Contents

Displaying 2371-2380 of 24979 results.
Content: 2579
Category: 1
Sub Category:
Heading: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ താരം ഫിലിപ്പ് മുള്‍റൈന്‍ ഡോമനിക്കന്‍ സഭയില്‍ ചേര്‍ന്ന് പുരോഹിതരാകുവാന്‍ തീരുമാനിച്ചു
Content: ഡൂബ്ലിന്‍:മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും നോര്‍ത്തേണ്‍ ഐര്‍ലെന്റിന്റെയും ടീമുകള്‍ക്ക് വേണ്ടി ബൂട്ടണിഞ്ഞ ലോകപ്രശസ്ത ഫുട്‌ബോള്‍ താരം ഫിലിപ്പ് മുള്‍റൈന്‍ ഡോമനിക്കന്‍ സഭയിലെ വൈദികനാകുവാന്‍ തീരുമാനിച്ചു. ഇതിനായുള്ള പരിശീലനം അദ്ദേഹം സെപ്റ്റംബര്‍ 11-ാം തീയതി ഞായറാഴ്ച മുതല്‍ ആരംഭിച്ചു. 38-കാരനായ ഫിലിപ്പ് മുള്‍റൈന്‍ തന്റെ 31-ാം വയസിലാണ് ബൂട്ട് അഴിച്ചത്. പ്രോഫഷണല്‍ ഫുട്‌ബോളിനോട് വിടപറഞ്ഞ ശേഷം അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായിരുന്നു. 2009-ല്‍ റോമിലെ പൊന്തിഫിക്കല്‍ ഐറിഷ് കോളജില്‍ നിന്നും ദൈവശാസ്ത്രത്തില്‍ രണ്ടുവര്‍ഷം നീണ്ടു നില്‍ക്കുന്ന പഠനം പൂര്‍ത്തിയാക്കിയ വ്യക്തി കൂടിയാണ് ഫിലിപ്പ് മുള്‍റൈന്‍. ഫുട്‌ബോള്‍ കളിച്ചു നടന്ന ചിലകാലങ്ങളില്‍ ദൈവത്തില്‍ നിന്നും അകന്നാണ് ഫിലിപ്പ് മുള്‍റൈന്‍ തന്റെ ജീവിതം നയിച്ചത്. പ്രശസ്ത മോഡലായ നിക്കോള ചാപ്മാനുമായുള്ള സൗഹൃദവും, കര്‍ഫ്യൂ വകവയ്ക്കാതെ മദ്യപിച്ച് വാഹനമോടിച്ചതുമെല്ലാം മുള്‍റൈന്റെ ജീവിതത്തിലെ ചില പിഴവുകളാണ്. ബിഷപ്പ് നോയല്‍ ട്രിയാനോറിന്റെ ഇടപെടലാണ് ദൈവത്തിങ്കലേക്ക് ഫിലിപ്പ് മുള്‍റൈനെ കൂടുതല്‍ അടുപ്പിച്ചത്. ബെല്‍ഫാസ്റ്റിലെ ലിനാഡൂണിലുള്ള സെന്റ് ഒലിവേഴ്‌സ് ദേവാലയത്തിലാണ് ഫിലിപ്പ് മുള്‍റൈന്‍ പോകുന്നത്. 1999 മുതല്‍ 2005 വരെ ക്ലബ് ഫുട്‌ബോളിലെ സജീവ സാനിധ്യമായിരുന്നു ഫിലിപ്പ് മുള്‍റൈന്‍. വൈദികനാകുന്നതിനോടുള്ള തന്റെ പ്രതീകരണം ഇപ്പോള്‍ അറിയിക്കാനില്ലെന്ന് പറഞ്ഞ ഫിലിപ്പ് പട്ടം സ്വീകരിച്ച ശേഷം തന്റെ തീരുമാനത്തെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാമെന്നു പ്രതികരിച്ചിരുന്നു. വൈദികനാകുവാനുള്ള പരിശീലനത്തിന് താന്‍ ഡോമനിക്കന്‍ സഭയില്‍ അംഗമായി ചേരുകയാണെന്നും എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും മാത്രമാണ് ഫിലിപ്പ് പ്രതികരിച്ചിരിക്കുന്നത്. നാലു വര്‍ഷം നീണ്ടു നില്‍ക്കുന്ന ദൈവശാസ്ത്ര പഠനമാണ് തിരുപട്ടം ഏല്‍ക്കുന്നതിനു മുമ്പ് ഫിലിപ്പ് മുള്‍റൈന്‍ പൂര്‍ത്തിയാക്കേണ്ടത്. ഈ കാലഘട്ടത്തില്‍ അദ്ദേഹത്തിനു വൈദിക പരിശീലനത്തിന്റെ മറ്റെല്ലാ പഠങ്ങളും പകര്‍ന്നു നല്‍കപ്പെടും. ദീര്‍ഘനാളത്തെ ബൈബിള്‍ പഠനത്തിനും പ്രാര്‍ത്ഥനയക്കും ശേഷമാണ് ക്രിസ്തുവിന്റെ സുവിശേഷം ലോകത്തോട് അറിയിക്കുന്നതിനായി ഒരു പൂര്‍ണ്ണ സമയ വൈദികനായി സേവനം ചെയ്യുവാനുള്ള തീരുമാനത്തിലേക്ക് ഫിലിപ്പ് മുള്‍റൈന്‍ എത്തിച്ചേര്‍ന്നതെന്ന് അദ്ദേഹത്തിന്റെ അമ്മയും സുഹൃത്തുക്കളും സാക്ഷിക്കുന്നു. ഫിലിപ്പിന്റെ പുതിയ തീരുമാനത്തില്‍ തങ്ങള്‍ ഏറെ സന്തോഷത്തിലാണെന്നും അവര്‍ പ്രതികരിച്ചു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-17-04:36:09.jpg
Keywords: Irish,former,Manchester,United,star,takes,priesthood,vow
Content: 2580
Category: 18
Sub Category:
Heading: വല്ലാര്‍പാടം ബസിലിക്കയില്‍ തിരുനാളിന്‌ കൊടിയേറി
Content: വരാപ്പുഴ: ദേശീയ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയില്‍ വല്ലാര്‍പാടത്തമ്മയുടെ തിരുനാളിനു കൊടിയേറി. കോഴിക്കോട്‌ രൂപത ബിഷപ്‌ ഡോ. വര്‍ഗീസ്‌ ചക്കാലക്കല്‍ കൊടിയേറ്റല്‍ നിര്‍വ്വഹിച്ചത്. തുടര്‍ന്ന്‌ നടന്ന ദിവ്യബലിയില്‍ ഡോ. വര്‍ഗീസ്‌ ചക്കാലക്കല്‍ കാര്‍മികത്വം വഹിച്ചു. ഇന്ന്‍ വൈകിട്ട്‌ 5.30നു നടക്കുന്ന ദിവ്യബലിയില്‍ കണ്ണൂര്‍ രൂപത ബിഷപ്‌ അലക്‌സ്‌ വടക്കുംതല കാര്‍മികത്വം വഹിക്കും. ഫാ. ഫ്രാന്‍സിസ്‌ താണിയത്ത്‌ വചന സന്ദേശം നല്‍കും. 21ന്‌ വൈകിട്ട്‌ 5.30ന്‌ എറണാകുളം-അങ്കമാലി അതിരൂപത ബിഷപ്‌ മാര്‍ സെബാസ്‌റ്റ്യന്‍ എടയന്ത്രത്തിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി നടക്കും. 22ന്‌ വൈകിട്ട്‌ 5.30ന്‌ സിറോ മലങ്കര റീത്തില്‍ ദിവ്യബലി മലങ്കര അതിരൂപത സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഇറേനിയൂസ്‌ കാര്‍മികത്വം വഹിക്കും. 23ന്‌ വൈകിട്ട്‌ 5.30ന്‌ കോട്ടപ്പുറം രൂപത ബിഷപ്‌ ഡോ. ജോസഫ്‌ കാരിക്കശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി. തിരുനാള്‍ ദിനമായ 24ന്‌ രാവിലെ 6ന്‌ തമിഴില്‍ ദിവ്യബലിക്കു ഫാ. ഫ്രാന്‍സിസ്‌ റെജിസ്‌ കാര്‍മികത്വം വഹിക്കും. 7ന്‌ മോണ്‍ ജോസഫ്‌ തണ്ണിക്കോട്ടിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി നടക്കും. തുടര്‍ന്ന്‌ പ്രദക്ഷിണം. വൈകിട്ട്‌ നടക്കുന്ന ദിവ്യബലികളില്‍ ഫാ. സുഭാഷ്‌, ഫാ. തോമസ്‌പുളിക്കല്‍, ഫാ. മെര്‍ട്ടന്‍ ഡിസില്‍വ മുഖ്യകാര്‍മികത്വം വഹിക്കും. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-09-17-05:25:38.jpg
Keywords:
Content: 2581
Category: 8
Sub Category:
Heading: ശുദ്ധീകരണാത്മാക്കള്‍ക്ക് വേണ്ടി നാം ചെയ്യുന്ന പ്രവര്‍ത്തികള്‍; നമ്മുക്ക് വേണ്ടി തന്നെയുള്ള നിക്ഷേപം
Content: “അബ്രാമിനു ദര്‍ശനത്തില്‍ കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി: അബ്രാം, ഭയപ്പെടേണ്ടാ. ഞാന്‍ നിനക്കു പരിചയാണ്. നിന്റെ പ്രതിഫലം വളരെ വലുതായിരിക്കും” (ഉല്‍പ്പത്തി 15:1) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 17}# “മരിച്ചവര്‍ക്കായി നാം ചെയ്യുന്ന ഓരോ കാരുണ്യ പ്രവര്‍ത്തിയും നമ്മുടെ യോഗ്യതകളായി പരിണമിക്കുകയും അത് നമ്മുടെ മരണത്തിനു ശേഷം നൂറു മടങ്ങായി നമുക്ക്‌ തിരികെ ലഭിക്കുകയും ചെയ്യും. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി വിവിധങ്ങളായ കാരുണ്യപ്രവര്‍ത്തികള്‍ ചെയ്യുവാന്‍ നാം ഒരിക്കലും ഭയപ്പെടരുത്. നമ്മള്‍ അവര്‍ക്കായി പ്രവര്‍ത്തിക്കുമ്പോള്‍ വാസ്തവത്തില്‍ നാം നമുക്കായി പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്”. “നമ്മുടെ കഷ്ടതകളില്‍ ദൈവം നമുക്ക്‌ തരുന്ന ആശ്വാസങ്ങളുടെ നിധിശേഖരം വലുതാക്കുവാനാണ് നാം പരിശ്രമിക്കേണ്ടത്. ഇഹലോക വാസത്തിലെ സഹനങ്ങളിലൂടെ നമ്മുടെ അവസാന മണിക്കൂറില്‍ ആത്മാവിന് യോഗ്യമായ ഒരു സ്വീകരണം ലഭിക്കുമെന്ന് നാം ഉറപ്പ് വരുത്തണം. ഒരുപക്ഷേ നമ്മള്‍ സഹായിച്ച ആത്മാക്കളുടെ മാധ്യസ്ഥം വഴിയായിരിക്കാം കഠിനമായ ശിക്ഷയില്‍ നിന്നും ഒഴിവാക്കപ്പെടുവാന്‍ ദൈവം നമ്മെ യോഗ്യരാക്കുന്നത്”. (വിശുദ്ധ അംബ്രോസ്) #{red->n->n->വിചിന്തനം:}# ദൈവ സന്നിധിയില്‍ പൂര്‍ണ്ണ ഹൃദയത്തോടു കൂടി ആത്മാക്കളുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കുക. അതോടൊപ്പം പാപപരിഹാരത്തിനായി എന്തെങ്കിലും സല്‍പ്രവര്‍ത്തി ചെയ്യുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/9?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JCkjlWXk3MHFRxHyC1tkwl}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} 
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-09-17-06:37:10.jpg
Keywords: ശുദ്ധീകരണാ
Content: 2582
Category: 1
Sub Category:
Heading: നശിപ്പിക്കപ്പെടുന്ന മനുഷ്യജീവന്‍ നീതിക്കായി സ്വര്‍ഗത്തോട് വിലപിക്കുകയാണെന്ന് ഫിലിപ്പിന്‍സ് ബിഷപ്പ് സോക്രട്ടീസ് വില്ലിഗാസ്
Content: മനില: നശിപ്പിക്കപ്പെടുന്ന എല്ലാ മനുഷ്യജീവനും സ്വര്‍ഗത്തോട് നീതിക്കു വേണ്ടി ഉറക്കെ കരയുകയാണെന്ന് ഫിലിപ്പിന്‍സ് കത്തോലിക്ക ബിഷപ്പ് കോണ്‍ഫറന്‍സ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് സോക്രട്ടീസ് വില്ലിഗാസ്. ഫിലിപ്പിന്‍സില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടക്കുന്ന നരഹത്യക്കെതിരെ പുറത്തിറക്കിയ പ്രസ്താവനയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. "ഗര്‍ഭഛിദ്രം മുതല്‍ തീവ്രവാദ പ്രവര്‍ത്തനത്തിലൂടെ വരെ മനുഷ്യജീവനെ നശിപ്പിക്കുന്ന എല്ലാ നടപടികളും തെറ്റാണ്. ഇത്തരത്തില്‍ നഷ്ടമാകുന്ന ജീവനുകള്‍ നീതിക്കായി സ്വര്‍ഗത്തോട് വിലപിക്കുന്നുണ്ട്. നീതി അവര്‍ക്ക് ലഭിക്കുക തന്നെ ചെയ്യും. മനുഷ്യ ജീവന്റെ വില സംരക്ഷിക്കപ്പെടുക തന്നെ വേണം. മയക്കുമരുന്ന് കടത്തുന്നവരെ വെടിവച്ചു കൊലപ്പെടുത്തുകയല്ല വേണ്ടത്. മറിച്ച് ദൈവത്തിന്റെ കാരുണ്യം അവരിലേക്ക് എത്തുന്നതിനായി നാം പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. അപ്പോള്‍ മാത്രമേ അവര്‍ക്ക് പുതിയ ജീവിതത്തിലേക്ക് കടക്കുവാന്‍ സാധിക്കുകയുള്ളു. പൌരന്മാരെ പോലീസ് നിഷ്ഠൂരമായി വെടിവച്ചു കൊലപ്പെടുത്തുകയാണ്. പലരും നിരപരാധികളാണ്. പോലീസ് തുടരുന്ന ഇത്തരം നരഹത്യ ഉടന്‍ അവസാനിപ്പിക്കണം". ആര്‍ച്ച് ബിഷപ്പ് സോക്രട്ടീസ് വില്ലിഗാസ് സന്ദേശത്തില്‍ പറഞ്ഞു. വ്യാകുലമാതാവിന്റെ തിരുനാളിനോട് അനുബന്ധിച്ചാണ് ആര്‍ച്ച് ബിഷപ്പ് സോക്രട്ടീസ് പ്രത്യേക സന്ദേശം പുറത്തിറക്കിയത്. കഴിഞ്ഞ പത്ത് ആഴ്ചകള്‍ക്കിടയില്‍ ഫിലിപ്പിന്‍സില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3500-ല്‍ അധികമാണെന്നും അദ്ദേഹം കണക്കുകള്‍ നിരത്തി ചൂണ്ടി കാണിച്ചു. മയക്കുമരുന്ന് കടത്തിയതിന് പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയവരാണ് ഇവരില്‍ ഭൂരിഭാഗവും. സെപ്റ്റംബര്‍ രണ്ടാം തീയതി ഡാവോ നഗരത്തില്‍ നടന്ന സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യത്തിന്റെ പുതിയ പ്രസിഡന്റായി റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട് ചുമതലയേറ്റതിന് ശേഷമാണ് പോലീസ് ഇത്തരത്തില്‍ മനുഷ്യജീവന് വിലകല്‍പ്പിക്കാതെ വെടിവയ്പ്പ് ആരംഭിച്ചത്. മയക്കുമരുന്ന് സംഘത്തെ തുടച്ചു നീക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കുവാന്‍ വേണ്ടിയാണ് ഡ്യൂട്ടേര്‍ട്ട് ഇത്തരത്തില്‍ പോലീസിനെ ഉപയോഗിച്ച് നരഹത്യ തുടരുന്നത്. ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള പല മാരക പാപങ്ങളേയും പിന്‍തുണയ്ക്കുന്ന വ്യക്തി കൂടിയാണ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട്. ഫിലിപ്പിന്‍സില്‍ ആളുകളുടെ ജീവന് വില നല്‍കാത്ത സാഹചര്യത്തിലാണ് പുതിയ സന്ദേശം തയ്യാറാക്കുവാന്‍ ആര്‍ച്ച് ബിഷപ്പ് തീരുമാനിച്ചത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-17-06:55:40.jpg
Keywords: Filipino,bishops,Attacks,on,life,cry,to,heaven,for,divine,justice
Content: 2583
Category: 6
Sub Category:
Heading: നമ്മുടെ നൂറ്റാണ്ടിന്റെ വിശുദ്ധന്‍
Content: "ഇവരെല്ലാം വിശ്വാസത്തോടെയാണ് മരിച്ചത്. അവര്‍ വാഗ്ദാനം ചെയ്യപ്പെട്ടതു പ്രാപിച്ചില്ല; എങ്കിലും, ദൂരെനിന്ന് അവയെ കണ്ട് അഭിവാദനം ചെയ്യുകയും തങ്ങള്‍ ഭൂമിയില്‍ അന്യരും പരദേശികളുമാണെന്ന് ഏറ്റുപറയുകയും ചെയ്തു" (ഹെബ്ര 11: 13 ). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 17}# നിരവധി തവണ ഞാനിവിടെ വന്നിട്ടുണ്ടെന്ന കാര്യം നിങ്ങള്‍ക്ക് അറിയാവുന്നതാണല്ലോ. മാക്‌സിമില്യണ്‍ കോള്‍ബെയുടെ കൊലയറയില്‍ പോകുകയും, വധസ്ഥലത്തെ മതിലിന് മുന്നില്‍ നില്‍ക്കുകയും, ബിര്‍ക്കെനോവിലെ ശവദാഹച്ചൂളയുടെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ കടന്ന് പോകുകയും ചെയ്തിട്ടുണ്ട്. സഭാ തലവന്‍ എന്ന നിലയില്‍, ഇവിടെ വരാതിരിക്കാന്‍ എനിക്കാവുമായിരുന്നില്ല. ഒന്‍പത് നൂറ്റാണ്ട് മുമ്പ് പോളണ്ട് ജനതയുടെ വിശുദ്ധനായ വി. സ്റ്റാസിസ്ലോസ്സ് രക്തസാക്ഷിത്വം വരിച്ച സ്‌ക്കാല്‍ക്കായിലെന്നപോലെ, ഞാന്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്, കഷ്ടത നിറഞ്ഞ ഈ നൂറ്റാണ്ടിന്റെ വിശുദ്ധന്റെ ജന്മസ്ഥലമായ ഈ പ്രത്യേക ആരാധനാസ്ഥലത്താണ്. നിങ്ങളെല്ലാവരുമൊത്ത്, പോളണ്ട് ജനതയുമൊത്ത് യൂറോപ്പാകമാനം പ്രാര്‍ത്ഥിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒരു സമകാലിക മനുഷ്യന്റെ കഷ്ടതയും മാഹാത്മ്യവും എപ്രകാരം വിജയത്തില്‍ കലാശിച്ചു എന്ന സാക്ഷ്യം ലോകത്തിന് മുന്നില്‍ വിളംബരം ചെയ്യണമെന്നാണ് ക്രിസ്തു എന്നിലൂടെ ആഗ്രഹിക്കുന്നത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ഓഷ്‌വിറ്റ്‌സ്, 7.6.79). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/9?type=6 }}
Image: /content_image/Meditation/Meditation-2016-09-17-08:03:58.jpg
Keywords: വിശുദ്ധന്‍
Content: 2584
Category: 6
Sub Category:
Heading: കല്ലറകള്‍ക്ക് മുന്നില്‍ മുട്ടു മടക്കുന്നു
Content: "ബാബിലോണ്‍ നദികളുടെ തീരത്തിരുന്ന് സീയോനെയോര്‍ത്ത് ഞങ്ങള്‍ കരഞ്ഞു" (സങ്കീര്‍ത്തനങ്ങള്‍ 137:1). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 18}# ആധുനിക കാലഘട്ടത്തിന്റെ ഈ ഗോല്‍ഗോഥായിലെത്തി, പേരറിയാത്ത അനേകം കല്ലറകള്‍ക്ക് മുന്നില്‍ ഞാന്‍ മുട്ടു മടക്കുന്നു. വിവിധഭാഷകളില്‍ കല്ലറയില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഓഷ്‌വിറ്റ്‌സിലെ ഇരകളുടെ ഓര്‍മ്മകള്‍ പങ്ക് വെക്കുന്ന ലിഖിതങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ മുട്ടുകുത്തുന്നു. ആ ലിപികള്‍ പോളീഷ്, ഇംഗ്ലീഷ്, ബള്‍ഗേറിയന്‍, റോമേനിയന്‍, ചെക്ക്, ഡാനിഷ്, ഫ്രഞ്ച്, ഗ്രീക്ക്, യഹൂദ, യിദ്ദിഷ്, സ്പാനിഷ്, നോര്‍വീജിയന്‍, റഷ്യന്‍, ഹംകേറിയന്‍, ഇറ്റാലിയന്‍ എന്നിവയിലാണ്. പ്രത്യേകിച്ച്, ഹെബ്രായ ഭാഷ ലിഖിതത്തിന് മുന്നില്‍ അല്‍പനേരം നില്‍ക്കാന്‍ ഞാനാഗ്രഹിക്കുന്നു. നമ്മുടെ 'വിശ്വാസത്തിന്റെ പിതാവായ' അബ്രാഹാമില്‍ നിന്നാണ് ഈ ജനം അവരുടെ വംശോല്‍പ്പത്തി അവകാശമാക്കിയത്. 'നീ കൊല ചെയ്യരുത്' എന്ന കല്‍പ്പന ദൈവത്തില്‍ നിന്നും ലഭിച്ചെങ്കിലും അതേ കല്‍പ്പനയിലെ കൊലയുടെ തിക്തഫലം കിരാതമായി അനുഭവിച്ചവരില്‍ ഓഷ്‌വിറ്റ്‌സിലെ രക്തസാക്ഷികളും ഉള്‍പ്പെടുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ഓഷ്‌വിറ്റ്‌സ്, 7.6.79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/9?type=6 }}
Image: /content_image/Meditation/Meditation-2016-09-18-05:08:36.jpg
Keywords: കല്ലറ
Content: 2585
Category: 1
Sub Category:
Heading: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ താരം ഫിലിപ്പ് മുള്‍റൈന്‍ ഡോമ്നിക്കന്‍ സഭയില്‍ ചേര്‍ന്ന് കത്തോലിക്ക വൈദികനാകാന്‍ തീരുമാനിച്ചു
Content: ഡബ്ലിന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും നോര്‍ത്തേണ്‍ അയര്‍ലന്റിന്റെയും ടീമുകള്‍ക്ക് വേണ്ടി ബൂട്ടണിഞ്ഞ ലോകപ്രശസ്ത ഫുട്‌ബോള്‍ താരം ഫിലിപ്പ് മുള്‍റൈന്‍ ഡോമ്നിക്കന്‍ സഭയില്‍ വൈദികനാകുവാന്‍ തീരുമാനിച്ചു. ഇതിനായുള്ള പരിശീലനം അദ്ദേഹം സെപ്റ്റംബര്‍ 11-ാം തീയതി ഞായറാഴ്ച മുതല്‍ ആരംഭിച്ചു. 38-കാരനായ ഫിലിപ്പ് മുള്‍റൈന്‍ തന്റെ 31-ാം വയസിലാണ് ബൂട്ട് അഴിച്ചത്. പ്രൊഫഷണല്‍ ഫുട്‌ബോള്‍ രംഗത്തോട് വിടപറഞ്ഞ ശേഷം അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായിരുന്നു. 2009-ല്‍ റോമിലെ പൊന്തിഫിക്കല്‍ ഐറിഷ് കോളജില്‍ നിന്നും ദൈവശാസ്ത്രത്തില്‍ രണ്ടുവര്‍ഷം നീണ്ടു നില്‍ക്കുന്ന പഠനം പൂര്‍ത്തിയാക്കിയ വ്യക്തി കൂടിയാണ് ഫിലിപ്പ് മുള്‍റൈന്‍. 1999 മുതല്‍ 2005 വരെ ക്ലബ് ഫുട്‌ബോളിലെ സജീവ സാന്നിധ്യമായിരുന്നു ഫിലിപ്പ് മുള്‍റൈന്‍. ഫുട്‌ബോള്‍ മത്സരങ്ങളില്‍ മുഴുകി നടന്ന കാലഘട്ടത്തില്‍ ദൈവത്തില്‍ നിന്നും അകന്നാണ് ഫിലിപ്പ് മുള്‍റൈന്‍ തന്റെ ജീവിതം നയിച്ചത്. പ്രശസ്ത മോഡലായ നിക്കോള ചാപ്മാനുമായുള്ള സൗഹൃദവും, കര്‍ഫ്യൂ വകവയ്ക്കാതെ മദ്യപിച്ച് വാഹനമോടിച്ചതുമെല്ലാം മുള്‍റൈന്റെ ജീവിതത്തിലെ ചില വീഴ്ചകളായിരിന്നു. പിന്നീട് ബിഷപ്പ് നോയല്‍ ട്രിയാനോറിന്റെ ഇടപെടലാണ് ദൈവത്തിങ്കലേക്ക് ഫിലിപ്പ് മുള്‍റൈനെ കൂടുതല്‍ അടുപ്പിച്ചത്. പട്ടം സ്വീകരിച്ച ശേഷം തന്റെ തീരുമാനത്തെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാമെന്നു ഫിലിപ്പ് നേരത്തെ പ്രതികരിച്ചിരുന്നു. വൈദികനാകുവാനുള്ള പരിശീലനത്തിന് താന്‍ ഡോമ്നിക്കന്‍ സഭയില്‍ അംഗമായി ചേരുകയാണെന്നും എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും മാത്രമാണ് ഫിലിപ്പ് പ്രതികരിച്ചിരിക്കുന്നത്. നാലു വര്‍ഷം നീണ്ടു നില്‍ക്കുന്ന ദൈവശാസ്ത്ര പഠനമാണ് തിരുപട്ടം സ്വീകരിക്കുന്നതിനു മുമ്പ് ഫിലിപ്പ് മുള്‍റൈന്‍ ഇനി പൂര്‍ത്തിയാക്കേണ്ടത്. ഈ കാലഘട്ടത്തില്‍ അദ്ദേഹത്തിനു വൈദിക പരിശീലനത്തിന്റെ മറ്റെല്ലാ പാഠങ്ങളും പകര്‍ന്നു നല്‍കപ്പെടും. ദീര്‍ഘ നാളത്തെ ബൈബിള്‍ പഠനത്തിനും പ്രാര്‍ത്ഥനക്കും ശേഷമാണ് ക്രിസ്തുവിന്റെ സുവിശേഷം ലോകത്തെ അറിയിക്കുന്നതിനായി ഒരു വൈദികനായി സേവനം ചെയ്യുവാനുള്ള തീരുമാനത്തിലേക്ക് ഫിലിപ്പ് മുള്‍റൈന്‍ എത്തിച്ചേര്‍ന്നതെന്ന് അദ്ദേഹത്തിന്റെ അമ്മയും സുഹൃത്തുക്കളും ഇതിനോടകം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഫിലിപ്പിന്റെ പുതിയ തീരുമാനത്തില്‍ തങ്ങള്‍ ഏറെ സന്തോഷത്തിലാണെന്നും അവര്‍ പ്രതികരിച്ചു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-18-06:04:20.jpg
Keywords:
Content: 2586
Category: 8
Sub Category:
Heading: വിശുദ്ധ ജോണ്‍ കാസിയനെ ശുദ്ധീകരണാത്മാക്കള്‍ സന്ദര്‍ശിച്ച് സംസാരിച്ചപ്പോള്‍..!
Content: “കര്‍ത്താവേ, അഗാധത്തില്‍നിന്നു ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു” (സങ്കീര്‍ത്തനങ്ങള്‍ 130:1). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 18}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി വിശുദ്ധ ജോണ്‍ കാസിയന്‍ ചെയ്യുന്ന കാരുണ്യപ്രവര്‍ത്തികളും, അവര്‍ക്കായി കാണിക്കുന്ന ആവേശവും ദൈവത്തെ വളരെയധികം പ്രീതിപ്പെടുത്തിയതിനാല്‍ ജോണിന് ദര്‍ശനം നല്‍കുവാന്‍ നിരവധി ആത്മാക്കളെ ദൈവം അനുവദിച്ചു. സ്വര്‍ഗ്ഗത്തിലേക്ക് പറക്കുന്ന പ്രാവിന്‍ കൂട്ടത്തേപ്പോലെ ഒരിക്കല്‍ ആത്മാക്കളുടെ ഒരു വലിയ കൂട്ടം അദ്ദേഹത്തിനെ സന്ദര്‍ശിക്കുകയും തങ്ങള്‍ക്ക് വിടുതല്‍ നേടി തന്നതിന് വിശുദ്ധനോട് നന്ദി പറയുകയും ചെയ്തു. എന്നാല്‍ മറ്റ് കുറേ ആത്മാക്കള്‍ കടുത്ത യാതനകളുടെ നടുവിലാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചത്. അവരുടെ ദയനീയമായ വിലാപങ്ങള്‍ കേള്‍ക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു: “ജോണ്‍, എത്രത്തോളം കാലം ഞങ്ങള്‍ക്ക് ഈ കഠിനമായ സഹനത്തില്‍ കഴിയേണ്ടതായി വരും? എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക..എനിക്ക് വേണ്ടി..” ഇങ്ങനെ ഓരോ ആത്മാക്കളും വിലപിക്കുവാന്‍ തുടങ്ങി. അതേ തുടര്‍ന്ന്‍ വിശുദ്ധ ജോണ്‍ കാസിയാ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടിയുള്ള തന്റെ പ്രാര്‍ത്ഥനകളും, ത്യാഗ പ്രവര്‍ത്തികളും ഇരട്ടിയാക്കി. #{red->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്ത് ദയനീയമായ വിലാപങ്ങളും, നെടുവീര്‍പ്പുകളും, ഗദ്ഗദങ്ങളുമാണുളളത്. ശുദ്ധീകരണസ്ഥലത്തെ സഹനമനുഭവിക്കുന്ന ആത്മാക്കളോട് പ്രത്യേകമായ അനുകമ്പ കാണിക്കുക. അവര്‍ക്ക് വേണ്ടി ഇപ്രകാരം നിരന്തരം പ്രാര്‍ത്ഥിക്കുക: “ദാവീദിന്റെ പുത്രനായ യേശുവേ, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളോട് കരുണ കാണിക്കണമേ” #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/9?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F5WXJjCdHZN45GA0Hz8usV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-09-18-06:10:11.jpg
Keywords: വിശുദ്ധ ജോണ്‍
Content: 2587
Category: 1
Sub Category:
Heading: മാർ ജോസഫ് സ്രാമ്പിക്കൽ ബ്രിട്ടനിലെത്തി; മാഞ്ചസ്റ്റർ എയർപോർട്ടിൽ പിതാവിന് വമ്പിച്ച സ്വീകരണം
Content: ബ്രിട്ടനിലെ സീറോമലബാര്‍ വിശ്വാസികള്‍ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാപിച്ച പുതിയ രൂപതയുടെ നിയുക്ത മെത്രാനായ മാര്‍ ജോസഫ് സ്രാമ്പിക്കൽ ബ്രിട്ടനിലെത്തി. ഇന്നു ഉച്ചകഴിഞ്ഞു 2 മണിക്ക് മാഞ്ചസ്റ്റർ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിച്ചേർന്ന സ്രാമ്പിക്കൽ പിതാവിന് വൈദികരും വിശ്വാസികളും ചേർന്ന് വമ്പിച്ച സ്വീകരണമാണ് ഒരുക്കിയത്. യുകെയിലെ സീറോമലബാർ സഭ കോഓര്‍ഡിനേറ്റര്‍ ഡോ. തോമസ് പാറയടി, കത്തീഡ്രല്‍ പള്ളിയായി ഉയര്‍ത്തപ്പെടുന്ന സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിന്റെ വികാരി ഡോ. മാത്യു ചൂരപൊയ്കയില്‍, ഷൂഷ്ബറി രൂപത ക്നാനായ ചാപ്ലിൻ ഫാ. സജി മലയിൽപുത്തൻപുരയിൽ, ലിവർപൂൾ അതിരൂപത സീറോമലബാർ ചാപ്ലിൻ ഫാ. ജിനോ അരീക്കാട്, സാൽഫോർഡ് രൂപത സീറോമലബാർ ചാപ്ലിൻ ഫാ. തോമസ് തൈക്കൂട്ടത്തിൽ, ലീഡ്സ് രൂപത സീറോമലബാർ ചാപ്ലിൻ ഫാ. മാത്യു മുളയോലിൽ, ഫാ. സോണി കടന്തോട് പ്രവാചക ശബ്ദത്തിന്റെ യുകെ എഡിറ്റർ ബാബു ജോസഫ് എന്നിവരും മറ്റ് അല്മായ പ്രതിനിധികളും ചേർന്ന് അദ്ദേഹത്തെ മാഞ്ചസ്റ്റർ എയർപോർട്ടിൽ സ്വീകരിച്ചു. സെപ്‌റ്റംബര്‍ ആറിന്‌ റോമിലെത്തിയ മാര്‍ ജോസഫ്‌ സ്രാമ്പിക്കല്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. പിന്നീട് അദ്ദേഹം പൗരസ്‌ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ പ്രീഫക്‌ട്‌ കാര്‍ഡിനല്‍ ലയനാര്‍ദോ സാന്ത്രി, ജനതകളുടെ സുവിശേഷവത്‌കരണത്തിനായുള്ള കാര്യാലയത്തിന്റെ പ്രീഫക്‌ട്‌ ഫെര്‍ണാണ്ടൊ ഫിലോണി തുടങ്ങി വത്തിക്കാന്‍ കാര്യാലയങ്ങളിലെ ഉന്നതാധികാരികളുമായും ചര്‍ച്ച നടത്തിയതിനു ശേഷമാണ് അവിടെനിന്നും ഇന്ന് ബ്രിട്ടനിൽ എത്തിയത്. വരും ദിവസങ്ങളിൽ അദ്ദേഹം യുകെയിലെ വിവിധ രൂപതകളിലെ സീറോമലബാർ വിശ്വാസികളെയും വൈദികരെയും സന്ദർശിക്കും. കഴിഞ്ഞ മൂന്നു വര്‍ഷമായി റോമില്‍ സീറോ മലബാര്‍ വിശ്വാസികളുടെ അജപാലന ആവശ്യങ്ങളില്‍ സഹായിച്ചിരുന്ന മാര്‍ ജോസഫ് സ്രാമ്പിക്കല്‍, കരുണയുടെ വര്‍ഷത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേകം നിയോഗിച്ച കരുണയുടെ പ്രേഷിതരില്‍ ഒരാള്‍ കൂടിയാണ്. പ്രസ്റ്റണ്‍ രൂപതയുടെ കത്തീഡ്രല്‍ പള്ളിയായി ഉയര്‍ത്തപ്പെടുന്ന സെന്റ് അല്‍ഫോന്‍സാ ദേവാലയം പുനര്‍സമര്‍പ്പണം നടത്തുന്ന സുപ്രധാന ചടങ്ങ് ഒക്ടോബര്‍ 8-ാം തിയതി നടക്കും. സീറോ മലബാര്‍ സഭയുടെ അധ്യക്ഷനായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന തിരുകര്‍മ്മങ്ങളില്‍ മെത്രാന്മാരും വൈദീകരും സന്ന്യസ്തരുമുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുക്കും. പിന്നീട് ഒക്ടോബര്‍ 9-ാം തിയതി ബ്രിട്ടനിലെ പ്രശസ്തമായ പ്രസ്റ്റണ്‍ നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയത്തിൽ ഉച്ചക്ക് മണിക്ക് ബ്രിട്ടീഷുകാരും സീറോ മലബാര്‍ വിശ്വാസികളും ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന മെത്രാഭിഷേക ചടങ്ങുകള്‍ക്ക് തുടക്കമാകും. ലങ്കാസ്റ്റര്‍ രൂപതയുടെയും പ്രസ്റ്റണ്‍ നഗര സഭയുടെയും പ്രത്യേക താല്‍പര്യ പ്രകാരമാണ് ഈ വേദി തെരഞ്ഞെടുക്കുവാന്‍ തീരുമാനിച്ചത്. മുഴുവന്‍ വിശ്വാസികള്‍ക്കും പങ്കെടുക്കുന്നതിനാണ് ഇത്രയും വലിയ വേദി തിരഞ്ഞെടുത്തതെങ്കിലും കരുണയുടെ വര്‍ഷത്തില്‍ ആത്മീയത ഒട്ടും ചോര്‍ന്നു പോകാതെ ചടങ്ങുകള്‍ ആര്‍ഭാടരഹിതമായി നടത്താനാണ് എല്ലാ കമ്മിറ്റികളും പരിശ്രമിക്കുന്നതെന്നു മീഡിയ കോഡിനേറ്റര്‍ ഫാ. ബിജു കുന്നക്കാട് അറിയിച്ചു.
Image: /content_image/News/News-2016-09-18-11:17:44.jpg
Keywords:
Content: 2588
Category: 1
Sub Category:
Heading: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ താരം ഫിലിപ്പ് മുള്‍റൈന്‍ ഡോമ്നിക്കന്‍ സഭയില്‍ ചേര്‍ന്ന് കത്തോലിക്ക വൈദികനാകാന്‍ തീരുമാനിച്ചു
Content: ഡബ്ലിന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും നോര്‍ത്തേണ്‍ അയര്‍ലന്റിന്റെയും ടീമുകള്‍ക്ക് വേണ്ടി ബൂട്ടണിഞ്ഞ ലോകപ്രശസ്ത ഫുട്‌ബോള്‍ താരം ഫിലിപ്പ് മുള്‍റൈന്‍ ഡോമ്നിക്കന്‍ സഭയില്‍ വൈദികനാകുവാന്‍ തീരുമാനിച്ചു. ഇതിനായുള്ള പരിശീലനം അദ്ദേഹം സെപ്റ്റംബര്‍ 11-ാം തീയതി ഞായറാഴ്ച മുതല്‍ ആരംഭിച്ചു. 38-കാരനായ ഫിലിപ്പ് മുള്‍റൈന്‍ തന്റെ 31-ാം വയസിലാണ് ബൂട്ട് അഴിച്ചത്. പ്രൊഫഷണല്‍ ഫുട്‌ബോള്‍ രംഗത്തോട് വിടപറഞ്ഞ ശേഷം അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായിരുന്നു. 2009-ല്‍ റോമിലെ പൊന്തിഫിക്കല്‍ ഐറിഷ് കോളജില്‍ നിന്നും ദൈവശാസ്ത്രത്തില്‍ രണ്ടുവര്‍ഷം നീണ്ടു നില്‍ക്കുന്ന പഠനം പൂര്‍ത്തിയാക്കിയ വ്യക്തി കൂടിയാണ് ഫിലിപ്പ് മുള്‍റൈന്‍. 1999 മുതല്‍ 2005 വരെ ക്ലബ് ഫുട്‌ബോളിലെ സജീവ സാന്നിധ്യമായിരുന്നു ഫിലിപ്പ് മുള്‍റൈന്‍. ഫുട്‌ബോള്‍ മത്സരങ്ങളില്‍ മുഴുകി നടന്ന കാലഘട്ടത്തില്‍ ദൈവത്തില്‍ നിന്നും അകന്നാണ് ഫിലിപ്പ് മുള്‍റൈന്‍ തന്റെ ജീവിതം നയിച്ചത്. പ്രശസ്ത മോഡലായ നിക്കോള ചാപ്മാനുമായുള്ള സൗഹൃദവും, കര്‍ഫ്യൂ വകവയ്ക്കാതെ മദ്യപിച്ച് വാഹനമോടിച്ചതുമെല്ലാം മുള്‍റൈന്റെ ജീവിതത്തിലെ ചില വീഴ്ചകളായിരിന്നു. പിന്നീട് ബിഷപ്പ് നോയല്‍ ട്രിയാനോറിന്റെ ഇടപെടലാണ് ദൈവത്തിങ്കലേക്ക് ഫിലിപ്പ് മുള്‍റൈനെ കൂടുതല്‍ അടുപ്പിച്ചത്. പട്ടം സ്വീകരിച്ച ശേഷം തന്റെ തീരുമാനത്തെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാമെന്നു ഫിലിപ്പ് നേരത്തെ പ്രതികരിച്ചിരുന്നു. വൈദികനാകുവാനുള്ള പരിശീലനത്തിന് താന്‍ ഡോമ്നിക്കന്‍ സഭയില്‍ അംഗമായി ചേരുകയാണെന്നും എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും മാത്രമാണ് ഫിലിപ്പ് പ്രതികരിച്ചിരിക്കുന്നത്. നാലു വര്‍ഷം നീണ്ടു നില്‍ക്കുന്ന ദൈവശാസ്ത്ര പഠനമാണ് തിരുപട്ടം സ്വീകരിക്കുന്നതിനു മുമ്പ് ഫിലിപ്പ് മുള്‍റൈന്‍ ഇനി പൂര്‍ത്തിയാക്കേണ്ടത്. ഈ കാലഘട്ടത്തില്‍ അദ്ദേഹത്തിനു വൈദിക പരിശീലനത്തിന്റെ മറ്റെല്ലാ പാഠങ്ങളും പകര്‍ന്നു നല്‍കപ്പെടും. ദീര്‍ഘ നാളത്തെ ബൈബിള്‍ പഠനത്തിനും പ്രാര്‍ത്ഥനക്കും ശേഷമാണ് ക്രിസ്തുവിന്റെ സുവിശേഷം ലോകത്തെ അറിയിക്കുന്നതിനായി ഒരു വൈദികനായി സേവനം ചെയ്യുവാനുള്ള തീരുമാനത്തിലേക്ക് ഫിലിപ്പ് മുള്‍റൈന്‍ എത്തിച്ചേര്‍ന്നതെന്ന് അദ്ദേഹത്തിന്റെ അമ്മയും സുഹൃത്തുക്കളും ഇതിനോടകം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഫിലിപ്പിന്റെ പുതിയ തീരുമാനത്തില്‍ തങ്ങള്‍ ഏറെ സന്തോഷത്തിലാണെന്നും അവര്‍ പ്രതികരിച്ചു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-18-08:23:29.jpg
Keywords: