമാണ്". മാസിയേല്‍ മൊരിനോ പറഞ്ഞു. പ്രൊട്ടസ്റ്റന്‍റ് ക്രൈസ്തവരും കത്തോലിക്ക വിശ്വാസികളും ഒരേ പോലെ പങ്കെടുത്ത റാലിയില്‍ ഐക്യത്തോടെ പുതിയ നിയമത്തിനെതിരേ പോരാടുമെന്ന പ്രഖ്യാപനവുമുണ്ടായി. ഈ വര്‍ഷം മാര്‍ച്ചില്‍ ചിലിയിലെ ലോവര്‍ ഹൗസ് ഗര്‍ഭഛിദ്രത്തിന് അനുകൂലമായ ബില്‍ പാസാക്കിയിരുന്നു. ഇനിയും നടക്കുന്ന പല ചര്‍ച്ചകള്‍ക്ക് ശേഷമേ ബില്‍ നിയമമായി രാജ്യത്ത് നടപ്പിലാകുകയുള്ളു. അതിനു മുമ്പ് എല്ലാ ശക്തിയും ഉപയോഗിച്ചു ഇതിനെ തടയുവാനാണ് പ്രോലൈഫ് പ്രവര്‍ത്തകരുടെ ശ്രമം. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-08-10:23:39.png
Keywords:

2498
Category: 1
Sub Category:
Heading: ഇന്തോനേഷ്യയില്‍ ഇസ്ലാം മത വിശ്വാസികള്‍ വിശുദ്ധ കുര്‍ബാന തടഞ്ഞു; ഭീഷണിയുടെ പശ്ചാത്തലത്തില്‍ വൈദികന്‍ പലായനം ചെയ്തു
Content: ജക്കാര്‍ത്ത: ഇസ്ലാം മത വിശ്വാസികളായ ഒരു സംഘം ആളുകള്‍ ഇടപെട്ട് ഇന്തോനേഷ്യയിലെ ദേവാലയത്തിലെ വിശുദ്ധ കുര്‍ബാന തടഞ്ഞു. മധ്യ ജാവയിലെ സുരാകാര്‍ത്ത എന്ന സ്ഥലത്തുള്ള സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിലാണ് സംഭവം നടന്നത്. വിശുദ്ധ ബലി അര്‍പ്പിക്കാനെത്തിയ വൈദികനും സഹായികളായി എത്തിയവര്‍ക്കും നേരെ ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് വൈദികനും സഹായികളും സ്ഥലത്തു നിന്നും പലായനം ചെയ്തു. മരണപ്പെട്ടവരുടെ ഓര്‍മ്മക്കായി 1000 ദിവസം കഴിയുമ്പോള്‍ വിശുദ്ധ കുര്‍ബാന ആചരിക്കുകയും അവരുടെ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന പതിവ് ജാവായിലുള്ള കത്തോലിക്ക വിശ്വാസികളുടെ ഇടയിലുണ്ട്. വീട്ടുകാര്‍ നടത്തുന്ന ഈ കുര്‍ബാനയിലേക്ക് മതഭേദമന്യേ എല്ലാവരേയും ക്ഷണിക്കാറുണ്ട്. ഇത്തവണ നിരവധി പേരുടെ ഓര്‍മ്മദിനം അടുപ്പിച്ച് വന്നതിനാല്‍ അധികാരികളില്‍ നിന്നും പ്രത്യേക അനുമതി വാങ്ങിയാണ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ പ്രദേശത്തെ ക്രൈസ്തവര്‍ തീരുമാനിച്ചത്. ദിവ്യബലി ആരംഭിച്ച് ഒന്നാം വായനക്ക് ശേഷം രണ്ടു മുസ്ലീങ്ങള്‍ വൈദികനു നേരെ തിരിയുകയും അദ്ദേഹത്തെ അപമാനിക്കുവാന്‍ തുടങ്ങുകയുമായിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തുകയും സ്ഥിതി ശാന്തമാക്കാന്‍ ശ്രമിച്ചുവെങ്കിലും പ്രശ്‌നങ്ങളുണ്ടാക്കിയവര്‍ കൂടുതല്‍ ആളുകളെ സംഘടിപ്പിച്ച് കൊണ്ടു വന്ന ശേഷം അക്രമാസക്തരാവുകയായിരിന്നു. ഇതേ തുടര്‍ന്ന് വിശുദ്ധ ബലിക്ക് മുഖ്യകാര്‍മികത്വം വഹിച്ച ഫാദര്‍ അഡ്രിയാനസ് സിലിസ്റ്റിയോനോയും സഹായികളും പ്രദേശത്തു നിന്നും പലായനം ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പ് ജക്കാര്‍ത്തയിലുള്ള ഒരു കത്തോലിക്ക ദേവാലയത്തില്‍ 17-കാരനായ ഒരു യുവാവ് വൈദികനെ കുത്തിപരിക്കേല്‍പ്പിക്കുകയും സ്‌ഫോടനം നടത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഫ്രാന്‍സില്‍ ഐഎസ് തീവ്രവാദികള്‍ നടത്തിയതിന് സമാനമായ ആക്രമണമാണ് യുവാവ് നടത്തുവാന്‍ ശ്രമിച്ചത്. ഇസ്ലാം മത ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ ക്രൈസ്തവര്‍, മുസ്ലീങ്ങളുടെ ഭീഷണിയുടെ നിഴലിലാണ് കഴിയുന്നത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-08-11:12:17.jpg
Keywords: Indonesia, Surkarta, Muslim, Christians

2499
Category: 1
Sub Category:
Heading: പ്രസ്റ്റണ്‍ രൂപത നിയുക്‌ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്‌ച നടത്തി
Content: റോം: പ്രസ്റ്റണ്‍ ആസ്‌ഥാനമായുള്ള സീറോ മലബാര്‍ സഭ രൂപതയുടെ നിയുക്‌ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്‌ച നടത്തി. പുതിയ രൂപതയ്‌ക്കും നിയുക്‌ത മെത്രാനും പാപ്പ എല്ലാ ദൈവാനുഗ്രഹങ്ങളും ആശംസിക്കുകയും നിയുക്‌ത മെത്രാന്റെ നെറ്റിയില്‍ കുരിശുവരച്ച് പ്രത്യേക ആശിര്‍വാദം നല്‍കുകയും ചെയ്‌തു. സെപ്‌റ്റംബര്‍ ആറിന് റോമിലെത്തിയ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പൗരസ്‌ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ പ്രീഫക്‌ട് കാര്‍ഡിനല്‍ ലയനാര്‍ദോ സാന്ത്രി, ജനതകളുടെ സുവിശേഷവത്‌കരണത്തിനായുള്ള കാര്യാലയത്തിന്റെ പ്രീഫക്‌ട് ഫെര്‍ണാണ്ടൊ ഫിലോണി തുടങ്ങി വത്തിക്കാന്‍ കാര്യാലയങ്ങളിലെ ഉന്നതാധികാരികളുമായും ചര്‍ച്ച നടത്തി. കഴിഞ്ഞ മൂന്നു വര്‍ഷമായി റോമില്‍ സീറോ മലബാര്‍ വിശ്വാസികളുടെ അജപാലന ആവശ്യങ്ങളില്‍ സഹായിച്ചിരുന്ന മാര്‍ ജോസഫ് സ്രാമ്പിക്കല്‍, കരുണയുടെ വര്‍ഷത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേകം നിയോഗിച്ച കരുണയുടെ പ്രേഷിതരില്‍ ഒരാള്‍ കൂടിയാണ്. 17നു റോമില്‍ നടക്കുന്ന യാത്രയയപ്പു സമ്മേളനത്തിനുശേഷം 18നു മാഞ്ചസ്റ്റര്‍ വിമാനത്താവളത്തിലെത്തുന്ന മാര്‍ സ്രാമ്പിക്കലിന് ഊഷ്മള സ്വീകരണം നല്കും. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-09-00:57:41.jpg

2500
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് മാര്‍പാപ്പ എല്ലാ ഗുണങ്ങളുമുള്ള ക്രൈസ്തവ നേതാവാണെന്ന് ആംഗ്ലിക്കന്‍ സഭയിലെ ബിഷപ്പുമാര്‍
Content: വത്തിക്കാന്‍: ഒരു ക്രൈസ്തവ നേതാവില്‍ കാണേണ്ട എല്ലാ ഗുണങ്ങളുമുള്ള വ്യക്തിത്വമാണ് ഫ്രാന്‍സിസ് മാര്‍പാപ്പക്കുള്ളതെന്ന് ആംഗ്ലിക്കന്‍ സഭയിലെ ബിഷപ്പുമാര്‍. ബുധനാഴ്ച തോറും നടത്താറുള്ള മാര്‍പാപ്പയുടെ പൊതുപ്രസംഗം കേള്‍ക്കുവാന്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ എത്തിയ ആംഗ്ലിക്കന്‍ സഭയിലെ ബിഷപ്പുമാരാണ്, ഫ്രാന്‍സിസ് മാര്‍പാപ്പ ഏറ്റവും ഉത്തമനും മാതൃക സ്ഥാനീയനുമായ ക്രൈസ്തവ നേതാവാണെന്ന് അഭിപ്രായപ്പെട്ടത്. റോമിലെ ആംഗ്ലിക്കന്‍ സെന്റര്‍ സംഘടിപ്പിച്ച നേതൃത്വപരിശീലന ക്യാമ്പില്‍ പങ്കെടുക്കുവാനായി എത്തിയതാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആംഗ്ലിക്കന്‍ ബിഷപ്പുമാര്‍. ആംഗ്ലിക്കന്‍ സെന്ററിന്റെ റോമിലെ ഡയറക്ടറായ ആര്‍ച്ച് ബിഷപ്പ് ഡേവിഡ് മോക്‌സണും, ആഫ്രിക്കന്‍ രാജ്യമായ സാംബിയായിലെ ബിഷപ്പായ വില്യം മച്ചോമ്പോയുമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയിലെ നേതൃത്വ ഗുണം എല്ലാ സഭകള്‍ക്കും മാതൃക നല്‍കുന്ന ഉത്തമ ക്രൈസ്തവ സാക്ഷ്യത്തോടെയുള്ളതാണെന്നു പ്രതികരിച്ചത്. ആഫ്രിക്കന്‍ സമൂഹത്തിന്റെ പ്രാര്‍ത്ഥനകളും ആശംസകളും ബിഷപ്പ് വില്യം ഫ്രാന്‍സിസ് മാര്‍പാപ്പയെ നേരില്‍ കണ്ട് അറിയിച്ചു. ഇക്കഴിഞ്ഞ ജനുവരിയില്‍ നടത്തപ്പെട്ട ക്രൈസ്തവ ഐക്യവാരത്തിലെ സന്ധ്യാ പ്രാര്‍ത്ഥനയില്‍ ആര്‍ച്ച് ബിഷപ്പ് ഡേവിഡ് മോക്‌സണുമായി ചേര്‍ന്ന് നിന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ജനങ്ങളെ ആശീര്‍വദിച്ചത്. ദിവ്യകാരുണ്യത്തിന്റെ ആശീര്‍വാദം പരിശുദ്ധ പിതാവില്‍ നിന്നും നേരിട്ട് സ്വീകരിക്കുവാന്‍ തനിക്ക് കഴിഞ്ഞതില്‍ ഏറെ സന്തോഷവനാണെന്ന് ആര്‍ച്ച് ബിഷപ്പ് ഡേവിഡ് മോക്‌സണ്‍ നേരത്തെ പ്രതികരിച്ചിരുന്നു. മാര്‍പാപ്പയുടെ കരുതലും സ്‌നേഹവും ആശയവിനിമയത്തിലെ കൃത്യതയുമെല്ലാം ഏറെ പ്രശംസനീയമാണെന്നും ആംഗ്ലിക്കന്‍ ബിഷപ്പുമാര്‍ കൂട്ടിച്ചേര്‍ത്തു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-09-00:58:56.jpg
Keywords: Anglicans,says,Pope,as,role,model,of,Christian,leadership

2502
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടിയുള്ള അനുതാപ സങ്കീര്‍ത്തനങ്ങള്‍
Content: “നിങ്ങള്‍ വീഞ്ഞുകുടിച്ച് ഉന്‍മത്തരാകരുത്. അതില്‍ ദുരാസക്തിയുണ്ട്. മറിച്ച്, ആത്മാവിനാല്‍ പൂരിതരാകുവിന്‍. സങ്കീര്‍ത്തനങ്ങളാലും ഗാനങ്ങളാലും ആത്മീയ ഗീതങ്ങളാലും പരസ്പരം സംഭാഷണം ചെയ്യുവിന്‍. ഗാനാലാപങ്ങളാല്‍ പൂര്‍ണ ഹൃദയത്തോടെ കര്‍ത്താവിനെ പ്രകീര്‍ത്തിക്കുവിന്‍” (എഫേസോസ് 5:18-19). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 9}# ബ്രെന്റാനോ എന്ന മെത്രാന്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി ദിവസവും ഏഴ് അനുതാപ സങ്കീര്‍ത്തനങ്ങള്‍ ചൊല്ലുന്ന പതിവുണ്ടായിരുന്നു. ഒരിക്കല്‍ സെമിത്തേരിയില്‍ ഒരു കല്ലറക്ക് സമീപം മുട്ടിന്‍മേല്‍ നിന്ന് പതിവ് പോലെ അനുതാപ സങ്കീര്‍ത്തനങ്ങള്‍ ഉരുവിടുകയും ഓരോ സങ്കീര്‍ത്തനത്തിന്റേയും അവസാനം ‘നിത്യശാന്തിക്ക് വേണ്ടിയുള്ള’ പ്രാര്‍ത്ഥന അദ്ദേഹം ആവര്‍ത്തിക്കുകയുമായിരിന്നു. പെട്ടെന്ന് ഭൂമിക്കടിയില്‍ നിന്നും 'ആമേന്‍' എന്ന് ഏറ്റു ചൊല്ലുന്നതായി അദ്ദേഹം കേട്ടു”. (റാഫേല്‍ ബഗാട്ട, പതിനാറാം നൂറ്റാണ്ടില്‍ തിരുസഭയുടെ ചരിത്രം എഴുതിയ ആള്‍) #{red->n->n->വിചിന്തനം:}# ബൈബിളിലെ ഏഴ് അനുതാപ സങ്കീര്‍ത്തനങ്ങള്‍ ചൊല്ലുക. സങ്കീര്‍ത്തനങ്ങള്‍ 6, 32, 38, 51, 102, 130, 143 എന്നിവയാണ് ആ സങ്കീര്‍ത്തനങ്ങള്‍. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/9?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G3C6fnWYaI10elFLU8jMYQ}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-09-09-02:23:23.jpg
Keywords: നിത്യശാന്തി

2503
Category: 19
Sub Category:
Heading: കലാരൂപങ്ങളുടെ പേരില്‍ ക്രിസ്ത്യാനികള്‍ അന്യദൈവങ്ങളെ ആരാധിക്കരുത്
Content: പ്രാചീനകാലം മുതല്‍ക്കേ വൈവിധ്യങ്ങളായ നിരവധി കലാരൂപങ്ങള്‍ ഭാരതീയ സംസ്കാരത്തിന്റെ ഭാഗമായി നിലനിന്നു പോരുന്നു. ഈ കലാരൂപങ്ങൾ പലതും വിവിധ മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ചില കലാരൂപങ്ങള്‍ പ്രത്യേക മതാചാരങ്ങളുടെ ഭാഗവുമാണ്. ഇത്തരം കലാരൂപങ്ങള്‍ ഒരു സന്ദേശം മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുന്നതിനോ ഒരുപ്രത്യേക മതത്തിലെ ആചാരങ്ങളുടെ ഭാഗമായി, അവരുടെ ദൈവനാമത്തെ പുകഴ്ത്തുന്നതിനോ, അവരുടെ ദൈവത്തിന്‍റെ പ്രവര്‍ത്തികള്‍ വര്‍ണ്ണിക്കുന്നതിനോ അവരുടെ ദൈവങ്ങളെ ആരാധിക്കുന്നതിനോ ഉള്ളവയാണ്. കല യഥാര്‍ത്ഥത്തില്‍ മാനുഷിക പ്രകാശനത്തിന്‍റെ വ്യതിരിക്തമായ ഒരു രൂപമാണ്. ആകാശത്തെയും ഭൂമിയേയും സൃഷ്ടിച്ച കലാകാരന്മാരുടെ കലാകാരനായ ദൈവം, തന്‍റെ സ്വന്തം ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യനും കലാരൂപങ്ങളെ സൃഷ്ടിക്കുവാന്‍ കഴിവു നല്‍കിയിരിക്കുന്നു. ദൈവം മനുഷ്യനു നല്‍കിയ സ്വതന്ത്രമായ ആന്തരിക സമ്പന്നതയാണ് "കലാസൃഷ്ടിക്കുള്ള" മനുഷ്യന്‍റെ കഴിവ്. എന്നാല്‍ മനുഷ്യനു ലഭിച്ച ഈ സ്വാതന്ത്ര്യം ഒരു ക്രിസ്ത്യാനി എങ്ങനെയാണ് വിനയോഗിക്കേണ്ടത്? ദൈവ വചനത്തിനനുസൃതമായി കലാരൂപങ്ങളെ സൃഷ്ടിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നില്ലെങ്കിൽ അവ സത്യദൈവത്തെ നിന്ദിക്കുന്നതിനും അന്യദൈവങ്ങളെ ആരാധിക്കുന്നതിനും കാരണമായേക്കാം. ഈ വലിയ അപകടം നാം തിരിച്ചറിയുകയും, നമ്മുടെ മക്കളെ വിവിധ കലാരൂപങ്ങൾ പരിശീലിപ്പിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. ഈ ആധുനികയുഗത്തിൽ മനുഷ്യ ജീവിതം ഉത്സവങ്ങളും ആഘോഷങ്ങളും കൊണ്ടു നിറയുമ്പോള്‍ ഇതിന്‍റെ ഭാഗമായി വിവിധ കലാരൂപങ്ങള്‍ പ്രത്യേകിച്ച്, നാട്യകലകള്‍ പരിശീലിക്കുവാനും അവതരിപ്പിക്കുവാനും ആളുകള്‍ കുടുതല്‍ താല്‍പര്യപ്പെടുന്നതായി കണ്ടുവരുന്നു. ഇന്ന് ധാരാളം ക്രിസ്ത്യാനികള്‍ കേരളത്തിലും മറ്റ് വിദേശ രാജ്യങ്ങളിലും ഓണാഘോഷങ്ങളുടെ ഭാഗമായി 'തിരുവാതിര'കളിയും മറ്റ് ആഘോഷവേളകളിൽ നിരവധി ഡാൻസ് പ്രോഗ്രാമുകളും അവതരിപ്പിക്കാറുണ്ട്. അതുപോലെതന്നെ ധാരാളം മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ ഭരതനാട്യം, മോഹിനിയാട്ടം മുതലായ നൃത്ത കലകള്‍ അഭ്യസിപ്പിച്ച് അരങ്ങേറ്റം നടത്തുകയും കലാതിലകമായി മാറ്റാന്‍ കഠിന ശ്രമങ്ങള്‍ നടത്തുകയും ചെയ്യാറുണ്ട്. ഇത്തരം നൃത്തരൂപങ്ങളിൽ കൂടുതലായും പുരാണങ്ങളിലെ കഥകൾ വിവരിച്ചുകൊണ്ടുള്ള ഗാനങ്ങളാണ് ഉപയോഗിക്കുന്നത്. ഒരു കലയും അതില്‍ തന്നെ "തിന്മ" എന്നു പറയുക സാധ്യമല്ല. എന്നാല്‍ ആ കലാരൂപത്തിലൂടെ നാം ഏതു ദൈവത്തിന്‍റെ നാമമാണ് ഉച്ചരിക്കുന്നത്, ഏതു ദൈവത്തിന്‍റെ പ്രവര്‍ത്തികളാണ് വര്‍ണ്ണിക്കുന്നത്, ഏതു ദൈവത്തെയാണ് വണങ്ങുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും അതിലെ നന്മയും തിന്മയും. "ഇതൊക്കെ ഒരു കലാരൂപമല്ലേ ഇതിലെ പാട്ടുകള്‍ വെറുതെ ഒന്നു പാടി നൃത്തം ചെയ്യുന്നതു കൊണ്ട് എന്താണ് ഇത്ര വലിയ തെറ്റ്?" എന്നാണു ഇന്നു പലരുടെയും ചിന്ത. ഇത്തരം നൃത്ത രൂപങ്ങളില്‍ മിക്കവയിലും അന്യദൈവങ്ങളുടെ കീര്‍ത്തനങ്ങളും അവരുടെ പ്രവര്‍ത്തികള്‍ വര്‍ണ്ണിക്കുന്നവയുമാണ് എന്ന കാര്യം നാം തിരിച്ചറിയണം. "ഇത്തരം നൃത്ത രൂപങ്ങളിലൂടെ അന്യദൈവങ്ങളുടെ നാമം വെറുതെ ഒന്നു ഉച്ചരിക്കുന്നത് ഇത്ര വലിയ തെറ്റാണോ" എന്ന്‍ ചിലപ്പോള്‍ നാം ചിന്തിക്കാം. എന്നാല്‍ കര്‍ത്താവായ ദൈവം ഇതിനെതിരെ ശക്തമായ താക്കീത് നല്‍കുന്നുണ്ട്. "അന്യ ദേവന്മാരുടെ നാമം സ്മരിക്കരുത്. അത് നിങ്ങളുടെ നാവില്‍ നിന്നും കേള്‍ക്കാനിടയാകരുത്" (പുറപ്പാട് 23:13). ക്രിസ്ത്യാനികള്‍ തിരുവാതിരയും ഭരതനാട്യവും മോഹിനിയാട്ടവും പോലുള്ള നൃത്ത രൂപങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അതിലെ പാട്ടുകളില്‍ അന്യദൈവങ്ങളുടെ ഒരു നാമം എങ്കിലും ഉണ്ടെങ്കില്‍ അത് അവതരിപ്പിക്കുവാന്‍ പാടില്ല. "മത സ്വാതന്ത്ര്യത്തിനുള്ള അവകാശം തെറ്റിനെ പുല്‍കാനുള്ള ഒരു ധാര്‍മ്മികാനുവാദമോ തെറ്റ് ചെയ്യാനുള്ള പരികല്‍പിതാവകാശമോ അല്ല." (CCC 2108) എന്ന്‍ സഭ പഠിപ്പിക്കുന്നു. മതസൗഹാര്‍ദ്ദവും മതേതരത്വവും ഈ ആധുനിക ലോകത്ത് ധാരാളം അംഗീകാരവും പ്രശംസയും പിടിച്ചു പറ്റാവുന്ന മാര്‍ഗ്ഗമാണ്. എന്നാല്‍ ഇതിന്‍റെ പേരില്‍ ക്രിസ്ത്യാനികള്‍ അന്യദൈവങ്ങളുടെ നാമം ഉച്ചരിക്കാനോ അവരുടെ വിഗ്രഹങ്ങളെ വണങ്ങുവാനോ പാടില്ല. മേല്‍പ്പറഞ്ഞ നൃത്തരൂപങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അതിന്‍റെ വേഷവിധാനങ്ങളിലോ, രംഗ സംവിധാനങ്ങളിലോ അതിലെ ഗാനങ്ങളിലോ അന്യദൈവങ്ങളുടെ വിഗ്രഹങ്ങളോ ചിത്രങ്ങളോ ബിംബങ്ങളോ നാമങ്ങളോ ഉണ്ടോയെന്നു നാം ശ്രദ്ധിക്കണം. കാരണം "അവയ്ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍ ഞാന്‍ നിന്‍റെ ദൈവമായ കര്‍ത്താവ്, അസഹിഷ്ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറ വരെ ഞാന്‍ ശിക്ഷിക്കും." (പുറപ്പാട് 20:5) അതുപോലെതന്നെ മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ ഭരതനാട്യം, മോഹിനിയാട്ടം മുതലായ നൃത്ത കലകള്‍ അഭ്യസിപ്പിക്കുകയും അരങ്ങേറ്റം കുറിക്കുകയും നിരവധി വേദികളിൽ അവതരിപ്പിക്കുകയും ചെയ്യുമ്പോൾ വിശുദ്ധ ലിഖിതം പറയുന്നത് ഓർമ്മിക്കുക "കുഞ്ഞു മക്കളെ വിഗ്രഹങ്ങളില്‍ നിന്ന് അകന്നിരിക്കുവിന്‍" (1 യോഹ. 5:21). അതുപോലെ നാം അന്യദൈവങ്ങളുടെ വേഷ വിധാനങ്ങള്‍ അണിഞ്ഞു കൊണ്ട് നൃത്തം ചെയ്യുകയോ നൃത്ത രൂപങ്ങളില്‍ അന്യ മതസ്തരുടെ ആചാരങ്ങള്‍ ഉള്‍ക്കൊള്ളിക്കുകയോ ചെയ്യരുത്. കാരണം "നീ അന്യദേവന്മാരെ കുമ്പിടുകയോ ആരാധിക്കുകയോ ചെയ്യരുത്. അവരുടെ ആചാരങ്ങള്‍ അനുകരിക്കരുത്" (പുറപ്പാട് 23:24) എന്ന് വചനം താക്കീതു ചെയ്യുന്നു. അന്യ ദൈവങ്ങളുടെ വേഷവിധാനങ്ങള്‍ ഒരു ക്രിസ്ത്യാനി അണിയുമ്പോള്‍ വി. പൗലോസ് ശ്ലീഹ പറഞ്ഞ വാക്കുകൾ ഓര്‍മ്മിക്കുക "നിങ്ങളിൽ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണു നിങ്ങളുടെ ശരീരമെന്ന് നിങ്ങൾക്ക് അറിഞ്ഞുകൂടെ? നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല. നിങ്ങൾ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ആകയാൽ നിങ്ങളുടെ ശരീരത്തിൽ ദൈവത്തെ മഹത്വപ്പെടുത്തുവിൻ" (1 കോറി 6: 19-20). അന്യ മതത്തില്‍പ്പെട്ട നമ്മുടെ സഹോദരങ്ങളെ നാം ബഹുമാനിക്കുകയും നമ്മെപ്പോലെ തന്നെ നാം അവരെ സ്നേഹിക്കുകയും വേണം. എന്നാല്‍ അന്യമതങ്ങളിലെ ദൈവങ്ങളുടെ നാമം ഉച്ചരിച്ചു കൊണ്ടുള്ള നൃത്തങ്ങള്‍ അവതരിപ്പിക്കുകയോ അവരുടെ ആചാരങ്ങള്‍ നാം ഒരിക്കലും അനുകരിക്കുകയോ ചെയ്യരുത്. ഇന്നു ലോകത്തില്‍ ധാരാളം മതങ്ങളുണ്ട്. എന്നാല്‍ "ആകാശത്തിനു കീഴെ മനുഷ്യരുടെയിടയിൽ നമുക്കു രക്ഷക്കുവേണ്ടി (യേശു നാമമല്ലാതെ) മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല" (അപ്പ 4:12) എന്ന്‍ മറ്റാരും തിരിച്ചറിഞ്ഞില്ലെങ്കിലും ഒരു ക്രിസ്ത്യാനി തിരിച്ചറിഞ്ഞിരിക്കണം. ക്രിസ്തു പല ദൈവങ്ങളിൽ ഒരു ദൈവമല്ല; അവന്‍ മാത്രമാണ് ദൈവം എന്ന് ഒരു ക്രിസ്ത്യാനിക്ക് ഉറച്ച ബോധ്യമുണ്ടായിരിക്കണം. മറ്റു മതങ്ങളില്‍ പെട്ടവര്‍ അജ്ഞത മൂലവും അവര്‍ ആ മതത്തില്‍ ജനിച്ചുപോയി എന്ന കാരണത്താലും ദൈവമല്ലാത്ത അന്യ ദൈവങ്ങളില്‍ വിശ്വസിക്കുന്നു. എന്നാല്‍ ക്രിസ്തുവിലൂടെ മാത്രമേ രക്ഷയുള്ളൂ എന്ന വലിയ സത്യം ഒരു ക്രിസ്ത്യാനി തിരിച്ചറിയണം. അന്യ ദൈവങ്ങളുടെ ചെയ്തികള്‍ വര്‍ണ്ണിച്ചു കൊണ്ടുള്ളതോ അവരുടെ രൂപങ്ങള്‍ വച്ചു കൊണ്ടുള്ളതോ അവരുടെ ആചാരങ്ങള്‍ ഉള്‍ക്കൊള്ളിച്ചതു കൊണ്ടുള്ളതോ ആയ നൃത്ത രൂപങ്ങള്‍ അവതരിപ്പിക്കുന്ന ക്രിസ്ത്യാനികള്‍ പറയുന്ന ഒരു ന്യായ വാദമാണ് "ഇത് വെറും ഒരു അഭിനയമല്ലേ യഥാര്‍ത്ഥത്തില്‍ നാം ഇവയെ ഒന്നും ആരാധിക്കുന്നില്ലല്ലോ" എന്ന്. സഭയുടെ പ്രബോധനത്തില്‍ ഇപ്രകാരം പഠിപ്പിക്കുന്നു: "പല രക്തസാക്ഷികളും മരിച്ചത് വിഗ്രഹങ്ങളെ ആരാധിക്കുന്നതായി നടിക്കുന്നതിനുപോലും വിസമ്മതിച്ചതു കൊണ്ടാണ്." (CCC 2113) ഇതുപോലെ മരണം വരിച്ച ധാരാളം രക്തസാക്ഷികള്‍ സഭയിലുണ്ടായിട്ടുണ്ട്. മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങളില്‍ വിഗ്രഹങ്ങളെ അവര്‍ യഥാര്‍ത്ഥത്തില്‍ ആരാധിക്കാതെ വെറുതെ ഒന്നു വണങ്ങുന്നതായി അഭിനയിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് മരണത്തില്‍ നിന്നും രക്ഷപെടാമായിരുന്നു. എങ്കിലും വെറുതെയുള്ള ഈ അഭിനയം പോലും പാപമാണെന്ന് അവര്‍ തിരിച്ചറിഞ്ഞതു കൊണ്ടാണ് അതിനു തയ്യാറാകാതെ അവര്‍ മരണത്തെ സ്വീകരിച്ചത്. എന്നാല്‍ ഇന്ന് ക്രിസ്ത്യാനികള്‍ എത്ര ലാഘവത്തോടെയാണ് ഇതുപോലുള്ള കാര്യങ്ങള്‍ നൃത്ത രൂപങ്ങളിലൂടെയും മറ്റു കലാരൂപങ്ങളിലൂടെയും ചെയ്യുന്നത്. ഒരു ക്രിസ്ത്യാനി ഈ ലോകത്തിലുള്ളതില്‍ വച്ച് ഏറ്റവും വലിയ നിധി സ്വന്തമാക്കിയവനാണ്. മാമ്മോദീസായിലൂടെ പിതാവായ ദൈവത്തിന്‍റെ ദത്തുപുത്രനും പുത്രനായ ദൈവത്തിന്‍റെ അവയവവും പരിശുദ്ധാത്മാവായ ദൈവത്തിന്‍റെ ആലയവുമായി ഒരു ക്രിസ്ത്യാനി മാറുന്നു. ഈ വലിയ നിധി സ്വന്തമാക്കിയവനാണ് ക്രിസ്ത്യാനി. ഈ ഭൂമിയിലെ മറ്റു നേട്ടങ്ങളൊന്നും അതിനപ്പുറമാവില്ല എന്ന ചിന്ത നമുക്കുണ്ടായിരിക്കണം. ശിശുവായ യേശുവിനെ കൈയ്യിലെടുത്തു കൊണ്ട് ശിമയോന്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് പറഞ്ഞു: "സകല ജനതകള്‍ക്കും വേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്‍റെ കണ്ണുകള്‍ കണ്ടു കഴിഞ്ഞു." (ലൂക്കാ 2:31) സത്യദൈവമായ ക്രിസ്തുവിനെ തിരിച്ചറിഞ്ഞ കണ്ണുകള്‍ ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യമുള്ള കണ്ണുകളാണ്. അവിടുന്നു സംസാരിച്ചവ കേള്‍ക്കാന്‍ ഭാഗ്യം ലഭിച്ച കാതുകള്‍ ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യമുള്ള കാതുകളാണ്. "സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു: അനേകം പ്രവാചകന്മാരും നീതിമാന്മാരും നിങ്ങള്‍ കാണുന്നവ കാണാന്‍ ആഗ്രഹിച്ചു. എങ്കിലും കണ്ടില്ല; നിങ്ങള്‍ കേള്‍ക്കുന്നവ കേള്‍ക്കാന്‍ ആഗ്രഹിച്ചു, എങ്കിലും കേട്ടില്ല" (മത്തായി 13:17) ഇപ്രകാരം സത്യദൈവത്തെ തിരിച്ചറിഞ്ഞ ഒരു ക്രിസ്ത്യാനി തങ്ങള്‍ അനുഭവിച്ചറിഞ്ഞ ക്രിസ്തുവിനെ അന്യമതത്തില്‍പെട്ടവര്‍ക്ക് കാണിച്ചു കൊടുക്കേണ്ടവനാണ്. അല്ലാതെ അജ്ഞത കൊണ്ട് അവര്‍ ആരാധിക്കുന്ന ദൈവമല്ലാത്ത ദൈവങ്ങളുടെ നാമം ഉച്ചരിച്ചു കൊണ്ട് അവരുടെ ആചാരങ്ങളെ അനുകരിക്കേണ്ടവനല്ല. "ക്രിസ്ത്യാനികള്‍ ലോകത്തിന്‍റെ പ്രകാശമായിരിക്കാന്‍ വിളിക്കപ്പെട്ടവരാണ്. അങ്ങനെ സര്‍വ്വ സൃഷ്ടികളുടെയും, പ്രത്യേകിച്ചു മനുഷ്യ സമൂഹങ്ങളുടെയും മേലുള്ള ക്രിസ്തുവിന്‍റെ രാജത്വം പ്രകാശിപ്പിക്കേണ്ടിയിരിക്കുന്നു" (cf: AA 13, Leo XIII). അതിനാല്‍ ഒരു ക്രിസ്ത്യാനി ഒരു കലാരൂപം അവതരിപ്പിക്കുമ്പോള്‍ അത് പൂര്‍ണ്ണമായും ക്രിസ്തുവിനെ പ്രഘോഷിക്കുകയും പരിശുദ്ധ ത്രിത്വത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്നതായിരിക്കണം. ഇന്ന് കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ധാരാളം ക്രൈസ്തവരുണ്ട്. അവര്‍ ഒരു വലിയ മാറ്റത്തിനു തയ്യാറാകേണ്ടിയിരിക്കുന്നു. ക്രിസ്ത്യാനികളായ കലാകാരന്മാര്‍ തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന വലിയ വിളി തിരിച്ചറിഞ്ഞ് തങ്ങളുടെ ഓരോ കലാസൃഷ്ടിയും ക്രിസ്തുവിന്‍റെ പ്രവര്‍ത്തികള്‍ ലോകത്തോടു പ്രഘോഷിക്കുന്നതായി മാറ്റേണ്ടിയിരിക്കുന്നു. ക്രൈസ്തവ ദേവാലയങ്ങള്‍ അലങ്കരിക്കുന്നതില്‍ കലകള്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ട്. നമ്മുടെ വിശ്വാസം ഒരാഘോഷമാക്കുന്നതിനും നമ്മുടെ ആരാധനാനുഷ്ഠാനങ്ങളെ സമ്പന്നമാക്കുന്നതിനും കലകള്‍ വലിയ പങ്കുവഹിക്കുന്നു. ഇതുപോലെ, കലകളുടെ സ്വാധീനമുപയോഗിച്ച് വിശ്വാസികൾക്ക് തങ്ങളുടെ ഭൗതികജീവിതത്തിലും സാംസ്കാരിക ജീവിതത്തിലും ക്രിസ്തുവിനെ പ്രഘോഷിക്കുവാൻ കടമയുണ്ട്. ഉത്സവങ്ങളിലും ആഘോഷ വേളകളിലും നൃത്തവും മറ്റു കലാരൂപങ്ങളും അവതരിപ്പിക്കുന്ന ക്രിസ്ത്യാനികള്‍ ബൈബിള്‍ അധിഷ്ഠിതവും, ദൈവവചനവും സംസ്കാരവും തമ്മിലുള്ള ബന്ധം ആവിഷ്കരിക്കുന്നതുമായ ഗാനങ്ങളും, ബിംബങ്ങളും, സംഭാഷണങ്ങളും, ചലനങ്ങളും, വേഷവിധാനങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ടായിരിക്കണം അവ രൂപകല്പന ചെയ്യേണ്ടത്. ഭാരതത്തിലെ കലാരൂപങ്ങള്‍ കൂടുതലായി അക്രൈസ്തവ സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ ഭാരതത്തിലെ ക്രൈസ്തവ സഭകള്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കേണ്ടതായിട്ടുണ്ട്. കലാവാസനയുള്ളവരെ ബാല്യത്തില്‍ തന്നെ കണ്ടെത്തി അവരുടെ വാസനകളെ ദൈവ വചനത്തിനനുസൃതമായി തിരിച്ചുവിടുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. "വിശുദ്ധ ഗ്രന്ഥ ഭാഗങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അതിന്‍റെ മനോഹാരിതയില്‍ മനം മയങ്ങി കലാസൃഷ്ടി നടത്തുന്നവരോട് സിനഡ് പിതാക്കന്മാരും തിരുസഭ മുഴുവനും ആദരവും പ്രശംസയും അഭിനന്ദനവും പ്രകടിപ്പിക്കുന്നു. സഭയുടെ സജീവമായ പാരമ്പര്യത്തിന്‍റെയും പ്രബോധനാധികാരത്തിന്‍റെയും വെളിച്ചത്തില്‍ കലാകാരന്മാര്‍ക്ക് വിശുദ്ധ ലിഖിതങ്ങളില്‍ അടിസ്ഥാനപരമായ അറിവ് ലഭ്യമാക്കുന്നതിന് യോഗ്യരായ കാര്യാലയങ്ങളും സംഘങ്ങളും ശ്രമിക്കുന്നതിനെ ഞാന്‍ പ്രോത്സാഹിപ്പിക്കുന്നു." (Pope Benedict XVI, Verbum Domini) ഭാഷകള്‍ക്കും ദേശങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും അതീതമായി കലാസൃഷ്ടികള്‍ക്ക് മനുഷ്യ മനസ്സുകളെ എക്കാലവും സ്വാധീനിക്കാന്‍ കഴിയും. അതിനാല്‍ കലാസൃഷ്ടികളെ ഉപയോഗപ്പെടുത്തിയുള്ള ഒരു നവ സുവിശേഷവത്ക്കരണത്തിന് ക്രൈസ്തവ സഭകള്‍ കൂടുതല്‍ ഊന്നല്‍ കൊടുക്കേണ്ടിയിരിക്കുന്നു. "നിര്‍വ്യാജമായ കല, മനുഷ്യനെ ആരാധനയിലേക്കും പ്രാര്‍ത്ഥനയിലേക്കും സൃഷ്ടാവും രക്ഷകനും പരിശുദ്ധനും പവിത്രീകരിക്കുന്നവനുമായ ദൈവത്തോടുള്ള സ്നേഹത്തിലേക്കും നയിക്കുന്നു." (CCC 2502) അതിനാല്‍ ക്രിസ്തീയ സഹോദരങ്ങളെ, നിങ്ങളുടെ കലാരൂപങ്ങള്‍ അന്യദൈവങ്ങളുടെ നാമത്തെ ഉച്ചരിക്കുന്നതോ അവയെ മഹത്വപ്പെടുത്തുന്നതോ ആവരുത്. തങ്ങളെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുവാന്‍ ശിഷ്യന്മാര്‍ യേശുവിനോട് ആവശ്യപ്പെട്ടപ്പോള്‍ അവിടുന്ന് "സ്വര്‍ഗ്ഗസ്ഥനായ പിതാവേ അങ്ങയുടെ 'നാമം' പൂജിതമാകണമേ..." എന്നു പ്രാർത്ഥിക്കാൻ പഠിപ്പിച്ചു (cf: മത്തായി 6:9). ക്രിസ്തു, അവിടുത്തെ 'നാമ'ത്തിൽ പിതാവിനോട് ചോദിക്കാൻ നമ്മോട് ആവശ്യപ്പെടുന്നു (cf: യോഹ 14:13-14). അതിനാല്‍ നാം ആരുടെ നാമമാണ് ഉച്ചരിക്കുന്നത് എന്നത് പ്രധാനമാണ്. മേൽപറഞ്ഞ നൃത്തരൂപങ്ങൾ അവതരിപ്പിക്കുന്നതിന് ആവശ്യമായ ക്രിസ്തീയ ഗാനങ്ങൾ ഇപ്പോൾ ലഭ്യമാണ്. ഇപ്രകാരം ക്രിസ്തീയ ഗാനങ്ങൾ ഉപയോഗിച്ചു ചിട്ടപ്പെടുത്തുന്ന നൃത്തരൂപങ്ങളെ നിരവധി ക്രിസ്തീയ ചാനലുകൾ പ്രോത്സാഹിപ്പിക്കുന്നു എന്നുള്ളത് ആശ്വാസം പകരുന്ന ഒരു കാര്യമാണ്. എങ്കിലും ഗാനരചിയിതാക്കളും സംവിധായകരും ഈ രംഗത്തു ഇനിയും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. നൃത്തരൂപങ്ങള്‍ അവതരിപ്പിക്കുന്ന ക്രൈസ്തവര്‍ ക്രിസ്തുവിന്‍റെ നാമത്തെ പ്രഘോഷിക്കുന്ന കലാസൃഷ്ടികള്‍ അവതരിപ്പിക്കട്ടെ. ചിത്രരചന നടത്തുന്ന കലാകാരന്മാര്‍ ക്രിസ്തുവിനെ ലോകത്തിനു മുമ്പില്‍ വരച്ചുകാട്ടട്ടെ. ഗായകർ ക്രിസ്തുവിന്റെ മഹത്വം പ്രഘോഷിക്കുവാൻ അവരുടെ ശബ്ദം ഉപയോഗിക്കട്ടെ. നാടകങ്ങളും മറ്റ് സ്റ്റേജ് പ്രോഗ്രാമുകളും ഒരുക്കുന്ന കലാകാരന്മാര്‍ അവരുടെ സൃഷ്ടികളിലൂടെ ക്രിസ്തുവിന്‍റെ അത്ഭുത പ്രവര്‍ത്തികള്‍ വിവരിക്കട്ടെ. സിനിമാ രംഗത്തു പ്രവര്‍ത്തിക്കുന്നവരും മറ്റ് അനിമേഷന്‍ സൃഷ്ടികള്‍ നടത്തുന്നവരും ആഴമായ ക്രൈസ്തവ ബോധ്യങ്ങളിലേക്ക് മനുഷ്യമനസ്സുകളെ നയിക്കുന്ന കഥകൾക്ക് ജീവൻ നൽകട്ടെ. അങ്ങനെ ചരിത്രത്തിൽ ജീവിച്ച ക്രിസ്തുവിന്‍റെ സന്ദേശം ഭൂമിയുടെ അതിര്‍ത്തികള്‍ വരെ വ്യാപിക്കട്ടെ.
Image: /content_image/Editor'sPick/Editor'sPick-2016-09-09-02:33:37.jpg
Keywords: dance

2504
Category: 1
Sub Category:
Heading: സാമൂഹ്യ പുരോഗതിക്കുള്ള കരാറില്‍ വത്തിക്കാനും മദ്ധ്യാഫ്രിക്കയും തമ്മില്‍ ഒപ്പുവച്ചു
Content: ബാംഗ്വി: സാമൂഹ്യ പുരോഗതിക്കുള്ള കരാറില്‍ വത്തിക്കാനും മദ്ധ്യാഫ്രിക്കയും തമ്മില്‍ ഒപ്പുവച്ചു. കഴിഞ്ഞ ചൊവ്വാഴ്ച തലസ്ഥാന നഗരമായ ബാംഗ്വിയിലെ പ്രസിഡന്‍ഷ്യല്‍ മന്ദിരത്തില്‍ ചേര്‍ന്ന സംഗമത്തിലാണ് സാമൂഹ്യപുരോഗതിക്കുള്ള ഉഭയകക്ഷി കരാറില്‍ വത്തിക്കാന്‍റെയും മദ്ധ്യാഫ്രിക്കയുടെയും പ്രതിനിധികള്‍ ഒപ്പു വച്ചത്. ജനങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവും ധാര്‍മ്മികവുമായ പുരോഗതി ലക്ഷ്യമാക്കിയാണ് വത്തിക്കാന്‍ മദ്ധ്യാഫ്രിക്കയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പ്രസിഡന്‍റ് ഫൗസ്റ്റിന്‍ ആര്‍ക്കേഞ്ചെ തൗദേര സന്നിഹിതനായിരുന്ന ചടങ്ങില്‍, വത്തിക്കാനെ പ്രതിനിധീകരിച്ച്, അപ്പസ്തോലിക സ്ഥാനപതി ആര്‍ച്ചുബിഷപ്പ് ഫ്രാങ്കോ കൊപ്പൊളയും, മദ്ധ്യാഫ്രിക്കയുടെ വിദേശകാര്യ മന്ത്രി, ചാള്‍സ് ആര്‍മേല്‍ ടുബെയ്നും കരാറില്‍ ഒപ്പുവച്ചു. ബാംഗ്വിയുടെ മെത്രാപ്പോലീത്തയും, ദേശീയ മെത്രാന്‍ സമിതിയുടെ തലവനുമായ ആര്‍ച്ചുബിഷപ്പ് എഡ്വേര്‍ഡ് ബഡോബോ, മദ്ധ്യാഫ്രിക്കയുടെ സാമൂഹ്യ ഉപദേശക സമിതി അംഗം ഇസാമോ ബലിപ്പു എന്നിവരും, ഭരണ പ്രതിപക്ഷത്തെ പ്രമുഖരും നയതന്ത്ര പ്രതിനിധികളും ജന നന്മ ലക്ഷ്യമാക്കിയുള്ള കരാറിന് ഒപ്പുവച്ച ഊദ്യോഗിക ചടങ്ങിന് സാക്ഷികളായി.ഉടമ്പടി ലക്ഷ്യവും അതിന്‍റെ പ്രായോഗികതയും കാലപരിധിയും വ്യക്തമാക്കുന്ന രേഖയും അതിനെ പിന്‍തുണയ്ക്കുന്ന 21 വ്യവസ്ഥകളും ഉള്‍ക്കൊള്ളുന്നതാണ് മദ്ധ്യാഫ്രിക്ക-വത്തിക്കാന്‍ മാനവവികസന കരാര്‍. നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ പൊതുനന്മയ്ക്കും വ്യക്തികളുടെ ധാര്‍മ്മികവും ആത്മീയവും ഭൗതികവുമായ ഉന്നതിക്കായുള്ള കരാര്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് വത്തിക്കാന്‍ പ്രസ്താവന അറിയിച്ചു. ഇറ്റലിയില്‍ തന്നെ പല ശാഖകളും, രാജ്യാന്തരതലത്തില്‍ ശ്രദ്ധേയമായ സേവനപരിചയവുമുള്ള വത്തിക്കാന്‍റെ കുട്ടികള്‍ക്കായുള്ള ഗേസ് ബാംബിനോ ആശുപത്രിയുടെ കീഴിലായി മദ്ധ്യാഫ്രിക്കയിലെ ബാംഗ്വിയില്‍ ആശുപത്രി തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-09-02:55:27.jpg

2505
Category: 6
Sub Category:
Heading: വാര്‍ദ്ധക്യത്തിന്റെ മഹത്തായ മൂല്യം
Content: "എണ്‍പത്തിനാലു വയസ്‌സായ ഈ വിധവ ദേവാലയം വിട്ടുപോകാതെ രാപകല്‍ ദൈവത്തെ സ്തുതിച്ചു കൊണ്ട് ഉപവാസത്തിലും പ്രാര്‍ഥനയിലും കഴിയുകയായിരുന്നു" (ലൂക്കാ 2:37). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 9}# സമൂഹത്തിന്റെ തന്നെ വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് വൃദ്ധജനങ്ങള്‍ അനുഭവിക്കുന്നത്. അവര്‍ക്ക് സഹായവും നന്മയും സേവനവും നല്‍കുന്നതിനോടൊപ്പം തന്നെ പ്രായാധിക്യത്തെ കൂടി നാം പരിഹരിക്കേണ്ടതായിട്ടുണ്ട്. അതായത് ആ വ്യക്തിയുടെ മാഹാത്മ്യം നാം പരമാവധി പ്രയോജനപ്പെടുത്തേണ്ടിയിരിക്കുന്നു. ഒരു ജീവിതകാലം മുഴുവനുമായി അവര്‍ സ്വരൂപിച്ചു വച്ച മാനുഷികവും ആത്മീയവുമായ മുതല്‍ക്കൂട്ടും അനുഭവത്തിന്റേയും അറിവിന്റേയും സമ്പത്തും ഉപയോഗശൂന്യമായി പോകാതെ, അത് യുവതലമുറകളുടെ നന്മയ്ക്കായി തുറന്നുകൊടുക്കുന്നു എന്ന് നാം ഉറപ്പാക്കേണ്ടതായിട്ടുണ്ട്. ഈ ലക്ഷ്യത്തിലെത്തിച്ചേരാന്‍, പ്രായമേറിയവര്‍ തന്നെ പ്രഥമമായി ആര്‍ജ്ജിച്ചെടുത്ത സാധ്യതകളെപ്പറ്റി അവരെ നിങ്ങള്‍ ബോധവാന്മാരക്കണം; എങ്കില്‍ മാത്രമേ ഈ പ്രായാധിക്യത്തില്‍ പോലും അവരുടെ മനസ്സിന്റെ വികസനം തുടര്‍ന്നു പോകുകയുള്ളൂ. പ്രിയപ്പെട്ട വയോധികരെ, ഈ വിഷയത്തില്‍, ലളിതമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുവാന്‍ ഞാന്‍ ഹൃദയംഗമായി നിങ്ങളോട് ആവശ്യപ്പെടുകയാണ്. കര്‍ത്താവ് നമ്മെ അനുഗ്രഹിച്ചു ഏല്‍പ്പിച്ച രണ്ടു മാര്‍ഗ്ഗങ്ങള്‍ സഹനവും പ്രാര്‍ത്ഥനയുമാണ്. നിങ്ങളുടെ കുടുംബത്തിനോ സമൂഹത്തിനോ വേണ്ടി നിങ്ങള്‍ക്ക് മറ്റൊന്നും ചെയ്യാന്‍ കഴിയില്ലെങ്കില്‍ പോലും ഓര്‍ത്തിരിക്കുക, ഇപ്രകാരം ധാരാളമായ പ്രാര്‍ത്ഥനയാലും സ്തുതിയാലും, നിങ്ങള്‍ നിങ്ങളെ തന്നെ ഉയര്‍ത്തുന്നു. നിങ്ങളുടെ വാര്‍ദ്ധക്യകാലം ചുറുചുറുക്കുള്ളതും സന്തോഷകരവും ആക്കി തീര്‍ക്കുക മാത്രമല്ല, അത് ലോകരക്ഷയ്ക്കായി ഉപയോഗിക്കുക കൂടിയാണ് ചെയ്യുന്നത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 23.3.94). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/9?type=6 }}
Image: /content_image/Meditation/Meditation-2016-09-09-03:47:10.jpg
Keywords: വാര്‍ദ്ധക്യ

2506
Category: 1
Sub Category:
Heading: കത്തോലിക്ക സഭയ്ക്കു ശക്തമായ വളര്‍ച്ചയെന്ന് പുതിയ കണക്കുകള്‍
Content: വത്തിക്കാന്‍: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കത്തോലിക്ക സഭയ്ക്കു ശക്തമായ വളര്‍ച്ചയെന്ന് കണക്കുകള്‍. വിവിധ രാജ്യങ്ങളിലെ സഭാംഗങ്ങളുടെ ഔദ്യോഗിക കണക്കുകള്‍ മാത്രം പരിശോധിച്ചാണ് പുതിയ പഠനം പുറത്തു വന്നിരിക്കുന്നത്. നൂറു വര്‍ഷത്തിനുള്ളില്‍ വിവിധ രാജ്യങ്ങളിലുള്ള മതവിശ്വാസികളുടെ എണ്ണം ഗണ്യമായി കുറയുമെന്ന് വിവിധ പഠനങ്ങള്‍ നിലനില്‍ക്കുമ്പോഴാണ്, ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തില്‍ വ്യക്തവും വേഗതയേറിയതുമായ സഭയുടെ വളര്‍ച്ചയെ സൂചിപ്പിക്കുന്ന കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്. കാത്തലിക്ക് ഹെറാള്‍ഡ് എന്ന ഓണലൈന്‍ പത്രത്തില്‍ വന്നിരിക്കുന്ന ലേഖനത്തിലാണ് കത്തോലിക്ക സഭയുടെ വളര്‍ച്ചയെ പറ്റി കൃത്യമായ കണക്കുകളുടെ വെളിച്ചത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. 2100-ല്‍ ലോകരാജ്യങ്ങളില്‍ മതവിശ്വാസം ഇല്ലാതെയാകുമെന്നാണ് മുന്‍പ് നടത്തിയ ഒരു പഠനത്തില്‍ പ്രവചിച്ചിരിന്നത്. എന്നാല്‍, കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ വന്നിരിക്കുന്ന വളരെ ശക്തമായ വളര്‍ച്ചയാണ് പുതിയ പഠനത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. 1950-ല്‍ ലോകത്തുണ്ടായിരുന്ന കത്തോലിക്ക വിശ്വാസികളുടെ എണ്ണം 437 മില്യണ്‍ ആയിരുന്നു. ശാസ്ത്രം പുരോഗമനത്തിന്റെ പാതയില്‍ മുന്നേറിയ വര്‍ഷങ്ങള്‍ താണ്ടി 1970-ല്‍ എത്തിയപ്പോള്‍ കത്തോലിക്ക വിശ്വാസികളുടെ എണ്ണം 650 മില്യണായി ഉയര്‍ന്നു. ഇപ്പോള്‍ അത് 1.2 ബില്യണായി വര്‍ദ്ധിച്ചു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഇന്നത്തെ കത്തോലിക്ക വിശ്വാസികളുടെ എണ്ണം 1970-ല്‍ ഉള്ളതിന്റെ ഇരട്ടിയില്‍ അധികമാണ്. മതേതരത്വവാദങ്ങളും ശാസ്ത്ര പുരോഗതിയും കൊടികുത്തി വാണിരിന്ന കാലത്താണ് സഭ ഈ വളര്‍ച്ച കൈവരിച്ചതെന്ന് ശ്രദ്ധേയമാണ്. 2050-ല്‍ 1.6 ബില്യണ്‍ കത്തോലിക്ക വിശ്വാസികള്‍ ലോകത്തു കാണുമെന്ന് പുതിയ കണക്കുകള്‍ പ്രവചിക്കുന്നു. ബ്രസീലിലും, മെക്‌സികോയിലും, ഫിലിപ്പിന്‍സിലും സഭ വിശ്വാസ തീക്ഷ്ണതയില്‍ അനുദിനം വളരുന്നുണ്ടെന്നും കണക്കുകളില്‍ സൂചിപ്പിക്കുന്നു. ഫിലിപ്പിന്‍സില്‍ ഇപ്പോള്‍ 80 മില്യണ്‍ പേര്‍, കത്തോലിക്ക വിശ്വാസികളാണ്. 2050-ല്‍ ഇത് നൂറു മില്യണ്‍ കടക്കുമെന്ന്‍ കരുതപ്പെടുന്നു. ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലും സഭയിലേക്ക് ചേരുന്നവരുടെ എണ്ണം അനുദിനം കൂടിവരികയാണ്. ഇതിന് സമാനമായി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിവിധ പ്രദേശങ്ങളില്‍ നിന്നും കുടിയേറുന്നവരും കത്തോലിക്ക വിശ്വാസത്തിലേക്ക് കടന്നുവരികയാണ്. നൈജീരിയായില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നുമുള്ള പുരോഹിതര്‍ ഇന്ന് വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ ശുശ്രൂഷകള്‍ നടത്തുന്നുണ്ട്. ഈ ഭാഗങ്ങളില്‍ നിന്നും കുടിയേറിയവരിലെ വിശ്വാസ വര്‍ദ്ധനയാണ് ഈ പുരോഹിതരുടെ സാന്നിധ്യം സൂചിപ്പിക്കുന്നത്. ആഫ്രിക്കയില്‍ സഭയുടെ വളര്‍ച്ച ശ്രദ്ധേയമാണെന്ന്‍ കണക്കുകള്‍ ചൂണ്ടികാണിക്കുന്നു. 1900-ല്‍ എല്ലാ ആഫ്രിക്കന്‍ രാജ്യങ്ങളിലും കൂടി ആകെ രണ്ടു മില്യണ്‍ കത്തോലിക്ക വിശ്വാസികളാണുണ്ടായിരുന്നത്. ചരിത്രം നൂറു വര്‍ഷം മുന്നോട്ടു സഞ്ചരിച്ചപ്പോള്‍ രണ്ടു മില്യണ്‍ വിശ്വാസികള്‍ 130 മില്യണായി ഉയര്‍ന്നു. ഇപ്പോള്‍ എല്ലാ ആഫ്രിക്കന്‍ രാജ്യങ്ങളിലും കൂടി 200 മില്യണ്‍ കത്തോലിക്ക വിശ്വാസികളാണ് ഉള്ളത്. ഇതേ രീതിയിലുള്ള വളര്‍ച്ച മുന്നോട്ടും നടക്കുന്ന പക്ഷം ആഫ്രിക്കന്‍ രാജ്യങ്ങളിലെ കത്തോലിക്ക വിശ്വാസികളുടെ സംഖ്യ 2040-ഓടെ 460 മില്യണായി ഉയരും. 2030-ല്‍ യൂറോപ്യന്‍ രാജ്യങ്ങളിലുള്ള കത്തോലിക്ക വിശ്വാസികളെക്കാള്‍ കൂടുതല്‍ പേര്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളേയും കത്തോലിക്കരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ആഫ്രിക്ക പിന്നിലാക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 1980-നു ശേഷം ആഫ്രിക്കന്‍ രാജ്യങ്ങളിലെ കത്തോലിക്കരുടെ എണ്ണം 238 ശതമാനം വര്‍ദ്ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കത്തോലിക്ക സഭയില്‍ വിശ്വാസികള്‍ ദിനംപ്രതി കുറഞ്ഞുവരികയാണെന്നും, സഭ അനുദിനം നാശത്തിന്റെ വക്കിലേക്കാണ് പോകുന്നതെന്നും പലരും പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍, സഭയുടെ ശക്തമായ വളര്‍ച്ചയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Image: /content_image/News/News-2016-09-09-04:25:37.jpg
Keywords: World,Catholic,Population,Increasing,Africa

2507
Category: 1
Sub Category:
Heading: അധ്യാപകനായിരുന്നതിനാല്‍, പ്രായോഗിക ഭരണ നിര്‍വഹണത്തില്‍ താന്‍ വിദഗ്ധനല്ലായിരുന്നുവെന്ന് പോപ് എമിരിറ്റസ് ബനഡിക്ടറ്റ് പതിനാറാമന്‍
Content: വത്തിക്കാന്‍: താന്‍ ഒരു അധ്യാപകനായിരുന്നുവെന്നും ഇതിനാല്‍ തന്നെ പ്രായോഗിക ഭരണത്തിന്റെ ചുമതലകള്‍ തനിക്ക് വഴങ്ങില്ലായിരുന്നുവെന്നും പോപ്പ് എമിരിറ്റസ് ബനഡിക്റ്റ് പതിനാറാമന്റെ വെളിപ്പെടുത്തല്‍. ബനഡിക്റ്റ് പതിനാറാമന്റെ ജീവിതത്തെ സംബന്ധിച്ച് നവംബറില്‍ പുറത്തുവരുവാനിരിക്കുന്ന 'ലാസ്റ്റ് ടെസ്റ്റമെന്റ്' എന്ന പുസ്തകത്തിന്റെ എഴുത്തുകാരന്‍ പീറ്റര്‍ സീവാള്‍ഡുമായി നടത്തിയ അഭിമുഖത്തിലാണ് പുതിയ പ്രതികരണം മുന്‍ മാര്‍പാപ്പ നടത്തിയിരിക്കുന്നത്. പുസ്തകത്തിന്റെ ജര്‍മ്മന്‍, ഇറ്റാലിയന്‍ ഭാഷകളിലുള്ള പതിപ്പ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. "തീരുമാനങ്ങള്‍ കൈക്കൊള്ളുവാനും അതിനെ വേഗത്തില്‍ നടപ്പിലാക്കുവാനും എനിക്ക് ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഞാന്‍ ഒരു അധ്യാപകനാണ്. ഇതിനാല്‍ തന്നെ ആത്മീയ കാര്യങ്ങളിലും പഠനങ്ങളിലുമാണ് ഞാന്‍ കൂടുതല്‍ ഇടപഴകിയിട്ടുള്ളത്. ഭരണതലത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും എനിക്ക് വഴങ്ങുന്നതായിരുന്നില്ല. എന്നാല്‍ ഒരിക്കല്‍ പോലും ഈ ചുമതലയില്‍ ഞാന്‍ പരാജയപ്പെട്ടില്ല. എന്റെ ചുമതല ഞാന്‍ എന്റെ പിന്‍ഗാമിയെ ഏല്‍പ്പിച്ചപ്പോള്‍, പ്രയാസപ്പെട്ട ഒരു ഉത്തരവാദിത്വം സുരക്ഷിതമായി മറ്റൊരാള്‍ക്ക് നല്‍കിയതിന്റെ ആശ്വാസം എനിക്കുണ്ടായി". മുന്‍ മാര്‍പാപ്പ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ രാജി ആരുടെയും നിര്‍ബന്ധം മൂലമല്ലെന്നും തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്നും പുതിയ അഭിമുഖത്തിലും മുന്‍ മാര്‍പാപ്പ ഊന്നി പറയുന്നുണ്ട്. തന്റെ പിന്‍ഗാമിയായ ഫ്രാന്‍സിസ് മാര്‍പാപ്പയെ 'പ്രായോഗിക മാറ്റങ്ങള്‍ നടപ്പിലാക്കുന്ന വ്യക്തി' എന്നാണ് ബനഡിക്റ്റ് പതിനാറാമന്‍ വിശേഷിപ്പിക്കുന്നത്. ഒരു ജസ്യൂട്ട് വൈദികനായും, ആര്‍ച്ച് ബിഷപ്പായുമുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രവര്‍ത്തി പരിചയത്തിന്റെ ഗുണം സഭ ഇന്ന് നേരില്‍ അനുഭവിക്കുന്നുണ്ടെന്നും ബനഡിക്റ്റ് പതിനാറാമന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ഒരിക്കലും കര്‍ദിനാള്‍ ജോര്‍ജ്ജ് മരിയോ ബെര്‍ഗോളിയോ തന്റെ പിന്‍ഗാമിയാകുമെന്നു കരുതിയില്ലെന്നും പോപ് എമിരിറ്റസ് പറഞ്ഞു. "ദൈവത്തോടും മനുഷ്യരോടുമുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇടപെടല്‍ കണ്ടപ്പോള്‍ തന്നെ എനിക്ക് മനസിലായി, ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള അദ്ദേഹമാണ് എന്റെ പിന്‍ഗാമിയാകുവാന്‍ ഏറ്റവും യോഗ്യനെന്ന്. മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട നിമിഷം തന്നെ അദ്ദേഹം എന്നെ ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നു. കര്‍ദിനാള്‍ തിരുസംഘത്തിന്റെ തീരുമാനം സഭയുടെ തുറവിയേയും പുതിയതിനെ സ്വീകരിക്കുവാനുള്ള മനസിനേയും കാണിച്ചു തരുന്നു". പോപ്പ് എമിരിറ്റസ് പറഞ്ഞു. 1997-ല്‍ ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നു പേസ്‌മേക്കര്‍ ഘടിപ്പിച്ച വ്യക്തിയാണ് ബനഡിക്ടറ്റ് പതിനാറാമന്‍. 89 വയസ് കഴിഞ്ഞ അദ്ദേഹത്തിന്റെ ഇടതുകണ്ണിന്റെ കാഴ്ച ശക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. താന്‍ ഒരോ ദിവസവും ദൈവത്തിന്റെ വലിയ പരീക്ഷ എഴുതുവാനുള്ള തയ്യാറെടുപ്പിലാണെന്നു ജര്‍മ്മന്‍കാരനായ ഈ മുന്‍ മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-09-06:30:26.jpg
Keywords: Practical,governance,was,not,forte,Benedicts,papa