Contents
Displaying 2341-2350 of 24979 results.
Content:
2546
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലമെന്ന ദൈവീക ചികിത്സ
Content: “നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചു കൊണ്ട് അവന്‍ കുരിശിലേറി. അത്, നാം പാപത്തിനു മരിച്ചു നീതിക്കായി ജീവിക്കേണ്ടതിനാണ്. അവന്റെ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു” (1 പത്രോസ് 2:24). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 13}# “ഒരു കത്തോലിക്കനാകുവാനായി ഞാന്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍, ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള സഭയുടെ ഓദ്യോഗിക പ്രബോധനങ്ങള്‍ എനിക്ക് ശുദ്ധീകരണസ്ഥലത്തെക്കുറിച്ച് ഒരു നല്ല ധാരണയുണ്ടാക്കി തന്നു. കൂടുതല്‍ സമയമെടുത്ത് ശുദ്ധീകരണസ്ഥലത്തെപ്പറ്റി ഞാന്‍ ആസ്വദിച്ചു പഠിച്ചു. യഥാര്‍ത്ഥത്തില്‍ സൗഖ്യപ്പെടുത്തലിന്റേയും, ക്ഷമയുടേയും വളരെ ഗുണകരവും ദയാപരവുമായ പ്രക്രിയയായ ശുദ്ധീകരണസ്ഥലത്തെക്കുറിച്ച് ആലങ്കാരികമായിട്ടാണ് പലപ്പോഴും സഭ ചിത്രീകരിച്ചിട്ടിട്ടുള്ളത്. ശുദ്ധീകരണസ്ഥലത്തെ ഒരു തരത്തിലുള്ള ‘ദൈവത്തിന്റെ ചികിത്സ’ (Divine Therapy) ആയിട്ടാണ് ഞാന്‍ കാണുന്നത്. സ്വര്‍ഗ്ഗീയ ജീവിതത്തിനും, സ്വര്‍ഗ്ഗത്തിലെ സ്നേഹത്തിനും അര്‍ഹരാക്കത്തക്ക രീതിയില്‍ ദൈവീക സ്നേഹം നമ്മളെ പരിപൂര്‍ണ്ണമായും സൗഖ്യപ്പെടുത്തുന്നു”. (മതപരിവര്‍ത്തനം ചെയ്tതു കത്തോലിക്ക വിശ്വാസം സ്വീകരിച്ച ഫാദര്‍ ജോണ്‍ ആഞ്ചെലിക്കന്‍റെ വാക്കുകള്‍). #{red->n->n->വിചിന്തനം:}# നമ്മുടെ പൂര്‍വ്വികര്‍ക്ക് സൗഖ്യവും, പൂര്‍ണ്ണതയും നല്‍കുവാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/9?type=8 }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-09-13-01:49:50.jpg
Keywords: ചികിത്സ

2547
Category: 6
Sub Category:
Heading: ജീവിതത്തിലെ സഹനങ്ങള്‍ ക്രിസ്തുവിന്റെ രക്ഷാകരപദ്ധതിയില്‍ പങ്കുചേരാനുള്ള ഉത്തമ മാര്‍ഗ്ഗം
Content: "നിങ്ങളെപ്രതിയുള്ള പീഡകളില്‍ ഞാന്‍ സന്തോഷിക്കുന്നു. സഭയാകുന്ന തന്റെ ശരീരത്തെപ്രതി ക്രിസ്തുവിനു സഹിക്കേണ്ടി വന്ന പീഡകളുടെ കുറവ് എന്റെ ശരീരത്തില്‍ ഞാന്‍ നികത്തുന്നു" (കൊളോസോസ് 1:24). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 13}# രോഗികളോടും വേദന അനുഭവിക്കുന്ന സകലരോടും നമ്മുടെ കര്‍ത്താവ് കാണിക്കുന്ന പ്രത്യേക സ്‌നേഹത്തിന്റേയും കരുതലിന്റേയും ഉദാഹരണങ്ങള്‍ സുവിശേഷങ്ങളിലെ വിവിധ ഭാഗങ്ങളില്‍ കാണാന്‍ സാധിയ്ക്കും. കഷ്ടത അനുഭവിച്ചവരെ ഈശോ ഏറെ സ്‌നേഹിച്ചിരുന്നു. ഈ മനോഭാവം അവിടുന്ന് തന്റെ സഭയ്ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. രോഗികളെ സ്‌നേഹിക്കുക എന്നത് സഭ ക്രിസ്തുവില്‍ നിന്നും പഠിച്ച ഒന്നാണ്. തന്റെ പീഡാനുഭവങ്ങളിലൂടെയും മരണത്തിലൂടെയും യേശു സകല മാനുഷിക കഷ്ടതയും സ്വയം ഏറ്റെടുത്ത്, അതിന് ഒരു പുതിയ മൂല്യം നല്‍കി. വാസ്തവത്തില്‍, ലോകത്തിന്റെ രക്ഷയ്ക്കായുള്ള പ്രവര്‍ത്തിയില്‍ അവനോട് കൂട്ടുചേരാനാണ് രോഗികളെയും കഷ്ടത അനുഭവിക്കുന്നവരെയും യേശു ക്ഷണിക്കുന്നത്. ഇക്കാരണത്താല്‍, വേദനയും സങ്കടവും സഹിക്കുന്നത് തനിച്ചോ, വൃഥാവിലോ അല്ല. കഷ്ടത മനസ്സിലാക്കാന്‍ പ്രയാസമുള്ളതാണെങ്കിലും, അതിന്റെ വില, നിത്യജീവനുമായി ബന്ധപ്പെട്ടതാണെന്ന് യേശു വ്യക്തമാക്കുന്നുണ്ട്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, നിങ്ങളുടെ കഷ്ടത മുഖേന, നിങ്ങള്‍ യേശുവിനെ അവന്റെ രക്ഷാകര പ്രവര്‍ത്തിയില്‍ സഹായിക്കുകയാണ്. ഈ വലിയ സത്യം കൃത്യമായി പ്രകടിപ്പിക്കാന്‍ പ്രയാസമാണ്; പക്ഷേ, അത് വിശുദ്ധ പൗലോസ് പ്രകടിപ്പിക്കുന്നത് ഇപ്രകാരമാണ്: "നിങ്ങളെ പ്രതിയുള്ള പീഡകളില്‍ ഞാന്‍ സന്തോഷിക്കുന്നു. സഭയാകുന്ന തന്റെ ശരീരത്തെപ്രതി ക്രിസ്തുവിനു സഹിക്കേണ്ടി വന്ന പീഡകളുടെ കുറവ് എന്റെ ശരീരത്തില്‍ ഞാന്‍ നികത്തുന്നു" (കൊളോസോസ് 1:24). (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, നോക്ക്, 30.9.79). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/9?type=6 }}
Image: /content_image/Meditation/Meditation-2016-09-13-03:24:15.jpg
Keywords: സഹനം

2548
Category: 1
Sub Category:
Heading: ചൈനയിലെ തിരക്കേറിയ വിമാനത്താവളത്തില്‍ സര്‍ക്കാര്‍ പ്രാര്‍ത്ഥന ഹാള്‍ തുറന്നു നല്‍കി; സര്‍ക്കാര്‍ ക്രൈസ്തവ സംസ്‌കാരം വിലമതിക്കുന്നതായി മാധ്യമങ്ങള്‍
Content: ബെയ്ജിംഗ്: ചൈനയിലെ തിരക്കേറിയ ഒരു വിമാനത്താവളത്തില്‍ കൂടി ക്രൈസ്തവര്‍ക്ക് പ്രാര്‍ത്ഥിക്കുന്നതിനായി വിശാലമായ ഹാള്‍ തുറന്നു. രാജ്യത്തെ പ്രമുഖ സ്വതന്ത്ര വാണിജ്യ പ്രദേശമായ ഷെന്‍സെനിലെ തിരക്കേറിയ എയര്‍പോര്‍ട്ടിലാണ് പ്രാര്‍ത്ഥനാ ഹാള്‍ സര്‍ക്കാര്‍ തുറന്നു നല്‍കിയിരിക്കുന്നത്. മനോഹരമായി നിര്‍മ്മിച്ചിട്ടുള്ള ഈ പ്രാര്‍ത്ഥനാ ഹാളില്‍ ആളുകള്‍ക്ക് വായിക്കുവാനും ധ്യാനിക്കുവാനും ബൈബിളിന്റെ നിരവധി പകര്‍പ്പുകളും സൂക്ഷിച്ചിട്ടുണ്ട്. ഇരുന്നു പ്രാര്‍ത്ഥിക്കുന്നതിനായി കസേരകളും ഇവിടെ ക്രമീകരിച്ചിരിക്കുന്നു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ 'ആത്മീയ മരുപ്പച്ച' എന്നാണ് പുതിയ പ്രാര്‍ത്ഥന ഹാളിനെ വിശേഷിപ്പിച്ചിരിക്കുന്നത്. നിരവധി രാജ്യങ്ങളില്‍ നിന്നും വാണിജ്യ ആവശ്യങ്ങള്‍ക്കായി വരുന്നവര്‍ക്ക് പ്രാര്‍ത്ഥിക്കുവാനും ധ്യാനിക്കുവാനും ചാപ്പലോടു കൂടിയ ഈ പ്രാര്‍ത്ഥനാ ഹാള്‍ ഇനി മുതല്‍ ഉപകരിക്കും. ചൈനയിലെ പ്രമുഖ വിമാനത്താവളങ്ങളായ ബെയ്ജിംഗ്, ചെഗ്ഡു, സിയാന്‍, കുന്‍മിംഗ്, ഓര്‍ഡോസ് എന്നിവിടങ്ങളിലും സമാനരീതിയിലുള്ള പ്രാര്‍ത്ഥനാലയങ്ങള്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ക്രൈസ്തവ വിശ്വാസത്തേയും സംസ്‌കാരത്തേയും സര്‍ക്കാര്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടു വേണം ഇത്തരം നടപടികളെ നോക്കികാണുവാനെന്നു വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവിധ തരം പീഡനങ്ങള്‍ പലപ്പോഴും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ചൈനീസ് ക്രൈസ്തവര്‍ക്ക് നേരിടേണ്ടി വരുന്നുണ്ടെങ്കിലും, പുതിയ സര്‍ക്കാര്‍ നടപടിയെ ഇവര്‍ സ്വാഗതം ചെയ്യുന്നു. വിശ്വാസത്തെ ഉയര്‍ത്തികാട്ടുവാന്‍ തങ്ങള്‍ക്ക് ലഭിക്കുന്ന അവസരമായും വിശ്വാസികള്‍ ഇതിനെ നോക്കി കാണുന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-13-04:54:52.jpg
Keywords:

2549
Category: 1
Sub Category:
Heading: തന്റെ അപ്പോസ്‌ത്തോലിക പ്രബോധനത്തെ സംബന്ധിക്കുന്ന വിശദ്ധമായ കുറിപ്പ് തയ്യാറാക്കിയ അര്‍ജന്റീനിയന്‍ ബിഷപ്പിനെ മാര്‍പാപ്പ അഭിനന്ദിച്ചു
Content: വത്തിക്കാന്‍: തന്റെ അപ്പോസ്‌ത്തോലിക പ്രബോധനമായ 'അമോരിസ് ലെറ്റീറ്റിയ'(സ്‌നേഹത്തിന്റെ സന്തോഷം) ജനങ്ങളുടെ ഇടയിലേക്ക് എത്തിക്കുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ബ്യൂണസ്‌ഐറീസിന്റെ ബിഷപ്പിന് കത്തെഴുതി. പാപ്പയുടെ പ്രബോധനത്തെ ജനങ്ങളുടെ ഇടയില്‍ പ്രായോഗിഗമായി നടപ്പിലാക്കുവാന്‍ വൈദികര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കണമെന്നതു സംബന്ധിച്ച് വിപുലമായ ലേഖനം തന്നെ ബിഷപ്പ് തയ്യാറാക്കുകയും, ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തന്റെ അധികാരപരിധിയിലെ ദേവാലയങ്ങളില്‍ നടത്തുകയും ചെയ്തിരുന്നു. അമോരിസ് ലെറ്റീറ്റിയായിലെ എട്ടാം അധ്യായത്തെ സംബന്ധിക്കുന്ന ലേഖനമാണ് ബ്യൂണസ്‌ഐറീസ് ബിഷപ്പ് തയ്യാറാക്കിയത്. ക്രമരഹിതമായ കുടുംബങ്ങളുള്ള കത്തോലിക്ക വിശ്വാസികളുടെ ജീവിതത്തെ ശരിയായ ദിശയിലേക്ക് ചേര്‍ക്കുന്നതിനായി അവരോടും ചേര്‍ന്നു നില്‍ക്കുകയും,വിചാരശീലത്തോടെ പ്രവര്‍ത്തിക്കുകയും, ഒരുമയോടെ മുന്നോട്ടു പോകുകുയം ചെയ്യേണ്ട ആവശ്യത്തെ കുറിച്ചാണ് ബിഷപ്പ് തന്റെ ലേഖനത്തില്‍ പറയുന്നത്. അപ്പോസ്‌ത്തോലിക പ്രബോധനത്തിലെ ഈ അധ്യായത്തില്‍ മാര്‍പാപ്പ വിവാഹമോചനത്തിന്റെ വക്കില്‍ നില്‍ക്കുന്നവരേയും വിവാഹമോചിതരേയും സഭാ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരുന്നതിനെ കുറിച്ചാണ് പറയുന്നത്. വിവാഹമോചിതര്‍ക്ക് ചില സമയങ്ങളില്‍ വിശുദ്ധ കൂദാശകള്‍ സ്വീകരിക്കുന്നതിനെ സംബന്ധിച്ചുള്ള അനുകൂല പരാമര്‍ശങ്ങളും പാപ്പ തന്റെ അപ്പോസ്‌ത്തോലിക പ്രബോധനത്തില്‍ നടത്തുന്നുണ്ട്. കുടുംബ ജീവിതങ്ങളെ കൂടുതല്‍ മെച്ചമായി നിലനിര്‍ത്തുവാന്‍ വൈദികര്‍ സഹായം നല്‍കേണ്ടതിനെ സംബന്ധിച്ചും മാര്‍പാപ്പ തന്റെ അപ്പോസ്‌ത്തോലിക പ്രബോധനത്തില്‍ പറയുന്നു. ശക്തമായ രീതിയില്‍ വിശുദ്ധ വചനം കുടുംബങ്ങള്‍ പഠിക്കണമെന്നും ഇതിനായി വൈദികര്‍ അവരെ ഒരുക്കണമെന്നും പാപ്പ പറയുന്നുണ്ട്. ഇതു മൂലം പ്രശ്‌നങ്ങളെ തരണം ചെയ്തു വിശ്വാസത്തില്‍ ജീവിക്കുവാനുള്ള കൃപ കുടുംബസ്ഥര്‍ക്ക് ലഭിക്കുമെന്നും പാപ്പ പറയുന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-13-06:11:01.jpg
Keywords: Pope,endorses,Argentine,bishops,document,on,Amoris,Laetitia

2550
Category: 1
Sub Category:
Heading: കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയെ അനുസ്മരിച്ച് ഒഡീഷ; കൃതജ്ഞതാ ബലിയില്‍ പങ്കെടുത്തത് രണ്ടായിരത്തിലധികം വിശ്വാസികള്‍
Content: ഭുവനേശ്വര്‍: കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസയെ, വിശുദ്ധയായി പ്രഖ്യാപിച്ചതിനുള്ള നന്ദി സൂചക ബലി അര്‍പ്പണത്തില്‍ പങ്കെടുക്കുവാന്‍ ഒഡീഷയില്‍ രണ്ടായിരത്തില്‍ അധികം പേര്‍ ഒത്തുചേര്‍ന്നു. ഭുവനേശ്വറിലെ സെന്റ് വിന്‍സെന്റ് കത്തീഡ്രല്‍ ദേവാലയത്തിലാണ് കൃതജ്ഞത ബലി അര്‍പ്പിച്ചത്. കുട്ടക്-ഭുവനേശ്വര്‍ അതിരൂപതയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ജോണ്‍ ബര്‍വ വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. കൃതജ്ഞതാ ബലിയില്‍ പങ്കാളികളാകുവാന്‍ എത്തിയവരില്‍ ഏറെയും വിധവകളും, അനാഥരും, രോഗികളും, വികലാംഗരുമായിരുന്നു. "കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ പുതിയ ക്രൈസ്തവ വ്യക്തിത്വത്തെയാണ് പ്രതിനിധീകരിക്കുന്നത്. മനുഷ്യത്വത്തിന്റെ മഹാമാതൃകയായി വിശുദ്ധയുടെ ജീവിതം എന്നും നിലകൊള്ളും. എല്ലാവരാലും മറന്ന രോഗികള്‍ക്കും അനാഥര്‍ക്കും മാനുഷീക മൂല്യങ്ങള്‍ കല്‍പ്പിച്ചു നല്‍കുകയും അവരെ ചേര്‍ത്തുപിടിക്കുകയും ചെയ്ത വിശുദ്ധയാണ് അവര്‍. വിശ്വസ്തതയോടു കൂടിയുള്ള സ്‌നേഹം എന്താണെന്ന് അവര്‍ നമുക്ക് കാണിച്ചു നല്‍കി. ഇതിന്റെ പ്രതിഫലനമാണ് ഇന്ന് ഇവിടെ വന്നു കൂടിയിരിക്കുന്ന ഈ വലിയ ജനസഞ്ചയം". ആര്‍ച്ച് ബിഷപ്പ് ജോണ്‍ ബര്‍വ്വ ദിവ്യബലി മദ്ധ്യേയുള്ള പ്രസംഗത്തില്‍ പറഞ്ഞു. മിഷ്ണറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകള്‍ ചടങ്ങുകളില്‍ പങ്കെടുക്കുവാനായി എത്തിയിരുന്നു. ഒരിക്കലും പ്രശസ്തി ആഗ്രഹിക്കാത്ത വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയെന്ന് മിഷ്‌നറീസ് ഓഫ് ചാരിറ്റി മേഖല സുപ്പീരിയര്‍ സിസ്റ്റര്‍ ഒലിവെറ്റ് അനുസ്മരിച്ചു. "ലോകത്തിന്റെ ക്രമപ്രകാരം ജീവിക്കുകയോ, അതിനനുസരിച്ച് ചിന്തിക്കുകയോ ചെയ്തിരുന്ന വ്യക്തിയായിരുന്നില്ല വിശുദ്ധ. മനുഷ്യരെ സ്‌നേഹത്തോടെ ചേര്‍ത്തു പിടിച്ചിരുന്ന വിശുദ്ധയുടെ ജീവിതം ഏവര്‍ക്കും മാതൃകയാണ്. ഈ വിശുദ്ധ പദവി പ്രഖ്യാപനം ഏറെ സന്തോഷകരമായ ഒന്നാണ്'. സിസ്റ്റര്‍ ഒലിവെറ്റ് പറഞ്ഞു. മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ ഒഡീഷ മേഖല മുന്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സാമുവേലും ചടങ്ങുകളില്‍ സംബന്ധിച്ചു. കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസയെ പോലെ മഹനീയായ ഒരു വനിത നമ്മുടെ കാലഘട്ടത്തില്‍ ജീവിച്ചിരുന്നതിനെ അഭിമാനത്തോടെ ഓര്‍ക്കാമെന്നും ദൈവത്തിന്റെ സത്യസുവിശേഷം അറിയിക്കുന്നതിനു അവര്‍ കാണിച്ച തീഷ്ണതയും എല്ലാവരോടുമുള്ള വിശുദ്ധയുടെ സ്‌നേഹവും എല്ലാ കാലത്തും ഓര്‍മ്മിക്കപ്പെടുമെന്നും സിസ്റ്റര്‍ സാമുവേല്‍ പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സാമൂഹിക,രാഷ്ട്രീയ നേതാക്കളും വിശുദ്ധ ബലിയില്‍ സംബന്ധിക്കുകയും കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസയെ അനുസ്മരിക്കുകയും ചെയ്തു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിശുദ്ധ പ്രഖ്യാപനത്തിന്റെ ആഘോഷ ചടങ്ങുകളും അനുസ്മരണങ്ങളും ഇപ്പോഴും നടക്കുകയാണ്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-13-07:19:33.jpg

2551
Category: 1
Sub Category:
Heading: പരിശുദ്ധ മറിയത്തിന്റെ തിരുനാള്‍ ആഘോഷിക്കാന്‍ ലാഹോറിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിയത് ഇസ്ലാം മതവിശ്വാസികളുള്‍പ്പെടെയുള്ള നിരവധി പേര്‍
Content: ലാഹോര്‍: ലാഹോര്‍ അതിരൂപതയുടെ കീഴിലുള്ള ദേശീയ മരിയന്‍ കേന്ദ്രത്തിലേക്ക് നടത്തപ്പെടുന്ന പ്രത്യേക തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാനായി ഇസ്ലാം മതവിശ്വാസികളുള്‍പ്പെടെയുള്ള നിരവധി പേര്‍ എത്തിയത് ശ്രദ്ധേയമായി. മാതാവിന്റെ പുണ്യനാമത്തിന്റെ തിരുനാള്‍ ദിനത്തിലാണ് മരിയാബാദിലേ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് നാനാജാതിമതസ്ഥരായ തീര്‍ത്ഥാടകര്‍ എത്തിയത്. ലാഹോര്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായ സെബാസ്റ്റ്യന്‍ ഷായും തീര്‍ത്ഥാടനത്തിനായി എത്തിയിരുന്നു. ഇസ്ലാം മതവിശ്വാസികളായ തീര്‍ത്ഥാടകരെ ബിഷപ്പ് പ്രത്യേകം ദേവാലയത്തിലേക്ക് സ്വാഗതം ചെയ്തു. പരിശുദ്ധ മാതാവിന്റെ സന്നിധിയില്‍ നിന്നും സ്‌നേഹത്തിന്റെയും സഹനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നമുക്ക് ലഭിക്കുന്നതായി ഡോമ്നിക്കന്‍ വൈദികനായ ഫാദര്‍ ജയിംസ് ചന്നന്‍ പറഞ്ഞു. എല്ലാ മതങ്ങളും ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശമാണ് നല്‍കുന്നതെന്ന് പ്രത്യേകം ദേവാലയത്തിനു മുന്നില്‍ എഴുതിവച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രദേശത്തു തന്നെയുള്ള മുസ്ലീം മതവിശ്വാസികളും ക്രൈസ്തവരും ചേര്‍ന്നാണ് തീര്‍ത്ഥാടനത്തിനായി എത്തിയവര്‍ക്ക് ഭക്ഷണം ക്രമീകരിച്ചു നല്‍കിയത്. തീര്‍ത്ഥാടകര്‍ക്കായി പ്രത്യേകം വൈദ്യപരിശോധന ക്യാമ്പുകളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. മറിയത്തിന്റെ ഗ്രാമം എന്ന അര്‍ത്ഥത്തിലാണ് പ്രദേശത്തിന് മരിയാബാദ് എന്ന പേര് നല്‍കിയിരിക്കുന്നത്.1898-ല്‍ ബെല്‍ജിയത്തില്‍ നിന്നും വന്ന കപ്പൂച്ചീന്‍ വൈദികരാണ് മാതാവിന്റെ നാമത്തിലുള്ള ഈ ദേവാലയം സ്ഥാപിച്ചത്. പാക്കിസ്ഥാനിലെ ഏറ്റവും പഴക്കം ചെന്ന മാതാവിന്റെ തിരുസ്വരൂപം ഇവിടെയാണ് ഉള്ളത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-13-09:35:20.jpg
Keywords: Archbishop Sebastian Shaw, Fr James Channan, Lahore, Our Lady of Mariamabad, Pakistan

2552
Category: 1
Sub Category:
Heading: മെത്രാഭിഷേകത്തിന് ഒരുക്കമായുള്ള പ്രത്യേക വചനശുശ്രൂഷയും ആരാധനയും വ്യാഴാഴ്ച പ്രസ്റ്റണില്‍
Content: ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്റ്റണ്‍ ആസ്ഥാനമാക്കി സ്ഥാപിച്ച പുതിയ രൂപതയുടെ നിയുക്ത മെത്രാനായ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേക ചടങ്ങുകള്‍ക്ക് ഒരുക്കമായുള്ള പ്രത്യേക വചനശുശ്രൂഷയും ആരാധനയും വ്യാഴാഴ്ച പ്രസ്റ്റണില്‍ വെച്ചു നടക്കും. കത്തീഡ്രല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന സെന്‍റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വെച്ചു സെപ്റ്റംബര്‍ 15 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന ഈ പ്രത്യേക ശുശ്രൂഷ രാത്രി 10 മണിക്ക് അവസാനിക്കും. ഒക്ടോബര്‍ ഒമ്പതാം തീയതിയിലെ മെത്രാഭിഷേക ചടങ്ങുകള്‍ എല്ലാം വലിയ അനുഗ്രഹപ്രദമായി മാറുന്നതിനും പുതിയ രൂപതയുടെയും നിയുക്ത മെത്രാന്റെയും എല്ലാ പ്രവര്‍ത്തനങ്ങളിലും കര്‍ത്താവിന്റെ വലിയ ഇടപെടല്‍ ഉണ്ടാകുന്നതിനും എല്ലാവരും പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എല്ലാ വിശ്വാസികളോടും ആവശ്യപ്പെട്ടിരിന്നു. ഇതിന്റെ ഭാഗമായി ദൈവവചനം ശ്രവിച്ചു കൊണ്ട് പരിശുദ്ധാത്മാവില്‍ കൂടുതല്‍ ശക്തി പ്രാപിക്കുകയും ദിവ്യകാരുണ്യ സന്നിധിയില്‍ പ്രസ്റ്റണ്‍ രൂപതയ്ക്ക് വേണ്ടിയള്ള എല്ലാ നിയോഗങ്ങളും സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാനുമായി കത്തീഡ്രല്‍ പള്ളി വികാരി ഫാ.മാത്യു ചൂരപ്പൊയ്കയില്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. വി.അല്‍ഫോന്‍സാമ്മയുടെയും വി ചാവറയച്ചന്റേയും വി എവുപ്രസ്യാമ്മയുടേയും തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന ഇംഗ്ലണ്ടിലെ അപൂര്‍വ്വം ചില ദേവാലയങ്ങളില്‍ ഒന്നാണ് പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍. ഒക്ടോബര്‍ 9ന് നടക്കുന്ന മെത്രാഭിഷേക തിരുന്നാള്‍ കര്‍മ്മങ്ങളുടെ ജോയ്ന്റ് കണ്‍വീനറും പ്രാദേശിക സംഘാടകനുമായ റവ ഫാ മാത്യു ചുരപൊയ്കയിലാണ് ഇപ്പോള്‍ പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വികാരിയായി സേവനമനുഷ്ഠിക്കുന്നത്. 17നു റോമില്‍ നടക്കുന്ന യാത്രയയപ്പു സമ്മേളനത്തിനുശേഷം 18നു നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ബ്രിട്ടനിലെത്തും. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-13-12:31:01.jpg

2553
Category: 18
Sub Category:
Heading: ഫാ. സേവ്യർ ഖാൻ വട്ടായിലിന്റെ പിതാവ് വട്ടായിൽ വര്‍ഗ്ഗീസ് നിര്യാതനായി
Content: പാലക്കാട്: ലോക പ്രശസ്ത വചനപ്രഘോഷകനും സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറുമായ ഫാ. സേവ്യർ ഖാൻ വട്ടായിലിന്റെ പിതാവ് മണ്ണാർക്കാട് പുലാപ്പറ്റ വട്ടായിൽ വര്‍ഗ്ഗീസ് നിര്യാതനായി. പരേതന് 92 വയസ്സായിരുന്നു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30 ന് പാലക്കാട് രൂപതാ ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത്, സെഹിയോൻ യു കെ ഡയറക്ടർ ഫാ. സോജി ഓലിക്കൽ എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ പാലക്കാട് മണ്ണാർക്കാട് പുലാപ്പറ്റ ഹോളിക്രോസ് ദേവാലയത്തിൽ നടക്കും. കുറവിലങ്ങാട് നമ്പിശ്ശേരി കുടുംബാംഗം ത്രേസ്യാമ്മയാണ് ഭാര്യ. സിറിയക്, ജോയി, ജോർജ്ജ്, ആനീസ്, ജോസഫ്, ബിജു എന്നിവരാണ് മറ്റു മക്കൾ. #{red->n->n->അദ്ദേഹത്തിന്റെ നിര്യാണത്തില്‍ പ്രവാചകശബ്ദം ടീം അനുശോചനം രേഖപ്പെടുത്തുകയും പരേതന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. }#
Image: /content_image/India/India-2016-09-13-12:33:18.jpg

2554
Category: 9
Sub Category:
Heading: "കരുണയുടെ പുണ്യ കവാടം കടക്കൽ" ആത്മീയ സംഗമം 17 ന് ബ്രൈറ്റൺ & അരുൻഡൽ രൂപതയിൽ
Content: ദൈവകരുണയുടെ അസാധാരണ ജൂബിലി വർഷത്തിൽ ബ്രൈറ്റൺ & അരുൺഡൽ രൂപതയിലെ വിശ്വാസികൾ സെപ്റ്റംബർ 17ന് ശനിയാഴ്ച ഔവർ ലേഡി & സെന്റ് ഫിലിപ്പ് കത്തീഡ്രൽ പള്ളിയിൽ ഒത്തുചേരുന്നു. "ഏറ്റവും ആത്മീയ ഒരുക്കത്തോടെ കുമ്പസാരിച്ച് പ്രസാദവരാവസ്ഥയിൽ കരുണയുടെ വാതിലിലൂടെ ദേവാലയത്തിൽ പ്രവേശിച്ച് വി. കുർബാനയും കുർബാന സ്വീകരണവും നടത്തി മാർപ്പാപ്പയുടെ നിയോഗത്തിനായി പ്രത്യേകം പ്രാർത്ഥിക്കുകവഴി പൂർണ്ണ ദണ്ഡവിമോചനം സാദ്ധ്യമാകുന്നു"എന്നതാണ് കരുണയുടെ വർഷത്തിൽ ഓരോ വിശ്വാസിക്കും ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം. കരുണയുടെ ദൈവപരിപാലനയെപ്പറ്റി ആത്മീയ അഭിഷേകം തുളുമ്പുന്ന വചന പ്രഘോഷണവുമായി പ്രശസ്ത ധ്യാന ഗുരു റവ. ഫാ. സിറിൽ ജോൺ ഇടമന ധ്യാന ശുശ്രൂഷകൾക്ക് നേതൃത്വംനൽകും.രാവിലെ 9.30 മുതൽ ആരംഭിക്കുന്ന ശുശ്രൂഷകൾ വൈകിട്ട് 4 ന് അവസാനിക്കും.ചാപ്ലയിൻ ഫാ. ജോയി ആലപ്പാട്ടിന്റെ നേതൃത്വത്തിൽ കരുണയുടെ കവാടം കടക്കൽ രൂപതയിലെ വൻ ആത്മീയ സംഗമമാക്കി മാറ്റുവാനുള്ള ഒരുക്കത്തിലാണ്. കരുണയുടെ അസാധാരണ ജൂബിലി വർഷത്തിൽ നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷകളിലേക്ക് സംഘാടകർ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. #{red->n->n->സ്ഥലം }# Our Lady and St.Philip Cathedral Church London Road Arundal BN 18 9AY. #{blue->n->n->കൂടുതൽ വിവരങ്ങൾക്ക്; }# ബിജോയി ആലപ്പാട്ട് 07960000217.
Image: /content_image/Events/Events-2016-09-13-14:41:15.jpg

2555
Category: 6
Sub Category:
Heading: ഓഷ്‌വിറ്റ്‌സില്‍ വിശുദ്ധ മാക്സിമില്യന്‍ കോള്‍ബെ വിശ്വാസത്തിലൂടെ നേടിയ വിജയം
Content: "എന്തെന്നാല്‍, ദൈവത്തില്‍നിന്നു ജനിച്ച ഏവനും ലോകത്തെ കീഴടക്കുന്നു. ലോകത്തിന്‍മേലുള്ള വിജയം ഇതാണ് - നമ്മുടെ വിശ്വാസം" (1 യോഹന്നാന്‍ 5:4). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 14}# ദൈവത്തോടും അയല്‍ക്കാരനോടും സ്‌നേഹം ഉണര്‍ത്തുന്ന വിശ്വാസത്തിലൂടെ ഒരു മഹത്തായ വിജയം കൈവരിച്ച ഈ ദേശത്തായിരിക്കുമ്പോള്‍ എന്റെ മനസ്സിലേക്ക് കടന്നുവരുന്നത് വിശുദ്ധ യോഹന്നാന്റെ ലേഖനത്തില്‍ നിന്നുള്ള ഈ വാക്കുകളാണ്. 'സ്‌നേഹിതനുവേണ്ടി ജീവന്‍ അര്‍പ്പിക്കുവാന്‍ തയ്യാറാകുന്ന നിസ്തുല്യമായ സ്‌നേഹത്തിന് പകരം വെക്കാന്‍ കഴിയുന്ന യാതൊന്നുമില്ല. അന്ത്യസാക്ഷ്യം വരെ വിശ്വാസത്താല്‍ ഉത്തേജിതമാകുന്ന സ്‌നേഹത്തിലൂടെയുള്ള വിജയം! ഇതിനുള്ള ഉത്തമ ഉദാഹരണമാണ് വിശുദ്ധ മാക്സിമില്യന്‍ കോള്‍ബേ. കോള്‍ബി കുടുംബത്തില്‍ ജനിച്ച അദ്ദേഹം ഈ പീഢന കേന്ദ്രത്തിലെ തടവുകാര്‍ക്ക് തന്റെ ആത്മാര്‍ത്ഥമായ സ്നേഹം പകര്‍ന്ന് നല്കി. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ഓഷ്‌വിറ്റ്‌സ്, 7.6.79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/9?type=6 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DhIOH3xKPBkFQj2oAkKln7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/Meditation/Meditation-2016-09-13-15:53:19.jpg
Keywords: ഓഷ്‌വിറ്റ്‌സ്