Content | “കര്‍ത്താവില്‍ പൂര്‍ണഹൃദയത്തോടെ വിശ്വാസമര്‍പ്പിക്കുക; സ്വന്തം ബുദ്ധിയെ ആശ്രയിക്കുകയുമരുത്” (സുഭാഷിതങ്ങള്‍ 3:5).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 10}#
“തിരുസഭയുടെ വേദപാരംഗതയായ ലിസ്യൂവിലെ വിശുദ്ധ തെരേസ കരുണാമയനായ ദൈവത്തിന് സമര്‍പ്പണത്തിന്റേതായ ഒരു സത്പ്രവര്‍ത്തി ചെയ്തു. യേശുവിന്റെ കാരുണ്യം അനന്തമാണെന്നുള്ള തിരിച്ചറിവില്‍ നിന്ന്‍ ഉരുതിരിഞ്ഞതായിരിന്നു അവളുടെ സത്പ്രവര്‍ത്തി. യേശുവിനേയും, അയല്‍ക്കാരനേയും സ്നേഹിക്കുവാനുമുള്ള നിരന്തരമായ ആഗ്രഹം നല്‍കുന്ന പ്രതിഫലം അനന്തമാണ്. ഇത് ആത്മാവിന്റെ തുടര്‍ച്ചയായുള്ള ശുദ്ധീകരണത്തിനു വഴി തെളിയിക്കും. അങ്ങനെ സ്വര്‍ഗ്ഗീയ പ്രവേശനം എളുപ്പത്തിലാക്കും”.
#{red->n->n->വിചിന്തനം:}#
ലിസ്യൂവിലെ വിശുദ്ധ തെരേസയുടെ സമര്‍പ്പണത്തെ ധ്യാനിച്ചു കൊണ്ട് നിങ്ങളുടെ പ്രാര്‍ത്ഥനകളും സഹനങ്ങളും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി സമര്‍പ്പിക്കുക. ഒപ്പം വിശുദ്ധ തെരേസയോടൊപ്പം പ്രാര്‍ത്ഥിക്കുക: “ഓ, എന്റെ ദൈവമേ! ഏറ്റവും പരിശുദ്ധമായ ത്രിത്വൈക ദൈവമേ, ഭൂമിയിലുള്ളവരെ സ്നേഹിക്കുകയും, ശുദ്ധീകരണസ്ഥലത്തെ സഹനമനുഭവിക്കുന്ന ആത്മാക്കളെ മോചിപ്പിക്കുകയും വഴി നിന്നെ സ്നേഹിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിന്റെ ആഗ്രഹത്തെ പരിപൂര്‍ണ്ണമായ രീതിയില്‍ പൂര്‍ത്തീകരിക്കുവാനും നിന്റെ രാജ്യത്ത് എനിക്കായി ഒരുക്കിയിരിക്കുന്ന മഹത്വത്തിലേക്ക് എത്തുവാനും ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ ഞാന്‍ എന്റെ നിസ്സഹായതയെ മനസ്സിലാക്കികൊണ്ട് നിന്നോട് അപേക്ഷിക്കുന്നു. എന്റെ ദൈവമേ! നീ എന്റെ പുണ്യമാകുക.”
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/9?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |