Contents

Displaying 2391-2400 of 24979 results.
Content: 2599
Category: 1
Sub Category:
Heading: ലോകത്തിലെ ഏറ്റവും വലിയ കുറ്റകൃത്യം അഴിമതിയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ; അതിനെ തുരത്തുവാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കണമെന്നും മാര്‍പാപ്പയുടെ ആഹ്വാനം
Content: വത്തിക്കാന്‍ സിറ്റി: കുറ്റകൃത്യത്തിന്റെ ഏറ്റവും രൂക്ഷമായ രൂപമാണ് അഴിമതിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാന്‍ പോലീസിന്റെ 200-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തി കൃതജ്ഞതാ ബലിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുമ്പോഴാണ്, ഇന്നത്തെ സമൂഹം നേരിടുന്ന ഏറ്റവും വലിയ കുറ്റകൃത്യമായി അഴിമതിയെ മാര്‍പാപ്പ വിശേഷിപ്പിച്ചത്. പ്രശ്‌നങ്ങളുടെയും പ്രലോഭനങ്ങളുടെയും മധ്യത്തിലും അടിയുറച്ച സേവനമാര്‍ഗത്തില്‍ നിന്നും വ്യതിചലിക്കാതെ നില്‍ക്കുന്ന വത്തിക്കാന്‍ പോലീസിനെ പിതാവ് അഭിനന്ദിച്ചു. "വഞ്ചകരുടെ ഏറ്റവും വലിയ സ്‌നേഹം അഴിമതിയോടാണ്. അവര്‍ സത്യസന്ധതയെ വെറുക്കുന്നു. വഞ്ചകര്‍ കൈക്കൂലിയെ സ്‌നേഹിക്കുന്നു. അവരുടെ ഇടപാടുകള്‍ എല്ലാം ഇരുട്ടിന്റെ മറവിലാണ്. വഞ്ചകര്‍ തങ്ങള്‍ സത്യസന്ധരും കൈക്കൂലി വാങ്ങാത്തവരുമാണെന്ന് സ്വയം വിശ്വസിക്കുന്നു. പണവും സമ്പത്തും ഏറെ ആഗ്രഹിക്കുന്ന ഇവര്‍ പാവപ്പെട്ടവരെ കൊള്ളയടിക്കുന്നു". പിതാവ് പറഞ്ഞു. ഇന്നത്തെ ലോകത്തില്‍ പല സ്ഥാപനങ്ങളിലും നിലനില്‍ക്കുന്ന അടിമവേലയ്ക്കു തുല്യമായ തൊഴില്‍ സഹചര്യവും ഇത്തരം കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും പിതാവ് നിരീക്ഷിച്ചു. ആധുനിക മാനേജ്‌മെന്റ് സംവിധാനം അടിമവേലയെ ഒരു ലാഭകരമായ സംവിധാനമായി ഉപയോഗിക്കുകയാണെന്നും മാര്‍പാപ്പ പറഞ്ഞു. ചൂഷകരേയും വഞ്ചകരേയും വിശ്വസ്തമനുഷ്യരേയും സംബന്ധിക്കുന്ന പരാമര്‍ശങ്ങളെ ബൈബിള്‍ വചനങ്ങളുടെ അടിസ്ഥാനത്തില്‍ പിതാവ് വിശദമാക്കി നല്‍കി. പ്രവാചകനായ ആമോസ് ചൂഷകരെ കുറിച്ച് പറയുന്നത് തന്നെ വന്യമായ നേട്ടം മാത്രം ആഗ്രഹിക്കുന്നവരെന്നാണെന്ന് പിതാവ് ചൂണ്ടികാണിച്ചു. കള്ളവും ചതിവും പ്രയോഗിച്ച് എങ്ങനെയെങ്കിലും പണം സമ്പാദിക്കണമെന്ന ഒരാഗ്രഹം മാത്രമാണ് അവര്‍ക്കുള്ളതെന്നും പിതാവ് സൂചിപ്പിച്ചു. ലൂക്കോസിന്റെ സുവിശേഷത്തില്‍ കാണുന്ന അവിശ്വസ്തനായ ജോലിക്കാരനെ പോലെയാണ് വഞ്ചകരായ മനുഷ്യരെന്ന് പിതാവ് പറഞ്ഞു. സത്യസന്ധരല്ലാത്ത ഇവര്‍ അഴിമതിയിലൂടെയും വഞ്ചനയിലൂടെയും യജമാനന്‍മാര്‍ക്ക് നഷ്ടം വരുത്തിവയ്ക്കുന്നവരാണെന്നും പിതാവ് പറഞ്ഞു. ബുദ്ധിമാന്‍മാരായ ദാസന്‍മാരെ പോലെ നാം മാറണമെന്നു പറഞ്ഞ പിതാവ്, സര്‍പ്പത്തിന്റെ ബുദ്ധിയും പ്രാവിന്റെ നിര്‍മ്മലതയുമാണ് നമ്മില്‍ നിന്നും ദൈവം ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. "ചൂഷകര്‍ക്കും വഞ്ചകര്‍ക്കും എതിരെ പോരാടുന്നവരായി വത്തിക്കാനിലെ പോലീസ് ഉദ്യോഗസ്ഥര്‍ മാറണം. ദുഷ്ടത നാട്ടില്‍ നടക്കുവാന്‍ നിങ്ങള്‍ അനുവദിക്കരുത്. അത്തരം പ്രവര്‍ത്തനങ്ങളെ ശക്തമായി നിങ്ങള്‍ എതിര്‍ക്കണം. വിശ്വസ്തതയെ കൂടുതല്‍ ഉയര്‍ത്തിപിടിക്കുന്നതിനായിരിക്കണം നിങ്ങളുടെ ശ്രമങ്ങള്‍. അതിനായി രാപ്പകല്‍ പ്രവര്‍ത്തിക്കുന്നവരായി നിങ്ങള്‍ മാറണം". പിതാവ് പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-19-00:25:50.jpg
Keywords: Corruption,worst,form,criminality,pope,police
Content: 2600
Category: 1
Sub Category:
Heading: ഭൂകമ്പത്തില്‍ തകര്‍ന്ന നേപ്പാളിന് ആശ്വാസമായി കത്തോലിക്ക സഭ; ഗുണഭോക്താകളില്‍ 99 ശതമാനവും മറ്റുമതസ്ഥർ
Content: വത്തിക്കാന്‍: ഒരു വര്‍ഷം മുമ്പ് ഭൂകമ്പം തകര്‍ത്ത നേപ്പാളിലേ ജനതയ്ക്ക് സ്വാന്തനവും ആശ്വാസവുമായി നിരവധി സേവനങ്ങള്‍ ചെയ്തു നല്‍കുവാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷവും അഭിമാനവുണ്ടെന്ന് നേപ്പാളിന്റെ അപ്പോസ്‌ത്തോലിക് വികാര്‍ ബിഷപ്പ് പോള്‍ സിമിക്. 'ഏജന്‍സിയ ഫീഡ്‌സ്' എന്ന കത്തോലിക്ക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിഷപ്പ് പോള്‍ സിമിക് തന്റെ സന്തോഷം പങ്കുവച്ചത്. ഭൂകമ്പം തകര്‍ത്ത നേപ്പാളില്‍ വെറും 8,000 കത്തോലിക്ക വിശ്വാസികളാണ് ഉള്ളത്. കാരിത്താസ് നേപ്പാള്‍ വഴിയും മറ്റു പല കത്തോലിക്ക സഭയുടെ സംഘടനകള്‍ വഴിയും നടത്തിയ സഹായം സാധാരണക്കാര്‍ക്ക് ഏറെ ആശ്വസകരമായിരുന്നതായും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. "നേപ്പാളിലെ കത്തോലിക്ക വിശ്വാസ സമൂഹം ഏറെ ചെറിയതും, വലിയ പഴക്കമില്ലാത്തതുമാണ്. 62 വര്‍ഷത്തെ പഴക്കമാണ് നേപ്പാളിലെ കത്തോലിക്ക വിശ്വാസ സമൂഹത്തിനുള്ളത്. എന്നാല്‍, ഭൂകമ്പം മൂലം ബുദ്ധിമുട്ടിയ ജനങ്ങളെ സഹായിക്കുവാന്‍ കത്തോലിക്ക സഭയ്ക്ക് സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഞങ്ങളുടെ സേവനം അനേകര്‍ക്ക് ആശ്വാസമായി തീര്‍ന്നു. സഹായം ലഭിച്ചവരില്‍ 99 ശതമാനം പേരും കത്തോലിക്ക വിശ്വാസികളല്ല. എല്ലാവരും മറ്റ് മതസ്ഥരാണ്. കത്തോലിക്ക വിശ്വാസ സമൂഹത്തെ കുറിച്ച് എല്ലാവിഭാഗത്തിനും മികച്ച അഭിപ്രായമാണ് ഉള്ളത്". ബിഷപ്പ് പോള്‍ സിമിക് പറഞ്ഞു. ഭൂകമ്പം മൂലം തകര്‍ന്ന നേപ്പാളിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനമാണ് സഭ ഇനി പദ്ധതിയിടുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആശുപത്രികളും മറ്റും പണിയുന്നതിനും ആളുകള്‍ക്ക് സ്ഥിരമായി താമസിക്കുന്നതിനുള്ള വീടുകള്‍ നിര്‍മ്മിക്കുന്നതിനുമാണ് അടുത്ത പദ്ധതികളില്‍ ലക്ഷ്യമിടുക. 20-ല്‍ അധികം വര്‍ഷങ്ങളായി നേപ്പാളില്‍ വിവിധ സാമൂഹിക പ്രവര്‍ത്തനം കത്തോലിക്ക സഭയുടെ നേതൃത്വത്തിലുള്ള പല സംഘടനകള്‍ നടത്തുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിലെ പിന്നോക്ക അവസ്ഥ മാറ്റുന്നതിനായി സഭയുടെ പ്രവര്‍ത്തനങ്ങള്‍ സഹായകരമാണ്. 85 വൈദികരും 122 കന്യാസ്ത്രീകളും സജീവമായി നേപ്പാളിലെ വിവിധ പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-19-02:09:15.jpg
Keywords: Catholic,church,Nepal,Earth,Quake,Relief,works
Content: 2601
Category: 1
Sub Category:
Heading: ആത്മഹത്യക്കു ശ്രമിക്കുകയോ, ഗര്‍ഭഛിദ്രത്തിന് കൂട്ടുനില്‍ക്കുകയോ ചെയ്തവര്‍ക്ക് വൈദികരാകുവാന്‍ തടസ്സങ്ങളുണ്ടെന്ന് വത്തിക്കാന്‍
Content: വത്തിക്കാന്‍: ആത്മഹത്യക്കു ശ്രമിക്കുകയോ, ഗര്‍ഭഛിദ്രത്തിനു കൂട്ടുനില്‍ക്കുകയോ ചെയ്ത വ്യക്തികള്‍ക്ക് കത്തോലിക്ക സഭയില്‍ പുരോഹിതരാകുന്നതിന് തടസമുണ്ടെന്ന് വത്തിക്കാന്‍. കാനോന്‍ നിയമം ഇത് വ്യക്തമാക്കുന്നുണ്ടന്നു വത്തിക്കാന്‍ പുറപ്പെടുവിച്ച പ്രത്യേക ഉത്തരവില്‍ പറയുന്നു. ഇതു സംബന്ധിക്കുന്ന കാനോന്‍ നിയമം ഫ്രാന്‍സിസ് മാര്‍പാപ്പ 'പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ലെജിസ്ലേറ്റീവ് ടെക്‌സ്റ്റിന്' വിശദീകരിച്ചു നൽകി. കത്തോലിക്ക സഭയുടെ വിശ്വാസിയല്ലാത്ത ഒരു വ്യക്തിയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്ത ശേഷം സഭയിലേക്ക് ചേര്‍ന്ന് പുരോഹിതനാകുവാന്‍ ശ്രമിക്കുമ്പോഴും ഈ തടസം നിലനില്‍ക്കുമെന്നും പാപ്പ തന്റെ വിശദീകരണത്തില്‍ പറയുന്നു. വൈദികരാകുവാന്‍ തടസമാകുന്ന കാര്യങ്ങളെ സംബന്ധിച്ച് കാനോന്‍ (Code of Canon Law) 1041-ല്‍ വ്യക്തമായി പറയുന്നു. ആത്മഹത്യയ്ക്കു ശ്രമിക്കുകയോ, ഗര്‍ഭഛിദ്രത്തിനു വിധേയമാകുകയോ ചെയ്യുന്നവര്‍ക്ക് തിരുപട്ടം സ്വീകരിക്കുവാനും വൈദീകരാകുവാനും തടസ്സങ്ങളുണ്ടെന്ന് കാനോന്‍ നിയമം വ്യക്തമാക്കുന്നു. സ്വയമോ, അല്ലെങ്കില്‍ മറ്റോരാളിനെയോ മാരകമായി മുറിവേല്‍പ്പിക്കുകയോ, അവയവങ്ങള്‍ നഷ്ടപ്പെടുത്തുന്ന തരത്തില്‍ ആക്രമിക്കുകയോ ചെയ്തവര്‍ക്കും തിരുപട്ടം സ്വീകരിക്കുന്നതിൽ വിലക്കുകളുണ്ട്. സമീപകാലത്ത് ആംഗ്ലിക്കന്‍ സഭയില്‍ നിന്നും ആളുകള്‍ കത്തോലിക്ക സഭയിലേക്ക് ചേരുകയും, അവരില്‍ ചിലര്‍ വൈദികരാകുവാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ അകത്തോലിക്കനായിരിക്കുന്ന സമയത്ത് ചെയ്യുന്ന ഇത്തരം പാപങ്ങളും വൈദികനാകുന്നതിന് തടസമായി നിലനില്‍ക്കുമെന്ന് കാനോന്‍ നിയമം വിശദീകരിച്ചുകൊണ്ട് മാര്‍പാപ്പ വ്യക്തമാക്കി. പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ലെജിസ്ലേറ്റീവ് ടെക്‌സ്റ്റിന്റെ സെക്രട്ടറിയായ ബിഷപ്പ് ജുവാന്‍ ഇഗ്നാസിയോ അരീറ്റയാണ് ഇതു സംബന്ധിക്കുന്ന മാര്‍പാപ്പയുടെ വിശദീകരണം വത്തിക്കാന്‍ ദിനപത്രമായ 'ലോസര്‍വേറ്റൊറി റോമാനോ'യില്‍ എഴുതിയിരിക്കുന്നത്. "കത്തോലിക്കരെന്നോ, അകത്തോലിക്കരെന്നോ വ്യത്യാസമില്ലാതെ നിലനില്‍ക്കുന്ന ഒരു പാപമാണ് ജീവനെ നശിപ്പിക്കുക എന്നത്. ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടവര്‍ക്ക് തിരുപട്ടം സ്വീകരിക്കുവാന്‍ കഴിയുകയില്ല. ഹൃദയംനുറുങ്ങിയ ആഴമായ പശ്ചാത്താപത്തിലൂടെയും കുമ്പസ്സാരമെന്ന കൂദാശയിലൂടെയും ഇവര്‍ക്ക് പാപമോചനം ലഭിക്കും. എങ്കിലും 'അപകട സൂചനകൾ' നിലനിൽക്കുന്നതിനാൽ, സാഹചര്യങ്ങൾ പരിഗണിച്ച ശേഷം സഭയുടെ പ്രത്യേക അനുമതിയോടെ മാത്രമേ ഇത്തരം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് തിരുപട്ടം നൽകുവാൻ സാധിക്കുകയുള്ളു". ബിഷപ്പ് ജുവാന്‍ ഇഗ്നാസിയോ പറയുന്നു. വൈദിക സമൂഹത്തിന്റെ നിര്‍മ്മലതയ്ക്ക് കളങ്കമാകുന്ന പ്രവര്‍ത്തികള്‍ ചെയ്തവരെ വൈദികരാകുവാന്‍ അനുവദിക്കാത്തതിലൂടെ വൈദികരുടെ ശുശ്രൂഷയെ മാനിക്കുന്ന നടപടിയാണ് സഭ ചെയ്യുന്നത്. അജപാലന ദൗത്യത്തിലൂടെ സഭയെ നയിക്കുന്നവര്‍ മാരകമായ എല്ലാ പാപങ്ങളില്‍ നിന്നും ഒഴിഞ്ഞവരായിരിക്കണമെന്നും സഭ നിഷ്‌കര്‍ഷിക്കുന്നു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-19-04:02:36.jpg
Keywords: arranging,an,abortion,or,attempting,suicide,are,obstacles,to,ordination
Content: 2602
Category: 1
Sub Category:
Heading: കുറ്റകൃത്യത്തിന്റെ ഏറ്റവും രൂക്ഷമായ രൂപമാണ് അഴിമതിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ; അതിനെതിരെ പോരാടാൻ ഉദ്യോഗസ്ഥര്‍ ശ്രമിക്കണമെന്നും മാര്‍പാപ്പയുടെ ആഹ്വാനം
Content: വത്തിക്കാന്‍ സിറ്റി: കുറ്റകൃത്യത്തിന്റെ ഏറ്റവും രൂക്ഷമായ രൂപമാണ് അഴിമതിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാന്‍ പോലീസിന്റെ 200-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ കൃതജ്ഞതാ ബലിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുമ്പോഴാണ്, ഇന്നത്തെ സമൂഹം നേരിടുന്ന ഏറ്റവും വലിയ കുറ്റകൃത്യമായി അഴിമതിയെ മാര്‍പാപ്പ വിശേഷിപ്പിച്ചത്. പ്രശ്‌നങ്ങളുടെയും പ്രലോഭനങ്ങളുടെയും മധ്യത്തിലും അടിയുറച്ച സേവനമാര്‍ഗത്തില്‍ നിന്നും വ്യതിചലിക്കാതെ നില്‍ക്കുന്ന വത്തിക്കാന്‍ പോലീസിനെ പിതാവ് അഭിനന്ദിച്ചു. "വഞ്ചകരുടെ ഏറ്റവും വലിയ സ്‌നേഹം അഴിമതിയോടാണ്. അവര്‍ സത്യസന്ധതയെ വെറുക്കുന്നു. വഞ്ചകര്‍ കൈക്കൂലിയെ സ്‌നേഹിക്കുന്നു. അവരുടെ ഇടപാടുകള്‍ എല്ലാം ഇരുട്ടിന്റെ മറവിലാണ്. വഞ്ചകര്‍ തങ്ങള്‍ സത്യസന്ധരാണെന്ന് സ്വയം വിശ്വസിക്കുന്നു. പണവും സമ്പത്തും ഏറെ ആഗ്രഹിക്കുന്ന ഇവര്‍ പാവപ്പെട്ടവരെ കൊള്ളയടിക്കുന്നു". പിതാവ് പറഞ്ഞു. ഇന്നത്തെ ലോകത്തില്‍ പല സ്ഥാപനങ്ങളിലും നിലനില്‍ക്കുന്ന അടിമവേലയ്ക്കു തുല്യമായ തൊഴില്‍ സഹചര്യം ഇത്തരം കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും പിതാവ് നിരീക്ഷിച്ചു. ആധുനിക മാനേജ്‌മെന്റ് സംവിധാനം അടിമവേലയെ ലാഭകരമായി ഉപയോഗിക്കുകയാണെന്നും മാര്‍പാപ്പ കുറ്റപ്പെടുത്തി. ആമോസ് പ്രവാചകൻ ചൂഷകരെ കുറിച്ച് പറയുന്നത് 'വന്യമായ നേട്ടം മാത്രം' ആഗ്രഹിക്കുന്നവരെന്നാണെന്ന് പിതാവ് ചൂണ്ടികാണിച്ചു. കള്ളവും ചതിവും പ്രയോഗിച്ച് എങ്ങനെയെങ്കിലും പണം സമ്പാദിക്കണമെന്ന ഒരാഗ്രഹം മാത്രമാണ് അവര്‍ക്കുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു. വി. ലൂക്കായുടെ സുവിശേഷത്തില്‍ കാണുന്ന അവിശ്വസ്തനായ ജോലിക്കാരനെ പോലെയാണ് വഞ്ചകരായ മനുഷ്യരെന്നും, സത്യസന്ധരല്ലാത്ത ഇവര്‍ അഴിമതിയിലൂടെയും വഞ്ചനയിലൂടെയും യജമാനന്‍മാര്‍ക്ക് നഷ്ടം വരുത്തിവയ്ക്കുന്നവരാണെന്നും പിതാവ് പറഞ്ഞു. ബുദ്ധിമാന്‍മാരായ ദാസന്‍മാരെ പോലെ നാം മാറണമെന്നു പറഞ്ഞ പിതാവ്, സര്‍പ്പത്തിന്റെ വിവേകവും പ്രാവിന്റെ നിര്‍മ്മലതയുമാണ് നമ്മില്‍ നിന്നും ദൈവം ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. "ചൂഷകര്‍ക്കും വഞ്ചകര്‍ക്കും എതിരെ പോരാടുന്നവരായി വത്തിക്കാനിലെ പോലീസ് ഉദ്യോഗസ്ഥര്‍ മാറണം. ദുഷ്ടത നാട്ടില്‍ നടക്കുവാന്‍ നിങ്ങള്‍ അനുവദിക്കരുത്. അത്തരം പ്രവര്‍ത്തനങ്ങളെ ശക്തമായി നിങ്ങള്‍ എതിര്‍ക്കണം. വിശ്വസ്തതയെ കൂടുതല്‍ ഉയര്‍ത്തിപിടിക്കുന്നതിനായിരിക്കണം നിങ്ങളുടെ ശ്രമങ്ങള്‍. അതിനായി രാപ്പകല്‍ പ്രവര്‍ത്തിക്കുന്നവരായി നിങ്ങള്‍ മാറണം". പിതാവ് പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
Image: /content_image/News/News-2016-09-19-07:28:07.jpg
Keywords:
Content: 2603
Category: 1
Sub Category:
Heading: ഇന്ന്‍ ആഗോള കത്തോലിക്കാസഭ സമാധാനത്തിനുവേണ്ടിയുള്ള പ്രാർത്ഥനാദിനമായി ആചരിക്കുന്നു
Content: വത്തിക്കാന്‍: ഫ്രാൻസിസ് പാപ്പായുടെ അധ്യക്ഷതയിൽ അസ്സീസിയിൽ സർവമതസമ്മേളനം നടക്കുന്ന ഇന്ന്‍ ആഗോള കത്തോലിക്കാസഭ സമാധാനത്തിനുവേണ്ടിയുള്ള പ്രാർത്ഥനാദിനമായി ആചരിക്കും. മതാന്തര സംവാദ സമ്മേളനത്തിന്റെ വാര്‍ഷികാനുസ്മരണം കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ചിരിന്നു. സർവമത സമ്മേളനത്തിലെ വിവിധ മതപ്രതിനിധികളെ പാപ്പാ ഇന്ന്‍ വ്യക്തിപരമായി അഭിവാദ്യം ചെയ്യും. തുടര്‍ന്ന് അവര്‍ക്കൊപ്പം അസ്സീസി ആശ്രമത്തില്‍ ഉച്ചഭക്ഷണം കഴിക്കും. സമ്മേളനത്തിനെത്തിയിട്ടുള്ള കിഴക്കിന്‍റെ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ, ആര്‍ച്ചുബിഷപ്പ് ജസ്റ്റിന്‍ വില്‍ബി, ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കിസ് എഫ്രേം ദ്വിതിയന്‍, ഇസ്ലാം നേതാവ്, യഹൂദ മത പ്രതിനിധി, ആഗ്ലിക്കന്‍ സഭാതലവന്‍ എന്നിവരുമായി പാപ്പാ സ്വകാര്യ കൂടിക്കാഴ്ച നടത്തും. എല്ലാ മതങ്ങളും സമാധാന മാർഗങ്ങളെന്ന നിലയിൽ സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും മാതൃകളാകേണ്ടതിനും, ദൈവത്തിലുള്ള വിശ്വാസം മനുഷ്യരിൽ സാഹോദര്യബോധം വളർത്തുന്നതിനും എല്ലാവരും പ്രാർത്ഥനാപൂർവം ശ്രമിക്കണമെന്ന ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനപ്രകാരമാണ് സമാധാനത്തിനുവേണ്ടിയുള്ള പ്രാർത്ഥനാദിനം ആചരിക്കുന്നത്. കേരളസഭയിലെ എല്ലാ ഇടവകകളും വിദ്യാഭ്യാസസ്ഥാപനങ്ങളും ദിനാചരണത്തിൽ പ്രാർത്ഥനാപൂർവം പങ്കുകൊള്ളണമെന്ന് കെസിബിസി പ്രസിഡന്റ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കബാവ, വൈസ് പ്രസിഡന്റ് ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, സെക്രട്ടറി ജനറൽ ബിഷപ്പ് ജോസഫ് കരിയിൽ എന്നിവർ അഭ്യർത്ഥിച്ചു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-20-00:45:35.jpg
Keywords:
Content: 2604
Category: 1
Sub Category:
Heading: ജസ്യൂട്ട് സഭയുടെ പൊതു കോണ്‍ഗ്രിഗേഷന്‍ യോഗം ഒക്ടോബര്‍ രണ്ടു മുതല്‍; പുതിയ സുപ്പീരിയര്‍ ജനറലിനെ യോഗം തിരഞ്ഞെടുക്കുവാന്‍ സാധ്യത
Content: വത്തിക്കാന്‍: ജസ്യൂട്ട് വൈദികരുടെ പൊതു കോണ്‍ഗ്രിഗേഷന്‍ യോഗം ഒക്ടോബര്‍ മാസം രണ്ടാം തീയതി റോമില്‍ ചേരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജസ്യൂട്ട് സന്യസ്ഥ സമൂഹത്തിലെ തെരഞ്ഞെടുക്കപ്പെട്ട 215 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. അതേ സമയം ജസ്യൂട്ട് സഭയുടെ ഇപ്പോഴത്തെ സുപ്പീരിയര്‍ ജനറലായിരിക്കുന്ന ഫാദര്‍ അഡോള്‍ഫ് നിക്കോളാസ് വാര്‍ദ്ധക്യ സഹജമായ ബുദ്ധിമുട്ടുകള്‍ തുടര്‍ന്നു രാജി സമര്‍പ്പിക്കും. റോമില്‍ ചേരുന്ന കോണ്‍ഗ്രിഗേഷന്റെ യോഗം രാജി ക്കാര്യത്തില്‍ തീരുമാനമെടുക്കും. വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ കബറിടത്തില്‍, വിശുദ്ധ ബലി അര്‍പ്പിച്ചുകൊണ്ടായിരിക്കും ജനറല്‍ കോണ്‍ഗ്രിഗേഷന്‍ യോഗം ആരംഭിക്കുക. ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പ ജസ്യൂട്ട് സഭാംഗമാണ്. പരിശുദ്ധ പിതാവ് അസര്‍ബൈജാനില്‍ സന്ദര്‍ശനം നടത്തുന്ന സമയത്താണ് യോഗം നടക്കുന്നത്. യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ എത്തുമെന്നാണ് കരുതപ്പെടുന്നത്. 1975,1983 വര്‍ഷങ്ങളില്‍ ജസ്യൂട്ട് സഭയുടെ ജനറല്‍ കോണ്‍ഗ്രിഗേഷന്‍ യോഗത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുത്തിട്ടുണ്ട്. യോഗം ആരംഭിക്കുന്നത് ഒക്ടോബര്‍ രണ്ടാം തീയതിയാണെങ്കിലും സമാപന തീയതി ഇത് വരെ പുറത്തു വിട്ടിട്ടില്ല. ഒക്ടോബര്‍ മൂന്നാം തീയതി ജസ്യൂട്ട് സഭയെ സംബന്ധിക്കുന്ന പൊതു റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിക്കും. ഇതിനു ശേഷം ഇപ്പോഴത്തെ സുപ്പീരിയര്‍ ജനറലായിരിക്കുന്ന ഫാദര്‍ അഡോള്‍ഫ് നിക്കോളാസിന്റെ രാജികത്ത് പ്രതിനിധികളുടെ മുന്നില്‍ വയ്ക്കും. രാജി കാര്യത്തില്‍ പ്രതിനിധികളാണ് തീരുമാനം കൈക്കൊള്ളുക. രാജി സ്വീകരിക്കുവാനും, തള്ളിക്കളയുവാനും പ്രതിനിധി സഭയ്ക്ക് അധികാരമുണ്ട്. 2014-ല്‍ ആണ് ഫാദര്‍ അഡോള്‍ഫ് നിക്കോളാസിനെ സുപ്പീരിയര്‍ ജനറലായി ജസ്യൂട്ട് പ്രതിനിധി സംഘം തെരഞ്ഞെടുത്തത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ അദ്ദേഹത്തിന് 80 വയസ് പൂര്‍ത്തിയായിരുന്നു. എട്ടു വര്‍ഷമായി ജസ്യൂട്ട് സഭയുടെ പ്രധാനപ്പെട്ട പല ചുമതലകളും നിര്‍വഹിച്ചു വന്ന വ്യക്തിയാണ് ഫാദര്‍ അഡോള്‍ഫ് നിക്കോളാസ്. ജസ്യൂട്ട് പ്രസിദ്ധീകരണമായ 'ലാ സിവില്‍റ്റ കത്തോലിക്ക' എന്ന മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ രാജിസമര്‍പ്പിക്കുമെന്ന കാര്യം ഫാദര്‍ അഡോള്‍ഫ് നിക്കോളസ് വ്യക്തമാക്കിയത്. "പുതിയ കാലഘട്ടത്തിന് അനുസരിച്ച് കൂടുതല്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുന്നവരെയാണ് സഭയ്ക്ക് ആവശ്യം. എന്റെ രാജി സ്വീകരിച്ച് പുതിയ സുപ്പീരിയര്‍ ജനറലിനെ സഭ കണ്ടെത്തുമെന്നു ഞാന്‍ പ്രത്യാശിക്കുന്നു. വരും കാലങ്ങളില്‍ സുവിശേഷത്തെ ശക്തിയോടെ വഹിച്ച് എല്ലാവരിലേക്കും എത്തിക്കുന്നതിനു ജസ്യൂട്ട് സഭാംഗങ്ങള്‍ക്ക് കൂടുതലായി സാധിക്കട്ടെ". ഫാദര്‍ അഡോള്‍ഫ് നിക്കോളാസ് പറഞ്ഞു. 16,376 അംഗങ്ങളാണ് ജസ്യൂട്ട് സഭയില്‍ ഉള്ളത്. ഇതില്‍ 11,785 വൈദികരും, 1192 ബ്രദറുമാരും, 2681 ഗവേഷക പണ്ഡിതരും, 718 പുതിയ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു. കത്തോലിക്ക സഭയില്‍ പുരുഷന്‍മാരുടെ ഏറ്റവും വലിയ കോണ്‍ഗ്രിഗേഷനാണ് ജസ്യൂട്ട് സഭ. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-20-04:37:30.jpg
Keywords: Jesuit,Congregation,General,Assembly,Rome
Content: 2605
Category: 6
Sub Category:
Heading: ക്രിസ്തുവിന്റെ കരങ്ങളില്‍ നിന്ന്‍ നാം കണ്ടത്തേണ്ടത്....!
Content: "അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍ നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും" (മത്തായി 11: 28-29). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 20}# കുരിശില്‍ കിടക്കുന്ന യേശുക്രിസ്തു അവന്റെ വിരിക്കപ്പെട്ട കൈകള്‍ മടക്കുന്നില്ല. അവ തുറന്നിരിക്കണം, കാരണം, ഓരോ മനുഷ്യനും അവന്റെ തുറന്ന കൈയില്‍ അവിടുത്തെ സ്നേഹം കണ്ടെത്തണം. അവന്റെ മനുഷ്യത്വവും, മഹത്വവും, അവന്‍ വഹിക്കുന്ന ദൈവപുത്രനെന്ന സ്ഥാനവും, നാം അവനില്‍ കണ്ടെത്തണം. ക്രിസ്തുവിന്റെ കരങ്ങള്‍ എന്നും തുറന്നിരിക്കും. അവയ്ക്ക് ഒരു നാളും അടയാന്‍ കഴിയുകയില്ല. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ക്രാക്കോ, 3.5.74). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/9?type=6 }}
Image: /content_image/Meditation/Meditation-2016-09-20-02:16:11.jpg
Keywords: ക്രിസ്തു
Content: 2606
Category: 1
Sub Category:
Heading: അന്തര്‍ദേശീയ നേതാക്കളില്‍ ഏറ്റവും ശ്രദ്ധേയമായ വ്യക്തിത്വത്തിന്റെ ഉടമയാണ് ഫ്രാൻസിസ് മാർപാപ്പായെന്ന് വത്തിക്കാനിലെ പുതിയ ബ്രിട്ടീഷ് അംബാസിഡർ
Content: ലണ്ടൻ: അന്തര്‍ദേശീയ നേതാക്കളില്‍ ഏറ്റവും ശ്രദ്ധേയമായ വ്യക്തിത്വത്തിന്റെ ഉടമയാണ് ഫ്രാൻസിസ് മാർപാപ്പായെന്ന് വത്തിക്കാനിലെ പുതിയ ബ്രിട്ടീഷ് അംബാസിഡർ സാലി അക്‌സ്വോര്‍ത്തി. വത്തിക്കാനിലെ തങ്ങളുടെ അംബാസിഡറായി സാലി അക്‌സ്വോര്‍ത്തിയെ നിയമിച്ചുകൊണ്ടുള്ള ബ്രിട്ടന്റെ ഉത്തരവ് ഫ്രാന്‍സിസ് മാര്‍പാപ്പയെ നേരില്‍ കണ്ട് ഏല്‍പ്പിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. വത്തിക്കാനില്‍ ബ്രിട്ടന്റെ അംബാസിഡറാകുവാന്‍ സാധിക്കുന്നത്, ഏറെ അഭിമാനിക്കുവാന്‍ വകനല്‍കുന്ന കാര്യമാണെന്നും, യുകെയും വത്തിക്കാനുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായുള്ള പ്രവര്‍ത്തനം താന്‍ നടത്തുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. "പ്രസംഗിക്കുന്ന മഹത്തായ കാര്യങ്ങള്‍ പ്രവര്‍ത്തിയില്‍ കൂടി നടപ്പിലാക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. അന്തര്‍ദേശീയ നേതാക്കളില്‍ ഏറ്റവും ശ്രദ്ധേയനായ വ്യക്തിത്വത്തിന്റെ ഉടമയും അദ്ദേഹമാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി ജനം കാതോര്‍ത്തിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ജനം മാതൃകയായി ഏറ്റെടുക്കുന്നു. അത്തരം ഒരു നേതാവിന്റെ രാജ്യത്ത് അംബാസിഡറായി സേവനം അനുഷ്ഠിക്കുവാന്‍ കഴിഞ്ഞത് വലിയ അവസരമായി ഞാന്‍ കാണുന്നു". സാലി അക്‌സ്വോര്‍ത്ത് പറഞ്ഞു. യുകെയും വത്തിക്കാനും തമ്മിലുള്ള സഹകരണത്തിന്റെ മേഖലകള്‍ കൂടുതല്‍ വിപുലമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. വിശ്വാസത്തിന്റെയും ആരാധനയുടെ കാര്യങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കും ഉള്ളത് സമാനമായ നിലപാടുകളാണ്. മനുഷ്യാവകാശ പ്രശ്‌നങ്ങളിലും മതസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളിലും അന്തര്‍ദേശീയ തലത്തില്‍ വത്തിക്കാനുമായി ഒരുമിക്കുവാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു. ലൈംഗീക പീഡനങ്ങള്‍ക്കെതിരെയും അടിമകളെ പോലെ മനുഷ്യരെ പണിയെടുപ്പിക്കുന്നതിനെരേയും രാജ്യങ്ങള്‍ക്ക് ഐക്യത്തോടെ പ്രവര്‍ത്തിക്കാനാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നീഗല്‍ ബേക്കറായിരുന്നു സാലി അക്‌സ്വോര്‍ത്തിനു മുമ്പ് വത്തിക്കാനിലെ യുകെയുടെ അംബാസിഡര്‍. 1986-ല്‍ ഫോറിന്‍ ഓഫീസറായി സേവനം ആരംഭിച്ച സാലി അക്‌സ്വോര്‍ത്തി റഷ്യ, ജര്‍മ്മനി, യുക്രൈന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-20-06:18:26.jpg
Keywords: Sally,Axworthy,new,ambassador,of,Vatican,UK
Content: 2607
Category: 9
Sub Category:
Heading: ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന 'തണ്ടർ ഓഫ് ഗോഡ്' ഒക്ടോബർ 25ന്; ആത്മീയ അഭിഷേകം പകർന്ന് വീണ്ടും വട്ടായിലച്ചൻ യു കെ യിൽ എത്തുന്നു
Content: ലോക പ്രശസ്ത വചനപ്രഘോഷകനും സെഹിയോൻ ശുശ്രൂഷകളുടെ സ്ഥാപകനും ആത്മീയ ഗുരുവുമായ റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന തണ്ടർ ഓഫ് ഗോഡ് ബൈബിൾ കൺവെൻഷൻ ഒക്ടോബർ 25 ന് ലണ്ടൻ ക്രോലിയിൽ നടക്കും. ജീവൻ തുടിക്കുന്ന ദൈവിക അടയാളങ്ങളിലൂടെ, വചനാധിഷ്ടിതമായ വിശ്വാസജീവിത്തിൽ നമ്മെ നയിക്കുവാൻ ദൈവം തെരെഞ്ഞെടുത്തുപയോഗിച്ചുകൊണ്ടിരിക്കുന്ന സേവ്യർ ഖാൻ വട്ടായിലച്ചൻ ലക്ഷങ്ങൾ പങ്കെടുക്കുന്ന അഭിഷേകാഗ്നി കൺവെൻഷനുകളിലൂടെ തന്റെ ദൌത്യം തുടരുമ്പോൾ, പരിശുദ്ധാത്മാവിന്റെ വരദാനഫലങ്ങളിൽ നിലനിന്നുകൊണ്ട് ദൈവവചനത്തിന്റെ കൃത്യതയാർന്ന ഉപയോഗത്തിലൂടെ വിവിധ ഭാഷാ ജനവിഭാഗങ്ങളുടെയിടയിൽ മിന്നൽപ്പിണർ പോലെ വിടുതലുകൾ സംഭവിച്ചുകൊണ്ടിരിക്കുന്ന പൂർണ്ണമായും ഇംഗ്ലീഷിൽ നടത്തപ്പെടുന്ന തണ്ടർ ഓഫ് ഗോഡ് ലോക സുവിശേഷവത്കരണരംഗത്തെ ദൈവിക അടയാളങ്ങളുടെ സ്ഥിരം വേദിയായി മാറിയിരിക്കുന്നു. കൺവെൻഷനായുള്ള ഒരുക്കങ്ങളും ഉപവാസ മദ്ധ്യസ്ഥ പ്രാർത്ഥനകളും യു കെയിലെമ്പാടും നടന്നുവരുന്നു. 25 ന് രാവിലെ 10 മണിമുതൽ ക്രോലി സെന്റ് വിൽഫ്രഡ് കാത്തലിക് സ്കൂളിൽ നടക്കുന്ന കൺവെൻഷൻ വൈകിട്ട് 4 ന് സമാപിക്കും. യു കെ യുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കൺവെൻഷൻസ്ഥലത്തേക്ക് പ്രത്യേക യാത്രാസൌകര്യം ഒരുക്കിയിട്ടുണ്ട്. #{red->n->n->അഡ്രസ്സ്;}# St.Wilfrid's Catholic School St.Wilfrid's Way, Old Horsham Road Crawley. RH11 8PG. #{blue->n->n->കൂടുതൽ വിവരങ്ങൾക്ക്;}# ബിജോയി ആലപ്പാട്ട് . 07960000217. Email. bijoyalappatt@yahoo.com
Image: /content_image/Events/Events-2016-09-20-02:40:02.jpg
Keywords:
Content: 2608
Category: 8
Sub Category:
Heading: തീക്ഷ്ണതയോടെ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുക; വിശുദ്ധ ജെര്‍ത്രൂദിന് യേശു നല്കിയ ദര്‍ശനത്തില്‍ നിന്ന്
Content: “വിശ്വാസം എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്” (ഹെബ്രായര്‍ 11:1). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 20}# ഒരു ദിവസം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി വിശുദ്ധ ജെര്‍ത്രൂദ്‌ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ യേശു അവള്‍ക്ക് പ്രത്യക്ഷപ്പെടുകയും, തന്റെ പ്രാര്‍ത്ഥന കേള്‍ക്കുമെന്ന ആത്മവിശ്വാസത്തോടെ കൂടുതല്‍ ശക്തവും തീക്ഷ്ണവുമായി പ്രാര്‍ത്ഥിക്കണമെന്ന് അവളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. യേശു അവള്‍ക്ക് ഇപ്രകാരമുള്ള ഉറപ്പ്‌ കൊടുക്കുകയുണ്ടായി: “നീ ആത്മവിശ്വാസത്തോട് കൂടി ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിച്ചാല്‍, എന്റെ നീതിയാല്‍ നീ പ്രാര്‍ത്ഥിക്കുന്ന ആത്മാവിന്റെ മോചനം ഉടനടി സാധ്യമാക്കുന്നതായിരിക്കും.” #{red->n->n->വിചിന്തനം:}# വിശുദ്ധ ജെര്‍ത്രൂദിന്റെ പ്രാര്‍ത്ഥന പരമാവധി ആളുകളിലേക്ക് എത്തിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/9?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BIsBWw7PZ5K4RpPdqyeoDF}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-09-20-03:49:35.jpg
Keywords: ശുദ്ധീകരണ