Contents

Displaying 2361-2370 of 24979 results.
Content: 2566
Category: 8
Sub Category:
Heading: "ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്കു പകരമായി എത്ര ആത്മാക്കള്‍ക്ക് നീ വിടുതല്‍ നല്‍കും?" വിശുദ്ധ ജെര്‍ത്രൂദ് കര്‍ത്താവിനോട് ചോദിച്ചപ്പോള്‍
Content: “അവന്‍ പറഞ്ഞു: എന്നോടു കൂടെ വന്ന് കര്‍ത്താവിനോടുള്ള എന്റെ ഭക്തിയുടെ തീവ്രത കാണുക. അങ്ങനെ അവര്‍ യാത്ര തുടര്‍ന്നു” (2 രാജാക്കന്‍മാര്‍ 10:16). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 16}# ഒരിക്കല്‍ വിശുദ്ധ ജെര്‍ത്രൂദ് കര്‍ത്താവിനോടു ചോദിച്ചു: “അല്ലയോ കര്‍ത്താവേ ഞങ്ങളുടെ ഓരോരുത്തരുടേയും പ്രാര്‍ത്ഥനകളുടെ പ്രത്യുത്തരമായി എത്ര ആത്മാക്കള്‍ക്ക് നിന്റെ കാരുണ്യത്താല്‍ നീ വിടുതല്‍ നല്‍കും?” കര്‍ത്താവിന്റെ മറുപടി ഇപ്രകാരമായിരുന്നു: “നിങ്ങള്‍ ഓരോരുത്തരുടെയും പ്രാര്‍ത്ഥനയുടെ ഭക്തിക്കും തീവ്രതക്കും അനുസൃതമായി ഒട്ടും കൂടുതലോ കുറവോ ഇല്ലാത്ത രീതിയില്‍ ഞാന്‍ ആത്മാക്കള്‍ക്ക്‌ മോചനം നല്‍കും.” #{red->n->n->വിചിന്തനം:}# ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ദാസീ-ദാസന്‍മാര്‍ക്ക്‌ വേണ്ടി ആവേശത്തോടും തീവ്രതയോടും കൂടി പ്രാര്‍ത്ഥിക്കുക. ഒപ്പം നമ്മുടെ പ്രാര്‍ത്ഥനകള്‍ അവരുടെ പ്രാര്‍ത്ഥനയോട് ചേര്‍ത്തു ശുദ്ധീകരണാത്മാക്കളുടെ മോചനത്തിനായി സമര്‍പ്പിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/9?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7mvi3sa2IxD6CeYxCBFBE}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-09-16-00:23:45.jpg
Keywords: ശുദ്ധീകരണ സ്ഥല
Content: 2567
Category: 1
Sub Category:
Heading: തീവ്രവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഫാദര്‍ ജാക്വസ് ഹാമലിനെ 'വാഴ്ത്തപ്പെട്ടന്‍' എന്ന് വിശേഷിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: വിശുദ്ധ ബലി അര്‍പ്പിക്കുന്നതിനിടെ ഐഎസ് തീവ്രവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഫാദര്‍ ജാക്വസ് ഹാമലിനെ 'വാഴ്ത്തപ്പെട്ടന്‍' എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിശേഷിപ്പിച്ചു. വൈദികന്റെ ഓര്‍മ്മയ്ക്കായി വത്തിക്കാനില്‍ നടത്തിയ വിശുദ്ധ ബലി മദ്ധ്യേയാണ് ഫാ. ജാക്വസ് ഹാമലിനെ പാപ്പ വാഴ്ത്തപ്പെട്ടവനെന്ന് വിശേഷിപ്പിച്ചതായി ആര്‍ച്ച് ബിഷപ്പ് ഡോമനിക്യൂ ലെബ്‌റണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഫാദര്‍ ജാക്വസ് ഹാമല്‍ സേവനം ചെയ്തിരുന്ന ഫ്രാന്‍സിലെ റൗവന്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായ ഡോമനിക്യൂ ലെബ്‌റണ്ണും അതിരൂപതയിലെ വിശ്വാസികളും വിശുദ്ധ ബലിയില്‍ സംബന്ധിച്ചിരുന്നു. ഫാദര്‍ ഹാമല്‍ കൊല്ലപ്പെട്ട ദിനം അദ്ദേഹത്തോട് ഒപ്പം വിശുദ്ധ ബലിയില്‍ സംബന്ധിക്കുകയായിരുന്ന മൂന്നു കന്യാസ്ത്രീകള്‍ക്ക് വത്തിക്കാനില്‍ നടത്തപ്പെട്ട അനുസ്മരണ ബലിയില്‍ സംബന്ധിക്കുവാന്‍ സാധിച്ചിരുന്നില്ല. കൊല്ലപ്പെട്ട വൈദികന്റെ ഫോട്ടോയില്‍ മാര്‍പാപ്പ ഒപ്പിടണമെന്നും, ആ ഫോട്ടോ ദുഃഖത്തിലായിരിക്കുന്ന കന്യാസ്ത്രീകള്‍ക്ക് എത്തിച്ചു നല്‍കാമെന്നും ആര്‍ച്ച് ബിഷപ്പ് ഡോമനിക്യൂ മാര്‍പാപ്പയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആര്‍ച്ച് ബിഷപ്പിനെ അത്ഭുതപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ ഫാദര്‍ ജാക്വസ് ഹാമലിന്റെ ചിത്രം എടുത്തുകൊണ്ടു പോയി വിശുദ്ധ ബലിക്കു മുമ്പേ അള്‍ത്താരയില്‍ സ്ഥാപിച്ചു. "വിശുദ്ധ ബലിക്ക് ശേഷം റൗവനില്‍ നിന്നും വന്നവരെ ഫ്രാന്‍സിസ് മാര്‍പാപ്പ അഭിവാദ്യം ചെയ്തു. ഇതിനു ശേഷം അള്‍ത്താരയില്‍ സൂക്ഷിച്ചിരുന്ന ഫാദര്‍ ജാക്വസ് ഹാമലിന്റെ ഫോട്ടോയില്‍ ഒപ്പിട്ട് എന്റെ കൈവശം തന്നു. ഈ ഫോട്ടോ പള്ളിയില്‍ കൊണ്ടു പോയി തന്നെ സൂക്ഷിച്ചുകൊള്ളുക, കാരണം ഫാദര്‍ ജാക്വസ് ഹാമല്‍ ഇപ്പോള്‍ വാഴ്ത്തപ്പെട്ടവനാണെന്ന് പിതാവ് എന്നോട് പറഞ്ഞു. അതിശയിച്ചു നിന്ന എന്നോടായി പരിശുദ്ധ പിതാവ് വീണ്ടും ഇങ്ങനെ പറഞ്ഞു. വൈദികനെ വാഴ്ത്തപ്പെട്ടവനെന്നു വിളിക്കാനുള്ള അധികാരം അങ്ങേയ്ക്കില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍, പോപ്പ് അതിനുള്ള അനുവാദം തന്നിരിക്കുന്നു എന്ന് അവരോട് പറയുക". ആര്‍ച്ച് ബിഷപ്പ് ഡോമനിക്യൂ ലെബ്‌റണ്‍ നടന്ന സംഭവങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. ദൈവത്തിന്റെ പേര് പറഞ്ഞ് മനുഷ്യരെ കൊല്ലുന്ന എല്ലാവരും സാത്താന്റെ സ്വാധീനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നു മാര്‍പാപ്പ വിശുദ്ധ ബലി മധ്യേ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. വൈദികന്റെ ധാരുണമായ കൊലപാതകം വിശ്വാസികളുടെ ഇടയില്‍ ഭയവും ആശങ്കയും ഉണ്ടാക്കിയതായി ആര്‍ച്ച് ബിഷപ്പ് ഡോമനിക്യൂ ലെബ്‌റണ്‍ സൂചിപ്പിച്ചു. എങ്കിലും വിശ്വാസികള്‍ ധൈര്യത്തോടെ ഇപ്പോഴും ദേവാലയങ്ങളിലേക്ക് എത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-16-02:36:56.jpg
Keywords: Pope,Calls,Murdered,French,Priest,Blessed, Says,Killers,Were,Satanic
Content: 2568
Category: 6
Sub Category:
Heading: ജീവന്‍ ത്യജിച്ച് വിജയം കൈവരിച്ചവര്‍
Content: "നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു വഴി നമുക്കു വിജയം നല്‍കുന്ന ദൈവത്തിനു നന്ദി" (1 കോറിന്തോസ് 15: 57). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 16}# നാസി ക്യാമ്പില്‍ വിജയശ്രീലാളിതനായത് ഫാ. മാക്‌സിമില്യന്‍ കോള്‍ബെ മാത്രമായിരുന്നുവോ? തീര്‍ച്ചയായും അദ്ദേഹത്തിന്റെ സഹതടവുകാര്‍ക്കാണ് ആ വിജയം പെട്ടെന്ന് അനുഭവപ്പെട്ടതെങ്കിലും, ഇന്നു സഭയ്ക്കും അത് അഭിമാനത്തിന്റെ സ്മരണകളാണ്. ഇത് കൂടാതെ എന്റെ മനസ്സില്‍ ഉയര്‍ന്നു വരുന്നത് ജര്‍മ്മന്‍ പീഢന കേന്ദ്രത്തിലെ വിഷവാതക അറയില്‍ മരണം വരിച്ച കര്‍മ്മലീത്താ സഹോദരി ബെനി ഡിക്ത്തായുടെ സംഭവമാണ്. ഇവരെ കൂടാതെ അനേകരുടെ ജീവന്‍ നിഷ്ഠൂരമായി ചവുട്ടി മെതിക്കപ്പെട്ടു. വിശ്വാസത്തിലൂടെയും സ്‌നേഹത്തിലൂടേയും അവര്‍ തങ്ങളുടെ ജീവന്‍ ത്യജിച്ച് വിജയം കൈവരിച്ചു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ഓഷ്‌വിറ്റ്‌സ്, 7.6.79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/9?type=6 }}
Image: /content_image/Meditation/Meditation-2016-09-16-03:43:17.jpg
Keywords: വിജയം
Content: 2569
Category: 1
Sub Category:
Heading: ദുരിതം അനുഭവിക്കുന്ന ക്രൈസ്തവരെ സഹായിക്കുവാന്‍ ഹംഗറി സര്‍ക്കാര്‍ നേരിട്ട് പ്രത്യേക വകുപ്പ് രൂപീകരിക്കുന്നു
Content: ബുഡാപെസ്റ്റ്: ലോകമെമ്പാടും പീഡനം അനുഭവിക്കുന്ന ക്രൈസ്തവരെ സഹായിക്കുന്നതിനായി ഹംഗറി സര്‍ക്കാര്‍ പ്രത്യേക സഹായ നിധിയും സംവിധാനങ്ങളും രൂപീകരിക്കുന്നു. ഹംഗറി പ്രധാനമന്ത്രി വിക്ടോര്‍ ഓര്‍ബാന്റെ മുഖ്യ ജീവനക്കാരനായ ജാനോസ് ലാസറാണ്, പീഡനം അനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് ആശ്വാസമാകുന്ന നടപടിയെ കുറിച്ച് അറിയിച്ചിരിക്കുന്നത്. ക്രൈസ്തവരെ സഹായിക്കുന്നതിനായി രൂപീകരിക്കുന്ന വിഭാഗത്തിന്റെ ചുമതല പത്തു പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘത്തെ പ്രധാനമന്ത്രി ഇതിനോടകം തന്നെ ഏല്‍പ്പിച്ചിട്ടുണ്ട്. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലാണ് പുതിയ വകുപ്പ് രൂപീകൃതമാകുന്നത്. അടുത്തിടെ പ്രധാനമന്ത്രിയായ വിക്ടോര്‍ ഓര്‍ബാന്‍ റോം സന്ദര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഷ്ടതയില്‍ കഴിയുന്ന ക്രൈസ്തവരെ സഹായിക്കുന്നതിനായി പ്രത്യേക വകുപ്പ് രൂപീകരിക്കുവാന്‍ അദ്ദേഹം തീരുമാനിച്ചത്. സ്വകാര്യ ഏജന്‍സികളും എന്‍ജിഒകളും നടത്തുന്ന പ്രവര്‍ത്തനം ക്രൈസ്തവരെ സഹായിക്കുന്നതില്‍ പരിമിതിയുണ്ടെന്ന തിരിച്ചറിവാണ് പ്രത്യേക വകുപ്പ് രൂപീകരിക്കുവാനുള്ള തീരുമാനത്തിനു പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. യൂറോപ്യന്‍ സംഘടനകള്‍ ആഗോള തലത്തിലെ ക്രൈസ്തവരുടെ പ്രശ്‌നങ്ങളെ കൂടുതല്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന് വിക്ടോര്‍ ഓര്‍ബാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മതിയായ പരിശോധനകളും നിയന്ത്രണവുമില്ലാതെ മുസ്ലീം അഭയാര്‍ത്ഥികളെ യൂറോപ്പിലേക്ക് പ്രവേശിപ്പിക്കുന്നതിനെ സംബന്ധിക്കുന്ന തന്റെ ആശങ്കയും വിക്ടോര്‍ ഓര്‍ബാന്‍ മുമ്പ് തുറന്നു പറഞ്ഞിരുന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-16-07:31:09.jpg
Keywords: Hungary,seeks,aid,persecuted,Christians,around,the,world
Content: 2570
Category: 1
Sub Category:
Heading: പ്രസ്റ്റണിലെ ശുശ്രൂഷകൾക്കു ആത്മനിറവ് പകരാന്‍ അറുപതംഗ ഗായക സംഘം
Content: പ്രസ്റ്റണ്‍: ഒക്ടോബർ ഒൻപതിന് പ്രസ്റ്റണിലെ നോർത്ത് എൻഡ് സ്റ്റേഡിയത്തിൽ നടക്കുന്ന രൂപത സ്ഥാപനത്തിനും ജോസഫ് സ്രാമ്പിക്കലിന്റെ മെത്രഭിഷേകത്തിനുള്ള ആരാധന ശുശ്രൂഷക്കും ദിവ്യബലിക്കും അറുപതിൽ പരം അംഗങ്ങൾ ഉള്ള പ്രത്യേക ഗായക സംഘം അണിചേരും. ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ഫാ. ടോമി ചിറക്കൽ മണവാളൻ എന്നീ വൈദികരുടെ നേതൃത്വത്തിലുള്ള അല്‍മായരുടെ പ്രത്യേക കമ്മറ്റിയാണ് ഗായക സംഘത്തെ ഏകോപിപ്പിക്കുക. യുകെയില്‍ സീറോ മലബാർ വിശുദ്ധ കുർബാന കേന്ദ്രങ്ങളിൽ ഗാന ശുശ്രൂഷകളിൽ സഹായിക്കുന്ന ഗായകരെയും ഉപകരണ സംഗീത വിദഗ്ദ്ധരെയും ഒരുമിച്ചു ചേർത്തായിരിക്കും ശുശ്രൂഷയിൽ ഉടനീളം ഗാനങ്ങൾ ആലപിക്കുന്നത്. തിരുകര്‍മ്മത്തില്‍ ആലപിക്കാനുള്ള ഗാനങ്ങൾ ഇതിനായി അംഗങ്ങൾക്ക് നൽകി കഴിഞ്ഞു. സഭയുടെ പരമ്പരാഗതമായ ആരാധന ക്രമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സുറിയാനിയിൽ ഉൾപ്പടെ ഉള്ള ഗാനങ്ങളും ശുശ്രൂഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മെത്രാഭിഷേക ശുശ്രൂഷ നടക്കുന്ന ഒക്ടോബർ ഒൻപതിന് ഉച്ചക്ക് പന്ത്രണ്ടു മണി മുതൽ ഗായക സംഘത്തിന്റെ നേതൃത്വത്തിൽ പ്രത്യേക ഗാന ശുശ്രഷയും ജപമാല പ്രാർഥനകളും നടക്കും. ഒക്ടോബർ ഒന്നാം തീയതി ഗായക സംഘത്തിനായി പ്രത്യേക പരിശീലന പരിപാടി സംഘാടകര്‍ സംഘടിപ്പിച്ചിട്ടുണ്ട്. അതേ സമയം ഈ ഞായറാഴ്ച ഉച്ചക്ക് മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ എത്തിച്ചേരുന്ന നിയുക്ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലിനെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് സ്വീകരണ കമ്മറ്റി. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-16-04:31:45.jpg
Keywords:
Content: 2571
Category: 18
Sub Category:
Heading: കാരുണ്യവര്‍ഷാചരണം സഭയില്‍ വലിയ മാറ്റത്തിനു കാരണമായിട്ടുണ്ടെന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Content: പറവൂര്‍: കാരുണ്യവര്‍ഷാചരണം സഭയില്‍ വലിയ മാറ്റത്തിനു കാരണമായിട്ടുണ്ടെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പറവൂര്‍ ഫൊറോനയിലെ 23 ഇടവകകളുടെ പങ്കാളിത്തത്തോടെ കോട്ടയ്ക്കാവ് സെന്‍റ് തോമസ് പള്ളിയില്‍ നടത്തുന്ന ഡിവൈന്‍ മേഴ്സി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. "ജീവിതത്തിന്‍റെ ഭാഗമായി കാരുണ്യത്തെ കാണാന്‍ നമുക്കു സാധിക്കണം. കാരുണ്യം ദൈവത്തിന്‍റെ സ്വഭാവമാണ്. കാരുണ്യവര്‍ഷാചരണം സഭയില്‍ വലിയ മാറ്റത്തിനു കാരണമായിട്ടുണ്ട്. സഭയിലെ വിശ്വാസസാക്ഷ്യത്തിനു കൂടുതല്‍ ശക്തി പകരാനുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തണം. നാം അതിഥികളെ സ്വീകരിക്കുമ്പോള്‍ ലാളിത്യമാണു പ്രകാശിപ്പിക്കേണ്ടത്." കര്‍ദിനാള്‍ പറഞ്ഞു. ഡിവൈന്‍ മേഴ്സി കോണ്‍ഫറന്‍സ് നാളെ സമാപിക്കും. വൈകുന്നേരം 5.30 മുതല്‍ 7.30വരെ നാനാജാതിമതസ്ഥര്‍ക്കുവേണ്ടി മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിലെ ഫാ. മാത്യു ഇലവുങ്കല്‍, ഫാ. സക്കറിയാസ് ഇടാട്ട്, ഫാ. ജോസഫ് കൊറ്റാപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ സായാഹ്ന കാരുണ്യകണ്‍വന്‍ഷന്‍ ഉണ്ടാകും. ഇന്നും നാളെയുമായി ദൈവകരുണയെക്കുറിച്ചു റവ.ഡോ.ജോസഫ് തൊണ്ടിപറമ്പില്‍, റവ.ഡോ. മാത്യു ഇല്ലത്തുപറമ്പില്‍, റവ. ഡോ.സിബി പുളിക്കല്‍, റവ.ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍ എന്നിവര്‍ പ്രഭാഷണം നടത്തും. ഉദ്ഘാടന സമ്മേളനത്തില്‍ ഫൊറോനാ വികാരി ഫാ. ജോസഫ് തെക്കിനേന്‍, ഫാ. ജോര്‍ജ് മാണിക്കത്താന്‍ എന്നിവര്‍ പ്രസംഗിച്ചു. റവ.ഡോ. ജോഷി മയ്യാറ്റില്‍ ക്ലാസ് നയിച്ചു. റവ.ഡോ. പോള്‍ തേനായന്‍, ജോണ്‍ വര്‍ഗീസ്, സിസ്റ്റര്‍ ലിന്‍ഡ എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-09-16-06:52:10.jpg
Keywords:
Content: 2573
Category: 1
Sub Category:
Heading: ദുരിതം അനുഭവിക്കുന്ന ക്രൈസ്തവരെ സഹായിക്കുവാന്‍ ഹംഗറി സര്‍ക്കാര്‍ പ്രത്യേക വകുപ്പ് രൂപീകരിക്കുന്നു
Content: ബുഡാപെസ്റ്റ്: ലോകമെമ്പാടും പീഡനം അനുഭവിക്കുന്ന ക്രൈസ്തവരെ സഹായിക്കുന്നതിനായി ഹംഗറി സര്‍ക്കാര്‍ പ്രത്യേക സഹായ നിധിയും സംവിധാനങ്ങളും രൂപീകരിക്കുന്നു. ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്റെ മുഖ്യ ജീവനക്കാരനായ ജാനോസ് ലാസറാണ്, പീഡനം അനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് ആശ്വാസമാകുന്ന നടപടിയെ കുറിച്ച് അറിയിച്ചിരിക്കുന്നത്. ക്രൈസ്തവരെ സഹായിക്കുന്നതിനായി രൂപീകരിക്കുന്ന വിഭാഗത്തിന്റെ ചുമതല പത്തു പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘത്തെ പ്രധാനമന്ത്രി ഇതിനോടകം തന്നെ ഏല്‍പ്പിച്ചിട്ടുണ്ട്. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലാണ് പുതിയ വകുപ്പ് രൂപീകൃതമാകുന്നത്. അടുത്തിടെ പ്രധാനമന്ത്രിയായ വിക്ടര്‍ ഓര്‍ബാന്‍ റോം സന്ദര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഷ്ടതയില്‍ കഴിയുന്ന ക്രൈസ്തവരെ സഹായിക്കുന്നതിനായി പ്രത്യേക വകുപ്പ് രൂപീകരിക്കുവാന്‍ അദ്ദേഹം തീരുമാനിച്ചത്. സ്വകാര്യ ഏജന്‍സികളും എന്‍ജിഒകളും നടത്തുന്ന പ്രവര്‍ത്തനം ക്രൈസ്തവരെ സഹായിക്കുന്നതില്‍ പരിമിതിയുണ്ടെന്ന തിരിച്ചറിവാണ് പ്രത്യേക വകുപ്പ് രൂപീകരിക്കുവാനുള്ള തീരുമാനത്തിനു പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. യൂറോപ്യന്‍ സംഘടനകള്‍ ആഗോള തലത്തിലെ ക്രൈസ്തവരുടെ പ്രശ്‌നങ്ങളെ കൂടുതല്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന് വിക്ടര്‍ ഓര്‍ബാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മതിയായ പരിശോധനകളും നിയന്ത്രണവുമില്ലാതെ മുസ്ലീം അഭയാര്‍ത്ഥികളെ യൂറോപ്പിലേക്ക് പ്രവേശിപ്പിക്കുന്നതിനെ സംബന്ധിക്കുന്ന തന്റെ ആശങ്കയും വിക്ടര്‍ ഓര്‍ബാന്‍ മുമ്പ് തുറന്നു പറഞ്ഞിരുന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-16-07:32:23.jpg
Keywords:
Content: 2575
Category: 1
Sub Category:
Heading: ലത്തീൻ, പൗരസ്ത്യ വിശ്വാസങ്ങളെ കൂടുതൽ ഐക്യപ്പെടുത്തുന്നതിനായി കാനോൻ നിയമത്തില്‍ മാര്‍പാപ്പ ഭേദഗതി കൊണ്ടുവന്നു
Content: വത്തിക്കാന്‍: ലത്തീന്‍ സഭയും പൌരസ്ത്യ സഭയും തമ്മിലുള്ള ഐക്യം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിനായി കാനോന്‍ നിയമത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ പരിഷ്‌കാരം കൊണ്ടു വന്നു. വിവാഹ വേളയില്‍ വധുവരന്‍മാരില്‍ ഒരാള്‍ പൌരസ്ത്യ സഭകളിലെ അംഗമാണെങ്കില്‍ വിവാഹം ആശീര്‍വദിക്കാന്‍ ഒരു വൈദികന്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് പുതിയ കാനോന്‍ നിയമത്തിലെ പരിഷ്‌കാരം നിഷ്‌കര്‍ഷിക്കുന്നു. നിലവില്‍ ലത്തീന്‍ വിഭാഗത്തിലെ ഒരു ഡീക്കന് വിവാഹം ആശീര്‍വദിക്കുവാനുള്ള അനുമതിയുണ്ട്. ഇനി മുതല്‍ വധുവരന്‍മാരില്‍ ഒരാള്‍ പൌരസ്ത്യ കത്തോലിക്ക സഭകളിലെ അംഗമോ, ഓര്‍ത്തഡോക്‌സ് സഭകളിലെ അംഗമോ ആണെങ്കില്‍ വിവാഹം സാധുവാകണമെങ്കില്‍ പുരോഹിതന്‍ തന്നെ കൂദാശ ആശീര്‍വദിക്കണമെന്ന് കാനോന്‍ നിയമം പറയുന്നു. മാമോദീസ, വിവാഹം എന്നീ കൂദാശകളില്‍ ലത്തീന്‍ ക്രമത്തില്‍ നിലനില്‍ക്കുന്ന 11 കാനോനിക നിയമങ്ങളിലെ ഒരു പ്രധാന തിരുത്താണ്, പുതിയ നിയമം കൊണ്ടുവരുന്നതിലൂടെ മാര്‍പാപ്പ ഉദ്ദേശിക്കുന്നത്. പൌരസ്ത്യ കത്തോലിക്ക സഭ, ഓര്‍ത്തഡോക്‌സ് സഭകളോട് കൂടുതല്‍ ഐക്യപ്പെട്ടു പോകുവാനുള്ള നടപടിയായിട്ടാണ് മാര്‍പാപ്പ ഇത്തരം ഒരു പുതിയ തിരുത്ത് സഭയുടെ കാനോനിക നിയമത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ലെജിസ്ലേറ്റീവ് ടെക്‌സ്റ്റ് സെക്രട്ടറി ബിഷപ്പ് ജുവാന്‍ ഇഗ്നാസിയോ അരീറ്റിയയാണ് പുതിയ കാനോനിക നിയമങ്ങളിലെ ഭേദഗതികള്‍ വിശദമാക്കിയത്. 'മോട്ടു പ്രോപ്രിയോ' എന്ന തന്റെ അപ്പോസ്‌ത്തോലിക എഴുത്തിലൂടെയാണ് 1983 മുതല്‍ നിലനിന്നിരുന്ന ലത്തീന്‍ കാനോനിക നിയമത്തില്‍ ഭേദഗതി വരുത്തുവാന്‍ മാര്‍പാപ്പ തീരുമാനിച്ചതെന്ന് ബിഷപ്പ് ജുവാന്‍ ഇഗ്നാസിയോ അരീറ്റിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലോകത്തിലെ വലിയ വിഭാഗം കത്തോലിക്ക വിശ്വാസികളും ലത്തീന്‍ റീത്ത് (ആരാധനാ രീതി) പിന്‍തുടരുന്നവരാണ്. ലത്തീന്‍ റീത്തിന്റെ പാരമ്പര്യ പ്രകാരം ഒരു വിവാഹം ആശീര്‍വദിക്കുന്നതിന് വൈദികന്‍ ആവശ്യമില്ല. പകരം ഒരു ഡീക്കന്‍ മതിയാകും. എന്നാല്‍ പൌരസ്ത്യ സഭകളുടെയും ഓര്‍ത്തഡോക്‌സ് സഭകളുടെയും വിശ്വാസവും പാരമ്പര്യവും അനുസരിച്ച് വൈദികനോ, മേല്‍പട്ടക്കാരനോ മാത്രമേ വിവാഹം ആശീര്‍വദിക്കുവാന്‍ സാധിക്കാന്‍ കഴിയുകയുള്ളൂ. ഇനി മുതല്‍ ലത്തീന്‍ ക്രമത്തിലെ ഒരു വധുവോ, വരനോ പൌരസ്ത്യ സഭയിലെ വിശ്വാസികളുമായി വിവാഹിതരാകുമ്പോള്‍ വിവാഹം ആശീര്‍വദിക്കുന്നതിന് പുരോഹിതന്റെ സാന്നിധ്യം നിര്‍ബന്ധമായും വേണം. മുന്‍പ് പുറത്തുവന്ന ലത്തീന്‍ ക്രമത്തിന്റെ കാനോനിക നിയമത്തിലെ പല കാര്യങ്ങളിലുമുള്ള കാഴ്ചപാട് അന്നത്തെ ക്രമപ്രകാരമാണ് നടത്തിയിരിക്കുന്നതെന്നും, പൌരസ്ത്യ കത്തോലിക്ക സഭകളുടെ കാനോന്‍ നിയമം 1990-ല്‍ നിലവില്‍ വന്നതിനാല്‍ തന്നെ, കൂടുതല്‍ പരിഷ്‌കരിച്ച പതിപ്പ് അതിലാണ് ഉള്‍ക്കൊണ്ടിരിക്കുന്നതെന്നും ബിഷപ്പ് ജുവാന്‍ ഇഗ്നാസിയോ പറഞ്ഞു. കാലഘട്ടത്തിനനുസൃതമായ സ്വീകാര്യമായ മാറ്റങ്ങള്‍ നടപ്പിലാക്കുകയാണ് മാര്‍പാപ്പ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു. പുതിയ കാനോന്‍ നിയമ പരിഷ്‌കാരങ്ങള്‍ പൌരസ്ത്യ കത്തോലിക്ക വിശ്വാസികള്‍ക്ക് മാത്രമുള്ളതല്ലെന്നും പൌരസ്ത്യ ഓര്‍ത്തഡോക്‌സ് സഭകള്‍ക്കും ഇതു ബാധകമാണെന്നും ബിഷപ്പ് ജുവാന്‍ വിശദീകരിച്ചു. മറ്റു സഭാ വിശ്വാസികള്‍ക്ക് വൈദികരുടെ സേവനം ലഭ്യമല്ലാത്ത അവസ്ഥയില്‍ കത്തോലിക്ക വൈദികര്‍ അവരുടെ ആത്മീയ ആവശ്യങ്ങള്‍ നിര്‍വഹിച്ചു നല്‍കാറുണ്ട്. എക്യൂമിനിക്കല്‍ ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും അതിനെ വളര്‍ത്തുന്നതിനും ഇതു വളരെ വിലപ്പെട്ടതാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. യുക്രേനിയന്‍, റുത്തേനിയന്‍, മെല്‍കൈറ്റ്, റോമാനിയന്‍, മറോണൈറ്റ്, അര്‍മേനിയന്‍, കല്‍ദായന്‍, സിറിയന്‍, സിറോ മലബാര്‍, സിറോ മലങ്കര എന്നീ കത്തോലിക്ക റീത്തുകളാണ് പൌരസ്ത്യ പാരമ്പര്യമുള്ള കത്തോലിക്ക സഭകള്‍. ഈ സഭകള്‍ ലത്തീന്‍ ക്രമപ്രകാരമുള്ള റോമിലെ സഭയോട് പലകാലങ്ങളിലായി പുനരൈക്യപ്പെടുകയായിരുന്നു. ഈ സഭകളുടെ നിയമങ്ങളോടും വിശ്വാസത്തോടും പാരമ്പര്യത്തോടും കൂടുതല്‍ യോജിക്കുന്നതിനു വേണ്ടിയാണ് ലോകം മുഴുവനും ഒരേ പോലെ വളര്‍ന്നു പന്തലിച്ച ലത്തീന്‍ സഭയുടെ കാനോനിക നിയമത്തില്‍ മാര്‍പാപ്പ പരിഷ്‌കാരം നിര്‍ദേശിച്ചതെന്ന കാര്യം ഏറെ ശ്രദ്ധേയമാണ്. സഭയിലെ ഐക്യശ്രമങ്ങള്‍ക്ക് ഏറെ ഊര്‍ജം പകരുന്നതും മറ്റുള്ള സഭകളെ ബഹുമാനിക്കുന്നതുമായ നടപടിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയില്‍ നിന്നും വന്നിട്ടുള്ളത്. സ്വഭവനവും ദേശവും ഉപേക്ഷിച്ച് ലത്തീന്‍ ക്രമപ്രകാരമുള്ള ആരാധന രീതി പിന്‍തുടരുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയാര്‍ത്ഥികള്‍ക്കും മറ്റു പൌരസ്ത്യ കത്തോലിക്ക വിശ്വാസികള്‍ക്കും ഏറെ ഗുണം ചെയ്യുന്നതാണ് മാര്‍പാപ്പയുടെ പുതിയ കാനോന്‍ പരിഷ്‌കാരം. പൂര്‍വ്വീകരുടെ ആരാധന രീതികളും നടപടികളും പുതിയ സ്ഥലങ്ങളിലും തുടരുന്നതിനുള്ള അവസരവും ഈ പരിഷ്ക്കാരത്തിലൂടെ അവര്‍ക്ക് ലഭിക്കും. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-17-00:41:34.jpg
Keywords: Canon law, Latin Rite, Catholic Church
Content: 2577
Category: 1
Sub Category:
Heading: ലോകപ്രശസ്ത ഭൂതോച്ചാടകന്‍ ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്ത് അന്തരിച്ചു; വിടവാങ്ങിയത് മുക്കാല്‍ ലക്ഷത്തോളം ദുരാത്മാക്കളെ പുറത്താക്കിയ വൈദികന്‍
Content: റോം: ലോകപ്രശസ്ത ഭൂതോച്ചാടകനും സൊസൈറ്റി ഓഫ് സെന്റ് പോള്‍ വൈദികനുമായിരിന്ന ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്ത് അന്തരിച്ചു. 91 വയസ്സായിരിന്നു. ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകളെ തുടര്‍ന്ന് ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പാണ് ഫാദര്‍ അമോര്‍ത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ മരിക്കുകയായിരിന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പു വരെ തന്റെ ശുശ്രൂഷ മേഖലയില്‍ സജീവ സാന്നിദ്ധ്യമായിരുന്നു ഫാദര്‍ അമോര്‍ത്ത്. 1925 മേയ് ഒന്നാം തീയതി വടക്കന്‍ ഇറ്റലിയിലെ മൊഡീന എന്ന സ്ഥലത്താണ് ഫാദര്‍ അമോര്‍ത്ത് ജനിച്ചത്. 1947 ആഗസ്റ്റില്‍ സൊസൈറ്റി ഓഫ് സെന്റ് പോള്‍ കോണ്‍ഗ്രിഗേഷനില്‍ വൈദിക പഠനത്തിനായി അദ്ദേഹം ചേര്‍ന്നു. കോണ്‍ഗ്രിഗേഷന്റെ സ്ഥാപകനായ വാഴ്ത്തപ്പെട്ട ജയിംസ് ആല്‍ബിറിയോണില്‍ നിന്നും 1951-ല്‍ അദ്ദേഹം തിരുപട്ടം സ്വീകരിച്ചു. 1985-ല്‍ റോം രൂപതയുടെ വികാരി ജനറലായിരുന്ന കര്‍ദിനാള്‍ യുഗോ പോളിറ്റിയാണ് ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്തിനെ രൂപതയുടെ ഭൂതോച്ചാടകനായി നിയമിച്ചത്. ദുരാത്മാക്കളുടെ പീഡനം മൂലം കഷ്ടത സഹിക്കേണ്ടി വന്ന മുക്കാല്‍ ലക്ഷത്തോളം പേര്‍ക്ക് അദ്ദേഹം തന്റെ പ്രാര്‍ത്ഥനാ വരങ്ങളിലൂടെ വിടുതല്‍ നല്‍കിയിട്ടുണ്ട്. ലോകമെമ്പാടും നിരവധി ശിഷ്യഗണങ്ങളുള്ള ഫാദര്‍ അമോര്‍ത്ത്, നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും മികച്ച പത്രപ്രവര്‍ത്തകനുമായിരുന്നു. ദുര്‍ഭൂതങ്ങളെ കുറിച്ചും, ദുരാത്മാക്കളെ ഒഴിപ്പിക്കുന്ന തന്റെ രീതികളെ കുറിച്ചും എഴുതിയ പുസ്തകങ്ങളിലൂടെ ഫാദര്‍ അമോര്‍ത്ത് ലോക പ്രശസ്തിയാര്‍ജിച്ചിരിന്നു. ദുരാത്മാക്കളോടുള്ള പോരാട്ടം ധീരമായി നടത്തിയ ഫാദര്‍ അമോര്‍ത്ത് ഇനി ദൈവസന്നിധിയില്‍ ആശ്വാസം കണ്ടെത്തുമെന്ന് അദ്ദേഹത്തിന്റെ ശിഷ്യനും സ്പാനിഷ് ദൈവശാസ്ത്രജ്ഞനുമായ ഫാദര്‍ ജോസ് അന്റോണിയോ പറഞ്ഞു. "അദ്ദേഹം തന്റെ വാതിലുകള്‍ എല്ലാവര്‍ക്കുമായി തുറന്നു നല്‍കി. പഠിക്കുവാന്‍ താല്‍പര്യമുള്ള എല്ലാവരേയും അദ്ദേഹം ചേര്‍ത്തു നിര്‍ത്തി. ലാളിത്യത്തിന്റെ പ്രതീകമായിരുന്നു ഫാദര്‍ അമോര്‍ത്ത്. അദ്ദേഹത്തിന്റെ വീര്യമുള്ള ശബ്ദം പിശാചിന്റെ പ്രവര്‍ത്തനങ്ങളെ നീര്‍വീര്യമാക്കാന്‍ ആയിരങ്ങള്‍ക്ക് പ്രചോദനമേകി. ഒരു രാജ്യത്ത് തുടക്കമിട്ട ഈ ശുശ്രൂഷ പിന്നീട് സഭയിലേക്ക് പടര്‍ന്നു പിടിച്ചു. താന്‍ കണ്ടതും നേരിട്ടതുമായ എല്ലാ കാര്യങ്ങളും എല്ലാവരോടും തുറന്നു പറഞ്ഞ വ്യക്തിയായിരുന്നു ഫാദര്‍ അമോര്‍ത്ത്". ഫാദര്‍ ജോസ് അന്റോണിയോ ഫോര്‍ട്ടിയ പറഞ്ഞു. 2015 ഏപ്രിലില്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഐഎസിനെ 'സാത്താന്‍' എന്ന് ഫാദര്‍ അമോര്‍ത്ത് വിശേഷിപ്പിച്ചിരുന്നു. ആത്മീയ മണ്ഡലത്തിലൂടെ ആരംഭിച്ച് ലോകത്തില്‍ അവര്‍ വേരൂന്നുമെന്നും രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക മേഖലകളില്‍ എല്ലാം പിശാചിന്റെ സ്വാധീനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരിന്നു. ബൈബിളിന്റെ വെളിച്ചത്തില്‍ ചിന്തിക്കുമ്പോള്‍ നാം അന്ത്യകാലത്താണെന്നും പിശാച് തന്റെ പ്രവര്‍ത്തനം ഏറെ ശക്തിയോടെയാണ് നടത്തുന്നതെന്ന മുന്നറിയിപ്പും ഫാദര്‍ അമോര്‍ത്ത് പല അവസരങ്ങളിലായി നല്‍കിയിട്ടുണ്ടായിരിന്നു. 2010-ല്‍ പുറത്തു വന്ന പുസ്തകത്തില്‍ വിവാദമായ ഒരു വെളിപ്പെടുത്തലും ഫാദര്‍ അമോര്‍ത്ത് നടത്തിയിരുന്നു. വത്തിക്കാനിലെ ഒരു സംഘം വൈദികരിലൂടെയും ബിഷപ്പുമാരിലൂടെയും സാത്താന്‍ സഭയ്‌ക്കെതിരെ ശക്തമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഫാദര്‍ അമോര്‍ത്ത് തുറന്ന്‍ പറഞ്ഞിരുന്നു. ഈ സംഘത്തിനെതിരെ സാധ്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അന്നത്തെ മാര്‍പാപ്പയായ ബനഡിക്ടറ്റ് പതിനാറാമനോട് ആവശ്യപ്പെട്ടു. 2013 മേയ് മാസം ഫ്രാന്‍സിസ് മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വച്ച് ഒരു മനുഷ്യനില്‍ നിന്നും ദുരാത്മാവിനെ ഒഴിപ്പിച്ചെന്ന വെളിപ്പെടുത്തലും അദ്ദേഹം നടത്തിയിരുന്നു. സൊസൈറ്റി ഓഫ് സെന്റ് പോളിന്റെ വിവിധ ചുമതലകള്‍ വഹിച്ചിട്ടുള്ള വ്യക്തി കൂടിയാണ് ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്ത്. സ്‌കൂള്‍ അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2015-ല്‍ മെഡല്‍ ഓഫ് ലിബറേഷന്‍ പുരസ്‌കാരം നല്‍കി ഇറ്റലി അമോര്‍ത്തിനെ ആദരിച്ചിരുന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-17-02:15:58.jpg
Keywords: Gabriel Amorth, Exorcist, Malayalam
Content: 2578
Category: 1
Sub Category:
Heading: ജീവന്റെ മഹത്വത്തെ ഉയര്‍ത്തി കാണിച്ചു ഫ്രാന്‍സിസ് പാപ്പ; കരുണയുടെ വെള്ളിയാഴ്ച നവജാത ശിശു പരിപാലന വിഭാഗം സന്ദര്‍ശിച്ചു
Content: വത്തിക്കാന്‍: ജീവന്റെ മഹത്വം മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഫ്രാന്‍സിസ് പാപ്പ, കരുണയുടെ വെള്ളിയാഴ്ച നവജാത ശിശുക്കളെ പരിപാലിക്കുന്ന ആശുപത്രിയും അത്യാസന്ന നിലയില്‍ കഴിയുന്ന രോഗികളുള്ള ശരണാലയവും സന്ദര്‍ശിച്ചു. നവജാത ശിശുക്കളെ പരിപാലിക്കുന്ന സാന്‍ ജി‌യോവാണി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ആണ് മാര്‍പാപ്പ ആദ്യം സന്ദര്‍ശനം നടത്തിയത്. ആശുപത്രിയിലെത്തിയ പാപ്പ പ്രത്യേകം മാസ്‌കും, വസ്ത്രവും ധരിച്ചാണ് നവജാതശിശു വിഭാഗത്തിലേക്കു പ്രവേശിച്ചത്. 12 കുഞ്ഞുങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. ഇതില്‍ അഞ്ചു കുഞ്ഞുങ്ങള്‍ ഗുരുതരമായ ചില ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. ഓരോ കുഞ്ഞിന്റെയും അരികിലേക്ക് പാപ്പ കടന്നു ചെന്ന് അവരെ കുറിച്ച് അന്വേഷിച്ചു. ശുശ്രൂഷകരെയും കുട്ടികളുടെ മാതാപിതാക്കളേയും മാര്‍പാപ്പ പ്രത്യേകം ആശീര്‍വദിച്ചു. കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ക്കു തന്റെ പ്രാര്‍ത്ഥനയിലൂടെ പ്രത്യാശയും ആശ്വാസവും പകര്‍ന്നു നല്‍കാനും പരിശുദ്ധ പിതാവ് മറന്നില്ല. കുട്ടികളെ സന്ദര്‍ശിച്ച ശേഷം ഗുരുതരാവസ്ഥയില്‍ കഴിയുന്ന 30 രോഗികളെ താമസിപ്പിച്ചിരിക്കുന്ന 'വില്ലാ സ്‌പെറാന്‍സ' എന്ന ശരണാലയത്തിലേക്കാണ് പാപ്പ പോയത്. മരണശയ്യയില്‍ കിടക്കുന്ന നിരവധി രോഗികള്‍ ഉള്ള വില്ലാ സ്‌പെറാന്‍സയില്‍ ഓരോ വ്യക്തികളുടെയും അരികില്‍ ചെന്ന് പാപ്പ അവരോട് അടുത്ത് ഇടപഴകി. അന്തേവാസികളുടെ കുടുംബാംഗങ്ങളും ഇവിടെയുണ്ടായിരുന്നു. ജൂബിലി വര്‍ഷത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന 'കരുണയുടെ വെള്ളിയാഴ്ച' ഇത്തരം രണ്ടു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ തെരഞ്ഞെടുത്തത് ജീവന്റെ മഹത്വത്തെ കുറിച്ച് സന്ദേശം നല്‍കുന്നതിനു വേണ്ടിയാണെന്ന് വത്തിക്കാന്‍ പ്രതികരിച്ചു. ഒരു സ്ഥലത്ത് ജീവന്‍ ലോകത്തിലേക്ക് കടന്നു വരുന്നു. മറ്റൊരു സ്ഥലത്ത് ഇഹലോകത്തിലെ പ്രയത്നങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം ജീവന്‍ അതിന്റെ സൃഷ്ടാവിലേക്ക് മടങ്ങുന്നു. പാപ്പയുടെ ഈ സന്ദര്‍ശനത്തിലൂടെ മനുഷ്യന്‍ എന്ന അവസ്ഥയുടെ ഈ രണ്ട് മാനത്തേയും, അവന്റെ ജീവന്റെ വിലയേയും, മഹത്വത്തേയും പിതാവ് പ്രത്യേകം എടുത്ത് പറയുകയാണെന്ന്‍ വത്തിക്കാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-17-03:29:14.jpg
Keywords: