Contents

Displaying 2311-2320 of 24979 results.
Content: 2508
Category: 1
Sub Category:
Heading: ബംഗ്ലാദേശിലെ ക്രൈസ്തവരെയും മറ്റു ന്യൂനപക്ഷങ്ങളേയും സംരക്ഷിക്കാന്‍ യുകെ ഗവണ്‍മെന്‍റ്; 162 മില്യണ്‍ പൗണ്ട് മാറ്റിവയ്ക്കും
Content: ലണ്ടന്‍: ബംഗ്ലാദേശിലെ ക്രൈസ്തവരെയും പീഡനം അനുഭവിക്കുന്ന മറ്റു ന്യൂനപക്ഷങ്ങളേയും സംരക്ഷിക്കുന്നതിനായി യുകെ ഗവണ്‍മെന്‍റ് 162 മില്യണ്‍ പൗണ്ട് മാറ്റിവയ്ക്കും. ഏഷ്യാ-പസഫിക് മന്ത്രിയായ അലോക് ശര്‍മ്മയാണ് ബ്രിട്ടീഷ് എംപിമാരെ ഇക്കാര്യം അറിയിച്ചത്. അടുത്തിടെ സ്വതന്ത്ര്യചിന്തകരായ നിരവധി ബ്ലോഗ് എഴുത്തുകാരെ ബംഗ്ലാദേശില്‍ തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണവും അനുദിനം കൂടിവരികയാണ്. ഇത്തരം പല പശ്ചാത്തലങ്ങളും കണക്കിലെടുത്താണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. "മാഗ്നാ കാര്‍ട്ടാ ഫണ്ട് പ്രകാരമാണ് പണം അനുവദിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കുവാനുള്ള പൗരന്‍മാരുടെ അവകാശത്തെ സര്‍ക്കാര്‍ മാനിക്കുന്നു. വിവര സാങ്കേതകവിദ്യയുടെ 2006-ലെ ആക്റ്റ് പ്രകാരം വിദ്വേഷ പ്രസംഗം നടത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരേ അന്താരാഷ്ട്ര തലത്തിലുള്ള നടപടി സ്വീകരിക്കുവാനും പ്രത്യേക നടപടി എടുക്കുന്നതാണ്". അലോക് ശര്‍മ്മ പറഞ്ഞു. ബംഗ്ലാദേശിലെ ക്രൈസ്തവര്‍ക്കും ഹൈന്ദവര്‍ക്കും നേരെയുള്ള അല്‍-ക്വയ്ദ- ഐഎസ് തീവ്രവാദികളുടെ ആക്രമണങ്ങള്‍ ഓരോ ദിവസവും വര്‍ദ്ധിച്ചുവരികയാണ്. നിരവധി പേര്‍ക്കാണ് ഇത്തരം ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടമാകുന്നത്. 162.9 മില്യണ്‍ ജനസംഖ്യയുള്ള ബംഗ്ലാദേശില്‍ എട്ടേകാല്‍ ലക്ഷത്തോളം ക്രൈസ്തവര്‍ വസിക്കുന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന അക്രമ സംഭവങ്ങളില്‍ ആഗോള തലത്തില്‍ 35-ാം സ്ഥാനമാണ് ബംഗ്ലാദേശിന് 'ഓപ്പണ്‍ ഡോര്‍' എന്ന സംഘടന നല്‍കിയിരിക്കുന്നത്. ഗ്രാമ പ്രദേശങ്ങളില്‍ വസിക്കുന്ന ക്രൈസ്തവരാണ് തീവ്രവാദികളുടെ ഭീഷണിക്ക് ഏറെ ഇരയാകുന്നതെന്നു സംഘടന നേരത്തെ വ്യക്തമാക്കിയിരിന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-10-03:05:03.jpg
Keywords: UK,allows,162,million,pounds,Bangladesh,Christians
Content: 2509
Category: 9
Sub Category:
Heading: ടൂറിൻ കച്ചയെ വരവേൽക്കാൻ ബഥേലിൽ വൻ ഒരുക്കങ്ങൾ; രണ്ടാം ശനിയാഴ്ച കൺവെൻഷൻ നാളെ
Content: "ടൂറിൻ കച്ചയുടെ തനിപ്പകർപ്പിന്റെ പ്രദർശനത്തിനായി ബഥേലിൽ വൻ ഒരുക്കങ്ങൾ; രണ്ടാം ശനിയാഴ്ച കൺവെൻഷനായി ആയിരങ്ങൾ നാളെ ബഥേലിലേക്ക് എത്തിച്ചേരും. പരിശുദ്ധ അമ്മയുടെ ജനനത്തിരുനാളിനും വ്രതാനുഷ്ടാനങ്ങളിലൂടെ കടന്നുപോയ എട്ടുനോമ്പിനും ശേഷം കൂടുതൽ ഒരുക്കത്തോടെ നടക്കുന്ന, വിശുദ്ധ മദർ തെരേസയോടു ആദ്യമായി പ്രാർത്ഥിക്കുന്ന ഇത്തവണത്തെ രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ മൃതശരീരം പൊതിഞ്ഞുസംസ്കരിക്കുവാൻ അരിമത്തിയാക്കാരൻ ജോസഫ് ഉപയോഗിച്ചതും, ഇപ്പോൾ ഇറ്റലിയിലെ ടൂറിൻ എന്ന സ്ഥലത്ത് സൂക്ഷിക്കപ്പെട്ടിരിക്കുന്നതിനാൽ 'ടൂറിൻ കച്ച' എന്നറിയപ്പെടുന്നതുമായ വസ്ത്രത്തിന്റെ തനിപ്പകർപ്പ് പ്രദർശിപ്പിക്കപ്പെടും. ഈശോയുടെ തിരുശരീരം വ്യക്തമായി പതിഞ്ഞിരിക്കുന്നത് കാണാൻ കഴിയുന്ന ടൂറിൻ കച്ചയുടെ പ്രദർശനം കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് ആത്മനിർവൃതി പകരും.വളരെ അപൂർവ്വമായി മാത്രം പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കപ്പെടുന്ന ടൂറിൻ കച്ചയുടെ തനിപ്പകർപ്പ് നാളെ പ്രദർശിപ്പിക്കപ്പെടുമ്പോൾ യേശുക്രിസ്തുവിന്റെ പീഢാനുഭവങ്ങൾ ചരിത്രത്തെളിവുകളിലൂടെ വിവരിക്കുന്ന ദൌത്യവുമായി പ്രവർത്തിക്കുന്ന സുവിശേഷ പ്രവർത്തക പാം മൂൺ വിവരണം നൽകാൻ ബഥേലിൽ എത്തിച്ചേരും. ദേശ ഭാഷാ വ്യത്യാസമില്ലാതെ വിവിധ ജനവിഭാഗങ്ങൾ ഒരുമിക്കുന്ന, യു കെ യിലെ കത്തോലിക്കാ സഭയുടെ വളർച്ചയിൽ പ്രധാനപങ്കുവഹിക്കുന്നുവെന്ന് പ്രമുഖ ബ്രിട്ടീഷ് മാധ്യമങ്ങൾതന്നെ എടുത്തുപറയുന്ന ,ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലുമായി ശുശ്രൂഷകൾ നല്കപ്പെടുന്ന, ഫാ.സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യു കെ യുടെ ഇവാൻജലൈസേഷൻ പ്രവർത്തനങ്ങളുടെ പ്രധാന വേദിയാണ് രണ്ടാം ശനിയാഴ്ച കൺവെൻഷൻ. കുട്ടികൾക്ക് പ്രത്യേകം ക്ലാസുകളും ടീനേജുകാർക്കും യുവജനങ്ങൾക്കുമായി പ്രത്യേക കൺവെൻഷൻതന്നെയും നടക്കുന്നു. ജീവിതനവീകരണവും രോഗശാന്തിയും അസാദ്ധ്യങ്ങൾ സാദ്ധ്യമാകുന്ന അത്ഭുതങ്ങളും ഈ ശുശ്രൂഷകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന അനുഭവ സാക്ഷ്യങ്ങൾ തെളിവാകുന്നു. പ്രമുഖ സുവിശേഷപ്രവർത്തകനും വചന പ്രഘോഷകനുമായ ഫാ.പാറ്റ് കോളിൻസ്, യൂറോപ്പിലും ഇന്ത്യയിലുമടക്കം സന്യാസാശ്രമങ്ങൾ സ്ഥാപിച്ച് പ്രവർത്തിക്കുന്ന പ്രമുഖ ഇവാൻജലൈസേഷൻ പ്രവർത്തക സിസ്റ്റർ റെജീന കോളിൻ എന്നിവരും ഇത്തവണത്തെ കൺവെൻഷനിൽ പങ്കെടുക്കും. രാവിലെ 8 ന് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടിക്കൊണ്ട് നടത്തപ്പെടുന്ന മരിയൻ റാലിയോടെ കൺവെൻഷൻ ആരംഭിക്കും. വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. ടൂറിൻ കച്ചയുടെ വരവോടെ ഏറെ പ്രാധാന്യമർഹിക്കുന്ന ഇത്തവണത്തെ കൺവെൻഷനിലേക്ക് സെഹിയോൻ കുടുംബം യേശുനാമത്തിൽ നിങ്ങളേവരേയും ക്ഷണിക്കുന്നു. #{red->n->n->കൂടുതൽ വിവരങ്ങൾക്ക്;}# ഷാജി: 07878149670 അനീഷ്: 07760254700 #{blue->n->n->വിവിധ സ്ഥലങ്ങളിൽ നിന്നും കൺവെൻഷൻ സെന്ററിലേക്കുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും സംബന്ധമായ പൊതുവിവരങ്ങൾക്ക്;}# ടോമി .07737935424 #{red->n->n->അഡ്രസ്സ്.}# Bethel Convention Centre Kelvin Way West Bromwich Birmingham B70 7 JW.
Image: /content_image/Events/Events-2016-09-09-08:29:19.jpg
Keywords:
Content: 2510
Category: 1
Sub Category:
Heading: വത്തിക്കാന്‍ നിയമിച്ച ബിഷപ്പിനെ ചൈനീസ് ഭരണകൂടം അറസ്റ്റ് ചെയ്തു
Content: ബെയ്ജിംഗ്: വത്തിക്കാന്‍ നിയമിച്ച ബിഷപ്പിനെ ചൈനീസ് ഭരണകൂടം അറസ്റ്റ് ചെയ്തു. 'ചൈനയിലെ ജെറുസലേം' എന്ന പേരില്‍ അറിയപ്പെടുന്ന വെന്‍സ്ഹൗ രൂപതയുടെ സഹായമെത്രാന്‍ പീറ്റര്‍ ഷാവോ ഷുമിനെയാണ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. വെന്‍സ്ഹൗ രൂപതയുടെ മുന്‍ ബിഷപ്പ് വിന്‍സെന്റ് ഷൂ വിഫാംഗ് കാലം ചെയ്തതിനെ തുടര്‍ന്ന് രൂപതയുടെ ചുമതല ഏല്‍ക്കേണ്ട ബിഷപ്പായിരിന്നു പീറ്റര്‍ ഷാവോ ഷുമിന്‍. ബിഷപ്പ് വിന്‍സെന്റിന്റെ മൃതസംസ്കാര ശുശ്രൂഷകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ ക്രമീകരിക്കുന്നതിനിടെയാണ് സഹായമെത്രാനെ പോലീസ് അറസ്റ്റു ചെയ്തത്. വത്തിക്കാന്‍ നിയമിക്കുന്ന ബിഷപ്പുമാര്‍ക്കും വൈദികര്‍ക്കും ചൈനയില്‍ ശുശ്രൂഷകള്‍ നടത്തണമെങ്കില്‍ സര്‍ക്കാരിന്റെ പ്രത്യേക അംഗീകാരം ആവശ്യമാണ്. എന്നാല്‍ ഇതിന് വിപരീതമായി വത്തിക്കാന്‍ നിയമിക്കുന്ന മിക്ക ബിഷപ്പുമാര്‍ക്കും വൈദികര്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കാറില്ല. കാലം ചെയ്ത ബിഷപ്പിനു പകരമായി വത്തിക്കാന്‍ നിയമിച്ച ബിഷപ്പ് സ്ഥാനമേല്‍ക്കുന്ന ശുശ്രൂഷകള്‍ നടത്തപ്പെടരുതെന്ന വ്യക്തമായ ഉദ്ദേശത്തോടെയാണ് പുതിയ നടപടി സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പോലീസ് കസ്റ്റഡിയില്‍ എടുത്ത ബിഷപ്പിനെ വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഒരു കേന്ദ്രത്തിലേക്കും അദ്ദേഹത്തിന്റെ സെക്രട്ടറി ഫാദര്‍ പോള്‍ ജിയാംഗിനെ യുനാന്‍ പ്രവിശ്യയിലേക്കുമാണ് കൊണ്ടുപോയിരിക്കുന്നത്. ഫാദര്‍ പോള്‍ ജിയാംഗിനു ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക പ്രവര്‍ത്തന അനുമതി ലഭിച്ചിട്ടില്ല. കാലം ചെയ്ത ബിഷപ്പിന്റെ സംസ്‌കാര ശുശ്രൂഷകള്‍ തടസം കൂടാതെ നടക്കുന്നതിനായിട്ടാണ് ഇവരെ ഇരുവരേയും അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് ഭാഷ്യം. അതേ സമയം, കാലം ചെയ്ത ബിഷപ്പ് വിന്‍സെന്റ് ഷൂ വിഫാംഗിന്റെ കബറടക്ക ശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ സര്‍ക്കാര്‍ 400 പേര്‍ക്ക് അനുമതി നല്‍കി. വെന്‍സ്ഹൗ പട്ടണത്തില്‍ ഒന്നേകാല്‍ലക്ഷത്തോളം കത്തോലിക്ക വിശ്വാസികളാണ് ഉള്ളത്. എല്ലാ വിശ്വാസികളുടെ ഭവനത്തിലും സ്ഥിരമായി പ്രാര്‍ത്ഥന നടക്കാറുള്ളതിനാലാണ് ഈ പട്ടണത്തെ 'ചൈനയിലെ ജെറുസലേം' എന്ന് വിളിക്കുന്നത്. വിശ്വാസ സമൂഹത്തിന്റെ ശക്തമായ വളര്‍ച്ച മനസിലാക്കിയ സര്‍ക്കാര്‍ ഈ പ്രദേശത്തെ ഇപ്പോള്‍ ലക്ഷ്യം വച്ചിരിക്കുകയാണ്. ദേവാലയങ്ങള്‍ തകര്‍ക്കപ്പെടുന്നതും ക്രൈസ്തവരെ അറസ്റ്റ് ചെയ്യുന്നതും വെന്‍സ്ഹൗയില്‍ നിത്യസംഭവങ്ങളായി മാറിയിക്കുകയാണ്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-10-04:11:22.jpg
Keywords: China,Government,Catholic,Bishop,Arrested
Content: 2511
Category: 1
Sub Category:
Heading: കരുണയുടെ ജൂബിലി വര്‍ഷത്തില്‍ വത്തിക്കാനില്‍ എത്തിയ തീര്‍ത്ഥാടകരുടെ എണ്ണം 15 മില്യണ്‍ കടന്നു
Content: വത്തിക്കാന്‍: കരുണയുടെ ജൂബിലി വര്‍ഷത്തില്‍ വത്തിക്കാന്‍ സന്ദര്‍ശിക്കുവാന്‍ എത്തിയ തീര്‍ത്ഥാടകരുടെ എണ്ണം 15 മില്യണ്‍ കടന്നു. ജൂബിലി വര്‍ഷത്തിന്റെ ആരംഭത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്ക ദേവാലയത്തില്‍ തുറന്ന 'കരുണയുടെ വാതില്‍' കടന്നവരുടെ എണ്ണമാണ് ജൂബിലി വര്‍ഷം അവസാനിക്കുവാന്‍ മൂന്നു മാസം ശേഷിക്കെ 15 മില്യണ്‍ കടന്നിരിക്കുന്നത്. 'പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ദ പ്രമോഷന്‍ ഓഫ് ദ ന്യൂ ഇവാഞ്ചലൈസേഷന്‍' ആണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. സംഘടനയുടെ ചുമതല വഹിക്കുന്ന ഫാദര്‍ യുജീനി സില്‍വ വത്തിക്കാന്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കരുണയുടെ ജൂബിലി വര്‍ഷത്തിന് ആഗോള കത്തോലിക്ക വിശ്വാസികളുടെ ഇടയില്‍ ലഭിച്ച വന്‍ സ്വീകാര്യതയെ സംബന്ധിക്കുന്ന വിവരങ്ങള്‍ പങ്കുവച്ചത്. ഇറ്റലിയില്‍ കടുത്ത ചൂട് അനുഭവപ്പെടുന്ന ജൂലൈ, ആഗസ്റ്റ് മാസങ്ങളിലും തീര്‍ത്ഥാടകരുടെ കുത്തൊഴുത്ത് നിലയ്ക്കാതെ തുടര്‍ന്നതായും അദ്ദേഹം പറഞ്ഞു. "കനത്ത ചൂടിലും തുടരുന്ന തീര്‍ത്ഥാടകരുടെ ഈ കുത്തൊഴുക്ക്, കരുണയുടെ വര്‍ഷത്തിന് ലഭിച്ച പിന്‍തുണയെയാണ് സൂചിപ്പിക്കുന്നത്. ആളുകള്‍ കരുണയുടെ വാതിലിലൂടെ കടക്കുവാന്‍ ഏറെ തല്‍പരരായി കടന്നുവരികയാണ്. സഭയുടെ അടിസ്ഥാന ലക്ഷ്യം തന്നെ കാരുണ്യമാണ്. സഭ കാരുണ്യത്തില്‍ അടിസ്ഥാനപ്പെട്ട സംവിധാനമാണ്. സഭയുടെ മക്കളായ നമ്മള്‍ക്കും ചെറിയ പ്രവര്‍ത്തിയിലൂടെ ഇതില്‍ പങ്കാളികളാകുവാന്‍ സാധിക്കും". ഫാദര്‍ സില്‍വ പറഞ്ഞു. കരുണയുടെ വെള്ളിയാഴ്ചയില്‍ ഒരു കാരുണ്യ പ്രവര്‍ത്തിയെങ്കിലും ചെയ്യുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നേരത്തെ ആഹ്വാനം നല്‍കിയിരുന്നു. മാര്‍പാപ്പ തന്നെ നേരിട്ട് ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത് വിശ്വാസ സമൂഹത്തെ വലിയ രീതിയില്‍ സ്വാധീനിച്ചതായും ഫാദര്‍ സില്‍വ പറഞ്ഞു. പാപ്പയുടെ മാതൃക അനുകരിച്ച് ലക്ഷകണക്കിനു വിശ്വാസികള്‍ ഇതിനോടകം വിവിധ കാരുണ്യപ്രവര്‍ത്തികളില്‍ പങ്കാളികളായിട്ടുണ്ട്. പുതു സുവിശേഷത്തിന്റെ വക്താക്കളാക്കി നമ്മേ മാറ്റുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച കരുണയുടെ ജൂബിലി വര്‍ഷം ഏറെ ഉപകാരപ്രദമാണെന്നും ഫാദര്‍ സില്‍വ അഭിപ്രായപ്പെട്ടു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-10-00:44:56.jpg
Keywords: Jubilee,of,Mercy,year,15,million,pilgrims
Content: 2514
Category: 6
Sub Category:
Heading: രോഗഭാരം ചുമക്കുന്നവരെ ആശ്വസിപ്പിക്കുന്ന കര്‍ത്താവ്
Content: "വൈകുന്നേരമായപ്പോള്‍, വിവിധരോഗങ്ങളാല്‍ കഷ്ടപ്പെട്ടിരുന്നവരെയെല്ലാം അവര്‍ അവന്റെ അടുത്തു കൊണ്ട് വന്നു. ഓരോരുത്തരുടെയും മേല്‍ കൈ വച്ച് അവന്‍ അവരെ സുഖപ്പെടുത്തി" (ലൂക്ക 4:40). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 10}# രോഗികളേയും ബലഹീനരേയും പറ്റി നമുക്ക് പ്രത്യേകമായി ചിന്തിക്കാം; ഇന്ന്, ആരോഗ്യം നേരിടുന്ന വെല്ലുവിളികള്‍ മനുഷ്യജീവിതത്തില്‍ വളരെ കൂടുതലാണ്. ജീവിതത്തിലെ വേദനാജനകമായ അവസ്ഥകളെ പീഢാനുഭവവേളയിലെ യേശുക്രിസ്തുവിന്റെ അവസ്ഥയോട് ചേര്‍ത്ത് നിര്‍ത്തേണ്ടതിന്റേ ആവശ്യകതയെ പറ്റി മറ്റുള്ളവര്‍ക്ക് ബോധ്യം നല്‍കാനുള്ള ദൌത്യം സഭ ഏറ്റെടുക്കണം. എല്ലാവര്‍ക്കും ചില ആരോഗ്യപ്രശ്‌നങ്ങളുണ്ട്; എന്നാല്‍ ചിലരുടെ അവസ്ഥ വളരെ ക്ലേശകരമാണ്. മാറാരോഗമോ, ശാരീരിക വൈകല്യമോ ഉള്ള അനേകര്‍ നമ്മുടെ ഇടയിലുണ്ട്. രോഗികളുടെ ലോകം കാണണമെങ്കിലോ, വേദനയുടേയും കഷ്ടതയുടേയും മുഖം കാണണമെങ്കിലോ, ഒരാശുപത്രിയിലേക്ക് ഒന്നു പോയാല്‍ മാത്രം മതി. ക്രിസ്തുവിനോടും കഷ്ടതയനുഭവിക്കുന്ന സകലരോടും ചേര്‍ന്ന് നില്‍ക്കുന്ന ഒരു 'കരുണാര്‍ദ്രമായ സഭ'യാണ് നമ്മുക്ക് വേണ്ടത്. തന്റെ മഹാദയയും ഹൃദയ നൈര്‍മ്മല്യവും വെളിവാക്കി, യേശു രോഗികളോടും ബലഹീനരോടും കാരുണ്യം കാണിച്ചു. ആത്മാവിലും ശരീരത്തിലും കഷ്ടത അനുഭവിച്ചവരെ, അവിടുന്ന് സുഖപ്പെടുത്തി. അങ്ങനെ അവന്‍ നടത്തിയ ഒട്ടനവധി രോഗസൗഖ്യങ്ങള്‍ കണ്ടിട്ട് അവന്റെ അത്ഭുതസിദ്ധിയുടെ ഗുണം ലഭിക്കാന്‍ ധാരാളം രോഗികള്‍ അവന്റെ അടുത്ത് തടിച്ചു കൂടി. ലൂക്കാ സുവിശേഷകന്‍ പറയുന്നത് പോലെ ഉപദേശം കേള്‍ക്കാന്‍ മാത്രമല്ല, തങ്ങളുടെ രോഗങ്ങളില്‍ നിന്ന് സുഖം പ്രാപിക്കാനുമായി വലിയ ജനാവലി അവന് ചുറ്റും തടിച്ചു കൂടി. രോഗഭാരവുമായി അവനെ സമീപിച്ചവരെ അവിടുന്ന് നിരാശരാക്കിയില്ല. അതായത് രോഗം സൃഷ്ടിക്കുന്ന കഷ്ടതയോട് ദൈവം മുഖം തിരിക്കുന്നില്ല. പകരം, കര്‍ത്താവ് വെളിപ്പെടുത്തുകയും ലോകത്ത് നിറവേറ്റുകയും ചെയ്യുന്ന രക്ഷാകര പദ്ധതിയിലൂടെ രോഗികള്‍ക്ക് സൗഖ്യം നല്‍കുകയാണ് അവിടുന്ന് ചെയ്യുന്നത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 15.06.94) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/9?type=6 }}
Image: /content_image/Meditation/Meditation-2016-09-10-07:41:13.jpg
Keywords: രോഗം
Content: 2515
Category: 8
Sub Category:
Heading: സ്നേഹിക്കുവാനുള്ള നിരന്തരമായ ആഗ്രഹം നല്‍കുന്ന പ്രതിഫലം
Content: “കര്‍ത്താവില്‍ പൂര്‍ണഹൃദയത്തോടെ വിശ്വാസമര്‍പ്പിക്കുക; സ്വന്തം ബുദ്ധിയെ ആശ്രയിക്കുകയുമരുത്” (സുഭാഷിതങ്ങള്‍ 3:5). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 10}# “തിരുസഭയുടെ വേദപാരംഗതയായ ലിസ്യൂവിലെ വിശുദ്ധ തെരേസ കരുണാമയനായ ദൈവത്തിന് സമര്‍പ്പണത്തിന്റേതായ ഒരു സത്പ്രവര്‍ത്തി ചെയ്തു. യേശുവിന്റെ കാരുണ്യം അനന്തമാണെന്നുള്ള തിരിച്ചറിവില്‍ നിന്ന്‍ ഉരുതിരിഞ്ഞതായിരിന്നു അവളുടെ സത്പ്രവര്‍ത്തി. യേശുവിനേയും, അയല്‍ക്കാരനേയും സ്നേഹിക്കുവാനുമുള്ള നിരന്തരമായ ആഗ്രഹം നല്‍കുന്ന പ്രതിഫലം അനന്തമാണ്. ഇത് ആത്മാവിന്റെ തുടര്‍ച്ചയായുള്ള ശുദ്ധീകരണത്തിനു വഴി തെളിയിക്കും. അങ്ങനെ സ്വര്‍ഗ്ഗീയ പ്രവേശനം എളുപ്പത്തിലാക്കും”. #{red->n->n->വിചിന്തനം:}# ലിസ്യൂവിലെ വിശുദ്ധ തെരേസയുടെ സമര്‍പ്പണത്തെ ധ്യാനിച്ചു കൊണ്ട് നിങ്ങളുടെ പ്രാര്‍ത്ഥനകളും സഹനങ്ങളും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക്‌ വേണ്ടി സമര്‍പ്പിക്കുക. ഒപ്പം വിശുദ്ധ തെരേസയോടൊപ്പം പ്രാര്‍ത്ഥിക്കുക: “ഓ, എന്റെ ദൈവമേ! ഏറ്റവും പരിശുദ്ധമായ ത്രിത്വൈക ദൈവമേ, ഭൂമിയിലുള്ളവരെ സ്നേഹിക്കുകയും, ശുദ്ധീകരണസ്ഥലത്തെ സഹനമനുഭവിക്കുന്ന ആത്മാക്കളെ മോചിപ്പിക്കുകയും വഴി നിന്നെ സ്നേഹിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിന്റെ ആഗ്രഹത്തെ പരിപൂര്‍ണ്ണമായ രീതിയില്‍ പൂര്‍ത്തീകരിക്കുവാനും നിന്റെ രാജ്യത്ത്‌ എനിക്കായി ഒരുക്കിയിരിക്കുന്ന മഹത്വത്തിലേക്ക്‌ എത്തുവാനും ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ ഞാന്‍ എന്റെ നിസ്സഹായതയെ മനസ്സിലാക്കികൊണ്ട് നിന്നോട് അപേക്ഷിക്കുന്നു. എന്റെ ദൈവമേ! നീ എന്റെ പുണ്യമാകുക.” #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/9?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-09-10-10:09:44.jpg
Keywords: തിരുസഭ
Content: 2516
Category: 1
Sub Category:
Heading: സഭയെ തകര്‍ക്കുവാന്‍ സാത്താന്‍ ഉപയോഗിക്കുന്ന രണ്ടു ഉപകരണങ്ങള്‍ വിഭാഗീയതയും പണവുമാണെന്ന് മാര്‍പാപ്പ
Content: വത്തിക്കാന്‍: വിഭാഗീയ ചിന്തകള്‍ ആളുകളില്‍ ഉളവാക്കിയ ശേഷം കലാപം സൃഷ്ടിച്ചാണ് സഭയെ സാത്താന്‍ ഉപദ്രവിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മിഷന്‍ രാജ്യങ്ങളിലേക്ക് പുതിയതായി നിയമിച്ച ബിഷപ്പുമാര്‍ പങ്കെടുത്ത യോഗത്തില്‍ സുവിശേഷ ദൗത്യത്തിന്റെ വിവിധ മേഖലകളെ സംബന്ധിച്ച് പ്രഭാഷണം നടത്തുകയായിരുന്നു മാര്‍പാപ്പ. സഭയെ ദ്രോഹിക്കുവാന്‍ പിശാചിന്റെ കൈയില്‍ രണ്ടു തരം ആയുധങ്ങളുണ്ടെന്നും ഇതിലെ ഏറ്റവും ശക്തമായ ആയുധം വിഭാഗീയ ചിന്തകള്‍ സൃഷ്ടിക്കുക എന്നതാണെന്നും പാപ്പ ബിഷപ്പുമാരോട് പറഞ്ഞു. "സാത്താന്റെ കൈയില്‍ രണ്ടായുധങ്ങളാണുള്ളത്. ഒന്ന് വിഭാഗീയ പ്രവണത. മറ്റേത് പണം. സാത്താന്‍ പണത്തിന്റെ രൂപത്തില്‍ എത്തിയ ശേഷം നാവിലൂടെ വിഭാഗീയ ചിന്തകള്‍ പരത്തി സഭയെ തകര്‍ക്കുവാനാണ് ശ്രമിക്കുക. അപവാദം പ്രചരിപ്പിക്കുന്നത് തീവ്രവാദം പ്രചരിപ്പിക്കുന്നതു പോലെയാണ്. ഇതിനാല്‍ തന്നെ സാര്‍വത്രിക സഭയെ തകര്‍ക്കുവാന്‍ സാത്താന്‍ ഉപയോഗിക്കുന്ന ഈ രണ്ട് ആയുധങ്ങളെയും നാം എതിര്‍ത്ത് നില്‍ക്കണം". പാപ്പ പറഞ്ഞു. വംശീയമായ പ്രശ്‌നങ്ങള്‍ സഭയുടെ തകര്‍ച്ചയ്ക്ക് കാരണമാകുന്നതായി മാര്‍പാപ്പ ചൂണ്ടി കാണിച്ചു. ഇത്തരം പ്രവണതകള്‍ സഭയിലെ അംഗങ്ങളില്‍ നിന്നും നീങ്ങുവാന്‍ നാം പ്രത്യേകം പ്രാര്‍ത്ഥനകളും പരിഹാരകര്‍മ്മങ്ങളും നടത്തണമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐക്യത്തിന്റെ ദൃശ്യരൂപങ്ങളായി വേണം ഓരോ ബിഷപ്പുമാരും തങ്ങളുടെ പ്രവര്‍ത്തനം നടത്തുവാനെന്നും അദ്ദേഹം ബിഷപ്പുമാരോടായി പറഞ്ഞു. "ഓരോ ബിഷപ്പുമാരും തങ്ങളുടെ കീഴിലുള്ള വൈദികരോട് വ്യക്തിപരമായ ബന്ധം കാത്തു സൂക്ഷിക്കുന്നവരായിരിക്കണം. അവരുടെ എഴുത്തുകള്‍ക്ക് കഴിയുന്നത്ര വേഗത്തില്‍ മറുപടി നല്‍കണം. ഓരോ വിശ്വാസികളുടെയും വൈദികരുടെയും രക്ഷാധികാരികളാണ് ബിഷപ്പുമാര്‍. എല്ലാ സമയവും ഇക്കാര്യം ഓര്‍ക്കുകയും അതിന് അനുസൃതമായി പ്രവര്‍ത്തിക്കുകയും വേണം. മനുഷ്യരേ ക്രിസ്തുവിനോട് അടുപ്പിക്കുകയും അവിടുത്തെ രക്ഷാകര പദ്ധതിയില്‍ പങ്കാളികളാക്കുവാനുമുള്ള വിളിയെ തിരിച്ചറിഞ്ഞ്, അതിന് അനുസരിച്ചുള്ള പ്രവര്‍ത്തനം ബിഷപ്പുമാര്‍ കാഴ്ച്ചവയ്ക്കണമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. വത്തിക്കാനിലെ ക്ലമെന്‍റൈന്‍ ഹാളിലാണ് ബിഷപ്പുമാരുടെ പ്രത്യേക സമ്മേളനം നടത്തപ്പെട്ടത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-11-02:04:32.jpg
Keywords: Pope,Francis,Message,to,bishop,Vatican,two,evil,destroy,church
Content: 2517
Category: 1
Sub Category:
Heading: വിശുദ്ധ പാദ്രെ പിയോയുടെ ഹൃദയത്തിന്റെ തിരുശേഷിപ്പ് ആദ്യമായി ഇറ്റലിക്ക് പുറത്തേക്ക് കൊണ്ടു പോകുന്നു; ബോസ്റ്റണില്‍ തിരുശേഷിപ്പ് വണക്കത്തിനായി പ്രതിഷ്ഠിക്കും
Content: ബോസ്റ്റണ്‍: വിശുദ്ധ പാദ്രെ പിയോയുടെ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധന്റെ ഹൃദയത്തിന്റെ തിരുശേഷിപ്പ് ബോസ്റ്റണിലേക്ക് കൊണ്ടുവരും. ഇതോടെ ബോസ്റ്റണിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ക്ക് തിരുശേഷിപ്പ് വണങ്ങുവാനുള്ള അവസരം ലഭിക്കും. ഇതാദ്യമായിട്ടാണ് ഇറ്റലിക്ക് പുറത്തേക്ക് വിശുദ്ധന്റെ തിരുശേഷിപ്പ് കൊണ്ടുപോകുന്നത്. ബോസ്റ്റണിലെ വിശ്വാസ സമൂഹത്തിന് വിശുദ്ധ പാദ്രെ പിയോയോട് പ്രത്യേക ഭക്തിയും വണക്കവുമുള്ളതിനാലാണ് തിരുശേഷിപ്പ് ഇവിടേയ്ക്ക് കൊണ്ടുവരുവാന്‍ കപ്പൂച്ചിന്‍ സന്യാസ സമൂഹം തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 21-ാം തീയതി മുതല്‍ 23-ാം തീയതി വരെ വിശുദ്ധന്റെ തിരുശേഷിപ്പ് ബോസ്റ്റണില്‍ വണക്കത്തിനായി സ്ഥാപിക്കും. ബോസ്റ്റണ്‍ അതിരൂപതയുടെ അധ്യക്ഷനായ കര്‍ദിനാള്‍ സിയാന്‍ ഒ.മാലേയാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. "കപ്പൂച്ചീന്‍ വൈദികരുടെ സമൂഹം ബോസ്റ്റണിലേക്ക് വിശുദ്ധ പാദ്രെ പിയോയുടെ തിരുശേഷിപ്പ് എത്തിക്കുവാന്‍ തീരുമാനിച്ച വിവരം ഏവരേയും അറിയിക്കുന്നതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. വിശുദ്ധന്റെ നാമത്തില്‍ ഇവിടെ സ്ഥാപിതമായിരിക്കുന്ന പള്ളിയിലെ വൈദികര്‍ തന്നെയാണ് ഇതിനായി മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കുന്നത്". കര്‍ദിനാള്‍ സിയാന്‍ പറഞ്ഞു. സെപ്റ്റംബര്‍ 21-ാം തീയതി ബുധനാഴ്ച രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ തിരുശേഷിപ്പ് ലോവെല്ലിലെ ഇമാക്യൂലേറ്റ് കണ്‍സെപ്ഷന്‍ ദേവാലയത്തില്‍ സൂക്ഷിക്കും. അന്നേ ദിവസം വൈകുന്നേരം ഏഴു മുതല്‍ രാത്രിവരെ ബോസ്റ്റണിലെ നോര്‍ത്ത് എന്‍ഡിലുള്ള സെന്റ് ലിയോണാര്‍ഡ്‌സ് ദേവാലയത്തില്‍ തിരുശേഷിപ്പ് വണക്കത്തിനായി സ്ഥാപിക്കും. സെപ്റ്റംബര്‍ 22-ാം തീയതി വ്യാഴാഴ്ച രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചുവരെ ബോസ്റ്റണിലെ ബ്രെയിന്‍ ട്രീയിലുള്ള പാസ്റ്ററല്‍ സെന്ററിലായിരിക്കും തിരുശേഷിപ്പ് സൂക്ഷിക്കുക. വൈകുന്നേരം ഏഴു മുതല്‍ സെപ്റ്റംബര്‍ 23-ാം തീയതി അര്‍ദ്ധരാത്രി വരെ ബോസ്റ്റണിലെ ഹോളി ക്രോസ് ദേവാലയത്തില്‍ തന്നെ തിരുശേഷിപ്പ് വണങ്ങുവാനുള്ള അവസരം വിശ്വാസികള്‍ക്ക് ലഭിക്കും. കപ്പൂച്ചീന്‍ സന്യാസ സമൂഹത്തിലെ വൈദികനായിരുന്ന പാദ്രെ പിയോ 1968-ല്‍ ആണ് അന്തരിച്ചത്. വിശുദ്ധ കുര്‍ബാനയോടുള്ള ആഴമായ ഭക്തിയില്‍ ജീവിതം മുന്നോട്ട് കൊണ്ട് പോയ അദ്ദേഹം ഒരു പഞ്ചക്ഷതധാരി കൂടിയായിരിന്നു. 1999-ല്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ട അദ്ദേഹത്തെ 2002-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-11-06:44:44.jpg
Keywords: Heart,of,Padre,Pio,coming,to,Boston
Content: 2521
Category: 19
Sub Category:
Heading: കലാരൂപങ്ങളിലെ നന്മയും തിന്മയും തിരിച്ചറിയുക
Content: പ്രാചീനകാലം മുതല്‍ക്കേ വൈവിധ്യങ്ങളായ നിരവധി കലാരൂപങ്ങള്‍ ഭാരതീയ സംസ്കാരത്തിന്റെ ഭാഗമായി നിലനിന്നു പോരുന്നു. ഈ കലാരൂപങ്ങൾ പലതും വിവിധ മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ചില കലാരൂപങ്ങള്‍ പ്രത്യേക മതാചാരങ്ങളുടെ ഭാഗവുമാണ്. ഇത്തരം കലാരൂപങ്ങള്‍ ഒരു സന്ദേശം മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുന്നതിനോ ഒരുപ്രത്യേക മതത്തിലെ ആചാരങ്ങളുടെ ഭാഗമായി, അവരുടെ ദൈവനാമത്തെ പുകഴ്ത്തുന്നതിനോ, അവരുടെ ദൈവത്തിന്‍റെ പ്രവര്‍ത്തികള്‍ വര്‍ണ്ണിക്കുന്നതിനോ അവരുടെ ദൈവങ്ങളെ ആരാധിക്കുന്നതിനോ ഉള്ളവയാണ്. കല യഥാര്‍ത്ഥത്തില്‍ മാനുഷിക പ്രകാശനത്തിന്‍റെ വ്യതിരിക്തമായ ഒരു രൂപമാണ്. ആകാശത്തെയും ഭൂമിയേയും സൃഷ്ടിച്ച കലാകാരന്മാരുടെ കലാകാരനായ ദൈവം, തന്‍റെ സ്വന്തം ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യനും കലാരൂപങ്ങളെ സൃഷ്ടിക്കുവാന്‍ കഴിവു നല്‍കിയിരിക്കുന്നു. ദൈവം മനുഷ്യനു നല്‍കിയ സ്വതന്ത്രമായ ആന്തരിക സമ്പന്നതയാണ് "കലാസൃഷ്ടിക്കുള്ള" മനുഷ്യന്‍റെ കഴിവ്. എന്നാല്‍ മനുഷ്യനു ലഭിച്ച ഈ സ്വാതന്ത്ര്യം ഒരു ക്രിസ്ത്യാനി എങ്ങനെയാണ് വിനയോഗിക്കേണ്ടത്? ദൈവ വചനത്തിനനുസൃതമായി കലാരൂപങ്ങളെ സൃഷ്ടിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നില്ലെങ്കിൽ അവ സത്യദൈവത്തെ നിന്ദിക്കുന്നതിനും അന്യദൈവങ്ങളെ ആരാധിക്കുന്നതിനും കാരണമായേക്കാം. ഈ വലിയ അപകടം നാം തിരിച്ചറിയുകയും, നമ്മുടെ മക്കളെ വിവിധ കലാരൂപങ്ങൾ പരിശീലിപ്പിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. ഈ ആധുനികയുഗത്തിൽ മനുഷ്യ ജീവിതം ഉത്സവങ്ങളും ആഘോഷങ്ങളും കൊണ്ടു നിറയുമ്പോള്‍ ഇതിന്‍റെ ഭാഗമായി വിവിധ കലാരൂപങ്ങള്‍ പ്രത്യേകിച്ച്, നാട്യകലകള്‍ പരിശീലിക്കുവാനും അവതരിപ്പിക്കുവാനും ആളുകള്‍ കുടുതല്‍ താല്‍പര്യപ്പെടുന്നതായി കണ്ടുവരുന്നു. #{red->none->b->You May Like: ‍}# {{ സത്യം തിരിച്ചറിയുന്നവർ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നു -> http://www.pravachakasabdam.com/index.php/site/news/4803 }} ഇന്ന് ധാരാളം ക്രിസ്ത്യാനികള്‍ കേരളത്തിലും മറ്റ് വിദേശ രാജ്യങ്ങളിലും ഓണാഘോഷങ്ങളുടെ ഭാഗമായി 'തിരുവാതിര'കളിയും മറ്റ് ആഘോഷവേളകളിൽ നിരവധി ഡാൻസ് പ്രോഗ്രാമുകളും അവതരിപ്പിക്കാറുണ്ട്. അതുപോലെതന്നെ ധാരാളം മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ ഭരതനാട്യം, മോഹിനിയാട്ടം മുതലായ നൃത്ത കലകള്‍ അഭ്യസിപ്പിച്ച് അരങ്ങേറ്റം നടത്തുകയും കലാതിലകമായി മാറ്റാന്‍ കഠിന ശ്രമങ്ങള്‍ നടത്തുകയും ചെയ്യാറുണ്ട്. ഇത്തരം നൃത്തരൂപങ്ങളിൽ കൂടുതലായും പുരാണങ്ങളിലെ കഥകൾ വിവരിച്ചുകൊണ്ടുള്ള ഗാനങ്ങളാണ് ഉപയോഗിക്കുന്നത്. ഒരു കലയും അതില്‍ തന്നെ "തിന്മ" എന്നു പറയുക സാധ്യമല്ല. എന്നാല്‍ ആ കലാരൂപത്തിലൂടെ നാം ഏതു ദൈവത്തിന്‍റെ നാമമാണ് ഉച്ചരിക്കുന്നത്, ഏതു ദൈവത്തിന്‍റെ പ്രവര്‍ത്തികളാണ് വര്‍ണ്ണിക്കുന്നത്, ഏതു ദൈവത്തെയാണ് വണങ്ങുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും അതിലെ നന്മയും തിന്മയും. "ഇതൊക്കെ ഒരു കലാരൂപമല്ലേ ഇതിലെ പാട്ടുകള്‍ വെറുതെ ഒന്നു പാടി നൃത്തം ചെയ്യുന്നതു കൊണ്ട് എന്താണ് ഇത്ര വലിയ തെറ്റ്?" എന്നാണു ഇന്നു പലരുടെയും ചിന്ത. ഇത്തരം നൃത്ത രൂപങ്ങളില്‍ മിക്കവയിലും അന്യദൈവങ്ങളുടെ കീര്‍ത്തനങ്ങളും അവരുടെ പ്രവര്‍ത്തികള്‍ വര്‍ണ്ണിക്കുന്നവയുമാണ് എന്ന കാര്യം നാം തിരിച്ചറിയണം. "ഇത്തരം നൃത്ത രൂപങ്ങളിലൂടെ അന്യദൈവങ്ങളുടെ നാമം വെറുതെ ഒന്നു ഉച്ചരിക്കുന്നത് ഇത്ര വലിയ തെറ്റാണോ" എന്നു ചിലപ്പോള്‍ നാം ചിന്തിക്കാം. എന്നാല്‍ കര്‍ത്താവായ ദൈവം ഇതിനെതിരെ ശക്തമായ താക്കീത് നല്‍കുന്നുണ്ട്. "അന്യ ദേവന്മാരുടെ നാമം സ്മരിക്കരുത്. അത് നിങ്ങളുടെ നാവില്‍ നിന്നും കേള്‍ക്കാനിടയാകരുത്" (പുറപ്പാട് 23:13). ക്രിസ്ത്യാനികള്‍ തിരുവാതിരയും ഭരതനാട്യവും മോഹിനിയാട്ടവും പോലുള്ള നൃത്ത രൂപങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അതിലെ പാട്ടുകളില്‍ അന്യദൈവങ്ങളുടെ ഒരു നാമം എങ്കിലും ഉണ്ടെങ്കില്‍ അത് അവതരിപ്പിക്കുവാന്‍ പാടില്ല. "മത സ്വാതന്ത്ര്യത്തിനുള്ള അവകാശം തെറ്റിനെ പുല്‍കാനുള്ള ഒരു ധാര്‍മ്മികാനുവാദമോ തെറ്റ് ചെയ്യാനുള്ള പരികല്‍പിതാവകാശമോ അല്ല." (CCC 2108) എന്നു സഭ പഠിപ്പിക്കുന്നു. മതസൗഹാര്‍ദ്ദവും മതേതരത്വവും ഈ ആധുനിക ലോകത്ത് ധാരാളം അംഗീകാരവും പ്രശംസയും പിടിച്ചു പറ്റാവുന്ന മാര്‍ഗ്ഗമാണ്. എന്നാല്‍ ഇതിന്‍റെ പേരില്‍ ക്രിസ്ത്യാനികള്‍ അന്യദൈവങ്ങളുടെ നാമം ഉച്ചരിക്കാനോ അവരുടെ വിഗ്രഹങ്ങളെ വണങ്ങുവാനോ പാടില്ല. മേല്‍പ്പറഞ്ഞ നൃത്തരൂപങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അതിന്‍റെ വേഷവിധാനങ്ങളിലോ, രംഗ സംവിധാനങ്ങളിലോ അതിലെ ഗാനങ്ങളിലോ അന്യദൈവങ്ങളുടെ വിഗ്രഹങ്ങളോ ചിത്രങ്ങളോ ബിംബങ്ങളോ നാമങ്ങളോ ഉണ്ടോയെന്നു നാം ശ്രദ്ധിക്കണം. കാരണം "അവയ്ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍ ഞാന്‍ നിന്‍റെ ദൈവമായ കര്‍ത്താവ്, അസഹിഷ്ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറ വരെ ഞാന്‍ ശിക്ഷിക്കും." (പുറപ്പാട് 20:5) അതുപോലെതന്നെ മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ ഭരതനാട്യം, മോഹിനിയാട്ടം മുതലായ നൃത്ത കലകള്‍ അഭ്യസിപ്പിക്കുകയും അരങ്ങേറ്റം കുറിക്കുകയും നിരവധി വേദികളിൽ അവതരിപ്പിക്കുകയും ചെയ്യുമ്പോൾ വിശുദ്ധ ലിഖിതം പറയുന്നത് ഓർമ്മിക്കുക "കുഞ്ഞു മക്കളെ വിഗ്രഹങ്ങളില്‍ നിന്ന് അകന്നിരിക്കുവിന്‍" (1 യോഹ. 5:21). അതുപോലെ നാം അന്യദൈവങ്ങളുടെ വേഷ വിധാനങ്ങള്‍ അണിഞ്ഞു കൊണ്ട് നൃത്തം ചെയ്യുകയോ നൃത്ത രൂപങ്ങളില്‍ അന്യ മതസ്തരുടെ ആചാരങ്ങള്‍ ഉള്‍ക്കൊള്ളിക്കുകയോ ചെയ്യരുത്. കാരണം "നീ അന്യദേവന്മാരെ കുമ്പിടുകയോ ആരാധിക്കുകയോ ചെയ്യരുത്. അവരുടെ ആചാരങ്ങള്‍ അനുകരിക്കരുത്" (പുറപ്പാട് 23:24) എന്ന് വചനം താക്കീതു ചെയ്യുന്നു. അന്യ ദൈവങ്ങളുടെ വേഷവിധാനങ്ങള്‍ ഒരു ക്രിസ്ത്യാനി അണിയുമ്പോള്‍ വി. പൗലോസ് ശ്ലീഹ പറഞ്ഞ വാക്കുകൾ ഓര്‍മ്മിക്കുക "നിങ്ങളിൽ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണു നിങ്ങളുടെ ശരീരമെന്ന് നിങ്ങൾക്ക് അറിഞ്ഞുകൂടെ? നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല. നിങ്ങൾ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ആകയാൽ നിങ്ങളുടെ ശരീരത്തിൽ ദൈവത്തെ മഹത്വപ്പെടുത്തുവിൻ" (1 കോറി 6: 19-20). അന്യ മതത്തില്‍പ്പെട്ട നമ്മുടെ സഹോദരങ്ങളെ നാം ബഹുമാനിക്കുകയും നമ്മെപ്പോലെ തന്നെ നാം അവരെ സ്നേഹിക്കുകയും വേണം. എന്നാല്‍ അന്യമതങ്ങളിലെ ദൈവങ്ങളുടെ നാമം ഉച്ചരിച്ചു കൊണ്ടുള്ള നൃത്തങ്ങള്‍ അവതരിപ്പിക്കുകയോ അവരുടെ ആചാരങ്ങള്‍ നാം ഒരിക്കലും അനുകരിക്കുകയോ ചെയ്യരുത്. ഇന്നു ലോകത്തില്‍ ധാരാളം മതങ്ങളുണ്ട്. എന്നാല്‍ "ആകാശത്തിനു കീഴെ മനുഷ്യരുടെയിടയിൽ നമുക്കു രക്ഷക്കുവേണ്ടി (യേശു നാമമല്ലാതെ) മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല" (അപ്പ 4:12) എന്നു മറ്റാരും തിരിച്ചറിഞ്ഞില്ലെങ്കിലും ഒരു ക്രിസ്ത്യാനി തിരിച്ചറിഞ്ഞിരിക്കണം. ക്രിസ്തു പല ദൈവങ്ങളിൽ ഒരു ദൈവമല്ല; അവന്‍ മാത്രമാണ് ദൈവം എന്ന് ഒരു ക്രിസ്ത്യാനിക്ക് ഉറച്ച ബോധ്യമുണ്ടായിരിക്കണം. മറ്റു മതങ്ങളില്‍ പെട്ടവര്‍ അജ്ഞത മൂലവും അവര്‍ ആ മതത്തില്‍ ജനിച്ചുപോയി എന്ന കാരണത്താലും ദൈവമല്ലാത്ത അന്യ ദൈവങ്ങളില്‍ വിശ്വസിക്കുന്നു. എന്നാല്‍ ക്രിസ്തുവിലൂടെ മാത്രമേ രക്ഷയുള്ളൂ എന്ന വലിയ സത്യം ഒരു ക്രിസ്ത്യാനി തിരിച്ചറിയണം. #{red->none->b->You May Like: ‍}# {{ യേശുക്രിസ്തു: മേൽവിലാസമുള്ള സത്യദൈവം -> http://www.pravachakasabdam.com/index.php/site/news/5037 }} അന്യ ദൈവങ്ങളുടെ ചെയ്തികള്‍ വര്‍ണ്ണിച്ചു കൊണ്ടുള്ളതോ അവരുടെ രൂപങ്ങള്‍ വച്ചു കൊണ്ടുള്ളതോ അവരുടെ ആചാരങ്ങള്‍ ഉള്‍ക്കൊള്ളിച്ചതു കൊണ്ടുള്ളതോ ആയ നൃത്ത രൂപങ്ങള്‍ അവതരിപ്പിക്കുന്ന ക്രിസ്ത്യാനികള്‍ പറയുന്ന ഒരു ന്യായ വാദമാണ് "ഇത് വെറും ഒരു അഭിനയമല്ലേ യഥാര്‍ത്ഥത്തില്‍ നാം ഇവയെ ഒന്നും ആരാധിക്കുന്നില്ലല്ലോ" എന്ന്. സഭയുടെ പ്രബോധനത്തില്‍ ഇപ്രകാരം പഠിപ്പിക്കുന്നു: "പല രക്തസാക്ഷികളും മരിച്ചത് വിഗ്രഹങ്ങളെ ആരാധിക്കുന്നതായി നടിക്കുന്നതിനുപോലും വിസമ്മതിച്ചതു കൊണ്ടാണ്." (CCC 2113) ഇതുപോലെ മരണം വരിച്ച ധാരാളം രക്തസാക്ഷികള്‍ സഭയിലുണ്ടായിട്ടുണ്ട്. മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങളില്‍ വിഗ്രഹങ്ങളെ അവര്‍ യഥാര്‍ത്ഥത്തില്‍ ആരാധിക്കാതെ വെറുതെ ഒന്നു വണങ്ങുന്നതായി അഭിനയിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് മരണത്തില്‍ നിന്നും രക്ഷപെടാമായിരുന്നു. എങ്കിലും വെറുതെയുള്ള ഈ അഭിനയം പോലും പാപമാണെന്ന് അവര്‍ തിരിച്ചറിഞ്ഞതു കൊണ്ടാണ് അതിനു തയ്യാറാകാതെ അവര്‍ മരണത്തെ സ്വീകരിച്ചത്. എന്നാല്‍ ഇന്ന് ക്രിസ്ത്യാനികള്‍ എത്ര ലാഘവത്തോടെയാണ് ഇതുപോലുള്ള കാര്യങ്ങള്‍ നൃത്ത രൂപങ്ങളിലൂടെയും മറ്റു കലാരൂപങ്ങളിലൂടെയും ചെയ്യുന്നത്. ഒരു ക്രിസ്ത്യാനി ഈ ലോകത്തിലുള്ളതില്‍ വച്ച് ഏറ്റവും വലിയ നിധി സ്വന്തമാക്കിയവനാണ്. മാമ്മോദീസായിലൂടെ പിതാവായ ദൈവത്തിന്‍റെ ദത്തുപുത്രനും പുത്രനായ ദൈവത്തിന്‍റെ അവയവവും പരിശുദ്ധാത്മാവായ ദൈവത്തിന്‍റെ ആലയവുമായി ഒരു ക്രിസ്ത്യാനി മാറുന്നു. ഈ വലിയ നിധി സ്വന്തമാക്കിയവനാണ് ക്രിസ്ത്യാനി. ഈ ഭൂമിയിലെ മറ്റു നേട്ടങ്ങളൊന്നും അതിനപ്പുറമാവില്ല എന്ന ചിന്ത നമുക്കുണ്ടായിരിക്കണം. ശിശുവായ യേശുവിനെ കൈയ്യിലെടുത്തു കൊണ്ട് ശിമയോന്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് പറഞ്ഞു: "സകല ജനതകള്‍ക്കും വേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്‍റെ കണ്ണുകള്‍ കണ്ടു കഴിഞ്ഞു." (ലൂക്കാ 2:31) സത്യദൈവമായ ക്രിസ്തുവിനെ തിരിച്ചറിഞ്ഞ കണ്ണുകള്‍ ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യമുള്ള കണ്ണുകളാണ്. അവിടുന്നു സംസാരിച്ചവ കേള്‍ക്കാന്‍ ഭാഗ്യം ലഭിച്ച കാതുകള്‍ ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യമുള്ള കാതുകളാണ്. "സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു: അനേകം പ്രവാചകന്മാരും നീതിമാന്മാരും നിങ്ങള്‍ കാണുന്നവ കാണാന്‍ ആഗ്രഹിച്ചു. എങ്കിലും കണ്ടില്ല; നിങ്ങള്‍ കേള്‍ക്കുന്നവ കേള്‍ക്കാന്‍ ആഗ്രഹിച്ചു, എങ്കിലും കേട്ടില്ല" (മത്തായി 13:17) ഇപ്രകാരം സത്യദൈവത്തെ തിരിച്ചറിഞ്ഞ ഒരു ക്രിസ്ത്യാനി തങ്ങള്‍ അനുഭവിച്ചറിഞ്ഞ ക്രിസ്തുവിനെ അന്യമതത്തില്‍പെട്ടവര്‍ക്ക് കാണിച്ചു കൊടുക്കേണ്ടവനാണ്. അല്ലാതെ അജ്ഞത കൊണ്ട് അവര്‍ ആരാധിക്കുന്ന ദൈവമല്ലാത്ത ദൈവങ്ങളുടെ നാമം ഉച്ചരിച്ചു കൊണ്ട് അവരുടെ ആചാരങ്ങളെ അനുകരിക്കേണ്ടവനല്ല. "ക്രിസ്ത്യാനികള്‍ ലോകത്തിന്‍റെ പ്രകാശമായിരിക്കാന്‍ വിളിക്കപ്പെട്ടവരാണ്. അങ്ങനെ സര്‍വ്വ സൃഷ്ടികളുടെയും, പ്രത്യേകിച്ചു മനുഷ്യ സമൂഹങ്ങളുടെയും മേലുള്ള ക്രിസ്തുവിന്‍റെ രാജത്വം പ്രകാശിപ്പിക്കേണ്ടിയിരിക്കുന്നു" (cf: AA 13, Leo XIII). #{red->none->b->You May Like: ‍}# {{ ക്രിസ്തുവിനെ പ്രഘോഷിക്കാനുള്ള അൽമായരുടെ പ്രത്യേകമായ വിളി -> http://www.pravachakasabdam.com/index.php/site/news/5004 }} അതിനാല്‍ ഒരു ക്രിസ്ത്യാനി ഒരു കലാരൂപം അവതരിപ്പിക്കുമ്പോള്‍ അത് പൂര്‍ണ്ണമായും ക്രിസ്തുവിനെ പ്രഘോഷിക്കുകയും പരിശുദ്ധ ത്രിത്വത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്നതായിരിക്കണം. ഇന്ന് കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ധാരാളം ക്രൈസ്തവരുണ്ട്. അവര്‍ ഒരു വലിയ മാറ്റത്തിനു തയ്യാറാകേണ്ടിയിരിക്കുന്നു. ക്രിസ്ത്യാനികളായ കലാകാരന്മാര്‍ തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന വലിയ വിളി തിരിച്ചറിഞ്ഞ് തങ്ങളുടെ ഓരോ കലാസൃഷ്ടിയും ക്രിസ്തുവിന്‍റെ പ്രവര്‍ത്തികള്‍ ലോകത്തോടു പ്രഘോഷിക്കുന്നതായി മാറ്റേണ്ടിയിരിക്കുന്നു. ക്രൈസ്തവ ദേവാലയങ്ങള്‍ അലങ്കരിക്കുന്നതില്‍ കലകള്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ട്. നമ്മുടെ വിശ്വാസം ഒരാഘോഷമാക്കുന്നതിനും നമ്മുടെ ആരാധനാനുഷ്ഠാനങ്ങളെ സമ്പന്നമാക്കുന്നതിനും കലകള്‍ വലിയ പങ്കുവഹിക്കുന്നു. ഇതുപോലെ, കലകളുടെ സ്വാധീനമുപയോഗിച്ച് വിശ്വാസികൾക്ക് തങ്ങളുടെ ഭൗതികജീവിതത്തിലും സാംസ്കാരിക ജീവിതത്തിലും ക്രിസ്തുവിനെ പ്രഘോഷിക്കുവാൻ കടമയുണ്ട്. ഉത്സവങ്ങളിലും ആഘോഷ വേളകളിലും നൃത്തവും മറ്റു കലാരൂപങ്ങളും അവതരിപ്പിക്കുന്ന ക്രിസ്ത്യാനികള്‍ ബൈബിള്‍ അധിഷ്ഠിതവും, ദൈവവചനവും സംസ്കാരവും തമ്മിലുള്ള ബന്ധം ആവിഷ്കരിക്കുന്നതുമായ ഗാനങ്ങളും, ബിംബങ്ങളും, സംഭാഷണങ്ങളും, ചലനങ്ങളും, വേഷവിധാനങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ടായിരിക്കണം അവ രൂപകല്പന ചെയ്യേണ്ടത്. ഭാരതത്തിലെ കലാരൂപങ്ങള്‍ കൂടുതലായി അക്രൈസ്തവ സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ ഭാരതത്തിലെ ക്രൈസ്തവ സഭകള്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കേണ്ടതായിട്ടുണ്ട്. കലാവാസനയുള്ളവരെ ബാല്യത്തില്‍ തന്നെ കണ്ടെത്തി അവരുടെ വാസനകളെ ദൈവ വചനത്തിനനുസൃതമായി തിരിച്ചുവിടുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. "വിശുദ്ധ ഗ്രന്ഥ ഭാഗങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അതിന്‍റെ മനോഹാരിതയില്‍ മനം മയങ്ങി കലാസൃഷ്ടി നടത്തുന്നവരോട് സിനഡ് പിതാക്കന്മാരും തിരുസഭ മുഴുവനും ആദരവും പ്രശംസയും അഭിനന്ദനവും പ്രകടിപ്പിക്കുന്നു. സഭയുടെ സജീവമായ പാരമ്പര്യത്തിന്‍റെയും പ്രബോധനാധികാരത്തിന്‍റെയും വെളിച്ചത്തില്‍ കലാകാരന്മാര്‍ക്ക് വിശുദ്ധ ലിഖിതങ്ങളില്‍ അടിസ്ഥാനപരമായ അറിവ് ലഭ്യമാക്കുന്നതിന് യോഗ്യരായ കാര്യാലയങ്ങളും സംഘങ്ങളും ശ്രമിക്കുന്നതിനെ ഞാന്‍ പ്രോത്സാഹിപ്പിക്കുന്നു." (Pope Benedict XVI, Verbum Domini) ഭാഷകള്‍ക്കും ദേശങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും അതീതമായി കലാസൃഷ്ടികള്‍ക്ക് മനുഷ്യ മനസ്സുകളെ എക്കാലവും സ്വാധീനിക്കാന്‍ കഴിയും. അതിനാല്‍ കലാസൃഷ്ടികളെ ഉപയോഗപ്പെടുത്തിയുള്ള ഒരു നവ സുവിശേഷവത്ക്കരണത്തിന് ക്രൈസ്തവ സഭകള്‍ കൂടുതല്‍ ഊന്നല്‍ കൊടുക്കേണ്ടിയിരിക്കുന്നു. "നിര്‍വ്യാജമായ കല, മനുഷ്യനെ ആരാധനയിലേക്കും പ്രാര്‍ത്ഥനയിലേക്കും സൃഷ്ടാവും രക്ഷകനും പരിശുദ്ധനും പവിത്രീകരിക്കുന്നവനുമായ ദൈവത്തോടുള്ള സ്നേഹത്തിലേക്കും നയിക്കുന്നു." (CCC 2502) അതിനാല്‍ ക്രിസ്തീയ സഹോദരങ്ങളെ, നിങ്ങളുടെ കലാരൂപങ്ങള്‍ അന്യദൈവങ്ങളുടെ നാമത്തെ ഉച്ചരിക്കുന്നതോ അവയെ മഹത്വപ്പെടുത്തുന്നതോ ആവരുത്. തങ്ങളെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുവാന്‍ ശിഷ്യന്മാര്‍ യേശുവിനോട് ആവശ്യപ്പെട്ടപ്പോള്‍ അവിടുന്ന് "സ്വര്‍ഗ്ഗസ്ഥനായ പിതാവേ അങ്ങയുടെ 'നാമം' പൂജിതമാകണമേ..." എന്നു പ്രാർത്ഥിക്കാൻ പഠിപ്പിച്ചു (cf: മത്തായി 6:9). ക്രിസ്തു, അവിടുത്തെ 'നാമ'ത്തിൽ പിതാവിനോട് ചോദിക്കാൻ നമ്മോട് ആവശ്യപ്പെടുന്നു (cf: യോഹ 14:13-14). അതിനാല്‍ നാം ആരുടെ നാമമാണ് ഉച്ചരിക്കുന്നത് എന്നത് പ്രധാനമാണ്. #{red->none->b->Must Read: ‍}# {{ വൈദികര്‍ക്കും വൈറലാകാം... പക്ഷേ! -> http://www.pravachakasabdam.com/index.php/site/news/6404 }} മേൽപറഞ്ഞ നൃത്തരൂപങ്ങൾ അവതരിപ്പിക്കുന്നതിന് ആവശ്യമായ ക്രിസ്തീയ ഗാനങ്ങൾ ഇപ്പോൾ ലഭ്യമാണ്. ഇപ്രകാരം ക്രിസ്തീയ ഗാനങ്ങൾ ഉപയോഗിച്ചു ചിട്ടപ്പെടുത്തുന്ന നൃത്തരൂപങ്ങളെ നിരവധി ക്രിസ്തീയ ചാനലുകൾ പ്രോത്സാഹിപ്പിക്കുന്നു എന്നുള്ളത് ആശ്വാസം പകരുന്ന ഒരു കാര്യമാണ്‌. എങ്കിലും ഗാനരചിയിതാക്കളും സംവിധായകരും ഈ രംഗത്തു ഇനിയും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. നൃത്തരൂപങ്ങള്‍ അവതരിപ്പിക്കുന്ന ക്രൈസ്തവര്‍ ക്രിസ്തുവിന്‍റെ നാമത്തെ പ്രഘോഷിക്കുന്ന കലാസൃഷ്ടികള്‍ അവതരിപ്പിക്കട്ടെ. ചിത്രരചന നടത്തുന്ന കലാകാരന്മാര്‍ ക്രിസ്തുവിനെ ലോകത്തിനു മുമ്പില്‍ വരച്ചുകാട്ടട്ടെ. ഗായകർ ക്രിസ്തുവിന്റെ മഹത്വം പ്രഘോഷിക്കുവാൻ അവരുടെ ശബ്ദം ഉപയോഗിക്കട്ടെ. നാടകങ്ങളും മറ്റ് സ്റ്റേജ് പ്രോഗ്രാമുകളും ഒരുക്കുന്ന കലാകാരന്മാര്‍ അവരുടെ സൃഷ്ടികളിലൂടെ ക്രിസ്തുവിന്‍റെ അത്ഭുത പ്രവര്‍ത്തികള്‍ വിവരിക്കട്ടെ. സിനിമാ രംഗത്തു പ്രവര്‍ത്തിക്കുന്നവരും മറ്റ് അനിമേഷന്‍ സൃഷ്ടികള്‍ നടത്തുന്നവരും ആഴമായ ക്രൈസ്തവ ബോധ്യങ്ങളിലേക്ക് മനുഷ്യമനസ്സുകളെ നയിക്കുന്ന കഥകൾക്ക് ജീവൻ നൽകട്ടെ. അങ്ങനെ ചരിത്രത്തിൽ ജീവിച്ച ക്രിസ്തുവിന്‍റെ സന്ദേശം ഭൂമിയുടെ അതിര്‍ത്തികള്‍ വരെ വ്യാപിക്കട്ടെ. <Originally Published On 10/09/2016>
Image: /content_image/Editor'sPick/Editor'sPick-2016-09-10-08:06:34.jpg
Keywords: ഏകരക്ഷകന്‍, യേശു
Content: 2522
Category: 8
Sub Category:
Heading: പുണ്യവാന്മാരുടെ ഐക്യത്തിലൂടെ ശുദ്ധീകരിക്കപ്പെടുന്ന ആത്മാക്കൾ
Content: “ഇതാണ് എന്റെ കല്‍പന: ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കണം” (യോഹന്നാന്‍ 15:12). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 11}# പുണ്യവാൻമാരുടെ ഐക്യത്തിൽ- "ഇതിനോടകം തന്നെ സ്വര്‍ഗ്ഗീയ ഭവനത്തില്‍ പ്രവേശിച്ച വിശ്വാസികളുടേയും, ശുദ്ധീകരണസ്ഥലത്ത് തങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരം ചെയ്തുകൊണ്ടിരിക്കുന്നവരുടേയും, ഇപ്പോള്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്നവരുടേയും ഇടയില്‍ സ്നേഹത്തിന്റെ ശാശ്വതമായ ഒരു ബന്ധം ഇടവിടാതെ നിലനില്‍ക്കുന്നുണ്ട്. അതുമാത്രമല്ല, എല്ലാ തരത്തിലുള്ള നന്മകളുടേയും പരസ്പര കൈമാറ്റവും അവര്‍ക്കിടയില്‍ യഥേഷ്ടം നടക്കുകയും ചെയ്യുന്നു. ഈ കൈമാറ്റം വഴി, ഒരാളുടെ വിശുദ്ധിയിൽ നിന്ന് മറ്റൊരാള്‍ക്ക്‌ പ്രയോജനം കിട്ടുന്നു. ഒരാളുടെ പാപം മറ്റുള്ളവർക്കുണ്ടാക്കുന്ന ദ്രോഹത്തിനതീതമായി അതു ലഭിക്കുന്നു" (CCC 1475). അങ്ങനെ പുണ്യവാന്മാരുടെ ഐക്യത്തിലൂടെ ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾ വേഗം ശുദ്ധീകരിക്കപ്പെടുന്നു. #{red->n->n->വിചിന്തനം:}# നമ്മളുടെ പ്രാര്‍ത്ഥനകളും സല്‍പ്രവര്‍ത്തികളും മാലാഖമാര്‍ സ്വര്‍ഗ്ഗത്തിലേക്ക്‌ എത്തിക്കുകയും അത്യുന്നതനായ ദൈവത്തിന്റെ സിംഹാസനത്തിന് മുന്‍പാകെ സമര്‍പ്പിക്കുകയും ചെയ്യുന്നു, അവയാകട്ടെ ഉന്മേഷമേകുന്ന മഞ്ഞു കണം പോലെ ശുദ്ധീകരണസ്ഥലത്ത്‌ സഹനമനുഭവിക്കുന്ന ആത്മാക്കളുടെ മേല്‍ പെയ്തിറങ്ങുന്നു; വിശുദ്ധരുടെ മാധ്യസ്ഥം വഴി നമുക്കായി നേടപ്പെട്ട സമ്മാനങ്ങളും, അനുഗ്രഹങ്ങളുമായി അവ ഭൂമിയില്‍ നമുക്ക്‌ തിരികെ നല്‍കപ്പെടുകയും ചെയ്യുന്നു. അതിനാൽ അനുതപിക്കാത്ത ഒരു പാപിക്കായി കരുണയുടേതായ എന്തെങ്കിലും പ്രവര്‍ത്തി ചെയ്യാൻ തീരുമാനമെടുക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/9?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-09-11-09:10:46.jpg
Keywords: പുണ്യവാ