Contents

Displaying 2421-2430 of 24979 results.
Content: 2630
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തെ നമ്മുടെ ദൗത്യം
Content: "ഞാന്‍ തെസലോനിക്കായില്‍ ആയിരുന്നപ്പോള്‍പോലും, എന്റെ ആവശ്യത്തിന് ഒന്നുരണ്ടു പ്രാവശ്യം നിങ്ങള്‍ സഹായം അയച്ചുതന്നു" (ഫിലി 4: 16). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 22}# “ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍, തങ്ങള്‍ക്ക് ആശ്വാസം പകരുന്ന വിശ്വാസികളുടെ പ്രാര്‍ത്ഥനകള്‍ക്കായി ആകാംഷയോടെ കാത്തിരിക്കുകയാണ്. അത് പോലെ ശുദ്ധീകരണാത്മാക്കളുടെ മാധ്യസ്ഥവും അതിശക്തമാണ്. നമ്മുടെ ആത്മീയ നന്മക്കായി അവര്‍ക്ക്‌ ചെയ്യുവാന്‍ കഴിയുന്ന കാര്യങ്ങള്‍ അവിശ്വസനീയമാണ്. ഭൂമിയില്‍ അവര്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുന്നവരോട് അവര്‍ എപ്പോഴും നന്ദിയുള്ളവരായിരിക്കും. ഇടതടവില്ലാതെ നിരന്തരമായി അവര്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുക. തീര്‍ച്ചയായും നമുക്ക്‌ ശുദ്ധീകരണസ്ഥലത്തെ മുഴുവന്‍ ആത്മാക്കളെയും രക്ഷപ്പെടുത്തി അവിടം ശൂന്യമാക്കണം”. (പിയട്രേല്‍സിനായിലെ വിശുദ്ധ പിയോ). #{red->n->n->വിചിന്തനം:}# ശുദ്ധീകരണ ആത്മാക്കളുടെ മോചനത്തിനായി ഏറെ പ്രയത്നിക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/9?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-09-22-06:07:39.jpg
Keywords: ശുദ്ധീകരണസ്ഥലം
Content: 2631
Category: 1
Sub Category:
Heading: പിതാവ് നമ്മോടു കാണിച്ച കാരുണ്യത്തെ മനസ്സിലാക്കി നാം ഓരോരുത്തരും കരുണയുടെ വക്താക്കളാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: ഏകപുത്രനായ ക്രിസ്തുവിനെ കാല്‍വരില്‍ ബലിയാകാന്‍ വിട്ടു നല്‍കിയ പിതാവായ ദൈവത്തിന്റെ കാരുണ്യത്തെ മനസ്സിലാക്കി നാം ഓരോരുത്തരും കരുണയുടെ വക്താക്കളാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ച തോറും നടത്താറുള്ള തന്റെ പൊതുപ്രസംഗത്തിലാണ് മാര്‍പാപ്പ ഇങ്ങനെ പറഞ്ഞത്. കരുണയുടെ ജൂബിലി വര്‍ഷത്തില്‍ കാരുണ്യം കാണിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചായിരുന്നു പാപ്പ തന്റെ പ്രസംഗത്തില്‍ ഉടനീളം സംസാരിച്ചത്. "ദൈവം നമ്മേ എല്ലാറ്റിലും അധികമായി സ്‌നേഹിച്ചു. പിതാവ് നമ്മോടു കാണിച്ച കാരുണ്യം എത്രയോ വലുതാണ്. ദൈവപിതാവിനെ പോലെ നാമും കരുണയുള്ളവരായിരിക്കണം എന്നത് വെറും ഒരു ആപ്തവാക്യമല്ല. അത് നാം നടപ്പിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തിയാണ്. നമ്മുടെ ജീവിതവുമായി നാം അതിനെ സ്വീകരിക്കണം. ഏകപുത്രനായ ക്രിസ്തുവിനെ കാല്‍വരില്‍ ബലിയാകാന്‍ വിട്ടു നല്‍കിയ പിതാവായ ദൈവം മനുഷ്യരായ നമ്മോടുള്ള സ്‌നേഹത്തിന്റെ ആഴമാണ് കാണിച്ചു നല്‍കുന്നത്. ദൈവത്തിനു മാത്രമേ ഇത്രയും അധികമായി നമ്മേ സ്‌നേഹിക്കുവാന്‍ സാധിക്കൂ". "എല്ലാ കാലത്തും ഈ സ്‌നേഹത്തിന്റെ വാഹകരാകുവാന്‍ സഭയ്ക്ക് സാധിച്ചിട്ടുണ്ട്. ക്രൈസ്തവരെ ദൈവം വിളിച്ചിരിക്കുന്നതു തന്നെ ഈ കാരുണ്യത്തിന്റെ വക്താക്കളാകുവാനാണ്. ഇതിലൂടെ വിശുദ്ധിയില്‍ വളരുവാന്‍ നമുക്ക് സാധിക്കും. കാരുണ്യത്തിന്റെ ചിന്തകള്‍ നമ്മിലേക്ക് വരുമ്പോള്‍ പാപികളായ നമുക്കും ദൈവത്തിന്റെ പദ്ധതിയില്‍ പങ്കാളികളാകുവാന്‍ സാധിക്കും. എല്ലാ ക്രൈസ്തവരും ക്ഷമിക്കുവാന്‍ പഠിക്കണം. മറ്റുള്ളവരോടു കാരുണ്യം കാണിക്കുവാനും നാം പഠിക്കണം". കാരണം അവിടുത്തെ കാരുണ്യം ലഭിച്ചവരാണ് നാം എല്ലാവരും. ഇക്കാരണത്താല്‍ തന്നെ മറ്റുള്ളവരോടു ക്ഷമിക്കുവാനും, അവരോടു കാരുണ്യപൂര്‍വ്വം പെരുമാറുവാനും നാം ഓരോരുത്തരും കടപ്പെട്ടിരിക്കുന്നു. ദൈവം നമ്മുടെ പാപങ്ങള്‍ നമ്മോടു ക്ഷമിച്ചതു പോലെ തന്നെ മറ്റുള്ളവരുടെ പാപങ്ങള്‍ അവരോടു ക്ഷമിക്കുവാന്‍ നാം എന്തിനാണ് മടിക്കുന്നത്?" പിതാവ് തന്റെ പ്രസംഗത്തിനിടയില്‍ വിശ്വാസികളോടായി ചോദിച്ചു. നമ്മുടെ പ്രവര്‍ത്തന മേഖലകളിലെല്ലാം കാരുണ്യത്തിന്റെ വാഹകരാകുവാന്‍ ദൈവം നമ്മോട് ആവശ്യപ്പെടുന്നുണ്ടെന്നും പാറപോലെയുള്ള ഹൃദയമല്ല, മറിച്ച് സ്‌നേഹത്താലും കാരുണ്യത്താലും നിറഞ്ഞ ഒരു ഹൃദയമാണ് നമുക്ക് ആവശ്യമെന്നും പിതാവ് വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. പതിവുപോലെ പതിനായിരങ്ങളാണ് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ പിതാവിന്റെ പ്രസംഗം കേള്‍ക്കുവാന്‍ ഒത്തുകൂടിയത്. കരുണയുടെ ജൂബിലി വര്‍ഷത്തില്‍ കാരുണ്യ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മുന്‍പ് പലതവണ തന്റെ പ്രസംഗത്തിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-22-07:03:55.jpg
Keywords:
Content: 2632
Category: 1
Sub Category:
Heading: മക്കയിലെ കഅബയുടെ ഫോട്ടോ ലൈക്ക് ചെയ്തു; പാക്കിസ്ഥാനില്‍ ക്രൈസ്തവ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചു
Content: ലാഹോര്‍: പാക്കിസ്ഥാനില്‍ മതനിന്ദാ കുറ്റം ആരോപിച്ച് 16 വയസുകാരനായ ക്രൈസ്തവനെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചു. കിഴക്കന്‍ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഇസ്ലാം മതവിശ്വാസികള്‍ വിശുദ്ധമെന്ന്‍ കരുതപ്പെടുന്ന മക്കയിലെ കഅബായുടെ ഫോട്ടോ ഫേസ്ബുക്കില്‍ ലൈക്ക് ചെയ്തു എന്നതാണ് കുട്ടിയെ അറസ്റ്റ് ചെയ്യുവാന്‍ പോലീസ് കണ്ടെത്തിയ കുറ്റം. മക്കയിലെ കഅബായുടെതെന്ന പേരില്‍ തെറ്റായ ഒരു ചിത്രം ഫേസ്ബുക്കില്‍ ആരോ പോസ്റ്റ് ചെയ്തിരിന്നു. ഇതിനെ കുറിച്ച് ഒന്നും അറിയാത്ത കുട്ടി ഈ ചിത്രത്തിന് ലൈക്ക് നല്‍കി. ഇതിനെതിരെയാണ് പോലീസ് ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. കുട്ടിയുടെ നടപടി ഇസ്ലാം മതത്തെ അപമാനിക്കുന്നതാണെന്ന് ഫേസ്ബുക്കിലൂടെ ഇസ്ലാം മത വിശ്വാസികള്‍ അഭിപ്രായപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. വിചാരണ കുറ്റം ചുമത്തി കുട്ടിയെ ജയിലില്‍ അടച്ച വിവരം അക്താര്‍ അന്‍സാരി എന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. ഇസ്ലാം മതത്തെ നിന്ദിക്കുകയോ, പരിഹസിക്കുകയോ ചെയ്യുന്ന എല്ലാ നടപടികളും വധശിക്ഷ വരെ ലഭിക്കുവാന്‍ സാധ്യതയുള്ള കൊടും കുറ്റമായിട്ടാണ് പാക്കിസ്ഥാനില്‍ കണക്കാക്കപ്പെടുന്നത്. ഈ നിയമം ക്രൈസ്തവരേയും മറ്റു ന്യൂനപക്ഷങ്ങളേയും ലക്ഷ്യവച്ച് മാത്രം നടപ്പിലാക്കുകയാണ് പാക്കിസ്ഥാനില്‍ പതിവ്. ന്യൂനപക്ഷ സമുദായംഗങ്ങളുടെ മേല്‍ മുസ്ലീം വിശ്വാസികള്‍ തെറ്റായ മതനിന്ദാ കുറ്റം ആരോപിക്കുകയും അവരെ ഇതിന്റെ പേരില്‍ ദ്രോഹിക്കുകയും ചെയ്യുന്ന നടപടി പാക്കിസ്ഥാനില്‍ സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. 2015-ല്‍ ഇസ്ലാം മതഗ്രന്ഥമായ ഖുറാന്‍ കത്തിച്ചുവെന്നാരോപിച്ച് ഇഷ്ടികചൂളയില്‍ ജോലിചെയ്തിരുന്ന ദരിദ്രരായ ക്രൈസ്തവ ദമ്പതികളെ ജനക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തുകയും മൃതശരീരം കത്തിച്ചു കളയുകയും ചെയ്തിരുന്നു. 'മതനിന്ദാ കുറ്റം' എന്ന നിയമം പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ വേട്ടയാടുവാന്‍ വേണ്ടി മാത്രം രൂപം നല്‍കിയ ഒന്നാണെന്ന് മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യുഎന്‍ സംഘടന നേരത്തെ വ്യക്തമാക്കിയിരിന്നു. തെറ്റായ ഇത്തരമൊരു നിയമം റദ്ദാക്കുവാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഇതുവരെയും ഒരു ശ്രമവും നടത്തിയിട്ടില്ലെന്നു മാത്രമല്ല, ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്നവര്‍ക്ക് അതിനുള്ള മൗനാനുവാദം നല്‍കുകയുമാണ്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-22-07:59:41.jpg
Keywords:
Content: 2633
Category: 1
Sub Category:
Heading: ഭാരതത്തിലെ കത്തോലിക്ക കുടുംബങ്ങളുടെ തകര്‍ച്ചയ്ക്കു പ്രധാന കാരണം മദ്യപാനവും ആത്മീയ അധഃപതനവും: സിസിബിഐ സെക്രട്ടറി
Content: മുംബൈ: ഭാരതത്തിലെ കത്തോലിക്ക കുടുംബങ്ങളെ നശിപ്പിക്കുന്ന പ്രധാന കാരണം മദ്യപാനവും ആത്മീയ അധഃപതനവുമാണെന്ന് കമ്മീഷന്‍ ഫോര്‍ ദ ഫാമിലി ഓഫ് ദ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സ് ഓഫ് ലാറ്റിന്‍ റൈറ്റ് ബിഷപ്പ്‌സ് (സിസിബിഐ) എക്സിക്യൂട്ടീവ് സെക്രട്ടറി ഫാദര്‍ മില്‍ട്ടണ്‍ ഗോണ്‍സാല്‍വസ്. കുടുംബ ബന്ധങ്ങളുടെ ശക്തമായ നിലനില്‍പ്പിന് വേണ്ടി വിവാഹത്തിനു ശേഷവും പ്രത്യേക ക്ലാസുകള്‍ അവര്‍ക്കായി ക്രമീകരിക്കണമെന്നതാണ് സഭയുടെ പുതിയ നിര്‍ദേശമെന്നും അദ്ദേഹം 'ഏഷ്യാ ന്യൂസ്' എന്ന ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു. "ഒരു കുടുംബം ആത്മീയ വെളിച്ചം കാണാതെയിരിക്കുമ്പോള്‍ അവര്‍ ദൈവകൃപയില്‍ നിന്നും അകന്നു പോകുന്നു. ഇത്തരം കുടുംബങ്ങള്‍ വേഗം തന്നെ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നു. ഈ അവസ്ഥകളിലേക്ക് ഭാവി തലമുറ കടന്നു പോകാതിരിക്കേണ്ടതിന് മാതാപിതാക്കള്‍ കുട്ടികളെ ദൈവഭക്തിയിലും പ്രാര്‍ത്ഥനയിലും വളര്‍ത്തണം. ഒരാള്‍ ജനിക്കുന്ന കുടുംബത്തില്‍ നിന്നു തന്നെയാണ് ആ വ്യക്തിക്ക് ആത്മീയ ജീവിതത്തിന്റെ പരിശീലനം ലഭിക്കേണ്ടതും". ഫാദര്‍ മില്‍ട്ടണ്‍ ഗോണ്‍സാല്‍വസ് പറഞ്ഞു. ക്രൈസ്തവ കുടുംബങ്ങളുടെ തകര്‍ച്ചയ്ക്ക് മദ്യപാനം വലിയ രീതിയില്‍ കാരണമാകുന്നതായും ഫാദര്‍ ഗോണ്‍സാല്‍വസ് വിലയിരുത്തി. ഭാരതത്തിലെ മിക്ക കുടുംബങ്ങളുടെയും അടിത്തറ തകര്‍ക്കുന്ന ഒന്നായി മദ്യപാനം മാറിയിരിക്കുന്നു. ദമ്പതികള്‍ തമ്മില്‍ അവിശ്വസ്തയും കലഹവും ഉടലെടുക്കുന്നതിന് മദ്യപാനം വഴിവയ്ക്കുന്നതായും ഇതു മൂലം നേരിടുന്ന പ്രശ്‌നങ്ങളെ ഗൗരവത്തോടെ സമീപിക്കണമെന്നും ഫാദര്‍ ഗോണ്‍സാല്‍വസ് പറഞ്ഞു. "വിവാഹത്തിന് ഒരുങ്ങുന്നവര്‍ക്കുള്ള പ്രത്യേകം പരിശീലനം നടത്തുവാനുള്ള ക്രമീകരണമാണ് സഭ സ്വീകരിച്ചിരുന്നത്. ക്ലാസുകള്‍ നയിക്കുന്നവര്‍ക്കും പങ്കെടുക്കുന്നവര്‍ക്കുമുള്ള പാഠ്യപദ്ധതികളെ ഒരുപോലെ പരിഷ്‌കരിക്കുകയാണ്. കാലാകാലങ്ങളില്‍ നേരിടേണ്ടി വരുന്ന വ്യത്യസ്ഥ സാമൂഹിക പ്രശ്‌നങ്ങളെ നേരിടുന്നതിനായി കുടുംബങ്ങള്‍ക്ക് പ്രത്യേക ക്ലാസുകള്‍ നല്‍കുന്നതിനായും സഭ ക്രമീകരണം നടത്തുന്നുണ്ട്. വിവാഹത്തിനു ശേഷവും പ്രത്യേക ക്ലാസുകള്‍ നല്കാന്‍ സഭയ്ക്കു പദ്ധതിയുണ്ട്". ഫാദര്‍ ഗോണ്‍സാല്‍വസ് വിശദീകരിച്ചു. കുടുംബങ്ങളെ സംബന്ധിക്കുന്ന പ്രശ്‌നങ്ങളും അവര്‍ക്ക് വൈദികരില്‍ നിന്നും ഏതു തരം സഹായമാണ് ലഭ്യമാക്കേണ്ടതെന്നതിനെ സംബന്ധിച്ചും, ചര്‍ച്ചകള്‍ നടത്തുവാന്‍ ലത്തീന്‍ സഭ അടുത്ത വര്‍ഷം പ്രത്യേകം യോഗം വിളിച്ചിട്ടുണ്ട്. ബിഷപ്പുമാരും വൈദികരും പങ്കെടുക്കുന്ന യോഗം 2017 ജനുവരി 31 മുതല്‍ ഫെബ്രുവരി 7 വരെ ഭോപ്പാലിലാണ് നടത്തപ്പെടുന്നത്. 'കപ്പിള്‍സ് ഫോര്‍ ക്രൈസ്റ്റ്' എന്ന പേരില്‍ നടത്തുന്ന പദ്ധതി കൂടുതല്‍ വ്യാപകമാക്കുവാനും സഭ ലക്ഷ്യമിടുന്നുണ്ട്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-09-22-09:22:34.jpg
Keywords:
Content: 2634
Category: 9
Sub Category:
Heading: അഖണ്ഡ ജപമാല സെപ്റ്റംബര്‍ 30നു; പ്രാര്‍ത്ഥനാ നിറവോടെ ഒക്ടോബര്‍ മാസ കണ്‍വെന്‍ഷന്‍
Content: ഒക്ടോബര്‍ 8ാം തീയതിയിലെ സെക്കന്‍റ് സാറ്റര്‍ഡെ കണ്‍വെന്‍ഷനു വേണ്ടി ശക്തമായ പ്രാര്‍ത്ഥനകള്‍ ദൈവ സന്നിധിയില്‍ ഉയര്‍ത്തപ്പെടുകയാണ്. ബഥേല്‍ സെന്ററിന്റെ മെയിന്‍ ഹാളില്‍ പൂര്‍ണ്ണമായും ഇംഗ്ലീഷില്‍ നടത്തപ്പെടുന്ന ശുശ്രൂഷ അനേകരെ ആകര്‍ഷിക്കും. അതിശക്തരായ 2 ആത്മീയ ശുശ്രൂഷകരുടെ സാന്നിധ്യം രോഗ സൌഖ്യത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു ഒരുങ്ങുന്ന അനേകര്‍ക്ക് പ്രത്യാശ പകരുന്ന വാര്‍ത്തയാണ്. നീണ്ട വര്‍ഷങ്ങളായി ജര്‍മനിയില്‍ ശക്തമായ കരിസ്മാറ്റിക്ക് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്ന സിസ്റ്റര്‍ മാര്‍ഗരീറ്റ അറിയപ്പെടുന്ന രോഗശാന്തി ശുശ്രൂഷകയാണ്. ആയിരകണക്കിന് ജര്‍മ്മന്‍ വംശജരെ ക്രിസ്തു വിശ്വാസത്തിലേക്ക് നയിക്കുന്ന സിസ്റ്ററിന്റെ ശുശ്രൂഷകള്‍ അനേകം കുടുംബങ്ങള്‍ക്ക് അനുഗ്രഹദായകമായി മാറും. ന്യൂ ഡ്വാന്‍ കോണ്‍ഫറന്‍സ് , സെലിബ്രേറ്റ് തുടങ്ങിയ ഇംഗ്ലീഷ് കരിസ്മാറ്റിക്ക് ശുശ്രൂഷകളില്‍ സജീവ സാന്നിധ്യമായ ലളിത് പെരേര യൂറോപ്പില്‍ അറിയപ്പെടുന്ന സുവിശേഷ പ്രഘോഷകനാണ്. കമ്മ്യൂണിറ്റി ഓഫ് റൈസന്‍ ലോര്‍ഡിന്റെ സ്ഥാപകനായ ഇദ്ദേഹം 40 വര്‍ഷത്തില്‍ അധികമായി നവീകരണ രംഗത്ത് പരിശുദ്ധാത്മാവ് വഴി നടത്തുന്ന വ്യക്തിയാണ്. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന അനേകരെ കൂട്ടികൊണ്ട് വരുവാന്‍ ഒക്ടോബര്‍ മാസ കണ്‍വെന്‍ഷന്‍ കാരണമാകുകയാണ്. കണ്‍വെന്‍ഷന്റെ വിജയത്തിനു വേണ്ടിയും ഇംഗ്ലീഷ് സംസാരിക്കുന്ന ആയിരങ്ങളുടെ കടന്നു വരവിനു വേണ്ടിയും സെപ്റ്റംബര്‍ 30നു രാവിലെ 8 മണി മുതല്‍ ഒക്ടോബര്‍ 1നു രാവിലെ 8മണി വരെ അഖണ്ഡ ജപമാല സെഹിയോന്‍റെ നിത്യാരാധന ചാപ്പലില്‍ ആരംഭിക്കും. ജപമാല മാസത്തിലേക്ക് ആഘോഷപൂര്‍വ്വം പ്രവേശിക്കുവാന്‍ ഈ ശുശ്രൂഷ അനേകരെ സഹായിക്കും. പകലും രാത്രിയുമായി നടക്കുന്ന അഖണ്ഡ ജപമാലയിലേക്ക് യു‌കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന്‍ നൂറുകണക്കിനു കുടുംബങ്ങളെ സംഘാടകര്‍ പ്രതീക്ഷിക്കുകയാണ്. പ്രദേശത്തിന് വേണ്ടി, കുടുംബങ്ങള്‍ക്ക് വേണ്ടി, കുട്ടികള്‍ക്ക് വേണ്ടി പരിശുദ്ധ അമ്മയുടെ കരം പിടിച്ച് പ്രാര്‍ത്ഥിക്കാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നു. #{red->n->n-> അഖണ്ഡ ജപമാല നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ്: }# Sacred Heart & St. Margret Mary Church 85, Prestburg Rd Aston, Birmingham, B66EG #{blue->n->n-> കൂടുതല്‍ വിവരങ്ങള്‍ക്ക് : }# സിസ്റ്റര്‍ മീന 07957342742 ജോസ് 07414747573 ദേശത്തിന്റെ ആത്മീയ ഉത്സവത്തിലേക്ക് യേശു നാമത്തില്‍ ഏവരെയും സ്വാഗതം ചെയ്യുന്നു. #{green->n->n-> .....പ്രാര്‍ത്ഥിക്കാം- ഒന്നിച്ച് പ്രവര്‍ത്തിക്കാം- യൂറോപ്പിന്റെ വിശ്വാസ വസന്തത്തിനായി.....}#
Image: /content_image/Events/Events-2016-09-22-11:10:09.jpg
Keywords: soji olickal, sehion uk, pravachaka sabdam
Content: 2635
Category: 18
Sub Category:
Heading: മാതൃത്വ നിര്‍ണ്ണയം സ്ത്രീയുടെ മാത്രമായ അവകാശം- കോടതിവിധി ആശങ്കാജനകം; കെ.സി.ബി.സി പ്രോലൈഫ് സമിതി
Content: തടവറയിലെ ഒരു സ്ത്രീയുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഗര്‍ഭസ്ഥശിശുവിനെ സ്വീകരിക്കാനുള്ള മാനസികാവസ്ഥ സ്ത്രീക്കില്ലായെങ്കില്‍ ഗര്‍ഭധാരണത്തിന്റെ ഏതു ഘട്ടത്തിലും ഗര്‍ഭച്ഛിദ്രം നടത്താമെന്ന ബോംബെ ഹൈക്കോടതിവിധി ഏറെ നിര്‍ഭാഗ്യകരമെന്ന് കെ.സി.ബി.സി. പ്രോലൈഫ് സമിതി നിരീക്ഷിച്ചു. ഗര്‍ഭസ്ഥയായ യുവതിയുടെ നിസ്സഹായാവസ്ഥ നിലനില്‍ക്കുമ്പോഴും ഉദരത്തിലുള്ള കുഞ്ഞിന് ജനിക്കാനുള്ള അവകാശത്തെ നിഷേധിക്കരുത്. പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ബോംബെ ഹൈക്കോടതിയുടെ ഈ വിധിയെങ്കിലും നിലവിലുള്ള കേന്ദ്ര നിയമങ്ങള്‍ക്കും ധാര്‍മ്മിക നിയമങ്ങള്‍ക്കും ഇതു സമൂഹത്തില്‍ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. ഇതൊരു പൊതു തത്വമായി പരിഗണിച്ചാല്‍ അത് രാഷ്ട്രത്തിന്റെ അടിസ്ഥാനഘടകമായ കുടുംബത്തിനും സമൂഹജീവിതക്രമത്തിനുതന്നെയും കടുത്ത ഭീഷണിയാകും. കെ.സി.ബി.സി. ഡപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരി,. ജോര്‍ജ്ജ് എഫ്. സേവ്യര്‍, സാബു ജോസ്, അഡ്വ. ജോസി. സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-09-22-11:27:06.jpg
Keywords:
Content: 2636
Category: 1
Sub Category:
Heading: 1700 വര്‍ഷം പഴക്കമുള്ള ഹീബ്രു ചുരുള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗവേഷകര്‍ വായിച്ചെടുത്തു; ചുരുളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ബൈബിള്‍ വാക്യം
Content: വാഷിംഗ്ടണ്‍: കത്തി കരിഞ്ഞ ഹീബ്രു ചുരുള്‍ ശാസ്ത്ര സഹായത്തോടെ വീണ്ടും പുനര്‍വായന നടത്തി ഗവേഷകര്‍ ചരിത്രം കുറിച്ചു. 1700 വര്‍ഷം പഴക്കമുള്ളതെന്ന്‍ അനുമാനിക്കപ്പെടുന്ന ചുരുളില്‍ പഴയ നിയമത്തിലെ ലേവ്യരുടെ പുസ്തകത്തിലെ വാക്യങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കത്തി കരിഞ്ഞ പ്രസ്തുത ചുരുള്‍ 1970-ല്‍ ആണ് ഗവേഷകര്‍ കണ്ടെത്തുന്നത്. തീപിടിച്ചതിനാല്‍ ചുരുളിലെ ലിഖിതങ്ങള്‍ വായിച്ചെടുക്കുവാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇസ്രായേല്‍-യു‌എസ് ഗവേഷകര്‍ സംയുക്തമായി മൈക്രോ സിടി സ്കാനറിന്റെ സഹായത്തോടെ രേഖയുടെ തനിപകര്‍പ്പ് നിര്‍മ്മിച്ചെടുക്കുകയായിരിന്നു. ഇതേ തുടര്‍ന്നു 'വിര്‍ച്വല്‍ അണ്‍റാപ്പിംഗ്' എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചുരുളിലെ വാക്യങ്ങള്‍ വായിച്ചെടുത്തത്. എന്‍-ഗേദി ചുരുള്‍ എന്ന നാമത്തില്‍ അറിയപ്പെടുന്ന ഈ രേഖ എഡി 600-ല്‍ കത്തി നശിച്ച സിനഗോഗില്‍ നിന്നുമാണ് ലഭിച്ചത്. വസ്തുക്കളുടെ പഴക്കം കണക്കിലാക്കുവാന്‍ നടത്തുന്ന കാര്‍ബണ്‍ ഡേറ്റിംഗിലൂടെ എന്‍-ഗേദി ചുരുള്‍ എഴുതപ്പെട്ടതു മൂന്നാം നൂറ്റാണ്ടിലാണെന്ന് കണ്ടെത്തിയിരുന്നു. കെന്‍റകി സര്‍വകലാശാലയിലെ കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം പ്രഫസറായ ബ്രന്റ് സിയാലസ് രേഖകള്‍ വായിച്ചെടുത്ത ശേഷം അത്ഭുതമെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. "തീപിടിത്തതില്‍ നശിച്ച ഈ രേഖ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീണ്ടും പുനര്‍ നിര്‍മ്മിച്ചപ്പോള്‍ വായിച്ചെടുക്കുവാന്‍ കഴിഞ്ഞത് ചുരുളിലെ വ്യക്തമായ വാക്യങ്ങള്‍ ആണ്. നൂറ്റാണ്ടുകളായി ആരും വായിക്കാത്ത ഈ വാക്കുകള്‍ വായിക്കുവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എല്ലാവരും കരുതിയിരുന്നത് നശിച്ചു പോയ ഈ രേഖകളുടെ ഉള്ളടക്കം മനസിലാക്കുവാന്‍ ഇനി ഒരിക്കലും സാധിക്കുകയില്ലെന്നാണ്". ബ്രന്റ് സിയാലസ് മാധ്യമങ്ങളോട് പറഞ്ഞു. മൂന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഈ രേഖ പഴയ നിയമ കാലഘട്ടങ്ങളിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നതാണ്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-22-23:57:24.jpg
Keywords: Burned,Hebrew,scroll,read,by,scientist
Content: 2637
Category: 18
Sub Category:
Heading: കത്തോലിക്കാ കോണ്‍ഗ്രസ് ഡയറക്ടറായി ഫാ. ജിയോ കടവിയെ നിയമിച്ചു
Content: കൊച്ചി: തൃശൂര്‍ അതിരൂപത വൈസ് ചാന്‍സലര്‍, പിആര്‍ഒ, കെസിവൈഎം ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം ചെയ്യുന്ന ഫാ. ജിയോ കടവിയെ കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ കേന്ദ്ര ഡയറക്ടറായി നിയമിച്ചു. കലൂര്‍ റിന്യൂവല്‍ സെന്‍ററില്‍ പ്രത്യേക സ്വീകരണ യോഗം സംഘടിപ്പിച്ചിരിന്നു. യോഗത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്‍റ് വി.വി. അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയനിലം, ഭാരവാഹികളായ ജോസുകുട്ടി മാടപ്പള്ളി, സാജു അലക്സ്, സൈബി അക്കര, സ്റ്റീഫന്‍ ജോര്‍ജ്, അഡ്വ. ടോണി ജോസഫ്, ഡേവിസ് തുളുവത്ത് എന്നിവര്‍ പ്രസംഗിച്ചു. ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ മാലിന്യ നിര്‍മാര്‍ജന ദിനാചരണം നടത്താന്‍ യോഗം തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി രൂപതകളില്‍ മാലിന്യ നിര്‍മാര്‍ജന പരിപാടികള്‍ സംഘടിപ്പിക്കും. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-09-23-00:40:25.jpg
Keywords:
Content: 2638
Category: 18
Sub Category:
Heading: വല്ലാര്‍പാടം ബസിലിക്കയില്‍ പ്രധാന തിരുനാള്‍ നാളെ
Content: വരാപ്പുഴ: ഭാരതത്തിലെ പ്രസിദ്ധ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയില്‍ പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ പ്രധാന തിരുനാള്‍ നാളെ ആഘോഷിക്കും. ഇന്നു വൈകിട്ട്‌ 5.30 നു കോട്ടപ്പുറം ബിഷപ്‌ ഡോ. ജോസഫ്‌ കാരിക്കശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി നടക്കും. പ്രധാന തിരുനാള്‍ ദിനമായ നാളെ രാവിലെ ഏഴിനു മോണ്‍സിഞ്ഞോര്‍ ജോസഫ്‌ തണ്ണിക്കോട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി. 9.30നു പാലിയം കുടുംബാംഗങ്ങള്‍ക്കും പള്ളിയില്‍ വീട്ടുകാര്‍ക്കും ആര്‍ച്ച്‌ ബിഷപ്പിനും സ്വീകരണം. തുടര്‍ന്നു വല്ലാര്‍പാടത്തമ്മ രക്ഷിച്ച മീനാക്ഷിയമ്മയുടെ പിന്‍തലമുറക്കാരായ വീട്ടുകാര്‍ നല്‍കിവരുന്ന മോര്‌ വിതരണം നടക്കും. തിരുനാള്‍ ദിവ്യബലിക്കു മുമ്പായി പാലിയത്തച്ചന്‍ വല്ലാര്‍പാടം പള്ളിക്കു നല്‍കിയ അള്‍ത്താരയില്‍ സ്‌ഥാപിക്കുന്ന കെടാവിളക്കില്‍ പാലിയം ട്രസ്‌റ്റ്‌ മാനേജര്‍ എണ്ണയൊഴിച്ച്‌ ദീപം തെളിയിക്കും. തുടര്‍ന്നു നടക്കുന്ന ആഘോഷപൂര്‍വ്വമായ ദിവ്യബലിക്കു വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ആന്റണി സക്കറിയ വചന സന്ദേശം നല്‍കും. നൂറുകണക്കിനു വിശ്വാസികളാണ് വല്ലാര്‍പ്പാടത്തമ്മയുടെ മധ്യസ്ഥം തേടി ഈ ദിവസങ്ങളില്‍ എത്തി കൊണ്ടിരിക്കുന്നത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-09-23-02:37:29.jpg
Keywords:
Content: 2639
Category: 1
Sub Category:
Heading: സിറിയയില്‍ കുര്‍ദ് സൈന്യം ക്രൈസ്തവരെ ലക്ഷ്യം വച്ച് ആക്രമണം നടത്തുന്നു; ആര്‍ച്ച് ബിഷപ്പ് രക്ഷപെട്ടത് തലനാരിഴയ്ക്ക്
Content: ഹസാകെ: ക്രൈസ്തവര്‍ക്കു നേരെ സിറിയയില്‍ കുര്‍ദ് സൈന്യം ആക്രമണം ശക്തമാക്കിയിരിക്കുകയാണെന്ന് കത്തോലിക്ക ബിഷപ്പിന്റെ വെളിപ്പെടുത്തല്‍. സിറിയന്‍ കത്തോലിക്ക ആര്‍ച്ച് ബിഷപ്പ് ജാക്വസ് ബെഹ്നാന്‍ ഹിന്‍ഡോയാണ് കുര്‍ദ് സൈന്യത്തിന്റെ നടപടികള്‍ മൂലം ക്രൈസ്തവര്‍ ആക്രമിക്കപ്പെടുകയാണെന്ന് 'ഏജന്‍സിയ ഫിഡെസ്' എന്ന മാധ്യമത്തോട് തുറന്ന്‍ പറഞ്ഞത്. വടക്കു കിഴക്കന്‍ സിറിയയിലെ ഹസാകെ എന്ന നഗരത്തിലും പരിസര പ്രദേശങ്ങളിലുമാണ് ക്രൈസ്തവരെ ലക്ഷ്യം വച്ചുള്ള ആക്രമണം കുര്‍ദ് സൈന്യം നടത്തുന്നത്. സിറിയയില്‍ ക്രൈസ്തവര്‍ ശേഷിക്കുന്ന ചുരുക്കം സ്ഥലങ്ങളിലൊന്നാണ് ഹസാകെ. സിറിയയുടെ ഔദ്യോഗിക സൈന്യവും കുര്‍ദ് സൈന്യവും തമ്മില്‍ ഹസാകെയും പരിസരപ്രദേശങ്ങളും പിടിച്ചെടുക്കുവാനുള്ള പോരാട്ടം ശക്തമാണ്. നഗരത്തില്‍ ആധിപത്യം ഉറപ്പിക്കുവാന്‍ ശ്രമിക്കുന്ന കുര്‍ദ് സൈന്യം ക്രൈസ്തവരെ ലക്ഷ്യം വച്ചാണ് ഇപ്പോള്‍ ആക്രമണം നടത്തുന്നത്. ആര്‍ച്ച് ബിഷപ്പ് ജാക്വസ് ബെഹ്നാന്‍ താമസിക്കുന്നത് ഇതേ സ്ഥലത്താണ്. ബിഷപ്പിനു നേരെയും കഴിഞ്ഞ ദിവസം ആക്രമണം നടന്നിരുന്നു. "ആറു ക്രൈസ്തവ ദേവാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന ഹസാകെ, ജസീറ എന്നീ സ്ഥലങ്ങളിലാണ് കുര്‍ദുകള്‍ തങ്ങളുടെ ആക്രമണം ശക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഞാന്‍ താമസിക്കുന്ന കെട്ടിടത്തിന്റെ നേരെ വെടിവെയ്പ്പുണ്ടായിരിന്നു. ജനല്‍ തകര്‍ത്ത് വെടിയുണ്ടകള്‍ മുറിക്കുള്ളിലേക്ക് വന്നു. ദൈവകൃപയാലാണ് അതില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടത്. പ്രദേശത്തു നിന്നും ക്രൈസ്തവരെ തുടച്ചു നീക്കുന്നതിനാണ് കുര്‍ദുകള്‍ ഇത്തരം ആക്രമണം നടത്തുന്നത്. ജിഹാദി തീവ്രവാദികളാണ് ആക്രമണം നടത്തുന്നതെന്ന് പറയുവാന്‍ കഴിയില്ല. കാരണം അവരുടെ ശക്തികേന്ദ്രം ഇവിടെ നിന്നും ഇരുപതു കിലോമീറ്റര്‍ ദൂരെ മാറിയാണ്". ആര്‍ച്ച് ബിഷപ്പ് ജാക്വസ് ബെഹ്നാന്‍ ഹിന്‍ഡോ ഏജന്‍സിയ ഫിഡെസിനോട് പറഞ്ഞു. ഇറാഖും സിറിയയും ഉള്‍പ്പെടുന്ന തങ്ങളുടെ സ്വാധീന മേഖലയില്‍ സ്വതന്ത്രമായ രാജ്യം സ്ഥാപിക്കണമെന്ന ലക്ഷ്യത്തിനു വേണ്ടി പോരാടുന്ന വിഭാഗമാണ് കുര്‍ദുകള്‍. ഇവര്‍ക്ക് പ്രത്യേക സൈനീക വിഭാഗം തന്നെ നിലവിലുണ്ട്. സിറിയന്‍ സര്‍ക്കാരിന്റെ സൈന്യവും കുര്‍ദുകളും തമ്മില്‍ പലസ്ഥലങ്ങളിലും ഏറ്റുമുട്ടല്‍ ശക്തമാണ്. ഐഎസ് തീവ്രവാദികളും കുര്‍ദുകളോട് പോരാടുന്നുണ്ട്. ആയുധമോ, സഖ്യമോ ഇല്ലാത്ത ക്രൈസ്തവരാണ് മൂന്നു ഭാഗത്തു നിന്നും വരുന്ന ആക്രമണത്തിനു ഇരയാകുന്നത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-23-06:47:44.jpg
Keywords: Syria,christian,catholic,bishop,attacked,Kurd,military